ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 30 May 2021

കാന്തപുരവും ശംസുൽ ഉലമയും-സത്യമെന്ത് ?

ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്ലിയാർ (ന.മ)ജനനം 4.4.1914.മരണം 19.8 1996 വയസ്സ് 83. സമസ്ത രണ്ടായിമാറുന്നത് 1989.
1926ൽ സമസ്ത രൂപീകരണം. മർഹൂം വരക്കൽ മുല്ല കോയ തങ്ങൾ സ്ഥാപക  പ്രസിഡണ്ട്. മർഹൂം പാങ്ങിൽ എ.പി.അഹമ്മദ് കുടി മുസ്ലിയാർ ദീർഘ കാലസെക്രട്ടറി.സ്ഥാപിത ലക്ഷ്യമായ മുബ്തദിഹ് (പുത്തൻ വാദി ) പ്രതിരോധത്തോടൊപ്പം മുസ്ലിം സമുഹത്തിൻറെ  പൊതുപ്രശ്നങ്ങളും നന്നായി കൈകാര്യം ചെയുന്ന  നേതൃത്വം. 1915 ൽ മലപ്പുറത്ത്  പാങ്ങിൽ നടതിയ പ്രമാദമായ ഖിലാഫത്ത് അനുകുല പ്രഭാഷണം ഒരു ഉദാഹരണം.മർഹൂം അബ്ദുൽ ബാരിമുസ്ലിയാർ, റശീദുദ്ധീൻ മൂസമുസ്ലിയാർ ആദ്യ കാലത്ത്   തിളങ്ങി യ നേതാക്കൾ. ഒരുഭാഗത്ത് വഹാബിസത്തെ  നേരിട്ട് കൊണ്ട് തന്നെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടു.1947ൽ ഇന്ത്യ സ്വതന്ത്ര മാവുന്നു .1906ൽമുഹമ്മദലിജിന്ന തുടങ്ങി വെച്ച മുസ്ലിം ലീഗ് പാകിസ്ഥാൻ പിറവിയോടെ ഇൻഡ്യയിൽ തുടരണമോ വേണ്ടയോ ചർച്ച യാവുന്നു .മർഹൂം ഇസ്മയിൽ സാഹിബിനൊപ്പം  ജിന്ന യെകാണാൻ വഹാബീ നേതാക്കളായ കെ.എം  മൗലവിയുംമറ്റും പാകിസ്ഥാനി ലേക്ക് പോകുന്നു  .ഇന്ത്യയിൽ  മർഹൂം ഇസ്മയിൽ സാഹിബിൻറെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയൻ ലീഗ് രൂപീകരണം. മലബാറിൽ വഹാബിസത്തിൻറെ  വിത്ത് പാകിയ കെഎം  മൗലവി മലബാർ മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡണ്ടാകുന്നു .
മുസ്ലിം ലീഗിന്റെ രൂപീകരണത്തോടെ പൊതുപ്രശ്നം  കൈകാര്യം ചെയ്യാൻ ഒരു മുസ്ലിം പാർട്ടിയായാലോ എന്ന് ഉലമാകൾ ആശിക്കുന്നു .പലരും ദർസുകളിലും ദീനീപ്രവർത്തനങ്ങളിലും ശ്രദ്ധ കേകേന്ദ്രീകരിച്ചതിനാൽ വഹാബികൾ രംഗം മുതലെടുകുന്നു .1960ലാണ് മുസ്ലിം ലീഗ് ആദ്യമായി ഭരണത്തിൽ വരുന്നത്.കോൺഗ്രസ് പി എസ് പി എന്നീ കക്ഷി കളാണ് കൂടെയുള്ളത്.പക്ഷേ നെഹ്റുവിന്റെ  കോൺഗ്രസ് ലീഗിന് മന്ത്രി  സ്ഥാനം നിഷേധിച്ചു. അവസാനം അനുരഞ്ജനത്തിനായി ലീഗിന്  സ്പീക്കർ സ്ഥാനം നൽകി.ലീഗിന്കിടിയ അധികാരം കടുത്ത വഹാബിയായ സീതീ സാഹിബിനു നൽകി.
സമസ്ത നേതാക്കളായ പാങ്ങിൽ  അടക്കമുള്ള വരെ പലവുരി കള്ള കേസിൽ കുടുക്കാൻ ശ്രമിച്ചയാളാണീ സീതി വകീൽ.1967ൽ മുസ്‌ലിം ലീഗ് കളം മാറ്റി ചവിട്ടി. കമ്യൂണിസ്റ്റ് മന്ത്രി സഭയിൽ അംഗമായി. 
ഇതിനിടയിൽ ശംസുൽ ഉലമാ സമസ്ത യുടെ പ്രവർത്തന രംഗത്ത്. 1950ൽ നടക്കാവിൽ നടത്തിയ വഹാബികൾക്കെതിരെ നടത്തിയ  ഖണ്ഡന പ്രസംഗത്തോടെ 'ഇ.കെ' എന്ന പേര് പ്രസിദ്ധമായി.തീപ്പൊരി എന്നാണ് വഹാബികൾ ഇ.കെ യെ  അഭിസംബോധനം ചെയ്തിരുന്നത് . 
🔻 ശംസുൽ ഉലമ 1957ൽമർഹൂം പറവണ്ണ മുഹ് യദ്ധീൻ കുട്ടി മുസ്‌ലിയാരുടെ  ഒഴിവിൽ സമസ്ത യുടെ സെക്രട്ടറി യാവുന്നു .പൊതു പ്രശ്നം കൈകാര്യം ചെയ്യാൻ ലീഗ് ഇടപെടുന്നത് കൊണ്ട് ഭൂരിപക്ഷം സമസ്ത പണ്ഡിതൻമാരും ലീഗിൽ വിശ്വാസമർപ്പിക്കുന്നു .മറുഭാഗത്ത് ലീഗ് നേതൃത്വത്തിലുള്ള വഹാബികൾ തങ്ങളുടെ അജണ്ട നടപ്പാക്കുന്നു .1967ലെ കമ്യൂണിസ്റ്റ് മന്ത്രി സഭയിൽ ലീഗിന് രണ്ടു മന്ത്രി മാരാണുണ്ടായിരുന്നത്.ക്രിഷിമന്ത്രി കെആർ ഗൗരിയമമ ഭൂപരിഷ്കരണ ബിൽ നിയമ സഭയിലവതരിപ്പിച്ച്  പാസാവുന്നു . ഫലമോ പട്ടിക്കാട് ജാമിഅ നൂരിയ്യ യുടേതടക്കം  നിരവധി ദീനീസ്ഥാപന സ്വത്തുകൾ സമൂഹത്തിന് നഷ്ടപെടുന്നു .മതസ്ഥാപനങളെ ബിലിൻറെ പരിധിയിൽനിന്ന് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട പണ്ഡിതൻമാരെ ലീഗ് മന്ത്രി മാർപരിഹസിച്ചു  വിടുന്നു .കാരണം വഹാബികൾക് വഖഫ് സ്വത്തുകൾ നഷ്ടപെടാൻ ഇല്ലായിരുന്നു. ശംസുൽ ഉലമാ യും ഏതാനും ചില പണ്ഡിതൻമാരുംലീഗിൻറെ വഹാബീ വൽകരണതതിനെതിരെ ചിന്തിക്കുക്കയും .അതിന്റെ പേരിൽ  നിരവധി ആക്ഷേപം കേൾകാനുമിടായായി .കുട്ടിമാളു അമ്മ യോടൊപ്പം  കോൺഗ്രസ് വേദി പങ്കിട്ടു  എന്നത് ഉദാഹരണം. ഇതിനകം വഹാബികൾ നിരവധി സുന്നി  പളളി കൾ കള്ള രജിസ്റ്റർവഴി സ്വന്തമാക്കി .കോഴിക്കോട് പാളയം സ്റ്റാൻഡിനടുത്തുളള മുഹ്യിദീൻ ശൈഖിണ്റ്റെ പേരിലുള്ള പളളി ഒരു ഉദാഹരണം.മുസ്ലിം ജിഹ്വ എന്ന റിയപെടുനന 'ചന്ദ്രിക' ദിനപത്രം വഹാബീ വൽകരിക്കപ്പെടുകയും .കുട്ടശ്ശേരി മൗലവിയെ വഹാബീ ഫത്‍വ  എഴുതാനായി നിയമിക്കപ്പെടുകയും ചെയ്തു .79-80കാലത്ത് നബി ദിന വാർത്ത കൾ നൽകില്ലെന്ന്  പത്രാധിപ സമിതി തീരുമാനിച്ചു .അതിനെതിരെ ലീഗ് അനുകൂല പണ്ഡിതൻമാരായ കെ.കെ.അബൂബക്കർ ഹസ്രത്ത്, ബഷീർ മുസ്‌ലിയാർ എന്നിവർ തന്നെ പ്രതിഷേധിക്കുന്നു.  ശംസുൽ ഉലമയുടെ അനുജനും സുന്നത്ത് ജമാഅത്തിന്റെ ഗർജിക്കുന്ന  സിംഹവുമായ ഇ .കെ ഹസൻ മുസ്‌ലിയാർ വാഫാത്തായപ്പോൾ വിക്ർതമായ ഫോട്ടോ  കൊടുത്ത് വഹാബീ പകരം വീട്ടി . 
ഓറിയന്റൽ അറബിക് കോളേജ് മുഴുവനും വഹാബികൾ കയടക്കി .സ്കൂൾ അറബിക് പാഠ പുസ്തകങ്ങളിലൂടെ വഹാബീ നേതാക്കളായ വക്കം മൗലവി ,കെ എം മൗലവി തുടങ്ങിയവരുടെ ചരിത്രം പഠിപ്പിക്കുമ്പോൾ  ലീഗ് പ്രസിഡന്റ് കൂടിയായ മർഹൂം ബാഫഖി തങ്ങളെ പരാമർശികുക പോലുംചെയ്തിരുന്നില്ല. 
കാന്തപുരവും  ശംസുൽ ഉലമയും ഒന്നിച്ച്  രാഷ്ട്രീയ മേധാവിത്വത്തെ ചോദ്യം ചെയ്യുന്നു . ഇതിനെതിരെ ചില സുന്നി പണ്ഡിതന്മാരുടെ  നേതൃത്വത്തിൽ ലീഗ് വിരോധമുളള എം.ഡി.പി. രാഷ്ട്രീയ കക്ഷി ജനിക്കുന്നു. 
►  ശംസുൽ ഉലമക്കെതിരായി നീങ്ങിയ നാട്ടിക വി മൂസ മുസ്ലിയാരായിരുന്നു  എം ഡി പി യുടെ പ്രഥമ പ്രസിഡണ്ട് .എന്നിട്ടും എം.ഡി.പി.യുടെ പിതൃത്വം ലീഗുകാർ ശംസുൽ ഉലമയിൽ ആരോപിച്ചിരുന്നു . ('ചന്ദ്രിക'യിൽഎം ഡി പി അഡ്വയ്സറി ബോർഡ് ചെയർമാൻ എന്ന് ഇ കെ യെ വിശേഷിപ്പിച്ചിരുന്നു )   ശംസുൽ ഉലമയെയും കാന്തപുരത്തെയും നേരിടാൻ മലപ്പുറത്തു  നിന്നും ഒരു വാരിക തുടങ്ങി.പേര് 'മാപ്പിളനാട്'.മലപ്പുറം  മുനിസിപ്പൽ ലീഗ് ഭാരവാഹിയായ കമ്മു  ഇന്നും ലീഗിന്റെ ബൗദ്ധിക ഉപദേഷ്‌ടാവായ എം.ഐ .തങ്ങൾ എന്നിവരായിരുന്നു മാപ്പിളനാട് പത്രാധിപർ. 
കേട്ടാൽ അറകുനന ഭാഷയിൽ ശംസുൽ ഉലമക്കും  കാന്തപുരത്തിനുമെതിരെ ലേഖനങ്ങൾ. .മനുഷൃ ൻ അധ:പ്പതിച്ചാൽ മൃഗമാവും.മൃഗംഅധ:പ്പതിച്ചാൽ ശംസുൽ ഉലമയാകും, ഈ ജാര സന്തതിയുടെ തന്ത ഏത് ?എന്നിവ ഉദാഹരണങ്ങൾ . ലീഗ് വാരിക മാപ്പിള നാടിന്റെ ശൈലി അതിരൂക്ഷമായി തുടരുബോൾ ശംസുൽ ഉലമക്ക്  അനുകൂലമായി 'ലീഗ് ടൈംസ്' പത്രം രംഗത്ത് വരുന്നു. മുസ്ലിം ലീഗ് രണ്ടായപ്പോൾ  മർഹൂം സൈത് ഉമർ ബാഫഖി തങ്ങൾ ചെറിയ മമ്മുകേയി എ.വി.അബദു റഹ്മാൻ ഹാജി, എം കെ.ഹാജി (രണ്ടു പേരും മുജാഹിദ് )പി.എം അബൂബക്കർ. മുൻസ്പീകർ മൊയ്തീൻ കുട്ടി  എന്ന ബാവഹാജി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ലീഗിന്റെ പത്രമാണ് 'ലീഗ് ടൈംസ്'. ഇന്ന് മുസ്ലിംലീഗ് നേതൃനിരയിലുള്ള സി.മോയിൻകുട്ടി അബ്ദുൾ റഹ്മാൻ കല്ലായി തുടങ്ങിയവർ വിമതലീഗിൻറെ അന്നത്തെ  യുവജന നേതാക്കൾ. 
ശംസുൽ ഉലമായെപട്ടിക്കാട് കോളേജിൽ നിന്ന് പുറത്താക്കിയപ്പോൾ ശംസുൽ ഉലമയെ പിന്തുണച്ച്‌   ലീഗ് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു .മർഹൂം ബാപ്പു ഹാജി തൻറെ സമ്പാദ്യം  മുഴുവനും നൽകി ഉണ്ടാക്കി യതാണ് ജാമിഅ നൂരിയ്യ .പക്ഷേ അത് ഹൈദരാബാദ് കാരനായ നൂരിഷാ തങ്ങളുടെ പേരിലാണ് നൽകിയത്. നൂരിഷ ത്വരീഖത്തുമായി വന്നപ്പോൾ അപാകതകൾ കണ്ട സമസ്ത പണ്ഡിതർ അതിനെതിരെ നീങ്ങി. നൂരിഷ യിൽനിന്നും തന്ത്രപൂർവ്വം ശംസുൽ ഉലമയാണ് ജാമിഅയെ തിരിച്ചു വാങ്ങിയത്.തൻറെ പേര് ജാമിഅക്ക്  നൽകണമെന്ന് നൂരിഷ വ്യവസ്തയുണ്ടാക്കി അങ്ങിനെയാണ് ജാമിഅ 'നൂരി'യ്യ  ആകുന്നത്.1963മുതൽ 1977വരെ ജാമിഅ യുടെ പ്രൻസിപ്പൽ ആയിരുന്നു ശംസുൽ ഉലമ ഈ കെ.ക്ക്  അവിടെ നിന്നും പൂച്ചക്കാട് എന്ന സ്ഥലത്തേക്ക്  പോകേണ്ടി വന്നു  കേവലം ഒരു മുദരിസായി  സമസ്ത ജനറൽ സെക്രട്ടറി കൂടിയായ ഈ കെ ഉസ്താദിനു  മാറേണ്ടിവന്നു.സമസ്തയുടെ തന്നെ സ്ഥാപനമായ പട്ടിക്കാട് ജാമിഅയിൽ  വർഷംതോറും അതിഗംഭീരമായി നടത്തുന്ന  ജാമിഅ സമ്മേളനങ്ങളിൽ നിന്ന് ഇ കെ ഉസ്താദിനെ മാറ്റി നിറുത്തുകയും ചെയ്തു.
►ഉമർ ബാഫഖി തങ്ങളുടെ പാർട്ടിയുമായി സഹകരിച്ചതിനാൽ ശംസുൽ ഉലമക്ക് പട്ടിക്കാട് നിന്നും പടിയിറങ്ങേണ്ടി വന്നു. 77 മുതൽ 10 വർഷത്തോളം ഇ കെ പട്ടിക്കാട് സമ്മേളനത്തിൽ പങ്കെടുത്തിട്ടില്ലായിരുന്നു.  ഇതിനിടെ സമസ്ത ജോ.സെക്രട്ടറി യും ലീഗ് അനുകൂല പണ്ഡിതനുമായ മർഹൂം കെ.വി.മുഹമ്മദ് മുസ്ലിയാരുമായി  ശംസുൽ ഉലമാ ഖുർആൻ പരിഭാഷ വിവാദത്തിൽ  ഇടയുന്നു .ഒരു കൂട്ടർ ഖുർആൻ പരിഭാഷയുമായി മുന്നോട്ട് പോകുന്നു . കെ വിയുടെ പരിഭാഷക്കെതിരെ S Y S മുഖപത്രമായ   സുന്നി  വോയ്സിൽ ചീഫ് എഡിറ്റർ കൂടിയായ ശംസുൽ ഉലമാ തുടർ ലേഖനമെഴുതുകയും . S Y S പ്രസിഡന്റ് ഇ.കെ.ഹസൻ മുസ്‌ലിയാർ കെ.വിയുടെ പരിഭാഷ ക്കെതിരെ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു .മലപ്പുറം ഭാഗത്തുള്ള പ്രമുഖ പണ്ഡിതൻമാർ ലീഗ് അനുകൂല പക്ഷത്തും  മറ്റുനേത്രനിരയിലുളള താജുൽ ഉലമാ ഉള്ളാൾ തങ്ങൾ ശംസുൽ ഉലമാ നൂറുൽ ഉലമ എം എ. ഉസ്താദ്‌ ,ചിത്താരി ഹംസ ഉസ്താദ്‌,   പികെഎം  അണ്ടോണ.കാന്തപുരം ഉസ്താദ് തുടങ്ങിയവർ ലീഗിലെ വഹാബീ ആധിപത്യത്തിനെതിരെയും നിലകൊണ്ടു. സുന്നീ  സമ്മേളനങ്ങളൊക്കെയും ലീഗ് കയ്യടക്കുന്ന  സ്വഭാവം. പട്ടിക്കാട്  സമ്മേളനം പോലും പണ്ഡിതൻമാർക്ക് പ്രതേക   റോളൊന്നുമിലാത്ത  അവസ്ഥ. ഇത് ഭൂരിപക്ഷപ്രവർത്തകരെയും  ചിന്തിപ്പിക്കുന്നു .ഇതിനിടെ കൊണ്ടോട്ടി  MLA പി.സീതിഹാജി മുജാഹിദ് സമ്മേളനത്തിൽ എൻറെ അവസാന തുള്ളി രക്തം വരെ സുന്നികൾക്കെതിരെ പോരാടുമെന്നു  പ്രഖ്യാപിക്കുന്നു .ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി  പ്രതികരിക്കുന്നു .പുളിക്കലിൽ ശംസുൽ ഉലമാ. ഇ കെ ഹസൻ മുസ്‌ലിയാർ. വാണിയമ്പലം അബ്ദുറഹ്മാൻ മുസ്‌ലിയാർ കോട്ടുമല  അബൂബക്കർ മുസ്‌ലിയാർ കാന്തപുരം ഉസ്താദ്‌ എം.എം ബഷീർ മുസ്‌ലിയാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത വിപുലമായ സുന്നി സമ്മേളനം. .മുജാഹിദിനെതിരെ അമുസ്‌ലിം സ്ഥാനാർഥി ആണ് മത്സരിക്കുന്നതെങ്കിൽ  ആ അമുസ്ലിമിനെ വിജയിപ്പിച്ചു മുജാഹിദിനെ പരാജയപ്പെടുത്തുമെന്ന്  ശംസുൽ ഉലമാ പ്രഖ്യാപിക്കുന്നു ..
● മേൽപ്പറഞ്ഞ അനുഭവങ്ങളെല്ലാം ഒത്തു കൂടിയപ്പോൾ നമ്മുടെ ഉലമാക്കളും പ്രവർത്തകരും ഉണർന്നു  ചിന്തിക്കാൻ തുടങ്ങി .ഈ നില തുടർന്നാൽ ഇസ്‌ലാം ദീൻ അഥവാ  സുന്നത്ത് ജമാഅത്ത് ഈ നാട്ടിലുണ്ടാകില്ല. അതിനു തക്ക പരിഹാരം ഉണ്ടാക്കിയെ മതിയാകൂ അണികളിൽ നിന്നുള്ള സമ്മർദ്ദവും നേതാക്കൾക്ക് അവഗണിക്കാൻ കഴിയുന്നില്ല ഈ സന്ദർഭത്തിലാണ് 16-6-79 ന് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അതി പ്രധാനമായതും ഏറെ കോളിളക്കം ഉണ്ടാക്കിയതുമായ ഒരു തീരുമാനം എടുക്കുന്നത്. അതിപ്രകാരമായിരുന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും അതിന്റെ കീഴ് ഘടങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ലന്നും എന്നാൽ സുന്നത്ത് ജമാഅത്തിനും അതിന്റെ സ്ഥാപനങ്ങൾക്കും എതിരായി പ്രവർത്തിക്കുന്ന ഏത് രാഷ്ട്രീയക്കാരനേയും എതിർത്തു പരാജയപ്പെടുത്താൻ യുക്തമായ നടപടികൾ സാന്ദർഭികമായി സ്വീകരിക്കുമെന്നും തീരുമാനിച്ചു .(സമസ്ത അറുപതാം വാർഷിക സുവനീർ പേജ്‌ -65)  7-10-79 ന് ചേർന്ന മുശാവറ വീണ്ടും  മറ്റൊരു തീരുമാനവും കൂടി എടുത്തിരുന്നു. സമസ്തയുടെ രാഷ്ട്രീയ തീരുമാനം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കളെ കണ്ട് അടുത്ത തെരഞ്ഞെടുപ്പിൽ മുസ്ലിംകളിൽ നിന്ന് സുന്നികളല്ലാത്തവരെ നിരുത്തരുതെന്നു ഉണർത്തുവാൻ തീരുമാനിച്ചു .ഇതിനു താഴെ കാണുന്ന സബ് കമ്മിറ്റിയെ തെരഞ്ഞെടുത്തു 1 -ടി കെ മൊയ്തീൻ കുട്ടി മുസ്‌ലിയാർ .2 - ഇ കെ ഹസൻ മുസ്‌ലിയാർ ,3 - കെ പി മുഹമ്മദ്‌ മുസ്‌ലിയാർ,4 - മുഹമ്മദ്‌ ഇമ്പിച്ചി മുസ്‌ലിയാർ ഈ തീരുമാനം വന്ന ഉടനെയാണ് കേരളത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുന്നത് തത്സമയം സമസ്ത മുശാവറ സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും കൂടി താഴെ പറയുന്നൊരു സർക്കുലർ കീഴ് ഘടകങ്ങൾക്കയച്ചു. ആ സർക്കുലറിലെ ഒന്നാമത്തെ നിർദ്ദേശത്തിൽ ഇപ്രകാരം പറയുന്നു ( 1 ) ഭരണ തലത്തിൽ നിന്നും സുന്നികളായ നമുക്കും നമ്മുടെ സ്ഥാപനങ്ങൾക്കും നേരിട്ട് കൊണ്ടിരിക്കുന്ന ദുസ്സഹമായ അനുഭവങ്ങളുടെ വെളിച്ചത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളായി നിൽക്കുന്ന വഹാബി മൗദൂദികളെയും അവരുടെ വൈതാളികന്മാരെയും (ഏത് രാഷ്ട്രീയ പാർട്ടികൾ നിറുത്തിയാലും ശരി ) അവരെ പരാജയപ്പെടുതണമെന്ന് നമ്മുടെ മേൽഘടകവും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിനെ പ്രതി നിധീ കരിക്കുന്ന കേരളത്തിലെ ആധികാരിക സംഘടനയുമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുശാവറ കേരളത്തിലെ സുന്നി മുസ്ലിംകളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് .പ്രസ്തുത ആഹ്വാനത്തെ തെറ്റായി വ്യാഖ്യാനിച്ചു   സുന്നികളിൽ ആശയക്കുഴപ്പം സ്രഷ്ട്ടിക്കാൻ വഹാബികളാദിയായ തൽപ്പര കക്ഷികൾ ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ബഹു ഭൂരിപക്ഷം വരുന്ന സുന്നികളുടെ വോട്ടും വാങ്ങി ഭരണത്തിലെത്തുന്നവർ അവരുടെ എല്ലാ കഴിവും സ്വാധീനവും സുന്നികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരെ ഉപയോഗപ്പെടുത്തുന്നത് അനുഭവത്തിലൂടെ പ്രകടമായിക്കാണുമ്പോൾ അതിനുള്ള ഏക പരിഹാരം സുന്നത്ത് ജമാഅത്തിനെതിരായ ആശയക്കാരെ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുക എന്നത് മാത്രമാണ് അത് കൊണ്ടാണ് സമസ്ത അങ്ങിനെ ഒരു തീരുമാനമെടുക്കാൻ നിർബന്ധിതമായത്. അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ ശക്തിപ്പെടുത്താനോ പരാജയപ്പെടുത്താനോ സമസ്തയും കീഴ് ഘടകങ്ങളും രാഷ്ട്രീയത്തിലിറങ്ങാനോ അല്ല .അത് കൊണ്ട് ഈ യാഥാർത്ഥ്യം സാധാരണക്കാരെ ബോധ്യപ്പെടുത്താൻ ഉപകരിക്കുമാറുള്ള കൺവെൻഷനുകളും പൊതു യോഗങ്ങളും വിളിച്ചു കൂട്ടണമെന്നും ജില്ലാ താലൂക്ക്‌ കമ്മിറ്റികൾ വിളിച്ചു കൂട്ടുന്ന യോഗങ്ങളിൽ കൂടുതൽ പൊതു ജനങ്ങളെ സംബന്ധിപ്പിക്കാൻ ശാഖാ ഭാരവാഹികളും മുഅല്ലിമുകളും ശ്രമിക്കണമെന്നും അപേക്ഷിക്കുന്നു ( സർക്കുലർ ) ഈ സർക്കുലർ കീഴ് ഘടകങ്ങൾക്കു ലഭിച്ചയുടനെയാണ്‌ മേൽപ്പറഞ്ഞ വിധം പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്നത് സുന്നി പ്രവർത്തകർ കിട്ടിയ അവസരം വേണ്ട പോലെ ഉപയോഗപ്പെടുത്തി മുജാഹിദുകളായ ലീഗ് നേതാക്കൾ ലീഗിന് ഭൂരിപക്ഷമുള്ള വാർഡുകളിൽ പോലും തോറ്റമ്പി .ഇത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ച.
● 16-6-79 ന്ചേർന്ന സമസ്ത  മുശാവറ തീരുമാനവും കീഴ്ഘടകങ്ങൾക്കൾക്കയച്ച  സർക്കുലറിലെ  നിർദേശങ്ങളും പ്രവർത്തകർ നടപ്പാക്കി. അതോടെ  തൊട്ടടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ   പ്രമുഖരായ വഹാബീ നേതാക്കൾ പലയിടത്തും തോൽക്കുകയും ചെയ്തു . ശംസുൽ ഉലമക്കെതിരെ പരസ്യമായി പറയാൻ പലർക്കുമാവുന്നില്ല .
അത്കോണ്ടാവാം മലപ്പുറം  ജില്ലയിലെ ആനമങ്ങാട് സ്വദേശിയും ആജാനുബഹുമായ അബ്ദുൽ റഹ്മാൻ ബാഖവി എന്ന ഒരാളെ  ലീഗ് രംഗത്തിറക്കി . ശംസുൽ ഉലമക്കെതിരെ നെടുനീളൻ പ്രസ്ഥാവനുകളുമായി  'ചന്ദ്രിക' യുടെ ഒന്നാം പേജിൽ ഇയാൾ നിറഞ്ഞു നിന്നു .പക്ഷേ മൗലാനാ  ആനമങ്ങാട് അധിക കാലം രംഗത്തുണ്ടായില്ല 1983 ഫെബ്രുവരിയിലാണ് പ്രസിദ്ധമായ  കൊട്ടപ്പുറം സംവാദം  നടക്കുന്നത്.   പൊതുജനങ്ങളുടെ മുമ്പിൽ  വെച്ചു നടന്ന അവസാനത്തെ സംവാദമായിരുന്നു അത്. മർഹൂം ഇ കെ ഹസൻ മുസ്‌ലിയാർക്കു  ശേഷം സുന്നികളുടെ വീര്യം നിലച്ചു എന്നു കണക്കു കൂട്ടി  വഹാബികൾ വെല്ലു വിളിച്ച് കുടുങ്ങിയതായിരുന്നു.  ഹസൻ  മുസ്ലിയാരുടെ അസാന്നിധ്യത്തിൽ  ഒരു കുതിച്ചുകയറ്റം വഹാബികൾ  സ്വപ്നം കണ്ടിരുന്നു. എന്നാൽ  മനോഹരമായി പുഞ്ചിരിച്ച് ഓരോ ചോദ്യങ്ങൾക്കും    ഉത്തരം നൽകിയ  കാന്തപുരം  ഉസ്താദിന് മുന്നിൽ  വഹാബികളുടെ എല്ലാ സ്വപ്നങ്ങളും നിലംപൊത്തി. പരാജയ ഭീതി അവരുടെ പ്രവർത്തനങ്ങളിലും മുഖഭാവങ്ങളിൽ  പോലും കാണാൻ  സാധിച്ചു. സംവാദം എന്ന പദം പോലും അവർക്കു അലർജിയായി. കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തിൽ  പദ്ധതികൾ  വിജയം കാണില്ല എന്നത് ഇതോടെ വഹാബികൾ  മനസ്സിലാക്കി. തൊട്ടടുത്ത ഗ്രാമത്തിൽ നിന്ന് നിരവധി കുടുംബങ്ങൾ  സുന്നത്ത് ജമാഅത്തിലേക്ക് തിരിച്ചു വന്നു  .കൊട്ടപ്പുറം സംവാദത്തോടെ  കാന്തപുരം  സുന്നികളുടെ ഹീറോയായി.കാന്തപുരത്തിന്റെ  വളർച്ച ശംസുൽ ഉലമായുടെ നിലപാടുകൾക്ക്  ഊർജ്ജമായി. കാന്തപുരം -ശംസുൽ ഉലമ കൂട്ട് കെട്ട് തകർക്കാനുള്ള കരുക്കളായിരുന്നു  പിന്നീട് ശത്രുക്കൾ ആലോചിച്ചു കൊണ്ടിരുന്നത്.
►  'മാപ്പിളനാട്' ശംസുൽ ഉലമക്കെതിരെ തെറിപ്പൂരവുമായി പുറത്തിറങ്ങുന്ന  കാലത്താണ് അരീക്കാട് പളളി പ്രശ്നം പടച്ചുണ്ടാക്കുന്നത്. കാന്തപുരം ഉസ്താദും  വി.പി.എം ഫൈസി .വില്യാപ്പള്ളിയും ഗൾഫ് പര്യടന വേളയിലാണ് 'മാപ്പിളനാട്' മറ്റൊരു വെടിപൊട്ടിക്കുന്നത് 
കാന്തപുരം അരീക്കാട് പളളിയുടെ ലക്ഷങ്ങൾ 'അമുക്കി'  എന്നാണ്  വാർത്ത.  . ദുബൈയിലെ ഉദാരമതിയായ കുലൈബീ എന്ന മനുഷ്യൻ കാന്തപുരത്തിനു ഏൽപ്പിച്ച  അരീക്കാട്  പളളിയുടെ കാശ് നകിയില്ല .ഇതാണ് 'മാപ്പിളനാട്' വാർത്ത നൽകിയത്.  നേരത്തെ കുലൈബിയുമായി അരീക്കാട്  പളളി ഭാരവാഹികൾ ബന്ധപെട്ടിരുന്നു വത്രെ.സഹായിക്കാം എന്നു വാഗ്ദാനം നൽകുകയും ചെയതത്രെ.പിന്നീട് ലീഗ് അനുകൂല പക്ഷക്കാരനായ മർഹൂം കെ.കെ.അബൂബക്കർ ഹസ്രത്ത് അരീക്കാട്കാർക്കു  വേണ്ടി അബ്ദുല്ല കുലൈബിയുമായി ബന്ധപെട്ടപ്പോൾ 'കുല്ലും ഹിൻദ  ശൈഖ് അബൂബക്കർ' എന്നപറഞ്ഞതിൽനിന്നാണത്ര വിവാദം മിനഞ്ഞെടുത്തത് . മർക്കസിലെ പ്രസിദ്ധമായ മസ്ജിദ് ഹാമിലി കുലൈബി തന്നെ തൻറെ ഉമ്മയുടെ പേരിൽ നിർമിച്ചതാണ് .ഇങ്ങനെ ധാരാളം സഹായം കാന്തപുരം  ഉസ്താദ് മുഖേന  മരണം വരെ അദ്ദേഹം നൽകിയിട്ടുണ്ട്. വിവാദം കത്തി നിന്നു. സമസ്തയിലെ ഒരു പണ്ഡിതന്റെ  പേരിൽ ഇത്തരം ഒരു ആരോപണത്തിന്റെ  രഹസ്യം സുന്നീ  സമൂഹം അന്നേ തിരിച്ചറിഞ്ഞിരുന്നു. .അത്കൊണ്ടു തന്നെ ഗൾഫ് പര്യടനം  കഴിഞ്ഞു വരുന്ന കാന്തപുരത്തിനു  സ്വീകരണം നൽകാൻ സംഘടനാ രംഗത്തെ മുൻനിര നേതാക്കൾ തീരുമാനിച്ചു. മുതിർന്ന പണ്ഡിതൻമാർ  ആരേയും പ്രത്യേകം  ക്ഷണിച്ചിരുന്നില്ല  . മംഗലാപുരത്തു നിന്ന് ട്രെയിൻ വഴിയാണ്കാന്തപുരം ഉസ്താദ്‌  കോഴിക്കോട് സ്റ്റേഷനിൽ വരുന്നത്.പ്രവർത്തകരുടെ നീണ്ട നിര തന്നെയുണ്ട് റെയിൽവേ സ്റ്റേഷനിൽ. അതിനിടെ ശംസുൽ ഉലമാ കാന്തപുരത്തിനെ സ്വീകരിക്കാനെത്തി .പ്രവർത്തകർ ആവേശഭരിതരായി.വൈകിയെത്തിയ ട്രയിനിൽ നിന്നും  കാന്തപുരം  ഉസ്താദിനെ  സ്വീകരിച്ചു ശംസുൽ ഉലമാ മടങ്ങി. 
മുസ്ലിമേ ,ഇനിയെങ്കിലും ആലോചിക്കുക... സമുദായ രാഷ്ടീയക്കാരുടെ ലക്ഷ്യ പൂർത്തീകരണക്കുഴിയിൽ വീണ്,  പണ്ഡിതന്മാരെ  ചീത്ത പറയണോ...?