أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّة (حديث رواه مسلم)
*"ഞാൻ അങ്ങയോട് അങ്ങൊന്നിച്ചുള്ള സ്വർഗ്ഗ വാസം ചോദിക്കുന്നു"* ഇത് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്തതാണ്. നബി തങ്ങളോട് സഹാബി നേരിട്ട് ചോദിച്ചതാണ്.
ഇത് സഹായാഭ്യർത്ഥനയാണ്, ദുആ അല്ല. കാരണം സ്വർഗ്ഗം ചോദിക്കുന്നത് ഏകനായ ഇലാഹ് ആയ അല്ലാഹുവിന്റെ ദൂതൻ ആയ നബി തങ്ങളോട് ആണ്.
അതെ പദം ഇമാം തിർമുദി റിപ്പോർട്ട് ചെയ്യുന്നു:
اللَّهُمَّ إنِّي أَسْأَلُكَ الْجَنَّةَ (رواه الترمذي)
*"അല്ലാഹുവേ, ഞാൻ നിന്നോട് സ്വർഗം ചോദിക്കുന്നു."*
ഇത് ദുആയും ആരാധനയുമാണ്. കാരണം ഇവിടെ സ്വർഗ്ഗം ചോദിക്കുന്നത് ഇലാഹ് ആയ റബ്ബിനോട് ആണ്.
ഇവിടെയൊക്കെ വിശ്വാസമാണ് തൗഹീദും ശിർക്കും വേർതിരിക്കുന്നത്. ചോദിക്കുന്നത് ഭൗതികമാണോ, അഭൗതികമാണോ.. ജീവിച്ചിരിക്കുന്നവരോടാണോ മരിച്ചവരോടാണോ എന്നതല്ല തൗഹീദ് തീരുമാനിക്കുന്നതിന്റെ മാനദണ്ഡം ചോദിക്കുന്നവനോട് നമുക്കുള്ള വിശ്വാസമാണ്...