1940 കളിലാണ് കേരളത്തില്‍ ആദ്യമായി ഒരു പെണ്ണ് പളളിയില്‍ പോകുന്നത്. അക്കാലത്ത് അസംഭവ്യവും ഊഹിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു അത്.
1995 മാര്‍ച്ച് ലക്കത്തില്‍ പുറത്തിറങ്ങിയ മുജാഹിദ് മുഖപത്രമായ പുടവ മാസിക അന്ന് ജീവിച്ചിരിപ്പുളള ഖദീജക്കുട്ടിയുമായുളള 'ഈ പാത ധന്യം' എന്ന അഭിമുഖത്തില്‍ അവര്‍ പറയുന്നത് കാണുക👇
*''1940 കളില്‍ സ്ത്രീകള്‍ പളളിയില്‍ പ്രവേശിക്കുകയെന്നത് പലര്‍ക്കും ഊഹിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു.അന്ന് ഞങ്ങള്‍ ഏതാനും സ്ത്രീകള്‍ അളളാഹുവിന്റെ അനുഗ്രഹത്താല്‍ ഒതായി പളളിയില്‍ പോകാന്‍ തുടങ്ങി. തന്നിമിത്തം അതി ശക്തമായ എതിര്‍പ്പുകളും ആക്ഷേപങ്ങളും ഉയര്‍ന്നു വരികയുണ്ടായി ''* ..
തുടര്‍ന്ന് അവര്‍ തന്നെ പറയുന്നു.. *''തുടക്കത്തില്‍ ഞാന്‍ ഒറ്റക്കായിരുന്നു പോയിരുന്നത്.ശേഷം അഞ്ച് പേര് കൂടി സന്മനസ്സ് കാണിച്ചു.കുറെ കഴിഞ്ഞപ്പോള്‍ വീണ്ടും അഞ്ച് പേര് കൂടി സന്മനസ്സ് കാണിച്ചു രംഗത്ത് വന്നു. ഇവരില്‍ പി.കെ ആമിനയും ഞാനും മാത്രമാണ് ഇന്ന് ജീവിച്ചിരിപ്പുളളവര്''*
(കേരളത്തില്‍ ആദ്യമായി പളളിയില്‍ പോയി ആരാധനാ കര്‍മങ്ങളില്‍ പങ്കെടുത്ത രണ്ട് മുസ്ലിം വനിതളെ ഇവിടെ പരിചയപ്പെടുക എന്ന തലവാചകവും കൊടുത്ത് മുജാഹിദുകള്‍ തന്നെ വളരെ വ്യക്തമായി ബോധ്യപ്പെടുത്തിയതാണിത് )
അപ്പോള്‍ ഒരു കാര്യം വളരെ വ്യക്തമാണ്. ഖദീജക്കുട്ടിയില്‍ നിന്ന് ജാമിദ ടീച്ചറിലേക്ക് നല്ലൊരു പിന്തുടര്‍ച്ചയുണ്ട്. *ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി ഒരു മുസ്ലിം സ്ത്രീ വെളളിയാഴ്ച പ്രാര്‍ത്ഥനയായ ജുമുഅക്ക് നേതൃത്വം നല്‍കും എന്ന് രണ്ട് ദിവസം മുമ്പ് ഒരു ഓണ്‍ലെെന്‍ ന്യൂസില്‍ അവളുടെ പടവും കൊടുത്ത് ന്യൂസ് കണ്ടിരിന്നു. ഇന്നലെ അത് വീണ്ടും ലെെവായി തന്നെ മീഡിയകള്‍ ആഘോഷിക്കുന്നതും 'മറ്റു സ്ഥലങ്ങളിലേക്കു കൂടി ഇത് വ്യാപിപ്പിക്കുമന്നും കൂടുതല്‍ പ്രചാരം നേടുമെന്നും' തുടര്‍ന്നുളള അവളുടെ അഭിമുഖവും കണ്ടു*..
കേവലം 75 വര്‍ഷത്തെ പാരമ്പര്യം മാത്രമേ പെണ്ണ് പളളിയില്‍ പോകലിനുളളൂ..എന്നാല്‍ ഇന്നത് കൂടുതല്‍ ചെറുതല്ലാത്ത രണ്ട് മുന്ന് വിഭാഗം ആളുകള്‍ക്ക് സര്‍വ്വ സാദാരണയായി. 75 വര്‍ഷം മുമ്പ് ഊഹിക്കാന്‍ പോലും കഴിയാത്ത ഒരു കാര്യം ഇന്നത് ഒരു പുണ്യ കര്‍മ്മമായി തന്നെ മതത്തില്‍ തത്പര കക്ഷികള്‍ കൊണ്ടു നടക്കുന്നത് പോലെ വരും ഭാവിയില്‍ ഇനിയും ജാമിദമാര് പുനര്‍ജനിക്കുകയും 'മത നശീകരണത്തിന്റെ ഒരു നൂറ്റാണ്ട് ' ആഘോഷിക്കാന്‍ പോകുന്ന *വഹാബികള്‍* അത് തലയിലേറ്റുകയും ചെയ്യും. അല്ലെങ്കിലും അടിസ്ഥാനമായ തത്വമായ *സുന്നത്ത് ജമാഅത്തില്‍* നിന്ന് വ്യതിചലനം സംഭവിച്ചാണല്ലോ പിഴച്ച കക്ഷികളില്‍ ഭാഗവാക്കാകുന്നത്. ചേകന്നൂര്‍ മൗലവിയുടെ കാര്യവും തഥെെവ.
സുന്നി കുടുംബത്തില്‍ ജനിച്ച്, പളളി ദര്‍സുകളില്‍ പഠിച്ചു വളര്‍ന്ന് ബാഖവി പട്ടവും നേടി ജോലി ആരംഭിച്ച ആളാണല്ലോ സാക്ഷാല്‍ ചേകന്നൂര്‍ മൗലവിയും. പിന്നീടാണ് ഇദ്ധേഹം പുരോഗമന ചിന്താഗതികളിലും അവിടെ നിന്ന് സ്വതന്ത്ര ചിന്താ ഗതികളിലേക്കും ചേക്കേറുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ശാന്തപുരത്തെ കോളേജിലും, മുജാഹിദുകളുടെ എടവണ്ണ നദ് വിയ്യയിലും മൗലവി അധ്യാപകനായി നിയമിതനാകുന്നത് അങ്ങിനെയാണ്.വഹാബിസത്തിന്റെ ഒരേ തുവല്‍ പക്ഷികള്‍ തന്നെയാണ് മുജാഹിദിസവും,ജമാഅത്തെ ഇസ്ലാമിസവും,ചേകന്നൂരിസവുമൊക്കെ..
*വാല്‍കഷ്ണം;* അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത് ആണല്ലോ യഥാര്‍ത്ഥ ആദര്‍ശവും അടിസ്ഥാനവും
പിന്നെ എന്ത് കൊണ്ടാണ് അതില്‍ നിന്ന് മാറി ഇത്തരം പിഴച്ച കക്ഷികളില്‍ ചിലര്‍ ആകൃഷ്ടരാകുന്നത്.. ?
*ആരോഗ്യം പകരില്ല, രോഗമേ പകരൂ..*
*വഹാബിസം നാടിനാപത്ത്, തിരിച്ചറിയുക*