*സമസ്തയെ പിളർത്തിയത് ആര്...❓ എന്തിന്...❓എന്നിട്ടെന്ത് നേടി...❓*
👇👇👇👁️👁️👁️
✍️ സമസ്തയെ പിളർത്തിയത് ലീഗിന് വേണ്ടി... കാന്തപുരത്തെ ഒറ്റപ്പെടുത്താൻ വേണ്ടി... പറയുന്നതാരാണ്... ഹമീദ് ഫൈസി അമ്പലക്കടവ്... എന്നിട്ടെന്ത് നേടി...? കാന്തപുരം ഒറ്റപ്പെട്ടോ... ഇന്ത്യയിൽ നിന്ന് ,ഇന്ന് ലോകമറിയുന്ന ഇസ്ലാമിക പണ്ഡിതൻ കാന്തപുരമാണ്... ഒരു കൂട്ടം വേട്ടക്കാർ ഒന്നിച്ച് നിന്ന് പൊരുതി നോക്കി... പാവം കാന്തപുരം... പൊളിഞ്ഞ് പാളീസായി പോയി... ല്ലേ ഫൈസീ... കനൽ പഥങ്ങളിലൂടെ നടന്ന് ശീലിച്ച കാരിരുമ്പിൻ്റെ കാതലാണ് കാന്തപുരം ... ഇടറാതെ പതറാതെ പിടയാതെ പൊരുതി നിന്ന അത്യുജ്വല താരകം...കേരളത്തിൻ്റെ സാംസ്കാരികതയുടെ മട്ടുപ്പാവിൽ നിന്ന് ലോകത്തിൻ്റെ നെറുകയിലേക്ക് ഫിനിക്സ് പക്ഷിയായി പറന്ന് കയറിയ ദി അൺബീറ്റബിൾ ലീഡർ ഓഫ് സെഞ്ച്വറി... അതേ... നൂറ്റാണ്ടിൻ്റെ ഇതിഹാസം... പകരക്കാരനില്ലാത്ത അമരക്കാരൻ... പള്ളി പൂട്ടിച്ചും മദ്രസ പൂട്ടിച്ചും കോഴിക്കോടിൻ്റെയും കോട്ടക്കലിൻ്റെയും ഇട്ടാവട്ടത്ത് വട്ടം കറങ്ങിയവർ ഇന്നെവിടെ...?
സമസ്ത പിളർത്തിയതിൻ്റെയും പള്ളികളും മദ്റസകളും പൂട്ടിച്ചതിൻ്റെയും കഥ പറഞ്ഞ്- അവയെല്ലാം കാന്തപുരത്തിൻ്റെ തലയിൽ കെട്ടിവച്ച് സ്വന്തം അണികളെ പറ്റിച്ച് കാലം കഴിച്ചിരുന്നവർക്ക് സ്വന്തം ഫൈസി തന്നെ മറുപടി പറയുമ്പോൾ ഞാനിനി എന്ത് പറയാനാണ്. എങ്കിലും ഒന്നോർത്തോളൂ.... സമസ്തയെപ്പിളർത്തി പള്ളികളും മദ്രസകളും പൂട്ടിച്ച് പിടിച്ചെടുത്ത് നിങ്ങൾ ആഗ്രഹിച്ചതെന്താണ്... കാന്തപുരത്തെ ഒതുക്കാൻ പോയിട്ട് ഒരു രോമത്തിന് പോറലേല്പിക്കാൻ നിങ്ങളുടെ എത്ര തലമുറ കാത്തിരുന്നാലും നോ രക്ഷ... ഉള്ളാൾ തങ്ങളും സിഎം[റ] മടവൂരും കൈ പിടിച്ചു കർമ്മ രംഗത്തിറക്കിയതാണ് കാന്തപുരത്തെ ...കാന്തപുരമൊന്ന് കൈ ഞൊടിച്ചാലോടി എത്താൻ ലക്ഷക്കണക്കിന് സുന്നീ മക്കളുണ്ടിന്ന്... അവർക്കറിയാം... കാന്തപുരം നിലകൊള്ളുന്നത് ധാർമികതക്കാണെന്ന്... സത്യത്തിനാണെന്ന്... ഇന്ന് അറേബ്യൻ കൺട്രീസിൽ ചെന്ന് ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞാൽ അറബികളുടെ നാവിൻ തുമ്പത്തോടി വരുന്ന നാമം ശൈഖ് അബൂബക്കർ അഹ്മദിൻ്റെതാണ്. എന്തിനേറെ... മറു സമസ്തയുടെ പ്രസിഡൻ്റ് ആദരണീയരായ ജിഫ്രി മുത്തുക്കോയ തങ്ങൾ പുറം രാജ്യത്തുള്ള തിരുകേശത്തിൻ്റെ സനദ് അന്വേഷിക്കാതെ ,ബർകത്തെടുക്കാൻ ചെന്നപ്പോൾ ആ അറബ് പ്രമുഖൻ്റെ വായിൽ നിന്ന് പുറത്ത് വന്ന നാമം - അതീ കാന്തപുരത്തിൻ്റെതായിരുന്നു...
കവലകളായ കവലളിൽ സമസ്തയെ പിളർത്തിയ പേരിൽ കാന്തപുരത്തെ തെറി പറഞ്ഞും കൂക്കി വിളിച്ചും അഭിമാനം കൊണ്ടിരുന്ന അണികളോട് ഈ സമയത്തെങ്കിലും സത്യം തുറന്നു പറഞ്ഞ ഫൈസിയോട്, അവസാനം ഒരു ചോദ്യം... പകരം വക്കാൻ നിങ്ങളുടെ കൂട്ടത്തിലുണ്ടോ കാന്തപുരത്തെപ്പോലൊരാൾ... അല്ല അതിൻ്റെ പകുതി... അല്ലെങ്കിൽ അതിൻ്റെ പകുതി...
നിങ്ങൾ എതിർത്തു തോൽക്കുമ്പോൾ കാന്തപുരം ജയിച്ചു കയറുകയാണ്... പടച്ചോൻ വളർത്താൻ തീരുമാനിച്ചാൽ പിന്നെ ഒരമ്പലക്കടവിനെക്കൊണ്ടും തടുക്കാനൊക്കില്ല ... കാന്തപുരത്തെ വിട്ടേക്ക്... അത് വേറെ ലെവലാണ്... ആ പുറകെ നടന്ന് ചെരുപ്പും ആയുസും തീർക്കാൻ വിധിക്കപ്പെട്ട നിങ്ങളോട് സഹതാപം മാത്രം...
*ഖുദ്സി*
26-09-2020