ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 3 October 2020

മഹദീ വാദം- തിരുനബി ﷺ യെ ശിയായാക്കി വഹാബികൾ...❗

*മഹദീ വാദം*- തിരുനബി ﷺ യെ
 *ശിയായാക്കി വഹാബികൾ...❗*
👇👇👇👁️👁️👁️

✍️ സുന്നികളും ശിയാക്കളും
ഒരേ ആശയക്കാരാണെന്നതിന് മൗലവിമാരുടെ തെളിവ്, അവസാനകാലം ഇമാം മഹ്ദി വരും എന്ന വിശ്വാസം സുന്നികൾക്കും ശിയാക്കൾക്കും ഉണ്ട് എന്നതായിരുന്നു.
മഹ്ദിവാദം
ശീഇകളുടേത്...👇
➖➖➖➖➖➖➖➖
വഹാബികളുടെ അൽമനാർ എഴുതുന്നു:

"ഭരണത്തിൽ എത്തിച്ചേരുവാൻ ശീഇകൾ -പ്രത്യേകിച്ച് ഫാത്തിമികൾ- ശക്തിയുക്തംപ്രയോഗിച്ച ഒരു ആയുദ്ധമായിരുന്നു മഹദീ വാദം.
അതായത് പിൽക്കാലത്ത് ഇസ്‌ലാമിക സമൂഹം താറുമാറാവുകയും കുഴപ്പവും നാശവും അരാചകത്വവും കൂലം കുത്തി വാഴുകയും ചെയ്യും.അന്ന് നബി(സ)യുടെ പുത്രി ഫാത്തിമയുടെ സന്തതികളിൽ പെട്ടതും നബി(സ)തിരുമേനിയുടെ പേരുള്ളതുമായ ഒരു സന്മാർഗ സിദ്ധൻ(മഹ്ദി)വരും;അദ്ദേഹം ഇസ്‌ലാമിന്റെയും മുസ്ലിംകളുടെയും നായകത്വം ഏറ്റെടുത്ത് രക്ഷകനായി വാഴും' എന്നിങ്ങനെയുള്ള വാദവും പ്രചരണവും.
ശീകൾ ഈ ആദർശത്തിന് ഉപോൽബലകമായി ഒട്ടധികം ഹദീസുകൾ നബിതിരുമേനിയിൽ നിന്നുള്ള യഥാർത്ഥ പ്രവചനമാണെന്ന നിലയിൽ രിവായത്ത് ചെയ്യുകയും ചെയ്തിട്ടുണ്ട്."
          [അൽമനാർ 1995
          ഒക്ടോബർ.പേജ് 30]

മഹ്ദി വാദം
വഹാബികളിൽ...👇
➖➖➖➖➖➖➖➖
ശിയാക്കളുടെ വാദമായി 1995ൽ മൗലവിമാർ അവതരിപ്പിച്ചകാര്യം നൂറ് ശതമാനം ഇപ്പോൾ മൗലവിമാർ തന്നെ ഏറ്റെടുത്തു കഴിഞ്ഞു.അന്ന് ശരിയല്ലെന്ന് പറഞ്ഞ ഹദീസുകൾ ഇപ്പോൾ ശരിയായി...

അൽമനാർ തന്നെ എഴുതുന്നു:
"അവസാന കാലത്ത് അനീതിയും അക്രമങ്ങളും തിന്മകളും കുഴപ്പങ്ങളും കൊടികുത്തിവാഴുന്ന സമയത്ത് അത് നിർമാർജനം ചെയ്യാൻ വേണ്ടി മഹ്ദി വരുമെന്നാണ് വിശ്വാസികൾ പ്രതീക്ഷിക്കുന്നത്.മഹ്ദിയെ കുറിച് പലർക്കും പല സംശയങ്ങളും ഉള്ളത് കൊണ്ട് പ്രസ്തുത വിഷയം ഒന്ന് വിശദീകരിക്കാം....
റസൂൽ(സ)പറഞ്ഞു....അദ്ദേഹത്തിന്റെ പേര് എന്റെ പേരുമായി യോജിക്കും.....റസൂൽ(സ)പറഞ്ഞു:മഹ്ദി ഞങ്ങളിൽ നിന്ന്, അതായത് അഹ് ലുബൈത്തിൽ നിന്നായിരിക്കും.ഒരു രാത്രികൊണ്ട് അല്ലാഹു അദ്ദേഹത്തെ പരിഷ്‌കരിക്കും
(ഇബ്നു മാജ).
         [അൽ മനാർ 2012
         ഡിസംബർ പേജ്:30]

മൗലവിമാർക്കിങ്ങനെ വൈരുധ്യങ്ങൾ പറയേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്ന് നിങ്ങൾക്കറിയുമോ...? അത്, *ഇമാമുകളെ തള്ളി യുക്തിവാദിയായ റശീദ് രിളയെ പിന്തുടർന്നത് കൊണ്ടാണ്*.
സകരിയ സ്വലാഹി അക്കാര്യം തുറന്ന് പറയുന്നുണ്ട്.[2002ൽ മൗലവിമാർ ഒറ്റത്തൗഹീദിൽ കെട്ടിപ്പിടിച്ച് ഒന്നിച്ചുറങ്ങിയ കാലത്ത്]

സകരിയ സ്വലാഹി എഴുതുന്നു:
"യഥാർത്ഥത്തിൽ മഹ്ദിയുടെ ആഗമനത്തെ കുറിച്ചുള്ള ഹദീസുകൾ മുഴുവൻ വ്യാജമാണെന്ന റശീദ് രിളയുടെ സൂക്ഷ്മതയില്ലാത്ത അഭിപ്രായങ്ങളെ തെളിവ് നോക്കാതെ പിന്തുടർന്നതാണ് കേരള സലഫികൾക്ക് പറ്റിയ അബദ്ധം.ജമാഅതുകാർ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച 'മഹ്ദി എന്ന മിഥ്യ' എന്ന കൃതിയും നമ്മുടെ ആളുകളെ സ്വാധീനിച്ചു."(പാവം  മുജാഹിദുകൾ!! അവർ കരുതിയത് മൗലവിമാർ ഖുർആൻ,ഹദീസ് പരിശോധിച്ചാണ് കാര്യങ്ങൾ പറയുന്നത് എന്നാണ്.)
     [ഗൾഫ് സലഫികളും
     കേരളത്തിലെ
     ഇസ്‌ലാഹിപ്രസ്ഥാനവും
     പേജ്:93]

ചുരുക്കത്തിൽ: സുന്നികളെ ശിയാക്കളാക്കാൻ മൗലവിമാർ പറഞ്ഞ മഹ്ദി വാദം അവർതന്നെ  ഏറ്റെടുത്തു ,സ്വീകരിച്ചു ,തൃപ്തിപ്പെട്ടു...❗

1995ലെ ശിയാക്കളുടെ മഹ്ദീ വിശ്വാസം 2012ൽ ഔദ്യോഗികമായി വഹാബികളേറ്റെടുത്തു.2012 ന് മുമ്പ് മരണപ്പെട്ടു പോയ വഹാബികളുടെ വിശ്വാസ പ്രകാരം 2012 ന് ശേഷമുള്ള വഹാബികളും മഹ്ദി ഇമാമിന്റെ ആഗമനം പഠിപ്പിച്ച തിരുനബിﷺയും സഹാബത്തും മുൻകാല മുസ്ലിംകളുമെല്ലാം ശിയാക്കൾ ...❗ മദ്ഹബിന്റെ ഇമാമുമാരെ തള്ളിക്കളഞ്ഞ് റഷീദുരിള എന്ന യുക്തിവാദിയെ ഇമാമായി തിരഞ്ഞെടുത്തതിന് വഹാബികൾക്ക് കിട്ടിയ നമ്പൺ വൺ സമ്മാനം...ഇത്തരം ജാള്യതകൾ മറച്ച് വെക്കാൻ ഇവർ കണ്ടെത്തിയ കുറുക്കുവഴിയാണ് - ''മുസ്ലിംകൾക്ക് നേരെ ശിയാ ആരോപണമുന്നയിച്ച് ജനശ്രദ്ധ തിരിച്ച് വിടുക'' എന്ന തന്ത്രം.തിരുനബിﷺയെയും മുസ്ലിം ലോകത്തെയും ശിയാ ആലയത്തിൽ തളച്ചിട്ട് ,2012ന് മുമ്പ് മരണപ്പെട്ട വഹാബികളുടെ പരലോക കാര്യം എന്താകും ❓.ഈ പിഴച്ച കൂട്ടത്തിലെ ഏത് മൗലവി അവരുടെ കാര്യം ഏറ്റെടുക്കും❓.ഒരു മൗലവിക്കും  ഒരു മറുപടിയുമില്ല. കൈ മലർത്തൽ മാത്രം... ഇവിടെ കൈമലർത്തുന്ന മൗലവിമാർ മഹ്ഷറയിലെന്ത് മലർത്തുമോ ആവോ...❗...ഒരിക്കൽ  ഒന്ന് പറഞ്ഞും തെളിവായപ്രമാണങ്ങൾ മുഴുവൻ തള്ളിയും കഴിവ് തെളിയിച്ച് ,വർഷങ്ങൾക്ക് ശേഷമത് മുഴുവൻ തിരുത്തി- തള്ളിയ പ്രമാണം മുഴുവൻ സ്വീകരിച്ച് ആശ്വാസം കൊള്ളുന്ന വഹാഖീ പ്രസ്ഥാനവും ഇസ്ലാമും തമ്മിലെന്ത് ബന്ധമെന്ന് അന്യമതക്കാർ പോലും ചോദിച്ചു തുടങ്ങി.''തോന്നുമ്പോൾ യോഗം കൂടി തിരുത്തുന്ന പരിപാടി'' ഇസ്ലാമിന്റെ പേരിൽ കേട്ടിട്ടില്ലാത്ത അമുസ്ലിംകളുടെ ചോദ്യങ്ങൾ എന്തുകൊണ്ടും ന്യായമാണല്ലോ...❗...

              വഹാബീ പാമര മൗലവിമാർക്കിതൊന്നും പ്രശ്നമല്ല.തിരുനബി ﷺയെപ്പോലും ശിയായാക്കിയവർക്കെന്ത് പ്രശ്നം...
തിരുത്തിത്തിരുത്തി എട്ടും പത്തും ആദർശക്കാരായ  വഹാബികളുടെ കപ്പലിൽ കയറി, വേഗം സ്വർഗത്തിലെത്താമെന്ന് കരുതുന്ന സാധാരണക്കാർ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.പാവപ്പെട്ട മുസ്ലിംകളുടെ നേരെ ശിയാ ആരോപണം നടത്താൻ വാ തുറക്കുമ്പോൾ -ചിന്തിക്കണമെന്നും അതുവഴി നന്നാകണമെന്നും തോന്നിയാലോ...❗
*ഖുദ്സി*
03-10-2020