*മുസ്ലിം ജമാഅത്തും കേക്ക് മുറിക്കലും കാന്തപുര വിരോധവും...❗*
👇👇👇👁️👁️👁️
✍️ ആന്ധ്രാപ്രദേശ് [AP] കാന്തപുരം വിഭാഗത്തിൻ്റെതാണെന്ന് പറഞ്ഞ്, മകന് കിട്ടിയ ജോലിക്കു വിടാൻ സമ്മതിക്കാത്ത ആ പഴയ പൊട്ടക്കുഴിയിൽ നിന്ന് കാന്തപുര വിരോധികളിതുവരെ കര കയറിയിട്ടില്ലെന്ന് തെളിയിക്കുകയാണ് ഓരോ സംഭവങ്ങളും... അറിവിൻ്റെ വിപ്ളവ വഴിയിൽ മൂവായിരത്തിലധികം കോടികളുടെ ഡ്രീം പ്രൊജക്ടായ നോളജ് സിറ്റിയും കോവിഡ് ഹോസ്പിറ്റലുമൊക്കെയായി കാന്തപുരം ഉസ്താദ് ഹൈടെക്കിൽ നിന്ന് മെഗാ ഹൈടെക്കിലേക്ക് പ്രകാശ വേഗതയിൽ കുതിക്കുമ്പോളും വിമർശകരാ പഴയ പൊട്ടക്കുളത്തിൽ കൊതുകുകടി കൊണ്ട് ജീവിതം തള്ളി നീക്കുന്നതിലാരെന്ത് പിഴച്ചു...?.
ആന്ധ്രാപ്രദേശിൻ്റെ കൊച്ചാപ്പാടെ മോൻ്റെ അയൽക്കാരൻ്റെ കൂട്ടുകാരനായിട്ടു വരും -പുതിയ- ഏതോ ''മുസ്ലിം ജമാഅത്ത്- കേക്ക് മുറി'' വിവാദവും🤭 മണിക്കൂറുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളു എങ്കിലും ,കാന്തപുരത്തെക്കുത്താൻ മൂരികളും സുഡുക്കളും മൗടൂടികളും വക്കാബികളും സകല അവിയലുകളും സ്വന്തം വേസ്റ്റു കാടുകളിളക്കി പുറത്തുചാടിയ ദയനീയ അവസ്ത അതി'പീകര'മായിപ്പോയി എന്ന് പറയാതെ വയ്യ🤭
ഹൊ... എന്തൊരു സന്തോഷമായിരുന്നു ചിലരുടെ മുഖത്ത്... മുസ്ലിം ജമാഅത്തും വെള്ള വസ്ത്രവും കണ്ടതോടെ കാന്തപുരമാണെന്ന് അവരങ്ങ് ഉറപ്പിച്ചു. മതപരമായ അടയാളങ്ങളിലേക്ക് കാന്തപുരത്തെ ചേർത്തിപ്പറയുന്ന വിമർഷക മനസിൻ്റെ മത്സര ബുദ്ധിയെ തെറ്റ് പറയാനാകില്ല. എന്നാലും ,എല്ലാ മുസ്ലിം ജമാഅത്തും വെള്ള വസ്ത്രവും ആ ഗണത്തിലില്ലെന്ന് ചിലർക്ക് ഇന്നലെയോടെ മനസിലായി... ചിലരാകട്ടെ മാപ്പ് പറച്ചിലും മാറ്റിപ്പറച്ചിലുമായി മൊത്തത്തിലൊരു സലഫീ ഫെസ്റ്റിൻ്റെ പ്രതീതി...
ചേളാരികളുടെ സ്വന്തം വാഫിപ്പള്ളിയിൽ ഇടതുപക്ഷ നേതാവ് ആയ ജയരാജന് സംസാരിക്കാൻ സൗകര്യം ചെയ്തുകൊടുത്തപ്പോളും മുസ്ലിം ലീഗിന് വേണ്ടി വോട്ട് പിടിക്കാൻ ബഷീറിന് പള്ളിയിൽ സൗകര്യം ചെയ്തുകൊടുത്തപ്പോളും സാംസ്കാരിക വകുപ്പിൽപ്പെടുത്തിയ സകല കാന്തപുര വിരോധികളും, വിജയിച്ച MLA യുടെ സാന്നിധ്യവും കേക്ക് മുറിക്കലും ഏതോ പള്ളിയിൽ നടന്നപ്പോൾ സ്വിറാത്ത് പാലത്തിൻ്റെ അളവുമായി വന്നതിൻ്റെ ലോജിക്ക് കാന്തപുരമെന്ന നാലക്ഷര വിരോധം മാത്രമാണെന്ന് മാലോകർക്ക് കൃത്യമായി മനസിലായി. ജയരാജനും ബഷീറും കയറിയപ്പോൾ കുലുങ്ങാത്ത പാലം MLA കയറിയപ്പോൾ കുലുങ്ങിയതെങ്ങിനെയെന്ന് വിമർശകർക്ക് മാത്രം മനസിലായില്ല.കാരണം ,ടാർജറ്റ് കാന്തപുരം മാത്രമായിരുന്നു... അവസാനമിപ്പോൾ ആ കുലുക്കം മനസിലാക്കിക്കാനും പഠിപ്പിക്കാനും കാന്തപുരം തന്നെ വേണ്ടി വന്നു...!
ചെലോൽത് റെഡിയാകും, ചെലോൽത് റെഡിയാകില്ല... എല്ലാം ചീറ്റിപ്പോകുന്നല്ലോ എന്നോർത്ത് ,നിങ്ങൾ നിർത്തണ്ട-കാന്തപുരത്തിനെതിരെ വിമർശനം തുടർന്നോളൂ... ആ പണ്ഡിത പ്രതിഭയെ ഇനിയും നമുക്ക് വളർത്തണം. ലോക ജനതക്ക് ആ സേവനം ഇനിയുമെത്രയോ ആവശ്യമുണ്ട്...
പ്രവർത്തന മികവുകൊണ്ട് ഇതിഹാസം രചിച്ച ,കേരളാ മുസ്ലിം ജമാഅത്തെന്ന ശ്രദ്ധേയ സംഘടനയെ ഒന്നു കൂടി ശ്രദ്ധേയമാക്കിയ വിമർശകർ...പയ്യെപ്പയ്യെ നമുക്ക് എല്ലാം റെഡിയാക്കി എടുക്കാമെന്നേ... വിമർശകരിങ്ങിനെ തിരക്കു കൂട്ടല്ലേ... എന്നാലും ,എല്ലാ ''മുസ്ലിം ജമാഅത്തും'' കാന്തപുരത്തിൻ്റെതാകണമെന്ന വിമർശകരുടെ ആ ആഗ്രഹം...!... കാലത്തിനും ടെക്നോളജിക്കുമൊപ്പം സഞ്ചരിക്കാതെ ,കാന്തപുരത്തിൻ്റെ പിറകേ കൂടി ആയുസും ചെരുപ്പും തീർക്കുന്നവരുടെ അണികൾ ഇത്തരത്തിൽ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഏതായാലും അവരുടെ ആ ആഗ്രഹത്തിന് എൻ്റെ വക ഒരു ''ആമീൻ''... സ്നേഹപൂർവ്വം...
*ഖുദ്സി*
25-05-2021