ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 6 July 2018

മക്കാ മുശ്രിക്കുകൾക്കു വേണ്ടി മൗലവിമാർ വീറോടെ വാദിക്കുന്നതിന്റെ രഹസ്യമെന്ത്

മക്കാ മുശ്രിക്കുകൾക്കു വേണ്ടി മൗലവിമാർ വീറോടെ വാദിക്കുന്നതിന്റെ രഹസ്യമെന്ത്...?..
👇👇👇👁👁👁
മക്കാ മുശ്രിക്കുകൾ യഥാർത്ഥ  അല്ലാഹുവിനെ ആരാധിക്കുന്നില്ലെന്ന് ഖുർആൻ പറഞ്ഞു.മലക്കുകൾ പെൺമക്കളായുള്ള  അല്ലാഹുവിനെയാണവർ ആരാധിക്കുന്നതെന്ന് വഹാബികളുടെ ഖുർആൻ  പരിഭാഷകൻ അമാനി മൗലവി...!ചുരുക്കത്തിൽ ,ഉപ്പു ഭരണിയുടെ പുറത്ത് പഞ്ചസാര എന്നെഴുതിയ പ്രതീതിയാണ് മക്കാ മുശ്രിക്കുകളുടെ പടച്ചോൻ... എന്നിട്ടും അബൂജഹലും ഉതുബത്തും ശൈബത്തുമുൾപ്പെടുന്ന -മുത്തു നബിയുടെ ശത്രുക്കളെ യഥാർത്ഥ വിശ്വാസികളാക്കാൻ മൗലവിമാർ മത്സരിക്കുന്നതിന്റെ രഹസ്യമെന്തായിരിക്കും...?... മഹ്ഷറയിലൊറ്റപ്പെടാതിരിക്കാൻ ഭൂമിയിൽ വച്ച് തന്നെ ,കമ്പനിക്കാളെക്കൂട്ടുകയാണോ...?....ചിന്തിക്കാനുള്ള അവകാശം വായനക്കാർക്ക് വിട്ടുതരുന്നു....!...

കൃസ്ത്യാനികൾ അവരുടെ ദൈവത്തിന്- അറബി ബൈബിളിൽ അല്ലാഹു എന്ന് പേരിട്ടു... മക്കാ മുശ്രിക്ക്, പങ്കുകാരുള്ള അവരുടെ ദൈവത്തിന് അല്ലാഹു എന്ന് പേരിട്ടു... മുഹമ്മദ് നബി[സ] യഥാർത്ഥ ഇലാഹിനെ അല്ലാഹു എന്ന് പരിചയപ്പെടുത്തി... അല്ലാഹു ഒന്നേയുള്ളു എന്ന് -ശഹാദത്ത് കലിമയുടെ അർത്ഥം പഠിച്ചപ്പോൾ കേട്ട ഓർമ്മ വച്ച് - ഇവരെല്ലാം യഥാർത്ഥ അല്ലാഹുവിൽ വിശ്വസിക്കുന്നവരാണെന്ന് വഹാബി തട്ടി വിട്ടു... മൂന്ന് അല്ലാഹു ഉണ്ടെന്ന് പറഞ്ഞാൽ[രണ്ട് വ്യാജനും ഒരു ഒർജിനലും] അല്ലാഹു ഏകനാണെന്ന ഇസ്ലാമിക വിശ്വാസത്തിനെതിരാകുമെന്നാണ് സാധു ചിന്തിച്ചത്... അതായത് അല്ലാഹു എന്ന പേരിൽ വ്യാജൻമാരെ ആരാധിക്കുന്നവരുണ്ടെന്നു സമ്മതിച്ചാൽ യഥാർത്ഥ അല്ലാഹുവിന്റെ എണ്ണം കൂടുമത്രെ! അതെങ്ങിനെ ശെരിയാകും-അല്ലാഹു ഒന്നല്ലേയുള്ളു എന്നവരുടനെ ചിന്തിക്കുകയും ചെയ്യും.വ്യാജ അല്ലാഹുമാർ, ആരാധിക്കുന്നവരുടെ സങ്കല്പത്തിൽ മാത്രമേയുള്ളു എന്ന് ചിന്തിക്കാൻ പോലുമുള്ള അറിവിവർക്കില്ല...ചുരുക്കത്തിൽ അല്ലാഹു എന്ന പേര് മുന്നിൽ വച്ച്, ആരൊക്കെ എന്തൊക്കെ മതങ്ങൾ പടുത്തുയർത്തിയാലും അവരെയൊക്കെ സർട്ടിഫിക്കറ്റ് കൊടുത്തംഗീകരിക്കുന്ന ഗതികേടിലേക്കാണ് വഹാബികളെത്തിപ്പെട്ടത്...!...അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... ഒർജിനലിനെ യഥാവിധി അംഗീകരിക്കണമെങ്കിലും വ്യാജനെ തിരിച്ചറിയണമെങ്കിലും വിവരം വേണം... വിവരമുള്ളവരാരും വഹാബിയാകില്ലല്ലോ...!...
✍️ ഖുദ്സി