ഗ്യാസ് കുറ്റികൾ കൂട്ടത്തോടെ പൊട്ടിതെറിച്ച് മൗദൂദീ വെൽഫെയറിന് ദാരുണാന്ത്യം.
⭕️🔥⭕️
യു ഡി എഫിന് വിജയമുറപ്പിക്കാനിറങ്ങിയ ബദൽ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടി19 മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു.... അതിൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴ് മണ്ഡലത്തിലും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മണ്ഡലത്തിലും നോട്ടയ്ക്കും പിന്നിൽ പോയി ... മിക്കയിടങ്ങളിലും കഴിഞ്ഞ തവണ മത്സരിച്ചു നേടിയ വോട്ടിനേക്കാൾ ദയനീയമായ രീതിയിൽ പാർട്ടി പിന്നിലേക്കെറിയപ്പെട്ടു ...
നോക്കൂ വെൽഫെയർ പാർട്ടി ആദ്യമായി നേരിട്ട നിയമസഭാ തെരെഞ്ഞെടുപ്പായിരുന്നു 2016ലേത് ... അന്ന് പാർട്ടി സെക്രട്ടറി ശശി പന്തളം മത്സരിച്ച ചിറയിൻ കീഴ് മണ്ഡലത്തിൽ അദ്ദേഹം നേടിയത് 955വോട്ടുകൾ ... അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം ഇത്തവണ അതേ മണ്ഡലത്തിൽ പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ നേതാവ് നേടിയത് 616വോട്ടുകൾ ... അതേ മണ്ഡലത്തിൽ നോട്ടയ്ക്ക് 758വോട്ടുകൾ .... ശശി പന്തളം നേടിയ വോട്ടെങ്കിലും ഇത്തവണത്തെ സ്ഥാനാർഥി നേടിയിരുന്നെങ്കിൽ. നോട്ടയ്ക്ക് പിന്നിൽ പോകേണ്ട ഗതികേട് വരില്ലായിരുന്നു
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മണ്ഡലത്തിൽ 2016ൽ മത്സരിച്ചത് ജില്ലാ നേതാവ് നാസർ ആറാട്ടു പുഴ അദ്ദേഹത്തിന്റെ വോട്ട് 878.... ഇത്തവണ അതേ മണ്ഡലത്തിൽ.വെൽഫെയർ പാർട്ടിയുടെ വനിതാ വിഭാഗം സംസ്ഥാന നേതാവ് സുഭദ്രാമ്മ തോട്ടപ്പള്ളിയായിരുന്നു സ്ഥാനാർഥി വോട്ട് .525... അവിടെ നോട്ടയുടെ വോട്ട് 591... അവിടേയും ഗതി അത് തന്നെ ...
കൊല്ലം ജില്ലയിലെ ചടയമംഗലം മണ്ഡലത്തിൽ 2016ൽ മത്സരിച്ചത് പാർട്ടിയുടെ സംസ്ഥാന നേതാവ് സജീദ് ഖാലിദ് വോട്ട് 1222.... ഇത്തവണ മത്സരിച്ചത് പാർട്ടി വിദ്യാർത്ഥി - യുവജന വിഭാഗമായ ഫ്രറ്റേണിറ്റിയുടെ സംസ്ഥാന നേതാവ് അർച്ചന പ്രജിത്ത് വോട്ട് 605.. ബാക്കി വോട്ട് എങ്ങോട്ടു പോയതാണോ ആവോ...
എറണാകുളം ജില്ലയിലെ ആലുവ മണ്ഡലത്തിൽ കഴിഞ്ഞ തവണ മത്സരിച്ച ജില്ലാ നേതാവ് സമദ് നെടുമ്പാശേരിക്ക് 2031വോട്ട് .. ഇത്തവണ ഫ്രട്ടേണിറ്റി സംസ്ഥാന നേതാവിന് 1713വോട്ട് ...
തൃശൂർ ജില്ലയിലെ കയ്പമംഗലത്ത് കഴിഞ്ഞ തവണ വോട്ട് 2002 ഇത്തവണ 1671...
പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ കഴിഞ്ഞ തവണ വോട്ട് 815... ഇത്തവണ 801
മലപ്പുറം ജില്ലയിലെ പൊന്നാനി മണ്ഡലത്തിൽ 2016ലെ സ്ഥാനാർഥി പൊന്നാനി മണ്ഡലം നേതാവ് ശാക്കിർ ചങ്ങരം കുളം നേടിയ വോട്ട്. 2048... ഇത്തവണ പാർട്ടി സംസ്ഥാന കമ്മറ്റിയംഗം ഗണേശ് വടേരിയുടെ വോട്ട് 1863... അതേ ജില്ലയിലെ വണ്ടൂർ മണ്ഡലത്തിൽ സംസ്ഥാന നേതാവ് കൃഷ്ണൻ കുനിയിൽ കഴിഞ്ഞ തവണ നേടിയ വോട്ട്3399 ....ഇത്തവണ അതേ സ്ഥാനാർഥി നേടിയത് 2883....
മലപ്പുറം മണ്ഡലത്തിൽ കഴിഞ്ഞ തവണയും ഇത്തവണയും മത്സരിച്ചത് ഒരാൾ തന്നെ പാർട്ടി ദേശീയ നേതാവ് ഇ സി ആയിഷ കഴിഞ്ഞ തവണ 3330വോട്ട് ഇത്തവണ3194....
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തിൽ കഴിഞ്ഞ തവണ 959വോട്ട് .... ഇത്തവണ889....
കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ മണ്ഡലത്തിൽ. കഴിഞ്ഞ തവണ കിട്ടിയത് 1029വോട്ട് ... ഇത്തവണ817....
മേല്പറഞ്ഞ 11മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ നേടിയതിനേക്കാൾ വോട്ട് കുറവ്
അഥവാ അഞ്ചു വർഷങ്ങളിലെ പ്രവർത്തനം കൊണ്ട് നേടിയത് വളർച്ചയല്ല തളർച്ചയെന്ന് സാരം ...
5മണ്ഡലങ്ങളിൽ മാത്രമാണ് കഴിഞ്ഞ തവണത്തേക്കാൾ വർദ്ധനവ് നേടിയത് ... അതും നേരിയ വർദ്ധനവ് ...
കുന്ദമംഗലം (1057, )എലത്തൂർ( 2000 ,) തരൂർ( 985, )ഈ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ മത്സരിച്ചിട്ടില്ല
പെരുമ്പാവൂർ
2021 (1038)
2016 (971)
വർദ്ധനവ് (67)
വേങ്ങര
2021 (2047)
2016 (1864)
വർദ്ധനവ് (183)
കൊണ്ടോട്ടി
2021 (2472)
2016(2344)
വർദ്ധനവ് (128)
കല്യാശേരി
2021 (1169)
2016(1080)
വർദ്ധനവ് (89)
തലശേരി
2021 (1963)
2016(1337)
വർദ്ധനവ് (626)
വെൽഫെയർ മുൻ സംസ്ഥാന സാരഥി ശ്രീജ നെയ്യാറ്റിൻകരയുടെ എഴുത്തിൽ [Fb] നിന്ന് !