ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 13 January 2018

മർകസ് സ്ഥാപനങ്ങളിൽ ചിലത് !

ഏതൊരു നല്ല കാര്യത്തിനെയും വിമർശിക്കാൻ ആളുകളുണ്ടാവും , ആ വിമർശകരുടെ വിമർശനമാണ് നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഊർജ്ജം . അതിനൊരു ഉദാഹരണമാണ് കാന്തപുരം ഉസ്താദും മർകസും .
1978 ൽ തുടങ്ങിയ പ്രയാണം  ഇന്നും തുടരുന്നു , വിശ്രമമില്ലാതെ സമുദായത്തിന് വേണ്ടി ,യത്തീമുകൾക്ക് വേണ്ടി , പാവപ്പെട്ടവർക്ക് വേണ്ടി വിമർശകരുടെയും അസൂയാലുക്കളുടേയും കുതന്ത്രങ്ങൾ തട്ടിമാറ്റി സർവ്വശക്തന്റെ കാരുണ്യത്താൽ  കനൽ പഥങ്ങളിലൂടെ നടന്ന് നീങ്ങുന്നു ..
കോഴിക്കോട് മാവൂര്‍ റോഡിലെ ഒഴിഞ്ഞു കിടക്കുന്ന കുറച്ചു ഭൂമി കാരന്തൂര്‍ മാര്‍ക്കസിനു ഒരു വരുമാനമാകട്ടെ എന്ന് കരുതി വിലകൊടുത്ത് വാങ്ങിയ കാന്തപുരത്തിന്‍റെ ഉസ്താദിന്റെ  നടപടിക്കെതിരെ  ചില അസൂയാലുക്കൾ വിമർശനം അഴിച്ച് വിട്ടു. ചിലർ സ്റ്റേജുകളില്‍ കയറി കാന്തപുരത്തെ ക്രൂരമായി വിചാരണ ചെയ്തു . !
ഒരു മുപ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ അതെ ടീം തന്നെ പറയുന്നു "മര്‍ക്കസിലെ അനാഥ കുട്ടികളെ പോറ്റാന്‍ മര്‍ക്കസ് കോംപ്ലക്സില്‍ നിന്നും കിട്ടുന്ന ഒരു ദിവസത്തെ വരുമാനം മാത്രം മതി എന്ന്. 
"ചില പാഠങ്ങള്‍ കാലം പഠിപ്പിക്കും..പഠിക്കാന്‍ ചിലപ്പോള്‍ നമ്മള്‍ ബാക്കിയുണ്ടായിക്കൊള്ളണം എന്നില്ല"..           
മര്‍ക്കസ് കാലെടുത്ത് വച്ചിരിക്കുന്നത് ഒരു മര്‍മ്മ പ്രധാന വികസനത്തിലേക്കാണ്..... ഇക്കലമത്രയും  കണ്ടതില്‍ വെച്ചേറ്റവും പ്രധാനമായ മർകസ് നോളേജ് സിറ്റി യാഥാര്‍ത്യമാകുമ്പോള്‍ മര്‍ക്കസിന്റെ ചരിത്രത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി എഴുതിച്ചേര്‍ക്കും(ഇൻഷാ അള്ളാഹ്) .....  ലോക ചരിത്രത്തില്‍ അത് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കും..... ലോക അറിവിന്റെ തീരത്തേക്ക് ഒരു വാതയാനം ഈ കൊച്ചു കേരളത്തില്‍ മലര്‍ക്കെ തുറക്കപ്പെടും.. ഇത് പോലെ കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള ഒരു സ്ഥാപനമായി മാറുമ്പോൾ പണം തിരിമറിനടത്തുകയാണെന്നും, ബിസിനസ്സ് ആന്നെന്നും അരോപിക്കുന്ന വിവര ദോശികള്‍ക്ക്  വളരെ മധുരമുള്ള മറുപടിയാണ് നല്‍കുന്നത്... ഇതിലും കൂടുതല്‍ കോടികള്‍ കിട്ടിയിട്ട് ഇതിന്റെ നൂറിലൊരംശം പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത ആളുകള്‍ക്ക് എന്ത് വിമര്‍ശനം നടത്താനാണ് അര്‍ഹതയുള്ളത്.. !!! വിമര്‍ശനങ്ങള്‍ക്കെല്ലാം മധുരമായ  രീതിയില്‍ മറുപടി പറയുന്ന അതിന്റെ അമരക്കാരന്റെ വാക്കുകള്‍ കടമെടുത്താല്‍ “ഞങ്ങള്‍ക്ക് സമയമില്ല നിങ്ങളുമായി തര്‍ക്കിക്കാൻ - ഞങ്ങൾക്ക് ചെയ്ത് തീർക്കാൻ ഒരു പാട് കാര്യങ്ങൾ ഉണ്ട്...”
അള്ളാഹു അനുഗ്രഹിക്കട്ടെ.......
-----------------------
*മര്‍കസ്‌ സംരംഭങ്ങളിൽ ചിലത്!*
-----------------------------------------
*1 മര്‍കസ്‌ ശരീഅത്ത് കോളേജ് കാരന്തൂര്‍*
*2 കുല്ലിയ ഉസൂലുദ്ധീന്‍ കാരന്തൂര്‍*
*3 കുല്ലിയ്യ ശരീഅ ; കാരന്തൂര്‍*
*4 കുല്ലിയ്യ ലുഗ അറബിയ്യ കാരന്തൂര്‍*
*5 തഖസ്സുസ്‌ ദൌറതുല്‍ ഫിഖ്ഹ് കാരന്തൂര്‍*
*6 ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കാരന്തൂര്‍*
*7 ഖല്‍ഫാന്‍ ഇസ് ലാമിക്‌ സെന്റര്‍ കൊയിലാണ്ടി*
*8 ജൂനിയര്‍ ശരീ അത്ത് [ ദഅവാ ] കോളേജ് കാരന്തൂര്‍*
*9 മര്‍കസ്‌ ഒയാസീസ്‌ ക്യാമ്പസ്‌ കാരന്തൂര്‍*
*10 സഖാഫത്തിസ്സുന്നിയ്യ ബോര്‍ഡിംഗ് മദ്രസ്സ കാരന്തൂര്‍*
*11 RECG ഗേള്‍സ് ഹോസ്റ്റല്‍ കാരന്തൂര്‍*
*12 മര്‍കസ്‌ ബോയ്സ് ഓര്‍ഫനേജ്‌ കാരന്തൂര്‍*
*13 മര്‍കസ്‌ ഗേള്‍സ്‌ ഓര്‍ഫനേജ്‌ മുക്കം മരഞ്ചാട്ടി*
*14 മര്‍കസ്‌ ഗ്ലോബല്‍ വില്ലേജ് പൂനൂര്‍*
*15 മര്‍കസ്‌ I T I M I E T കാരന്തൂര്‍*
*16 മര്‍ക സുല്‍ ഹുദാ അക്കിക്കാവ്‌ തൃശൂര്‍*
*17 മര്‍കസ്‌ കമ്പ്യൂട്ടര്‍ ആന്‍റ് നെറ്റ് വര്‍ക്കിംഗ്‌ കാരന്തൂര്‍*
*18 മര്‍കസ്‌ ആര്‍ട്സ്‌ ആന്‍റ് സയന്‍സ് കോളേജ് കാരത്തൂര്‍*
*19 മര്‍കസ്‌ ബോയ്സ് ഹയര്‍ സെകണ്ടറി സ്കൂള്‍ കാരന്തൂര്‍*
*20 മര്‍കസ്‌ ഗേള്‍സ്‌ഹയര്‍ സെകണ്ടറി സ്കൂള്‍ കുന്നമംഗലം*
*21 മര്‍കസ്‌ ഹാദിയ കാരന്തൂര്‍*
*22 എ എം എല്‍ പി സ്കൂള്‍ ഈര്പോണ താമരശേരി*
*23 എസ് എന്‍ എം എല്‍ പി സ്കൂള്‍ വരയാല്‍ വയനാട്‌*
*24 ഈസ്റ്റ്‌ എ എം എല്‍ പി സ്കൂള്‍ കാന്തപുരം*
*25 ഫാത്തിമാബീ ഹയര്‍ സെകണ്ടറി സ്കൂള്‍ കൂമ്പാറ മുക്കം*
*26 അല്‍ ഫാറുഖിയ ഹൈ സ്കൂള്‍ ചെരനല്ലൂര്‍ എറണാകുളം*
*27 മര്‍കസ്‌ ഇ എം സീനിയര്‍ ഹയര്‍ സെകണ്ടറി സ്കൂള്‍ കാരന്തൂര്‍*
*28 ഇസ് ലാമിക്‌ റിസേര്‍ച് സെന്‍റര്‍ & ലൈബ്രറി കാരന്തൂര്‍*
*29 മര്‍കസ്‌ ലോ കോളേജ് കാരന്തൂര്‍*
*30 മര്‍കസ്‌ ഇഹ്റാം മാനേജ് മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കാരന്തൂര്‍*
*31 മര്‍കസ്‌ മാലിക്‌ ദീനാര്‍ പാറപ്പള്ളി കൊല്ലം കൊയിലാണ്ടി*
*32 ഹയര്‍ സ്റ്റഡി സ്കോളര്‍ഷിപ് സ്കീം*
*33 ഓര്‍ഫന്‍ ഹോം കെയര്‍*
*34 മര്‍കസ്‌ ആന്റി ക്രാഫ്റ്റ്‌ ട്രെയിനിംഗ് സെന്‍റെര്‍ കാരന്തൂര്‍*
*35 മര്‍കസ്‌ ഓര്‍ഫനേജ്‌ & ഹിഫ്ലുല്‍ ഖുര്‍ആന്‍ പെരളശ്ശേരി കണ്ണൂര്‍*
*36 പൂനൂര്‍ ഹോസ്പിറ്റല്‍ & റിസര്‍ച് സെന്റര്‍ പൂനൂര്‍*
*37 മര്‍കസ്‌ യൂനാനി ഹോസ്പിറ്റല്‍ കൈതപ്പൊയില്‍*
*38 PHRC സ്കൂള്‍ ഓഫ് നഴ്സിംഗ് പൂനൂര്‍*
*39 മര്‍കസ്‌ ഇന്റര്‍ നാഷണല്‍ സ്കൂള്‍ കോഴിക്കോട്‌*
*40 മര്‍കസ്‌ കൊമേഴ്ഷ്യല്‍ കോംപ്ലെക്സ് കോഴിക്കോട്‌*
*41 ഇഷാ അത്ത് പബ്ലിക്‌ സ്കൂള്‍ CBSE പൂനൂര്‍*
*42 ഐ സി എം പബ്ലിക്‌ സ്കൂള്‍ മുരിക്കാശേരി*
*43 ദേശ സേവാ എ യു പി സ്കൂള്‍ കുറുംപൊയില്‍*
*44 ക്രസന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വളപട്ടണം*
*45 മര്‍കസ്‌ പബ്ലിക്‌ സ്കൂള്‍ എ ആര്‍ നഗര്‍*
*46 മര്‍കസ്‌ പബ്ലിക്‌ സ്കൂള്‍ ബാലുശേരി*
*47 മര്‍കസ്‌ പബ്ലിക്‌ സ്കൂള്‍ കൊയിലാണ്ടി*
*48 മര്‍കസ്‌ പബ്ലിക്‌ സ്കൂള്‍ കൈതപ്പൊയില്‍*
*49 മര്‍കസ്‌ പബ്ലിക്‌ സ്കൂള്‍ ഐകരപ്പടി*
*50 മര്‍കസ്‌ പബ്ലിക്‌ സ്കൂള്‍ അക്കിക്കാവ്*
*51 മര്‍കസ്‌ കരീം ഹാജി മെമ്മോറിയല്‍ സെന്റര്‍ കൈപമംഗലം*
*52 ഹുണ്ടി പബ്ലിക്‌ സ്കൂള്‍ ഹുണ്ടി , കര്‍ണാടക*
*53 മര്‍കസ്‌ പബ്ലിക്‌ സ്കൂള്‍ ഗോണ്ടല്‍ , ഗുജറാത്ത്*
*54 മര്‍കസ്‌ പബ്ലിക്‌ സ്കൂള്‍ ഉപ് ലേറ്റ ഗുജറാത്ത്*
*55 മര്‍കസ്‌ പബ്ലിക്‌ സ്കൂള്‍ വഡോദര ഗുജറാത്ത്*
*56 മര്‍കസ്‌ പബ്ലിക്‌ സ്കൂള്‍ കവരത്തി ലക്ഷ ദ്വീപ്‌*
*57 മര്‍കസ്‌ പബ്ലിക്‌ സ്കൂള്‍ & ദഅവ കോളേജ് ലോണി യു . പി*
*58 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ ബട്ടണ്ടി ജമ്മു*
*59 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ ആരിയ കാശ്മീര്‍*

*60 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ മെന്താര്‍ കാശ്മീര്‍* 
*61 റസാഉല്‍ ഉലൂം ഇംഗ്ലീഷ് ഇസ്ലാമിയ ഹൈ സ്കൂള്‍ പൂഞ്ച്*
*62 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ ദുന്‍ദാക് കാശ്മീര്‍*
*63 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ ഹര്നി ഗുല്ത കാശ്മീര്‍*
*64 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ സേരി ഖാജ കാശ്മീര്‍*
*65 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ ലോറന്‍ കാശ്മീര്‍*
*66 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ ശ്രീ നഗര്‍ കാശ്മീര്‍*
*67 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ ലോയല്‍ ബെല്ല കാശ്മീര്‍*
*68 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ മാണ്ടി , കാശ്മീര്‍*
*69 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ അല്ലപ്പീര്‍ പൂഞ്ച് കാശ്മീര്‍*

*70 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ തഹ്ദാര്‍ശരീഫ്‌ കാശ്മീര്‍ 71 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ സ്വാജിന്‍ കാശ്മീര്‍*
*72 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ താന മാണ്ടി കാശ്മീര്‍*
*73 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ ഗുലുത്ത കാശ്മീര്‍*
*74 ത്വൈബ കമ്പ്യൂട്ടര്‍ സെന്‍റെര്‍ ന്യൂ കട്ടക്ക് ഒറീസ*
*75 മഹദലുല്‍ ഉലൂം ഇന്റര്‍ നാഷണല്‍ സ്കൂള്‍ ജിദ്ദ*
*76 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ ബിലാന്തി കാശ്മീര്‍*

*77 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ ചകാട്രു ശിനഗര്‍*

*78 യാസീന്‍ ഇംഗ്ലീഷ് സ്കൂള്‍ മുസ്തഫ നഗര്‍ കാശ്മീര്‍*
*79 ഹിദായ പബ്ലിക്‌ സ്കൂള്‍ കൊട്ടുമുടി കര്‍ണാടക*
*80 INTERNATIONAL CENTER FOR ISLAMIC STUDIES ന്യൂ ദല്‍ഹി*

*81 അല്‍ നൂര്‍ സെന്റര് ഗൌസിയ നഗര്‍ മൈസൂര്‍*
*82 മര്‍കസ്‌ പബ്ലിക്‌ സ്കൂള്‍ ചാഞ്ച് വെല്‍ ഗുജറാത്ത്*
*83 ത്വൈബ പബ്ലിക്‌ സ്കൂള്‍ ഇന് ഡോര്‍ മധ്യ പ്രദേശ്‌*
*84 ത്വൈബ ഓര്‍ഫനേജ്‌ ഇന് ഡോര്‍ മധ്യ പ്രദേശ്‌*
*85 ത്വൈബ ദഅവ കോളേജ് ഇന് ഡോര്‍ മധ്യ പ്രദേശ്‌*
*86 സീനത്ത്‌ പബ്ലിക്‌ സ്കൂള്‍ ഇന് ഡോര്‍ മധ്യ പ്രദേശ്‌*
*87 ഗുല്ശേനെ ഫാത്തിമ ഫിലിപിറ്റ് ഉത്തര പ്രദേശ്‌*
*88 മര്‍കസ്‌ തസ്കിയതി സുന്നിയ്യ ദൌറ ഉത്തരാഗണ്ട്*
*89 ത്വൈബ പബ്ലിക്‌ സ്കൂള്‍ സൗത്ത്‌ ദിനാജ്‌ പൂര്‍ വെസ്റ്റ്‌ ബെന്ഗാല്‍*
*89 പീര്‍ ബസാര്‍ പബ്ലിക്‌ സ്കൂള്‍ കുട്ടക്ക്‌ വെസ്റ്റ്‌ ബെന്ഗാല്‍*

*90 വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര് ദക്ഷിണ ദിനാജ്‌ പൂര്‍ ബംഗാള്‍*
*91 ത്വൈബ ഗാര്‍ഡന്‍ ന്യൂ കട്ടക്ക്‌ ഒറീസ*

*92 മർകസ് അൽ - മുനവ്വറ , മണപ്പള്ളി കൊല്ലം*
            *ഈ ലിസ്റ്റ് അവസാനിക്കുന്നില്ല. അവസാനിക്കരുതെന്നത് ഈ രാജ്യത്തെ പാവങ്ങളുടെ ആവശ്യമാണ്. തെറ്റിദ്ധരിച്ചവർക്ക് ഇത് മതിയാകും. ഉറങ്ങുന്നവരെയല്ലേ ഉണർത്താനാകൂ❓ഉറക്കം നടിക്കുന്നവരെ.............*