ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 31 July 2018

ഖുറാഫീ ഖുബൂരീ നാമങ്ങളുടെ മേൽവിലാസമേറ്റെടുത്ത് വഹാബികൾ !

ഖുറാഫീ ഖുബൂരീ നാമങ്ങൾക്ക് വഹാബിസം അഡ്രസുണ്ടാക്കുന്നു...
https://youtu.be/mz7I8OXIqsg
മുഖമില്ലാത്ത മുഖപുസ്തകത്തിന്റെ ഉമ്മറപ്പടിയിലൂടെ വലതുകാൽ വച്ച് ഐശ്വര്യത്തോടെ കയറി വന്ന അന്നു മുതൽ - മുജാഹിദ് മൗലവിമാരിൽ നിന്ന് കേൾക്കുന്ന രണ്ട് വാക്കുകളാണ് ഖുറാഫീ-ഖുബൂരീ എന്നിവ... ഇവ രണ്ടുമെന്താണെന്ന് ഉപയോഗിക്കുന്നവർക്കറിയില്ലെങ്കിലും, മൗലവിമാർ സുന്നികളുടെ മുമ്പിൽ  ഉത്തരം മുട്ടുമ്പോഴാണിവ സാധാരണ ഉപയോഗിക്കാറുള്ളത്...ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന പോലെ ,ജിന്നിറങ്ങിയപ്പോൾ വഹാബികളപ്പാടെ വഴി മാറി എന്നല്ല വഹാബിസം പോലും സമൂഹത്തിൽ നിന്ന് വഴിമാറിക്കൊണ്ടിരിക്കുന്ന നയന മനോഹര കാഴ്ചക്കാണ് സാംസ്കാരിക കൈരളി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ബഹളത്തിനിടയിലാണ് സ്വർഗത്തിലേക്കാളുകളെ റിക്രൂട്ട് ചെയ്യാനധികാരമുള്ള ചില മൗലവിമാർ തൗഹീദിന്റെ മധുവിധു ആഘോഷിക്കാനും അയവിറക്കാനും ചെറിയൊരു' യോഗം ചേർന്നത്...സംഗതി, യോഗം ചെറുതായിരുന്നെങ്കിലും സ്റ്റേജ് വലുതായിപ്പോയത് സ്വാഭാവികം... ചർച്ചാ വിഷയത്തിന്റെ പോരിഷയിൽ പെടുത്തി അതങ്ങ് അവഗണിക്കാം... പടച്ചോന്റെ സ്വർഗത്തിലേക്കുള്ള ഏഷ്യയിലെ ഏക പ്രതീക്ഷകളായ യുവതാരങ്ങൾ മാറ്റുരച്ച ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ധന്യനിമിഷങ്ങൾ... ആകാശനീലിമയിൽ നിന്ന് റഹ്മത്തിന്റെ മലക്കിറങ്ങുമെന്ന പ്രതീക്ഷയിൽ കുഞ്ഞാടുകൾ കാത്തിരുന്നപ്പോളാണ് കനത്ത വേനൽമഴയിലെ മിന്നൽ പിണർ പോലെ വഹാബീ ദിവ്യാസ്ത്രങ്ങളോരോന്നായി നേതൃനിരയിൽ നിന്ന് വിഷം ചീറ്റിയത്... പാവപ്പെട്ട സുന്നികൾക്കായി കരുതിവച്ചിരുന്ന വിഷ മൂർഖൻമാർ യഥാർത്ഥ അവകാശികളെ തേടി തിരശ്ചീലയിൽ നിന്ന് പുറത്തെത്തിയത്... കൂടെക്കിടന്നവർക്കേ രാപ്പനി അറിയൂ എന്നത് പഴമൊഴി... കൂടെക്കിടന്നവരുടക്കിപ്പിരിയുമ്പോഴാണ് ചില സത്യങ്ങൾ പുറം ലോകമറിയുക - എന്നതാണ് യാഥാർത്ഥ്യം... ഖുറാഫിയുടെയും ഖുബൂരിയുടെയും യഥാർത്ഥ അവകാശികളാരാണെന്ന് ഉപയോഗിക്കുന്നവർ തന്നെ പറഞ്ഞു തരും... അതും ലൈവായി... ഖുറാഫിസവും ഖുബൂരിസവും നജ്ദിയൻ സഖാക്കളുടെ ഒളിസങ്കേതങ്ങളിൽ നിന്ന് യഥാർത്ഥ അവകാശികളെത്തേടി ഇഴഞ്ഞിറങ്ങിയതങ്ങിനെയാണ്...
ഒരു മൗലവി പത്ത് മിനിറ്റ് ചോദിക്കുമ്പോൾ -
ഉടക്കി മടുത്ത മറ്റൊരു മൗലവി അറ്റകൈ പ്രയോഗമെന്നപോലെ  നൂറു മിനിറ്റ് കൊടുക്കാമെന്നു പറയുന്നു... എന്ത് ഗുണം... വഹാബികളേ ...നിങ്ങൾക്കായിരം മിനിറ്റ് കിട്ടിയാലുമൊന്നും സംഭവിക്കില്ല... വിശദീകരിക്കും തോറും വഷളാകുമെന്നല്ലാതെ... അല്ലെങ്കിലുമീ man maid തൗഹീദൊക്കെ ഇങ്ങിനെ തന്നെയാണ്... കലത്തിലും കുടത്തിലുമൊതുങ്ങാതെ... അവസാനം നടുറോഡിലുമൊതുങ്ങാതെ...
...ഏതായാലും, ഇത്രനാളും യതീംഖാനയിലായിരുന്ന ഖുറാഫീ ഖുബൂരീ സയാമീസ് ഇരട്ടകൾക്ക് മാതാപിതാക്കളെ കിട്ടിയതിൽ നമുക്കഭിമാനിക്കാം... അവരുടെ മനസറിഞ്ഞുള്ള സന്തോഷത്തിൽ നമുക്കും പങ്കു ചേരാം...

Monday, 30 July 2018

നബിയെ സിയാറത്ത്‌ ചെയ്യാൻ മദീനയിലേക്ക് പോകരുതെന്ന് മുജാഹിദുകൾ

🌑🔴⚫
നബി(സ)യെ സിയാറത്ത് ചെയ്യാൻ മദീനയിലേക്ക് യാത്ര ചെയ്യരുതെന്ന് !
➖➖➖➖➖➖➖➖
കെ.എൻ.എം മുഖപത്രമായ വിചിന്തനം വാരികയിൽ എഴുതുന്നു:

" സിയാറത്തിനായുള്ള യാത്ര തന്നെ മതം നിശ്ചയിച്ച പരിധിക്ക് പുറത്തുള്ളതാണ്....
മസ്ജിദുന്നബവി (മദീന)യിലേക്ക് പോകുമ്പോൾ അവിടെ നമസ്കരിക്കുന്നതിനായി നിയ്യത്ത് ചെയ്യണം. മറിച്ച് നബി (സ) യുടെ ഖബ്ർ സിയാറത്ത് ചെയ്യാൻ നിയ്യത്ത് ചെയ്യരുതെന്നാണ് പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നത്. അവിടെ മസ്ജിദുന്നബവിയിൽ എത്തിയ ശേഷം നബി(സ)ക്കും അബൂബകർ (റ), ഉമർ(റ) എന്നിവർക്കും സലാം പറയുക. അങ്ങനെയാണ് ചെയ്യേണ്ടതെന്നവർ വ്യക്തമാക്കുന്നു. അതായത് ഖബ്ർ സിയാറത്തിനു വേണ്ടി യാത്ര പാടില്ലെന്നർത്ഥം. "

      വിചിന്തനം വാരിക
      2006 സെപ്ത: 1 പേ: 6

✍ Aboohabeeb payyoIi
⏺⏺⏺⏺⏺⏺⏺⏺

റൗള-സിയാറത്തിനായി യാത്ര ചെയ്യൽ ബിദ്അത്തെന്നു വഹാബികൾ

⚫⚫⚫
നബി (സ) യെ സിയാറത്ത്
ചെയ്യാനുള്ള യാത്ര ബിദ്അത്ത് !
➖➖➖➖➖➖➖➖
നബി(സ)യെ സിയാറത്ത് നടത്തുക എന്ന ലക്ഷ്യം വെച്ച് മദീനയിലേക്ക് യാത്ര പുറപ്പെടൽ ബിദ് അത്താണെന്നാണ് മുജാഹിദ് ആദർശം.

അഞ്ചാം ക്ലാസിലെ മദ്റസാ പാoപുസ്തകത്തിൽ പഠിപ്പിക്കുന്നു:

"മദീന സന്ദർശനത്തിന്റെ ലക്ഷ്യം നബിയുടെ പള്ളി സന്ദർശനവും അവിടെയുള്ള നിസ്കാരവും മാത്രമാകണം. നബിയുടെ ഖബ്ർ സന്ദർശിക്കുക എന്ന ലക്ഷ്യം വെച്ച് മദീന സന്ദർശനം നടത്തുന്നത് ബിദ്അത്തായി മാറും."

        ഇസ് ലാമിക
        കർമ്മങ്ങൾ.
        അഞ്ചാം ക്ലാസ്

✍ Aboohabeeb payyoIi
😟😟😟😟😟😟😟😟

Friday, 27 July 2018

മയ്യിത്ത് നിസ്കാരം വഹാബികൾക്കോ-MA ഉസ്താദ് പ്രതികരിക്കുന്നു

മയ്യിത്ത് നിസ്കാരം വഹാബികൾക്കോ-MA ഉസ്താദ് എഴുതുന്നു




പൂര്‍വിക പണ്ഡിതന്മാരുടെ സമീപനം

മുസ്‌ലിംകളിലെ നവീനവാദികളോടുള്ള സമീപനത്തെക്കുറിച്ച് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ 1992ല്‍ എഴുതിയ പഠനത്തിന്റെ രണ്ടാം ഭാഗം.





ഇമാം നവവി(റ) പറയുന്നു: ”ബിദ്അത്തുകാരെയും ഫാസിഖുകളെയും വെറുക്കണമെന്നും അവരുമായി ശാശ്വതമായി നിസ്സഹകരിച്ചു നില്‍ക്കല്‍ അനുവദനീയമാണെന്നും ഹദീസില്‍ വന്നിട്ടുണ്ട്. മൂന്നു ദിവസത്തിലധികം പിണങ്ങി നില്‍ക്കാന്‍ പാടില്ലെന്നു പറഞ്ഞിട്ടുള്ളത് ഭൗതിക കാര്യങ്ങളിലും സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടിയുമാണ്. എന്നാല്‍ ബിദ്അത്തുകാരോടും അവരെപ്പോലുള്ളവരോടും എപ്പോഴും അകന്നുനില്‍ക്കേണ്ടതാണ്”(ശറഹു മുസ്‌ലിം: 2/152).

വിഖ്യാതമായ തുഹ്ഫഃയില്‍ ഇബ്‌നുഹജര്‍ ഹയ്തമി(റ)പറയുന്നു: ”ഭാര്യയില്‍നിന്നു വഴക്കിന്റെ അടയാളം പ്രത്യക്ഷപ്പെട്ടാല്‍ അവളെ അകറ്റി നിറുത്താതെ അവള്‍ക്ക് ഉപദേശം നല്‍കണം. പിന്നെയും തെറ്റ് ആവര്‍ത്തിച്ചാല്‍ വീണ്ടും ഉപദേശിക്കുകയും കിടപ്പറയില്‍ മാത്രം അവളെ വെടിയുകയും ചെയ്യണം, സംസാരിക്കാതിരിക്കരുത്. മൂന്നു ദിവസത്തിലധികം പിണങ്ങിനില്‍ക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഫാസിഖ്, മുബ്തദിഅ് പോലുള്ളവരാണെങ്കില്‍ അവരെ ശാശ്വതമായി അകറ്റിനിറുത്താവുന്നതാണ്”(തുഹ്ഫഃ: 7/55). അല്ലാമാ റംലി തന്റെ നിഹായഃയിലും(6/390) ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം.

സ്വഭാവദൂഷ്യവും അപമര്യാദയും കാണിക്കുന്ന ഭാര്യമാരോടുവരെ ശാശ്വതമായി വിട്ടുനില്‍ക്കാതെ സംസാരിച്ചും ഉപദേശിച്ചും നന്നാക്കിയെടുക്കാന്‍ ശ്രമിക്കണമെന്നു ഫുഖഹാഅ് രേഖപ്പെടുത്തിയതായി കാണാം. അതേസമയം ബിദ്അത്തുകാരോടു ശാശ്വതമായി അകന്നു നില്‍ക്കണമെന്ന് അവര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇക്കാര്യം ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യുന്നവരുണ്ട്. അവരെക്കുറിച്ചു ഗൗരപൂര്‍വം ചിന്തിക്കേണ്ടിയിരിക്കുന്നു.

അല്ലാമാ ഇബ്‌നുഹജരില്‍ഹയ്തമി(റ) ഫുളയ്‌ലുബ്‌നു ഇയാള്(റ)വിനെ ഉദ്ധരിച്ചു പറയുന്നു: ”സുഫ്‌യാനുബ്‌നു ഉയയ്‌ന(റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്; ഒരു മുബ്തദിഇന്റെ ജനാസയെ ആരെങ്കിലും അനുഗമിച്ചാല്‍ അവന്‍ തിരിച്ചുവരുന്നതുവരെ അല്ലാഹുവിന്റെ ക്രോധത്തിലായിരിക്കും. റസൂല്‍÷ മുബ്തദിഇനെ ശപിച്ചുകൊണ്ടു പറയുകയുണ്ടായി. ഒരു നൂതന(ബിദ്അത്ത്) പ്രവൃത്തി ആരെങ്കിലും നടപ്പിലാക്കുകയോ മുബ്തദിഇന് അഭയം നല്‍കുകയോ ചെയ്താല്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും ജനങ്ങളുടെയും മുഴുവന്‍ ശാപം അവനിലുണ്ടാകും. അവന്റെ ഫര്‍ളും സുന്നത്തുമായ ഒരു ഇബാദത്തും സ്വീകാര്യവുമല്ല”(അസ്സവാഇഖുല്‍മുഹ്‌രിഖഃ- പേജ്: 149).

ഇബ്‌നുഹജരില്‍ഹയ്തമി(റ) തുഹ്ഫയില്‍ പറയുന്നു: ഫാസിഖ്, മുബ്തദിഅ് എന്നിവരല്ലാത്തവരുടെ മേല്‍ മാത്രം സലാം കൊണ്ടു തുടങ്ങല്‍ സുന്നത്താണ്(9/227). ഇമാം നവവി(റ)വിന്റെ ശറഹു മുസ്‌ലിമില്‍ ഇങ്ങനെ കാണാം: ”ത്വീബി പറയുന്നു: മുബ്തദിഇനു സലാം പറയരുത്, അറിയാതെ സലാം പറയുകയും പിന്നീട് അവന്‍ ദിമ്മിയ്യായ കാഫിറോ മുബ്തദിഓ ആണെന്നു വ്യക്തമാവുകയും ചെയ്താല്‍ എന്റെ സലാം മടക്കി എടുത്തിരിക്കുന്നു എന്നു പറയണം”(ശറഹു മുസ്‌ലിം: 2/5) ബിദ്അത്തുകൊണ്ട് കാഫിറാവാത്ത മുബ്തദിഇനെ തുടര്‍ന്നു നിസ്‌കരിക്കല്‍ കറാഹത്താണെന്ന് ഇമാം ശാഫിഈ(റ) മുഖ്തസ്വര്‍ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് (ശറഹു മുസ്‌ലിം: 4/253). ഇതു ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ശറഹുല്‍മുഹദ്ദബില്‍ ഇമാം നവവി(റ) ഉദ്ധരിച്ചിട്ടുണ്ട്.

മുബ്തദിഇനെ തുടര്‍ന്നുനിസ്‌കരിക്കല്‍ നിരോധിക്കപ്പെട്ടതാണ്. അവനെ തുടരുന്നതിനേക്കാള്‍ തനിച്ചു നിസ്‌കരിക്കുന്നതാണു പുണ്യമെന്നു തുഹ്ഫഃ(2/253). ബിദ്അത്തുകാരനെ തുടര്‍ന്നു നിസ്‌കരിക്കല്‍ ശക്തമായ കറാഹത്താണ്. കാരണം അവന്റെ പിഴച്ച വിശ്വാസം അവനെ വിട്ടുപിരിയുന്നില്ല (തുഹ്ഫ: 2/294, മുഗ്‌നി: 1/254). എന്നാല്‍ കറാഹത്താണ് എന്നു പറയുന്നതു സാധാരണക്കാരെ സംബന്ധിച്ചാണ്. ഖാളി, ഖത്വീബ്, മുദര്‍രിസ്, ഇമാം, നേതാവ് തുടങ്ങി അനുസരിക്കപ്പെടുന്നവര്‍ക്ക് ഇതു ഹറാമായിത്തീരും.

ഇമാം ബര്‍മാവിയെ ഉദ്ധരിച്ചു ബുജയ്‌രിമി പറയുന്നു: നന്മയും ഗുണവുമുള്ള ആളുകള്‍ ഫാസിഖിനെയോ മുബ്തദിഇനെയോ അതുപോലെയുള്ളവരെയോ തുടര്‍ന്നുനിസ്‌കരിക്കല്‍ ഹറാമാണ്. അവരുടെ നടപടി, ഫാസിഖുകളും മുബ്തദിഉകളും നല്ലവരാണെന്നു മറ്റുള്ളവര്‍ ധരിക്കാന്‍ കാരണമായിത്തീരുകയും അതിലേക്കു പ്രേരിപ്പിക്കപ്പെടുകയും ചെയ്യും (ശര്‍വാനി: 2/294). ശയ്ഖ് അബ്ദുല്‍ഖാഹിര്‍ ശാഫിഈ(റ) പറയുന്നു: മുഅ്തസിലി, ഖവാരിജി, റാഫിളി മുതലായ ബിദ്അത്തുകാരുടെ മേല്‍ നിസ്‌കരിക്കുകയോ അവരുടെ പിന്നില്‍നിന്നു നിസ്‌കരിക്കുകയോ അവര്‍ അറുത്തതു ഭക്ഷിക്കുകയോ സുന്നിയായ പുരുഷന്‍ ബിദ്അത്തുകാരിയായ സ്ത്രീയെ വിവാഹം ചെയ്യാനോ പാടില്ല (അല്‍ഫര്‍ഖ്- പേജ്: 141).

ശാഫിഈ മദ്ഹബിലെ ആധികാരിക ഇമാമായ ഇബ്‌നുഹജര്‍ ഹയ്തമി(റ) ഗൗസുല്‍അഅഌ ശയ്ഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)വിനെ ഉദ്ധരിക്കുന്നു: ”ബിദ്അത്തുകാര്‍ വര്‍ധിക്കാന്‍ ഇടയാക്കരുത്. അവരോടു സ്‌നേഹം കാണിക്കുകയോ സലാം പറയുകയോ അരുത്. ആരെങ്കിലും ബിദ്അത്തുകാര്‍ക്കു സലാം പറഞ്ഞാല്‍ അവരെ പ്രിയം വെച്ചവനാകും എന്ന് ഇമാം അഹ്മദ്(റ) പറഞ്ഞിട്ടുണ്ട്. എന്തെന്നാല്‍, നബി(സ)÷ പറഞ്ഞിട്ടുണ്ട്; നിങ്ങള്‍ സലാം വര്‍ധിപ്പിക്കുക, എങ്കില്‍ നിങ്ങള്‍ തമ്മില്‍ സ്‌നേഹമുണ്ടാകും. അവരോടൊപ്പം(മുബ്തദിഉകള്‍) ഇരിക്കരുത്. അവരോട് അടുക്കുകയും ചെയ്യരുത്. ആഘോഷങ്ങളിലും സന്തോഷവേളകളിലും അവരെ ആശംസിക്കരുത്. അവര്‍ മരിച്ചാല്‍ അവരുടെ മേല്‍ ജനാസ നിസ്‌കരിക്കരുത്. അവരെ പറയപ്പെട്ടാല്‍ തറഹ്ഹും (അനുഗ്രഹം തേടല്‍) അരുത്. അല്ലാഹുവിന്റെ കാര്യത്തില്‍ അവരുമായി വേര്‍പ്പെട്ടു നില്‍ക്കുകയും ശത്രുത കാണിക്കുകയും അതുവഴി അല്ലാഹുവിന്റെ പക്കല്‍നിന്നു വമ്പിച്ച പ്രതിഫലം ലഭിക്കുമെന്നു വിശ്വസിക്കുകയും വേണം. ഒരു ബിദ്അത്തുകാരനെ അല്ലാഹുവിന്റെ കാരണത്താല്‍ ക്രോധപൂര്‍വം നോക്കിയാല്‍ അവന്റെ ഹൃദയത്തില്‍ വിശ്വാസവും സമാധാനവും അല്ലാഹു നിറച്ചുകൊടുക്കും. ബിദ്അത്തുകാരനെ ആട്ടിയാല്‍ ഭയങ്കര പ്രളയദിനത്തില്‍ അല്ലാഹു അവനെ നിര്‍ഭയനാക്കും. ബിദ്അത്തുകാരനെ നിസ്സാരമാക്കുന്നവനെ സ്വര്‍ഗത്തില്‍ നൂറു പദവി ഉയര്‍ത്തും. അവനെ സന്തോഷത്തോടെ സ്വീകരിച്ചാല്‍ റസൂല്‍ (സ)യുടെ മേല്‍ അല്ലാഹു അവതരിപ്പിച്ചതിനെ നിസ്സാരപ്പെടുത്തിയവനായിത്തീരും.” ഒരു ബിദ്അത്തുകാരന്റെ യാതൊരു അമലും അവന്‍ ആ ബിദ്അത്ത് ഉപേക്ഷിക്കുന്നതു വരെ അല്ലാഹു സ്വീകരിക്കുകയില്ലെന്നു റസൂല്‍÷ പറഞ്ഞതായി ഇബ്‌നുഅബ്ബാസ്(റ) വഴി അബൂമുഗീറ(റ) നിവേദനം ചെയ്തിട്ടുണ്ട്. ഫുളയ്‌ലുബ്‌നു ഇയാള്(റ) പറയുന്നു: ”ബിദ്അത്തുകാരനെ ഒരാള്‍ സ്‌നേഹിച്ചാല്‍ അല്ലാഹു അവന്റെ അമലുകള്‍ നിഷ്ഫലമാക്കുകയും ഈമാനികപ്രഭയും ചൈതന്യവും അവന്റെ ഹൃദയത്തില്‍നിന്ന് അണച്ചുകളയുകയും ചെയ്യും. ബിദ്അത്തുകാരനോടു ക്രോധിക്കുന്നവന് അല്ലാഹു പൊറുത്തുകൊടുക്കുമെന്നു ഞാന്‍ ആശിക്കുന്നു. അവന്റെ അമലുകള്‍ എത്ര കുറഞ്ഞാലും ശരി. ഒരു മുബ്തദിഇനെ വഴിയില്‍ കണ്ടാല്‍ മറ്റൊരു വഴിയില്‍ കൂടി നീ സഞ്ചരിക്കണം” (അസ്സവാഇഖുല്‍മുഹ്‌രിഖ- പേ: 149). ഇത്രയും വിവരിച്ചതില്‍നിന്നു മുബ്തദിഉകളുമായി നിസ്സഹകരിക്കണമെന്നു വിശുദ്ധ ഖുര്‍ആനും ഹദീസുകളും പൂര്‍വീക പണ്ഡിതന്മാരും വ്യക്തമാക്കിയതായി ഗ്രഹിച്ചുവല്ലോ. ബിദ്അത്തുകാരനെയും ഫാസിഖിനെയും നിരാകരിക്കണമെന്നു പറയുമ്പോള്‍, ഇതര മതസ്ഥരെ സന്ദര്‍ശിക്കുന്നതും അവരുടെ കൂടെ ഇരിക്കുന്നതും അനുവദനീയമാണോ എന്ന ചോദ്യം ചിലര്‍ ഉന്നയിക്കുന്നുണ്ട്.

ബിദ്അത്തുകാരോടു നിസ്സഹകരിക്കണമെന്നു പറയുന്നതു തങ്ങളുടെ വിശ്വാസത്തോടു വെറുപ്പുണ്ടാക്കി അവരെയും മറ്റുള്ളവരെയും ബിദ്അത്തില്‍ നിന്നു പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. നല്ല മനുഷ്യര്‍ ബിദ്അത്തുകാരുമായി സഹകരിക്കുമ്പോള്‍ അവരുടെ പിഴച്ച വിശ്വാസം നല്ലതാണെന്നു സാധാരണക്കാര്‍ മനസ്സിലാക്കാന്‍ സാധ്യതയുണ്ട്. അവരെ വിട്ടുനിന്നാല്‍ ബിദ്അത്തുകാര്‍ പിഴച്ച വിശ്വാസത്തില്‍നിന്നു വിരമിക്കാനും മറ്റുള്ളവര്‍ അവരിലേക്ക് ആകര്‍ഷിക്കാതിരിക്കാനും സഹായിക്കുകയും ചെയ്യും. എന്നാല്‍ അമുസ്‌ലിംകളുമായി ഭൗതികമായ ഇടപെടല്‍ വഴി അവരുടെ മതം ശരിയാണെന്ന് ആരും തെറ്റിധരിക്കുകയില്ല.

ഇതര മതസ്ഥരുമായി അകന്നു നില്‍ക്കുന്നതുകൊണ്ടു സ്വന്തം മതത്തില്‍നിന്ന് അവര്‍ പിന്മാറുകയില്ല. അതുകൊണ്ടാണ് അമുസ്‌ലിംകളോടു സംസാരത്തിലും മറ്റും അകന്നു നില്‍ക്കാന്‍ ശര്‍അ് കല്‍പ്പിക്കാതിരിക്കുന്നതെന്ന് ഇമാം ത്വബ്‌രിയെ ഉദ്ധരിച്ച് അല്ലാമാ ഇബ്‌നുഹജര്‍ അസ്ഖലാനി(റ) ഫത്ഹുല്‍ബാരി(10/497)യില്‍ പറയുന്നത്. നിസ്സഹകരണം വഴി മുബ്തദിഉകളെ കാഫിറായി കരുതുന്നുവെന്ന ധാരണയും അമുസ്‌ലിംകളെക്കാള്‍ കടുത്തവരാണോ അവര്‍ എന്ന ചോദ്യവും അസ്ഥാനത്താണെന്ന് ഇതില്‍നിന്നു വ്യക്തമാകുന്നു.

കേരള മുസ്‌ലിംകളില്‍ നജ്ദിയില്‍ തൗഹീദ് പ്രചരിപ്പിക്കാന്‍ പിഴച്ചവാദങ്ങളുമായി ചിലര്‍ രംഗത്തുവന്നപ്പോഴാണു സുന്നത്ത് ജമാഅത്തിന്റെ യഥാര്‍ഥ വിശ്വാസം ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകൃതമായത്. ബിദ്അത്ത് വാദം തലപൊക്കിയപ്പോള്‍ മുസ്‌ലിംകളെ വിശ്വാസപരമായി പിഴപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സമസ്തയും അതിന്റെ പണ്ഡിതന്മാരും രംഗത്തിറങ്ങി. മുബ്തദിഉകളുടെ പിഴച്ചവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ അപ്പപ്പോള്‍ സമസ്ത ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടി. ഈ പിഴച്ച വാദങ്ങളില്‍ കൂടുതല്‍ ആളുകള്‍ അകപ്പെടാതിരിക്കുന്നതിനുവേണ്ടി മേല്‍ പ്രസ്താവിച്ചതുപോലെ അവരോട് ഏതു രീതിയിലാണു വര്‍ത്തിക്കേണ്ടതെന്നും സമസ്ത ജനങ്ങളെ ഉണര്‍ത്തുകയുണ്ടായി.

ഹദീസുകളിലും പൂര്‍വിക പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലും വളരെ വ്യക്തമായി വിശദീകരിച്ചിട്ടുള്ളതു കൊണ്ടു തന്നെ ഏതേതു കാര്യത്തിലും മഹാന്മാരുടെ പാത പിന്തുടര്‍ന്നു വരുന്ന സമസ്ത ബിദ്അത്തുകാരെക്കുറിച്ചു നടത്തിയ പ്രഖ്യാപനങ്ങള്‍ സലക്ഷ്യവും അവിതര്‍ക്കിതവുമായിരുന്നു. എന്നാല്‍ ഭൗതിക കാര്യലാഭം ലക്ഷ്യം വെച്ചു സമസ്തയുടെ പേരില്‍ തന്നെ ചിലര്‍ ഇത്തരം തീരുമാനങ്ങള്‍ ചോദ്യം ചെയ്യുന്ന അവസ്ഥയാണിന്നുള്ളത്. സമസ്ത കേരള ജംഇയ്യത്തുല്‍ഉലമയും അതിന്റെ സ്ഥാപകമെമ്പര്‍മാരും മുബ്തദിഉകളുമായി സഹകരിക്കരുതെന്നും അവരുമായി വിട്ടു നില്‍ക്കണമെന്നും അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചതിനു ചരിത്രം സാക്ഷിയാണ്.

”ചോറ്റൂര്‍ കൈക്കാര്‍, കൊണ്ടോട്ടി കൈക്കാര്‍, വഹാബികള്‍ മുതലായവരുടെ ദുര്‍വിശ്വാസനടപടികള്‍ അഹ്‌ലുസ്സുന്നതി വല്‍ജമാഅഃയുടെ സുന്ദരമായ വിശ്വാസനടപടികളോട് കേവലം മാറാകകൊണ്ട് അവരുടെ വിശ്വാസനടപടികളോട് പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നി മുസ്‌ലിംകള്‍ക്കു കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു.” 1930ല്‍ മണ്ണാര്‍ക്കാട് മഅ്ദിനുല്‍ ഉലൂമില്‍വെച്ചു ചേര്‍ന്ന സമസ്തയുടെ നാലാം വാര്‍ഷിക സമ്മേളനത്തില്‍ പാസ്സാക്കിയ എട്ടു പ്രമേയങ്ങളില്‍ നാലാമത്തേതാണിത്. കാപ്പില്‍ വെള്ളേങ്ങര മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയിലായിരുന്നു ആ സമ്മേളനം നടന്നത്. സമസ്തയുടെ അന്നത്തെ പ്രസിഡന്റായിരുന്ന മൗലാനാ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ പത്രാധിപരായ അല്‍ബയാന്‍ അറബി-മലയാള മാസികയില്‍ (പുസ്തകം: 1, ലക്കം: 5) പ്രസ്തുത പ്രമേയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ പര്‍ദയില്ലാതെ പുറത്തിറങ്ങുന്നതിനെതിരായും ബ്രിട്ടീഷ് ഗവണ്‍മെന്റ് നടപ്പിലാക്കാനുദ്ദേശിച്ച ശാരദാ ആക്ടിനെതിരായുമുള്ള പ്രമേയങ്ങള്‍ അംഗീകരിച്ചതും ആ സമ്മേളനത്തിലായിരുന്നു.

മേല്‍പ്പറഞ്ഞ തീരുമാനത്തിന്റെ വിശദീകരണമാണു ഫറോക്കില്‍ ചേര്‍ന്ന ചരിത്രപ്രസിദ്ധമായ ആറാം വാര്‍ഷികത്തില്‍ പാസ്സാക്കിയ എട്ടാം പ്രമേയം. 17-ാം സമ്മേളനത്തില്‍ ഇത് ആവര്‍ത്തിച്ചതുമാണ്. ആ പ്രമേയത്തിന്റെ ആമുഖത്തില്‍ തന്നെ പറയുന്നു: ”കേരള മുസ്‌ലിംകളില്‍ നിരാക്ഷേപം നടന്നുവരുന്നതും താഴെ വിവരിക്കുന്നതുമായ കാര്യങ്ങള്‍ അഹ്‌ലുസ്സുന്നതി വല്‍ജമാഅഃയുടെ ഉലമാഇനാല്‍ മതാനുസാരങ്ങളാണെന്നു സ്ഥിരെപ്പട്ടവയാണെന്നും അവ മതവിരുദ്ധങ്ങളാണെന്നോ അഥവാ ശിര്‍കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും അവര്‍ ഇമാമത്തിനും ഖത്വീബ് സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു.” സുന്നികള്‍ ആചരിച്ചു വരുന്ന ആറു കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പ്രസ്തുത പ്രമേയം അവതരിപ്പിച്ചത് അഹ്മദ്‌കോയ ശാലിയാത്തിയും അനുവാദകര്‍ തെന്നിന്ത്യന്‍ മുഫ്തി ശയ്ഖ് ആദം ഹസ്‌റതും റശീദുദ്ദീന്‍ മൂസാ മൗലവിയുമായിരുന്നു. സുന്നികളുടെ പ്രസ്തുത ആചാരനടപടികള്‍ മതവിരുദ്ധമാണെന്നോ ശിര്‍കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും അത്തരക്കാരെ തുടര്‍ന്നു നിസ്‌കരിക്കരുതെന്നും പറഞ്ഞത് അടിവരയിടേണ്ടതാണ്. നിസ്സഹകരണത്തിന്റെ ഇനങ്ങളില്‍ പ്രധാനമായതാണു തുടര്‍ന്നു നിസ്‌കരിക്കാതിരിക്കല്‍ എന്ന് ആര്‍ക്കാണറിയാത്തത്? തുടര്‍ന്നു നിസ്‌കരിക്കാന്‍ ഇടവരുമെന്നതിനാല്‍ ബിദ്അത്തിന്റെ ആളുകളെ ഖത്വീബും മുദര്‍രിസുമായി നിശ്ചയിക്കാന്‍ പാടില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണു പ്രമേയത്തില്‍. നിസ്സഹകരണത്തിന്റെ മറ്റു വശങ്ങള്‍ ‘അവരുമായി വിട്ടു നില്‍ക്കണം’ എന്നു പറഞ്ഞതില്‍ ഉള്‍പ്പെടുന്നുണ്ടല്ലോ. (തുടരും)
http://www.sirajlive.com/2018/01/03/305578.html



മുബ്തദിഉകളുമായുള്ള ബന്ധത്തെക്കുറിച്ചു ചിലര്‍ സംശയനിവാരണം തേടിയിട്ടുണ്ട്. മുബ്തദിഇന്റെ മേല്‍ മയ്യിത്ത് നിസ്‌കരിക്കാതെ ബന്ധവിച്ഛേദം നടത്തുന്നതു നീതിരഹിതമല്ലേ എന്നാണ് ആദ്യമായി ഉയരുന്ന ചോദ്യം. ഒരു കാര്യം നീതിയോ അനീതിയോ എന്നു തീരുമാനിക്കേണ്ടത് അതിന്റെ വക്താക്കളാണ്. ശര്‍ഈ നിയമത്തിന്റെ കാര്യത്തില്‍ അല്ലാഹുവും റസൂലുമാണ്.


ദീനിന്റെ വാഹകരായ ഇമാമുകളും അവരുടെ പരമ്പര മുറിയാത്ത ആലിമുകളുമാണ് ശര്‍അ് നമുക്കെത്തിച്ചു തന്നത്. അതപ്പടി സ്വീകരിക്കുകയാണു നീതി. അവരെ താറടിക്കുന്ന കണ്ടുപിടുത്തത്തിനു മുതിരുന്നതാണ് ഒന്നാമത്തെ അനീതി, മാത്രമല്ല ഖയ്‌റിന്റെയും അസറി(പാരമ്പര്യം)ന്റെയും ആള്‍ക്കാരെ ആക്ഷേപിക്കല്‍ ബിദ്അത്തിന്റെ പാര്‍ട്ടിക്കാരുടെ ലക്ഷണവുമാണ്. ഗൗസുല്‍അഅഌ മുഹ്‌യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(റ) ഗുന്‍യത്തില്‍ പറയുന്നു: ”ബിദ്അത്തിന്റെ അഹ്‌ലുകാര്‍ക്കു പല അടയാളങ്ങളുമുണ്ട്. അടയാളങ്ങള്‍കൊണ്ട് അവര്‍ അറിയപ്പെടുകയും ചെയ്യും. ബിദ്അത്തുകാരുടെ അടയാളമാണ് അസറിന്റെ അഹ്‌ലുകാരെ ആക്ഷേപിക്കല്‍”(ഗുന്‍യത്ത്: 1/90). ആകയാല്‍ പൂര്‍വിക മഹാന്മാരുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുകയും അവരെക്കുറിച്ച് ആക്ഷേപിക്കാന്‍ കാരണമായിത്തീരുകയും ചെയ്യുന്നതാണു കടുത്ത അനീതി.
രണ്ടാമത്തെ സംശയം; മുസ്‌ലിമായ മയ്യിത്തിനെല്ലാം ജനാസ നിസ്‌കരിക്കണമെന്നു തുഹ്ഫയിലും മറ്റും ഉണ്ടെന്നു ചിലര്‍ പറയുന്നുവെന്നതാണ്.

ഇമാം നവവി(റ)വിന്റെ മിന്‍ഹാജിന്റെ വ്യാഖ്യാനമാണു തുഹ്ഫ. മിന്‍ഹാജില്‍ പറയുന്നതു മയ്യിത്ത് നിസ്‌കാരത്തിന് (അതു ശരിയാവാന്‍) റുക്‌നുകള്‍ ഉണ്ടെന്നാണ്. മയ്യിത്ത് നിസ്‌കാരം സ്വഹീഹാവാന്‍ ഇത്ര ഫര്‍ളുകള്‍ ഉണ്ട് എന്ന വാചകത്തില്‍നിന്നു നിസ്‌കാരം നിര്‍ബന്ധമാണെന്നു കണ്ടുപിടിക്കുന്നത് എങ്ങനെയെന്നു മനസ്സിലാകുന്നില്ല. അന്യന്റെ ഭൂമി കൈയേറിയ ഒരാള്‍ അതില്‍വെച്ച് നിസ്‌കരിക്കല്‍ ഹറാമാണ്. എന്നാല്‍ ഹറാമാണെങ്കില്‍ പോലും നിസ്‌കാരം സ്വഹീഹാവാന്‍ 14 ഫര്‍ളുകള്‍ ഉണ്ട്. നിസ്‌കാരം സ്വഹീഹാവാന്‍ പതിനാല് ഫര്‍ളുകളുണ്ടെന്നതില്‍ നിന്നു കൈയേറിയ ഭൂമിയില്‍ നിസ്‌കരിക്കല്‍ അനുവദനീയമാണെന്നു പറയുമോ?
ഇനി തുഹ്ഫയില്‍ ഇബ്‌നുഹജര്‍(റ) എന്തു പറഞ്ഞു എന്നു നോക്കാം. ഇസ്‌ലാം കൊണ്ട് വിധിക്കപ്പെട്ട ശഹീദല്ലാത്ത ആള്‍ എന്നാണു മയ്യിത്തിന്റെ വിവക്ഷയെന്നു തുഹ്ഫ പറയുന്നു. ഇവിടെ ഇസ്‌ലാം കൊണ്ട് വിധിക്കപ്പെട്ടവര്‍ എന്നു വിവക്ഷ കൊടുക്കുന്നതോടൊപ്പം ശഹീദല്ലാത്ത എന്ന വാചകംകൊണ്ട് ശഹീദിനെ മുസ്‌ലിമായ മയ്യിത്തില്‍നിന്ന് ഒഴിച്ചുനിറുത്തിയതായി കാണാം. മുസ്‌ലിമാണെന്ന് ഹുക്മ് ചെയ്യുന്നതോടൊപ്പം തന്നെ തുഹ്ഫ ശഹീദിനെ മാറ്റി നിറുത്തിയിരിക്കുന്നു. മറ്റാരെയും ഒഴിവാക്കേണ്ടതില്ലെന്നും ശഹീദ് മാത്രമേ ഒഴിച്ചു നിറുത്തേണ്ടതായുള്ളൂ എന്നുള്ള ‘ഹസ്വ്ര്‍'(ക്ലിപ്തം) ആ വാചകത്തില്‍ കാണുന്നില്ല. പിന്നെങ്ങനെയാണ് ശഹീദല്ലാതെ ഇസ്‌ലാംകൊണ്ട് വിധിക്കപ്പെട്ടവര്‍ക്കെല്ലാം നിസ്‌കരിക്കണം എന്നു കണ്ടുപിടിക്കുക? മാത്രമല്ല; മയ്യിത്ത് നിസ്‌കാരത്തിന്റെ സാധുതയെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അതുകൊണ്ടാണു ശഹീദിനെ ഒഴിവാക്കുന്നത്. അപ്പോള്‍ ബിദ്അത്തുകാരുടെ പ്രശ്‌നം ഉദിക്കുന്നില്ല. മുബ്തദിഇനു വേണ്ടി മയ്യിത്ത് നിസ്‌കരിക്കണമോ എന്നതല്ല തുഹ്ഫയുടെ ചര്‍ച്ച. ചുരുക്കത്തില്‍ പ്രസ്തുത വാചകത്തില്‍ നിസ്‌കരിക്കല്‍ നിര്‍ബന്ധമാണെന്ന ഹുക്മ് ഇല്ല. അതോടൊപ്പം ശഹീദല്ലാത്ത എല്ലാ മുസ്‌ലിമിനും എന്ന വ്യാപകാര്‍ഥവും ഉദ്ദേശ്യമില്ലെന്നു മനസ്സിലാക്കാവുന്നതാണ്. ഇക്കാര്യം തുഹ്ഫയുടെ അടുത്ത പേജ് തന്നെ വ്യക്തമാക്കുന്നു. ‘മുസ്‌ലിമാണെന്നു സംശയിച്ചവര്‍ക്കു നിസ്‌കരിക്കുന്നതും ഹറാമാണ്’ എന്നു തുഹ്ഫ പ്രത്യേകം എടുത്തു പറഞ്ഞപ്പോള്‍ ശഹീദല്ലാത്ത മറ്റാരെയും ഒഴിവാക്കേണ്ടതില്ലെന്ന ‘ഹസ്വ്‌റ്’ പൊളിഞ്ഞുവല്ലോ.

സമസ്ത കേരള ജംഇയ്യത്തുല്‍ഉലമായുടെ ദീര്‍ഘദര്‍ശികളായ സൂത്രധാരരില്‍ പ്രധാനിയും നാല് മദ്ഹബുകളില്‍ ആധികാരിക ഫത്‌വക്ക് അര്‍ഹനായതിനാല്‍ ഹൈദരാബാദ് നൈസാമിന്റെ പ്രത്യേക പരിഗണനയും പാരിതോഷികവും ശമ്പളവും ലഭിച്ച മഹാനുമായ അബുസ്സആദാത്ത് അഹ്മദ് കോയ ശാലിയാത്തി(ന.മ), സമസ്തയുടെ വൈസ് പ്രസിഡന്റും അംഗീകൃത മുഫ്തിയുമായിരുന്ന കൊയപ്പ കുഞ്ഞായന്‍ മുസ്‌ലിയാര്‍, സമസ്തയുടെ മുന്‍ പ്രസിഡന്റ് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, മുന്‍ സെക്രട്ടറി ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ മുതലായവര്‍ വഹാബി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങി മുബ്തദിഉകള്‍ക്കുവേണ്ടി മയ്യിത്ത് നിസ്‌കരിക്കാന്‍ പാടില്ലെന്നു ഫത്‌വ ചെയ്തിരിക്കുന്നു. പ്രസ്തുത പണ്ഡിതന്മാരുടെ ഫത്‌വാകള്‍ ഖിയാസ് ആണെന്നും അപ്രകാരം ഖിയാസ് പാടില്ലെന്നും ചിലര്‍ എഴുതിവിട്ടിരിക്കുകയാണ്. ഇതു വളരെ വിചിത്രമായ നിലപാടാണ്.

ഒരു വിഷയം അങ്ങനെത്തന്നെ പൂര്‍വകാല മുഫ്തികള്‍ ഫത്‌വ നല്‍കിക്കണ്ടാലല്ലാതെ, ഫത്‌വാക്കര്‍ഹരല്ലാത്തവര്‍ ഫത്‌വ ചെയ്യരുത്; തത്തുല്യ മസ്അലയും ഫത്‌വയും കണ്ടാല്‍ത്തന്നെയും എന്ന് ഇബ്‌നുഹജര്‍(റ) ഫതാവല്‍കുബ്‌റയില്‍(4/296) പറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഗുന്‍യത്തും മറ്റും ആധാരമാക്കി ശാലിയാത്തിയും കുഞ്ഞായിന്‍ മുസ്‌ലിയാരും കണ്ണിയത്തും ഇ കെയും മറ്റും ഫത്‌വ കൊടുത്തത് പാടില്ലാത്തവയാണത്രെ! വാസ്തവത്തില്‍ ഒന്നോ രണ്ടോ കിതാബുകള്‍ ഓതി ഫത്‌വക്ക് അര്‍ഹതയില്ലാത്ത ആള്‍ക്ക് ഫത്‌വാ കൊടുക്കാമോ എന്ന ചോദ്യത്തിനാണ് ഇബ്‌നുഹജര്‍(റ) ഈ മറുപടി കൊടുത്തതെന്നോര്‍ക്കണം. തുടര്‍ന്നു ഫിഖ്ഹിന്റെ എല്ലാ ബാബുകളിലും തന്റെ ഇമാം സ്പഷ്ടമാക്കിയ കാര്യത്തില്‍ സ്പഷ്ടമാക്കാത്തതിനെ ഖിയാസാക്കാന്‍ സാധിക്കുംവിധമുള്ള അസ്ഹാബുല്‍വുജൂഹ് ഹിജ്‌റ നാനൂറ് മുതല്‍ അറ്റുപോയിരിക്കുന്നു എന്നുകൂടി മഹാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഉദ്ധരിച്ചശേഷം ഒരു തൂലികക്കാരന്‍ ഖിയാസാക്കാം എന്ന വാദത്തിന് വാതം പിടിച്ചുവെന്നു പരിഹസിച്ചു കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഈ പരിഹാസം ഉന്നതവ്യക്തികളോടും നാല് മദ്ഹബിലും സമുദ്രതുല്യരായ ശാലിയാത്തിയെപ്പോലുള്ളവരോടുമാണെന്ന് ഒരുപക്ഷേ, ഇത്തരക്കാര്‍ ചിന്തിച്ചു കാണില്ല.

തുല്യമായ മസ്അലയില്‍നിന്നു ഖിയാസാക്കാന്‍ പാടില്ലെന്നു പറഞ്ഞതുകൊണ്ടു ഫത്‌വയുടെ വാതില്‍ തന്നെ അടഞ്ഞുവെന്നാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ -മആദല്ലാഹ്- അങ്ങനെയൊരുകാലത്തു നാമെങ്ങനെ ജീവിക്കും? സമകാലിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവും ഇല്ലെന്നു വരില്ലേ? എന്നാലതല്ല കാര്യം. ഇമാമുകള്‍ പറഞ്ഞത് വുജൂഹ് ഗവേഷണം ചെയ്‌തെടുക്കാന്‍ കഴിവുള്ള മുജ്തഹിദുല്‍ മദ്ഹബിനെക്കുറിച്ചാണെന്നത് അന്യായമായി പരിഹസിക്കുന്നവര്‍ പഠിച്ചിട്ടുണ്ടാവില്ല.
മഹാന്മാരായ മുഫ്തികള്‍ ആധാരമാക്കിയ ഗുന്‍യത്തിനെക്കുറിച്ചു തെറ്റിദ്ധാരണ ഉളവാക്കാന്‍ ചിലര്‍ ദുഷ്പ്രചാരണം നടത്തുകയാണ്. ഗുന്‍യത്തിന്റെ കര്‍ത്താവ് ശയ്ഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ) ഹമ്പലീ മദ്ഹബുകാരനാണ്, ശാഫിഈ അല്ല എന്നൊക്കെയാണു ചിലരുടെ വാദങ്ങള്‍. എന്നാല്‍ യഥാര്‍ഥത്തില്‍ ശാഫിഈ മദ്ഹബില്‍ അഗാധപാണ്ഡിത്യം കരസ്ഥമാക്കിയശേഷം പ്രത്യേക സാഹചര്യത്തില്‍ ശയ്ഖ് ജീലാനി(റ) ഹമ്പലീ മദ്ഹബ് സ്വീകരിക്കുകയാണുണ്ടായത്.

ഫിഖ്ഹും തസവ്വുഫും അഖീദഃയും എല്ലാം മേളിപ്പിച്ച്, കോടിക്കണക്കിനു ശിഷ്യന്മാരുടെ ആവശ്യം കണ്ടറിഞ്ഞു ക്രോഡീകരിച്ച ഗുന്‍യത്ത് തസവ്വുഫ് ഗ്രന്ഥമാണെന്നും ഹമ്പലീ മദ്ഹബാണെന്നും മറ്റും പറഞ്ഞു തള്ളുന്നതു കണ്ണില്‍ പൊടിയിടാനേ ഉപകരിക്കൂ. ഗുന്‍യത്തില്‍ മുബ്തദിഉകള്‍ക്കു നിസ്‌കാരം പാടില്ല എന്നില്ല; ഏറ്റവും നല്ലത് നിസ്‌കരിക്കാതിരിക്കലാണെന്നേ പറഞ്ഞിട്ടുള്ളൂ എന്ന് മറ്റു ചിലരും ആശ്വസിക്കുന്നതായി കാണുന്നു. അശ്രദ്ധയോ മറിമായമോ എന്നേ അതേക്കുറിച്ചു പറയാനാകൂ. അഹ്‌ലുസ്സുന്നഃയെ അനുകരിക്കലും ബിദ്അത്തുകാരുമായി ബന്ധപ്പെടാതിരിക്കലും നിര്‍ബന്ധമാണ്. അവര്‍ മരിച്ചാല്‍ ജനാസ നിസ്‌കരിക്കാതിരിക്കല്‍ നിര്‍ബന്ധമാണെന്ന വാചകം ബന്ധവിച്ഛേദത്തിന് അദ്ദേഹം നിരത്തിയ തെളിവുകളിലൊന്നാണ്. എന്നിട്ടും ബിദ്അത്തുകാരുടെമേല്‍ നിസ്‌കരിക്കുന്നതു നല്ലതല്ല എന്നേ പറഞ്ഞിട്ടുള്ളൂ എന്നു പറഞ്ഞു തടിതപ്പുന്നത് മറ്റാരുടെയെങ്കിലും കാല്‍ക്കീഴില്‍ സ്വന്തം ബുദ്ധി പണയപ്പെടുത്തുന്നതിനു തുല്യമാണ്.
ഗുന്‍യത്തിന്റെ മുസ്വന്നിഫ് രണ്ടു മദ്ഹബ്(ശാഫിഈ, ഹമ്പലീ) സ്വീകരിച്ചതുകൊണ്ട് ഗുന്‍യത്ത് ഹമ്പലീ മദ്ഹബ് അനുസരിച്ചായിരിക്കണമെന്നില്ല. ആദ്യം സ്വീകരിച്ച ശാഫിഈ മദ്ഹബ് അനുസരിച്ചുമാകാം. മാത്രമല്ല; ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇബ്‌നുഹജര്‍(റ) ‘അസ്സവാരിഖുല്‍മുഹ്‌രിഖ’യില്‍ ഗുന്‍യത്തിനെ ഉദ്ധരിക്കുന്നതുകൊണ്ട് ഗുന്‍യത്ത് പറഞ്ഞതു ശാഫിഈ മദ്ഹബ് അനുസരിച്ചാണെന്നതു വളരെ വ്യക്തമാണ്. അല്ലെന്നതിന് ഇക്കൂട്ടരൊന്നും തെളിവുദ്ധരിച്ചിട്ടുമില്ല.
ഈ തീരുമാനം രേഖപ്പെടുത്തിയ ഗൗസുല്‍അഅഌമും ശാലിയാത്തിയും അവസാനം ഇ കെ അടക്കമുള്ളവരും അതിനു നിദാനമായി പറയുന്നത് ‘സജ്ര്‍’ മാത്രമല്ല മുബ്തദിഉകളോടു നല്ല വിചാരം ഉണ്ടാക്കാനും അവരെ പിന്‍പറ്റാനും കാരണമാവുകയും ചെയ്യാതിരിക്കാന്‍ എന്നുകൂടിയാണ്. ഇതു ഫുഖഹാഅ് പ്രധാനമായി അംഗീകരിച്ച നിദാനവുമാണ്. ഉസ്വൂലിന്റെ പണ്ഡിതന്മാര്‍ ഇത്തരം നിദാനത്തെക്കുറിച്ചു ‘മുനാസബത്ത്’ എന്ന സാങ്കേതിക പദമാണു ഉപയോഗിക്കുന്നതെന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
ബിദ്അത്തിലേക്കു പ്രേരിപ്പിക്കുക എന്ന മുനാസബത്ത് കാരണം അവരുമായി ബന്ധം വിഛേദിക്കണം എന്നു ഫത്‌വക്ക് അര്‍ഹതയുള്ളവര്‍ ഫത്‌വ ചെയ്താല്‍, ഒഴികഴിവുകള്‍ പറഞ്ഞ് അതില്‍നിന്നു തടിയൂരാന്‍ നോക്കുന്നതു ശരീഅത്തിനോടുള്ള ധിക്കാരമാണ്. ഫത്‌വക്ക് അര്‍ഹതയില്ലാത്തവരെക്കുറിച്ചു പറഞ്ഞ കാര്യം ഇവിടെ വലിച്ചിഴക്കുന്നതും അസംബന്ധമാണ്. അതുകൊണ്ടാണു പണ്ഡിതനും പാമരനും നേതാവും സാധാരണക്കാരും മുബ്തദിഉകളുടെ ജനാസ സംസ്‌കരണത്തില്‍ പങ്കെടുത്തും മയ്യിത്ത് നിസ്‌കരിച്ചും അയാളെക്കുറിച്ചു നല്ല വിചാരം ഉണ്ടാക്കുന്നതിനെ പണ്ഡിതന്മാര്‍ തടഞ്ഞത്. ഇതു സാധാരണക്കാരനു കറാഹത്തും അനുകരിക്കപ്പെടുന്നവര്‍ക്കു ഹറാമുമായിത്തീരുമെന്നാണു പണ്ഡിതവിധി. മറഞ്ഞ മയ്യിത്തിന്റെമേല്‍ നിസ്‌കരിച്ച് അവരെക്കുറിച്ചു ജനഹൃദയത്തില്‍ നല്ല വിചാരം ഉണ്ടാക്കുന്നതും ഈ ഇനത്തില്‍ പെടുന്നു.

ഫര്‍ള് കിഫായുടെ ഇനത്തെക്കുറിച്ചല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നതെന്നോര്‍ക്കണം. അതുകൊണ്ട് ശറഹുല്‍അഖാഇദ്, മിര്‍ഖാത് മുതലായ ഗ്രന്ഥങ്ങളിലെ ചില വാക്കുകള്‍ പകര്‍ത്തി വ്യാഖ്യാനിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്നതു വിശ്വാസികള്‍ കരുതിയിരിക്കണം. ഫര്‍ള് കിഫായഃയെക്കുറിച്ചു ഞാന്‍ പലവുരു എഴുതിയിട്ടുണ്ട്. നാല് മദ്ഹബുകളിലെ ആധികാരിക മുഫ്തികളായ വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാത്തിലെ ഉന്നതശീര്‍ഷരായ ഉലമാക്കള്‍ നല്‍കിയതുമായ ഫത്‌വ മനസ്സിരുത്തി വായിച്ചാല്‍ സംശയനിവാരണം വരുത്താവുന്നതാണ്.

(അവസാനിച്ചു)
© #SirajDaily | Read more @ http://www.sirajlive.com/2018/01/05/305837.html

സിനിമയും ജമാഅത്തെ ഇസ്ലാമിയും

ടെലിഫിലീം

" നന്മയെ പഠിപ്പിക്കാനുദ്ദേശിച്ചു കൊണ്ടുള്ള ചരിത്രപരവും സാമൂഹികവും ധാർമ്മികവും സംസ്കരണ ക്ഷമവുമായ ഫിലിം നിർമ്മിക്കുന്നതിൽ പ്രത്യക്ഷത്തിൽ ദൂഷ്യമൊന്നുമില്ല. പക്ഷേ, സൂക്ഷമമായി ചിന്തിക്കുന്ന പക്ഷം പ്രതിവിധിയില്ലാത്ത രണ്ടു വലിയ ദൂഷ്യങ്ങൾ അതിൽ അന്തർഭവിച്ചതായി കാണാം.
ഒന്നാമതായി, സ്ത്രീക്ക് യാതൊരു പാർട്ടുമില്ലാത്ത സാമൂഹിക ചിത്രങ്ങൾ നിർമ്മിക്കുക തികച്ചും ദുഷ്കരമാണ്.സ്ത്രീയുടെ പാർട്ട് വേണമെന്ന് വന്നാൽ അതിന് രണ്ട് രൂപങ്ങളേയുള്ളൂ. ഒന്നുകിയിൽ സ്ത്രീ തന്നെ നടിയായി വരിക; അല്ലെങ്കിൽ സ്ത്രീയുടെ ഭാഗം പുരുഷൻ അഭിനയിക്കുക.ഈ രണ്ടു രൂപങ്ങളും ശറഇൽ അനുവദനീയമല്ല."

           മൗദൂദി
           ചോദ്യോത്തരം
           IPH പേ: 202

✍ Aboohabeeb payyoli
⏺⏺⏺🔹⏺⏺⏺⏺

സ്ത്രീ വിദ്യാഭ്യാസവും ജമാഅത്തെ ഇസ്ലാമിയും

സ്ത്രീ വിദ്യാഭ്യാസം

"പുരുഷന്റെ പ്രവർത്തന രംഗത്തേക്ക് വേണ്ടി സ്ത്രീയെ സജ്ജമാക്കുന്ന വിദ്യാഭ്യാസം,സ്ത്രീക്ക് മാത്രമല്ല അഖില മനുഷ്യ സമുദായത്തിനും വിനാശകരമാണ്. അതിനുള്ള പഴുത് ഇസ്ലാമിലില്ല താനും."

      ചോദ്യോത്തരം
      മൗദൂദി, പേ: 156
     വിവ: ഒ അബ്ദു റഹ്മാൻ
     l P H

✍ Aboohabeeb payyoIi
🔹🔹🔹🔹⭕🔹🔹🔹

Thursday, 26 July 2018

റൗളാ സിയാറത്ത്-വഹാബിയുടെ പുണ്യമെവിടെ!

🌑🌑🌑🌑🔘🔘🔘🔘
കേരള വഹാബിക്ക്
നബി(സ)യെ സിയാറത്ത്
ചെയ്യുന്നതിലല്ല പുണ്യം.🙁
➖➖➖➖➖➖➖➖
ആത്മീയ മാർഗങ്ങൾ
അടച്ചുകളയുക പുത്തൻ വാദികളുടെ പ്രധാന അജണ്ടകളിലൊന്നാണ്.
വിശ്വാസികൾ ആത്മീയ വളർച്ചക്ക് ഇടം കണ്ടെത്തുന്ന
സിയാറത്ത്, ഖിറാഅത്ത്, ദിക്റ്, സ്വലാത്ത്, മഹത്തുക്കളോടുള്ള സഹവാസം തുടങ്ങിയവയെ എതിർക്കുകയും നിരുത്സാഹപ്പെടുത്തുകയുമാണ് മൗലവിമാർ ഇക്കാലയളവിൽ
ചെയ്ത് വെച്ചത്.

മഹാന്മാരെ സിയാറത്ത് ചെയ്താലുള്ള ആത്മീയാനുഭൂതി
ഒന്ന് വേറെത്തന്നെയാണ്.
പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ട മഹത്തുക്കളുടെ ഖബർ സിയാറത്തിനെ മൗലവിമാർ നിരുത്സാഹപ്പെടുത്തുന്നത് നോക്കൂ.

നബി(സ)യെ സിയാറത്ത് ചെയ്യുന്നതിനേക്കാൾ  വഹാബി മൗലവിമാർ പുണ്യം കാണുന്നത്
സാധാരണക്കാരുടെ ഖബർ സിയാറത്താണത്രെ.

കെ.ഉമർ മൗലവി എഴുതുന്നു:

" സിയാറത്തിന്റെ പുണ്യം ആഗ്രഹിക്കുന്നവർ സാധാരണക്കാരുടെ ഖബർ സിയാറത്ത് ചെയ്യുകയാണ് വേണ്ടത്. നബി(സ)യുടെ ഖബർ സിയാറത്ത് ചെയ്യുന്ന തിനു പ്രത്യേക പുണ്യം പറഞ്ഞു കൊണ്ടുള്ള ഹദീസുകളിൽ സഹീഹായ ഒരെണ്ണം പോലും ഇല്ല. മിക്കവയും കളവും ചിലത് ളഈഫുമാണ്. കർബലയിലേക്കും, നജ്ഫിലേക്കും, അജ്മീറിലേക്കും, നാഗൂരിലേക്കും പോകുന്നവരും ഗുരുവായൂരിലേക്കും, ശബരിമലയിലേക്കും പോകുന്നവരും തമ്മിൽ എന്താണ് വ്യത്യാസം?  "

      സൽസബീൽ
      1994 ആഗസ്:
      പേജ്: 36

മൗലവീ... മടിക്കണ്ട... അതും കൂടി വ്യക്തമായിട്ട് തന്നെ ചോദിച്ച് ,സംഗതി പൂർണ്ണമാക്ക് ... നജഫും കർബലയും താണ്ടി മദീനയിലെത്തട്ടെ....'''ഗുരുവായൂരിലേക്കും ശബരിമലയിലേക്കും പോകുന്നതും മദീനയിലേക്ക് പോകുന്നതും തമ്മിൽ എന്താണ് വ്യത്യാസം...!....'''
അവസാനം ,1994 ൽ പകുതി വിഴുങ്ങിയതും,ഖബർ സിയാറത്ത് മരണത്തെ ഓർക്കാനും മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യാനുമാണെന്നും അതിനാൽ മമ്പുറത്തേക്കും മടവൂരിലേക്കുമല്ല പോകേണ്ടതെന്നും ആക്രോശിച്ചിരുന്ന വഹാബികൾ ഹജ്ജിനൊപ്പം മദീനയിലേക്ക് സിയാറത്ത് സംഘടിപ്പിക്കുന്നതിൽ വരെ കാര്യങ്ങളെത്തി! മദീനാ സന്ദർശനമെന്നേയുള്ളൂ എന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ച മൗലവിയോട് - സിയാറത്ത് എന്ന് പറഞ്ഞാൽ സന്ദർശനം എന്നല്ലേ എന്ന ചോദ്യം വന്നപ്പോൾ ബബബ!!! 

മദീനത്തെന്തിനാണ് പോണത്?

നബിയെ സന്ദർശിക്കുമോ?

നബിക്ക് സലാം പറയുമോ?

നബി സലാം കേൾക്കുമോ?

നബി സലാം മടക്കുമോ?.....തുടങ്ങി നൂറു കൂട്ടം ചോദ്യങ്ങൾ ! മറുപടി ഇല്ലാത്ത മൗലവിമാർ ഫോൺ കട്ട് ചെയ്യുന്നത് മാത്രം മിച്ചം!!!മൂന്ന് പള്ളികളിലേക്കല്ലാതെ യാത്ര പോകരുതെന്ന ഹദീസിന്റെ- ഇത്രയും നാളത്തെ വഹാബിയൻ നിർവചനം തൊള്ളയിൽ കുടുങ്ങി, അകത്തേക്കുമില്ലാ - പുറത്തേക്കുമില്ലാ അവസ്ഥയിലാണ് പാവം മൗലവിമാർ!!! സോഷ്യൽ മീഡിയകളിലൊട്ടിച്ച പോസ്റ്ററെങ്ങിനെ കീറുമെന്ന ഗവേഷണത്തിലാണ് സാധുക്കളിപ്പോൾ! അതുമിനി - മറ്റു വിഷയങ്ങളെപ്പോലെ വല്ല പ്രവർത്തകരുടേയും തലയിൽ വച്ച് തടി എടുക്കുമോ എന്ന് കണ്ടറിയാം!




ഖുർആൻ 4 തവണ ദുർവ്യാഖ്യാനിച്ച മുജാഹിദ് കഥ ഫൈസൽ മൗലവി പറയട്ടെ!

*4 ആയത്ത് വെട്ടിമുറിച്ച് ദുർവ്യാഖ്യാനിച്ച മൗലവിമാരുടെ കഥ ഫൈസൽ മൗലവി പറയട്ടെ!*
👇👇👇👁👁👁
https://youtu.be/ZNZtoZhDsR0
🌷മൗലവിമാരുടെ കള്ളത്തരങ്ങൾ ചരിത്രമായിത്തന്നെ കേട്ടോളൂ...അതൊരു മുജാഹിദ് മൗലവിയിൽ നിന്നാകുമ്പോൾ.... കൂടെക്കിടന്നവർക്കല്ലേ രാപ്പനി അറിയൂ എന്ന പഴമൊഴി....!...ഫൈസൽ മൗലവി പറയട്ടെ 4ആയത്ത് ദുർവ്യാഖ്യാനിച്ച- വെട്ടിമുറിച്ച കഥ...!
നാസർ സുല്ലമിയുടെ സബബ് വാദം പൊട്ടിപ്പൊളിഞ്ഞു... സലഫിയ്യത്തിന്റെ ശിർക്കുവാദം തരിപ്പണമായി... മൗലവിമാരുടെ ദുർവ്യാഖ്യാനങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞു...
1-ഒരായത്തിന് ചേകന്നൂർ വച്ച അർത്ഥം, സലാം സുല്ലമി വച്ച അർത്ഥം,സാക്ഷാൽ ദുർവ്യാഖ്യാനം...അബ്ദുറഹ്മാൻ #സലഫി നടത്തിയത് ഞാൻ വായിച്ചു...2-ഫാതിഹയിലെ നാലാം ആയത്ത്[വഹാബികളുടെ മാസ്റ്റർ പീസ്] എം എം അക്ബർ മൗലവി ദുർവ്യാഖ്യാനിച്ചു...മറ്റു മൗലവിമാർ ഒപ്പം കൂടി...3- മറ്റൊരായത്തിനെ മുജാഹിദ് സംഘടനയെ അല്ലാഹു ഇറക്കിയതാണെന്ന് അർത്ഥം വച്ച്  ദുർവ്യാഖ്യാനിച്ചു... 4- മറ്റൊരായത്ത് പകുതി കട്ടുമുറിച്ചു KVഅബ്ദുല്ലത്തീഫ് മൗലവി...താടിയെയും ഇസ്ലാമിക വേഷത്തെയും പരിഹസിച്ച് നിഅമത്തില്ലാത്ത ഫാറൂഖി... ഇത് ചരിത്രത്തിലെ വെള്ളിനക്ഷത്രവും മിന്നുന്ന താരകവുമാകുമത്രെ ...!... ഒപ്പം കൂട്ടിയതോ മക്കാ മുശ്രിക്കിന്റെ നേതാവ് അബൂജഹലിനെയും... മൂപ്പരെ വിശ്വാസിയാക്കിയ വകയിൽ ലഭിക്കേണ്ട കടപ്പാട് പ്രതീക്ഷിച്ചാകും...!... അബൂജഹലിനെ ഇമാമ് നിർത്താൻ തുനിഞ്ഞവർ[അൽ ഇസ്ലാഹ് 2015 ഒക്ടോബർ],അതേ അബൂജഹലിൽ നിന്ന്  ദുആ പ്രതീക്ഷിക്കുന്നതിലെന്തത്ഭുതം...!
🌷മൗലവിമാരേ... പടച്ചവന്റെ വിശുദ്ധ ഖുർആനിലെ നാലായത്ത് നിങ്ങളെല്ലാംകൂടി ദുർവ്യാഖ്യാനിച്ച കഥയാണ് പറയുന്നത്.പറഞ്ഞതിത്ര...!... ഇനി പറയാത്തതെത്ര...?...പിടിച്ചതിലും വലുത് മാളത്തിലില്ലെന്നാരറിഞ്ഞു...എല്ലാം മാന്തി പുറത്തിടുമെന്ന ഒരു കൂട്ടം മൗലവിമാരുടെ ഭീഷണി കൂടി പ്രാക്ടിക്കലാകുമ്പോൾ[അൽ ഇസ്ലാഹ് 2018 ജൂലൈ]എല്ലാം ശുഭമാകുമെന്നു മാത്രമല്ല ഫൈസൽ മൗലവി പറഞ്ഞ പോലെ ചരിത്രത്തിലെ മിന്നുന്ന താരകമാകും..!...നിങ്ങളാണോ സുന്നികൾക്കെതിരെ സമാന്തര സ്വർഗവുമായിറങ്ങിത്തിരിച്ചിരിക്കുന്ന സ്വർഗകക്ഷികൾ... വിശുദ്ധ ഖുർആൻ ഇത്രക്കും പച്ചയായി ദുർവ്യാഖ്യാനിച്ച നിങ്ങൾ, ഇനി എത് അബൂജഹൽ ദുആ ചെയ്താലാണ് രക്ഷപ്പെടുക...പെട്ടു പോയവർ ചിന്തിക്കുക...ചിലപ്പോൾ രക്ഷപെടും...!..
      ✍ *ഖുദ്സി*

ജമാഅത്തെ ഇസ്ലാമിയും രാഷ്ട്രീയവും

🔹
➖➖➖➖➖➖➖➖
ജമാഅത്ത് നേതാവ്
കെ.സി.അബ്ദുല്ല മൗലവി എഴുതുന്നു:
"സയ്യിദ് മൗദൂദി മറ്റൊരു കാര്യം കൂടി ഗൗരവപൂർവ്വം കൈകാര്യം ചെയ്തിട്ടുണ്ടായിരുന്നു. ഇസ്ലാമിൽ അടിസ്ഥാന പ്രാധാന്യമുള്ളതും തൗഹീദുമായി നേരിട്ടു തന്നെ ബന്ധമുള്ളതും എന്നാൽ മുസ്ലിം ലോകം പ്രയോഗത്തിൽ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്തു കളത്തതുമായ ഒരു പ്രശ്നമാണത് ! അതായത് ഇസ് ലാമിന്റെ രാഷ്ട്രീയ വശം.'നിയമ നിർമാണത്തിന്റെ പരമാധികാരം അല്ലാഹുവിനു മാത്രമാണ്, വിധികർതൃത്വം അവനു മാത്രം അവകാശപ്പെട്ടതാണ്. ഈ അധികാരവും അവകാശവും സ്വതന്ത്രമായി മറ്റാർക്കെങ്കിലും വകവെച്ച് കൊടുക്കുന്നത് അല്ലാഹു വിന്റെ പരമാധികാരത്തിൽ പങ്കുചേർക്കലാണ്;ശിർക്കാണ്.ഇതാണ് ആ പ്രശ്നം."
 
      പ്രബോധനം 1989
      ഫെബ്രു: 11 പേ: 16

ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുന്നതുന്നു:

"തീർച്ചയായും രാഷ്ട്രീയവും ഭരണവുമൊക്കെ ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ പരിശോധിക്കേണ്ട കാര്യങ്ങളാണെന്നും അങ്ങനെ വിലയിരുത്തിയ ശേഷം മാത്രമേ അവയോടുള്ള സമീപനം തീരുമാനിക്കാവു യെന്നും ജമാഅത് വിശ്വസിക്കുന്നു....
             
        തെറ്റിദ്ധരിക്കപ്പെട്ട
       ജ: ഇസ്ലാമി. IPH. 28

"അല്ലാഹു വിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങൾ സ്ഥാപിക്കുവാനും നിലനിർത്താനും ഉദ്ദേശിച്ച് ഇലക്ഷനിൽ പങ്കെടുക്കുന്നതും സ്ഥാനാർത്ഥിയാവുന്നതും അനനുവദനീയവും തൗഹീദ് ന്റെ താൽപര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ജമാത്തത്തെ ഇസ്ലാമി വിശ്വസിക്കുന്നു. ഈ വീക്ഷണത്തിലൊരിക്കലും മാറ്റം വന്നിട്ടില്ല. വരുന്ന പ്രശ്നവുമില്ല. "
   
      (അതേപുസ്തകം: 29)

" ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ഒരംഗവും ഒരു എം.പി യോ, എം.എൽ.എ യോ എന്നു വേണ്ട പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല; ആകാൻ ശ്രമിച്ചിട്ടുമില്ല. രാഷ്ട്രീയ ലക്ഷ്യമായിരുന്നെങ്കിൽ ഇഖാമതുദ്ദീനിന് ശ്രമിക്കുന്നതിന് പകരം നിലവിലുള്ള ഏതെങ്കിലും ഒരു പാർട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച് അവരോടൊപ്പം ചേരുകയാണ് വേണ്ടിയിരുന്നത്. എന്നാൽ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടു പോകാൻ നിർബന്ധിച്ച് ഏൽപിച്ചാൽ പോലും ജമാഅത്തതിന് തയ്യാറാവുകയില്ല. അധികാരം നൽകാമെന്ന് പറഞ്ഞ ഖുറൈശീ പ്രമുഖരോട് നബി(സ) പറഞ്ഞ മറുപടി ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത് നിലവിലുള്ള ഭരണവ്യവസ്ഥിതിക്ക് പകരം ഇസ്ലാമിന്റെ സംസ്ഥാപനമാണ്. "
 
      (അതേപുസ്തകം: 44)

"ഇസ്ലാമിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് മറ്റേതെങ്കിലുമടിസ്ഥാനത്തിൽ സംവിധാനം ചെയ്യപ്പെടുന്ന രാഷ്ട്രീയത്തിന് ആയിരമായിരം ശാപങ്ങൾ മാത്രമേ ഞങ്ങളർപ്പിക്കുന്നുള്ളൂ. ഇസ്ലാം, മതത്തെയും രാഷ്ട്രത്തെയും വിഭജിയ്ക്കുന്നില്ല; ഈ വിഭജനത്തിനിടം കൊടുത്താൽ ഞങ്ങൾ അല്ലാഹുവിങ്കൽ തെറ്റുകാരാവും; അതിനു ഞങ്ങളൊരുക്കമില്ല."
 
         മൗദൂദി
         പ്രബോധനം 1963
         ഫിബ്രവരി. പേ: 264

"മുഴു ജീവിതത്തിലും അല്ലാഹു വിന്റെ ദീനിനൊത്ത് പ്രവർത്തിക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞവനാണല്ലോ മുസ്ലിം.പ്രസ്തുത തീരുമാനത്തിനെതിരാകുന്ന വിധം അനിസ്ലാമിക രാഷ്ട്രീയത്തിൽ പങ്കുവെക്കുക അവന്ന് യോജിച്ചതല്ല. ഇന്നത്തെ ഭൗതിക രാഷ്ട്രീയത്തെ മന:സംതൃപ്തിയോടെ അംഗീകരിച്ചു കൊണ്ട് അതിന്റെ സ്ഥാനാർത്ഥിയാവാനോ അത്തരം സ്ഥാനാർത്ഥികളുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കാനോ മുസ്ലിമിന്നു നിവൃത്തിയില്ല. എന്തെന്നാൽ താൻ നാട്ടിന്റെ യഥാർത്ഥ ഉടമാവകാശിയാണെന്നും നാട്ടിന്റെ നിയമനിർമാതാവാണെന്നും അവൻ വിചാരിക്കുന്നില്ല. എന്നാലല്ലേ പ്രസ്തുത അധികാരമനുസരിച്ച് പ്രവർത്തിക്കുവാൻ കഴിയുകയുള്ളൂ. ഒരു മുസ്‌ലിമിന് ഹൃദയം തുറന്ന് ഒരു കാര്യത്തിൽ പങ്കുവഹിക്കണമെങ്കിൽ കുറഞ്ഞത് അല്ലാഹു വിന്റെ പരമാധികാരം സമ്മതിക്കുകയും ശരീഅത്തിനെ അടിസ്ഥാനമായി പരിഗണിക്കുകയും വേണം. ഈ ഉപാധിയോടു കൂടിയല്ലാതെ രാഷ്ട്രീയത്തിൽ മന:സംതൃപ്തിയോടെ പങ്കു വഹിക്കാൻ ദീൻ അനുവദിച്ചിട്ടില്ല."

     ഇസ് ലാമിക പാഠങ്ങൾ
     ഐ.പി.എച്ച്  പേ: 93

✍Aboohabeeb payyoli
🔹🔹🔹🔹🔹🔘🔹🔹

ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകൾക്കെതിരെ മൗദൂദി!

🔘🔘
ജമാഅത്ത്കാരുടെ
മുഖം ചുളിയുന്ന ചില
മൗദൂദി നിലപാടുകൾ 1⃣
➖➖➖➖➖➖➖➖
1.സ്ത്രീ വിദ്യാഭ്യാസം

"പുരുഷന്റെ പ്രവർത്തന രംഗത്തേക്ക് വേണ്ടി സ്ത്രീയെ സജ്ജമാക്കുന്ന വിദ്യാഭ്യാസം,സ്ത്രീക്ക് മാത്രമല്ല അഖില മനുഷ്യ സമുദായത്തിനും വിനാശകരമാണ്. അതിനുള്ള പഴുത് ഇസ്ലാമിലില്ല താനും."

      ചോദ്യോത്തരം
      മൗദൂദി, പേ: 156
     വിവ: ഒ അബ്ദു റഹ്മാൻ
     l P H

🔘🔘
ജമാഅത്കാരുടെ
മുഖം ചുളിയുന്ന
മൗദൂദി ചിന്തകൾ2⃣
➖➖➖➖➖➖➖➖
2.ടെലിഫിലീം

" നന്മയെ പഠിപ്പിക്കാനുദ്ദേശിച്ചു കൊണ്ടുള്ള ചരിത്രപരവും സാമൂഹികവും ധാർമ്മികവും സംസ്കരണ ക്ഷമവുമായ ഫിലിം നിർമ്മിക്കുന്നതിൽ പ്രത്യക്ഷത്തിൽ ദൂഷ്യമൊന്നുമില്ല. പക്ഷേ, സൂക്ഷമമായി ചിന്തിക്കുന്ന പക്ഷം പ്രതിവിധിയില്ലാത്ത രണ്ടു വലിയ ദൂഷ്യങ്ങൾ അതിൽ അന്തർഭവിച്ചതായി കാണാം.
ഒന്നാമതായി, സ്ത്രീക്ക് യാതൊരു പാർട്ടുമില്ലാത്ത സാമൂഹിക ചിത്രങ്ങൾ നിർമ്മിക്കുക തികച്ചും ദുഷ്കരമാണ്.സ്ത്രീയുടെ പാർട്ട് വേണമെന്ന് വന്നാൽ അതിന് രണ്ട് രൂപങ്ങളേയുള്ളൂ. ഒന്നുകിയിൽ സ്ത്രീ തന്നെ നടിയായി വരിക; അല്ലെങ്കിൽ സ്ത്രീയുടെ ഭാഗം പുരുഷൻ അഭിനയിക്കുക.ഈ രണ്ടു രൂപങ്ങളും ശറഇൽ അനുവദനീയമല്ല."

           മൗദൂദി
           ചോദ്യോത്തരം
           IPH പേ: 202

🔘🔘🔘
ജമാഅത്കാരുടെ
മുഖം ചുളിയുന്ന
മൗദൂദി ചിന്തകൾ.3⃣
➖➖➖➖➖➖➖➖
3. സ്ത്രീ മുഖം മറക്കൽ

" വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ സ്ത്രീകളോട് (ഖുർആൻ) ഇപ്രകാരം നിർദ്ദേശിച്ചിരിക്കുന്നു. യുദ്നീന അലൈയ് ഹിന്ന മിൻ ജലാബീബി ഹിന്ന.. സ്ത്രീകൾ ശിരോവസ്ത്രം മുഖമക്കന പോലെ തൂക്കിയിടണം. തികച്ചും അന്യരായ ആളുകളുടെ മുമ്പിൽ മുഖം തുറന്നിടുന്നത് ശരിയല്ലെന്നും ഇതിൽ നിന്നു മനസ്സിലാവുന്നു... തികച്ചും ഗത്യന്തരമില്ലാതെ വരുമ്പോൾ മുഖവും മുൻകയ്യും വെളിവാക്കി കൊണ്ട് വിവാഹം നിഷിദ്ധമല്ലാത്ത കുടുംബക്കാരുടെ മുമ്പിൽ വരുന്നത് കൊണ്ടും വിരോധമില്ല. ഇപ്രകാരം തന്നെ അത്യാവശ്യത്തിന് ലളിതമായി സംസാരിക്കുന്നതു കൊണ്ടു ദോഷമില്ല.എന്നാൽ പരസ്പരം കൂടിചേർന്നിരിക്കലും ലാഘവത്തോടുകൂടി പെരുമാറലും ചിരിച്ചു കളിക്കലും മറ്റും തികച്ചും പാടില്ലാത്തതാണ്."

        മൗദൂദി
        ചോദ്യോത്തരം
       IPH പേ: 171

✍ Aboohabeeb payyoli
⏺⏺⏺🔹⏺⏺⏺⏺

പുത്തൻ വാദിയുടെ മയ്യിത്ത് നിസ്കാരവും ഫർള് കിഫായയും!

മയ്യിത്ത് നിസ്കാരം മുബ്തദിഇന്ന്


ചോദ്യം: 1: മുബ്തദിഅ് ന്റെ  മേൽ മയ്യിത്ത് നിസ്കരിക്കുന്നതിനെ
സംബന്ധിച്ച് കറാഹത്തും ഹറാമുമൊക്കെയാണെന്ന് പറയുന്നത്
എങ്ങനെ? മുസ്ലിമായ മയ്യിത്തിന്റെ മേൽ നിസ്കരിക്കുന്നത് സാമൂഹ്യ
ബാധ്യത (ഫർള് കിഫായ) ആണെന്ന് പറഞ്ഞതിൽ നിന്ന് മുബ്തദി
ഇന്റെ മയ്യിത്ത് ഒഴിവാണോ?

അല്ലെങ്കിൽ ഫർള് കിഫായയായ ഒരു
കാര്യം എങ്ങനെയാണ് കറാഹത്തും ഹറാമുമൊക്കെയാകുന്നത്?

മറുപടി


മറുപടി രണ്ട് ഘട്ടമായി വിശദീകരിക്കേണ്ടതാണ്.

ഒന്ന്: മയ്യിത്ത്
നിസാരമെന്ന ഫർള് കിഫായ വീടും മുമ്പ്.

 ഈ ഘട്ടത്തിൽ മുസ്ലി
മായ മയ്യിത്ത് മുബ്തദിഇന്റേതായാലും മയ്യിത്ത് നിസ്കാരം നടത്തൽ
ഫള് കിഫായയും നിസ്കാരം നടത്താതെ മറമാടുന്നത് കുറ്റകരവുമാണ് '

. ഇതിൽ സുന്നികൾക്ക് തർക്കമില്ല. ഇത് തന്നെയാണ്
ശഹീദല്ലാത്ത എല്ലാ മുസ്ലിംകളുടെ മയ്യിത്തിന് വേണ്ടിയും മയ്യിത്ത്
നിസ്കാരം നടത്തൽ ഫർള് കിഫായയാണെന്ന് ശർഹുൽ അഖാ
ഇദ് തുടങ്ങിയ വിശ്വാസ പ്രമാണ ഗ്രന്ഥങ്ങളിലും തുഹ്ഫ തുടങ്ങിയ
കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പറഞ്ഞത്.

 ശർഹുൽ അഖാഇദും
തുഹ്ഫയും അംഗീകരിക്കാത്തവരല്ല സുന്നികൾ.

പുത്തൻ വാദികൾ മുസ് ലിംകളെ പോലെയാണന്ന് ചില ഗ്രന്തങ്ങളിൽ
 പറഞ്ഞതിന്റെ താൽപര്യം, ഉപരിക്ത ബിദ്അത്തുകാർക്ക്
വേണ്ടി മയ്യിത്ത് നിസ്കാരം നിർവ്വഹിക്കുക, അവരിൽ പെട്ട
സ്ത്രീകളെ വിവാഹം ചെയ്യുക, സ്വന്തം പെൺമക്കളെ അവർക്ക്
വിവാഹം ചെയ്ത് കൊടുക്കുക, മുസ്ലിം പൊതു ശ്മശാന
ത്തിൽ അവരെ മറവ് ചെയ്യുക തുടങ്ങിയ കർമ്മങ്ങൾ ചെയ്യുന്ന
വരായിരുന്നു മുൻഗാമികളും പിൻഗാമികളുമായ പണ്ഡിതന്മാർ
എന്നല്ല. പ്രത്യുത നിസ്കാരത്തിന്റെ ഫർള് കിഫായഃയും നികാ
ഹിന്റെ സാധുതയും  അംഗീ
കരിച്ചവരായിരുന്നു അവരെന്നാണ്. ഇതല്ലാതെ അവരെ സംബ
ന്ധിച്ച് ഊഹിക്കാനാകുമോ?


 അവരുടെ നിലപാട് അബ്ദുൽ
ഖാഹിരിൽ ബഗ്ദാദി (റ) വിശദീകരിക്കുന്നത് കാണുക: “സ്വഹാ
ബത്തിൽ നിന്നുള്ള പിൻഗാമികളുടെ കാലഘട്ടത്തിൽ ഖദരിയ്യാ
പ്രസ്ഥാനം ചില പുതിയ വാദഗതികളുമായി രംഗത്തുവന്നു.
അബ്ദുല്ലാഹിബ്നു ഉമർ (റ), ജാബിറുബ്നു അബ്ദില്ലാഹി (റ),
അബു ഹുറൈറ (റ), ഇബ്നു അബ്ബാസ് (റ), അനസുബ്നു മാലിക്
(റ), അബ്ദുല്ലാഹിബ്നു അബീ ഔഫ (റ), ഉഖ്ബതുബ്നു ആമിർ
(റ) തുടങ്ങിയ പ്രമുഖ സ്വഹാബീ വര്യന്മാരും (സ്വഹാബത്തും
താബിഉകളുമടങ്ങുന്ന) അവരുടെ കാലക്കാരും ഖദരിയ്യാ പ്രസ്ഥാ


നക്കാരുമായി എല്ലാ ബന്ധവും വിഛേദിച്ച് അവരെ വെടിഞ്ഞ്
നിൽക്കുകയും അവർക്ക് സലാം പറയുകയോ അവരുടെ
മയ്യിത്ത് നിസ്കരിക്കുകയോ അവരുടെ രോഗികളെ സന്ദർശിക്കുകയോ ചെയ്യരുതെന്ന് പിൻഗാമികളോട് അവർ വ
ചെയ്യുകയും ചെയ്തു.” (ബഗ്ദാദി(റ)യുടെ അൽ ഫർ ഖ് 18, 19, 20)

 ഇബ്നു ഹജർ (റ) തന്നെ പറയട്ടെ: “മുബ്തദിഅ് സുന്നിയ്യത്തായ ത്തായ പെണ്ണിന് കുഫ് അ (തുല്യത)

ആവുകയില്ലന്ന് നിക്ഷയം
പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

 ബിദ്അത്തുകാരുടെ വാദഗതി
കൾ വിശ്വസിച്ച് വെച്ചവൻ എന്നാണല്ലോ മുബ്തദിഅ് കൊണ്ട് വിവ
ക്ഷ. അപ്പോൾ ആ വിശ്വാസം വെച്ച് പുലർത്തൽ തന്നെ സുന്നിയ
ത്തായ പെണ്ണിന് അവന്റെ തുല്യതയെ വിലക്കുന്നു.” (അൽ ഫതാ
വൽ കുബ്റ വാ: 4, പേ: 101)



'കുഫ്അ്' ആവൽ നികാഹിന്റെ സാധുതക്ക് നിബന്ധനയല്ലാ
ത്തത് കൊണ്ട് നികാഹ് സാധുവാകുമെന്ന് പണ്ഡിതന്മാർ അംഗീക
രിക്കുന്നുവെങ്കിലും 'കുഫ്അ്' ആകൽ പരിഗണിക്കാതെ അവർ
വിവാഹം ചെയ്ത് കൊടുത്തിരുന്നുവെന്ന് എങ്ങനെ ഗ്രഹിക്കാനാകും

സ്വന്തം ഭൂമിയിൽ മറവ് ചെയ്യുന്നതിനേക്കാൾ ഉത്തമം മുസ്ലിം
പൊതു ശ്മശാനത്തിൽ മറവ് ചെയ്യലാണെന്ന് പറഞ്ഞ പണ്ഡിതന്മാർ
തന്നെ ബിദ്അത്തുകാരെ ആ ശ്മശാനത്തിൽ മറവ് ചെയ്യപ്പെട്ടിട്ടു
ണ്ടെങ്കിൽ അതിനേക്കാളുത്തമം സ്വന്തം ഭൂമി തന്നെയാണെന്ന് സമ്മ
തിക്കുന്നു. (ഹാശിയതുൽ ഖൽയൂബി വാ: 1, പേ: 349ി നോക്കുക)


മുസ്ലിം പൊതുശ്മശാനത്തിൽ ബിദ്അത്തുകാരെ മറവ് ചെയ്യു
ന്നതിന് അനുമതിയുണ്ടെന്ന് അംഗീകരിക്കുക മാത്രമാണ് അവർ
ചെയ്തതെന്നും ശ്മശാനത്തിൽ വരെ ബന്ധവിഛേദവും വെടിയൽ
സമ്പ്രദായവുമാണ് അവർ
 അഭികാമ്യമായി കണ്ടതെന്നും ഇതിൽ
നിന്ന് വ്യക്തമാണ്.


രണ്ട്: മയ്യിത്ത് നിസ്കാരമെന്ന ഫർള് കിഫായ വീടിയതിന്
ശേഷം.

ഈ ഘട്ടത്തിൽ സുന്നികൾ അത് നിർവ്വഹിക്കുന്നത് കറാഹത്താകുന്നു. ഇതുകൊണ്ടാണ് സ്വഹാബത്തും താബിഉകളുമടകമുള്ള മുൻഗാമികൾ അതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുകയും ഒഴിഞ്ഞ്നിൽക്കാൻ പിൻഗാമികളോട് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തത്.


എന്നാൽ പിന്നെ ഇത് കറാഹത്താണെന്ന് കർമ്മശാസ്ത്ര ഗ്രന്ഥ
ങ്ങളിലൊന്നും എന്ത് കൊണ്ട് പറഞ്ഞു കാണുന്നില്ല? അതുകൊണ്ട്
കറാഹത്തില്ലെന്നല്ലെ വരുന്നത്? ഇതാണ് ചിലരുടെ സംശയം. ഇവ
രോട് ആദ്യമായൊന്ന് പറയട്ടെ. കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ കറാ
ഹത്താണെന്ന് വ്യക്തമാക്കാത്തത് കൊണ്ട് കറാഹത്താണെന്ന് പറ
യാൻ നിർവ്വാഹമില്ലെങ്കിൽ കറാഹത്തില്ലെന്നും പ്രസ്തുത ഗ്രന്ഥങ്ങ
ളിൽ വ്യക്തമാക്കിയിട്ടില്ലല്ലോ. അപ്പോൾ പിന്നെ കറാഹത്തില്ലെന്ന്
എങ്ങിനെ പറയാനാകും. അഥവാ കറാഹത്തില്ലെന്ന് കർമ്മശാസ്ത്ര
ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയതായി ഇവർക്ക് തെളിയിക്കാനാകുമോ?


ചുരുക്കത്തിൽ കറാഹത്താണെന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങ
ളിൽ വ്യക്തമാക്കാത്തത് പോലെ കറാഹത്തില്ലെന്നും വ്യക്തമാക്കിയിട്ടില്ല'

ഇമാം സുയൂത്വി റ പറയുന്നത് കാണുക നാം നൽകിയ കുറെ ഫത്വകളിൽ നമ്മുടെ കാലക്കാരായ ചിലർ ഇങ്ങനെ ആരോ
പണമുന്നയിച്ചു. അവ മദ്ഹബിന് വിരുദ്ധമാണ്. കർമ്മശാസ്ത്ര
ഗ്രന്ഥങ്ങളിൽ അവ വ്യക്തമായി പറഞ്ഞിട്ടില്ലെന്നതാണ് അവർ പറ
യുന്ന കാരണം.

ഇവരോട് നമുക്ക് പറയാനുള്ളത് ഇപ്രകാരമാണ്.
നമ്മുടെ ഫത്വകൾ മദ്ഹബിന് വിരുദ്ധമാണെങ്കിൽ അവക്കെതിരി
ലുള്ള നിങ്ങളുടെ വാദങ്ങളും മദ്ഹബിന് വിരുദ്ധം തന്നെയാണ്.
കാരണം അതും കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടില്ല.
യിട്ടില്ല. ഇമാം സുയൂഥി (റ) പറയുന്നത് കാണുക:

 “നാം നൽകിയ
ഒരു കാര്യത്തെ സ്ഥിരീകരിക്കലും അതിനെ നിഷേധിക്കലും രണ്ടും
ശറഇന്റെ വീക്ഷണത്തിലുള്ള വിധികളാണ്. വ്യക്തമായ രേഖയാ
ഉദ്ധരണിയോ രണ്ടിനും ആവശ്യമാണ്. ഇനി ഞങ്ങളുടെ വാദം
കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും ചില
പൊതു നിയമങ്ങളിൽ നിന്ന് അത് കണ്ടെത്താനാകുമെന്നാണ് നിങ്ങൾ
പറയുന്നതെങ്കിൽ നമുക്കും അത് തന്നെയാണ് പറയാനുള്ളത്.” (ഫ
താവാ സുയൂഥി വാ: 1, പേ: 239)


ചിലപ്പോൾ ഫുഖഹാഅ് സ്വീകരിച്ച പൊതു നിയമങ്ങളുടെ വ്യാപ്തിയിൽ ഉൾപ്പെടുന്ന മസ്അലയാണെങ്കിൽ അത് അവർ വ്യക്തമായി പറഞ്ഞ് കൊള്ളണമെന്നില്ല.



ഒരു മസ്തലയെ സംബന്ധിച്ചുള്ള പരാമർശത്തിൽ ബഹു.
ഇബ്നു ഹജർ (റ) ഇപ്രകാരം പറഞ്ഞതായി കാണാം.

 “കർമ്മശാസ്ത്ര പണ്ഡിതന്മാർ ആ മസ്തല വ്യക്തമായി പറഞ്ഞിട്ടില്ലെ
ങ്കിലും അവരുടെ പൊതു നിയമത്തിന് അത് വിധയമാണ്.” (അൽ
ഫതാവൽ കുബ്റാ വാ: 1, പേ: 158)


ഇബ്നു ഹജർ (റ) തന്നെ പറയട്ടെ:

 “ഒരു മസ്തല അസ്ഹാബ്
പറഞ്ഞുവെച്ച പൊതു നിയമത്തിന്റെ വ്യാപ്തിയിൽ പെട്ടാൽ ആ
മസ്തല അവരിൽ നിന്നുദ്ധരിക്കപ്പെട്ടതായി ഗണിക്കപ്പെടുമെന്ന് ഇമാം
നവവി (റ) വ്യക്തമാക്കിയിട്ടുണ്ട്.” (അൽ ഫതാവൽ കുബ്റാ വാ: 1 പേ39)



തുഹ്ഫയുടെ വാക്കുകൾ ഇപ്രകാരമാണ്. “ഈ സാഹചര്യ
ത്തിൽ ആ മസ്തല അവർ വ്യക്തമായി പറഞ്ഞ സ്ഥാനത്താണ്.”
(തുഹ്ഫ വാ: 1, പേ: 40)

ഇമാം കുർദി (റ) പറയുന്നു: “ഒരു മസ്തല ഇമാമുകൾ
പറഞ്ഞുവെച്ച പൊതു നിയമങ്ങളുടെ വ്യാപ്തിയിലുൾപെട്ടാൽ ആ
മസ്അല അവരിൽ നിന്നുദ്ധരിക്കപ്പെട്ടത് തന്നെയാണെന്ന് പണ്ഡിത
ന്മാർ സ്ഥിരീകരിച്ചിട്ടുണ്ട്.” (ഫതാവൽ കുർദി പേ: 106))


ഫാസിഖിനോടും മുബ്തദിഇനോടുമുള്ള സമീപനത്തിൽ
അവർക്കും അല്ലാത്തവർക്കും പാഠമാകും വിധം ക്രോധം പ്രകടിപ്പിക്കുന്നതിന് വേണ്ടി അവരെ വെടിഞ്ഞ് നിൽക്കണമെന്നത് കുറേ മസ്തലകളിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർ സ്വീകരിച്ച ഒരു പൊതു
നിയമമായി കാണാൻ കഴിയും.


ഇമാം റംലി (റ) ഇപ്രകാരം പറയുന്നു: “കാരണം തീർച്ചയായും
അവരുമായി വെടിഞ്ഞ് നിൽക്കാൻ നാം ആജ്ഞാപിക്കപ്പെട്ടിരിക്കു
ന്നു." (നിഹായ വാ: 2, പേ: 435)1)

മുഗ്നി വാ: 1, പേ: 33ാന്നിലും
ഇങ്ങനെ കാണാം.


ഇതേ ആശയം വിവരിച്ച ശേഷം തുഹ്ഫ പറയുന്നത് കാണുക:
“സലഫ് അവരുമായി വെടിഞ്ഞ് നിന്നതിനേയും ഈ അടിസ്ഥാന
ത്തിൻമേൽ ചുമത്തപ്പെടേണ്ടതാകുന്നു.” (തുഹ്ഫ വാ: 1, പേ: 455)


ഇപ്രകാരം നിഹായ വാ: 6, പേ: 390കിലും കാണാം.

സലാം ചൊല്ലുക, മടക്കുക, അവരുടെ ക്ഷണം സ്വീകരിക്കുക.
രോഗം സന്ദർശികക്കുക, അവർക്ക് തഅ്സിയത്ത് നടത്തുക തുടങ്ങി
യവ കറാഹത്താകാനും മുബ്തദിഇന്റെ ദോഷവശങ്ങൾ പരസ്യമാക്കുക

അവരുടെ മഖ്ബറയിൽ മറവ് ചെയ്യാതിരിക്കുക, അവർക്ക് കേടായി പാർത്ഥിക്കുക, അവർക്ക് വേണ്ടി ഇസ്തി സ്ഖാഅ് (മഴയെ തേടുന്ന )
 നിസ്കാരം നടത്താതിരിക്കുക തുടങ്ങിയവ അനിവാര്യമാണ
ന്നതിനും ഈ പൊതു ന്യായമാണ് കർമ്മശാസ്ത്ര പണ്ഡിത
അവലംബമാക്കിയിട്ടുള്ളത്.

യഥാക്രമം താഴെ പറയുന്ന ഗ്രന്ഥ
ങ്ങൾ നോക്കുക. ശറഹുൽ മൻഹജ് വാ: 5, പേ: 188,

 ഇഹ്യ യാ(ഇത്ഹാഫ് സഹിതം) വാ: 5, പേ: 244,

ശർവാനി വാ: 3, പേ. 91,

ഖൽയൂബി വാ: 1, പേ: 342,
ശർവാനി വാ: 3, പേ: 179,
തുഹ്ഫ വാ:3, പേ: 183, 8)
നിഹായ വാ: 3, പേ: 21)
തുഹ്ഫ വാ: 3, പേ: 193 ) (9, പേ: 227)
, ഫത്ഹുൽ അല്ലാം വാ: 2, പേ: 95, വാ: 2, പേ: 97,
മുഗ്നിവാ: 1, പേ: 321)

മുബ്തദിഇനോടുള്ള കർക്കശമായ ഈ സമീപന രീതി
അവന്റെ മേലിലുള്ള ജനാസ നിസ്കാരം സംബന്ധമായി കർമ്മ
ശാസ്ത്ര പണ്ഡിതന്മാർ പരാമർശിച്ചിട്ടില്ലെന്ന് വന്നാൽ തന്നെയും
ഫതാവൽ കുബ്റയിൽ പ്രസ്താവിച്ചത് പ്രകാരം മുബ്തദിഉമായി
ബന്ധപ്പെട്ട സർവ്വ മസ്അലകളിലും പണ്ഡിതന്മാർ അവലംബിച്ച
നിയമത്തിന്റെ വ്യാപ്തിയിൽ അവന് വേണ്ടിയുള്ള നിസ്കാരവും
ഉൾപ്പെടുമെന്നത് തീർച്ചയാണ്.

 ഫാസിഖിന്റെ മേൽ നടത്തപ്പെടുന്ന
നിസ്കാരത്തിൽ നിന്ന് സജ്റിന് വേണ്ടി മാറി നിൽക്കേണ്ടതാണെന്ന്
തുഹ്ഫ സൂചിപ്പിക്കുകയും ചെയ്യുന്നു.

 “ആത്മഹത്യ ചെയ്ത ഒരു
വ്യക്തിയുടെ മേൽ സ്വഹാബത്ത് നിസ്കരിച്ചപ്പോൾ അതിൽ പങ്ക്
കൊള്ളാതെ നബി (സ്വ) മാറി നിന്നത് മറ്റുള്ളവർക്ക് പാഠമാകും
വിധം ക്രോധംപ്രകടിപ്പിക്കാനായിരുന്നുവെന്നതാണ് പണ്ഡിത ഭൂരി
പക്ഷം.” (തുഹ്ഫ വാ: 3, പേ: 192)

ഇമാം നവവി(റ)യുടെ വാക്കുകൾ കാണുക: “ആത്മഹത്യ
ചെയ്തവന്റെ പേരിൽ നിസ്കരിക്കപ്പെട്ടില്ലെന്ന് പറയുന്നവർ ഈ
ഹദീസ് രേഖയാക്കിയിട്ടുണ്ട്. ഉമറുബ്നു അബ്ദിൽ അസീസ് (റ),
അവ്സാഈ (റ) തുടങ്ങിയവർ ഈ പക്ഷക്കാരാണ്.

ഹസൻ (റ)
നഖഈ (റ), ഖതാദ (റ). മാലിക് (റ), അബൂ ഹനീഫ (റ), ശാഫിഈ
എന്നിവർ നിസ്കരിക്കണമെന്ന  അഭിപ്രായക്കാരാണ്.

 ബഹുഭൂരിപക്ഷം
 പണ്ഡിതന്മാരുടെയും അഭിപ്രായം
ഇത് തന്നെയാണ്.

ഉപരിക്ത ഹദീസിനവർ ഇപ്രകാരം മറുപടി നൽകി.ഇത് പോലെയുള്ള പ്രവൃത്തി ജനങ്ങൾ ചെയ്യാതിരിക്കുന്നതിന് വേണ്ടി ഗ്രോതം പ്രകടമാക്കാനാണ് നബി (സ്വ) നിസ്കരിക്കാതിരുന്നത് സ്വഹാബത്ത്
നിസ്കരിക്കുകയും ചെയ്തു.” (ശർഹു മുസ്ലിം വാ: 1, പേ314)

ഇതിൽ നിന്ന് ആത്മഹത്യയെന്ന മഹാപാപം ചെയ്ത വെക്തി
മുസ്ലിമായത് കൊണ്ട് ഫർള് കിഫായ വീടും വിധം സ്വഹാബത്ത്
നിസ്കരിക്കുകയും ക്രാധം പ്രകടമാക്കുന്നതിന് വേണ്ടി  നബി സ്വ
മാറി നിൽക്കുകയും ചെയ്തുവെന്ന് സ്പഷ്ടം.

 ആത്മഹത്യ ചെയ്തവൻ ഫാസിഖാണ്.

ഫാസിഖിനോടും മുബ്തദിഇനോടും തുല്യ സമീപനം സ്വീരിക്കുന്നവരും ഫാസിഖിനേക്കാൾ ഗൗരവത്തോടെ മുബ്തദി ഇനെ
കാണുന്നവരുമായ ഫുഖഹാഅ് മുബ്തദിഇന്റെ മേൽ മയ്യിത്ത് നിസ്ക
രിക്കുന്നതിലും ഈ ബഹിഷ്കരണ നയം തന്നെയാണ് സ്വീകരിച്ചി
ട്ടുള്ളതെന്ന് വ്യക്തം.

ഇത്രയും പറഞ്ഞത് കർമ്മശാസ്ത്ര പണ്ഡിതന്മാരും മുബ്തദി
ഇന്റെ മേലിലുള്ള മയ്യിത്ത് നിസ്കാരം സംബന്ധിച്ച് വ്യക്തമായി പറ
ഞ്ഞിട്ടില്ലെന്ന് സമ്മതിച്ചു കൊണ്ടാണ്.

............

 എന്നാൽ കർമ്മശാസ്ത്ര ഗ്രന്ഥ
ങ്ങളിൽ ഉസ്താദ് അബൂമൻസൂരിൽ ബഗ്ദാദി എന്ന പേരിൽ പ്രസി
ദ്ധനായ അബ്ദുൽ ഖാഹിരിൽ ബഗ്ദാദി (റ) തന്റെ അൽ ഫർഖ് പേജ്
14 ൽ ഈ മസ അല വ്യക്തമായി തന്നെ പരാമർശിച്ചിട്ടുണ്ട്.

ഇദ്ദേഹംഇമാം അശ്അരി(റ)യുടെ ശിഷ്യനും ശാഫിഈ മദ്ഹബിലെ
മുൻകാല ഇമാമുമാണ്. ഒരാൾ മാത്രം പറഞ്ഞാലും അത് മദ്ഹബിൽ അവലംബിക്കപ്പെടുമെന്ന് ഇബ്നു ഹജർ (റ) പ്രസ്താവിച്ചിട്ടുണ്ട്.

 അവരുടെ വാക്കുകൾ കാണുക: “ഒരാൾ മാത്രം പറയുകയോ
പ്രബലമാക്കുകയോ ചെയ്ത എത്ര യത്ര മസ് അലകളുണ്ട്.
പ്രസ്തുത   മസ് അലകളിൽ അവലംബം അദ്ദേഹം പറയുന്നത് തന്നെയായിരിക്കും.” (അൽ ഫതാവൽ കുബ്റാ വാ: 1, പേ: 158)


മയ്യിത്ത്
' നിസ്കാരത്തെ കുറിച്ച് ബഗ്ദാദി (റ) നടത്തിയ പരാമർശം ഒറ്റപ്പെട്ട അഭിപ്രായമായി തള്ളാൻ നിർവ്വാഹമില്ല.

 ത്വബഖാതിൽ ഓരോ ഇമാമിന്റെയും ഒറ്റപ്പെട്ട മസ്അലകൾ അക്കമിട്ടു എണ്ണിയ
കൂട്ടത്തിൽ അബൂമൻസൂരിൽ ബഗ്ദാദി(റ)യിൽ നിന്ന് മാത്രം ഉദ്ധരിക്കപെട്ട മസ്അലകളും പറയുന്നുണ്ട്. അവയിൽ ഈ മസ്അല
ഉൾപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.



എന്നാൽ അബൂമൻസ്വാരിൽ ബഗ്ദാദി (റ) ശാഫിഈ പണ്ഡി
തനായാലും അദ്ദേഹത്തിന്റെ 'അൽ ഫർഖ്' എന്ന ഗ്രന്ഥം കർമ്മ
ശാസ്ത്ര ഗ്രന്ഥമല്ലല്ലോ? എന്നതാണ് ചിലരുടെ സംശയം. കർമ്മ
ശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞാൽ മാത്രമേ അത് അവലംബിക്കാവു
എന്ന് വല്ല കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പറഞ്ഞതായി ഇവർക്ക്
തെളിയിക്കാനാകുമോ എന്നാണ് നമുക്ക് ചോദിക്കാനുള്ളത്.


യഥാർത്ഥത്തിൽ മുബ്തദിഇന്റെ മേൽ മയ്യിത്ത്
നിസ്കരിക്കുന്നത് അങ്ങീകരിക്കാത്ത  ശാഫിഈ പണ്ഡിതനാണ് ഇബ്നു ഹജർ (റ)

 കാരണം ഇപ്രകാരം ശൈഖ് ജീലാനി
(റ) തന്റെ ഗുൻയതിൽ പ്രസ്താവിച്ചത് ഇബ്നു ഹജർ (റ) (അസ്സ്വവാ ഇഖുൽ മു ഹ്രിക്ക പേ: 250ൽ ഉദ്ധരിക്കുകയും ശേഷം അത് സംബന്ധമായി ഒന്നും പറയാതിരിക്കുകയുമാണ് ചെയ്തിട്ടുള്ളത്.


ഒരാളുടെ വാക്കുദ്ധരിച്ച ശേഷം അത് സംബന്ധമായി ഒന്നും
പരാമർശിക്കാതെ മൗനം ദീക്ഷിച്ചാൽ അത് അംഗീകാരമായി ഗണി
ക്കപ്പെടുമെന്നാണ് പൊതുനിയമമെന്ന് അഹ്മദ് ബാസർഅ (റ) തന്റെ
ഫതാവയിലും ഇമാം കുർദി (റ) തന്റെ കാശിഫിലും പ്രസ്താവിച്ച
തായി രിസാലത്തുത്തമ്പീഹ് പേ: 16ൽ ഉദ്ധരിച്ചിട്ടുണ്ട്.


ബിദ്അത്തുകാരെ വെടിഞ്ഞ് നിൽക്കുന്നത് കൊണ്ട് അവർ
ബിദ്അത്ത് ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് വെച്ചായിരുന്നു
മുൻഗാമികൾ വെടിഞ്ഞ് നിന്നിരുന്നത്. ഇന്ന് ഇതുകൊണ്ട് യാതൊരു
പ്രയോജനവും ലഭിക്കില്ലെന്നാണ് ഫിഖ്ഹിന്റെ മൊത്ത കുത്തക അവ
കാശപ്പെടുന്ന ചിലർ എഴുന്നള്ളിക്കുന്നത്.

 ഇവർക്ക് മറുപടി ഇമാം
അലിയ്യുശ്ശബ്റാമില്ലസി (റ) തന്നെ നൽകുന്നുണ്ട്. “വെടിഞ്ഞ്
നിൽക്കൽ ഫിസ്ഖും ബിദ്അത്തും ഉപേക്ഷിക്കാൻ ഫലപ്രദമായി
ല്ലെങ്കിലും ശരി.” (ഹാശിയതുന്നിഹായഃ വാ: 6, പേ: 390)


ഇബ്നു ഹജർ (റ) പറയുന്നു: “വെടിയപ്പെടുന്നവൻ ഫാസി ഖോ
മുബ്ദി ഓ ആവുക പോലെയുള്ള ശറഇയ്യായ കാരണങ്ങൾക്ക്
വേണ്ടി വെടിഞ്ഞു നിൽക്കൽ അനുവദനീയമാണെന്ന് മാത്രമല്ല, അത് സുന്നത്ത് കൂടിയാണ്
(തുഹ്ഫ വാ: 7, പേ: 455)

ഫർള് കിഫായ യായൊരു കാര്യം എങ്ങനെയാണ് കറാഹത്തും ഹറാമുമൊക്കെയാകുന്നതെന്നാണ് ചോദ്യത്തിലെ മറ്റൊരു
പരാമർശം.

 ഒരു കാര്യം ഒരു വിധേന ആജ്ഞയുള്ളതായിരിക്കെ
മറ്റൊരു വിധേന വിലക്കപ്പെട്ടതുമാകാമെന്ന് മനസ്സിലാക്കുക. ഒരു
വിധേന തന്നെ രണ്ടുമായിക്കൂട എന്നേയുള്ളൂ. അതു കൊണ്ടാണ്
ഫർള് ഐനായ കാര്യം തന്നെ ചിലപ്പോൾ കറാഹത്തുംഹറാമുമൊക്കെയാകുന്നത്.

. ഉദാഹരണം ളുഹ്ർ നിസ്കാരം. സൂര്യൻ
മദ്ധ്യാഹ്നത്തിൽ നിന്ന് തെറ്റുന്നതോടെ ഈ നിസ്കാരം ഫർള് ഐനാകുന്നു. പ്രസ്തുത നിസ്ക്കാരം, പൊതുവഴി, മഖ്ബറ തുടങ്ങിയസ്ഥലങ്ങളിൽ വെച്ച് നിസ്കരിക്കുന്നത് കറാഹത്തും ബലം പ്രയോഗിച്ചെടുത്ത സ്ഥലത്ത് വെച്ച് നിസ്കരിക്കുന്നത് ഹറാമുമാകുന്നു.

 എന്നത് പോലെ
 മുബ്തദിഅ് ആണെങ്കിലും മയ്യിത്ത് മുസ്ലിമിന്റെതാണെന്ന
ന് അടിസ്ഥാനത്തിൽ നിസ്കരിക്കൽ ഫർള് കിഫായയും
അത് സുന്നികളെ ആശ്രയിക്കാതെ വീട്ടിക്കഴിഞ്ഞാൽ സുന്നികൾ
അത് നിർവ്വഹിക്കുന്നത് നിസ്സഹകരിക്കേണ്ടവരോട് സഹകരിച്ചു എന്നഅടിസ്ഥാനത്തിൽ കറാഹത്തുമാകുന്നു.


സൽവൃത്തരും സജ്ജനങ്ങളും നിസ്കരിക്കുന്നത് കൊണ്ട് ബിദ്
അത്തുകാരെ സംബന്ധിച്ച് സാധാരണക്കാരിൽ നല്ല ധാരണയുണ്ടാ
കാൻ കാരണമാകുമെന്ന അടിസ്ഥാനത്തിൽ അവർക്ക് ഹറാമും കുടിയാകുന്നു.

ഇത് തന്നെയാണ് ബിദ്അത്തുകാരനെ അവർ തുടർന്ന്
നിസ്കരിക്കുന്നത് ഹറാമാണെന്നതിന് കാരണമായി ഇമാം ബർമാവി
(റ) പ്രസ്താവിച്ചതെന്ന് ഹാശിയതുൽ ബുജൈരിമി അലാ ശറഹിൽ
മൻഹജ് വാ: 1, പേ: 311ൽ കാണാം.


ഇമാം നവവി (റ) പറയുന്നു: “ശ്രഷ്ഠരായ ജനങ്ങൾ ഫാസി
ഖുകൾക്ക് വേണ്ടി നിസ്കരിക്കരുതെന്ന് ഇമാം മാലികും (റ) മറ്റും
പ്രസ്താവിച്ചിട്ടുണ്ട്. ക്രാധം പ്രകടിപ്പിക്കാനാണിത്.” (ശറഹു
മുസ്ലിം വാ: 1, പേ: 314))


ഫാസിഖുകളെന്ന് പറഞ്ഞതിൽ ബിദ്അത്തുകാരും ഉൾപ്പെടു
മെന്ന് കർമ്മശാസ്ത്ര പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്.
ഇനി ഫർള് കിഫായഃ വീടൽ തന്നെ സുന്നികളെ ആശ്രയിച്ചാ
ണെന്നിരിക്കട്ടെ. എന്നാലെന്ത് ചെയ്യണം?

 ഈ ബാധ്യത വീടാൻ
സുന്നികളിൽ പെട്ട ഒരു കുട്ടിയോ സാധാരണക്കാരനോ നിസ്കരി
ച്ചാലും മതി.

തുഹ്ഫ പറയുന്നു: “പുരുഷന്മാരുണ്ടായിരിക്കെ ഒരു
കുട്ടി മാത്രം നിസ്കാരം നിർവ്വഹിച്ചാലും മതിയാകുന്നതാണ്. അപ്ര
കാരം തന്നെ ഫാതിഹ അറിയുന്നവരുണ്ടായിരിക്കെ അറിയാത്തൊരു
വ്യക്തി തൽസ്ഥാനത്ത് അത്ര സമയം മൗനമായി നിന്ന് നിസ്കാരം
നിർവ്വഹിച്ചാലും മതിയാകും. കാരണം നിസ്കരിക്കൽ കൊണ്ട്
ആജ്ഞാപിക്കപ്പെട്ട സമൂഹത്തിന്റെ ഭാഗത്ത് നിന്ന് സ്വഹീഹായൊരു
നിസ്കാരം നടക്കണമെന്ന ഉദ്ദേശ്യമുള്ളൂ. അതിവിടെ നടന്നിട്ടുമു
ണ്ട്.” (തുഹ്ഫ വാ: 1, പേ: 147 )


പ്രസ്തുത സാഹചര്യത്തിൽ സാമൂഹ്യ കടമ വീടാൻ സുന്നികളിൽ
ന പെട്ട ഒരു കുട്ടിയോ ഒരു പാമരനായ സാധാരണക്കാരനോ നിസ്ക്കരിച്ചാലും മതിയാകുമെന്ന് തുഹ്ഫയുടെ വക്കിൽ നിന്ന് സ്പഷ്ടമായി



പുത്തൻ വാദികൾക്ക് മയ്യിത്ത് നിസ്കാരം
ചോദ്യം: 2:

 മുസ്ലിമായ മയ്യിത്തി'ന്റെ മേൽ നിസ്കാരം നിർവ്വഹിക്കൽ ഫർള് കിഫായയാണെന്ന പൊതു നിയമത്തിൽ നിന്ന് മുബ് തദിഇനെ ഫുഖഹാക്കൾ ഒഴിവാക്കിയിട്ടില്ലെന്നും ചില ഹദീസുകളിലും
മുൻകാല പണ്ഡിതരിലെ ചിലരുടെ വാക്കുകളിലും മുബ്തദിഇന്റെ
മേൽ മയ്യിത്ത് നിസ്കരിക്കരുതെന്ന പരാമർശം കേവലം "സജ്റി'ന്
വേണ്ടി മാത്രമാണെന്നും അല്ലാതെ അത് ഹറാമോ കറാഹത്താ
കുറിക്കുന്നതല്ലെന്നും "സജ്റി'ന് വേണ്ടിയുള്ള വിലക്ക് തന്നെയും
അത് ഫലപ്രദമാകുന്ന അവസരത്തിൽ മാത്രമാണെന്നും ചിലർ വാദി
ക്കുന്നു. യാഥാർത്ഥ്യമെന്ത്?

ഉത്തരം:

മുസ്ലിമായ മയ്യിത്തിന്റെ മേൽ നിസ്കാരം നിർവ്വഹിക്കൽ ഫർള്
കിഫയാണെന്ന പൊതു നിയമത്തിൽ നിന്ന് മുബ്തദിഇനെ ഫുഖഹാ
ക്കൾ ഒഴിവാക്കിയിട്ടില്ല എന്നതാണ് ചോദ്യത്തിലെ ഒന്നാമത്തെ പരാ
മർശം.

മറുപടി ഇപ്രകാരം സംഗ്രഹിക്കാം. ഒരു മുസ്ലിമായ മയ്യിത്തിന്റെ മേൽ നിസ്കാരം നിർവ്വഹിക്കൽ ഫർള് കിഫയാണെന്ന വിഷയത്തിലാണ് മുഖ്യമായും ഫുഖഹാഇന്റെ ചർച്ച ഒതുങ്ങിയത്. ഫർള്
കിഫായയിൽ പ്രധാനമായും കർത്താവിലേക്ക് നോക്കാതെ ക്രിയ
ഉണ്ടാകൽ മാത്രം പരിഗണനീയമായപ്പോൾ

 നിസ്കാരം നിർവ്വഹിക്കു
ന്നവൻ ആര് എന്ന വിശദീകരണത്തിലേക്ക് കടന്നില്ല.

 പുരുഷസമൂഹത്തിൽ നിന്നും സ്വഹീഹായ ഒരു നിസ്കാരം ഉണ്ടായിരിക്കൽ അനി
വാര്യമാണെന്ന വിഷയത്തിനാണ് അവർ ഊന്നൽ കൊടുത്തത്.

അതുപോലെ തന്നെ നിസ്കരിക്കപ്പെടുന്ന മയ്യിത്ത് മുസ്ലി
മാണോ അല്ലയോ എന്ന പൊതുവായ പരിഗണനയില്ലാതെ അവൻ
സുന്നിയോ മുബ്തദിഓ അദ് ലോ ഫാസിഖോ എന്നിങ്ങനെയുള്ള
വിശദാംശങ്ങളിലേക്ക് പ്രധാനമായും അവരുടെ ചർച്ച പ്രവേശിച്ചില്ല.

അതുകൊണ്ട് തന്നെ മയ്യിത്ത് മുസ്ലിമാവുക എന്ന പൊതു പരി
ഗണന വെച്ച് പുരുഷ സമൂഹത്തിൽ നിന്ന് സ്വഹീഹായ ഒരു
നിസ്കാരം നടക്കൽ അനിവാര്യമാണെന്നതിൽ പക്ഷാന്തരമില്ല. ഇതനുസരിച്ച് ഒരു ഒരു നാട്ടിൽ ഒറ്റപ്പെട്ട മുബ്തദിഅ് മരിച്ചാൽ ആ നാട്ടിലെ
സുന്നികളിൽ നിന്ന്ആരെങ്കിലും ഒരാൾ നിസ്കാരം നിർവഹിചേ
പറ്റു.



അതൊരു കുട്ടിയോ ജാഹിലോ ആകട്ടെ. നിസ്കരിക്കാതെ
മറമാടുന്നത് കുറ്റകരം തന്നെ.



എന്നാൽ ഫർള് കിഫായ വീടിയതിന് ശേഷം നിസ്കരിക്കു
നത് ഫർള് കിഫയായി തന്നെ സംഭവിക്കുമെങ്കിലും ആ നിസ്കാരം
നിർവ്വഹിക്കൽ സുന്നത്ത് മാത്രമേയുള്ളുവെന്നും നിർബന്ധമില്ലെന്നും
എല്ലാ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പ്രസ്താവിച്ചതാണ്. "ഐനിയ്
(വ്യക്തിപരം) ആയ സുന്നത്താണ് ഈ നിസ്കാരം. ഫർളായി സംഭ
വിക്കുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ഈ നിസ്കാരം നടത്തൽ നിർബ
ന്ധമാണെന്നല്ല. പ്രത്യുത നിയ്യത്തിൽ ഫർള് എന്ന് തന്നെ കരുതേ
ണ്ടതും ഫർളിന്റെ പ്രതിഫലം തന്നെ ലഭിക്കുന്നതുമാണ് എന്നാകു
ന്നു. ഇത് തുഹ്ഫ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഫർള് കിഫായ വീടുന്നതിന് മുമ്പ്, ശേഷം എന്ന വിവേചനം നിരർത്ഥകമാണെന്നും
ഫർള് കിഫായ വീടിയതിന് ശേഷം നടക്കുന്ന നിസ്കാരവും ഫർള്
തന്നെയാണെന്നുമുള്ള ധാരണ ഫർള് കിഫയായി സംഭവിക്കുമെന്ന
ഫുഖഹാഇന്റെ പരാമർശം തെറ്റായി ഗ്രഹിച്ചതുകൊണ്ട് വന്ന അബ

ദ്ധമാണെന്ന് ഉപരിക്ത വിശദീകരണത്തിൽ നിന്ന് സുതരാം വ്യക്തമായി

ഐനിയ്യായ സുന്നത്തിൽ ക്രിയ പോലെ തന്നെ കർത്താവി
നേയും പരിഗണിക്കപ്പെടുമെന്ന് പറഞ്ഞുവല്ലോ. ഈ പരിഗണന
വെച്ചാണ് നിസ്കരിക്കപ്പെടുന്ന മയ്യിത്ത് മുബ്തദിഅ്, സുന്നി എന്ന
ചർച്ച വരുന്നത്.

നിസ്കരിക്കുന്നവൻ സുന്നിയും മയ്യിത്ത് മുബദിഉം ആകുമ്പോൾ സലാം ചൊല്ലുക, മടക്കുക, തുടർന്ന് നിസ്കരി
ക്കുക, ക്ഷണം സ്വീകരിക്കുക, രോഗമായാൽ സന്ദർശിക്കുക, മരി
ച്ചിടത്ത് ഹാജറാവുക എന്നിവ പോലെ തന്നെ മയ്യിത്ത് നിസ്കരി
ക്കുന്നതിലും വെടിഞ്ഞ് നിൽക്കേണ്ടതാണെന്ന് കർമ്മശാസ്ത്രത്
പണ്ഡിതന്മാർ പറഞ്ഞുവെച്ച പൊതു നിയമത്തിൽ നിന്ന് വ്യക്തമാണ് .

ബിദഈ കക്ഷികളുമായി വെടിഞ്ഞ് നിൽക്കൽ നമ്മോട്
ജ്ഞാപിക്കപ്പെട്ടിട്ടുണ്ടെന്ന് എല്ലാ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പ്രസ്ഥാ
വിച്ചിട്ടുണ്ട്. പ്രസ്തുത കാര്യങ്ങളിലെല്ലാം സുന്നികളു
മായുള്ള സമീപനരീതി തന്നെ അവരോടും സ്വീകരിക്കുന്ന പക്ഷം
എവിടെയാണ് വെടിഞ്ഞ് നിൽക്കൽ,

 ഇമാം ഗസ്സാലി(റ)യുടെ വാക്കു
കൾ കാണുക: “ബിദഈ കക്ഷികളോടുള്ള എതിർപ്പ് ശക്തമാക്ക
ക, അവരുമായുള്ള കൂട്ടുകെട്ട് വർജ്ജിക്കുക, അവരുമായി പിണങ്ങി
നിൽക്കുക, അവരെ ആക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങളിൽ
മുസ്ലിം ഉമ്മത്തിലെ മുൻഗാമികൾ ഏകോപിച്ചിട്ടുണ്ട്. (ഇമാംഗസ്സ്വാലി(റ)യുടെ അൽ മുസ്ത്വസ്പാ പേ: 350)

ശൈഖ് അബ്ദുൽ ഖാഹിറിൽ ബഗ്ദാദി (റ) എഴുതുന്നു: “ഖദ
രിയ്യ പ്രസ്ഥാനം ചില പുത്തൻ ചിന്താഗതികളുമായി രംഗത്ത് വന്നു.
അബ്ദുല്ലാഹിബ്നു ഉമർ (റ), ജാബിറുബ്നു അബ്ദില്ലാഹി (റ), അബു
ഹുറൈറ (റ), ഇബ്നു അബ്ബാസ് (റ), അനസുബ്നു മാലിക് (റ),
അബ്ദുല്ലാഹിബ്നു അബീ ഔഫ് (റ), ഉഖ്ബത്തുബ്നു ആമിർ (റ)
തുടങ്ങിയ പ്രമുഖ സ്വഹാബാക്കളും (മറ്റ് സ്വഹാബാക്കളും താബിഉ
കളും അടങ്ങുന്ന) അവരുടെ കാലക്കാരും ആ പ്രസ്ഥാനവുമായി
പൂർണ്ണമായും ബന്ധവിഛേദം നടത്താനും അവരെ വെടിഞ്ഞ്
നിൽക്കാനും അവർക്ക് സലാം പറയുക, അവരുടെ മേൽ മയ്യിത്ത്
നിസ്കരിക്കുക, അവരിൽ നിന്നുള്ള രോഗികളെ സന്ദർശിക്കുക തുട
ങ്ങിയ കാര്യങ്ങൾ ചെയ്യാതിരിക്കാനും പിൻഗാമികളോട് വസ്വിയ്യത്ത്
ചെയ്യുകയും ചെയ്തു. (ബഗ്ദാദിയുടെ അൽ ഫർഖ് 18, 19, 20)


ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ മുഹ്യിസ്സുന്നഃ
ഇമാം ബഗ്വി (റ) എഴുതുന്നു:

“ഈ ഉമ്മത്തിൽ ചേരിതിരിവ് ഉണ്ടാ
കുമെന്നും സ്വയം അഭിപ്രായങ്ങളും ബിദഈ ചിന്തകളും അവരിൽ
വെളിവാകുമെന്നും നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ചര്യ
അനുഗമിക്കുന്നവർക്ക് മാത്രമേ രക്ഷയുണ്ടാകും എന്നും നബി (സ്വ)
അരുളിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പുത്തൻ ചിന്താഗതികളും സ്വന്തം അഭിപ്രായങ്ങളും വെച്ച് പുലർത്തുകയും അവ വിശ്വസിക്കുകയും സുന്നത്തുകളിൽ നിന്ന് വല്ലതിനെയും നിന്ദ്യമാക്കു
കയും ചെയ്യുന്നവനെ കണ്ടാൽ അവനെ വെടിയലും അവരിൽ നിന്ന്
മുക്തമാകലും ജീവിതത്തിലും മരണ ശേഷവും അവനെ ഉപേക്ഷി
ക്കലും ഏതൊരു നല്ല മുസ്ലിമായ മനുഷ്യന്റെയും കടമയാകുന്നു.
(ബഗ്വി(റ)യുടെ ശർഹുസ്സുന്നഃ വാ: 1, പേ: 224)


മരണ ശേഷവും അവനെ ഉപേക്ഷിക്കണമെന്ന ഇമാം ബഗവി
റ)യുടെ  പരാമർശത്തിൽ നിന്ന് മരിച്ചിടത്ത് ഹാജറാവുക, അവന്റെ
മയ്യിത്ത് നിസ്കരിക്കുക തുടങ്ങിയവ ഉൾപ്പെടുമെന്ന് വ്യക്തം.


അൽ ഉസ്താദ് അബു മൻസൂരിൽ ബഗ്ദാദി (റ) എന്ന പേരിൽ  ശാഫിഈ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പ്രസിദ്ധനായ ശൈഖ്
അബ്ദുൽ ഖാഹിർ അൽ ബഗ്ദാദി (റ) തന്നെ പറയുന്നു: “ആരുടെയല്ലാം
 പിന്നിൽ നിസ്കരിക്കൽ ജാഇസല്ല, അവരുടെയെല്ലാം മേലിൽ
മയ്യിത്ത് നിസ്കരിക്കലും ജാഇസല്ല.” (ബഗ്ദാദിയുടെ ഉസൂലുദ്ദീൻ
പേ: 342, ഉസൂലുൽ ഈമാൻ പേ: 243)


ജാഇസല്ല എന്ന പരാമർശം ഹറാം, കറാഹത്ത് എന്നീ രണ്ടർത്ഥങ്ങൾക്കും വരുമെന്ന് തുഹ്ഫ വാ: 3, പേ: 57ൽ നിന്നും, അൽ ഫവാഇദുൽ മക്കിയ്യ പേ45ൽ നിന്നും വ്യക്തമാകും.

 ബിദ്അത്തുകാരനെ
തുടർന്ന് നിസ്കരിക്കൽ സാധാരണക്കാർക്ക് കറാഹതും പണ്ഡിത
ന്മാർക്ക് ഹറാമുമാണെന്ന് ഇമാം ബർമാവിയെ ഉദ്ധരിച്ച് ബുജൈ
രീമി വാ: 1, പേ: 311 ലും

ഇമാം അദ്റഈ (റ) ഇപ്രകാരം ബഹ്സ്
(ചർച്ച) നടത്തിയതായി ശറഹ് ബാഫള്ലിലും പ്രസ്താവിച്ചിട്ടുണ്ട്.


ഇമാം അദ്റ ഇന(റ)യുടെ ഈ ബഹ്സ് ഇബ്നു ഹജർ (റ) തന്നെ
തന്റെ ഫത്ഹുൽ ജവാദിലും അംഗീകരിച്ചിട്ടുണ്ട്. ഇത് വ്യക്തമായ
കാര്യം തന്നെയെന്ന് ഇംദാദി(റ)യും പറയുന്നു. (അൽ ഹാശിയ
തുൽ കുബ്റാ അലാ ബാഫള്ൽ വാ: 1, പേ: 137)

ബർമാവിയും അദ്റഇയും ഹറാമിന് കാരണമായി പറഞ്ഞതാണ് ബിദ്അത്തുകാ
രനെ സംബന്ധിച്ച് സാധാരണക്കാരിൽ നല്ല ധാരണയുണ്ടാകാൻ
അത് ഹേതുകമാകുമെന്നത്. അല്ലാതെ ചില അൽപജ്ഞാനികൾ
മനസ്സിലാക്കിയത് പോലെ ബിദ്അത്തുകാരനെ സംബന്ധിച്ച് നല്ല
ധാരണയുണ്ടാവാൻ അത് ഇടവരുമ്പോൾ മാത്രമാണ് ഹറാമാകുന്ന
തെന്ന് നിബന്ധനയായി പറഞ്ഞതല്ല. എന്നാലല്ലേ ഇങ്ങനെ ധരി
ക്കാൻ സാധ്യതയില്ലെങ്കിൽ ഈ വിധിയില്ല എന്ന് ഗ്രഹിക്കാനാകൂ.


സാധാരണക്കാർക്ക് കറാഹതും പണ്ഡിതന്മാർക്ക് ഹറാമുമാ
ണെന്ന ഈ രണ്ടർത്ഥവും ഉദ്ദേശിച്ച് തന്നെയാണ് ആരുടെയെല്ലാം
പിന്നിൽ തുടർന്ന് നിസ്കരിക്കൽ ജാഇസല്ല, അവരുടെയെല്ലാം
മേലിൽ മയ്യിത്ത് നിസ്കരിക്കലും ജാഇസല്ല എന്ന് ഇമാം അബു
മൻസൂർ തന്റെ ഉസലുദ്ദീനിൽ പരാമർശിച്ചത്.

അപ്പോൾ ഈപരാമർശത്തിൽ നിന്ന് തുടർന്ന് നിസ്കരിക്കുന്നതിന്റെ വിധി തന്നെയാണ് മയ്യിത്ത് നിസ്ക്കരിക്കുന്നതിന്റെ വിധി എന്ന് വ്യക്തം
..............

എന്നാൽ അബൂമൻസർ അൽബഗ്ദാദി(റ)യുടെ ഈ പരാമർശം
 അദ്ദേഹത്തിന്റെ ഒറ്റപ്പെട്ട അഭിപ്രായമാണന്ന ധാരണ അക്ഞതയാണന്ന് നേരത്തെ വിശദീകരിച്ചിട്ടുണ്ട്. മാത്രമല്ല തങ്ങളുടെ
അഭിപ്രായമനുസരിച്ചും ഇജ്തിഹാദനുസരിച്ചും ശാഫി മദ്ഹബിൽ
ഫത്വ വ നൽകാൻ അധികാരമുള്ളവരാണെന്ന് ഇമാം ഉമറുബ്നു സവ്വാർ (റ) വിശേഷിപ്പിച്ച 40 ഇമാമുകളിൽ ഒരാളാണ് ഇമാം അബു
മൻസരിൽ ബഗ്ദാദി (റ) എന്ന് വഫ യാതുൽ  അഅയാൻ   വാള്യം 6 പേ. 394ൽ പ്രസ്താവിച്ചിട്ടുണ്ട്.

വഫ യാത്തുൽഅഅയാൻ വാ 3,
പേ: 392,
അൽ ബിദായതു വന്നിഹായ വാ: 12, പേ61,
 തബ ഖാതു ശാഫിയ്യത്തിൽ കുബ്റാ വാ :5, പേ :136,
തബ്യീനു കദി ബിൽ മുഫ്തരി  പേ: 351
 എന്നീ ചരിത്ര ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ
ശാഫിഈ മദ്ഹബിൽ ബഗ്ദാദിയുടെ സ്ഥാനം എത്രയാണെന്ന് മന
സ്സിലാക്കാനാകും.

അതുകൊണ്ട് തന്നെ ബഗ്ദാദിയെ ചെറുതാക്കി
ബിദഇകളെ വെള്ള പൂശാനാകില്ല.

സജ്റിന് വേണ്ടി നിസ്കരിക്കാതിരുന്നത് കൊണ്ട് നിസ്കരിക്കുന്നത് ഹറാമോ കറാഹത്താ ആണെന്ന് വരില്ലെന്ന ധാരണ
തികച്ചും അജ്ഞതയാണ്. ആത്മഹത്യ നടത്തിയ വ്യക്തി മഹാപാ
പിയായ ഫാസിഖാണെന്നതിൽ സംശയമില്ല. നബി (സ്വ) അവന്റെ
മേൽ മയ്യിത്ത് നിസ്കരിക്കാതിരുന്നത് സജ്റിന് വേണ്ടിയായിരുന്നു
വെന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞത് ഫാസിഖിന്റെ മേൽ
മയ്യിത്ത് നിസ്കരിക്കൽ കറാഹത്തും ഹറാമും ഇല്ലെന്ന് കുറിക്കാന
ല്ല.

 പ്രത്യുത ആത്മഹത്യ കാരണം അവൻ ദീനിൽ നിന്ന് പുറത്ത്
പോയവനും അതുകൊണ്ട് അവന്റെ മേൽ മയ്യിത്ത് നിസ്കരിക്കപ്പെടുന്ന മേൽ
സംഭവം രേഖയാക്കിയപ്പോൾ അതിന് മറുപടിയായിട്ടാണ് നബി (സ)
ടില്ലെന്നും വാദിക്കുന്നവർ നബി (സ്വ) നിസ്കരിക്കാതിരുന്ന് മേ
നിസ്കരിക്കാതിരുന്നത് സജ്റിന് വേണ്ടിയായിരുന്നുവെന്ന് കർമ്മ
ശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞത്. അതിന് വ്യക്തമായ തെളിവാണ് .

പ്രസ്തുത വ്യക്തിയുടെ മേൽ സ്വഹാബത്ത് നിസ്ക്കാരം നിർവ്വഹിച്ചുവെന്ന്
 ഹദീസിൽ തന്നെ പറഞ്ഞത്.

ആത്മഹത്യ കാരണം ദീനിൽ
നിന്ന് പുറത്ത് പോയിരുന്നെങ്കിൽ സ്വഹാബത്ത് നിസ്കാരം നിർവ്വഹിക്കുമായിരുന്നില്ല
 നിസ്കാരം
നിർവ്വഹിക്കാതെ മറവ് ചെയ്യേണ്ടതായിരുന്നു

ഇപ്രകാരം ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി(റ) തന്നെ പ്രസ്താവിച്ചിട്ടുണ്ട് -
ഇമാം നവവി(റ) തന്നെ തുടരുന്നു :
ദുർ ജനങ്ങളുടെ മേലിൽ ശ്രഷ്ഠ ജനങ്ങൾ നിസ്ക്കരിക്കരുതെന്ന് ഇമാം മാലിക്കും റ മറ്റും പ്രസ്ഥാവിച്ചിട്ടുണ്ട്.

(ശറഹു മുസ്ലിം വാ :11 പേ3 14)

ഇത് ഉദ്ദരിച്ച ശേഷം ഇമാം നവവി (റ) ഇതു സംബന്ധമായി മൗനം ദീക്ഷിച്ചിരിക്കുകയാണ്. ഒരു  ഉദ്ധരണിക്ക് ശേഷം അതിനോട് വിയോജിപ്പൊന്നും പ്രകടമാക്കാതെ മൗനം ദീക്ഷിക്കൽ ഉദ്ദരിച്ചവ്യക്തി അതിനെ അംഗീകരിച്ചതായി കുറിക്കുമെന്നാണ് കർമശാസത്ര പണ്ഡിതരുടെ പൊതുനിയമം. അപ്പോൾ ദുർജനങ്ങളുടെമേലിൽ ശ്രഷ്ടജനങ്ങൾ നിസ്കരിക്കരുതെന്ന് രണ്ടാം ശാഫിഈ
യായി അറിയപ്പെടുന്ന ഇമാം നവവി(റ)യും അംഗീകരിച്ചുവെന്ന് ചുരു
ക്കം.

വെടിഞ്ഞ് നിൽക്കുന്ന വിഷയത്തിൽ
 ദുർജനങ്ങളിൽ ഉപരിയാണ് മുബ്തദിഅ എന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുമുണ്ട്.

ഇത്രയും വിശദികരിച്ചതിൽ നിന്ന് ദുർജനങ്ങളുടെ മേലിൽ
ശ്രഷ്ഠ ജനങ്ങൾ നിസ്കരിക്കരുതെന്ന് വെച്ചാണ് നബി (സ്വ)
വെടിഞ്ഞ് നിന്നതെന്നും എന്നാൽ സജ്റിന് വേണ്ടിയായിരുന്നു നബി
(സ) നിസ്കരിക്കാതിരുന്നത് എന്ന ഫുഖഹാഇന്റെ പരാമർശം  നിസ്ക്കരിക്ക
രിക്കുന്നതിന്റെ വിധിയെ പരാമർശിക്കുന്നതല്ലെന്നും മറിച്ച് ആ
ത്മഹത്യ ചെയ്തവൻ ദീനിൽ നിന്ന് ദൃഷ്ടായത് കൊണ്ട് നിസ്സ്ക്കരിക്കരുതെന്ന വാദത്തെ  ഖണ്ഡിക്കുന്നത് മാത്രമാണെന്നും വ്യക്തമായി.

മുസ്ലിമിനെ ചീത്ത പറയൽ ഫുസൂഖും (ദുർനടപടിയും) അവനുമായി സംഘട്ടനത്തിലേർപ്പെടൽ കുഫ്റും (അവിശ്വാസവും)
ആണെന്ന നബി വചനം ഇമാം ബുഖാരി(റ)യും മുസ്ലിമും
റിപ്പോർട്ട് ചെയ്തതാണ്.

ഈ ഹദീസിൽ മുസ്ലിമുമായി സംഘട്ടനം നടത്തൽ കൂഫ്റാണെന്ന് പറഞ്ഞത് സജ്റിന് വേണ്ടിയായിരുവെ ന്ന് വ്യഖ്യാന ഗ്രന്ഥങ്ങളിൽ കാണാം.

ഈ പരാമർശം കൊണ്ട് മുസ് ലിമുമായി സംഘട്ടനത്തിലേർപ്പെടൽ ഹറാമും കറാഹത്തും ഒന്നുമില്ലന്ന്
ഗ്രഹിക്കാനാവില്ല. കാരണം സജ്റിന് വേണ്ടിയാണെന്ന് പറഞത്
ഇത് ഹറാമും കറാഹത്തും ആണെന്ന് കുറിക്കാനല്ല'

പ്രതുത പഴയ കാല ബിദഈ കക്ഷികളിൽ ഒരു വിഭാകമായ ഖവാരിജുകളുടെ
 മദ്ഹബിനെ ഖണ്ഡിക്കാനാണ്. അവർ പറയുന്നത് ഒരു മുസലിമായ വ്യക്തി മഹാപാപം ചെയ്താൽ
മഹാപാപം ചെയ്താൽ ഇസ്ലാമിൽ നിന്ന്
പോകുമെന്നാണ്. അതിന് ഈ ഹദീസിനെ അവർ രേഖയാക്കുന്നു.ഇതിന് മറുപടിയായിട്ടാണ് ഹദീസിലെ കുഫ്റ് എന്ന പരാമർശം "സജ്റിന് വേണ്ടി മാത്രമാണെന്ന് ഹദീസ് പ
ക്കൾ പറഞ്ഞത്.

ഇതിൽ നിന്ന് മുസലിമുമായി സംഘട്ടനത്തിൽ ഏർപെടൽ
 കറാഹത്തും ഹറാമും അല്ലെന്നു മനസ്സിലാക്കുന്നത് മൗണ്ഡ്യമാണ്'
 ഹറാമാണെന്നതിൽ ആർക്കും തർക്കമില്ലെന്ന് സംക്ഷിപ്തം
(ഫത്ഹുൽ ബാരി വാ: 1, പേ: 227
 നോക്കുക)
.........
ഫാസിഖും മുബ്തദിഉമായി വെടിഞ്ഞ് നിൽക്കൽ കൊണ്ട്
ഫിസ് ഖും ബിദ്അത്തും അവർ ഉപേക്ഷിക്കാൻ അത് ഫലപ്രദമ
മെന്ന് കണ്ടാലല്ലേ വെടിയേണ്ടതുള്ളൂ. ഫലപ്രദമല്ലെങ്കിൽ പിന്നെ
വെടിഞ്ഞ് നിൽക്കൽ കൊണ്ടെന്താണ് കാര്യമെന്നാണ് ചോദ്യത്തിലെ
അവസാന ഭാഗം.


മറുപടി ഇപ്രകാരമാണ്. ഫലപ്രദമല്ലെങ്കിലും വെടിഞ്ഞ്
നിൽക്കൽ തന്നെയാണ് വേണ്ടതെന്ന് അലിയ്യുശ്ശബ്റാമല്ലിസി വ്യക്ത
മാക്കിയിട്ടുണ്ട്. ഇത് നേരത്തെ അദ്ദേഹത്തിന്റെ ഹാശിയതുന്നിഹാ
യയിൽ നിന്ന് ഉദ്ധരിച്ചതാണ്. മാത്രമല്ല, ശർവാനി വാ: 1, പേ:
455ലും ഇത് ഉദ്ദരിച്ചത് കാണാം.



എന്നാൽ ഈ ഉദ്ദരണിക്ക് ശേഷം
അലിയ്യുബ്റാമല്ലിസി തുടർന്ന് പറഞ്ഞ ഭാഗം നേരത്തെ ഞാൻ
വിട്ട് കളഞ്ഞത് സംബന്ധിച്ച് ചിലർ സംശയം ഉന്നയിച്ചിട്ടുണ്ട്.
തുടർന്നുള്ള ഭാഗം ഇപ്രകാരമാണ്: “എങ്കിലും വെടിഞ്ഞ് നിൽക്കൽ
ഫിസ്ക് വർദ്ധിക്കുന്നതിന്
പ്രേരകമാകുമെന്ന് കണ്ടാൽ വെടിഞ്ഞ്
നിൽക്കാതിരിക്കാതിരിക്കണമെന്നാണ് അനിവാര്യമായിട്ടുള്ളത്.

(ഹാശിയത്തുന്നിഹായഃ വാ: 6, പേ: 390)


ഈ ഭാഗം ഞാൻ വിട്ട് കളഞ്ഞത് ബോധപൂർവ്വം തന്നെയാണ്.
ചോദ്യത്തിൽ ബിദ്അത്തുകാരനെ സംബന്ധിച്ച് മാത്രമായിരുന്നു പരാ
മർശം. അലിയ്യുശ്ശിബ്ഹറാമുല്ലസി ബിദ്അത്തുകാരനെ വെടിയുന്നത
ബിദഅത്ത് വർദ്ധിക്കാൻ പ്രരകമാകുമെന്ന് കണ്ടാൽ വെടിയാൻ
രിക്കലാണ് വേണ്ടതെന്ന് പറഞ്ഞിട്ടില്ല.

 പ്രത്യുത ഫിസിഖ് വർദ്ധിക്കുമെന്നത് സംബന്ധിച്ച് മാത്രമാണ് അദ്ദേഹത്തിന്റെ പരാമർശം.

മാത്രമല്ല ഫാസിഖിനെ വെടിഞ്ഞ് നിൽക്കൽഫിഖ് വർദ്ധിക്കാൻ ഹേതുകമാകുന്നത് പോലെ വെടിഞ്ഞ് നിൽക്കൽ കൊണ്ട് വർദ്ധിക്കുന്ന
ഒന്നല്ല ബിദ്അത്തന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്.

ഫാസിഖ് ഒരോ കുറ്റം ചെയ്യും തോറും ഫിസ്ഖ് വർദ്ധിച്ച് കൊണ്ടിരിക്കും
വെടിഞ്ഞ് നിൽക്കൽകുറ്റകൃത്യം വർദ്ധിക്കാൻ കാരണമാഴേക്കും
അപ്രകാരമുള്ള ഒന്നല്ല ബിദ്അത് '


അഹ്ലുസ്സുന്നയുടെ നേരായ
വഴിയിൽ നിന്ന് ഒരു വ്യക്തിതെറ്റിയതോടെ അവൻ ബിഅത്തു കാരനായി.

വെടിഞ്ഞ് നിൽക്കൽ കൊണ്ട് ഇത് വർദ്ധിക്കുകയോ വെടിയാതിരിക്കൽ കൊണ്ട് ഇത് കുറയുകയോ ഇല്ല.

 അതുതന്നെയാണ്
ഫിസ് ഖും ബിദ്അത്തും പറഞ്ഞുവെച്ച് അലിയ്യുശ്ശിബ് മുല്ലസി

ഈ വിശയത്തിൽ ഫിസ് ഖിനെ മാത്രം പറഞ്ഞ് ബിദ്അത്തിനെ പരാമർശി
ക്കാതെ പോയത്.

എന്നാൽ വെടിഞ്ഞ് നിൽക്കൽ കൊണ്ട് ഫിസ്ഖ്, ബിദ്അത്ത്
കൂടുകയാണെങ്കിൽ വെടിഞ്ഞ് നിൽക്കാൻ പാടില്ലെന്ന് അലിയ്യുശബറാ
മല്ലസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചിലർ എഴുതി വിട്ടത്
അദ്ദേഹത്തിന്റെ മേൽ പച്ചക്കള്ളം കെട്ടിവെച്ചത് മാത്രമാണ്.






പൊൻ മള ഉസ്താദിന്റെ ഫതാവ അവലംബിച്ച് എഴുതിയത്
അസ്ലം സഖാഫി
പരപ്പനങ്ങാടി

Wednesday, 25 July 2018

ബർകത്തിലെ മുജാഹിദ് ശിർക്ക് തൗഹീദായി

പ്രവാചകന്റെ അനുഗ്രഹത്തിൽ/ബർകത്തെടുക്കലിൽ വട്ടം കറങ്ങി, ശിർക്ക് തൗഹീദാക്കി മുജാഹിദുകൾ...!
1984ൽ കണ്ട് പിടിച്ച് നോബൽ സമ്മാനം വാങ്ങിയ ,2011 ൽ ഒന്നുകൂടി  ഉറപ്പിച്ച ,ബിംബാരാധാനയെക്കാൾ വലിയ ശിർക്ക്-2010 നവംബറിലെ പ്രത്യേക ഇടക്കാല ഉത്തരവിലൂടെ തൗഹീദായി ...!...വഹാബികളുടെ ആണിക്കല്ലായ അദൃശ്യ മാർഗവും അഭൗതികവും എട്ടു നിലയിൽ പൊട്ടി...!...

🌷പ്രവാചകന്റെ അനുഗ്രഹം കാംഷിക്കൽ /അനുഗ്രഹം കാംക്ഷിച്ച് മദീന സന്ദർശിക്കൽ ബിംബാരാധനയെക്കാൾ വലിയ ശിർക്കാണെന്ന് മുജാഹിദ് അപ്പോസ്തലൻ കെ ഉമർ മൗലവി 1984 ഒക്ടോബറിലെ സൽസബീലിൽ- പേജ് 49....❗

അപ്പോൾ ,അനുഗ്രഹം തേടൽ അനുഗ്രഹം കാംഷിക്കൽ എന്നിവ എന്തായിരിക്കും ❓'''ശബാബിലൂടെ''' [2011 ഒക്ടോബർ 21 വെള്ളി] മ്മടെ '''മൊയ്തീൻ സുല്ലമി''' ആ സംശയം തീർത്ത് തരുന്നതിങ്ങിനെ😀👇👇👇

എന്താണ്‌ ബര്‍കത്തെടുക്കല്‍? മലയാള ഭാഷയില്‍ അതിന്റെ അര്‍ഥം `അനുഗ്രഹം തേടല്‍’ എന്നാണ്‌. അഥവാ `ഒരു വ്യക്തിയില്‍ നിന്നോ ഒരു വസ്‌തുവില്‍ നിന്നോ അദൃശ്യമായ നിലയില്‍ ഉപകാരം കരസ്ഥമാക്കുക’ എന്നതാണ്‌ ബര്‍കത്തെടുക്കല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ല. നബി(സ)യുടെ തിരുശേഷിപ്പുകളായ മലം, മൂത്രം, നഖം, വിയര്‍പ്പ്‌, മുടി, വസ്‌ത്രം തുടങ്ങിയ നബി(സ) കഴുകിക്കളയുകയോ ഒഴിവാക്കുകയോ ചെയ്‌തിട്ടുള്ള വസ്‌തുക്കള്‍ക്ക്‌ മറ്റുള്ളവര്‍ക്ക്‌ ബര്‍കത്ത്‌ (അനുഗ്രഹം) നല്‍കുകയെന്നത്‌ സാധാരണ നിലയില്‍ സാധ്യമല്ല. മറിച്ച്‌, അദൃശ്യമായ നിലയിലേ സാധിക്കൂ എന്നത്‌ ഒരു വസ്‌തുതയാണ്‌.

👆👆👆👆
അതായത് പ്രവാചകന്റെ അനുഗ്രഹം തേടൽ, കാംഷിക്കൽ എന്നൊക്കെ പറഞ്ഞാൽ ബർകത്തെടുക്കുക എന്നത് തന്നെ❗ അതാകട്ടെ- ബിംബാരാധനയെക്കാളും വലിയ ശിർക്കാണെന്നതിൽ ഒരു മുജാഹിദിനും സംശയമില്ല😀

നബി (സ)യുടെ വിയർപ്പ്,മുടി തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ ശിർക്കാണെന്നു
(ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്ന കാര്യമാണെന്ന്) സലാം സുല്ലമി യും പഠിപ്പിക്കുന്നു."അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്‌റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബറകത്തെടുക്കൽ ഈ വകുപ്പിൽ(ശിർക്ക്,കുഫ്ർ)
പെടുന്നു..."(ശബാബ് വാരിക,2011ഏപ്രിൽ 1.പേജ്:22.)

ചുരുക്കത്തിൽ-പ്രവാചകന്റെ അനുഗ്രഹം തേടൽ, കാംഷിക്കൽ എന്നൊക്കെ പറഞ്ഞാൽ ബർകത്തെടുക്കലാണെന്നും അത് ബിംബാരാധനയെക്കാൾ വലിയ ശിർക്കാണെന്നും 1984 മുതൽ 2011 വരെയുള്ള ഒരു മുജാഹിദിനും സംശയമില്ല
😀 പക്ഷേ 2010 ലെ നവംബർ മാസത്തിൽ
മറ്റൊരു മുജാഹിദ് നേതാവായ
സി.പി ഉമർ സുല്ലമി #അതേ #ശബാബിലൂടെ മുജാഹിദ് പ്രസ്ഥാനത്തേയും കെ ഉമർ മൗലവിയേയും ബിംബാരാധനയെക്കാൾ വലിയ വഹാബിയൻ ശിർക്കിനെയും സഹീഹുൽ ബുഖാരിയുടെ സഹായത്തോടെ -വെട്ടി എടുത്ത് സലഫീ സെന്ററിന്റെ ഭിത്തിയിലൊട്ടിച്ചു! അദ്ദേഹത്തിന്റെ വാദം നബി (സ) യുടെ മുടി, വിയർപ്പ് തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ സഹാബികളുടെ ചര്യയിൽ പെട്ടതാണ് അതൊരിക്കലും ശിക്കല്ല എന്നാണ്. സി.പി ഉമർ സുല്ലമി എഴുതുന്നു:"നബി (സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർകത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... നബി (സ)ഒരിക്കൽ ഉമ്മു സുലൈമിന്റെ(റ) വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി.അവർ അവിടെ ഉണ്ടായിരുന്നില്ല.വന്നുകയറിയപ്പോൾ നബി (സ) നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു.നബി (സ) യെ അവർ ചെന്നു നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി (സ) ചോദിച്ചു
:ഉമ്മു സുലൈം,എന്താണ് നീ ചെയ്യുന്നത്? അവർ പറഞ്ഞു:അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നബി (സ)പറഞ്ഞു:ശരി.(ബുഖാരി 2331)."
(ശബാബ്.2010 നവംബർ 12.പേജ് 31).

മറ്റൊരു ബല്യ നേതാവ് മ്മടെ #മുജാഹിദ് #ബാലുശേരി-#സഹാബികൾ #ബർകത്തെടുത്തിരുന്നെന്ന് പറഞ്ഞ് സംഗതി ഒന്നുകൂടി ഉസാറാക്കി!
സഹാബികൾ ബർകത്തെടുത്ത സംഭവം അംഗീകരിച്ച് ബർകത്തുമായി ബന്ധപ്പെട്ട - ഇതു വരെയുള്ള നയം തിരുത്തുന്ന ബാലുശേരി മൗലവി❗😋 മറു വിശ്വാസം മുജാഹിദുകൾ തിരുത്തണമത്രെ!ഒപ്പം- മുജാഹിദുകൾ നിശേധിച്ചിട്ടില്ലെന്ന പെരും നുണയും!!!വഹാബിസത്തിൽ മുജാഹിദ് പാരമ്പര്യത്തിനു പോലും സ്ഥാനമില്ലെന്ന് ഇപ്പ മനസിലായി എന്ന പൊതു ജനത്തിന്റെ കമന്റ് അതിലും വലിയ കോമഡി!😀😀😀
https://youtu.be/6TNj1K60iG0
2011 വരെയുള്ള മുശ്രിക്ക് പെട്ടെന്നൊരു സുപ്രഭാതത്തിൽ മുസ്ലിമായി മാറി... ഇനിയും മാറുമോന്ന് ഒരു മൗലവിക്കും ഒരു ഉറപ്പുമില്ല... സ്വർഗത്തിലേക്കാദ്യം കേറാനായി ഇവരുടെ കൂട്ടത്തിൽ പെട്ടു പോയ സാധാരണക്കാരിതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ... മൗലവിമാരുടെ മണ്ടത്തരം കേട്ട് , ബർകത്തെടുത്ത സഹാബികളെയും പഠിപ്പിച്ച തിരുനബി [സ]തങ്ങളെയും അതംഗീകരിച്ച സുന്നികളെയും മതത്തിൽ നിന്ന് പുറത്താക്കി-മരണപ്പെട്ട വഹാബികളുടെ പാരത്രിക ലോക അവസ്ഥ എന്തായിരിക്കും... മരണവും മഹ്ഷറയും പരലോകവും ഒന്നേയുള്ളു... ട്രയൽവെർഷനില്ല...വഹാബീ തൗഹീദു പോലെ ഇസ്ലാമിന്റെ തൗഹീദിന് അപ്ഡേഷനില്ല...പരിഭാഷ കക്ഷത്തിൽ വച്ച് കൊണ്ട് നടന്ന് സ്വന്തമായി മതം പഠിച്ചവർ ,മരണ സമയത്തും ഖബറിലും മഹ്ഷറയിലും ഒരു മൗലവിയും ഒപ്പമുണ്ടാകില്ലെന്ന കാര്യം മറക്കരുത്..ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്...!ദജ്ജാലിറങ്ങുന്നതിന് തൊട്ടു മുമ്പെങ്കിലുമീ തിരുത്തലുകൾ ഒന്നവസാനിപ്പിക്കണമെന്ന് പൊതുജനങ്ങൾക്കഭിപ്രായമുണ്ട്... തെറ്റായാലും ശെരിയായാലും-ഒറ്റ ആശയത്തിലുറച്ചു നിൽക്കുന്ന വഹാബികളെക്കാണാനുള്ള ആഗ്രഹം കൊണ്ടാണ്... നിങ്ങൾക്ക് യോജിക്കാം...വിയോജിക്കാം...!...








സ്ത്രീ പള്ളി പ്രവേശനവും കാന്തപുരവും

*കാന്തപുരവും സ്ത്രീപള്ളിപ്രവേശനവും - ആരോപണങ്ങൾക്ക് മറുപടി*
_______________________⬇

കാന്തപുരമുസ്താദിന്റെ ലോകപ്രശസ്തി നേടിയ  സ്വഹീഹ് ബുഖാരി ക്ലാസ്സിൽ നടന്ന സ്ത്രീപള്ളിപ്രവേശനവുമായുള്ള ഉസ്താദവർകൾ പറഞ്ഞതിനെ പറ്റി സോഷ്യൽ മീഡിയയിൽ ബിദ ഇകൾ പ്രചരിപ്പിച്ച പോസ്റ്ററിലെ  ആരോപണങ്ങൾക്ക് മറുപടി *_________✍ -

*ആരോപണം -01*

സ്ത്രീകൾക്ക് ജമാഅത്ത് നിസ്കാരത്തിനും ഇഅതികാഫിനും പള്ളികളിൽ പോകാം. കാന്തപുരം.

*മറുപടി :-*  പെരും നുണ കഷ്ടം  !!!!  ഉസ്താദവർകൾ പറഞ്ഞതിന്റെ അൽപ്പം ചില ഭാഗവും അവസാന ചില ഭാഗവും കോട്ട് ചെയ്ത് തെറ്റിദ്ധരിപ്പിക്കുകയാണ് പോസ്റ്റിൽ ഉള്ളത് !!! എന്തൊരു കഷ്ടം !!! ഉസ്താദവർകൾ പറഞ്ഞത്  "പരപുരുഷന്മാർ പങ്കെടുക്കുന്ന പൊതു പള്ളിയിലേക്ക് പോകണം എന്നല്ല അത് ""തടയുക തന്നെ വേണം"" എന്നാണ് ഉസ്താദ് പഠിപ്പിക്കുന്നത് !!"" തടയണം എന്ന ഭാഗം മൂടി വെച്ചു !!!! നഊദുബില്ലാഹ് !!!!    പിന്നെ ഇഹ്തികാഫുമായി ബന്ധപ്പെട്ട് പറഞ്ഞ സ്ഥലത്ത്- സാധുവാകുന്നത് പരപുരുഷന്മാർ കൂടിക്കലരുന്ന പൊതു പള്ളിയിലല്ല !  മറിച്ച് സ്ത്രീകൾക്ക് മാത്രമായി നിസ്ക്കരിക്കാൻ  പ്രത്യേകം ഉണ്ടാക്കിയ പള്ളി , അല്ലെങ്കിൽ വീട്ടിലെ ഒരു ഭാഗത്തെ വഖ്ഫ് ചെയ്ത പള്ളി എന്നിവിടങ്ങളിൽ ഇഹ്തികാഫിരുന്നാൽ സ്ത്രീകൾക്ക് ഇഹ്തികാഫ് സാധുവാകുമെന്നാണ് !! അല്ലാതെ പെണ്ണിന്ന് ഇഹ്തികാഫിനായി പള്ളിയിലേക്ക് പോകാമെന്നല്ല ! വീടിന്റെ ഉള്ളിന്റെ ഉള്ളറയിൽ വെച്ച് സ്ത്രീകൾ നിസ്ക്കരിക്കാനാണ് ഉസ്താദവർകൾ തിരുചര്യ ഉദ്ധരിച്ച് കൽപ്പിക്കുന്നത്!!!

ഉസ്താദവർകൾ രചിച്ച "സ്ത്രീ ജുമുഅ ജമാ അത്ത്" എന്ന കൃതി  ഇന്നും വിപണിയിൽ ലഭ്യമാണ് ഒരാവർത്തി വായിച്ചാൽ എല്ലാ സംശയങ്ങൾക്കും നിവാരണം ചെയ്യാം ... വഹാബികൾ പ്രചരിപ്പിക്കുന്ന എല്ലാ നുണകളുടെ യാഥാർത്ത്യവും മനസ്സിലാക്കാം .

*ആരോപണം - 02*

സ്ത്രീകൾക്ക് നിബന്ധനകളോടെ ജമാഅത്ത് നിസ്കാരത്തിനും ഇഅതികാഫിനും പള്ളികളിൽ പോകാമെന്നും അങ്ങനെ വരുന്ന സ്ത്രീകളെ പള്ളികളെ തൊട്ട് വിലക്കരുതെന്നും  കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.

*മറുപടി :-*  പൊതു പള്ളിയിൽ സ്ത്രീകളെ ജമാ അത്തിന്ന് വരുന്നതിനെ തൊട്ട് അവരെ തടയണം എന്നാണ് ഉസ്താദവർകൾ പറഞ്ഞത്  !!! അല്ലാതെ അനുവദിക്കുകയല്ല !  പിന്നെ എന്താണ് നിബന്ധന അത് ഫിത്നയെ ഭയപ്പെടുന്നു എന്നതാണ് , നോട്ടം പോലും ഫിത്നയാണ് !!!  ഇക്കാലത്ത് ഫിത്നയില്ലെന്ന് പറയാനൊക്കുമോ ?? ഫിത്നയുണ്ടെങ്കിൽ ഹറാമും ഇല്ലെങ്കിൽ കറാഹത്തുമാണെന്ന് നവവി ഇമാമിന്റെ ഷറഹ് മുഹദ്ദബിൽ കാണാൻ സാധിക്കും. പക്ഷെ എന്താണ് ഫിത്നയെന്നത് പോലും പഠിക്കാതെയാണ് പ്രസ്തുത വിഷയത്തിൽ വാദവുമായി വരുന്നെതോർക്കുമ്പോൾ കഷ്ടം തോന്നുന്നു!!

പര പുരുഷന്മാർ ജമാ അത്തിന്ന് പൊതുപള്ളിയിൽ പുറപ്പെടുന്നത് പോലെ സ്ത്രീകൾക്ക് പോകാമെന്നല്ല ! അവർക്ക് അനുവാദമില്ല ഇസ്ലാം വിലക്കിയിരിക്കുന്നു.

 - ഇനി എന്താണ് സുന്നികളുടെ വാദമെന്ന് നോക്കാം   പള്ളിയിൽ പോകുന്നതിന്ന് സ്ത്രീകൾക്ക് വിലക്ക് ഉണ്ടോ ? ബിദ ഇകളും സുന്നികളും തമ്മിലുള്ള തർക്കം എന്താണ് - അതായത് പരപുരുഷന്മാർ ജുമുഅ ജമാ അത്ത് നിർവ്വഹിക്കുന്ന പള്ളിയിലേക്ക് ജുമുഅ ജമാ അത്ത് നമസ്ക്കാരത്തിന്നായി പുറപ്പെടുന്നതിനെ തൊട്ട് സ്ത്രീകളെ വിലക്കിയിരിക്കുന്നു  എന്നതാണ് ,  അല്ലാതെ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി (ഉദാഹരണം ഖാളിയെ കാണാൻ, ഉസ്താദിനെ കൊണ്ട് വെള്ളം മന്ത്രിക്കാൻ പോലുള്ള പള്ളി കോമ്പൗണ്ടിൽ  വന്നാൽ മാത്രമേ കാര്യം നടക്കുകയുള്ളൂ എന്നുള്ള പ്രത്യേക അവസ്ഥയിലാണെങ്കിൽ ഇസ്ലാം അനുവദിച്ച ഔറത്ത് മറച്ച് വരുന്നത് കൊണ്ട് കുഴപ്പമില്ല - ഇവിടെയും ഫിത്ന ഭയപ്പെടുകയാണെങ്കിൽ വരാതിരിക്കലാണ് ഖൈറ് ) അല്ലാതെ ജുമുഅ ജമാ അത്ത് നമസ്ക്കാരങ്ങൾക്ക് പുരുഷന്മാരെ പ്പോലെ  വരണമെന്നല്ല വീട്ടിൽ വെച്ച് നിസ്ക്കരിക്കണം അതാണ് ഏറ്റവും ഉത്തമം.  ഇനി ഏതെങ്കിലും ചില പെണ്ണുങ്ങൾ വീടിന്റെ ഭാഗത്ത് ഒരു പള്ളിയുണ്ടാക്കി അവിടെ സ്ത്രീകൾ മാത്രം നമസ്ക്കരിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല , സ്വഹാബി വനിതകൾക്ക് ഇങ്ങനെ പള്ളിയുണ്ടായിട്ടുണ്ട്. ഇങ്ങനെയുണ്ടാക്കിയ പള്ളികളിൽ സ്ത്രീകൾക്ക് ഇഹ്തികാഫ് സാധുവാമുമെന്ന് സാരം.!!

*"ഇനി സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത്" എന്ന ഹദീസിന്റെ വിശദീകരണം  കാന്തപുരമുസ്താദ് രചിച്ച "സ്ത്രീ ജുമുഅ ജമാ അത്ത്"   എന്ന ഗ്രന്ഥത്തിൽ നിന്ന് അതേപടി താഴെ കൊടുക്കുന്നു തെറ്റിദ്ധരിച്ചവർ സത്യം മനസ്സിലാക്കട്ടെ !!!*⬇

عن ابن عمر قال رسول الله صلى الله عليه وسلم  لا تمنعوا نساء كم
المساجد وبيوتهن خير لهن   ( ابو داود 1-83)

നബി (സ) പറഞതായി ഇബ്നു ഉമർ (റ)  റിപ്പൊർട്ട് ചെയ്യുന്നു നിങ്ങളുടെ സ്ത്രീകള്‍ പള്ളിയിൽ പൊകുന്നത് നിങ്ങൾ തടയരുത് എന്നാൽ അവരുടെ വീടുകളാണവർക്കുത്തമം
(അബൂദാവൂദ്  1-83)

ഉത്തമത്തിന്ന് വിപരീതമാണ് പള്ളിയിൽ പോകലെന്ന് നബി (സ) തന്നെ തുറന്നു പ്രഖ്യാപിച്ചത് കൊണ്ടാണ് സ്വഹാബത് ഉമർ റ വിൻറ്റെ ഭാര്യയെ ചൊദ്യം ചെയ്തതും അവരുടെ ഭാര്യമാരെ അയക്കാതിരുന്നതും.

 و بيوتهن خير لهن

എന്ന് ചിലരുടെ റിപ്പൊർട്ടിൽ ഇല്ലാത്തത് കൊണ്ട് അത് അബൂദാവൂദിൽ നിന്ന് വന്ന  അധികപറ്റാണെന്ന് വിവരമില്ലാത്തവർ പറയാറുണ്ട് . അത് വെറും വാദത്തിനു വേണ്ടി ഉന്നയിക്കുന്ന മറുപടി എന്നെ ഉള്ളൂ

ഇബ്നു ഖുസൈമ ഇത് സ്വഹീഹാണെന്ന് പറഞിട്ടുണ്ട്.(ഫത് ഹുൽ ബാരി    2-237) സ്വഹീഹല്ലെന്ന് മറു പക്ഷവും പറയുന്നില്ല എന്നിരിക്കെ അധിക പറ്റാണെന്ന് പറയുന്നത്

زيادة العدل مقبولة

(നീതിമാൻ റ്റെ വർധനവ് അംഗീകരിക്കപ്പെടും)
എന്ന ഇൽമുൽ ഉസൂലിൻറ്റെ (നിദാന ശാസ്ത്രത്തിൻറ്റെ ) പൊതു നിയമത്തെ അവഗണിക്കലുമാണ്.

1684 - ﻧﺎ اﻟْﺤَﺴَﻦُ ﺑْﻦُ ﻣُﺤَﻤَّﺪٍ اﻟﺰَّﻋْﻔَﺮَاﻧِﻲُّ، ﺛﻨﺎ ﻳَﺰِﻳﺪُ ﺑْﻦُ ﻫَﺎﺭُﻭﻥَ، ﺣ ﻭَﺣَﺪَّﺛَﻨَﺎ ﻣُﺤَﻤَّﺪُ ﺑْﻦُ ﺭَاﻓِﻊٍ، ﻋَﻦْ ﻳَﺰِﻳﺪَ، ﺃَﺧْﺒَﺮَﻧَﺎ اﻟْﻌَﻮَّاﻡُ ﺑْﻦُ ﺣَﻮْﺷَﺐٍ، ﺣَﺪَّﺛَﻨِﻲ ﺣَﺒِﻴﺐُ ﺑْﻦُ ﺃَﺑِﻲ ﺛَﺎﺑِﺖٍ، ﻋَﻦِ اﺑْﻦِ ﻋُﻤَﺮَ ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «§ﻻَ ﺗَﻤْﻨَﻌُﻮا ﻧِﺴَﺑﺸﻮاﻫﺪﻩ
اﻟْﻤَﺴَﺎﺟِﺪَ، ﻭَﺑُﻴُﻮﺗُﻬُﻦَّ ﺧَﻴْﺮٌ ﻟَﻬُﻦَّ» ، ﻓَﻘَﺎﻝَ اﺑْﻦٌ ﻟِﻌَﺒْﺪِ اﻟﻠَّﻪِ ﺑْﻦِ ﻋُﻤَﺮَ: ﺑَﻠَﻰ ﻭَاﻟﻠَّﻪِ، ﻟَﻨَﻤْﻨَﻌُﻬُﻦَّ، ﻓَﻘَﺎﻝَ اﺑْﻦُ ﻋُﻤَﺮَ: ﺗَﺴْﻤَﻌُﻨِﻲ ﺃُﺣَﺪِّﺙُ ﻋَﻦْ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻭَﺗَﻘُﻮﻝُ ﻣَﺎ ﺗَﻘُﻮﻝُ؟ ﺟَﻤِﻴﻌَﻬُﻤَﺎ ﻟَﻔْﻈًﺎ ﻭَاﺣِﺪًا. ﻭَﺛﻨﺎ اﻟْﺤَﺴَﻦُ ﺑْﻦُ ﻣُﺤَﻤَّﺪٍ، ﻧﺎ ﺇِﺳْﺤَﺎﻕُ ﺑْﻦُ ﻳُﻮﺳُﻒَ اﻷَْﺯْﺭَﻕُ، ﺛﻨﺎ اﻟْﻌَﻮَّاﻡُ ﺑِﻬَﺬَا اﻹِْﺳْﻨَﺎﺩِ ﺑِﻨَﺤْﻮِﻩِK1684

صحيح ابن خزيمة 👆

- ﻗﺎﻝ اﻷﻟﺒﺎﻧﻲ: ﺇﺳﻨﺎﺩﻩ ﺻﺤﻴﺢ ﻟﻮﻻ ﻋﻨﻌﻨﺔ ﺣﺒﻴﺐ ﺑﻦ ﺃﺑﻲ ﺛﺎﺑﺖ ﻟﻜﻦ اﻟﺤﺪﻳﺚ ﺻﺤﻴﺢ ﺑﺸﻮاﻫﺪﻩ

കൂടാതെ ഇമാം അഹ്മദ് (റ) വിൻ റ്റെ റിപ്പൊർട്ടിലും ഈ ഭാഗം ഉണ്ട് (ഇബ്നു കസീർ 3-294). ഇമാം ഹാകിം റ ബുഖാരി മുസ്ലിമിൻറ്റെ നിബന്ധനയനുസരിച്ച് തന്നെ ഈ ഹദീസ് സ്വഹീഹാണെന്ന് പറയുന്നു. (മഹല്ലി   1-222)

കൂടാതെ ഉല്പ തിഷ്ണുക്കളുടെ നെതാവായി വാഴ്ത്തുന്ന ഇബ്നു തയ്മിയ്യ തൻറ്റെ ഫതാവ   6/458 ൽ ഈ ഹദീസ് സർവാരാലും അംഗീകരിക്കപ്പെട്ട , സ്വീകാര്യ യൊഗ്യമായതാണെന്ന് പറഞിട്ടുണ്ട്.

സ്ത്രീകള്‍ക്ക് പള്ളിയിൽ പൊകാൻ അനുവാദം നൽകൽ നിർബന്ധമില്ലെന്നതിനു ഈ ഹദീസ് തന്നെ തെളിവാണ്.

ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു.

وَفِيهِ إِشَارَةٌ إِلَى أَنَّ الْإِذْنَ الْمَذْكُورَ لِغَيْرِ الْوُجُوبِ لِأَنَّهُ لَو كَانَ وَاجِبا لَا تنفى مَعْنَى الِاسْتِئْذَانِ لِأَنَّ ذَلِكَ إِنَّمَا يَتَحَقَّقُ إِذَا كَانَ الْمُسْتَأْذَنُ مُخَيَّرًا فِي الْإِجَابَةِ أَوِ الرَّدِّ

فتح الباري 2/236

" മെൽ പറഞ്ഞ അനുമതി നൽകൽ നിർബന്ധമില്ല എന്ന് ഈ ഹദീസിൽ തന്നെ സൂചനയുണ്ട് കാരണം അനുമതി നൽകൽ നിർബന്ധമാണെങ്കിൽ
'' ആവശ്യപ്പെട്ടാൽ'' എന്ന് പറഞതിനർത്ഥമില്ലാതായിത്തീരും . അനുമതി തെടപ്പെടുന്നവന്ന് അനുവദിക്കാനും അനുവദിക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ളതാണെങ്കിൽ മാത്രമെ അനുമതി ആവഷ്യപ്പെടേണ്ടതുള്ളൂ!!
(ഫത് ഹുൽ ബാരി  2-236)

ഉദാഹരണറ്റത്തിന് നിർബന്ധ നിസ്കാരം ഞാൻ നിർവ്വഹിക്കട്ടെ എന്ന് ഭർത്താവിനോട് ചൊദിച്ച് അതിനു മറുപടി കിട്ടുന്നതു വരെ കാത്തിരിക്കേണ്ടതില്ല……

*(കാന്തപുരം ഉസ്താദിൻറ്റെ "സ്ത്രീ ജുമുഅ ജമാ അത്ത്" എന്ന കൃതിയിൽ നിന്നും)*👆🏻

ഒരാവർത്തി ഈ കൃതിയിലെ വരികൾ വായിച്ചവർക്ക്  ഉസ്താദവർകളുടെ രചനയിൽ നിന്നും മനസ്സിലാക്കാം !!!!!

*ഇനി ഇഹ്തികാഫും വസ്തുതയും  നോക്കാം*⬇🔽

*ആരോപണം - 01*  - عن عائشة (ر) أن النبي (ص) كان يعتكف العشر الأواخر من رمضان حتى توفاه الله ثم اعتكف أزواجه بعده. (بخاري و مسلم)*

റസൂലുള്ളാഹ് (സ) തങ്ങളുടെ വഫാത്തിനു ശേഷം അവിടുത്തെ പത്നിമാർ മസ്ജിദുന്നബവിയിൽ ഇഅതികാഫിരിക്കൽ തുടർന്നു.*
///////റസൂലുള്ളാഹ് (സ) ന്റെ വഫാത്തിനു ശേഷം അവർ (പത്നിമാർ) പള്ളിയിൽ ഇഅതികാഫിരിക്കൽ ഉപേക്ഷിച്ചില്ല.*////////////////

*മറുപടി* -  ഹദീസിന്റെ ആദ്യ ഭാഗം മാത്രമേ നൽകിയിട്ടുള്ളൂ എന്നാലിതാ മുഴുവനായും നൽകുന്നു....

ഇമാം ബുഖാരി "സ്ത്രീകളുടെ ഇഹ്തികാഫ്" എന്ന ബാബിൽ  ഉദ്ദരിക്കുന്ന ഹദീസ്👇

ﺑﺎﺏ اﻋﺘﻜﺎﻑ اﻟﻨﺴﺎء

2033 - ﺣﺪﺛﻨﺎ ﺃﺑﻮ اﻟﻨﻌﻤﺎﻥ، ﺣﺪﺛﻨﺎ ﺣﻤﺎﺩ ﺑﻦ ﺯﻳﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ، ﻋﻦ ﻋﻤﺮﺓ، ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ، ﻗﺎﻟﺖ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻳﻌﺘﻜﻒ ﻓﻲ اﻟﻌﺸﺮ اﻷﻭاﺧﺮ ﻣﻦ ﺭﻣﻀﺎﻥ، ﻓﻜﻨﺖ ﺃﺿﺮﺏ ﻟﻪ ﺧﺒﺎء ﻓﻴﺼﻠﻲ اﻟﺼﺒﺢ ﺛﻢ ﻳﺪﺧﻠﻪ، ﻓﺎﺳﺘﺄﺫﻧﺖ ﺣﻔﺼﺔ ﻋﺎﺋﺸﺔ ﺃﻥ ﺗﻀﺮﺏ -[49]- ﺧﺒﺎء، ﻓﺄﺫﻧﺖ ﻟﻬﺎ، ﻓﻀﺮﺑﺖ ﺧﺒﺎء، ﻓﻠﻤﺎ ﺭﺃﺗﻪ ﺯﻳﻨﺐ اﺑﻨﺔ ﺟﺤﺶ ﺿﺮﺑﺖ ﺧﺒﺎء ﺁﺧﺮ، ﻓﻠﻤﺎ ﺃﺻﺒﺢ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺭﺃﻯ اﻷﺧﺒﻴﺔ، ﻓﻘﺎﻝ: «ﻣﺎ ﻫﺬا؟» ﻓﺄﺧﺒﺮ، ﻓﻘﺎﻝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «§ﺃﻟﺒﺮ ﺗﺮﻭﻥ ﺑﻬﻦ» ﻓﺘﺮﻙ اﻻﻋﺘﻜﺎﻑ ﺫﻟﻚ اﻟﺸﻬﺮ، ﺛﻢ اﻋﺘﻜﻒ ﻋﺸﺮا ﻣﻦ ﺷﻮاﻝ __________

صحيح البخاري 👆

"ആയിഷ (റ) യിൽ നിന്ന് നിവേദനം "റമളാനിലെ അവസാന പത്തിൽ നബി (സ) ഇഹ്തികാഫിരികുമായിരുന്നു. ഞാൻ നബി (സ) ക്ക് പള്ളി യിൽ ഒരു ടെൻറ്റ് നിർമ്മിച്ച് കൊടുക്കും. സുബ്ഹി നിസ്കാരം കഴിഞ്ഞ് നബി (സ) ആ  ടെൻറ്റിൽ പ്രവേശിക്കും . മഹതിയായ ഹഫ്സ്വത്ത് (റ) ഒരു ടെൻറ്റ് സ്ഥാപിക്കാൻ ആയിഷാ( റ) വിനോട് അനുവാദം ചോദിച്ചു . ആയിഷാ ബീവി (റ) അനുവാദം കൊടുത്തതിൻറ്റെ അടിസ്ഥാനത്തിൽ ഹഫ്സാ ബീവി (റ) യും ഒരു ടെൻറ്റ് സ്ഥാപിച്ചു  . ഇത് കണ്ട ജഹ്ഷിൻറ്റെ പുത്രി സൈനബ ബീവി (റ) മറ്റൊരു ടെൻറ്റ് സ്ഥാപിച്ചു.

👉👉 നബി (സ) പ്രഭാതത്തിൽ വന്ന് നോക്കുമ്പോൾ നാല് ടെൻറ്റുകള്‍ കാണാനിടയായി.

(1- നബി (സ) യുടേത്)

(2- ആയിഷ (റ) യുടേത്)

(3-ഹഫ്സ (റ) യുടേത്)

(4- സൈനബ (റ) യുടേത്)

👉 നബി (സ) ചോദിച്ചു
ഇതെന്താണ് ❓

മറുപടി ലഭിച്ച നബി ( സ) പറഞ്ഞു👇👇👇

"ഗുണമാണോ ഇവരെ ക്കൊണ്ട് നിങ്ങള്‍ വിചാരിക്കുന്നത്!!!!

തുടർന്ന് ആ മാസത്തെ ഇഹ്തികാഫ് നബി (സ) ഒഴിവാക്കുകയും ഷവ്വാലിൽ നിന്ന് പത്ത് ദിവസം നബി (സ) ഇഹ്തികാഫിരിക്കുകയും ചെയ്തു"

ബുഖാരി (1892) _________

അപ്പോൾ കാര്യം വ്യക്തം  ! നബി (സ്വ ) ഈ പ്രവൃത്തിയെ ഗുണമാണോ എന്ന് ചോദിച്ച് അനിഷ്ടം പ്രകടിപ്പിച്ചു !! മാത്രവുമല്ല  നബി (സ്വ) ഒരു വർഷം വരെ ഇതിനെ ഉപേക്ഷിച്ചതിന്റെ കാരണം തന്നെ സ്ത്രീകൾക്ക് പൊതു പള്ളിയിൽ ഇങ്ങനെ ഇഹ്തികാഫ് പാടില്ലാത്തത് കൊണ്ട് തന്നെയാണ് !   ഉസ്താദവർകൾ വിശദീകരിക്കുന്ന ഈ ഭാഗം ആരോപണത്തിൽ കൊടുത്തിട്ടില്ല !!!! കഷ്ടം തന്നെ !!! പിന്നെ ഹബീബ് (സ്വ) യുടെ വഫാതിന്ന് ശേഷം ഇഹ്തികാഫിരുന്നത് പൊതുപള്ളിയിലാണെന്ന് എവിടെ ??? അത് വീട്ടിലെ പള്ളിയിലായിരുന്നു !!! വിശദീകരണം താഴെ നൽകുന്നു

*ശാഫിഈ മദ് ഹബിലെ പ്രകൽഭ ഫിഖ് ഹീ പണ്ടിതനായ ഇബ്നു ഹജർ (റ) തന്നെ പറയട്ടെ...*

""വീട്ടിൽ നിസ്ക്കരിക്കാനായി മാറ്റി വെച്ച (പള്ളിയായി വഖ്ഫ് ചെയ്തിട്ടില്ലാത്ത) റൂമിൽ സ്ത്രീ ഇഹ്തികാഫിരുന്നാൽ സാധുവാകില്ലെന്നാണ് ഇമാം ശാഫിഈ (റ) വിന്റെ ജദീദായ അഭിപ്രായം . കാരണം അത് മാറ്റം വരുത്തുന്നതിനോ വലിയ അശുദ്ധിയുള്ളവർക്ക് അവിടെ താമസിക്കുന്നതിനോ അവിടെ മലമൂത്ര വിസർജ്ജനം നടത്തുന്നതിനോ അവിടെ വെച്ച് സംയോഗം നടത്തുന്നതിനോ വിരോധമില്ല . മാത്രവുമല്ല ഇഹ്തികാഫിരിക്കാൻ വീട്ടിലെ നിസ്ക്കാര റൂം മതിയായിരുന്നെങ്കിൽ ഉമ്മഹാതും മുഹ്മിനീൻ (നബി സ്വ യുടെ ഭാര്യമാർ) പള്ളിയേക്കാൾ മറയുള്ള അവിടെയല്ലാതെ ഇഹ്തികാഫിരിക്കുമായിരുന്നില്ല. ഈ വിഷയത്തിൽ നപുംസകത്തിന്ന് പുരുഷന്റെ നിയമമാണുള്ളത്. സ്ത്രീക്ക് പള്ളിയിലേക്ക് ജമാ അത്തിന്ന് പുറപ്പെടൽ കറാഹത്താകുന്ന സ്ഥലത്ത് പള്ളിയിൽ ഇഹ്തികാഫിരിക്കലും കറാഹത്താണ് അതിന്റെ വിശദീകരണം കഴിഞ്ഞ് പോയി. (തുഹ്ഫ - 3/466)"""

"ഇമാം കുർദ്ദി (റ) വിനെ ഉദ്ധരിച്ച് അല്ലാമാ ശർവാനി (റ) എഴുതുന്നു.

"പള്ളിയിൽ ഇഹ്തികാഫിരിക്കൽ യുവതിക്ക് നിരുപാധികം കറാഹത്താണ്. യുവതിയല്ലാത്തവർ ഭംഗിയുള്ളവരാണെങ്കിൽ അവർക്കും കറാഹത്താണ്. നാശമുണ്ടാകുമെന്ന ഭാവനയുള്ളപ്പോൾ അവൾക്ക് ഹറാമുമാണ്. (ശർവാനി - 3/466)"

എന്നാൽ അബൂ ഹനീഫ (റ) യുടെ അഭിപ്രായം പ്രസ്തുത സ്ഥലത്ത് സ്ത്രീകൾ ഇഹ്തികാഫിരുന്നാൽ സാധുവാകുമെന്നാണ് . ഇമാം ശാഫിഈ (റ) വിന്റെ ഖദീമായ അഭിപ്രായവും ഇതാണ്. അല്ലാമാ ശർവാനി (റ) എഴുതുന്നു.

"ശാഫിഈ ഇമാമിന്റെ ഖദീമായ അഭിപ്രായം സാധുവാകുമെന്നാണ് . കാരണം പള്ളി പുരുഷന്മാർക്ക് നിസ്ക്കരിക്കാനുള്ള സ്ഥലമായത് പോലെ വീട് സ്ത്രീകൾക്ക് നിസ്ക്കരിക്കാനുള്ള സ്ഥലമാണ്. (ശർവാനി -  3/466)"

👉ഗുണമാണോ ?? എന്ന ചോദ്യത്തിലൂടെ നബി (സ) അനിഷ്ട്ടം പ്രകടിപ്പിച്ച  ഈ ഹദീസ് അടിസ്ഥാനമാക്കി നബി (സ) യുടെ ഭാര്യമാർ നബി (സ) യുടെ വഫാത്തിന്ന് ശേഷവും ഇഹ്തികാഫ് ഇരുന്നത് അവരുടെ വീടുകളിലെ പള്ളികളിലായിരുന്നുവെന്ന് മുല്ലാ അലിയ്യുൽ ഖാരി തൻറ്റെ " മിർഖാതുൽ മഫാതീഹ്" ൽ രേഖപ്പെടുത്തിയിട്ടുണ്ട്

✅👉 كتاب الاعتكاف

ثُمَّ اعْتَكَفَ أَزْوَاجُهُ) ، أَيْ فِي بُيُوتِهِنَّ لِمَا سَبَقَ مِنْ عَدَمِ رِضَائِهِ لِفِعْلِهِنَّ، وَلِذَا قَالَ الْفُقَهَاءُ: يُسْتَحَبُّ لِلنِّسَاءِ أَنْ يَعْتَكِفْنَ فِي مَكَانِهِنَّ

مرقات المفاتيح 👆
"(പിന്നെ നബി (സ) യുടെ ഭാര്യമാർ ഇഹ്തികാഫിരുന്നിരുന്നു). ഭാര്യമാരുടെ പ്രവർത്തനം നബി (സ) ഇഷ്ട്ടപ്പെട്ടിട്ടില്ലെന്ന് മുമ്പ് പറഞ്ഞതിൻറ്റെ അടിസ്ഥാനത്തിൽ

" നബി (സ) യുടെ  വഫാത്തിന്ന് ശേഷം അവർ ഇഹ്തികാഫിരുന്നത്  അവരുടെ വീടുകളിലായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.  ഇത് കൊണ്ടാണ് സ്ത്രീകള്‍ക്ക് അവരുടെ സ്ഥലത്ത് ഇഹ്തികാഫിരിക്കലാണ് സുന്നത്ത് എന്ന് കർമ്മ ശാസ്ത്ര പണ്ഡിതർ പ്രഖ്യാപിച്ചത്.""

(മിർഖാത്ത് . കിതാബുൽ ഇഹ്തികാഫ്)

✅👉" ഇഹ്തികാഫിന്ന് വീട്ടിലെ നിസ്ക്കാര റൂം മതിയായിരുന്നെങ്കിൽ ഉമ്മഹാത്തുൽ മുഅ്മിനീൻ അവിടെയല്ലാതെ ഇഹ്തികാഫ് ഇരിക്കുമായിരുന്നില്ല "
എന്ന ഇബ്നു ഹജർ ഹൈതമി (റ: അ) യുടെ പ്രസ്താവം എേറെ ശ്രദ്ദേയമാണ്. നബി (സ) യുടെ ഭാര്യമാർ പള്ളിയിൽ ഇഹ്തികാഫിരുന്നത് പ്രത്യേകം ടെൻറ്റ് തയ്യാറാക്കി അതിൻ റ്റെ ഉള്ളിലായിരുന്നുവെന്ന്
ഇമാം ബുഖാരി (റ) വിൻ റ്റെ ഉപര്യുക്ത ഹദീസിൽ നിന്ന് സ്പഷ്ട്ടമാണ് . അതിനാൽ അന്യ പുരുഷന്മാർ ദർഷിക്കുക, അവരുമായി കൂടിക്കലരുക, തുടങ്ങിയ പ്രശ്നങ്ങളൊന്നും അവിടെയില്ലാത്തത് കൊണ്ട് ഷാഫിഈ മദ് ഹബിലെ പണ്ഡിതന്മാർ വിവരിച്ചതിനെതിരായി ഇതിൽ ഒന്നുമില്ല !!!!

*ആരോപണം - 02* -

 മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും മസ്ജിദുൽ അഖ്സയിലും മാത്രമല്ല, ലോകത്തുള്ള ഏതു പള്ളിയാണങ്കിലും,  ഇഅതികാഫിനു ഒരേ പ്രതിഫലം തന്നേയാണ് ഉള്ളത്.  മൂന്ന് ഇമാമീങ്ങളും അതിൽ ഏകോപിച്ചിരിക്കന്നു. എന്നാൽ ഹനഫീ മദ് ഹബ് പ്രകാരം ജുമുഅ ജമാആത്ത് നടക്കുന്ന പള്ളിയിലേ ഇഅതികാഫ് ഇരിക്കാവൂ. ഇഅ്തികാഫ് പള്ളിയുടെ ഉള്ളിൽ തന്നേ ആയിരിക്കണം. പള്ളിയുടെ പുറത്ത്* ഇഅതികാഫിരുന്നാൽ സ്വഹീഹാകുകയില്ല.

(പാടത്തും പറമ്പിലും ഇഅതികാഫിരുന്നാൽ സ്വഹീഹാകുകയില്ല എന്ന് സൂചന)/////////

*മറുപടി* - ഓഹ് !! എന്തൊരു നുണ !!! ഇഹ്തികാഫിന്ന് എല്ലാ പള്ളിയിലും ഒരേ പ്രതിഫലമെന്നല്ല മറിച്ച് ഏത് പള്ളിയിലാണെങ്കിലും ജുമുഅത്ത് പള്ളിയോ ! നിസ്ക്കാരപ്പള്ളിയോ ! വീട്ടിൽ വഖ്ഫ് ചെയ്ത പള്ളിയോ ഏതുമാകട്ടെ അവിടെ ഇഹ്തികാഫിരുന്നാൽ സാധുവാകുമെന്നാണ് ഉസ്താദവർകൾ പറഞ്ഞത് അല്ലാതെ മസ്ജിദുൽ ഹറാം പോലുള്ള പള്ളിയിൽ പ്രതിഫലം ഒരേ പോലെയെന്നല്ല !!

പിന്നെ പാടത്തും പറംബിലും ഇഹ്തികാഫിരിക്കാൻ ഏത് സുന്നി പണ്ടിതനാണ് ക്ഷണിച്ചത് ???  അല്ലെങ്കിൽ കാന്തപുരമുസ്താദ് പഠിപ്പിച്ചോ പാടത്തും പറമ്പിലും ഇഹ്തികാഫ് സാധുവാകുമെന്നത് ??? ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച് തെളിയിക്കാൻ സാധിക്കുമോ ????

*ആരോപണം - 03*

 മസ്ജിദുകൾ സ്ത്രീകൾക്ക് ഹറാമോ, വിരോധിക്കപ്പെട്ടതോ അല്ല.*

കാന്തപുരം ഉറപ്പിച്ചു പറഞ്ഞു.

*മറുപടി :-*  !!! സ്ത്രീകൾക്ക് പള്ളി ഹറാമാണെന്ന് എന്നല്ല !! മറിച്ച്  പരപുരുഷന്മാർ പങ്കെടുക്കുന്ന പൊതുപള്ളിയിൽ ജുമുഅ ജമാ അത്തിന്ന് സ്ത്രീകൾക്ക് പുറപ്പെട്ട് വരാൻ പാടില്ല അതിനെ തൊട്ട് തടയണം എന്നാണ് അല്ലാതെ പള്ളി ഹറാമാണ് എന്നല്ല  !!! പറഞ്ഞതെന്താണെന്ന് ശരിക്കും മനസ്സിലാക്കുക !;

ഹറാമാകുന്നതെന്ത് കൊണ്ടെന്നും വിലക്കേർപ്പെടുത്തിയത് എന്ത് കൊണ്ടുമാണെന്ന് താഴെ വിശദീകരിക്കുന്നു...⬇

ഹിജ്റഃ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം അലാഉദ്ദീന്‍ അബൂബകറിബ്നു മസ്ഊദ് (റ) രേഖപ്പെടുത്തുന്നു.

“ജുമുഅഃക്കോ പെരുന്നാള്‍ നിസ്കാരത്തിനോ മറ്റേതെങ്കിലും നിസ്കാരങ്ങള്‍ക്കോ പുറപ്പെടാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ലെന്ന കാര്യത്തില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരി ക്കുന്നു. വീട്ടിലിരിക്കണമെന്ന ഖുര്‍ആന്റെ കല്‍പ്പന പുറത്തുപോകരുതെന്ന നിരോധം കൂടിയാണ്. കാരണം, അവരുടെ പുറത്തിറങ്ങല്‍ ഫിത്നക്ക് ഹേതുവാണ്. ഒരു സംശയ വുമില്ല. ഫിത്ന ഹറാമാണ്. ഹറാമിലേക്ക് ചേര്‍ക്കുന്ന പുറപ്പെടലും ഹറാം തന്നെയാ കുന്നു” (അല്‍ബദാഇഉസ്സ്വനാഇഅ്, 1/408)...""

ഇമാം തഖ്യുദ്ദീനുദ്ദി മശ്ഖി (റ) എഴുതി:
“സ്ത്രീകളെ തടയണമെന്ന കാര്യത്തില്, ലക്ഷ്യങ്ങളുടെ ബാഹ്യാര്‍ഥം മാത്രമുള്‍ക്കൊ ള്ളുന്നവരും ശരീഅത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ മാത്രം വിജ്ഞാനമില്ലാത്ത വിഡ്ഢികളുമല്ലാതെ സംശയിക്കുകയില്ല. അതിനാല്‍ ഏറ്റം ശരിയായിട്ടുള്ളത് സ്ത്രീരംഗ പ്രവേശം ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അപ്രകാരം ഫത്വ നല്‍കലുമാണ്” (കിഫാ യതുല്‍ അഖ്യാര്‍, 1/195)._______✍🌸

*വഹാബിയൺ നുണപ്രചരണങ്ങളിൽ തെറ്റിദ്ധരിച്ച് പോയവർ സത്യം മനസ്സിലാക്കുക - കാന്തപുരമുസ്താദിന്റെ "സ്ത്രീ ജുമുഅ ജമാ അത്ത്, എന്ന കൃതി വാങ്ങി പഠിക്കുക അള്ളാഹു ഉസ്താദവർകൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ*😢

സിദ്ധീഖുൽ മിസ്ബാഹ് 🌸

Monday, 23 July 2018

ജിന്ന് മുജാഹിദും വിസ്ഡം മുജാഹിദും തുറന്ന പോരാട്ടത്തിന്!

ജിന്ന് മുജാഹിദും
വിസ്ഡം മുജാഹിദും
തുറന്ന പോരാട്ടത്തിന്..
എല്ലാം മാന്തി പുറത്തിടുമെന്ന് ഒരു കൂട്ടം മൗലവിമാർ... നൂറ്റാണ്ടാഘോഷിച്ചിട്ടും തീരുമാനമാകാത്ത മുജാഹിദ് തൗഹീദ് ദജ്ജാലിറങ്ങുമ്പോളെങ്കിലും എന്തെങ്കിലുമാക്കുമോ ആവോ...!
➖➖➖⏺⏺➖➖➖

മുജാഹിദിലെ ജിന്ന് ഗ്രൂപ്പ്
രണ്ടായി പിളർന്നിരുന്നു...
വിസ്ഡം ഗ്രൂപ്പും  ജിന്ന് ഗ്രൂപ്പും...!

കേരള വഹാബികളുടെ ആദർശം പലതും ശരിയല്ല ,പലതും തിരുത്തേണ്ടതുണ്ട് എന്ന ചിന്താഗതിയോടെ ജിന്ന് ഗ്രൂപ്പ് യോഗം ചേർന്നു ഏഴ് ദിവസങ്ങളിലായി 200 വിഷയങ്ങൾ ചർച്ചക്കിട്ടു.പലതും തെറ്റാണെന്നു ബോധ്യപ്പെട്ടു.അത് തിരുത്താൻ തീരുമാനമാകുമ്പോൾ ജിന്ന് ഗ്രൂപ്പ് രണ്ടായത്രെ!
മുജാഹിദിന്റെ പഴയ ആദർശങ്ങൾ പലതും തിരുത്തണമെന്ന് ഒരുവിഭാഗം. തിരുത്തരുതെന്ന് മറ്റൊരു വിഭാഗവും.
ഒന്നാം വിഭാഗം ജിന്നായി അറിയപ്പെടുന്നു, സകരിയ സ്വലാഹിയാണ് നേതാവ്.
രണ്ടാം വിഭാഗം വിസ്ഡം ഗ്രൂപ്പ്.ഹുസൈൻസലഫിയും മുജാഹിദ് ബാലുശേരിയുമാണിതിന്റെ നേതാക്കൾ.
കാലങ്ങളായി ഇവർ പിരിഞ്ഞിട്ട്.പക്ഷേ ഒരു തുറന്ന പോരാട്ടത്തിനു് ഇതുവരെ തുനിഞ്ഞിട്ടില്ലായിരുന്നു.
ഇപ്പോൾ തറാവീഹ് 11 ൽ കൂടുതൽ അനാചാരമാണെന്ന മുജാഹിദ് ആശയം തെറ്റാണെന്ന് സ്വലാഹി പ്രഖ്യാപിച്ചതോടെ തുടക്കം കുറിച്ചു തുറന്ന പോരാട്ടത്തിന്.

ഇനി വായിക്കുക;
വിസ്ഡം ഗ്രൂപ്പിനെതിരെ
ജിന്ന് ഗ്രൂപ്പിന്റെ അൽ ഇസ്ലാഹ് മാസികയിൽ നിന്ന്
👇
" അന്തമില്ലാത്ത വിസ്ഡം അനുയായികളോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ. തലയിരിക്കുമ്പോൾ വാലാടരുത്. ഇവ്വിഷയകമായി സ്വലാഹിക്കും അൽ ഇസ് ലാഹിനും അബദ്ധം പറ്റിയെങ്കിൽ അത് സലക്ഷ്യം വിവരിക്കാൻ നിങ്ങളുടെ ദാഇമാരോടും
പണ്ഡിതന്മാർ എന്ന് പറയുന്നവരോടും ആവശ്യപ്പെടുക. അവർ കളത്തിലിറങ്ങട്ടെ. കാര്യങ്ങൾ കൃത്യം കൃത്യമായി വിവരിക്കട്ടെ. അപ്പോൾ നോക്കാം ബാക്കി കാര്യം.ഒരു തറാവീഹ് വിഷയം മാത്രം ചർച്ചയാക്കിയപ്പോൾ തന്നെ നിങ്ങളിങ്ങനെ കോമരം തുള്ളാൻ തുടങ്ങിയാൽ നിങ്ങളിനി എത്ര നാൾ തുള്ളേണ്ടിവരും. സ്പാൻ ഹോട്ടലിലെ ചർച്ച ഞങ്ങൾ മറക്കില്ല. എല്ലാം മാന്തി പുറത്തിടാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. കാത്തിരിക്കുക അക്ഷമരായി തന്നെ......
പഴയകാലം മുതൽ മുജാഹിദ് പ്രസ്ഥാനം പുലർത്തിപ്പോരുന്ന ആശയാദർശങ്ങൾ പലതും സലഫീ ഉലമാക്കളുടെ പ്രാമാണിക നിലപാടുകളുമായി നേർക്കുനേരെ കൂട്ടിമുട്ടുന്നവയോ ഒരു നിലക്കും സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതോ ആണെന്ന് തിരിച്ചറിവുള്ള പലരും വിസ്ഡം മുന്നണിയിൽ ഉണ്ട് അതെല്ലാം ധീരമായി തിരുത്തി പഴയ സംഘടനയുടെ കറ പുരണ്ട പ്ലാറ്റ്ഫോം പാടെ ഒഴിവാക്കി പ്ലെയിൻ പേപ്പറിൽ നിന്ന് തുടങ്ങാൻ എല്ലാ നിലക്കും അനുയോജ്യമായ ഒരു ചരിത്രപരമായ വഴിത്തിരിവിൽ എത്തിയ സമയത്ത് അത്തരം വിഷയങ്ങളെ വകതിരിച്ച് രേഖപ്പെടുത്തി സലഫീ ഉലമാക്കളുമായി ഇരുന്ന് നിലപാടുകൾ തീരുമാനിച്ച് സുതാര്യമായി മുന്നോട്ട് പോകാൻ കൂടിയാലോചിച്ചുറപ്പിച്ച ശേഷം പ്രസ്തുത രേഖകൾ ' മുക്കാൻ 'ഗൂഢാലോചന നടത്തിയവരാണ് ഇന്നത്തെ വിവാദങ്ങളിൽ അസ്വസ്ഥത കാണിക്കുന്നതും സ്റ്റേജിൽ കയറി പിച്ചും പേയും പറയുന്നതും....
കെ.എൻ.എമ്മിൽ നിന്നും പുറത്ത് പോന്ന സമയത്ത് കോഴിക്കോട് സ്പാൻ ഹോട്ടലിൽ അമ്പതോളം ദാഇമാർ ഏഴ് ദിവസത്തോളം ഒരോ ദിവസം പത്ത് മണിക്കൂർ വീതം കുടിയിരുന്ന് ഇരുനൂറോളം വിഷയങ്ങളിൽ ചർച്ച നടക്കുകയും പല വിഷയങ്ങളിലും നാം ലോക സലഫീ ഉലമാക്കളോട് ചർച്ച ചെയ്ത് നിലപാടുകളിൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്ന് തീരുമാനിക്കുകയാണ് ചെയ്തത്.പ്രസ്തുത ചർച്ചയുടെ രേഖകൾ മുക്കിയതാരാണോ, അവരുടെ ഉദ്ദേശ്യമെന്തായിരുന്നോ അത് തന്നെയാണ് ഈ വിഷയത്തിൽ സ്വലാഹി ക്രൂശിക്കപ്പെടാൻ കാരണവും. ഇനി ഞങ്ങൾ പറയാൻ പോകുന്ന വിഷയങ്ങൾ എന്തൊക്കെയാണെന്ന് ആ രേഖ മുക്കിയ കുതന്ത്രക്കാർക്കറിയാം. അല്ലാഹു തൗഫീഖ് നൽകുകയാണെങ്കിൽ ഓരോന്നും ഞങ്ങൾ ചർച്ചക്കിടുക തന്നെ ചെയ്യും. " [അൽ ഇസ്ലാഹ്   2018 ജൂലൈ ]

എങ്ങിനെയുണ്ട് കാര്യങ്ങൾ... ഏതായാലും , അല്ലാഹു തൗഫീഖ്
ഏറ്റി ഏറ്റി നൽകട്ടെ എന്ന് ദുആ ചെയ്യാം... മൗലവിമാരേ...എല്ലാം മാന്തി നിങ്ങൾ പുറത്തിടുക... സ്വർഗത്തിലേക്ക് നേരിട്ടു പോകാനായി നിങ്ങളുടെ പിന്നിൽ കൂടിയ പാമര ജനങ്ങൾ ഇതൊക്കെ കാണട്ടെ...!
ബിദ്അത്താണെന്ന്
മുദ്രകുത്തി നിങ്ങൾ
മാറ്റി നിർത്തിയ കാര്യ
ങ്ങളെ കുറിച്ച് '''ഞങ്ങൾക്ക് അബദ്ധം പറ്റിയതാണ് അത് 'ലോക സലഫി 'കൾ പറഞ്ഞ പോലെ സുന്നത്താണ്''' എന്നുറക്കെ പറയാൻ അല്ലാഹു തആല നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ...
വിത്റിലെ ഖുനൂത് വെറും സാമ്പിൾ വെടിക്കെട്ട് മാത്രം...''പ്രസ്തുത ഖുനൂത്ത് ബിദ്അഅത്താണ് എന്ന് ഞങ്ങൾ പറഞ്ഞത് അബദ്ധമാണ് -അതിന്റെ ഹദീസ് സ്വഹീഹാണ് വിത്റിൽ ഖുനൂത് സുന്നത്താണ്''- എന്ന മുജാഹിദ് കുമ്പസാരം ആരും മറന്നിട്ടില്ല... എല്ലാം മാന്തി പുറത്തിടാൻ മൗലവിമാർക്ക് മുസ് ലിംകളുടെ സർവ്വ പിന്തുണയുമുണ്ട്...അത് കണ്ടിട്ടെങ്കിലും കുറച്ച് പാവങ്ങൾ സത്യം മനസിലാക്കി ,
 നിങ്ങളുടെ കെണി വലയിൽ നിന്ന് സുരക്ഷിതരാവട്ടെ ...

എന്തുകൊണ്ട് കാന്തപുരം മാത്രം വിമര്‍ശിക്കപ്പെടുന്നു.... ?????

ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യമായി പരിഗണിക്കേണ്ടത് ചിലര്‍ ആരോപിക്കുന്നത് പോലെ ആദ്യമായി വിമര്‍ശിക്കപ്പെടുന്ന ഒരു മുസ്‌ലിംപണ്ഡിത വ്യക്തിത്വം കാന്തപുരമാണോഎന്നതാണ്. പരിശുദ്ധ ഖുര്‍ആനില്‍ പ്രവാചകന്മാരുടെ ചരിത്രത്തിലെമ്പാടും നമുക്ക് വിമര്‍ശനങ്ങളുടെയും പരിഹാസങ്ങളുടെയും കൂരമ്പുകള്‍ മാത്രമല്ല മര്‍ദ്ദനങ്ങളും ബഹിഷ്കരണ നടപടികളും വധശിക്ഷ വരെ ഏറ്റുവാങ്ങിയതായി കാണാം. സഹാബിമാരുടെയും താബിഉകളുടേയും അഇമ്മത്തുല്‍ അര്‍ബഅയുടെയും കഥ വ്യത്യസ്തമല്ല . സ്വസമുദായത്തില്‍ പെട്ട പണ്ഡിതന്മാര്‍ തന്നെയായിരുന്നു ഇമാം ഷാഫിഈ(റ) വിനെ ആക്ഷേപിചിരുന്നതും മഹാനവര്‍കള്‍ മരിച്ചുകിട്ടാന്‍ പ്രാര്‍ഥിച്ചിരുന്നതും.ഭരണകര്‍ത്താക്കളുടെ അടുത്ത് കള്ളക്കേസ് കൊടുത്തിരുന്നതും സ്വ സമുദായത്തിലെ അസൂയക്കാര്‍ തന്നെയായിരുന്നു. ഇമാം അഹ്മദ് ഇബ്നു ഹംബലിനെ തടവില്‍ ഇട്ടതും ചാട്ടക്കടിച്ചതും അന്നത്തെ സംഘികള്‍ ആയിരുന്നില്ല ,സ്വസമുദായത്തിലെ മാടമ്പികള്‍ തന്നെയായിരുന്നു. ഇവരൊന്നും ശിക്ഷിക്കപ്പെട്ടത് ഭരണകൂടത്തിനെതിരെ കലാപത്തിനു ആഹ്വാനം ചെയ്തതുകൊണ്ടായിരുന്നില്ല മറിച്ച് തനത് ഇസ്ലാമിക പാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ടായിരുന്നു. അന്നത്തെ ബിദ്ഈ കക്ഷികളില്‍ പ്രമുഖരായിരുന്ന മുഅ്തസിലികള്‍ തങ്ങള്‍ക്ക് ഭരണാധികാരികളിലും ഭരണകക്ഷിയിലും ഉള്ള സ്വാധീനം ഉപയോഗിച്ചും നിരന്തരം വിമര്‍ശിച്ചും കള്ളക്കഥകള്‍ മെനഞ്ഞും ജനങ്ങള്‍ക്കിടയില്‍ അവരെ അപകീര്‍ത്തിപ്പെടുത്തുകയും ഭരണകര്‍ത്താക്കളുടെ അപ്രീതിക്ക് പാത്രമാക്കുകയും ചെയ്തുകൊണ്ടിരുന്നു. സമകാലിക കേരള സാഹജര്യത്തിലേക്ക് വരും മുമ്പ് അല്‍പം പുറകോട്ടു പോയാല്‍ ബിദ്ഈ കക്ഷികളാല്‍ വിമര്‍ശിക്കപ്പെടുകയും ആ കക്ഷികള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള അപ്രമാദിത്വം ഉപയോഗിച്ചുകൊണ്ട് അടിച്ചമര്‍ത്തപ്പെടുകയും പരിഹസിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്ത പണ്ഡിതന്മാരുടെ നീണ്ട നിര തന്നെ കാണാം.അവരുടെ മേല്‍ ഉള്ള കുറ്റവും നേരത്തെ പറഞ്ഞതുപോലെ തനത് ഇസ്ലാമിക പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിചലനങ്ങള്‍ക്കെതിരെ നിലകൊണ്ടു എന്നത് തന്നെയായിരുന്നു. ഒരു ഉദാഹരണം മഹാനായ ശംസുല്‍ ഉലമ തന്നെ. മുസ്‌ലിം ലീഗിലെ സീതിഹാജി പുളിക്കല്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് "എന്‍റെ അവസാന തുള്ളി രക്തം വരെ സുന്നിക്കെതിരില്‍ ചിലവഴിക്കുമെന്ന് " പ്രസംഗിച്ചപ്പോള്‍ ആ വീരകേസരി ലീഗിനെതിരെയും അതിലെ വഹാബി അപ്രമാദിത്വത്തിനെതിരേയും രംഗത്ത് വന്നു. "ലീഗ് ടിക്കെറ്റില്‍ സുന്നീ വിരുദ്ധനായ ഒരു വഹാബിയും എതിര്‍സ്ഥാനാര്‍ഥി ഒരു അമുസ്ലിമും ആയാല്‍ സുന്നികള്‍ ആ അമുസ്ലിമിന് വോട്ട് ചെയ്യുമെന്ന്" പുളിക്കലില്‍ തന്നെ ചേര്‍ന്ന സുന്നീ സമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു . പ്രഖ്യാപനം നടത്തുക മാത്രമല്ല തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരസ്യമായി രാഷ്ട്രീയ യോഗങ്ങളെ അഭിസംബോധന ചെയ്ത് ലീഗ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ആഹ്വാനം ചെയ്തു.എന്നാല്‍ തിരഞ്ഞെടുപ്പില്‍ സീതിഹാജി തന്നെ വിജയിക്കുകയും ഇന്ന് കാന്തപുരത്തിന്റെ കോലം കത്തിച്ച ടീം അന്ന് ശംസുല്‍ ഉലമയുടെ കോലം കത്തിക്കുകയും ചെയ്തു.അതിനു ശേഷം ശംസുല്‍ ഉലമ നേരിട്ടത് പീഡനപര്‍വ്വം ആയിരുന്നു.പട്ടിക്കാട് ജാമിഅ നൂരിയയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നിഷ്കരുണം പുറത്താക്കി .അന്തരിച്ച ഒരു പഞ്ചായത്ത് പ്രസിഡന്‍റ്ഉം മുസ്ലിയാരും ആയിരുന്ന വ്യക്തി അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് ലേഘനമെഴുതി. ജില്ലാ ഖാളി ആയി തിരഞ്ഞെടുക്കപ്പെട്ട ശംസുല്‍ ഉലമക്ക് ഒരു മഹല്ലിന്റെ പോലും ഖാളിയാവാന്‍ അര്‍ഹതയില്ലെന്ന്പോലും ടിയാന്‍ തട്ടിവിട്ടു .ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയയും ട്രോള്‍ കലാകാരന്‍മാരും ഇല്ലാതിരുന്നത്കൊണ്ട് വിമര്‍ശനങ്ങളും പരിഹാസങ്ങളും സ്റ്റേജിലും പേജിലും മാത്രം ഒതുങ്ങി. എന്നാല്‍ വിചിത്രമെന്ന് പറയട്ടേ ഒരു ദശാ സന്ധിയില്‍ ഏറ്റവും കടുത്ത ലീഗ് വിരോധി ആയിരുന്ന ശംസുല്‍ ഉലമ ഒരു ലീഗ് വക്താവായി മാറി. അതിന്റെ കാരണങ്ങള്‍ ചികയുമ്പോള്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറയുന്നത് ശംസുല്‍ ഉലമക്ക് സിഹ്ര്‍ ചെയ്ത് മനസ്സ് മാറ്റിയതാണെന്നാണ്. ഏതായാലും അതോടുകൂടി ശംസുല്‍ ഉലമയെ പരിഹസിച്ച് ലേഘനമെഴുതിയവരും കോലം കത്തിച്ചവരുമൊക്കെ ശംസുല്‍ ഉലമയുടെ ആളുകളായി മാറി. എല്ലാ പ്രതിസന്ധിഘട്ടത്തിലും ശംസുല്‍ ഉലമയോടൊപ്പം ഉറച്ചുനിന്നിരുന്ന കാന്തപുരവും , താജുല്‍ ഉലമയും , നൂറുല്‍ ഉലമയും , പാറന്നൂര്‍ ഉസ്താദും , കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദും അടക്കമുള്ളവര്‍ വ്യക്തികള്‍ അല്ല സുന്നത്ത് ജമാഅത്തിന്‍റെ ആദര്‍ശമാണ് മുഖ്യം എന്ന് വിശ്വസിച്ച് ആദര്‍ശപക്ഷത്ത് തന്നെ നിലകൊണ്ടു. ശംസുല്‍ ഉലമയെ തങ്ങളുടെ ഭാഗത്തേക്ക് കൊണ്ടുവരുന്നതില്‍ വിജയിച്ച ലീഗ് +വഹാബി + ആദര്‍ശമില്ലാത്ത സുന്നിപക്ഷം (ഇന്നത്തെ ചേളാരി സമസ്ത) പിന്നീട് നടത്തിയ ശ്രമം സമസ്ത എന്ന സംഘടന എന്തൊരു ലക്ഷ്യത്തിനു വേണ്ടി രൂപീകരിച്ചോ ആ ലക്ഷ്യത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ ആയിരുന്നു. ബിദ്ഈ കക്ഷികളോട് രൂപീകരണ കാലം മുതല്‍ തുടര്‍ന്നുവന്ന കര്‍ക്കശ നിലപാടുകള്‍ മയപ്പെടുത്തി (അതിനുവേണ്ടി മദ്രസാപാഠപുസ്തകം വരെമാറ്റി). സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ വേണ്ടി രൂപീകരിച്ച എസ് വൈ എസിനെ നിര്‍ജ്ജീവമാക്കി സാമൂഹ്യ പ്രവര്‍ത്തനമൊക്കെ യൂത്ത് ലീഗ് നടത്തിക്കോളും എന്ന നിലപാടിലായി. ശരീഅത്ത് വിഷയത്തില്‍ അന്നത്തെ പ്രധാനമന്ത്രിയെ കാണാന്‍ സമസ്ത പ്രധിധികളെ അയക്കാന്‍ തീരുമാനിച്ചത് മാറ്റി അതും ലീഗിനെ ഏല്‍പിച്ചു. ഇങ്ങനെ ബിദ്ഈ കക്ഷികളെ ചെറുക്കാനും മുസ്‌ലിം സമുദായത്തിന് മത വിദ്യാഭ്യാസം നല്‍കാനും അവര്‍ക്ക് നേര്‍വഴി കാണിക്കാനും സമൂഹത്തില്‍ വേണ്ട സമയത്ത് ഇടപെടുവാനുമോക്കെയായി മഹാന്മാരായ അല്ലാഹുവിന്റെ ഔലിയാക്കളാല്‍ സ്ഥാപിക്കപ്പെട്ട സമസ്ഥ എന്ന പണ്ഡിത സംഘടന ഫലത്തില്‍ മുസ്‌ലിം ലീഗിന്‍റെ ഒരു പോഷക സംഘടനയായി തരംതാഴ്ത്തപ്പെട്ടു . ഇന്ന് വഹാബി ആശയക്കാരായ KPA മജീദും , ET യും , അബ്ദുരബ്ബും അന്നത്തെ സീതിഹാജിയുടെ മകന്‍ PK ബഷീറും ഒക്കെ നയിക്കുന്ന ലീഗില്‍ അന്നും പേരിനു പാണക്കാട് തങ്ങന്മാര്‍ തലപ്പത്ത് ഉണ്ടായിരുന്നെങ്കിലും കാര്യങ്ങളുടെ നിയന്ത്രണം വഹാബികളുടെ കയ്യില്‍ തന്നെയായിരുന്നു. ലീഗിന്‍റെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്നും സമസ്തയെ രക്ഷിക്കാന്‍ നേരത്തെ ആദര്‍ശ രംഗത്ത് അടിയുറച്ച് നിന്ന വിരലില്‍ എണ്ണാവുന്ന പണ്ഡിതന്മാര്‍ നടത്തിയ ധീരമായ ശ്രമമാണ് ഇന്ന് കാണുന്ന ഏപ്പി സമസ്ഥ. ഇതൊക്കെ നടക്കുമ്പോള്‍ ബഹുവന്ദ്യരായ കണ്ണിയത്ത് ഉസ്താദ് വാര്‍ദ്ധക്യ സഹജമായ അവശത കാരണം വിശ്രമ ജീവിതത്തിലായിരുന്നു. എങ്കിലും ലീഗ് അനുകൂല മുക്കൂട്ടു മുന്നണികള്‍ അന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് പല സമ്മേളനങ്ങളിലും കൊണ്ടുപോവുകയും പലതും പറഞ്ഞ് തെറ്റിദ്ദരിപ്പിച്ചു ദുആ ചെയ്യിപ്പിച്ചിട്ടുമുണ്ട് . അന്ന് അദ്ദേഹത്തിന് സഹായി ആയിക്കൊണ്ട് നിഴല്‍പോലെ കൂടെയുണ്ടായിരുന്ന മൂത്തമകന്‍ കുഞ്ഞിമോന്‍ മുസ്‌ലിയാര്‍ പലതവണ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. അന്നുമുതല്‍ കാന്തപുരത്തെയും കൂട്ടരെയും തകര്‍ക്കാന്‍ ഈ അവിശുദ്ധ കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട് സിഹ്ര്‍ ചെയ്തിട്ടുണ്ട്, പക്ഷെ മഹാനായ വലിയ്യുല്ലാഹി സി എം മടവൂര്‍ അതിനെയൊക്കെ നിര്‍വീര്യമാക്കിക്കൊണ്ട് കാന്തപുരത്തിന് കരുത്തേകി. പിന്നെ ആരോപണങ്ങളുടെ ശരവര്‍ഷമായിരുന്നു.. അരീക്കാട് പള്ളി പ്രശ്നം , കുവൈത്ത് കരാര്‍ , ടൈഗര്‍ സുന്നി ചേകന്നൂര്‍ കൊലക്കേസ് , കമാലിയ മെഡിക്കല്‍ കോളേജ്, കാശ്മീര്‍ തീവ്രവാദ ബന്ധം , തിരുകേശ വിവാദം , തുടങ്ങി ഇന്ന്‍ നോളെജ് സിറ്റിയിലും കറപ്പ തോട്ടത്തിലും എത്തിനില്‍ക്കുന്നു അത്. എല്ലാ ആരോപണങ്ങളിലും അമ്പേ പരാജയപ്പെട്ടുപോയെങ്കിലും നിരന്തരമായ ഈ ആരോപണങ്ങള്‍ അദ്ദേഹത്തെ നേരിട്ടറിയാത്ത ചിലരിലെങ്കിലും അവമതിപ്പ്‌ ഉണ്ടാക്കാന്‍ ഇടയായിട്ടുണ്ട് എന്നത് സമ്മതിക്കുന്നു , പ്രത്യേകിച്ച് എടുത്തോ പിടിച്ചോ എന്ന് പറഞ്ഞ് പ്രതികരിക്കുന്ന ചില രാഷ്ട്രീയക്കാരിലും അവിവേകികളായ സോഷ്യല്‍ മീഡിയ ജീവികളായ ന്യൂ ജനിലും.. പക്ഷെ അദ്ദേഹത്തെ അടുത്തറിയുന്ന 1 മണിക്കൂറെങ്കിലും അദ്ദേഹത്തോടൊപ്പം സഹവസിച്ച മര്‍ക്കസ് സന്ദര്‍ശിച്ച് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മേഘലയുടെ വ്യാപ്തിയും വൈശിഷ്ട്യവും മനസ്സിലാക്കാന്‍ കഴിഞ്ഞ എല്ലാ പ്രമുഖരും സാധാരണക്കാരും അദ്ദേഹത്തെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഇനി ഇന്നത്തെ സാഹജര്യത്തിലേക്ക് വരാം എല്ലാ കക്ഷികളും യാഥാസ്ഥിതികര്‍ എന്നും പാരമ്പര്യ വാദികള്‍ എന്നും വിളിക്കുന്ന വിഭാഗമാണ്‌ കാന്തപുരം സുന്നികള്‍ അതായത് ഇസ്ലാമിന്റെ തനത് പാരമ്പര്യത്തില്‍ നിന്നും ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്തവര്‍.ഈ വിഭാഗത്തെ ഒതുക്കേണ്ടത് നവീനവാദികളുടെയും മത പരിഷ്കരണ വാദികളുടേയും മുഖ്യ അജണ്ടയാവുന്നത് സ്വാഭാവികം.വഹാബികള്‍ക്ക് ഭരണസ്വാദീനമുള്ള സൌദിഅറേബ്യയിലെ റിയാദില്‍ ജയിലില്‍ അടക്കാന്‍ നോക്കി പലവട്ടം.ഒരുതവണ ഒരാഴ്ച ജയിലില്‍ കിടത്തുകയും ചെയ്തു. ഇന്ത്യയില്‍ പക്ഷെ മതേതര രാജ്യമായതുകൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ അത്ര പിടുത്തം ബിദ്ഈ കക്ഷികള്‍ക്കില്ലാത്തത്കൊണ്ട് കാന്തപുരവും സുന്നീ സംഘടനയും പ്രവര്‍ത്തനപാതയില്‍ ഒരുപാട് മുന്നേറി . അണികള്‍ വര്‍ദ്ധിച്ചു , സ്ഥാപനങ്ങള്‍ എമ്പാടുമായി , സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയവരും പഠിക്കുന്നവരും പടിപ്പിക്കുന്നവരും അവരുടെയൊക്കെ കുടുംബാംഗങ്ങളും ആശ്രിതരും, കൂടാതെ കാന്തപുരം വിഭാഗത്തിന്റെ യുവജന, വിദ്യാര്‍ത്ഥി സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന സാന്ത്വന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആകര്ഷിക്കപ്പെട്ടവര്‍ തുടങ്ങി ബഹുജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിച്ചുവന്നു. മാത്രവുമല്ല ബിദ്ഈകക്ഷികളുടെ ആശയപാപ്പരത്വം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതിലൂടെ അതിലേക്കുള്ള ഒഴുക്ക് നിലക്കുകയും ഉള്ളവര്‍ തന്നെ നേതൃമോഹത്തില്‍ പെട്ട് തര്‍ക്കിച്ചും വിശ്വാസകാര്യങ്ങളില്‍ സ്വന്തം ഇജ്തിഹാദ് നടത്തി ബാക്കിയുള്ളവരെയൊക്കെ മുശ്രിക്കാക്കിയും പല ഗ്രൂപുകളായി ചിന്നഭിന്നമാകുകയും ചെയ്തു.ഈ പ്രത്യേക സാഹജര്യത്തില്‍ മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ കക്ഷിയില്‍ തങ്ങള്‍ക്കുള്ള മേധാവിത്വം ഉപയോഗിച്ചുകൊണ്ട് വഹാബികളും , പിളര്‍പ്പ് മുതലേ കാന്തപുരത്തെ മുഖ്യശത്രുവായി കാണുന്ന ചേളാരി സുന്നികളും ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് എടുക്കുന്നു എന്ന കാരണത്താല്‍ കറകളഞ്ഞ ലീഗുകാരും കാന്തപുരത്തെ ഒന്നിച്ച് എതിര്‍ക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മതപരിഷ്കരണ വാദികളായ മൌദൂദികള്‍ക്കും ഈ സമുദായത്തിന്‍റെ മക്കളെ തീവ്രവാദത്തിലേക്ക് ക്ഷണിക്കുന്ന സുടാപ്പികള്‍ക്കും മുഖ്യ ശത്രു കാന്തപുരം തന്നെ.. കാരണം ഒരു SSF കാരനേയും ഒരാള്‍ക്കും തീവ്രവാദി ആക്കാന്‍ കഴിയില്ല എന്നത് തന്നെ..ഈ വിഭാഗങ്ങളുടെയൊക്കെ പൊതുശത്രുവായ കാന്തപുരത്തിന്റെ വാക്കിനെ നിസ്സാരപ്പെടുത്താന്‍ മണ്ണാര്‍ക്കാട് ഇവരൊക്കെ ഒന്നിച്ചാലും കഴിയില്ലെന്ന് തോന്നി KMCC ലക്ഷങ്ങള്‍ ഇറക്കി ബി ജെ പി യുടെ വോട്ട് വിലക്കുവാങ്ങിയതും പരസ്യമായ രഹസ്യം. സത്യത്തിനെതിരില്‍ അവിശുദ്ധ സഖ്യം രൂപപ്പെടുക എന്നത് ചരിത്രത്തിന്റെ ആവര്‍ത്തനം മാത്രം അഹ്സാബ് (ഖന്തക്ക്)യുദ്ധത്തില്‍ അതിന്‍റെ ഉദാഹരണം നാം ചരിത്രത്തില്‍ വായിക്കുന്നു. ആരൊക്കെ ട്രോളിയാലും വിമര്‍ശിച്ചാലും വ്യാജ കേസുകളും കഥകളും ഉണ്ടാക്കിയാലും സത്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ഈ ചെറുസംഘത്തെ അള്ളാഹു ഖിയാമത്ത് നാള്‍ വരെ നിലനിര്‍ത്തും എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല..വ്യക്തികള്‍ മാറിയേക്കാം പക്ഷെ ഈ ആദര്‍ശ സംഘം എന്നുമുണ്ടാകും എല്ലാ നിക്ഷിപ്ത താല്പര്യക്കാരുടെയും ഉറക്കം കെടുത്തിക്കൊണ്ട്.
സാബിര്‍ വിളയൂർ...
Copy paste