ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 6 July 2018

മക്കാ മുശ്രിക്കിനെ വിശ്വാസിയാക്കിയത് അബൂജഹലിനെ ഇമാമാക്കാൻ!

ഇഖാമത് കൊടുക്കല്ലേ...
അബൂജഹ്ൽ വരട്ടെ...!
🔹🔹🔹🔹➖➖➖➖
അടുത്തകാലത്തായി അബൂജഹ് ലുമായി വലിയ അടുപ്പത്തിലാണ് കേരള വഹാബികൾ.
അവൻ അല്ലാഹു വിൽ വിശ്വസിച്ചവനാണെന്ന് പോലും പരസ്യമായി പറയാൻ അവർ മുന്നോട്ട് വന്നിരുന്നു. ഇപ്പോഴിതാ മൗലവിമാർ അവനെ ഇമാമായി നിശ്ചയിച്ചിരിക്കുന്നു!

വഹാബികളുടെ അൽഇസ്ലാഹ് മാസികയിൽ എഴുതുന്നു:
"അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യുന്ന ഖുബൂരി(സുന്നികളെ ഖുബൂരി എന്നാണ് മൗലവിമാർ വിളിക്കാറ്)യെ തുടർന്ന് നമസ്കരിക്കുന്നതിനേക്കാൾ അബൂജഹ് ലിനെ (അബൂജഹ് ലിനെ ഖുബൂരി എന്ന് മൗലവിമാർ വിളിക്കാറില്ല) ഇമാമാക്കാമെന്ന് പറയലാണ് ഭേദം."

     അൽ ഇസ് ലാഹ്
     2015 ഒക്ടോ: 11

യെസ്, അത് പറ്റും. അതാണ് നല്ലത്, നിങ്ങൾക്ക് ഇമാമാവാനുള്ള യോഗ്യത അവനും അവന്റെ പിൻഗാമികൾക്കും തന്നെയാണ്.

ഇനി അബൂജഹ്ൽ ഇമാമ് നിൽക്കാൻ വരാത്ത പള്ളിയാണെങ്കിലോ...? അവിടെ എന്ത് ചെയ്യണം ?
മൗലവി നിർദ്ദേശിക്കുന്നതിങ്ങനെയാണ്:

"തൗഹീദിന്റ പള്ളിയില്ലാത്ത ഒരു നാട്ടിലാണ് ജീവിക്കുന്നതെങ്കിൽ ജമാഅത്ത് നഷ്ടപ്പെടുമെന്ന കാരണം പറഞ്ഞ് പോലും ഖുബൂരി യെ (സുന്നികളെ വഹാബികൾ അങ്ങനെയാണ് വിളിക്കാറ്) തുടരരുതെന്നും സാധ്യമെങ്കിൽ വേറെയൊരു ജമാഅത് സംഘടിപ്പിക്കുകയോ ഒറ്റക്ക് നമസ്കരിക്കുകയോ ആണ് വേണ്ടത്. "

    അൽ ഇസ്ലാഹ്
    2015 ഒകേടാ.. പേ: 11

✍ Aboohabeeb payyoli
🔘🔘🔘🔹🔹🔘🔘🔘