ഖുതുബയുടെ ഭാഷ;
കുറേകാലം ഉർദു,
പിന്നെ മലയാളം.🤔
➖➖➖➖➖➖➖➖
സ്വഹാബികളാൽ ഇസ്‌ലാം പ്രചരിക്കപ്പെട്ട കേരളത്തിൽ അറബി ഭാഷയിൽ തന്നെയായിരുന്നു ഖുതുബയും നിസ്കാരവും മറ്റു ആരാധനകളും നിർവഹിക്കപ്പെട്ടിരുന്നത്.
പിൽക്കാലത്താണ് ഖുതുബയുടെ ഭാഷക്കൊരു മാറ്റം വന്നത്.
കേരളത്തിന്റെ മാതൃഭാഷ മലയാളമാണെങ്കിലും
ഖുതുബയുടെ ഭാഷാ മാറ്റം കേരളത്തിൽ ആദ്യമായി ഉണ്ടായത് ഉർദു ഭാഷയിലൂടെയാണ്.
പിന്നെയാണത് മലയാളത്തിലായത്.
അതിന് വേണ്ടി മൗലവിമാർ സാധുക്കളെ വെട്ടിലാക്കിയ കഥ, അനറബി ഖുതുബ നടത്താൻ പുതിയ പള്ളിയുണ്ടാക്കിയ കഥ[ പഴയ പള്ളിയിൽ നടക്കില്ല!കാരണം സഹാബികളിൽ നിന്ന് ദീൻ പഠിച്ചവരാണ് കേരളീയർ !]
വഹാബി നേതാവ്
ഉമർ മൗലവി
ഓർമകളുടെ തീരത്ത് എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
അതിങ്ങനെയാണ് :
"ഏതാണ്ട് 125 വർഷങ്ങൾക്ക് മുമ്പ് അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നടത്താൻ നിർമ്മിക്കപ്പെട്ട പള്ളി,അതാണ് പുതിയ പള്ളി.പുതിയ പള്ളി എന്ന ഖ്യാതി നേടിയ ഈ പേര് നിർമ്മാതാവോ അദ്ദേഹത്തിന്റെ കുടുംബമോ നൽകിയതല്ല,നാട്ടുകാർ കൊടുത്തതാണ്.ഇതിന്റെ പിന്നിൽ രണ്ട് അഭ്യൂഹങ്ങളുണ്ട്.
ഒരു പള്ളി തൊട്ടടുത്തുള്ളപ്പോൾ പുതുതായി ഉണ്ടായ പള്ളിയെന്ന നിലയിൽ ആദ്യത്തേതിന് പഴയ പള്ളി എന്നും രണ്ടാമത്തേതിന്
പുതിയ പള്ളിയെന്നും വിളിച്ചു പോന്നു. ഇതാണ് ഒരു വർത്തമാനം.മറ്റൊന്ന് ഇങ്ങനെയാണ്,പുതിയ മതക്കാരുടെ പള്ളി എന്ന നിലയിൽ പുതിയ പള്ളിയെന്ന് ജനങ്ങൾ പേരിട്ടപ്പോൾ പഴയ മതക്കാരുടേത് പഴയ പള്ളി എന്നും പറയപ്പെട്ടു....
രണ്ടാമത്തെ അഭ്യൂഹത്തിനും ചില അടിസ്ഥാനങ്ങളുണ്ട്.പള്ളി പണിതശേഷം ജുമുഅ തുടങ്ങി.ഹൈദരാബാദുകാരൻ മൗലവി ഉർദുവിൽ ഖുതുബ നടത്തി.ശ്രോതാക്കൾ അധികവും ഉർദു അറിയുന്ന കച്ചിമേൽക്കാരും ആലിയികളും ആയിരുന്നു.അവർ തന്നെ അബ്ദുല്ലഹാജി
ആദംസേട്ടുവിന്റെ സ്വാധീനത്താൽ എത്തുന്നവരും.
അമ്പതിൽ താഴെ ആളുകൾ,മലയാളികൾ കയറുകയില്ല.വഹാബി പള്ളിയിൽ പോയാൽ നമസ്കാരത്തിന്
നാലോ അഞ്ചോ പേർ കാണും.
പള്ളിയിൽ നിസ്കാരത്തിന് സ്ഥിരമായി ആളെ ഉണ്ടാക്കുവാൻ സേട്ടു സാഹിബ് വളരെ ത്യാഗം ചെയ്തിട്ടുണ്ട്.
തൃഷ്ണാപള്ളിയിൽ നിന്നും നെയ്തുകാരായ റാവുത്തർ വിഭാഗത്തിലുള്ള മുസ്‌ലിം തൊഴിലാളി കുടുംബങ്ങളെ അദ്ദേഹം കൊച്ചിയിൽ കൊണ്ടുവന്നു.പള്ളിയുടെ പരിസരത്ത് അവർക്ക് താമസിക്കാൻ വീട് നൽകി തങ്ങളുടെ നെയ്ത്ത് ജോലി ചെയ്യാൻ സേട്ടുവിന്റെ ചിലവിൽ നെയ്ത്തുപകരണമായ തറി കൊടുത്തു. വീടും ജോലിയും സൗജന്യം. ഒരു നിബന്ധന മാത്രം,എല്ലാ വഖ്തിനും പള്ളിയിൽ ജമാഅത്തിന് ഹാജറുണ്ടാവണം.
അങ്ങനെ സ്ഥിരമായി കുറച്ചുപേർക്ക് ജോലി ഉണ്ടായി.സേട്ട് വലിയ ധർമ്മിഷ്ഠനായിരുന്നു.
പാവങ്ങൾക്ക് ഉച്ചയൂണിന് ഹോട്ടലിലേക്ക് പാണ്ടികശാലയിൽനിന്നും ചീട്ടു കൊടുക്കുന്നേർപ്പാടുണ്ടായിരുന്നു.വൈകുന്നേരവും ധാരാളം പേർ വരും,ചായകാശിനായി. ഇതെല്ലാം പാണ്ടികശാലയിൽ നിന്നും മാറ്റി പള്ളിയിൽ നിന്നും നിസ്കാരശേഷം കൊടുക്കലാക്കി.
അരി വാങ്ങാൻ വരുന്നസാധുക്കൾ ളുഹ്‌റിനും അസറിനും പള്ളിയിലേക്ക് വരാൻ തുടങ്ങി .അങ്ങനെ പള്ളി സജീവമായി....കുറേ കാലത്തെ ഉർദു ഖുതുബക്ക് ശേഷം പിന്നീടത് മലയാളത്തിലായി."
ഓർമകളുടെ തീരത്ത്
കെ. ഉമർ മൗലവി
പേജ്:236
✍🏻 അബൂഹബീബ്‌പയ്യോളി
▫▫▫▪▫▫▫▫