ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 23 September 2020

തിരുകേശം-ബോഡീ വേസ്റ്റ് പ്രയോഗവുമായി വഹാബികൾ





*തിരുകേശം-പിണറായിക്ക് ക്ലാസെടുത്തത് ലീഗ് സെക്രട്ടറി KPA മജീദിൻ്റെ മതസംഘടനയുടെ പൊത്തകം...❗*
 👇👇👇👁️👁️👁️
✍️ നിങ്ങൾ  KPA മജീദെന്ന് കേട്ടിട്ടുണ്ടോ...?....വഹാബീ പ്രസ്ഥാനമെന്നു കേട്ടിട്ടുണ്ടോ...?... അൽ മനാറെന്നു കേട്ടിട്ടുണ്ടോ...?...
                തിരുശേഷിപ്പുകൾക്ക് ബോഡീ വെയ്സ്റ്റ് എന്ന ടാഗ് തിരുകിക്കയറ്റിയതും ആ പ്രയോഗം മതമുള്ളവനും ഇല്ലാത്തവനും പഠിപ്പിച്ചതും  മജീദിൻ്റെ  വഹാബികളാണ്. അവർ അവിടെയും നിർത്തിയില്ല... അത്തരം ശേഷിപ്പുകൾക്ക് പുണ്യമില്ലെന്ന് പറഞ്ഞ്  ,പാണക്കാട് തങ്ങളുൾപ്പെടെയുള്ള മുസ്ലിം വിശ്വാസികളെ മുശ്രിക്കാക്കുക  കൂടി ചെയ്തിട്ടാണവർ തിരുനബിയോടുള്ള ദേശ്യം തീർത്തത്.മതത്തിൻ്റെ മേലങ്കി അണിഞ്ഞ യൂദാസുകളിൽ നിന്ന് ഇത്തരം പ്രയോഗം പൊതു സമൂഹത്തിലെത്തിയതിൻ്റെ ഉത്തരവാദി ആരാണ്... വഹാബീ മണ്ടത്തര വിശ്വാസങ്ങളും അവയിലകപ്പെട്ട മജീദിനെപ്പോലുള്ളവരും അവരെ തള്ളാനോ തിരുത്താനോ ശ്രമിക്കാത്ത മുസ്ലിം ലീഗുമാണ് ആദ്യ ഉത്തരവാദികൾ...പിണറായി പറയുമ്പോൾ തെറ്റും വഹാബികളും ലീഗ് സെക്രട്ടറി മജീദും പറയുമ്പോൾ ശെരിയുമാകുന്നതിൻ്റെ ലോജിക്ക് എന്താണ്...?...അതാണ് പൊതുജനത്തിന് മനസിലാകാത്ത ലോജിക്... വിശ്വാസി വികാരം വൃണപ്പെടുത്തുന്ന ഇടപെടലുകൾ പിണറായിയുടെ ഭാഗത്തു നിന്നുണ്ടായാൽ-വിശ്വാസികളയാളെ ഇരുത്തേണ്ടിടത്ത് ഇരുത്തിക്കൊള്ളും... 

              അതേ സമയം,അതേ വിഷയം ,ആയിരം വട്ടമാലോചിച്ച് ,എഴുതി അച്ചടിച്ച് , വിതരണം ചെയ്ത വഹാബികളും -ആ ഇടവഴിയിലെ ലീഗ് നേതാവും അതേ ആശയക്കാരനുമായ മജീദും ,അവരെത്തിരുത്തിക്കാനോ തള്ളാനോ തയ്യാറാകാത്ത മുസ്ലിം ലീഗും ഈ വിഷയത്തിലുള്ള നയം വ്യക്തമാക്കി മാതൃക കാട്ടട്ടെ എന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ... 

*ഖുദ്സി*
24-09-2020