ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 26 September 2020

തിരുകേശം -മുസ്ലിംകൾക്ക് പറയാനുള്ളത്

*തിരുകേശം-നിന്ദിക്കാൻ ചിലരുടെ ജൻമമിനിയും ബാക്കി...❗*
👇👇👇👁️👁️👁️

✍️ കഴിഞ്ഞ ദിവസം എന്നെ വിളിച്ച ,സംസ്ഥാന തലത്തിലെ പ്രമുഖനുമായുള്ള സംസാര ശകലങ്ങളിലൂടെ... പേര് വെളിപ്പെടുത്തരുതെന്ന അഭ്യർത്ഥന പ്രത്യേകം മാനിക്കുന്നു...

കാന്തപുരത്തിനെ താങ്കൾ അംഗീകരിക്കുമോ ?

ഇല്ല...

മർകസിനെ ...? അദ്ധേഹത്തിൻ്റെ പ്രസ്ഥാനത്തെ...?

ഏയ്... ഒരിക്കലുമില്ല.

മർകസിലുള്ള ശഅർ മുബാറകിനെ...?

ഇല്ലേ ഇല്ല...

ഒർജിനലാണെന്ന വിഷയം താങ്കൾക്ക് ബോധ്യപ്പെട്ടാൽ...?

നോ... അംഗീകരിക്കില്ല... ഒർജിനലായാലും പോകില്ല...

നിങ്ങൾ അംഗീകരിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടോ... 

ഇല്ല...

അത് ഒർജിനൽ ആണെന്ന് ആരാണ് അംഗീകരിക്കുന്നത്...?

കാന്തപുരത്തെ അംഗീകരിക്കുന്നവർ...

അവർ നിങ്ങളുടെ അംഗീകാരം ആവശ്യപ്പെടുന്നുണ്ടോ...?

ഇല്ല...

നിങ്ങളുടെ സർട്ടിഫിക്കറ്റ് അവർ മാനദണ്ഡമാക്കുന്നുണ്ടോ ...?

ഇല്ല...

ചുരുക്കത്തിൽ... മർകസിലുള്ള ശഅർ മുബാറക് അംഗീകരിക്കുന്നവരിൽ നിങ്ങളില്ല. നിങ്ങളുടെ സംഘടനയില്ല.അത് അംഗീകരിക്കുന്ന ജനലക്ഷങ്ങൾക്ക് നിങ്ങളുടെ സർട്ടിഫിക്കറ്റും ആവശ്യമില്ല.അവർക്ക് ആ ഉസ്താദിനെയും ആ ഉസ്താദിൻ്റെ പ്രസ്ഥാനത്തിനെയും പൂർണ വിശ്വാസമാണ്. അവർക്ക് ശഅർ മുബാറകിൻ്റെ വെള്ളം കൊണ്ട് രോഗശമനവും ഉണ്ട്... എന്നിട്ടുമെന്തിനാണ് ,സമൂഹത്തിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നത്...?

വ്യാജ വിഷയം മതത്തിൻ്റെ പേരിൽ നടക്കുമ്പോൾ ഞങ്ങളെതിർക്കും...

വ്യാജമാണെന്ന് നിങ്ങൾക്കുറപ്പുണ്ടോ...?

അത്... അതു പിന്നെ... അതുറപ്പിക്കാനാണല്ലോ പരീക്ഷണത്തിന് വിട്ട് തരാൻ പറഞ്ഞത്...?

നിങ്ങൾക്കുറപ്പില്ലാത്തതിനെക്കുറിച്ചാണ് സമൂഹമധ്യത്തിൽ അമ്മു,പെണ്ണ്... എന്നൊക്കെപ്പറഞ്ഞ് തിരുകേശത്തെ അവഹേളിക്കുന്നത് ല്ലേ...? ആ ഉറപ്പില്ലായ്മയിൽ ,ഒർജിനൽ ആകാനുള്ള സാധ്യതയും ഇല്ലേ...?

അങ്ങിനെ ചോദിച്ചാൽ.... പിന്നെ...

അത് ഒർജിനൽ തന്നെയാണെന്ന് താങ്കളുടെ ഭാഷയിൽ സങ്കല്പിക്കുക. ''പരീക്ഷിച്ച് മാത്രം വിശ്വസിക്കുന്നവർ - വിശ്വസിക്കേണ്ടതില്ല, അത്തരക്കാർക്ക് ഇത് വിട്ടുതരാൻ ആഗ്രഹിക്കുന്നില്ല''- എന്നതാണ് കാന്തപുരത്തിൻ്റെ നിലപാടെങ്കിൽ...?

അത്... അത് പി...ന്നെ... 

കാന്തപുരമാണെങ്കിൽ പിന്നൊന്നും നോക്കാതെ കണ്ണടച്ചെതിർക്കുന്നവർ... കത്താതിരുന്നാൽ കെമിക്കലാണെന്നോ ,മറ്റ് പരീക്ഷണങ്ങളിൽ തക്കതായ മറ്റെന്തെങ്കിലും ട്രിക്കാണെന്നോ പറയില്ലെന്ന് താങ്കൾക്കുറപ്പുണ്ടോ....?

അത് .... സാധ്യത.... ഉറപ്പ്... ഉറപ്പിച്ചൊന്നും പറയാൻ പറ്റില്ല.

എന്നാൽ ശെരിക്ക് കേട്ടോളൂ...ഇപ്പോൾ മർകസിൽ വളരെ ബഹുമാനത്തോടെയും ആദരവോടെയും സൂക്ഷിച്ചിട്ടുള്ള തിരുനബി[സ]യുടെ ശഅർ മുബാറക് ഒരു നിലക്കും ആർക്കും വിട്ടുകൊടുക്കില്ല എന്നതാണ് കാന്തപുരത്തിൻ്റെ തീരുമാനം. വിശ്വാസമുള്ളവർ മാത്രം അംഗീകരിച്ചാൽ മതി. ആരെയും നിർബന്ധിപ്പിച്ച് വിശ്വസിപ്പിക്കുന്നില്ല. നിങ്ങൾ ,ആ തിരുകേശത്തെ ഇകഴ്ത്തിയോ നിന്ദിച്ചോ ,അല്ലെങ്കിൽ നിങ്ങളുദ്ധേശിക്കുന്ന ഏത് രൂപത്തിലും കലി തീർത്തോളൂ... എല്ലാം നിങ്ങളുടെ ഇഷ്ടം... അവർ ആദരിക്കുമ്പോൾ വ്യക്തിവിദ്വേഷത്തിൻ്റെ പേരിൽ,സാധ്യതകളുടെ പുറത്ത് നിങ്ങൾ ഇകഴ്ത്തുന്നു... അനാദരിക്കുന്നു... അത്തരം സാധ്യതകൾ ഇല്ലാത്ത വിഷയങ്ങൾ ഇല്ല എന്നത് മറക്കരുത്. നിങ്ങളുടെ കൂട്ടത്തിലുള്ള ചിലരുടെ അനാദരവുകൾ കേട്ടാൽ ,ഒരു വിശ്വാസിക്ക് പ്രതികരിക്കാനേ കഴിയില്ല. പ്രതികരിച്ചാലവർ ചീത്ത വിളിക്കും.എന്നെയല്ല... ആ പവിത്രമായ തിരുകേശത്തെ... മആദല്ലാഹ്... അതു കേൾക്കാൻ ഈമാനികമായ കരുത്തില്ലാത്തതുകൊണ്ടാണ് ഉസ്താദുമാർ മിക്കപ്പോളും മൗനം പാലിക്കുന്നത്.ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം....

*ഖുദ്സി*
26-09-2020