فمعبودهم الذي عبدوه ليس هو الله وان سموه به
لانهم ما عرفوا الله سبحانه وتعالى اه (شرح مسلم ۳۳۱/۱)
മക്കാ മുശ്രിക്കുകളുടെ ആരാധ്യ വസ്തു, ഒരിക്കലും 'അല്ലാഹു' അല്ല.അവർ അതിന്ന് (അവരുടെ ആ ആരാധ്യ വസ്തുവിന്ന്) അള്ളാഹു എന്ന് പേര് പറയുമെങ്കിലും,, കാരണം അവർക്ക് അള്ളാഹുവിനെ അറിയുക തന്നെ ഇല്ല.
[ഇമാം നവവി(റ)ശറഹ് മുസ്ലിം1/331]
ഇമാം നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു എന്ന് 2018 ജൂൺ മാസത്തിലെ വഹാബികളുടെ മുഖ പത്രമായ അൽ മനാറിൽ പറയുന്നു.
കറ കളഞ്ഞ തൗഹീദുള്ള ഇമാം നവവിയെ[റ] തള്ളിക്കളഞ്ഞ്---'''മലക്കുകൾ പെണ്മക്കൾ ആയിട്ടുള്ള, ജിന്നുകൾ ഭാര്യമാർ ആയിട്ടുള്ള, ലാത്ത ഉസ്സ മനാഥ തുടങ്ങിയ കുട്ടി ദൈവങ്ങൾ പങ്കാളികൾ ഉള്ള ഒരു വലിയ ദൈവത്തെ സങ്കൽപ്പിച്ചു ഉണ്ടാക്കി ,ദൈവം എന്ന അർത്ഥത്തിൽ 'അല്ലാഹു' എന്ന് പേരിട്ട് അതിനെ ആരാധിച്ച മക്കാ മുശ്രിക്കുകളോട്''' ഐക്യധാർഡ്യം പ്രഖ്യാപിച്ചും കട്ട സപ്പോർട്ട് കൊടുത്തും വിശ്വാസികളാക്കി ചിത്രീകരിക്കുന്നതെന്തിനാണ് വഹാബികളേ... മഹ്ഷറയിലൊറ്റപ്പെടാതിരിക്കാൻ ആളെക്കൂട്ടുകയാണോ നിങ്ങൾ...?... ചിന്തിക്കാനുള്ള അവകാശം വായനക്കാർക്ക് വിട്ടുതരുന്നു...
✍️ ഖുദ്സി