വാട്സപ്പ് ഫാമിലി ഗ്രൂപ്പില്‍ അയച്ച സ്ത്രീകളുടെ ഫോട്ടോ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നു. കാരണം ബംഗാളി...!
വാട്സപ്പ് വളരെ നല്ലൊരു ആപ്പാണ്. ഒരുപാട് കാര്യങ്ങള്‍ കൈമാറാനും ആശയ വിനിമയം നടത്താനും വാട്സപ്പ് നമ്മള്‍ ഉപയോഗിക്കുന്നു, മാത്രമല്ല വീഡിയോകാള്‍ വോയിസ് കാള്‍ എന്നിവയും വാട്സപ്പില്‍ ഉള്ളതുകൊണ്ട് ഒരുപാട് ഉപകാരമാണ് വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലെ കാഴ്ചകള്‍ കാണാനും വീട്ടില്‍ ഉള്ളവരെ കാണാനും വാട്സപ്പ് ഉപയോഗിക്കുന്നു. എന്നാല്‍ നല്ല ഗുണങ്ങള്‍ മാത്രമല്ല ഇതുകൊണ്ട് ഉണ്ടാകുന്നത് .ശ്രദ്ധിച്ചില്ലെങ്കില്‍ ഗുണങ്ങളെക്കാള്‍ കൂടുതല്‍ ദോഷവും ഇതിലുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നത് നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ച ഒരു സംഭവമാണ്. കഥ അറുപതില്‍ കൂടുതല്‍ അംഗങ്ങള്‍ അടങ്ങുന്ന ഒരു ഫാമിലി ഗ്രൂപ്പ് സ്ത്രീകളും പുരുഷന്മാരും ഇതിലുണ്ട് .ഒരു ദിവസം ഇതില്‍ നിന്നും ഒരാള്‍ ലെഫ്റ്റ് ആയി .ഇത് കണ്ട വാട്സപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഉടനെ അവനെ വിളിച്ചു ചോദിച്ചു നീയെന്താ നമ്മുടെ വാട്സപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ആയത്... എന്തെങ്കിലും പ്രശ്നം ഉണ്ടോ... ഉടനെ അവന്‍ പറഞ്ഞു ലെഫ്റ്റ് ആകുകയോ. ഇല്ല ഞാന്‍ ഇപ്പോഴും ആ ഗ്രൂപ്പില്‍ ഉണ്ടല്ലോ. എന്നാല്‍ ലെഫ്റ്റ് ആയതു ഗ്രൂപ്പ് അഡ്മിന്‍ അവനെ കാണിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ഇങ്ങനെയാണ്. ഞാന്‍ ഈ നമ്പര്‍ കളഞ്ഞിട്ടു ഒരുപാട് കാലയാമായി .പുതിയ നമ്പര്‍ ആണ് ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് കേട്ട ഗ്രൂപ്പ് അഡ്മിന്‍ ഒന്ന് നടുങ്ങി. അപ്പോള്‍ ലെഫ്റ്റ് ആയതു ആരാണ് ...?.അതാരാണ് എന്നറിയാന്‍ അവര്‍ തീരുമാനിച്ചു .ഒടുവില്‍ എത്തിയത് കോഴിക്കോട് ജോലി ചെയ്യുന്ന ഒരു ബംഗാളി യുവാവിലാണ് .ഇത്രയും കാലം ഈ അന്യ സംസ്ഥാന തൊഴിലാളി ഒരു കുടുംബത്തിന്‍റെ വാട്സപ്പ് ഗ്രൂപ്പില്‍ അംഗം ആയിരുന്നു. നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാന്‍ മറന്നു പോകുന്ന ഒരു കാര്യമാണിത് .നമ്പര്‍ ചേഞ്ച് ചെയ്യുമ്പോള്‍ വാട്സപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ മറന്നുപോകുന്നു ഈ നമ്പര്‍ തന്നെ മറ്റൊരാള്‍ക്ക് കിട്ടുമ്പോള്‍ ആ സിം അയാളുടെ ഫോണില്‍ ഇടുകയും വാട്സപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്താല്‍ ഉടനെ ബാക്കപ്പ് ഓപ്ഷന്‍ വരുന്നു. അയാള്‍ ബാക്കപ്പ് ചെയ്യുകയാണെങ്കില്‍ ആദ്യത്തെ ചാറ്റ് മുഴുവന്‍ ആ പുതിയ വ്യക്തിക്ക് കിട്ടുന്നു .സൂക്ഷിക്കുക .ഇങ്ങനെയൊരു അവസ്ഥ വന്നാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നമ്മുടെ സഹോദരിമാരുടെ ഫോട്ടോയും വീഡിയോയും എവിടെയല്ലാം ചെന്നെത്തുന്നു എന്ന് നമുക്ക് ഊഹിക്കാന്‍ പോലും കഴിയില്ല.
ഈ വിഷയം നടന്നത് നമുക്ക് പരിചയം ഇല്ലാത്ത നാട്ടിലല്ല നമ്മുടെ സ്വന്തം കേരളത്തില്‍ ആണ്. റിപ്പോര്‍ട്ട് ചെയ്യാത്ത എത്രയോ സംഭവങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ട് .വാട്സപ്പും ഫെസ്ബുക്കും ഉപയോഗിക്കുമ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കുക .ഗ്രൂപ്പുകളില്‍ ഇടയ്ക്കിടെ ഇങ്ങനെയുള്ള കാര്യങ്ങള്‍ സെന്‍റ് ചെയ്തു അംഗങ്ങളെ ഓര്‍മ്മിപ്പിക്കുക. ഇങ്ങനയുള്ള കാര്യങ്ങളില്‍ നമ്മള്‍ ബോധവാന്മാര്‍ അല്ലെങ്കില്‍ ഗ്രൂപ്പുകളില്‍ നമ്മള്‍ അയക്കുന്ന നമ്മുടെ സ്വകാര്യ വിഷയങ്ങള്‍ അന്യ നാടുകളില്‍ പോലും എത്തും. ഇത് പുറത്താകുമ്പോള്‍ ആയിരിക്കും ഇങ്ങനെയൊരു കാര്യം നടന്നത് നമ്മള്‍ അറിയുന്നത് .അതൊരു പക്ഷെ ഒരുപാട് വൈകിയിട്ടുണ്ടാകും .മാക്സിമം ശ്രദ്ധിക്കുക .വാട്സപ്പ് ഉപയോഗിക്കുന്ന നമ്മുടെ സഹോദരിമാരെ ഇത്തരത്തിലുള്ള സംഭവങ്ങളെ പറ്റി പറഞ്ഞുകൊടുത്തു അവരെ ബോധവാന്മാരാക്കുക. ഇത് മറ്റൊരാളില്‍ കൂടി എത്തിക്കാന്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും എത്തിക്കുക .നമ്മുടെ നാട്ടില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇല്ലാതിരിക്കട്ടെ. ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണ് .ശ്രദ്ധിക്കുക. നാം ഉപേക്ഷിക്കുന്ന നമ്പർ ആർക്ക് കിട്ടിയാലും പ്രശ്നമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സിം ഉപേക്ഷിക്കുന്നതിന് മുൻപ് ,എല്ലാ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റാകുക. അക്കൗണ്ട് ഡിലീറ്റ് ചെയ്യുക. ഒന്നിനും കഴിയാതെ ,സിം നഷ്ടപ്പെട്ടാൽ ,അതിൻ്റെ ഡ്യൂപ്പിക്കേറ്റ് സിം എടുക്കുക. നഷ്ടപ്പെട്ട സിം നാം തിരികെ എടുക്കുന്ന കാലാവധിക്കുള്ളിൽ സംഭവിച്ചേക്കാവുന്ന- മറ്റൊരു കക്ഷിയുടെ മിസ്-യൂസ് പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ നിയമപരമായി പരാതി കൊടുക്കുന്നതും ,പെട്ടെന്ന് തന്നെ ഡൂപ്ളിക്കേറ്റ് സിം എടുക്കുന്നതും ചിലപ്പോൾ ഉപകാരപ്പെട്ടേക്കാം...