ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 6 October 2020

ശിർക്ക്-ഇസ്തിഗാസ-പ്രാർത്ഥന-ആരാധന- നബിയും സഹാബത്തും മതത്തിന് പുറത്ത് !

*പ്രാർത്ഥനയും ആരാധനയും തിരിയാത്ത വഹാബികളെ ഇസ്ലാം പറയാനേല്പിച്ചതാരാണ്...❓*
👇👇👇👁️👁️👁️

✍️ ഇന്നലെ ഒരു പ്രോഗ്രാം കഴിഞ്ഞ് ഏറെ വൈകിയാണ് തിരിച്ചെത്തിയത്.അഞ്ചു മിനിറ്റാകുന്നതിന് മുമ്പ് സുഹൈലിൻ്റെ ഫോൺ കോൾ... ആ മൗലവി വന്നത്രെ... മൻഖൂസ് മാലിദ് മൊത്തം ശിർക്കാണെന്നാണത്രെ അയാൾ പറയുന്നത്... എന്നിട്ടെന്തായി... എന്താകാൻ- പതിവു കോമഡികൾ തന്നെ... നാളെക്കാണാമെന്ന് പറഞ്ഞപ്പോൾ-ഇപ്പത്തന്നെ മൂപ്പർക്ക് തീരുമാനമുണ്ടാക്കണമത്രെ... സ്പീക്കർ മോഡിലിട്ട് ,ഫോൺ മൗലവിയുടെ കയ്യിൽ കൊടുത്തു- കുട്ടികൾ...!

              എന്നോടും അതേ ഡയലോഗ്... ലേശം മയമുണ്ടെന്നതൊഴിച്ചാൽ ഒരു മാറ്റവുമില്ല... മൗലവി കട്ടക്കലിപ്പിലാണ്... ആകെക്കൂടി മൊത്തം ശിർക്ക് മയം... ശിർക്കാണോ അല്ലയോ എന്നറിയാൻ ആദ്യം ശിർക്കെന്താണെന്നറിയണ്ടേ- അത് പറയൂ മൗലവീ... കേൾക്കട്ടെ...

അത് അല്ലാഹുവിൽ പങ്കുചേർക്കലാണ്.

എന്ന് പറഞ്ഞാൽ...

ദാത്തിലോ സിഫത്തിലോ പങ്ക് ചേർക്കുക...

ഇനി പറയൂ... ഞങ്ങൾ എവിടെയാണ് പങ്ക് ചേർത്തത്...

അല്ലാഹു കേൾക്കും പോലെ നബി കേൾക്കുമെന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്...

എന്നാര് പറഞ്ഞു...ഞങ്ങൾ പറഞ്ഞോ...

അത്... അത് പിന്നെ... കാണുമ്പോൾ മനസിലാകും...

ശിർക്ക് എന്നത് കണ്ട് മനസിലാക്കാവുന്നതാണോ... ?.വിഗ്രഹത്തിനു മുന്നിൽ സുജൂദ് പോലെ കിടക്കുന്നതു കണ്ടാൽ പോലും ശിർക്കാണെന്നുടനെ വിധിക്കരുതെന്ന് - അവൻ്റെ വിശ്വാസം എന്താണെന്ന് അന്വേഷിക്കണമെന്ന് നിങ്ങളുടെ ടോപ്പ് മൗലവിമാർ എഴുതിയതും പ്രസംഗിച്ചതും തെറ്റാണെന്നാണോ താങ്കൾ പറഞ്ഞു വരുന്നത്...?

അതല്ല... അതു പിന്നെ...

ഇനി ഞാനൊരു സംശയം ചോദിച്ചോട്ടെ...

ആ കുടുക്കിൽ നിന്ന് തത്ക്കാലം രക്ഷപെട്ട സന്തോഷത്തിൽ മൗലവി യെസ് മൂളി.

കേൾക്കുന്നവൻ അല്ലാഹു മാത്രമല്ലേ...

അതേ... സമീഹ് എന്ന സിഫത്ത്...

അതിൽ പങ്ക് ചേർത്താൽ...?

നൂറ് വട്ടം മുശ്രിക്ക്... സംശയമില്ല...

മൗലവി കേൾക്കുമോ...?

എന്ത് പൊട്ടൻ ചോദ്യമാണ്... കേൾക്കാതെയാണോ ഞാൻ മറുപടി പറയുന്നത്...

കേൾക്കുക എന്നത് അല്ലാഹുവിൻ്റെ വിശേഷണമല്ലേ...? താങ്കൾ മുശ്രിക്കായില്ലേ...?

അത്... പിന്നെ... അ... അ...ല്ലാഹു തരുന്ന കഴിവല്ലേ...

അടിപൊളി... അല്ലാഹു തരുന്ന കഴിവിൽ പങ്ക് ചേർത്താൽ കുഴപ്പമില്ല എന്നാണോ...?

അത്... അല്ലാ... അത് പിന്നെ...അല്ലാഹു കേൾക്കും പോലെ ഞാൻ കേൾക്കില്ലല്ലോ...?... അത് കുഴപ്പമില്ല... ല്ലോ... ല്ലീ...

''സിഫത്തായ കേൾവിയിൽ പങ്ക് ചേർത്താൽ കുഴപ്പമില്ല.സിഫത്തിൻ്റെ സിഫത്തായ ''എങ്ങിനെ കേൾക്കും'' എന്നതിൽ പങ്ക് ചേർത്താലാണ് ശിർക്കുള്ളു''- എന്നാണോ...?

അതേ ... നേരം വൈകി. ഇനി നാളെയായാലോ...

അത് സാരമില്ല.വേകുന്നത് വരെ കാത്തിരുന്നില്ലേ.ഇനി ആറിയിട്ട് പോകാം... പറയൂ മറുപടി... 

കുറേ നേരം നിശബ്ദത...

 അല്ലാഹു സ്വയം കേൾക്കുന്നവനാണ് - പരിധിയില്ലാതെ... അങ്ങിനെ അല്ലെന്ന് വിശ്വസിക്കാൻ ഞാനില്ല. പിന്നെങ്ങിനെ ശിർക്ക് വരും...

അതാണ് ... മുത്ത് നബി സ്വയം കേൾക്കുമെന്നോ അല്ലാഹു കണക്കാക്കുന്ന പരിധിക്കപ്പുറം കേൾക്കുമെന്നോ ഞങ്ങളും വിശ്വസിക്കുന്നില്ല...

അത് പിന്നെ... മരിച്ച ശേഷം കേൾക്കുമെന്ന് നിങ്ങൾ പറയുന്നില്ലേ...?

അടിപൊളി... മരിച്ച ശേഷം കേൾക്കാതിരിക്കലാണോ അല്ലാഹു കണക്കാക്കിയ പരിധി... അതാര് പറഞ്ഞു... മാത്രമല്ല,മരിച്ചാലും കേൾക്കുമെന്ന് നിങ്ങളുടെ നേതാവ് ഇബ്നു തൈമിയ്യയും സമ്മതിക്കുന്നുണ്ടല്ലോ...?

അത് പിന്നെ... മരിച്ച ശേഷം കേൾക്കുമെന്ന് വിശ്വസിച്ചാൽ ശിർക്കാകില്ലേ...

അതെന്താ... വഹാബിയുടെ പടച്ചോൻ മരിച്ചതാണോ...?

അ...തല്ല... എന്നും ,എല്ലാം കേൾക്കൽ അല്ലാഹു മാത്രമല്ലേ...

അതേ മൗലവീ... അല്ലാഹു കേൾക്കാൻ കഴിവു കൊടുത്താൽ മാത്രമേ ആരും കേൾക്കൂ...

അപ്പോൾ നബി കേൾക്കുമെന്ന് പറയുന്നത്...?

അത് അല്ലാഹു കേൾക്കാൻ കഴിവു കൊടുത്താൽ കേൾക്കും എന്നാണ്... താങ്കളോട് ഞാൻ ചോദിക്കുന്നത് താങ്കൾ അല്ലാഹു കേൾക്കും പോലെ കേൾക്കുമെന്ന വിശ്വാസത്തിലാണോ...?. അല്ലാഹു കേൾപ്പിച്ചാൽ കേൾക്കുമെന്ന വിശ്വാസത്തിലാണ്.ഓരോ വാക്കും കേൾക്കുമോ എന്ന് പരീക്ഷിച്ചിട്ടല്ല പറയൽ... അത് താങ്കൾ കേൾക്കുമെന്ന അല്ലാഹുവിലുള്ള പ്രതീക്ഷ മുറുകെപ്പിടിച്ചാണ് പറയുന്നത്. ഞാൻ പറയലും താങ്കൾ കേൾക്കലുമെല്ലാം അല്ലാഹുവിൻ്റെ അനുഗ്രഹമാണ്. അല്ലാഹുവിൻ്റെ അനുഗ്രഹത്തെത്തൊട്ട് ആശ മുറിയരുതെന്നല്ലേ അല്ലാഹു പഠിപ്പിച്ചത്... അല്ലാഹുവിലുള്ള വിശ്വാസിയുടെ പ്രതീക്ഷയാണ് അവൻ്റെ തിരുനബി കേൾക്കുമെന്നത്. കറാമത്ത് മുഅജിസത്ത് മരണം കൊണ്ട് മുറിയില്ലെന്ന് വഹാബികൾ പോലും അറിയാതെ സമ്മതിക്കുന്നുമുണ്ട്. തിരു നബി കേൾക്കാൻ മാത്രം കഴിവില്ലാത്തവനാണ് അല്ലാഹു എന്ന വിശ്വാസം മുസ്ലിംകൾക്കില്ല.  അതാണ് ഞങ്ങളുടെ വിശ്വാസം... അല്ലാഹുവിലുള്ള പ്രതീക്ഷ കൈവിടാൻ ഞങ്ങളില്ല. മൗലവിയുടെ പടച്ചോനോ.... ഇത്തരം കഴിവില്ലാത്ത വല്ല...

അത്... ഏയ് ... അങ്ങിനെ... അത് പിന്നെ... അങ്ങിനെയെങ്കിൽ നബിയോട് സഹായം ചോദിക്കാൻ പറ്റില്ല. സഹായിക്കുന്നവൻ അല്ലാഹു മാത്രമാണ്. അല്ലാഹു ഉള്ളപ്പോൾ നബിയോട് ചോദിക്കാനൊക്കില്ല. ശിർക്കാകും.

മൗലവി മറ്റാരോടും സഹായം ചോദിക്കാതെ ജീവിക്കുമോ ?

അത് ... അത് ഭൗതിക കാര്യങ്ങൾ..

അതെന്താ... ഭൗതിക കാര്യങ്ങളിൽ ശിർക്ക് വന്നാൽ കുഴപ്പമില്ലേ...?

അത് പിന്നെ... സഹായിക്കുമെന്ന് ഉറപ്പില്ലല്ലോ... പിന്നെന്താ ...

അത് ശെരി... ഉറപ്പുണ്ടെങ്കിലേ ശിർക്കാകൂ എന്നാര് പറഞ്ഞു...?

അത് പി... പിന്നെ...

ഞങ്ങളുടെ വിശ്വാസം അല്ലാഹുവിലുള്ള പ്രതീക്ഷയാണ്.തിരുനബിയിലൂടെ മുഅജിസത്തതായി അല്ലാഹു സഹായിക്കുമെന്ന റഹ്മത്തിൻ്റെ ഉത്തമ പ്രതീക്ഷ... അല്ലാഹുവിലുള്ള ആ പ്രതീക്ഷ കൈവിടാൻ ഞങ്ങളില്ല...

അപ്പോൾ ,നബിയോട് സ്വർഗം ചോദിക്കാമോ...

നബിയോട് സ്വർഗമല്ല-സ്വർഗത്തിലെ ഉന്നത സ്ഥാനം ചോദിച്ചത്... സഹാബിയല്ലേ... തിരു നബിയുടെ മുന്നിൽ വച്ച്...?

 [أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّة] حديث رواه مسلم) 

*"ഞാൻ അങ്ങയോട് ,അങ്ങൊന്നിച്ചുള്ള സ്വർഗ്ഗ വാസം ചോദിക്കുന്നു"*  ഇത് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്തതല്ലേ... നബി തങ്ങളോട് സഹാബി നേരിട്ട് ചോദിച്ചതല്ലേ...

എന്താ മൗലവീ, നബിയും സഹാബത്തും ശിർക്ക് പഠിപ്പിച്ചോ...?

അത് പിന്നെ... അതായത്... ജീവിച്ചിരുന്നപ്പോളല്ലേ ...?

അതെന്താ... ജീവിച്ചിരിക്കുമ്പോൾ ശിർക്ക് ചെയ്യാമെന്നാണോ...?...ഇനിയും കേട്ടോളൂ...അതെ പദം ഇമാം  തിർമുദി റിപ്പോർട്ട് ചെയ്യുന്നു:

[اللَّهُمَّ إنِّي أَسْأَلُكَ الْجَنَّةَ ]رواه الترمذي

"അല്ലാഹുവേ, ഞാൻ നിന്നോട് സ്വർഗം ചോദിക്കുന്നു."...

അതായത്... അത് പിന്നെ...

ഒരു പിന്നെയുമില്ല. വഹാബികളുടെ മണ്ടൻ തൗഹീദനുസരിച്ച് വെള്ളത്തിൽ ആണിയടിച്ച കോലത്തിലായി.സ്വർഗം അഭൗതികമാണ്. അല്ലാഹുവിനോട് സ്വർഗം ചോദിക്കുമ്പോൾ പ്രാർത്ഥന,ദുആ, ആരാധന... അതിലും കടുപ്പത്തിൽ അതേ വാക്ക് തിരുനബിയോട് ചോദിക്കുമ്പോൾ... വെറും സ്വർഗമല്ല സ്വർഗത്തിൽ തിരുനബിയോടൊപ്പമെന്ന ഉന്നത പദവിയാണ് ചോദിച്ചത്.... ദേ... അഭൗതികം... പ്രാർത്ഥന... ദുആ... ആരാധന... വഹാബീ മണ്ടത്തരമനുസരിച്ച് തിരുനബിയും സ്വഹാബത്തും ആരായി... പറയൂ മറുപടി...

ഒരു മറുപടിയുമില്ല.ഫോൺ കട്ടാക്കി മൗലവിയും കൂട്ടരും തടി തപ്പി... അല്ലാഹുവിലുള്ള അനുഗ്രഹത്തിൽ പ്രതീക്ഷയർപ്പിച്ച്- അവൻ്റെ സഹായം തിരുനബിയിലൂടെ പ്രതീക്ഷിച്ച് മുസ്ലിംകൾ അജയ്യമായി മുന്നോട്ട്... പടച്ചോൻ്റെ സഹായത്തിന് ചെക്ക് വച്ച് വഹാബികൾ പിന്നോട്ട്... പോയിപ്പോയി തിരുനബിയും സ്വഹാബത്തുമില്ലാത്ത വഹാബീ സ്വർഗത്തിലോട്ട്....

          ഒരപേക്ഷയുണ്ട്. മതമറിയാത്ത വഹാബികൾ, ദയവ് ചെയ്ത് ഇസ്ലാം പറയരുത്.വഹാബിസം വേണ്ടുവോളം പറഞ്ഞോളൂ... വിശുദ്ധ ഇസ്ലാമെന്ന് കരുതി വഹാബിസത്തെ തെറ്റിദ്ധരിച്ചവർ തിരുത്തുമല്ലോ...!
*ഖുദ്സി*
06-10-2020