ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 7 October 2020

സംഘപരിവാറിൻ്റെ ഭാഷയിൽ ഇന്ത്യയുടെ ഭരണഘടന മനുസ്മൃതി !

സംഘ് പരിവാറിന്‍റെ ഭാഷയില്‍ ഇന്ത്യയുടെ ഭരണഘടനയായ മനുസ്മൃതിയാണിത്...

 

ഹൈന്ദവതയുടെ അടിസ്ഥാന ഗ്രന്ഥമായ മനുസ്മൃതിയുടെ ചില ശ്ലോകങ്ങൾ..👇

പൂർണ്ണ മനഃസമാധാനത്തോടെ ഒരു ബ്രാഹ്മണന് ശൂദ്രൻറെ വസ്തുവഹകൾ കൈവശം വെക്കാവുന്നതാണ്.കാരണം ശൂദ്രൻ അവൻറേതായി ഒന്നും ഉണ്ടാകാൻ പാടില്ല.അവൻറെ ധനം അവൻറെ യജമാനന് എടുക്കാവുന്നതാണ് (അധ്യായം VII സൂക്തം:417) ”
“ കഴിവുണ്ടെങ്കിൽ പോലും ശൂദ്രൻ ധനം സമ്പാദിച്ച് വെക്കാൻ പാടില്ല. കാരണം ശൂദ്രൻ ധനം സമ്പാദിച്ച് വെക്കുന്നതുതന്നെ ബ്രാഹ്മണനെ മുറിപ്പെടുത്തും.(അധ്യായം X സൂകതം:129) ”
“ ബ്രാഹ്മണ പുരോഹിതന്മാരോട് അവരുടെ ചുമതലയെ കുറിച്ച് ഗർവോട്കൂടി ഒരു ശൂദ്രൻ ഉപദേശം നൽകിയാൽ രാജാവ് അവൻറെ വായിലേക്കും ചെവികളിലേക്കും തിളപ്പിച്ച എണ്ണ ഒഴിക്കാൻ കല്പ്പിക്കണം.(അധ്യായം VIII സൂക്തം:272) ”
“ ശൂദ്രൻറെ സമ്പത്ത് നായകളും കുരങ്ങുകളുമായിതീരും. ശൂദ്രൻറെ വസ്ത്രം മൃതദേഹത്തിൻറെ പുടവകളായിത്തീരും.അവർ ഭക്ഷണം കഴിക്കുന്നത് പൊട്ടിയ പാത്രങ്ങളിൽ നിന്നായിരിക്കും.കറുത്തിരുമ്പായിരിക്കും അവരുടെ ആഭരണങ്ങൾ.അവർ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എപ്പോയും അലഞ്ഞ് കൊണ്ടിരിക്കും.(അധ്യായം X സൂക്തം:52 ) ”
“ ശൂദ്രരെയും, വൈശ്യരെയും, ക്ഷത്രിയരേയും നിരീശ്വര വിശ്വാസികളെയും കൊല്ലുന്നത് പ്പോലെ സ്ത്രീകളെയും കൊല്ലുന്ന ലഘുവായ കുറ്റമേ ആകുന്നുള്ളൂ (ഉപപാഠക XI സൂക്തം:67)