*നോളജ് സിറ്റി ഊർജം കിട്ടിയ ചിലഓർമ്മകളിലൂടെ...❗*
👇👇👇👁️👁️👁️
✍️ നോളജ് സിറ്റിയിലെ മസ്ജിദ് ആസാറിന്‍റെ മിനാരങ്ങള്‍ വാനിലേക്കുയരുമ്പോള്‍ മറക്കാൻ കഴിയുന്നില്ല എന്‍ ഡി എഫിനെ... തേജസിനെ... ഒ.അബ്ദുല്ലയെ...
ഒരു പള്ളിയും അതിന് ചുറ്റിപ്പറ്റി ഉടലെടുത്ത ആക്ഷേപങ്ങള്‍ക്കും കള്ളക്കഥകള്‍ക്കും വേരൂന്നാന്‍ പ്രചോദിതമായത് ഒരുപക്ഷെ, അല്ല ഉറപ്പായും അവിടെ നിന്നും തന്നെയാണ്. എഡിറ്റോറിയല്‍ പേജിലെ സുപ്രധാനമായിടത്ത് ഒ അബ്ദുല്ലയുടെ വിഷമയമായ പുഴുക്കുത്തിന് വേദിയൊരുക്കിയത് തേജസിന് 'പറ്റിപ്പോയ' ഒരബദ്ദമായി തോന്നിയിട്ടില്ല.
'ശഅ്റെ മുബാറക്' എന്ന നാല്പതു കോടിയുടെ പള്ളിയെന്ന മേലങ്കിക്ക് താഴെ സുന്നി വിരുദ്ധത എന്നൊരു തോല്‍ കൂടെയുണ്ട് എന്‍ ഡി എഫിന്...
മരണമടഞ്ഞ അബ്ദുസ്സലാം സുല്ലമിയെന്ന വഹാബി പുരോഹിതന്‍റെ സ്വന്തം സഹോദരന്‍ അദ്ധ്യക്ഷ പദവിയലങ്കരിക്കുന്ന ഒരു സംഘത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാമോ...❓
എട്ട് കൊല്ലങ്ങള്‍ക്ക് മുമ്പ് തേജസില്‍ ഒ. അബ്ദുള്ള എഴുതിക്കൂട്ടിയ വികൃതികള്‍...!...കാലത്തിന്‍റെ കാവ്യ നീതിയെന്നോണം പള്ളിക്കെതിരെ ആദ്യ ലേഖനമെഴുതിയ ആ പത്രത്തിന്‍റെ ഓജസ്സറ്റ് അതേ പള്ളിയുടെ നിര്‍മ്മാണം കാണാതെ ആ പത്രപ്രസിദ്ധീകരണം പൂട്ടിപ്പോയിരിക്കുന്നു.
ആദ്യമായി ഒരു ഫിത്നയ്ക്ക് തുടക്കമിട്ടവര്‍ തന്നെ ആ പള്ളിയുടെ പിറവി കാണാനുണ്ടാകണമെന്ന് മനസ്സേ മര്‍കസ് ആഗ്രഹിച്ചിരുന്നു.
പക്ഷെ ,ഓജസറ്റ് വീണു പോയി പാവം തേജസ്...!
എന്നോ പണി തീര്‍ന്ന് ആരാധനയ്ക്കായി തുറക്കേണ്ടിയിരുന്ന ഒരു മസ്ജിദിന്‍റെ നിര്‍മ്മാണം തടയാന്‍ വെറുമൊരു കോടതിയില്‍ മാത്രമല്ല സ്റ്റേ ഉണ്ടായിരുന്നത്. ഡിസ്ട്രിക്റ്റ് കോടതി മുതല്‍ സുപ്രീം കോടതി വരെ, ഹരിത ട്രൈബ്യൂണല്‍ മുതല്‍ പരിസ്ഥിതി മന്ത്രാലയങ്ങള്‍ വരെ നിരവധി തവണ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട് ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക്...ആക്ഷേപങ്ങളും പരിഹാസങ്ങളും മാത്രമല്ല, നിയമപമായ തടസ്സങ്ങള്‍ സൃഷ്ടിച്ചും കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. അഞ്ച് കൊല്ലമാണ് ഇതിനായി നഷ്ടപ്പെട്ടത്...!
എന്നിട്ടും അതെല്ലാം ജഗന്നിയന്താവിന്‍റെ ഒരേയൊരു അനുഗ്രഹം കൊണ്ട് മാത്രം തരണം ചെയ്ത് മുന്നേറിയപ്പോള്‍ ഓരോരുത്തരായി ഇപ്പോള്‍ ആ സംരംഭവുമായി മനസ്സറിഞ്ഞ് അടുക്കുകയാണ്.
ആരോപണങ്ങളുടെ കൂരമ്പുകളെറിഞ്ഞ് ശര ശയ്യയിൽ കിടത്താൻ ശ്രമിച്ച ഓരോ സമയത്തും, അവകള്‍ക്കൊന്നും മറുപടി കൊടുക്കാതെ അതീവ രഹസ്യമായി നോളജ് സിറ്റിയെന്ന അത്ഭുത നഗരം കെട്ടിപ്പടുക്കുകയായിരുന്നു മര്‍കസ്...
*👉 യൂനാനി മെഡിക്കൽ കോളേജ്*
*👉 മർകസ് ലോ കോളേജ്*
*👉 മർകസ് ശരിഅ സിറ്റി*
*👉 ഐഡൽ ലീഡർഷിപ് സ്കൂൾ*
*👉 ലാൻഡ്മാർക്ക് വില്ലേജ് ക്ലബ് 99*
*👉 മർകസ് യൂനാനി ഹോസ്പിറ്റൽ*
*👉 അലിഫ് ഗ്ലോബൽ സ്കൂൾ*
*👉 ടൈഗ്രീസ് വെൽനസ് സെന്റർ*
- ഇവയെല്ലാം ഈ വിവാദങ്ങൾക്കിടയിലൂടെ പ്രവർത്തന കർമ്മപഥത്തിൽ സേവന പാതയിലാണിന്ന്...
*👉 ലാൻഡ്മാർക്ക് വില്ലേജ്*
*👉 കൾചറൽ സെന്റർ*
*👉 ഫാർമസി കോളേജ്*
*👉 കൺവെൻഷൻ സെന്റർ*
*👉 ഫെസ് ഇൻ ഹോട്ടൽ*- ഇവയൊക്കെ കൃത്യ പൊസിഷനിൽ റണ്ണിംഗ് റൂട്ടിലേക്ക് കാലൂന്നാൻ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു...
നാല്പത് കോടിക്ക് വേണ്ടി പിരിച്ചെടുത്ത പൈസയുടെ പേരിലും ചില്ലറ വാചകക്കസര്‍ത്തുകളല്ല കേള്‍ക്കേണ്ടി വന്നത്. എന്‍ ഡി എഫിന്‍റെ ചുവട് പിടിച്ച് ലീഗും, ലീഗനുകൂല സമസ്തയും, ജമാഅത്തെ ഇസ്ലാമിയും, സര്‍വ്വമാന വഹാബി ഗ്രൂപ്പുകളും കൂട്ടം ചേര്‍ന്ന് ഒറ്റ തിരിഞ്ഞ് ആക്രമിച്ചിട്ടും അല്പം കാലതാമസമുണ്ടായി എന്നല്ലാതെ മസ്ജിദുല്‍ ആസാറെന്ന സ്വപ്ന പദ്ധതിക്ക് ഇപ്പോഴും ഒരു പോറലും ഏറ്റിട്ടില്ല.5 സെന്റിലൊരു പള്ളിയുണ്ടാക്കാനുള്ള പ്രയാസങ്ങളിൽ പെട്ട് പദ്ധതി വേണ്ടെന്ന് വെച്ചവർ പോലും പലതും പറഞ്ഞ് കയറ് പൊട്ടിക്കാൻ ശ്രമിക്കുന്നതെന്തിനെന്ന് പകൽ പോലെ വ്യക്തം...
നിശ്ചയ ദാര്‍ഢ്യമുള്ള ഒരു നേതൃത്വത്തിന്‍റെ കൈകളിലാണ് ഈ സംഘം വിശ്വാസമര്‍പ്പിച്ചത്. ആ പള്ളിയില്‍ നിന്നും ബാങ്കൊലി ഉയരുമെന്നതില്‍ കാന്തപുരത്തിന് പിന്നിലണി നിരന്ന ആര്‍ക്കും തന്നെ സംശയമുണ്ടായിരുന്നില്ലതാനും..
എന്നിട്ടും തെരുവായ തെരുവുകള്‍ തോറും ഇല്ലാക്കഥകളും പൊയ് വാര്‍ത്തകളും ചമച്ച് എന്തെല്ലാം കാട്ടിക്കൂട്ടലുകൾക്കാണ് കേരളക്കര സാക്ഷ്യം വഹിച്ചത്. മനസ്സാന്നിധ്യം ഒന്ന് കൊണ്ട് മാത്രം തകര്‍ന്ന് പോയ എതിരാളികളുടെ പിറ ജല്‍പനങ്ങള്‍...!
'കാവി മൗലാന' എന്ന പേര് കാന്തപുരത്തെ വിളിച്ചത് എന്‍ ഡി എഫുകാരനാണ്, തേജസാണ്. സൂഫി സമ്മേളനത്തില്‍ മോദി പങ്കെടുത്തതാണ് കാരണം. എന്നാല്‍ അതേ മോദി ഗള്‍ഫ് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഒന്നാം പേജില്‍ മോദിയുടെ വലിയ പടവും കൊടുത്ത് നരേന്ദ്രമോദിക്ക് സ്വാഗതമോതിയവരാണിവര്‍..
എന്‍ ഡി എഫുകാരന്‍ അങ്ങനെയാണ്.... താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണാണ് ശീലം...!...തിട്ടൂരങ്ങൾ തിമിർത്താടുമ്പോളും നിറ പുഞ്ചിരിയുടെ നറുനിലാവായി മനുഷ്യ മനസാക്ഷിക്ക് മീതെ പെയ്തിറങ്ങുകയാണ് കാന്തപുരമെന്ന പണ്ഡിത തേജസ് ... പകരം വെക്കാനാകാത്ത അമരക്കാരനായി... ആരോടും വെറുപ്പില്ലാതെ... തകർക്കാമെന്ന വ്യാമോഹങ്ങളുമായി സ്വയം തകർന്നവരുടെ തലക്ക് മീതേ ഫിനിക്സ് പക്ഷിയായി കുതിപ്പ് തുടരുകയാണിന്ന്- നൂറ്റാണ്ടിന്റെ ഇതിഹാസം ശൈഖ് അബൂബക്കർ അഹ്മദ്... ഇതെല്ലാം എങ്ങിനെ സാധിക്കുന്നു എന്നത് ഇന്നും വിമർശകർക്കു പോലും അത്ഭുതമാണ്......
കല്ലെറിഞ്ഞും ചീത്ത വിളിച്ചും കൂക്കി വിളിച്ചും സ്വയം തോറ്റു പോയവർ... എന്നിട്ട് ,നിങ്ങളെന്തു നേടി എന്ന് വീട്ടിലെ കുഞ്ഞുമക്കളുടെ പോലും ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടിയ ഹതഭാഗ്യർ...തോറ്റു കൊടുക്കാനൊരുക്കമല്ലെന്നുറക്കെ പ്രഖ്യാപിച്ച് കാന്തപുരമെന്ന നാലക്ഷരം മുന്നേറുമ്പോൾ, വിമർശകരിൽ പലരുമിന്ന് മനസ് കൊണ്ട് കാന്തപുരത്തിൻ്റെ ഒപ്പമാണ്. ആ പള്ളിയും അംബര ചുംബികളായ മിനാരങ്ങളും ചുറ്റുമുള്ള വൈജ്ഞാനിക സംവിധാനങ്ങളും ലോകത്തിനു മുന്നിൽ അഭിമാനമാകുമ്പോൾ... സമുദായത്തിന് അലങ്കാരമാകുമ്പോൾ... പുരോഗതിയുടെ വൈജ്ഞാനിക ദീപശിഖയുമായി നമുക്ക് കൈ കോർക്കാം...
തന്നെ തുല്യതയില്ലാത്ത വിധം കല്ലെറിഞ്ഞവരോടും കൂക്കി വിളിച്ചവരോടും കള്ളനെന്ന് മുദ്ര കുത്തിയവരോടും ആക്ഷേപിച്ചവരോടും യാതൊരു ദേഷ്യവുമില്ലാതെ ,നിറപുഞ്ചിരിയുടെ നറുനിലാവായി തൂമന്ദഹാസം പൊഴിക്കുന്ന കാന്തപുരമെന്ന ആ മഹാമനീഷി ... ഇങ്ങിനെ ക്ഷമിക്കാൻ എങ്ങിനെ കഴിയുന്നെന്നത് എന്നും അത്ഭുതമാണ്.
ഓർക്കുക... നോളജ് സിറ്റി എൻ്റെതല്ല... നമ്മൾ ഓരോരുത്തരുടേതുമാണ്... ഇനിയെങ്കിലും സമുദായ സമുദ്ധാരണങ്ങളെ പിന്നിൽ നിന്ന് കുത്താൻ ഒരാൾക്കും തോന്നാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ... അഭിമാനപൂർവ്വം...
*ഖുദ്സി*
15-10-2020