ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യമായി പരിഗണിക്കേണ്ടത് ചിലര്‍ ആരോപിക്കുന്നത് പോലെ ആദ്യമായി വിമര്‍ശിക്കപ്പെടുന്ന ഒരു മുസ്ലിംപണ്ഡിത വ്യക്തിത്വം കാന്തപുരമാണോഎന്നതാണ്. പരിശുദ്ധ ഖുര്‍ആനില്‍ പ്രവാചകന്മാരുടെ ചരിത്രത്തിലെമ്പാടും നമുക്ക് വിമര്‍ശനങ്ങളുടെയും പരിഹാസങ്ങളുടെയും കൂരമ്പുകള്‍ മാത്രമല്ല മര്‍ദ്ദനങ്ങളും ബഹിഷ്കരണ നടപടികളും വധശിക്ഷ വരെ ഏറ്റുവാങ്ങിയതായി കാണാം. സഹാബിമാരുടെയും താബിഉകളുടേയും അഇമ്മത്തുല്‍ അര്ബഅയുടെയും കഥ വ്യത്യസ്തമല്ല . സ്വസമുദായത്തില്‍ പെട്ട പണ്ഡിതന്മാര് തന്നെയായിരുന്നു ഇമാം ഷാഫിഈ(റ) വിനെ ആക്ഷേപിചിരുന്നതും മഹാനവര്കള് മരിച്ചുകിട്ടാന്‍ പ്രാര്ഥിച്ചിരുന്നതും.ഭരണകര്‍ത്താക്കളുടെ അടുത്ത് കള്ളക്കേസ് കൊടുത്തിരുന്നതും സ്വ സമുദായത്തിലെ അസൂയക്കാര് തന്നെയായിരുന്നു. ഇമാം അഹ്മദ് ഇബ്നു ഹംബലിനെ തടവില്‍ ഇട്ടതും ചാട്ടക്കടിച്ചതും അന്നത്തെ സംഘികള്‍ ആയിരുന്നില്ല ,സ്വസമുദായത്തിലെ മാടമ്പികള്‍ തന്നെയായിരുന്നു. ഇവരൊന്നും ശിക്ഷിക്കപ്പെട്ടത് ഭരണകൂടത്തിനെതിരെ കലാപത്തിനു ആഹ്വാനം ചെയ്തതുകൊണ്ടായിരുന്നില്ല മറിച്ച് തനത് ഇസ്ലാമിക പാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ടായിരുന്നു. അന്നത്തെ ബിദ്ഈ കക്ഷികളില്‍ പ്രമുഖരായിരുന്ന മുഅ്തസിലികള്‍ തങ്ങള്‍ക്ക് ഭരണാധികാരികളിലും ഭരണകക്ഷിയിലും ഉള്ള സ്വാധീനം ഉപയോഗിച്ചും നിരന്തരം വിമര്‍ശിച്ചും കള്ളക്കഥകള്‍ മെനഞ്ഞും ജനങ്ങള്‍ക്കിടയില്‍ അവരെ അപകീര്‍ത്തിപ്പെടുത്തുകയും ഭരണകര്‍ത്താക്കളുടെ അപ്രീതിക്ക് പാത്രമാക്കുകയും ചെയ്തുകൊണ്ടിരുന്നു. സമകാലിക കേരള സാഹജര്യത്തിലേക്ക് വരും മുമ്പ് അല്പം പുറകോട്ടു പോയാല്‍ ബിദ്ഈ കക്ഷികളാല്‍ വിമര്‍ശിക്കപ്പെടുകയും ആ കക്ഷികള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള അപ്രമാദിത്വം ഉപയോഗിച്ചുകൊണ്ട് അടിച്ചമര്‍ത്തപ്പെടുകയും പരിഹസിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്ത പണ്ഡിതന്മാരുടെ നീണ്ട നിര തന്നെ കാണാം.അവരുടെ മേല്‍ ഉള്ള കുറ്റവും നേരത്തെ പറഞ്ഞതുപോലെ തനത് ഇസ്ലാമിക പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിചലനങ്ങള്‍ക്കെതിരെ നിലകൊണ്ടു എന്നത് തന്നെയായിരുന്നു. ഒരു ഉദാഹരണം മഹാനായ ശംസുല്‍ ഉലമ തന്നെ. മുസ്ലിം ലീഗിലെ സീതിഹാജി പുളിക്കല്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് "എന്റെ അവസാന തുള്ളി രക്തം വരെ സുന്നിക്കെതിരില് ചിലവഴിക്കുമെന്ന് " പ്രസംഗിച്ചപ്പോള്‍ ആ വീരകേസരി ലീഗിനെതിരെയും അതിലെ വഹാബി അപ്രമാദിത്വത്തിനെതിരേയും രംഗത്ത് വന്നു. "ലീഗ് ടിക്കെറ്റില്‍ സുന്നീ വിരുദ്ധനായ ഒരു വഹാബിയും എതിര്‍സ്ഥാനാര്‍ഥി ഒരു അമുസ്ലിമും ആയാല്‍ സുന്നികള്‍ ആ അമുസ്ലിമിന് വോട്ട് ചെയ്യുമെന്ന്" പുളിക്കലില്‍ തന്നെ ചേര്‍ന്ന സുന്നീ സമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു . പ്രഖ്യാപനം നടത്തുക മാത്രമല്ല തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരസ്യമായി രാഷ്ട്രീയ യോഗങ്ങളെ അഭിസംബോധന ചെയ്ത് ലീഗ് സ്ഥാനാര്‍ഥിയെ തോല്പിക്കാന് ആഹ്വാനം ചെയ്തു.എന്നാല്‍ തിരഞ്ഞെടുപ്പില്‍ സീതിഹാജി തന്നെ വിജയിക്കുകയും ഇന്ന് കാന്തപുരത്തിന്റെ കോലം കത്തിച്ച ടീം അന്ന് ശംസുല്‍ ഉലമയുടെ കോലം കത്തിക്കുകയും ചെയ്തു.അതിനു ശേഷം ശംസുല്‍ ഉലമ നേരിട്ടത് പീഡനപര്‍വ്വം ആയിരുന്നു.പട്ടിക്കാട് ജാമിഅ നൂരിയയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നിഷ്കരുണം പുറത്താക്കി .അന്തരിച്ച ഒരു പഞ്ചായത്ത് പ്രസിഡന്റ്ഉം മുസ്ലിയാരും ആയിരുന്ന വ്യക്തി അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് ലേഘനമെഴുതി. ജില്ലാ ഖാളി ആയി തിരഞ്ഞെടുക്കപ്പെട്ട ശംസുല്‍ ഉലമക്ക് ഒരു മഹല്ലിന്റെ പോലും ഖാളിയാവാന്‍ അര്ഹതയില്ലെന്ന്പോലും ടിയാന് തട്ടിവിട്ടു .ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയയും ട്രോള്‍ കലാകാരന്മാരും ഇല്ലാതിരുന്നത്കൊണ്ട് വിമര്‍ശനങ്ങളും പരിഹാസങ്ങളും സ്റ്റേജിലും പേജിലും മാത്രം ഒതുങ്ങി. എന്നാല്‍ വിചിത്രമെന്ന് പറയട്ടേ ഒരു ദശാ സന്ധിയില്‍ ഏറ്റവും കടുത്ത ലീഗ് വിരോധി ആയിരുന്ന ശംസുല്‍ ഉലമ ഒരു ലീഗ് വക്താവായി മാറി. അതിന്റെ കാരണങ്ങള്‍ ചികയുമ്പോള്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറയുന്നത് ശംസുല്‍ ഉലമക്ക് സിഹ്ര് ചെയ്ത് മനസ്സ് മാറ്റിയതാണെന്നാണ്. ഏതായാലും അതോടുകൂടി ശംസുല്‍ ഉലമയെ പരിഹസിച്ച് ലേഘനമെഴുതിയവരും കോലം കത്തിച്ചവരുമൊക്കെ ശംസുല്‍ ഉലമയുടെ ആളുകളായി മാറി. എല്ലാ പ്രതിസന്ധിഘട്ടത്തിലും ശംസുല്‍ ഉലമയോടൊപ്പം ഉറച്ചുനിന്നിരുന്ന കാന്തപുരവും , താജുല്‍ ഉലമയും , നൂറുല്‍ ഉലമയും , പാറന്നൂര്‍ ഉസ്താദും , കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദും അടക്കമുള്ളവര്‍ വ്യക്തികള്‍ അല്ല സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശമാണ് മുഖ്യം എന്ന് വിശ്വസിച്ച് ആദര്‍ശപക്ഷത്ത് തന്നെ നിലകൊണ്ടു. ശംസുല്‍ ഉലമയെ തങ്ങളുടെ ഭാഗത്തേക്ക് കൊണ്ടുവരുന്നതില്‍ വിജയിച്ച ലീഗ് +വഹാബി + ആദര്‍ശമില്ലാത്ത സുന്നിപക്ഷം (ഇന്നത്തെ ചേളാരി സമസ്ത) പിന്നീട് നടത്തിയ ശ്രമം സമസ്ത എന്ന സംഘടന എന്തൊരു ലക്ഷ്യത്തിനു വേണ്ടി രൂപീകരിച്ചോ ആ ലക്ഷ്യത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ ആയിരുന്നു. ബിദ്ഈ കക്ഷികളോട് രൂപീകരണ കാലം മുതല്‍ തുടര്‍ന്നുവന്ന കര്‍ക്കശ നിലപാടുകള്‍ മയപ്പെടുത്തി (അതിനുവേണ്ടി മദ്രസാപാഠപുസ്തകം വരെമാറ്റി). സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ വേണ്ടി രൂപീകരിച്ച എസ് വൈ എസിനെ നിര്‍ജ്ജീവമാക്കി സാമൂഹ്യ പ്രവര്‍ത്തനമൊക്കെ യൂത്ത് ലീഗ് നടത്തിക്കോളും എന്ന നിലപാടിലായി. ശരീഅത്ത് വിഷയത്തില്‍ അന്നത്തെ പ്രധാനമന്ത്രിയെ കാണാന്‍ സമസ്ത പ്രധിധികളെ അയക്കാന്‍ തീരുമാനിച്ചത് മാറ്റി അതും ലീഗിനെ ഏല്പിച്ചു. ഇങ്ങനെ ബിദ്ഈ കക്ഷികളെ ചെറുക്കാനും മുസ്ലിം സമുദായത്തിന് മത വിദ്യാഭ്യാസം നല്‍കാനും അവര്‍ക്ക് നേര്‍വഴി കാണിക്കാനും സമൂഹത്തില്‍ വേണ്ട സമയത്ത് ഇടപെടുവാനുമോക്കെയായി മഹാന്മാരായ അല്ലാഹുവിന്റെ ഔലിയാക്കളാല്‍ സ്ഥാപിക്കപ്പെട്ട സമസ്ഥ എന്ന പണ്ഡിത സംഘടന ഫലത്തില്‍ മുസ്ലിം ലീഗിന്റെ ഒരു പോഷക സംഘടനയായി തരംതാഴ്ത്തപ്പെട്ടു . ഇന്ന് വഹാബി ആശയക്കാരായ KPA മജീദും , ET യും , അബ്ദുരബ്ബും അന്നത്തെ സീതിഹാജിയുടെ മകന് PK ബഷീറും ഒക്കെ നയിക്കുന്ന ലീഗില്‍ അന്നും പേരിനു പാണക്കാട് തങ്ങന്മാര് തലപ്പത്ത് ഉണ്ടായിരുന്നെങ്കിലും കാര്യങ്ങളുടെ നിയന്ത്രണം വഹാബികളുടെ കയ്യില്‍ തന്നെയായിരുന്നു. ലീഗിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്നും സമസ്തയെ രക്ഷിക്കാന്‍ നേരത്തെ ആദര്‍ശ രംഗത്ത് അടിയുറച്ച് നിന്ന വിരലില്‍ എണ്ണാവുന്ന പണ്ഡിതന്മാര് നടത്തിയ ധീരമായ ശ്രമമാണ് ഇന്ന് കാണുന്ന ഏപ്പി സമസ്ഥ. ഇതൊക്കെ നടക്കുമ്പോള്‍ ബഹുവന്ദ്യരായ കണ്ണിയത്ത് ഉസ്താദ് വാര്‍ദ്ധക്യ സഹജമായ അവശത കാരണം വിശ്രമ ജീവിതത്തിലായിരുന്നു. എങ്കിലും ലീഗ് അനുകൂല മുക്കൂട്ടു മുന്നണികള്‍ അന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് പല സമ്മേളനങ്ങളിലും കൊണ്ടുപോവുകയും പലതും പറഞ്ഞ് തെറ്റിദ്ദരിപ്പിച്ചു ദുആ ചെയ്യിപ്പിച്ചിട്ടുമുണ്ട് . അന്ന് അദ്ദേഹത്തിന് സഹായി ആയിക്കൊണ്ട് നിഴല്‍പോലെ കൂടെയുണ്ടായിരുന്ന മൂത്തമകന് കുഞ്ഞിമോന് മുസ്ലിയാര് പലതവണ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. അന്നുമുതല്‍ കാന്തപുരത്തെയും കൂട്ടരെയും തകര്‍ക്കാന്‍ ഈ അവിശുദ്ധ കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട് സിഹ്ര് ചെയ്തിട്ടുണ്ട്, പക്ഷെ മഹാനായ വലിയ്യുല്ലാഹി സി എം മടവൂര്‍ അതിനെയൊക്കെ നിര്‍വീര്യമാക്കിക്കൊണ്ട് കാന്തപുരത്തിന് കരുത്തേകി. പിന്നെ ആരോപണങ്ങളുടെ ശരവര്‍ഷമായിരുന്നു.. അരീക്കാട് പള്ളി പ്രശ്നം , കുവൈത്ത് കരാര്‍ , ടൈഗര്‍ സുന്നി ചേകന്നൂര്‍ കൊലക്കേസ് , കമാലിയ മെഡിക്കല്‍ കോളേജ്, കാശ്മീര്‍ തീവ്രവാദ ബന്ധം , തിരുകേശ വിവാദം , തുടങ്ങി ഇന്ന് നോളെജ് സിറ്റിയിലും കറപ്പ തോട്ടത്തിലും എത്തിനില്‍ക്കുന്നു അത്. എല്ലാ ആരോപണങ്ങളിലും അമ്പേ പരാജയപ്പെട്ടുപോയെങ്കിലും നിരന്തരമായ ഈ ആരോപണങ്ങള്‍ അദ്ദേഹത്തെ നേരിട്ടറിയാത്ത ചിലരിലെങ്കിലും അവമതിപ്പ് ഉണ്ടാക്കാന്‍ ഇടയായിട്ടുണ്ട് എന്നത് സമ്മതിക്കുന്നു , പ്രത്യേകിച്ച് എടുത്തോ പിടിച്ചോ എന്ന് പറഞ്ഞ് പ്രതികരിക്കുന്ന ചില രാഷ്ട്രീയക്കാരിലും അവിവേകികളായ സോഷ്യല്‍ മീഡിയ ജീവികളായ ന്യൂ ജനിലും.. പക്ഷെ അദ്ദേഹത്തെ അടുത്തറിയുന്ന 1 മണിക്കൂറെങ്കിലും അദ്ദേഹത്തോടൊപ്പം സഹവസിച്ച മര്‍ക്കസ് സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഘലയുടെ വ്യാപ്തിയും വൈശിഷ്ട്യവും മനസ്സിലാക്കാന്‍ കഴിഞ്ഞ എല്ലാ പ്രമുഖരും സാധാരണക്കാരും അദ്ദേഹത്തെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഇനി ഇന്നത്തെ സാഹജര്യത്തിലേക്ക് വരാം എല്ലാ കക്ഷികളും യാഥാസ്ഥിതികര്‍ എന്നും പാരമ്പര്യ വാദികള്‍ എന്നും വിളിക്കുന്ന വിഭാഗമാണ് കാന്തപുരം സുന്നികള്‍ അതായത് ഇസ്ലാമിന്റെ തനത് പാരമ്പര്യത്തില്‍ നിന്നും ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്തവര്‍.ഈ വിഭാഗത്തെ ഒതുക്കേണ്ടത് നവീനവാദികളുടെയും മത പരിഷ്കരണ വാദികളുടേയും മുഖ്യ അജണ്ടയാവുന്നത് സ്വാഭാവികം.വഹാബികള്‍ക്ക് ഭരണസ്വാദീനമുള്ള സൌദിഅറേബ്യയിലെ റിയാദില്‍ ജയിലില്‍ അടക്കാന്‍ നോക്കി പലവട്ടം.ഒരുതവണ ഒരാഴ്ച ജയിലില്‍ കിടത്തുകയും ചെയ്തു. ഇന്ത്യയില്‍ പക്ഷെ മതേതര രാജ്യമായതുകൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ അത്ര പിടുത്തം ബിദ്ഈ കക്ഷികള്ക്കില്ലാത്തത്കൊണ്ട് കാന്തപുരവും സുന്നീ സംഘടനയും പ്രവര്‍ത്തനപാതയില്‍ ഒരുപാട് മുന്നേറി . അണികള്‍ വര്‍ദ്ധിച്ചു , സ്ഥാപനങ്ങള്‍ എമ്പാടുമായി , സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയവരും പഠിക്കുന്നവരും പടിപ്പിക്കുന്നവരും അവരുടെയൊക്കെ കുടുംബാംഗങ്ങളും ആശ്രിതരും, കൂടാതെ കാന്തപുരം വിഭാഗത്തിന്റെ യുവജന, വിദ്യാര്‍ത്ഥി സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന സാന്ത്വന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആകര്ഷിക്കപ്പെട്ടവര് തുടങ്ങി ബഹുജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിച്ചുവന്നു. മാത്രവുമല്ല ബിദ്ഈകക്ഷികളുടെ ആശയപാപ്പരത്വം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതിലൂടെ അതിലേക്കുള്ള ഒഴുക്ക് നിലക്കുകയും ഉള്ളവര്‍ തന്നെ നേതൃമോഹത്തില് പെട്ട് തര്‍ക്കിച്ചും വിശ്വാസകാര്യങ്ങളില്‍ സ്വന്തം ഇജ്തിഹാദ് നടത്തി ബാക്കിയുള്ളവരെയൊക്കെ മുശ്രിക്കാക്കിയും പല ഗ്രൂപുകളായി ചിന്നഭിന്നമാകുകയും ചെയ്തു.ഈ പ്രത്യേക സാഹജര്യത്തില് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ കക്ഷിയില്‍ തങ്ങള്‍ക്കുള്ള മേധാവിത്വം ഉപയോഗിച്ചുകൊണ്ട് വഹാബികളും , പിളര്‍പ്പ് മുതലേ കാന്തപുരത്തെ മുഖ്യശത്രുവായി കാണുന്ന ചേളാരി സുന്നികളും ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് എടുക്കുന്നു എന്ന കാരണത്താല്‍ കറകളഞ്ഞ ലീഗുകാരും കാന്തപുരത്തെ ഒന്നിച്ച് എതിര്‍ക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മതപരിഷ്കരണ വാദികളായ മൌദൂദികള്‍ക്കും ഈ സമുദായത്തിന്റെ മക്കളെ തീവ്രവാദത്തിലേക്ക് ക്ഷണിക്കുന്ന സുടാപ്പികള്‍ക്കും മുഖ്യ ശത്രു കാന്തപുരം തന്നെ.. കാരണം ഒരു SSF കാരനേയും ഒരാള്‍ക്കും തീവ്രവാദി ആക്കാന്‍ കഴിയില്ല എന്നത് തന്നെ..ഈ വിഭാഗങ്ങളുടെയൊക്കെ പൊതുശത്രുവായ കാന്തപുരത്തിന്റെ വാക്കിനെ നിസ്സാരപ്പെടുത്താന്‍ മണ്ണാര്‍ക്കാട് ഇവരൊക്കെ ഒന്നിച്ചാലും കഴിയില്ലെന്ന് തോന്നി KMCC ലക്ഷങ്ങള്‍ ഇറക്കി ബി ജെ പി യുടെ വോട്ട് വിലക്കുവാങ്ങിയതും പരസ്യമായ രഹസ്യം. സത്യത്തിനെതിരില്‍ അവിശുദ്ധ സഖ്യം രൂപപ്പെടുക എന്നത് ചരിത്രത്തിന്റെ ആവര്‍ത്തനം മാത്രം അഹ്സാബ് (ഖന്തക്ക്)യുദ്ധത്തില്‍ അതിന്റെ ഉദാഹരണം നാം ചരിത്രത്തില്‍ വായിക്കുന്നു. ആരൊക്കെ ട്രോളിയാലും വിമര്‍ശിച്ചാലും വ്യാജ കേസുകളും കഥകളും ഉണ്ടാക്കിയാലും സത്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ഈ ചെറുസംഘത്തെ അള്ളാഹു ഖിയാമത്ത് നാള് വരെ നിലനിര്‍ത്തും എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല..വ്യക്തികള്‍ മാറിയേക്കാം പക്ഷെ ഈ ആദര്‍ശ സംഘം എന്നുമുണ്ടാകും എല്ലാ നിക്ഷിപ്ത താല്പര്യക്കാരുടെയും ഉറക്കം കെടുത്തിക്കൊണ്ട്.
സാബിര്‍ വിളയൂർ...
Copy paste
സാബിര്‍ വിളയൂർ...
Copy paste