ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 5 May 2021

സക്കാത്ത് വിഴുങ്ങാൻ പുതിയ തന്ത്രവുമായി പുത്തൻ വാദികൾ❗


*സക്കാത്ത് വിഴുങ്ങാൻ പുതിയ തന്ത്രവുമായി പുത്തൻ വാദികൾ...❗*

👇👇👇👁️👁️👁️

✍️ പാവപ്പെട്ടവൻ്റെ അവകാശം കവർന്നെടുത്ത് പത്രവും പറുദീസയുമൊക്കെ നടത്തുന്നത് ഒരു ഭാഗത്ത്... സകാത്ത് മുതൽ അവകാശികൾക്ക് കൊടുക്കാതെ ,ബാങ്കിലിട്ട് പലിശ വാങ്ങി പുട്ടടിക്കുന്നത് മറു ഭാഗത്ത്... *പാത്തുമ്മാൻ്റെ നനഞ്ഞൊലിക്കുന്ന അടുക്കളയും സുലൈമാൻ്റെ മേപ്പുരയില്ലാത്ത കക്കൂസും കദീജാൻ്റെ ,കെട്ടിക്കാറായ 4 പെൺമക്കളെയുമൊക്കെക്കാണിച്ചായിരുന്നു ഈ വക സക്കാത്ത് പിരിവ് എന്നതാണ് ബഹുരസം...*

               സക്കാത്ത് മുതൽ പത്രത്തിനും  ബാങ്കിനുമൊക്കെ വീതം വച്ചപ്പോൾ ,പാത്തുമ്മാൻ്റെ അടുക്കളയും സുലൈമാൻ്റെ കക്കൂസുമൊക്കെ പത്രമാപ്പീസിലേക്കും ബാങ്കിലേക്കുമൊക്കെ മാറ്റിയെന്നാണോ പൊതുജനം ധരിച്ചത് ❓. *പാത്തുമ്മാൻ്റെ അടുക്കളയും സുലൈമാൻ്റെ കക്കൂസുമൊക്കെ ഇപ്പോളും പഴയ കോലത്തിൽ തന്നെയാണ്. കദീജാ ൻ്റെ മക്കളെ നാട്ടുകാര് കെട്ടിച്ച് വിട്ടു...* സക്കാത്ത് കൊടുത്തവർ മാത്രം ശശി... പൊതുജനത്തിന് കാര്യം തിരിഞ്ഞപ്പോൾ സ്വന്തമായി കൊടുക്കാൻ തീരുമാനമായി... ഇനിയൊരിക്കലും മതം പറഞ്ഞ് പാമരജനത്തിൻ്റെ ''കോടികൾ'' തട്ടാൻ കഴിയില്ലെന്ന് വ്യക്തമായപ്പോളാണ് ,അവസാന അടവായി ,പുതിയ മസാല പിറന്നത്... 

👇👇👇

*സക്കാത്ത് കമ്മിറ്റിയെ ഏല്പിച്ചാലേ സകാത്ത് സകാത്താകുകയുള്ളത്രെ...❗*

👆👆👆

അതായത് നോട്ട് ഞമ്മൻ്റെ കീശയിലെത്തിയാലേ  NOC  കൊടുക്കാൻ പടച്ചോനെ സമ്മതിക്കൂ എന്ന്...❗🤭...ഇത് ''സക്കാത്ത് വീടാനുള്ള വഴിയല്ല- സകാത്ത് വിഴുങ്ങാനുള്ള വഴിയാണെന്ന് '' വിവരമുള്ളവർക്ക് എന്നേ മനസിലായതാണ്.പിരിച്ച കോടികളുടെ കണക്ക് ചോദിച്ചതിന് അരമനയിലെ ഒരുന്നതൻ്റെ മിഡിൽ സ്റ്റമ്പ് വരെ തെറിച്ചത് ആരും മറന്നിട്ടില്ല.  പാവങ്ങളുടെ അവകാശത്തിൽ കയ്യിട്ടു വാരി സമ്പന്നൻമാരാകാൻ നിങ്ങൾക്ക് നാണമില്ലേന്ന് ചോദിക്കുന്നില്ല. 

പാവങ്ങളുടെ കണ്ണീരൊപ്പാൻ മതം കരുതിവച്ച സകാത്തിൻ്റെ സമ്പത്ത് തിന്നു കൊഴുക്കാൻ ബിദഈ കോർപ്പറേറ്റുകളെ നാം അനുവദിക്കരുത്.

അവരവരുടെ സക്കാത്ത് സ്വയം കൊടുക്കാൻ ഓരോരുത്തരും ഇനിയെങ്കിലും മടിക്കരുത്.അത് കൊടുക്കുമ്പോൾ ,കഴിയുമെങ്കിൽ ,സ്വന്തം മക്കളുടെ സാന്നിധ്യം മറക്കണ്ട... അവരും പഠിക്കട്ടെ ഇത്തരം പുണ്യങ്ങൾ... അവരും പകർത്തട്ടെ ഇതൊക്കെ... അവരിൽ  നിന്ന് മറ്റൊരാളിലേക്ക്... ഈ തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക്... പകരട്ടെ നൻമകൾ... *കൊടുക്കുന്നവരുടെയും വാങ്ങുന്നവരുടെയും മുഖത്ത് വിരിയട്ടെ ,നിഷ്കളങ്കമായ പുഞ്ചിരികൾ... ആ പുഞ്ചിരിക്കിടയിൽ ഉള്ള് തട്ടുന്ന പാവപ്പെട്ടവൻ്റെ  പ്രാർത്ഥന... അത് നമുക്ക് നഷ്ടപ്പെടുത്താൻ ഒരുത്തനെയും അനുവദിക്കരുത്*...സ്നേഹപൂർവ്വം...

*ഖുദ്സി*

04-05-2021