ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 23 September 2020

ബറക്കത്തെടുക്കലെന്നാൽ അനുഗ്രഹം തേടൽ ആ ശിർക്കും തൗഹീദായി

 പ്രവാചക അനുഗ്രഹത്തിൽ-ബർകത്തെടുക്കലിൽ വട്ടം കറങ്ങി, ശിർക്ക് തൗഹീദാക്കി വഹാബികൾ...!



1984ൽ കണ്ട് പിടിച്ച് നോബൽ സമ്മാനം വാങ്ങിയ ,2011 ൽ ഒന്നുകൂടി  ഉറപ്പിച്ച ,ബിംബാരാധാനയെക്കാൾ വലിയ ശിർക്ക്-2010 നവംബറിലെ പ്രത്യേക ഇടക്കാല ഉത്തരവിലൂടെ തൗഹീദായി ...!...വഹാബികളുടെ ആണിക്കല്ലായ അദൃശ്യ മാർഗവും അഭൗതികവും എട്ടു നിലയിൽ പൊട്ടി...!...


🌷പ്രവാചകന്റെ അനുഗ്രഹം കാംഷിക്കൽ ബിംബാരാധനയെക്കാൾ വലിയ ശിർക്കാണെന്ന് മുജാഹിദ് അപ്പോസ്തലൻ കെ ഉമർ മൗലവി 1984 ഒക്ടോബറിലെ അൽ മനാറിൽ ❗


അപ്പോൾ ,അനുഗ്രഹം തേടൽ അനുഗ്രഹം കാംഷിക്കൽ എന്നിവ എന്തായിരിക്കും ❓'''ശബാബിലൂടെ''' [2011 ഒക്ടോബർ 21 വെള്ളി] മ്മടെ '''മൊയ്തീൻ സുല്ലമി''' ആ സംശയം തീർത്ത് തരുന്നതിങ്ങിനെ😀👇👇👇


എന്താണ്‌ ബര്‍കത്തെടുക്കല്‍? മലയാള ഭാഷയില്‍ അതിന്റെ അര്‍ഥം `അനുഗ്രഹം തേടല്‍’ എന്നാണ്‌. അഥവാ `ഒരു വ്യക്തിയില്‍ നിന്നോ ഒരു വസ്‌തുവില്‍ നിന്നോ അദൃശ്യമായ നിലയില്‍ ഉപകാരം കരസ്ഥമാക്കുക’ എന്നതാണ്‌ ബര്‍കത്തെടുക്കല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ല. നബി(സ)യുടെ തിരുശേഷിപ്പുകളായ മലം, മൂത്രം, നഖം, വിയര്‍പ്പ്‌, മുടി, വസ്‌ത്രം തുടങ്ങിയ നബി(സ) കഴുകിക്കളയുകയോ ഒഴിവാക്കുകയോ ചെയ്‌തിട്ടുള്ള വസ്‌തുക്കള്‍ക്ക്‌ മറ്റുള്ളവര്‍ക്ക്‌ ബര്‍കത്ത്‌ (അനുഗ്രഹം) നല്‍കുകയെന്നത്‌ സാധാരണ നിലയില്‍ സാധ്യമല്ല. മറിച്ച്‌, അദൃശ്യമായ നിലയിലേ സാധിക്കൂ എന്നത്‌ ഒരു വസ്‌തുതയാണ്‌.


👆👆👆👆

അതായത് പ്രവാചകന്റെ അനുഗ്രഹം തേടൽ, കാംഷിക്കൽ എന്നൊക്കെ പറഞ്ഞാൽ ബർകത്തെടുക്കുക എന്നത് തന്നെ❗ അതാകട്ടെ- ബിംബാരാധനയെക്കാളും വലിയ ശിർക്കാണെന്നതിൽ ഒരു മുജാഹിദിനും സംശയമില്ല😀


നബി (സ)യുടെ വിയർപ്പ്,മുടി തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ ശിർക്കാണെന്നു

(ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്ന കാര്യമാണെന്ന്) സലാം സുല്ലമി യും പഠിപ്പിക്കുന്നു."അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്‌റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബറകത്തെടുക്കൽ ഈ വകുപ്പിൽ(ശിർക്ക്,കുഫ്ർ)

പെടുന്നു..."(ശബാബ് വാരിക,2011ഏപ്രിൽ 1.പേജ്:22.)


ചുരുക്കത്തിൽ-പ്രവാചകന്റെ അനുഗ്രഹം തേടൽ, കാംഷിക്കൽ എന്നൊക്കെ പറഞ്ഞാൽ ബർകത്തെടുക്കലാണെന്നും അത് ബിംബാരാധനയെക്കാൾ വലിയ ശിർക്കാണെന്നും 1984 മുതൽ 2011 വരെയുള്ള ഒരു മുജാഹിദിനും സംശയമില്ല

😀 പക്ഷേ 2010 ലെ നവംബർ മാസത്തിൽ 

മറ്റൊരു മുജാഹിദ് നേതാവായ 

സി.പി ഉമർ സുല്ലമി അതേ ശബാബിലൂടെ മുജാഹിദ് പ്രസ്ഥാനത്തേയും കെ ഉമർ മൗലവിയേയും ബിംബാരാധനയെക്കാൾ വലിയ വഹാബിയൻ ശിർക്കിനെയും സഹീഹുൽ ബുഖാരിയുടെ സഹായത്തോടെ -വെട്ടി എടുത്ത് സലഫീ സെന്ററിന്റെ ഭിത്തിയിലൊട്ടിച്ചു! അദ്ദേഹത്തിന്റെ വാദം നബി (സ) യുടെ മുടി, വിയർപ്പ് തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ സഹാബികളുടെ ചര്യയിൽ പെട്ടതാണ് അതൊരിക്കലും ശിക്കല്ല എന്നാണ്. സി.പി ഉമർ സുല്ലമി എഴുതുന്നു:"നബി (സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർകത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... നബി (സ)ഒരിക്കൽ ഉമ്മു സുലൈമിന്റെ(റ) വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി.അവർ അവിടെ ഉണ്ടായിരുന്നില്ല.വന്നുകയറിയപ്പോൾ നബി (സ) നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു.നബി (സ) യെ അവർ ചെന്നു നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി (സ) ചോദിച്ചു

:ഉമ്മു സുലൈം,എന്താണ് നീ ചെയ്യുന്നത്? അവർ പറഞ്ഞു:അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നബി (സ)പറഞ്ഞു:ശരി.(ബുഖാരി 2331)."

(ശബാബ്.2010 നവംബർ 12.പേജ് 31).


മറ്റൊരു ബല്യ നേതാവ് മ്മടെ മുജാഹിദ് ബാലുശേരി- സഹാബികൾ ബർകത്തെടുത്തിരുന്നെന്ന് പറഞ്ഞ് സംഗതി ഒന്നുകൂടി ഉസാറാക്കി!

സഹാബികൾ ബർകത്തെടുത്ത സംഭവം അംഗീകരിച്ച് ബർകത്തുമായി ബന്ധപ്പെട്ട - ഇതു വരെയുള്ള നയം തിരുത്തുന്ന ബാലുശേരി മൗലവി❗😋 മറു വിശ്വാസം മുജാഹിദുകൾ തിരുത്തണമത്രെ!ഒപ്പം- മുജാഹിദുകൾ നിശേധിച്ചിട്ടില്ലെന്ന പെരും നുണയും...!!!

https://youtu.be/6TNj1K60iG0

വഹാബിസത്തിൽ മുജാഹിദ് പാരമ്പര്യത്തിനു പോലും സ്ഥാനമില്ലെന്ന് ഇപ്പ മനസിലായി എന്ന പൊതു ജനത്തിന്റെ കമന്റ് അതിലും വലിയ കോമഡി!😀😀😀


2011 വരെയുള്ള മുശ്രിക്ക് പെട്ടെന്നൊരു സുപ്രഭാതത്തിൽ മുസ്ലിമായി മാറി... ഇനിയും മാറുമോന്ന് ഒരു മൗലവിക്കും ഒരു ഉറപ്പുമില്ല... സ്വർഗത്തിലേക്കാദ്യം കേറാനായി ഇവരുടെ കൂട്ടത്തിൽ പെട്ടു പോയ സാധാരണക്കാരിതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ... മൗലവിമാരുടെ മണ്ടത്തരം കേട്ട് , ബർകത്തെടുത്ത സഹാബികളെയും പഠിപ്പിച്ച തിരുനബി [സ]തങ്ങളെയും അതംഗീകരിച്ച മുസ്ലിംകളെയും മതത്തിൽ നിന്ന് പുറത്താക്കി-മരണപ്പെട്ട വഹാബികളുടെ പാരത്രിക ലോക അവസ്ഥ എന്തായിരിക്കും... മരണവും മഹ്ഷറയും പരലോകവും ഒന്നേയുള്ളു... ട്രയൽവെർഷനില്ല...വഹാബീ തൗഹീദു പോലെ ഇസ്ലാമിന്റെ തൗഹീദിന് അപ്ഡേഷനില്ല...പരിഭാഷ കക്ഷത്തിൽ വച്ച് കൊണ്ട് നടന്ന് സ്വന്തമായി മതം പഠിച്ചവർ ,മരണ സമയത്തും ഖബറിലും മഹ്ഷറയിലും ഒരു മൗലവിയും ഒപ്പമുണ്ടാകില്ലെന്ന കാര്യം മറക്കരുത്..ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്...!ദജ്ജാലിറങ്ങുന്നതിന് തൊട്ടു മുമ്പെങ്കിലുമീ തിരുത്തലുകൾ ഒന്നവസാനിപ്പിക്കണമെന്ന് ഒരപേക്ഷയുണ്ട്... തെറ്റായാലും ശെരിയായാലും-ഒറ്റ ആശയത്തിലുറച്ചു നിൽക്കുന്ന വഹാബികളെക്കാണാനുള്ള ആഗ്രഹം കൊണ്ടാണ്... നിങ്ങൾക്ക് യോജിക്കാം...വിയോജിക്കാം...!...

                   ✍ *ഖുദ്സി*