*കാന്തപുരത്തെ പൂട്ടാൻ BJP യെ കൂട്ടുപിടിച്ച ലീഗുകാരോട്...❗*
👇👇👇👁️👁️👁️
✍️ 2011 ൽ 20...2016 ൽ 18...2021 ൽ 15... ഇനിയെന്ത്...മെലിഞ്ഞ് മെലിഞ്ഞ് ഇല്ലാതാകുകയാണോന്ന് ചോദിക്കുന്നില്ല. പക്ഷേ ,ലീഗുകാരെല്ലാം ചോദിക്കുന്നുണ്ട്-എന്തുകൊണ്ടിങ്ങിനെയെന്ന്...കയ്യിലിരുപ്പിൻ്റെ ഫലമെന്ന് പകൽ പോലെ വ്യക്തം... പണ്ട് ലീഗിനൊരു ഒർജിനൽ സിംഹക്കുട്ടിയുണ്ടായിരുന്നു- ''മഹ്ബൂബേ മില്ലത്ത് '' എന്ന അപര നാമത്തിലറിയപ്പെടുന്ന ,ലീഗിൻ്റെ നെടുംതൂണായിരുന്ന ,സാക്ഷാൽ ഇബ്രാഹിം സുലൈമാൻ സേട്ട്... ❗ഓർമ്മയുണ്ടോ ലീഗുകാരേ നിങ്ങൾക്ക്...❓. അവസാനം മഹ്ബൂബേ മില്ലത്തിനു മുന്നിൽ ലീഗ് തോറ്റു തുന്നം പാടി... അതിന് മുമ്പ് ബാഫഖീ തങ്ങൾ... ഓർമയുണ്ടോ-ചന്ദ്രികപ്പത്രത്തിൽ തങ്ങളവർകളെ പന്നിയിറച്ചി തീറ്റിക്കുന്ന കാർട്ടൂൺ വരച്ച് അഭിമാനിച്ച ആ പഴയ കാലം...പിന്നെ ,ശംസുൽ ഉലമ ...പട്ടിക്കാട് നിന്ന് ആ പണ്ഡിതനെ പൂച്ചക്കാട്ടിലേക്ക് ഇറക്കിവിട്ട ആ കണ്ണീരിൻ്റെ കഥന കഥ... ആവശ്യത്തിന് ദ്രോഹിച്ച് ,അവസാനം രണ്ടാലൊരബൂബക്കറിനെ കൂടെ നിർത്തി വോട്ട് ബാങ്ക് ഉറപ്പിക്കാൻ ദയനീയ ശ്രമം... അതിനായി സമുദായത്തെ രണ്ടായി വെട്ടി മുറിച്ചു... നറുക്ക് വീണത് ആ ശംസുൽ ഉലമയ്ക്ക്... അഭിമാനിക്കാൻ എത്ര എത്ര ഉദാഹരണങ്ങൾ... അവസാനമൊരു KT ജലീൽ... ഒരു കാലത്ത് ലീഗിൻ്റെ ആവേശം... പക്ഷേ, തകർക്കാനായിരുന്നു ശ്രമം... ആദ്യം കുറ്റിപ്പുറത്ത് കാഞ്ഞാലിക്കുട്ടി... എട്ടു നിലയിൽ പൊട്ടി പൊത്തോന്ന് വീണു...ഈ തിരഞ്ഞെടുപ്പിൽ ജലീലിനെ നേരിടാൻ ധൈര്യമുള്ള ഒരു നേതാവും ലീഗിലില്ലാതെ പോയപ്പോൾ പാവം ഫിറോസിന് കോണി കൊടുക്കാതെ കൈപ്പത്തി കൊടുത്ത് ബലിയാടാക്കി....
അതിനിടയിൽ മർകസ് പൂട്ടിക്കണം... സമുദായത്തെ രക്ഷിക്കണം...BJP യുടെയും സുഡാപ്പിയുടെയും തോളത്ത് കയ്യിട്ട് ,അവരെയും കൂട്ടു പിടിച്ച് സമുദായ രക്ഷക്കിറങ്ങി... ചേളാരി വിഭാഗത്തിനെ തളച്ചിടാനായിട്ട് ,അവരുടെ താക്കോൽ സ്ഥാനങ്ങളിൽ ലീഗ് നേതൃത്വം... ഇടക്കെപ്പോളോ നോളജ് സിറ്റി പൂട്ടിക്കെട്ടാൻ ബല്ലാത്ത പൂതി...
മതി മതി... എഴുതി മടുക്കുമെന്നല്ലാതെ... ഇതിനിടയിൽ തമിഴ്നാട്ടിൽ ,മത്സരിച്ച മൂന്ന് സീറ്റിലും എട്ടു നിലയിൽ പൊട്ടി, ദേശീയതയുടെ ചീട്ടും കീറി...ലീഗിനെ തറ പറ്റിച്ച് , മഹ്ബൂബേ മില്ലത്തിൻ്റെ INL കേരള നിയമ സഭയിൽ അക്കൗണ്ടും തുറന്നു... അതേ സാർ... ലീഗിൻ്റ സാക്ഷാൽ ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബ് പുഞ്ചിരിക്കുന്നുണ്ടാകുമത് കണ്ട് ... അതിനിടയിൽ ലീഗുണ്ടാക്കിയത് വഹാബികളാണെന്ന എട്ടുകാലിപ്പൂട്ടിൻ്റെ അവകാശ വാദവുമായി അവർ... പാണക്കാട്ടെ ഷിഹാബ് തങ്ങളെ[ന:മ] മുശ്രിക്കാക്കിയ വഹാബികൾ അണിയറയിലിരുന്ന് ചരട് വലിച്ച് കൂടെയുള്ള സുന്നികളുടെ അഭിമാനമുയർത്തുമ്പോൾ ...❗❓.ചേളാരി സമസ്ത ലീഗിട്ട കെട്ട് പൊട്ടിക്കാൻ ധൈര്യം കാണിക്കാൻ സാധ്യതയില്ല. അമ്മാതിരി കെട്ടാണ് സലഫീ ബുദ്ധി ലീഗ് ലേബലിൽ അവർക്ക് കെട്ടിയത്... ഇനി വല്ല അത്ഭുതവും സംഭവിച്ചാലതും തീരുമാനമാകും...
എതിർക്കുന്നവരുടെ ജീവനെടുത്തും പണ്ഡിതരുടെ കോലം കത്തിച്ചും തെറി വിളിച്ചും തങ്ങൻമാരെ അവഹേളിച്ചും നല്ല വളർച്ച കൈവരിക്കുന്ന സമകാലിക സംഭവ വികാസങ്ങൾക്കിടയിൽ ഒരു ചോദ്യം മാത്രം... ലീഗിനി എന്നെങ്കിലും നന്നാകുമോ...❓ പിണറായി വിജയൻ വുളൂ എടുക്കാത്തതു കൊണ്ടാണ് ലീഗ് ഈ ഗതിയിലായതെന്ന കമൻ്റ് തത്കാലം നിരോധിച്ചിരിക്കുന്നു...
*ഖുദ്സി*
05-05-2021