👇👇👇👁️👁️👁️
✍️ ഒരു പേന വാങ്ങാൻ പീടികയിലെത്തിയാൽ ''30 പൈസയാണ് '' എന്ന് പറഞ്ഞ്, പണ്ഡിതരോട് ആരൊക്കെയോ പരിഹസിച്ച് പ്രതികരിച്ചിരുന്നൊരു കാലം...ആനുകാലിക വിഷയങ്ങളിൽ പണ്ഡിത നിലപാടുകളുടെ എഴുത്തുകുത്തുകളുമായി പത്രമാപ്പീസിലെത്തിയാൽ ''...ആ ...നോക്കട്ടെ''... എന്ന് പറഞ്ഞത് വേസ്റ്റ് കൊട്ടയിലേക്ക് തള്ളിയിരുന്നൊരു കാലം... മത നിലപാട് രാഷ്ട്രീയക്കാരുടെ നാവിൻതുമ്പിലൂടെയേ കേൾക്കാവൂ എന്ന് കട്ടായം പിടിച്ചിരുന്ന കാലം... സമുദായത്തിൻ്റെ നീര് മുഴുവൻ ഊറ്റി എടുത്തതും പോരാഞ്ഞിട്ട് പണ്ഡിതരെ വേദം ചുമക്കുന്ന കഴുതകളെന്ന് വിശേഷിപ്പിക്കാൻ ചിലർ ധൈര്യം കാട്ടിയപ്പോൾ പിന്നെ ഒന്നിനും ആരെയും കാത്തു നിന്നില്ല. പിറക്കുകയായിരുന്നു ആ വെളിച്ചം... കത്തിജ്വലിക്കുന്ന ജ്വാലയായി... ആ ജ്വാല സിറാജായി...!
ഗർഭാവസ്ഥയിൽ അലസിപ്പിക്കാൻ ശ്രമിച്ചവർ... ജനിച്ചപ്പോൾ ഞെക്കിക്കൊല്ലാൻ ശ്രമിച്ചവർ... പിച്ചവെച്ചപ്പോൾ തല്ലിക്കെടുത്താൻ ശ്രമിച്ചവർ... ഇടക്ക് മുക്കിക്കൊല്ലാൻ ശ്രമിച്ചവർ... എല്ലാം അതിജയിച്ച് അതിജീവനത്തിൻ്റെ കരുത്തുകാട്ടുകയായിരുന്നു സിറാജ്...
പതിറ്റാണ്ടുകളോളം ഇന്ത്യയുടെ ഇന്ദ്രപ്രസ്ഥമെടുത്തമ്മാനമാടിയ, ഭരണത്തഴമ്പും തഴമ്പായി മാറിയ രാഷ്ട്രീയ പാർട്ടിയുടെ പത്രം പോലും ഇടക്കെപ്പോളോ ചരമമടഞ്ഞു.പ്രതിരോധക്കാരൻ്റെ ''കടലാസുപുലി'' തേജസറ്റ് നിലംപതിച്ചു. ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാനാകാതെ കഴുതപ്പ്രയോഗക്കാരുടെ പത്രം ശ്വാസം മുട്ടി പിടഞ്ഞു. പാവങ്ങളുടെ കഞ്ഞിയിൽ കയ്യിട്ട് വാരി-സകാത്തിൻ്റെ മുതലും തിന്ന് മറ്റൊരു പത്രം റെഡ് ലൈനിൽ പലവട്ടം മിന്നി. ചിലർ മദ്രസക്കുട്ടികളുടെ മിഠായിക്കാശ് പോലും റസീറ്റെഴുതി വാങ്ങി... ആ വഴിയിലാണ് വേക്കാതെ പതറാതെ പിടയാതെ സിറാജ് വെളിച്ചം പരത്തിയത്.30 പൈസയുടെ പേന താങ്ങാനാകുമോന്ന് ചോദിച്ചവർക്കു പോലും, തൂലികയിലെ അക്ഷരക്കൂട്ടുകൾ വാർത്തയായി വെളുപ്പിനെത്താൻ കൂട്ടുള്ളത് സിറാജിൻ്റെ പ്രഭയായിരുന്നു എന്നത് കാലത്തിൻ്റെ മധുരമായ പ്രതികാരമാകാം...
29-04-1984 ന് ഞായറാഴ്ച,കോഴിക്കോട് മാനാഞ്ചിറക്ക് കിഴക്ക് വശത്തുള്ള ഗവൺമെൻ്റ് ബേസിക് ട്രെനിംഗ് സ്കൂളിൽ വച്ച് രാവിലെ പത്ത് മണിക്ക് ,റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹമദ് മുസ്ലിയാരുടെ പ്രാർത്ഥനയെയും ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയെയും ശൈഖുനാ കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ ഉത്ഘാടന മികവിനെയും സാക്ഷി നിറുത്തിക്കൊണ്ട് ,സുന്നിസത്തിൻ്റെ സിംഹഗർജനം -താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളാണീ ''വെളിച്ചം'' പ്രകാശനം ചെയ്ത് നമ്മെ ഏല്പിച്ചത്. മുസ്ലിം കൈരളിയുടെ ആത്മീയ ജ്യോതിസ് ഐലക്കാട് സിറാജുദ്ദീനുൽ ഖാദിരി[റ]യുടെ നാമമാണ് സുന്നീ കൈരളിയുടെ നട്ടെല്ലായ സിറാജിലൂടെ തിരി തെളിഞ്ഞത്...
വിമർശകർക്കു പോലും സത്യ സമർപ്പണത്തിൻ്റെ വെളിച്ചം കാട്ടി പ്രസിദ്ധീകരണ രംഗത്ത് 36 വർഷം പിന്നിട്ട മർദ്ദിത ജനതയുടെ ചാട്ടുളിയും
കൈരളിയുടെ ധർമ്മാക്ഷരിയും
സുന്നി പടയണിയുടെ ആവേശവുമായ
സിറാജ് ദിനപത്രത്തിൻ്റെ
1984 ഏപ്രിൽ 29ൽ പ്രകാശിതമായ 50 പൈസ വിലയുള്ള ആദ്യ കോപ്പി
പുതു തലമുറക്ക് സമർപ്പിക്കുന്നു... പിന്നിൽ പ്രവർത്തിച്ച സഹകാരികൾ... നേതാക്കൾ...പണ്ഡിത കുലപതികൾ... എല്ലാവരെയും സന്തോഷിപ്പിച്ച് മലയാളിയുടെ മാധ്യമ ധർമത്തിൻ്റെ വിളക്കുമാടമായി സിറാജ് ദിനപ്പത്രം...
വിശുദ്ധ ഖുർആനിനെ കെട്ടുകഥയായി ധ്വനിപ്പിക്കുന്ന കാർട്ടൂൺ വരച്ചവനെയും ആരംഭ പൂവായ തിരുനബി[സ]യുടെ തിരുശരീരം ജീർണിക്കുമെന്നെഴുതിയവനെയുമൊക്കെ എൻ്റെ വീട്ടിൽ നിന്നൊഴിവാക്കാൻ തന്നെ തീരുമാനിച്ചു... അത്തരം പുരോഗമനത്തോടൊന്നും എനിക്കെന്തോ ഇഷ്ടം തോന്നുന്നില്ല.എൻ്റെ ഇഷ്ടം തിരുനബിയോടായതു കൊണ്ടാകാം...''ചിലർ'' ക്ഷമിക്കുമല്ലോ...!
ധാർമികതയുടെ ഊടുവഴികളിൽ പോലും സത്യത്തിൻ്റെ സമ്പൂർണ്ണ സമർപ്പണവുമായി ജ്വാല പരത്തുന്ന '' *സിറാജാകട്ടെ ഇനി എൻ്റെ വീട്ടിലെ പത്രം*''... മല പോലെ വരുന്ന ഏത് പ്രതിസന്ധികളെയും അതിജയിക്കാനുള്ള കരുത്ത് കിട്ടും ആ പത്രം കാണുമ്പോൾ തന്നെ... പൊരുതി ജയിച്ചവരെ കാണുമ്പോൾ ജയിക്കാനുള്ള ഊർജം ലഭിക്കുന്നത് ആരുടേയും കുറ്റമല്ലല്ലോ...! ഭാവുകങ്ങളോടെ...
*ഖുദ്സി*
30-09-2020