ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 18 January 2018

ജമാഅത്തെ ഇസ് ലാമിക്ക് ഇസ്ലാം ഭാരമാകുന്നു!

'മതേതര'യാകാൻ പാടുപെടുമ്പോൾ
ജമാഅത്തെ ഇസ് ലാമിക്ക്  ഭാരമാവുകയാണ്  ഇസ് ലാം .

ജമാഅത്തെ ഇസ് ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതുന്നു.

" ഇതര മതാനുയായികളെ  പങ്കാളികളാക്കാൻ കഴിയാത്ത ആരാധനാ
പരവും ,മതപരവുമായ  കർമ്മങ്ങളിലൊഴി
ച്ചുള്ള മഹല്ലിന്റെ  എല്ലാ  പ്രവർത്തനങ്ങളി
ലും പ്രദേശത്തെ മുഴുവൻ  ജന  വിഭാഗങ്ങ
ളെയും പങ്കാളികളാക്കാൻ  നടത്തിപ്പുകാർ
തികഞ്ഞ ജാഗ്രത പുലർത്തണം .
സക്കാത്ത് , ഫിത്ർ സക്കാത്ത്  ,ബലി
മാംസം തുടങ്ങിയവ പ്രദേശത്തെ അർഹരാ
യ എല്ലാവർക്കും  ജാതി  മത കക്ഷി
ഭേദമന്യേ ലഭ്യമാക്കണം."

[ പ്രബോധനം 2018 ജനുവരി ]

വർഷത്തിലൊരിക്കൽ മഹല്ല് കമ്മിറ്റി
ഫുട്ബോൾ  , വോളിബോൾ ,ഷട്ടിൽ
ടൂർണ്ണമെന്റുകൾ  നടത്തണമെന്ന് കൂടി
ശൈഖ് മുഹമ്മദ് കാരക്കുന്ന്  പറയുന്നുണ്ട് .

മുഹമ്മദ് സാനി  നെട്ടൂർ
956 77 856 55