പ്രിയപ്പെട്ട റോമൻ രാജാവേ...
മദീനയിൽനിന്ന് ഞാനയക്കുന്ന
സൈന്യത്തിന് ഒരു പ്രത്യേകതയുണ്ട്.
നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നതിന്റെ ഇരട്ടി മരിക്കാൻ ആഗ്രഹിക്കുന്നവരാണ് എന്റെ സൈന്യം.
ഖലീഫ ഉമർ....(റ)...
ഫലസ്തീനെ രാജ്യമായും ഫലസ്തീനികളെ മനുഷ്യരായും അംഗീകരിക്കാൻ തയാറില്ലാത്തവർക്ക് മാത്രമേ അവിടത്തെ നിസ്സഹായരായ ജനതയെ തീവ്രവാദികൾ എന്ന് വിശേഷിപ്പിക്കാൻ കഴിയൂ. ആദിയിൽ ഉണ്ടായിരുന്നത് ഫലസ്തീൻ രാജ്യമാണ്. 1948- ൽ കൊടുംചതിയിലൂടെ ഫലസ്തീൻ ഭൂമിയിൽ പിറവിയെടുത്തതാണ് ഇസ്രയേൽ. സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ ഫലസ്തീൻ മണ്ണിൽ അധിനിവേശം നടത്തിയതാണ് ആ സയണിസ്റ്റ് രാജ്യത്തിന്റെ ചരിത്രം. ആ പാതകം ഇന്നും അവസാനിച്ചിട്ടില്ല. അവസാനമില്ലാത്ത അധിനിവേശം. ചവിട്ടിനിൽക്കാൻ ഒരടി മണ്ണിനുവേണ്ടിയുള്ള ചെറുത്തുനിൽപ്പാണ് ഫലസ്തീനികൾ നടത്തിക്കൊണ്ടിരിക്കുന്നത്. 1987-ൽ ഹമാസ് രൂപീകരിക്കപ്പെടുന്നതിനു മുമ്പ് തുടങ്ങിയതാണ് ആ ചെറുത്തുനിൽപ്. അതിപ്പോഴും തുടരുന്നു. സ്വന്തം ഭൂമിയിൽ ജീവിക്കാൻ അനുവദിക്കാത്ത സയണിസ്റ്റ് ധിക്കാരങ്ങളോടാണ് അവർ പ്രാണൻ പകുത്തും പൊരുതുന്നത്. ഇസ്രയേലിന് ചെറുത്തുനിൽക്കാൻ അവകാശമുണ്ട് എന്ന് പറയുന്നവർക്ക് ഫലസ്തീനും അതേ അവകാശം ഉണ്ട് എന്നംഗീകരിക്കാൻ മനസുണ്ടാകേണ്ടതാണ്. ഇസ്രയേലിനെക്കാൾ ആ അവകാശം ഫലസ്തീനികൾക്കുണ്ട്. കാരണം ഇസ്രയേൽ ചവിട്ടിനിൽക്കുന്നത് ഫലസ്തീൻ മണ്ണിലാണ്. അത് സയണിസ്റ്റുകൾ കവർന്നെടുത്തതാണ്; സകല അന്താരാഷ്ട്ര മര്യാദകളും കാറ്റിൽപറത്തിക്കൊണ്ട്. ഇസ്രയേൽ ആക്രമണത്തിൽ ഫലസ്തീനികൾ കൊല്ലപ്പെടുമ്പോൾ അത് പ്രതിരോധവും ഫലസ്തീൻ ആക്രമണത്തിൽ ഇസ്രയേൽകാർ കൊല്ലപ്പെടുമ്പോൾ അത് ഭീകരതയും ആകുന്നതെങ്ങിനെ? ഫലസ്തീനിനെ രാജ്യമായും ഫലസ്തീനികളെ മനുഷ്യരായും പരിഗണിക്കാത്ത ഒരു വിശകലനത്തോടും, ഒരു നേതാവിനോടും, ഒരു പത്രത്തോടും മമത അശേഷമില്ല.
ഇപ്പോഴും എപ്പോഴും ഫലസ്തീനിനൊപ്പം.
*അഭയം കൊടുത്തവരെ കൊന്നൊടുക്കി ജൂതൻമാർ...😥*
👇👇👇👁️👁️👁️
https://m.facebook.com/story.php?story_fbid=902585200316018&id=100016936382946
✍️ "ജർമ്മനികൾ ഞങ്ങളുടെ വീടും കുടുംബങ്ങളും തകർത്തു..നിങ്ങൾ ഞങ്ങളുടെ പ്രതീക്ഷകളെ തകർക്കരുത്''- എന്ന് യാചിച്ച് ,1947 ജൂലായ് 11ന് 4500 ജൂത അഭയാർഥികൾ ,ഉടുതുണിക്ക് മറുതുണിയില്ലാതെ ,അഭയംതേടി പലസ്തീനിൽ കപ്പലിൽ എത്തിയ ചിത്രമാണിത്... കയ്യിലിരുപ്പ് വ്യക്തമായറിയുന്നതു കൊണ്ട്, അമേരിക്കയും ബ്രിട്ടണുമുൾപ്പെടെ ഒരു രാജ്യവും അഭയം കൊടുത്തില്ല. പക്ഷേ ,പലസ്തീൻ ഇവരെ കയ്യൊഴിഞ്ഞില്ല. വേണ്ടതെല്ലാം കൊടുത്ത് ചേർത്തു പിടിച്ചു... വിശന്ന് തളർന്ന കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്തു... നിങ്ങൾ കരയരുത് ഞങ്ങളുണ്ട് കൂടെ- എന്ന് പറഞ്ഞാശ്വസിപ്പിച്ച് കൂടെ നിർത്തി.
ഇതേ മണ്ണിലാണ്, അന്നഭയം കൊടുത്ത ഫലസ്ഥീനകൾ ,ആ 4500ന്റെ പിന്മുറക്കാരോട് അവരുടെ അധിനിവേശത്തിൽ ബാക്കിയായ ഒരിഞ്ചു ഭൂമിക്ക് വേണ്ടി പൊരുതി മരിച്ചു വീഴുന്നത്...നിലനിൽപ്പിന് വേണ്ടി പിറന്ന മണ്ണ് തിരിച്ചെടുക്കാൻ നിരായുധരായി സമരം ചെയ്യുന്ന പലസ്തീനികളെ ചൂണ്ടിക്കാട്ടി ,തീവ്രവാദികൾ എന്ന് വിളിച്ച് ,സയണിസത്തിൻ്റെ വാലാട്ടികളായി ആണും പെണ്ണും കെട്ട ചില ഏഴാം കൂലികൾ ഉറഞ്ഞ് തുള്ളുമ്പോൾ... വല്ലാത്ത പുഛം തോന്നുന്നു...
രാജ്യവികസനം കഴിയുമ്പോൾ സാമ്രാജ്യ വികസനവുമായി ജൂതൻമാരിറങ്ങുമെന്ന് നിലവിലെ സാമ്രാജ്യ ശക്തികൾക്ക് നന്നായിട്ടറിയാം. ഏത് ചരിത്രവും ആ വഴിക്ക് തന്നെയായിരുന്നു എന്നത് പകൽ പോലെ വ്യക്തം.മറ്റു രാജ്യങ്ങളും ഈ വിഷയം അറിഞ്ഞ ഭാവമില്ലെന്ന് അഭിനയിക്കുന്നതും അതിലേറെ വ്യക്തം...പലസ്തീനികളെ തീവ്രവാദികളെന്ന് വിളിച്ച് രസിക്കുന്ന ''ഏഴാം കൂലികൾ'' യഥാർത്ഥത്തിൽ ,ഒരു നിലക്കല്ലെങ്കിൽ മറ്റൊരു നിലക്ക് , ''പാമ്പിനാണ് പാലു കൊടുക്കുന്നത് '' എന്നതും വളരെ വ്യക്തം... അതേ സാർ, പലസ്തീനികളുടെ പോരാട്ടം സ്വന്തം നിലനില്പിനൊപ്പം ലോകത്തിന് വേണ്ടിയുമാണ്... പലസ്തീനെന്ന- അവശേഷിക്കുന്ന കൊച്ചു മുനമ്പു കൂടി ലോകത്തു നിന്ന് മാഞ്ഞു പോയാൽ...പിന്നെ സംഭവിക്കുന്നത്... ... ...പലസ്തീൻ അവശേഷിക്കുന്നതു വരെയേ നിലവിലെ പ്രത്യക്ഷ അവസ്ഥക്ക് ആയുസുള്ളു... പരോക്ഷ ആയുസ് എന്നോ അവസാനിച്ചതാണ്...
*ഖുദ്സി*
13-05-2021
ജൂതൻമാരെ ഇല്ലാതാക്കാൻ ശ്രമിച്ചവരാര്?
ക്രിസ്തുവർഷം 76 - 80 കളിൽ
ജൂതൻമാരെ അവരുടെ ജന്മദേശങ്ങളിൽ നിന്ന് ആട്ടിയോടിച്ചവരാര്?
ജറൂസലമിലേക്ക് കുടിയേറിയ ആ ജനത അക്രമം സഹിക്കാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിത്തെറിച്ചു - "ഡാഷ് പോറ " - ബ്ലാക്ക് ഡെത്ത് -
ലോകത്തിന്റെ ഒരു കോണിലും അവരെ ജീവിക്കാൻ അനുവദിക്കാതെ വേട്ടയാടിയവർ ആര്?
വേട്ടക്കാർ മുസ്ലിംകളായിരുന്നില്ല എന്നത് നഗ്നമായ ചരിത്രം.
അവർക്ക് അഭയം കൊടുക്കാൻ ലോകത്ത് ആരും മുന്നോട്ടു വന്നില്ല.
എന്നാൽ അവരോട് നീതിപൂർവം പ്രവർത്തിച്ചത് മുസ്ലിം ഭരണാധികാരികൾ മാത്രമായിരുന്നുവെന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മുസ്ലിം കൊറഡോവയായിരുന്നു അവർക്കഭയം നൽകിയ രാജ്യമെന്ന് ഇസ്രയേലിന് വേണ്ടി വാദിക്കുന്നവർ കണ്ണു തുറന്നു കാണണം.
അഭയം നൽകിയ കൈകളെയാണ് വേട്ടക്കാരോടൊപ്പം ചേർന്ന് ഇസ്രയേൽ നൃശംസത കത്തിച്ചു ചാരമാക്കുന്നതന്നെത് മറന്നു പോവരുത്.
നീതിബോധമുള്ളവർക്ക് ഇസ്രയേലിനെ തള്ളിപ്പറയാതിരിക്കാനാവില്ല എന്നത് തീർച്ചയാണ്.
ഭൂപടത്തിൽ നിന്ന് ഫലസ്തീൻ എന്ന അവശേഷിക്കുന്ന ഒരു പിടി മണ്ണുകൂടെ തുടച്ചുനീക്കുകയാണ് ഇസ്രയേൽ എന്ന ജാരരാഷ്ട്രം ലക്ഷ്യം വെക്കുന്നത്.
പിറന്ന മണ്ണിൽ നിന്ന് ഒരായിരം ജീവനാണ് അവർ പിഴുതെറിഞ്ഞത്.
പലസ്തീനിലെ ഉമ്മമാർ പെറ്റിടുന്ന ചോരപപ്പൈതങ്ങളെ മുഴുവൻ കൊന്നു തിന്നാലും തീരാത്ത ഒടുക്കത്തെ ശവദാഹമാണ് ഇസ്രയേലിന്.
പലസ്തീനിലെ പിഞ്ചിളം കൈകളിലെ കവണിയിൽ നിന്നുതിരുന്ന ആവി പറക്കുന്ന ചരൽക്കല്ലുകളിൽ ആ ജനതയുടെ കണ്ണീരും ചോരയും സമം ചേർത്തിട്ടുണ്ട്.
അതിന്റെ മുമ്പിൽ ചെകുത്താൻമാരുടെ
ആയുധങ്ങൾ ഒരു നാൾ നിശ്പ്രഭമാവുമെന്നുറപ്പ്.
കണ്ണീർ ചോരകൾ നീന്തിക്കടന്ന് നിങ്ങൾ ലോകത്തിനു മുന്നിൽ ജേതാക്കളായി ഒരു നാൾ എഴുന്നറ്റു നിൽക്കുമെന്നത് പരമമായ സത്യമാണ്.
പൊരുതൂ..മനസുകൊണ്ടും പ്രാർഥന കൊണ്ടും ഞങ്ങളുമുണ്ട്.
"ജർമ്മനികൾ ഞങ്ങളുടെ വീടും കുടുംബങ്ങളും തകർത്തു..
നിങ്ങൾ ഞങ്ങളുടെ പ്രതീക്ഷകളെ തകർക്കരുത്.."
1947 ജൂലായ് 11ന് 4500 ജൂത അഭയാർഥികൾ അഭയംതേടി പലസ്തീനിൽ കപ്പലിൽ എത്തുന്ന ചിത്രം.. 👇👇
ഇതേ മണ്ണിലാണ് അന്നഭയം കൊടുത്ത ഫലസ്ഥീനകൾ ആ 4500ന്റെ പിന്മുറക്കാരോട് അവരുടെ അധിനിവേശത്തിൽ ബാക്കിയായ ഒരിഞ്ചു ഭൂമിക്ക് വേണ്ടി പൊരുതി മരിച്ചു വീഴുന്നത്.
ഇവരാണ്
ഇന്നത്തെ ഇസ്രായേൽ എന്ന് എത്ര
പേർക്ക് അറിയാം
ചിത്രത്തിൽ കാണുന്ന ഇവരെ
അറിയുമോ .. 71 വർഷങ്ങൾക്ക് മുമ്പ്
ഉടുതുണിക്ക് മറുതുണിയില്ലാത്ത അലഞ്ഞ്
നടന്ന ഈ ജനതക്ക് ലോകത്തൊരാളും
അഭയം നൽകിയില്ല. സ്വഭാവ ഗുണം
അറിയുന്നത് കൊണ്ടാവാം ഒരു രാജ്യവും
ഇവർക്കൊരല്പം ഭൂമി നൽകിയില്ല.
എന്നാൽ എല്ലാവരും
കൈയ്യൊഴിഞ്ഞപ്പോൾ 1940 ൽ അഭയം
പ്രതീക്ഷിച്ച് വെറും കൈയ്യോടെ
'അഖ്സ'യുടെ നാട്ടിലെത്തിയ ഇവരോട് ദയ
കാണിച്ചത് കുഞ്ഞു രാജ്യമായ
ഫലസ്തീലാണ്. അവരവർക്ക് അഭയം
നൽകി, ഭക്ഷണം, വസ്ത്രം, ഭൂമി, മറ്റു ആവശ്യ
സേവനങ്ങളും നൽകി,
അതെ, ഇവരാണ് ഇന്നത്തെ
ഇസ്രായേലികളുടെ മുൻ മനുഷ്യർ,
ജൂതന്മാർ !! അന്നവരുടെ ഭക്ഷണം കഴിച്ച്
വളർന്ന ജൂത സന്തതികൾ, പിന്നീടവരുടെ
വീടും ഭൂമിയും കൈയ്യിലാക്കി, എല്ലാം നൽകി
സഹായിച്ച ഫലസ്തീനികളുടെ അഭിമാനവും,
ആത്മാവും, വിശ്വാസവും തകർത്ത ജൂതർ
ഇന്നവരുടെ രക്തം കുടിച്ചാർമാദിക്കുന്നു.
നിലനിൽപ്പിന് വേണ്ടി പിറന്ന മണ്ണ്
തിരിച്ചെടുക്കാൻ നിരായുധരായി സമരം
ചെയ്യുന്ന ഫലസ്തീനികളെ ചൂണ്ടിക്കാട്ടി
തീവ്രവാദികൾ എന്ന് വിളിക്കുന്നു.
സയണിസത്തിൻ്റെ വാലാട്ടികളായ ലോക
മാധ്യമങ്ങൾ അതേറ്റു പാടുന്നു.
ഒരുകാലത്തു ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും അടിച്ചു ഓടിച്ച ജൂധർക്ക് സ്വന്തം ചോര എന്നുള്ള നിലക്ക് നിൽക്കാൻ സ്ഥലം കൊടുത്തതാണ് ഫലസ്റ്റീനികൾ ചെയ്ത ഒന്നാമത്തെ തെറ്റ്.. ജൂതന്മാർക് ചോരയെന്നോ മണ്ണെന്നോ ഇല്ല..അവറ്റകൾക്ക് അവരുടെ മതമാണ് വലുത്..
ജൂദന്മാർ നിൽക്കാൻ സ്ഥലം കൊടുത്താൽ അവിടെ ഒട്ടകം വളർത്തുന്നവരാണ്. അത് കൊണ്ടാണ് അവരെ അമേരിക്കയും യൂറോപ്പിന്റെ പല രാജ്യങ്ങളും അടക്കം ഓടിച്ചത്.. ആ ശല്യം ഒഴിഞ്ഞു കിട്ടാൻ വേണ്ടി ആണ് പല രാജ്യങ്ങളും, തട്ടിയെടുത്തതാണെങ്കിലും അവരുടെ സ്വാതന്ത്ര്യ രാജ്യത്തെ അനുകൂലിച്ചത്. കൂട്ടത്തിൽ എല്ലാം നഷ്ടപ്പെട്ടത് പലസ്റ്റീനികൾക്കും...
വേട്ടക്കാർക്കൊപ്പമല്ല, എന്നും അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതയോടൊപ്പമായിരുന്നു ഇന്ത്യ.
ചരിത്രമറിയാത്തവർക്കായി ചില വസ്തുതകൾ.
● ജയിലിൽ നിന്ന് മകൾ ഇന്ദിരക്കയച്ച കത്തുകളിൽ ഫലസ്തീൻ വിഷയത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ആശങ്കപ്പെട്ട നെഹ്റു, പ്രധാനമന്ത്രിയായപ്പോൾ ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഡ്യം, രാജ്യത്തിന്റെ വിദേശകാര്യ നയത്തിന്റെ ഭാഗമാക്കി ഔദ്യോഗികമായി തന്നെ തുടർന്നു.
● ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ ഫലസ്തീനുമായുള്ള ബന്ധം കൂടുതൽ ദൃഢമായി. 1974 ൽ പല രാജ്യങ്ങളും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനേയും (PLO) അതിന്റെ നേതാവ് യാസർ അറഫാത്തിനെയും വില്ലന്മാരാക്കി ഒറ്റപ്പെടുത്താൻ ശ്രമിച്ചപ്പോൾ, അവരെ ഫലസ്തീൻ ജനതയുടെ ഒദ്യോഗികപ്രതിനിധികളായി അംഗീകരിച്ച ആദ്യത്തെ അറബ്-ഇതര രാജ്യമായിരുന്നു ഇന്ത്യ. 1988ൽ ഫലസ്തീൻ സ്റ്റേറ്റിനെ അംഗീകരിച്ച ആദ്യരാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ടായിരുന്നു. തുടർന്ന് 1996ൽ ഗാസയിൽ ഇന്ത്യ പ്രതിനിധി ഓഫിസും തുറന്നു.
● ഗാന്ധി കുടുംബവുമായി പ്രത്യേക അടുപ്പമുണ്ടായിരുന്ന യാസർ അറഫാത്ത് ഇന്ദിരാ ഗാന്ധിയെ തന്റെ സഹോദരി എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
1983ൽ ഡൽഹിയിൽ നടന്ന നാം ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ യാസർ അറഫാത്ത് ജോർദാൻ രാജാവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് തിരിച്ചുപോകാനൊരുങ്ങി. അങ്ങനെ സംഭവിച്ചാൽ അത് ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യക്ക് അപമാനമാവുമെന്നു കണ്ട ഉച്ചകോടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന നട്‍വർ സിങ്, ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോയുടെ സഹായം തേടി; യാസർ അറഫാത്തിന്റെ മടങ്ങാനുള്ള തീരുമാനം എങ്ങനെയെങ്കിലും തടയണം. എന്തുപറഞ്ഞിട്ടും കൂട്ടാക്കാതിരുന്ന യാസർ അറഫാത്തിനോട് "ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നിങ്ങളുടെ സുഹൃത്തല്ലേ? അവർക്ക് വേണ്ടിയെങ്കിലും പരിപാടിയുടെ ഭാഗമാവൂ" എന്ന് ഫിഡൽ കാസ്ട്രോ അഭ്യർത്ഥിച്ചു.
"സുഹൃത്തോ, അവർ എന്റെ സഹോദരിയാണ്"- എന്നായിരുന്നു യാസർ അറഫാത്തിന്റെ മറുപടി. ആ ബന്ധം കൊണ്ടുതന്നെ അദ്ദേഹം തീരുമാനം മാറ്റുകയും ഉച്ചകോടി ശുഭമായി അവസാനിക്കുകയും ചെയ്തു.
● രാജീവ് ഗാന്ധിയുടെ മരണത്തിന് മുൻപ്, യാസർ അറഫാത്തിന്റെ പ്രത്യേകനിർദേശ പ്രകാരം അന്നത്തെ ഇന്ത്യയിലെ ഫലസ്തീൻ സ്ഥാനപതി ഡോ. ഖാലിദ് അൽ ഷെയ്ഖ് അദ്ദേഹത്തെ കാണാൻ വരികയും എൽടിടിഇ അക്രമണമുണ്ടാവാനുള്ള സാധ്യതയെക്കുറിച്ച് ഇന്റലിജൻസ് വിവരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു- ഇന്ത്യൻ നേതാക്കളുമായി ഇത്രയ്ക്കും അടുത്ത ബന്ധമുണ്ടായിരുന്നു ഫലസ്തീൻ നേതാവിന്.
● 2004ൽ യാസർ അറഫാത്ത് അന്തരിച്ചപ്പോൾ അന്നത്തെ വിദേശകാര്യമന്ത്രി നട്‍വർ സിങ്ങും റയിൽവേ മന്ത്രി ലാലുപ്രസാദ് യാദവും ഗുലാം നബി ആസാദും ഇ.അഹമ്മദും സിപിഎം നേതാവ് സീതാറാം യെച്ചൂരിയുമടക്കമുള്ള ഉന്നതതല സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങുകളിൽ പങ്കെടുത്തത്.
● 2000ൽ അന്നത്തെ അഭ്യന്തരമന്ത്രി എൽകെ അദ്വാനിയും വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും ഫലസ്തീൻ സന്ദർശിച്ചിരുന്നു. യുപിഎ സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദും വിവിധ സമയങ്ങളിലായി ഫലസ്തീനിലേക്ക് നയതന്ത്ര സന്ദർശനങ്ങൾക്ക് നേതൃത്വം നൽകി. 2011ൽ യുനെസ്കോയിൽ ഫലസ്തീന് മുഴുവൻ സമയഅംഗത്വം കിട്ടാനായി ഇന്ത്യ വോട്ടു ചെയ്തു. 2015ൽ ഇന്ത്യൻ പ്രസിഡന്റ് പ്രണബ് മുഖർജിയും തൊട്ടടുത്ത വർഷം വിദേശകാര്യമന്ത്രി സുഷമസ്വരാജും ഫലസ്തീൻ സന്ദർശിച്ചിരുന്നു.
● 2017ൽ, ഐക്യരാഷ്ട്രസഭയിൽ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഒദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട അമേരിക്ക പ്രമേയം അവതരിപ്പിച്ചപ്പോൾ ഫലസ്തീനൊപ്പം നിന്ന്, അതിനെതിരെ വോട്ട് ചെയ്ത രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ.
● "പരമാധികാരവും സ്വാതന്ത്ര്യവുമുള്ള ഒരു ഐക്യ ഫലസ്തീൻ യാഥാർത്ഥ്യമാക്കാനുള്ള ഫലസ്തീൻ ജനതയുടെ ശ്രമങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു" എന്നായിരുന്നു 2019ലെ ഫലസ്തീൻ ഐക്യദാർഢ്യ ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന. 2018ലെ ഫലസ്തീൻ സന്ദർശനത്തിന് പ്രധാനമന്ത്രി തുടക്കമിട്ടതും യാസർ അറഫാത്തിന്റെ അന്ത്യകൂടീരത്തിൽ ആദരമർപ്പിച്ചായിരുന്നു.
ജൂത - മുസ്ലീം പോരാട്ടമല്ല .... തല ചായ്ക്കാൻ ഇത്തിരി മണ്ണിനു വേണ്ടിയുള്ള പാലസ്തീനികളുടെ ജീവന്മരണ സമരമാണിത്.... എന്നും അവരോടൊപ്പം മാത്രം ....
അമേരിക്ക പ്രശ്നത്തിലെ കക്ഷിയാണ്; മധ്യസ്ഥനല്ല.
പി പി അബ്ദുൽ റസാഖ്
ഇസ്രായേൽ അമേരിക്കയുടെ 51 ആം സ്റ്റേറ്റ് ആണ്. ചുരുക്കത്തിൽ, അങ്ങനെയാണ് അവർ അതിനെ കണക്കാക്കുന്നത്. ലോകത്തെ ഭരിക്കുവാനും നിയന്ത്രിക്കുവാനും ഉദ്ദേശിക്കുന്ന ഏതൊരു സാമ്രാജ്യത്വശക്തിക്കും തന്ത്ര പ്രധാനമായ മധ്യപൗരസ്ത്യ ദേശത്ത് ഒരു കോളനിയായോ അല്ലെങ്കിൽ അധിനിവിഷ്ട പ്രദേശമായോ മധ്യപൗരസ്ത്യ ദേശത്ത് ടെറിറ്റോറിയൽ എക്സ്റ്റൻഷൻ ഉണ്ടായേ തീരൂ. അമേരിക്കയിലെ ബജറ്റിൽ ഇസ്രായേലിന്നു വകയിരുത്തുന്നത് 3.8 ബില്യൺ ഡോളറാണ്. ഇത് മുഴുക്കെ മിലിറ്ററി ആവശ്യങ്ങൾക്കാണ്. ഇതിന്ന് പുറമെ,വർഷാവർഷം ലോൺ ആയി നൽകുന്ന ഭീമൻ തുകയും ഉണ്ട്. ഇസ്രായേലിന്റെ സൈനിക ആവശ്യങ്ങളൊക്കെ അമേരിക്കയുടെ ഫെഡറൽ ബജറ്റിലൂടെയാണ് കവർ ചെയ്യപ്പെടുന്നത്. ബാക്കി കാര്യങ്ങളൊക്കെ, ഇസ്രായേൽ ആഭ്യന്തര tax സിസ്റ്റത്തിലൂടെയാണ് നിവർത്തിക്കുന്നത്. 18 വയസ്സിന്ന് മുകളിലുള്ള മുഴുവൻ ഇസ്രായേല്യരും നിർബന്ധ സൈനിക പരിശീലനം ലഭിച്ച റിസേർവ് പട്ടാളക്കാരാണ്. ഇത് മുഴുക്കെ, അമേരിക്കൻ സൈന്യത്തിന്റെ തന്ത്ര പ്രധാനമായ മധ്യ പൗരസ്ത്യ ദേശ വിങ് ആയിട്ടാണ് അമേരിക്കയും ഇസ്രയേലും കണക്കാക്കുന്നത്. ഇസ്രായേലി ജൂതർക്ക് അമേരിക്കൻ പൗരത്വം എന്നത് കേവലം ഡോക്യൂമെന്റഷന്റെ കാര്യം മാത്രമാണ്. അവരൊക്കെ implicitly അമേരിക്കൻ പൗരന്മാരാണ്. ഇതിന്റെ മറു വേർഷൻ ആണ് അമേരിക്കയിലെ ജ്യൂസിന്റെ കാര്യം. ഇസ്രയേലി സൈനികരൊക്കെ അമേരിക്കൻ സൈനികരും കൂടിയാണ്. പറഞ്ഞു വരുന്നത്, ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിൽ അമേരിക്കൻ പ്രെസിഡന്റായി ജോ ബൈഡൻ അല്ല, ഒരു പലസ്തീനി തന്നെ പ്രസിഡന്റ് ആയാലും അമേരിക്കയുടെ നയത്തിൽ ഒരു മാറ്റവും ഉണ്ടാകുവാൻ പോകുന്നില്ലന്നാണ്. അതാണ്, പലസ്തീൻ പ്രശ്നത്തോട് ഏറ്റവും അനുഭാവമുള്ള പ്രസിഡന്റ് ആയിരുന്ന ഒബാമയുടെ ഭരണകാലവും തെളിയിച്ചത്. അതാണ് ഇസ്രായേൽ ഇല്ലായിരുന്നെങ്കിൽ, ഒരു ഇസ്രായേലിനെ പുതിയതായി ഉണ്ടാക്കി അമേരിക്കക്ക് അമേരിക്കൻ താല്പര്യം സംരക്ഷിക്കേണ്ടിവരുമായിരുന്നുവെന്ന് ജോ ബൈഡൻ നേരത്തെ തന്നെ പറഞ്ഞത്.
പറഞ്ഞു വന്നത് അമേരിക്ക ഈ പ്രശ്നത്തിലെ കക്ഷിയാണെന്നും അതിന്റെ ഭാഗമാണെന്നുമാണ്. അതുകൊണ്ടു തന്നെ ഈ പ്രശ്നത്തിൽ അവർ ഒരു മധ്യസ്ഥൻ അല്ല; ആവുക സാധ്യവുമല്ല. ആയതിനാൽ പലസ്തീനിലെ സ്വാതന്ത്ര്യ പോരാട്ടം ഇസ്രയേലിന്റെ വേഷത്തിലുള്ള അമേരിക്കൻ അധിനിവിശേത്തിനെതിരെയുള്ള പോരാട്ടമായിട്ടു കൂടിയാണ് കാണേണ്ടത്. അഫ്ഗാനികൾ സോവിയറ്റ് അധിനിവേശത്തെയും ഇപ്പോഴത്തെ അമേരിക്കൻ അധിനിവേശത്തെയും കണ്ടത് പോലെയും കാണുന്നതുപോലെയും കണ്ടുതന്നെ പോരാടണം. പ്രശ്നത്തിലെ കക്ഷി തന്നെ വേഷം മാറി 'മധ്യസ്ഥ'നായി പ്രത്യക്ഷപ്പെട്ട്, പപ്പറ്റുകളും protectorate കളും ആയ അറബ് 'ഭരണാധികാരി'കളെ വഞ്ചിക്കുന്ന ഭീകരകഥയുടെ തുടർച്ചയാണ് ഇപ്പോൾ കാണുന്ന അമേരിക്കയുടെ മധ്യസ്ഥ ശ്രമവും.
ഒരു നാടിന്റെ ജനത അടിസ്ഥാനപരമായി ആ മണ്ണിന്റെ മക്കളാണ്. അത് തീരുമാനിക്കുന്നത് വിശ്വാസ നിരപേക്ഷമായിട്ടാണ്. പലസ്തീനിലേതു ഉൾപ്പടെയുള്ള ആധുനിക അറബ് മത-ഭാഷാ സമൂഹമാണ് ചരിത്രപരമായി ഇസ്‌ഹാഖിന്റെയും യിശ്മായേലിന്റെയും പിൻ തലമുറക്കാർ.
ബൈബിൾ പഴയ നിയമത്തിലും പുതിയ നിയമത്തിലും പ്രവചിക്കപ്പെട്ട അന്ത്യ പ്രവാചകൻ എന്ന് അസന്നിഗ്ധമായി അവകാശപ്പെട്ടു ആഗതനായ മുഹമ്മദ് നബിയിൽ വിശ്വസിച്ചു മുസ്ലിംകളായവരാണ് അവരിൽ ബഹു ഭൂരിപക്ഷവും.
ഇപ്പോൾ ഇസ്രയേലിലുള്ള ജൂതന്മാർ യൂറോപ്പിൽനിന്നും അമേരിക്കയിൽ നിന്നും റഷ്യയിൽ നിന്നും ബ്രിട്ടന്റെയും അമേരിക്കയുടെയും പിന്തുണയോടെയും പിൻബലത്തോടെയും കുടിയേറിപ്പാർത്തവരാണ്. അവർ വംശീയമായി പോലും മധ്യ പൗരസ്ത്യദേശക്കാരല്ല. ചുരുങ്ങിയത് നാലായിരം വർഷത്തെ പാരമ്പര്യമുള്ള ഇസ്രായേലി സമുദായം ജനസംഖ്യാപരമായി ഇത്രയും ചെറിയ സമുദായമായതിന്റെ കാരണം അവർ തന്നെ പ്രതീക്ഷിച്ചു കൊണ്ടിരുന്ന അന്ത്യ പ്രവാചകനായ മുഹമ്മദിന്റെ ആഗമനത്തിന്ന് ശേഷം അവരിൽ ബഹുഭൂരിപക്ഷവും മുസ്ലിംകൾ ആയി മാറിയതാണ്. ക്രിസ്താബ്ദം നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോൺസ്റ്റന്റൈൻ വിളിച്ചു കൂട്ടിയ നികയ്യ കൗൺസിലിന് ശേഷം വേറിട്ട് പോയ Arian ന്റെ പിൻഗാമികളായ ഏക ദൈവ വിശ്വാസികളായിരുന്നു (Unitarianists), ത്രിത്വ വാദികളായ യൂറോപ്പിൽ നിന്നും ഭിന്നമായി മധ്യ പൗരസ്ത്യദേശത്ത് ഏറെയും ഉണ്ടായിരുന്നത്. അവരിലെ ബഹു ഭൂരിപക്ഷവും മുഹമ്മദ് അന്ത്യ പ്രവാചകനായി ആഗതമായ ശേഷം, അദ്ദേഹത്തെ "ആൾക്കൂട്ടത്തിൽ നിന്നും സ്വന്തം പുത്രനെ തിരിച്ചറിയുന്നത് പോലെ" അറിഞ്ഞു മുസ്ലിംകളായി മാറിയതുകൊണ്ടാണ്, ബൈബിൾ നരേശന്റെ പശ്ചാത്തല ഭൂമിയായ മധ്യ പൗരസ്ത്യ ദേശത്ത്, രണ്ടായിരം വർഷത്തെ പാരമ്പര്യമുള്ള എല്ലാ ഡിനോമിനേഷനുകളിലുമുള്ള ക്രിസ്ത്യാനികളും വളരെ ചെറിയ ന്യൂനപക്ഷമായത്.
ഏതെങ്കിലും വ്യക്തി ഇന്ത്യക്കാരനായ മുസ്ലിം ആയത് കൊണ്ട് അയാൾക്ക് മറ്റേതെങ്കിലും മുസ്ലിം രാജ്യത്തെ പൗരത്വം വിശ്വാസം പറഞ്ഞു അവകാശപ്പെടാനാവില്ല. നേപ്പാൾ ഒരു ഹിന്ദു രാജ്യമായതുകൊണ്ട്, ഇന്ത്യക്കാരായ ഹിന്ദുക്കൾക്ക് അത് പറഞ്ഞു കൊണ്ട് നേപ്പാളി പൗരത്വവും അവകാശപ്പെടാനാവില്ല. അതേപോലെ, അമേരിക്കയിലെയോ യൂറോപ്പിലെയോ ജൂതന്മാർക്ക് വിശ്വാസം പറഞ്ഞുകൊണ്ട് പലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്നും പുറത്താക്കി, അവരുടെ ഭൂമി പിടിച്ചെടുക്കുവാൻ ഒരു അർഹതയും അവകാശവുമില്ലന്ന് മാത്രമല്ല, അത് മനുഷ്യരാശി ഇതുവരെ മുറുകെ പിടിച്ച എല്ലാ അന്താരാഷ്ട നിയമങ്ങൾക്കും മനുഷ്യാവകാശ സങ്കല്പങ്ങൾക്കും വിരുദ്ധവുമാണ്.
മിസ്റ്റർ ഉമ്മൻചാണ്ടീ!
ഫലസ്തീനികളെ കുറിച്ച്
താങ്കൾക്ക് എന്തറിയാം?
മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും ഏത് ജനതക്കുവേണ്ടിയാണോ ജീവിതത്തിലുടനീളം വാദിച്ചത് ആ ജനവിഭാഗത്തെ ഒരു കോൺഗ്രസ് നേതാവ് (അതും ഒരു മുൻ മുഖ്യമന്ത്രി) ഭീകരവാദികളായി ചിത്രീകരിക്കുന്നതിലെ വിരോധാഭാസവും വിവരക്കേടും അടയാളപ്പെടുത്താതെ പോയാൽ നാം പഠിച്ച ചരിത്രം വൃഥാവിലായിപ്പോയേക്കാം. റമളാനിലെ ഏറ്റവും പവിത്രരാവായി വിശ്വാസികൾ കരുതുന്ന നോമ്പ് 27ലെ ‘ലൈലത്തുൽ ഖദറിന്റെ’ രാത്രി ഇസ്രായേലി ഭരണകൂടവും സയണിസ്റ്റ് സൈന്യവും വിശുദ്ധ ദേവാലയമായ ബൈത്തുൽ മുഖദ്ദിസിൽ തുടക്കമിട്ട ആസൂത്രിത നരനായാട്ടിനോട് ഫലസ്തീനികൾ കവണക്കല്ല് കൊണ്ട് പ്രതികരിക്കുന്നത് ലോകമൊന്നാകെ ടെലിവിഷനിലൂടെ കണ്ടതാണല്ലൊ. അതിനോടുള്ള പ്രതികാരമായി ഫലസ്തീനികളെ രായ്ക്കുരാമാനം ആയിരക്കണക്കിന് മിസൈലുകൾ തൊടുത്തുവിട്ട് ചുട്ടുകൊന്ന കിരാതചെയ്തിയെ കുറിച്ച് താങ്കൾ വായിച്ചിരിക്കാനാണ് സാധ്യത. ആറ് നില കെട്ടിടത്തിനു മുകളിൽ വർഷിച്ച കൂറ്റൻ ബോംബുകൾ തീ ഗോളങ്ങളായി ചക്രവാളത്തിൽ നരകം തീർത്തപ്പോൾ 17 കുഞ്ഞുങ്ങളും ഏഴു സ്ത്രീകളുമടക്കം 87 പേർ കരിക്കട്ടയായി മണ്ണിൽ പതിഞ്ഞത് ഒരു നൂറ്റാണ്ടിലേറെയായി സാമ്രാജ്യത്വശക്തികൾ വഞ്ചിച്ചുകൊണ്ടിരിക്കുകയും സയണിസ്റ്റ് മതഭ്രാന്തന്മാർ വംശവിച്ഛേദനം പൂർത്തിയായിക്കൊണ്ടിരിക്കുന്നതുമായ ഒരു ജനതയുടെ വർത്തമാന പ്രതീകങ്ങളാണെന്ന് ഉമ്മൻചാണ്ടീ, താങ്കൾ മനസ്സിലാക്കിയിട്ടുണ്ടോ? ഫലസ്തീനികൾ തൊടുത്തുവിട്ട നാടൻ മിസൈലാക്രമണത്തിൽ ഇടുക്കി കീരിത്തോട് സ്വദേശിനിയും നഴ്സുമായ സൗമ്യ സന്തോഷ് മരണപ്പെട്ട അതീവ ദു$ഖകരമായ സംഭവത്തോട് പ്രതികരിക്കുമ്പോൾ, ‘ഭീകരവാദികളെ’ കുറിച്ചുള്ള താങ്കളുടെ വിശേഷണം ഇസ്രായേലിന്റെയും അങ്കിൾസാമിന്റെയും പദാവലിയിൽനിന്ന് കടമെടുത്താണെന്ന് പറയാതെ വയ്യ. ഭീകരത ആയുധമാക്കി ഒരു ജനതയെ പിറന്ന മണ്ണിൽനിന്ന് നിഷ്ക്കാസനം ചെയ്യുകയും ലക്ഷോപലക്ഷം മനുഷ്യരെ കുട്ടക്കൊല ചെയ്യുകയും നിരപരാധികളായ ദശലക്ഷങ്ങളെ കോൺസെൻട്രേഷൻ ക്യാമ്പുകളിലിട്ട് നരകയാതന അടിച്ചേൽപിക്കുകയും ചെയ്യുന്ന സയണിസ്റ്റ് രാജ്യമായ ഇസ്രായേലിന് എന്തു വിശേഷണമാണ് താങ്കൾ പതിച്ചുനൽകാൻ പോകുന്നത്? നിങ്ങളുടെ സഖ്യകക്ഷിയായ മുസ്ലിം ലീഗ് ഈ പെരുന്നാൾ സുദിനത്തിൽ ഐക്യദാഢ്യസംഗമങ്ങൾ സംഘടിപ്പിച്ചത് താങ്കൾ ഭീകരവാദികളായി ചിത്രീകരിക്കുന്ന ഈ ഫലസ്തീനികൾക്ക് വേണ്ടിയാണെന്ന് അറിയാതെ പോയോ?
രാഷ്ട്രീയ നേതാവാകുമ്പോൾ അൽപമെങ്കിലും ചരിത്രബോധം വേണം. കുറച്ചൊക്കെ ലോകവിവരവും സ്വായത്തമാക്കണം. തന്റെ പാർട്ടിയുടെ നയനിലപാടുകളെ കുറിച്ച് സാമാന്യ ജ്ഞാനമെങ്കിലും കൈയിലുണ്ടാവണം. മഹാത്മാജിയുടെ പാരമ്പര്യം അവകാപ്പെടുന്നവരാണല്ലൊ കോൺഗ്രസുകാർ. ഫലസ്തീനികളെ കുറിച്ച് ആ മഹാൻ പറഞ്ഞത് എന്താണെന്നറിയുമോ? ‘‘ഫലസ്തീൻ അറബികൾക്ക് അവകാശപ്പെട്ടതാണ്. ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും അവകാശപ്പെട്ടത് പോലെ. അറബികളുടെമേൽ ജൂതന്മാരെ കെട്ടിവെക്കുന്നത് അപരാധമാണ്; മനുഷ്യത്വഹീനവുമാണ്.’’ 1948ൽ ഇസ്രായേലിന്റെ രൂപീകരണത്തെയും തുടർന്നുള്ള ആഗോള വഞ്ചനകളെയും പ്രധാനമന്ത്രി നെഹ്റുവും ശക്തമായി എതിർത്തു. അദ്ദേത്തിന്റെ വിദേശനയത്തിൽ സയണിസ്റ്റ് വിരുദ്ധത നെടുംതൂണായി വർത്തിച്ചു. സയണിസ്റ്റ് സ്ഥാപകനായ തിയോഡർ ഹെർസൽ ആവശ്യപ്പെട്ടത് ഫലസ്തീനികളെ അവരുടെ ജന്മനാട്ടിൽനിന്ന് അടിച്ചോടിച്ച് അവിടെ ജൂതരാഷ്‌ട്രം സ്ഥാപിക്കാനായിരുന്നില്ല. ‘ഭൂമുഖത്ത് എവിടെയെങ്കിലും ഞങ്ങളുടെ ജനതക്ക് മതിയാവുന്ന ഒരു പ്രദേശത്തിന്റെമേൽ പരമാധികാരം നൽകണം’ എന്ന് മാത്രമാണ്. അത് അമേരിക്കൻ വൻകരയിലാണെങ്കിലും സ്വീകാര്യമായിവുന്നുവത്രെ. പിന്നെങ്ങനെ ഫലസ്തീനിന്റെ മണ്ണിൽ യഹൂദസമൂഹത്തെ കുടിയിരുത്തി ആ മണ്ണിന്റെ മക്കളെ ആട്ടിപ്പുറത്താക്കുന്ന പദ്ധതി നിലവിൽ വന്നു എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോൾ ഒന്നാം ലോകയുദ്ധത്തിന്റെ മറവിൽ സാമ്രാജ്യത്വശക്തികൾ നടപ്പാക്കിയ കൊടുംചതിയുടെ കഥ മുഴുവനും വായിച്ചറിയണം. ഉസ്മാനിയ്യ ഖിലാഫത്തിന്റെ (ഓട്ടോമൻ തുർക്കി) അധികാരപരിധിയിലുണ്ടായിരുന്ന ഇന്നത്തെ പശ്ചിമേഷ്യയെ കോളനിശക്തികളായ ബ്രിട്ടനും ഫ്രാൻസും ഇറ്റലിയുമൊക്കെ വീതം വെച്ചെടുത്ത സൈക്സ്-പീകോ കരാറിലടങ്ങിയ (Sykes ^Picot Agreement) നിഷ്ഠൂരമായ ഇടപാടിന്റെ അന്തർധാര മനസ്സിലാക്കണം. ഒന്നാം ലോക യുദ്ധാനന്തരം അറബ് ഇസ്‌ലാമിക ലോകം ഈ കോളനിശക്തികൾ അതീവ രഹസ്യമായി ഓഹരി വെച്ചെടുത്തപ്പോൾ ഫലസ്തീനും ‘ഇൻറർനാഷനൽ സോൺ’ എന്ന് പേരിട്ട് ജറൂസലമും ബ്രിട്ടന്റെ അധീനതയിലേക്ക് കൊണ്ടുവന്നു. 1917ലെ ബോൾഷവിക് വിപ്ലത്തിനു ശേഷം കമ്യൂണിസ്റ്റ് നേതാവ് വ്ളാഡ്മിൻ ലെനിനാണ് ഈ കരാറിനെ കുറിച്ച് ലോകത്തോട് വിളിച്ചുപറയുന്നത്; 1917 നവംബർ 24ന് കമ്യൂണിസ്റ്റ് ജിഹ്വയായ ‘ഇസ്വെസ്റ്റീയ’യിൽകൂടി. ‘കോളനി കള്ളന്മാർ തമ്മിലുള്ള കരാർ’ എന്നാണ് ലെനിൻ ഇതിനെ വിശേഷിപ്പിച്ചത്. ഈ കരാറിന്റെ തുടർനടപടിയായാണ് അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ആർതർ ബാൾഫർ, തന്റെ ഉറ്റസുഹൃത്തും സയണിസ്റ്റ് നേതാക്കളിലൊരാളുമായ വിസ്മാന്‍ (Chaim Weizmann) ഇസ്രായേലി രാഷ്‌ട്രം സ്വർണത്തളികയിൽ വെച്ചുകൊടുക്കുന്ന ഒരു കത്തയച്ചത്. അതാണ് ബാൾഫർ ഡിക്ലറേഷൻ! ഫലസ്തീനികളുടെ മണ്ണും ആകാശവും അങ്ങ് യൂറോപ്പിൽ കിടന്നുറങ്ങുന്ന വെള്ളക്കാർ എവിടെയൊക്കെയോ അലഞ്ഞുതിരിയുകയായിരുന്ന യഹൂദസമൂഹത്തിന് ദാനം ചെയ്ത കൊടും ക്രൂരതയുടെ ബാക്കിപത്രമാണ് ഫലസ്തീനികളുടെ ഇക്കാണുന്ന ജീവിത ദുരന്തങ്ങളെല്ലാം. പോരാട്ടങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഒരു നൂറ്റാണ്ട് നീളുന്ന ഫലസ്തീൻ ചരിത്രത്തിനാണ് അതോടെയാണ് തുടക്കമിടുന്നത്. അതിൽപിന്നെ ഫലസ്തീനികളുടെ രോഷം തണുപ്പിക്കാൻ പടിഞ്ഞാറൻ ശക്തികൾ കൊണ്ടുവന്ന ഓരോപദ്ധതിക്കു പിന്നിലും ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നു. ചതിയും വഞ്ചനയും കാപട്യവും!
രണ്ടാം ലോകയുദ്ധത്തിന് പരിസമാപ്തി കുറിച്ചതോടെ ലീഗ് ഓഫ് നേഷൻസിന്റെ സ്ഥാനത്ത് ഐക്യരാഷ്ട്രസഭ നിലവിൽ വന്നു. ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കാനും ഫലസ്തീനെ വിഭജിച്ച് അറബികളുടെയും ജൂതന്മാരുടെയും രണ്ട് രാഷ്ട്രങ്ങൾക്ക് ജന്മം നൽകാനും 1947 ജൂലൈ മൂന്നിന് ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. 68 ശതമാനം വരുന്ന അറബികളുടെമേൽ 32 ശതമാനം വരുന്ന ജൂതരുടെ മേൽക്കോയ്മയുടെ പുതിയ അധ്യായം അതോടെ തുറക്കപ്പെടുകയായിരുന്നു. അതോടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള യഹൂദർ ജറൂസലം ലക്ഷ്യമിട്ട് ഒഴുകിത്തുടങ്ങി. (1920 തൊട്ട് തുടങ്ങിയതാണീ പ്രവാഹം). അറബ് സമൂഹത്തിന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു ഈ കുടിയേറ്റം. 1948 മേയ് 14 തങ്ങളുടെ മാൻഡേറ്റ് അവസാനിപ്പിച്ച് ബ്രിട്ടീഷ് സൈന്യം ജറൂസലമിൽനിന്ന് പുറത്തുകടന്നതോടെ സംഘർഷത്തിന്റെ പുതിയൊരു അധ്യായം തുറക്കപ്പെട്ടു. ഇസ്രായേൽ രാഷ്ട്രപ്രഖ്യാപനം നിരാകരിച്ച അറബ് അയൽരാഷ്ട്രങ്ങൾ അങ്ങോട്ടേക്ക് ഇരച്ചുകയറി. അപ്പോഴേക്കും ഇസ്രായേലിനെ പടിഞ്ഞാറൻ ലോകം ആയുധമണിയിച്ചുകഴിഞ്ഞിരുന്നു. 20 വിമാനങ്ങളാണ് ബ്രിട്ടൻ സമ്മാനമായി നൽകിയത്്. ഫലമോ അതിക്രൂരമായ ഫലസ്തീൻവേട്ട. 1948ലെ യുദ്ധങ്ങൾ പിറന്നമണ്ണിൽ ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശത്തെ ചവുട്ടിമെതിച്ചു. യുദ്ധത്തിന്റെ ബാക്കിപത്രം ഇമ്മട്ടിൽ വായിക്കാം: യുദ്ധം തുടങ്ങുമ്പോൾ 10 ലക്ഷം അറബികളുണ്ടായിരുന്നു ഇസ്രായേലിൽ. 1949ൽ അത് 150,000 ആയി കുറഞ്ഞു. പിറന്ന മണ്ണിൽനിന്നും ജനിച്ചുവളർന്ന വീടുകളിൽനിന്നും ഫലസ്തീൻ മക്കൾ അതിക്രൂരമായി ആട്ടിയോടിക്കപ്പെടകുയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്തു. ‘നക്ബ’ (ദുരന്തം) എന്ന പേരിലാണ് ആ അധ്യായം ഇന്നും ഓർമിക്കപ്പെടുന്നത്. 1967ലെ ആറുദിന യുദ്ധത്തിലൂടെ പടിഞ്ഞാറെ കരയുടെ ശേഷിക്കുന്ന 22 ശതമാനം ഭൂമിയും പിടിച്ചെടുത്ത് ശ്രദ്ധ കിഴക്കൻ ജറൂസലമിലേക്ക് തിരിഞ്ഞു. എന്നല്ല, ഫലസ്തീനികൾ എന്ന ഒന്ന് നിലനിൽക്കുന്നില്ലെന്നും ഫലസ്തീൻ ജനതയെ കുറിച്ച് സംസാരിക്കുന്നതിൽ ഇനി അർഥമില്ലെന്നും അന്നത്തെ പ്രധാനമന്ത്രി ഗോൾഡാ മീറിന്റെ പ്രഖ്യാപനത്തോടെ ചരിത്രം മറ്റൊരു വഴിക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് എത്രയെത്ര കരാറുകൾ! എല്ലാം കടലാസിൽ ഒതുങ്ങി.
ഇതെല്ലാം മനസ്സിലാക്കിയാണ് തുടക്കം മുതൽക്ക് ഗാന്ധിജിയും നെഹ്റുവും ഫലസ്തീനികളെ നെഞ്ചോട് ചേർത്തു ഇസ്രായേൽ എന്ന ജാരസന്തതിയെ എതിർത്തത്. 1949ൽ യു.എന്നിൽ അംഗത്വം നേടാനുള്ള ഇസ്രായേലിന്റെ നീക്കത്തിന് എതിരെ ഇന്ത്യ വോട്ട് ചെയ്തു. നയതന്ത്രബന്ധം സ്ഥാപിച്ചുകിട്ടാനുള്ള തെൽഅവീവ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് മുന്നിൽ ധീരമായ നിലപാട് എടുത്തു. കൊളോണിയൽ അധിനിവേശത്തിന് എതിരായ ‘അന്യാധീനപ്പെടാത്ത അവകാശ’ത്തിനു വേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടത്തിന് നമ്മുടെ രാജ്യം പിന്തുണ പ്രഖ്യാപിച്ചു. അതിനായി രണ്ടു രാജ്യങ്ങളുടെയും പതാകകൾ കൂട്ടിക്കെട്ടി സ്റ്റാമ്പിറക്കി; ‘ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം’ (‘Solidarity with the Palestinian People’) എന്ന് ആലേഖനം ചെയ്തുകൊണ്ട്. എത്രയോ തവണ യു.എന്നിൽ ഇന്ത്യ ഇസ്രായേലിനെതിരെ വോട്ട് ചെയ്തു. കിട്ടാവുന്ന എല്ലാ വേദികളിലും ഫലസ്‌തീനിലെ പൊരുതുന്ന മനുഷ്യർക്കായി വാദിച്ചു. 1992ൽ പി.വി നരസിംഹറാവു സർക്കാർ ഇസ്രായേലുമായി പൂർണ നയതന്ത്രബന്ധം സ്ഥാപിക്കുന്നത് വരെ. നരേന്ദ്രമോദിയുടെ ആർ.എസ്.എസ് അല്ല, ഉമ്മൻചാണ്ടിയുടെ കോൺഗ്രസാണ് ജൂതരാഷ്ട്രത്തോടുള്ള രാജ്യത്തിന്റെ സമീപനത്തിൽ മായം ചേർത്തതെന്ന് ആരും മറക്കരുത്. അമേരിക്കയുടെ സമ്മർദമായിരുന്നു പിന്നിൽ. ശീതസമരാനന്തര ലോകത്ത് റഷ്യയുമായുള്ള ബന്ധം ഉലഞ്ഞപ്പോൾ ആയുധം കിട്ടാൻ അങ്കിൾ സാമിനെ ആശ്രയിക്കേണ്ടിവന്നു. തെൽഅവീവുമായി ആദ്യം പാലം പണിയൂ എന്ന് യാങ്കിൾ ഉപാധി വെച്ചു. ഒടുവിലത് ഡൽഹി-തെൽഅവീവ്-വാഷിങ്ടൺ അച്ചുതണ്ടായി വളർന്നു. മോദിയുടെ വരവോടെ രണ്ടു തീവ്രവലതുപക്ഷ കക്ഷികൾ തമ്മിലുള്ള സുദൃഢബന്ധമായി അത് വികസിച്ചു. അങ്ങനെയാണ് 2017ൽ നരേന്ദ്രമോദി ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്നത്. ‘‘സ്വാഗത് ഹൈ മേരി ദോസ്ത്! എന്തുകൊണ്ട് ഇത്ര കാലമെടുത്തു? കഴിഞ്ഞ 70 വർഷമായി താങ്കളെ ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു’’ -തെൽ അവീവിലെത്തിയ മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ആശ്ലേഷിച്ചത് ഇങ്ങനെ മൊഴിഞ്ഞാണ്. രണ്ടുനേതാക്കളെ ഇത്രയും ഗാഢമായി പരസ്പരം ബന്ധിപ്പിക്കുന്നത് പ്രത്യയശാസ്ത്ര സമാനതകളാണ്; കടുത്ത മുസ്ലിം വിരുദ്ധത തന്നെ. ഇത് മനസ്സിലാക്കാത്ത ആളാണോ ഉമ്മൻചാണ്ടി? വിഷയത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നാൽ പല വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ഇനിയും നൽകേണ്ടിവരും. എന്നാൽ, കിഴക്കൻ ജറൂസലമിലേക്കുള്ള ജൂത അധിനിവേശത്തെ ചെറുക്കുന്നതിൽ മതേതരവാദികളായ യഹൂദസമൂഹവും ഇസ്രായേലിലെ ക്രിസ്ത്യൻ മത നേതൃത്വവും മുസ്ലിംകളോട് തോളുരുമ്മിയാണ് പോരാടുന്നതെന്ന് ഉമ്മൻചാണ്ടിക്ക് അറിയാതെ പോയി. അങ്ങനെയാണ് ഫലസ്തീനികൾ ഭീകരവാദികളാവുന്നത്. മഹാകഷ്ടം!
✍️കാസിം ഇരിക്കൂർ
ഫലസ്തീൻ പോരാട്ടങ്ങളിൽ ഇപ്പോൾ ആരാണ് വിജയിച്ചു കൊണ്ടിരിക്കുന്നത് എന്നു മനസ്സിലാക്കാൻ ജൂത മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ മതി. നെതന്യാഹു ചെയ്ത വിഡ്ഢിത്തമാണ് ഈ യുദ്ധമെന്ന്. അറബ് രാഷ്ട്രങ്ങളുടെ സൈന്യം പോലെയല്ല ഹമാസെന്നും മരണത്തെ പേടിക്കാത്ത അവരെ നേരിടാനെളുപ്പമല്ലെന്നുമുള്ള തിരിച്ചറിവ് നെതന്യാഹുവിനുണ്ടാവേണ്ടിയിരുന്നു . ഇസ്രാഈലിലെവിടെയും അരാജകത്വം. ജൂതന്മാർക്ക് സുരക്ഷിതത്വമില്ലാതായി. രാജ്യത്തുടനീളം ഷെൽട്ടറുകളും സൈറണും. ജൂതന്റെ ജീവന് ഒരു ഗ്യാരണ്ടിയുമില്ല. മുമ്പ് 3 കി.മി ദൂരപരിധിയുണ്ടായിരുന്ന ഹമാസ് മിസൈലുകൾ ഇപ്പോൾ 250 കി.മി ആയി. ഹമാസിന്റെ ഒരു മിസൈലിന് 300 ഡോളർ ചിലവ്. അതേ ഒരു മിസൈലിനെ പ്രതിരോധിക്കാൻ ഇസ്രാഈലിനു ചിലവ് അമ്പതിനായിരം ഡോളർ.! എന്നിട്ടും മിസൈലുകളെ തടയാനാവുന്നില്ല. നെതന്യാഹു തന്നെ അതു സമ്മതിച്ചു. 912 മില്യൻ ഡോളറിൻറെ യുദ്ധബജറ്റ് പാസ്സാക്കേണ്ടി വന്നു. അറബ് രാഷ്ട്രങ്ങളുമായുള്ള യുദ്ധങ്ങളിലൊന്നും അടക്കേണ്ടി വന്നിട്ടില്ലാത്ത എയർപോർട്ട് അടക്കേണ്ടി വന്നു. യുകെ, യു എസ് വിമാനങ്ങൾ സർവീസ് നിർത്തി. ഇപ്പോഴിതാ ഹമാസിൻറെ ആളില്ലാ വിമാനവും വരുന്നു. ഇനിയും പലതും വരാനുണ്ടെന്ന് ഹമാസ്പറയുന്നു...
ഗസ്സയിൽ ആളുകളെ കൊല്ലുന്നതിൽ ഇസ്രാഈൽ വിജയിക്കുന്നുണ്ട്. പക്ഷെ മരിക്കാൻ തീരുമാനിച്ചവരെ കൊല്ലുന്നത് നമ്മുടെ വിജയമല്ല. അവരെപ്പോലെയല്ല നാം. ജൂതന്മാർക്ക് ജീവിക്കാൻ വേണ്ടിയാണ് നാം ഇസ്രാഈൽ സ്ഥാപിച്ചത്. ആ ഇസ്രാഇലിന് ഇന്ന് ഒരു ലീഡർഷിപ്പ് പോലുമില്ലാതായി. 3 വട്ടം തെരണെടുപ്പ് നടത്തിയിട്ടും ആർക്കും ഭൂരിപക്ഷമില്ല. അഴിമതിയിൽ മുങ്ങിയ നെതന്യാഹു അടുത്ത തെരണെടുപ്പ് ജയത്തിനു വേണ്ടി യുദ്ധം സൃഷ്ടിക്കുന്നു....
ഇനി നമുക്ക് തീരുമാനിക്കാം, ആരാണ് യുദ്ധത്തിൽ ജയിക്കുന്നതെന്ന്...!
*♻️ഫലസ്തീൻ♻️*
*ചരിത്രത്തിലേക്കൊരു*
*എത്തിനോട്ടം*
*🔹≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽🔹*
**
✍🏼ഫലസ്തീൻ പ്രശ്നം കേവലം മത വിഷയമല്ല, മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രശ്നമാണ്.
ചരിത്രത്തിന്റെ സഞ്ചാര വേഗങ്ങളില്‍ ചില കറുത്ത കുത്തുകള്‍ ബാക്കിയായിക്കിടക്കും. എത്ര മായ്‌ച്ചാലും മായാത്ത പാനീസ് വിളക്കിന്റെ കരി പോലെ കൂടുതല്‍ കറയായി പറ്റിപ്പിടിക്കും ആ കറുത്ത പുള്ളികള്‍...
ഫലസ്‌തീന്‍ അങ്ങനെയൊരു ദുഖ ചരിത്രമാണ് ബാക്കിയാക്കുന്നത്. ജനസമൂതികളെത്രയോ പറഞ്ഞും തേങ്ങിയും പരിഹരിക്കാനുറച്ചും ഫലസ്‌തീന്റെ പിറകെക്കൂടിയിട്ടും ആ കറുത്ത ഏടുകള്‍ തീരുന്നില്ല.
നഷ്‌ടബോധത്തിന്റെ കാളലായും തിരിച്ചുപിടിക്കേണ്ട സൂക്ഷിപ്പായും എന്നും മുസ്‌ലിംലോകത്തെ ഫലസ്‌തീന്‍ തുടിപ്പിക്കുന്നു.
ഭൂമിയുടെ കേന്ദ്രമാണ് ഫലസ്‌തീന്‍.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ സംഗമ സ്ഥാനമാണത്. പ്രവാചകന്മാരുടെ പാദസ്‌പര്‍ശം കൊണ്ടനുഗൃഹീതമായ നാട്. മതങ്ങളുടെ പ്രഭവ കേന്ദ്രമാണിത്. നാഗരികതകളും സംസ്‌കാരങ്ങളും ഈ ഭൂമിയെ തഴുകിയാണ് കടന്നുപോയത്. കന്‍ആന്‍കാരായിരുന്നു ഇവിടുത്തെ ആദിവാസികള്‍. പിന്നീട് പല ജനപഥങ്ങള്‍ ഒരുപാട് ശേഷിപ്പുകള്‍ ആവേശിപ്പിച്ച് ഇതിലൂടെ കടന്നുപോയി.
ജൂതന്മാര്‍ (ഹെബ്രുകള്‍) ഇവിടെ കുടിയേറുന്നത് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പാണ്. ക്രിസ്‌തു വര്‍ഷാരംഭത്തോടെ അവരുടെ ആധിപത്യം തകര്‍ന്നു. സംസ്‌കാരങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടെ പലര്‍ക്കും ഭൂമിയും ചരിത്രവും നഷ്‌ടപ്പെട്ടിട്ടുണ്ട്.
അറബ് സംസ്‌കാരമാണിവിടെ പിന്നീട് വേരുറച്ചത്. അവരിലൂടെ ഇസ്‌ലാം മതവും വ്യാപിച്ചു. ഇസ്‌ലാം മതവിശ്വാസികളോടൊപ്പം ക്രിസ്‌ത്യാനികളും ജൂതരും ഈ പ്രദേശത്ത് താമസമാക്കി.
യൂറോപ്യര്‍, പ്രത്യേകിച്ചും ക്രിസ്‌ത്യാനികള്‍ ഈ പുണ്യഭൂമി പിടിച്ചടക്കാന്‍ നിരന്തരം ശ്രമിച്ചു. കുരിശു യുദ്ധത്തില്‍ അവര്‍ മുസ്‌ലിംകളെ പരാജയപ്പെടുത്തി. കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയാണ് വീണ്ടും റോമിന്റെ ആധിപത്യം തകര്‍ത്തത്. ചോര മണക്കുന്ന കഥകളാണ് ഫലസ്‌തീന് പറയാനുള്ളത്.
സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് ശേഷം, അല്‍പകാലമൊഴിച്ച്, മുസ്‌ലിംകളാണ് മസ്‌ജിദുല്‍ അഖ്‌സ്വായടങ്ങുന്ന ഫലസ്‌തീന്‍ മണ്ണിന്റെ അവകാശികള്‍.
ഫലസ്‌തീന്‍ പ്രദേശത്തെ പ്രകൃതി വിഭവങ്ങള്‍ മാത്രമല്ല, ഭൂമിശാസ്‌ത്രപരമായ പ്രധാന്യമാണ് യൂറോപ്യരെ ഫലസ്‌തീനിലേക്ക് ആകര്‍ഷിച്ചത്. 19-ാം നൂറ്റാണ്ടില്‍ എണ്ണ കണ്ടെത്തിയതോടെ ഇത് നിര്‍ണായകമായി. ഇവിടെ വേരുറപ്പിക്കാന്‍ കഴിഞ്ഞാല്‍ എണ്ണ സമൃദ്ധമായ അറബ് ഭൂമിയെ നിയന്ത്രിക്കാമെന്നവര്‍ മനസ്സിലാക്കി.
അതിനവര്‍ കണ്ടെത്തിയത്, ലോക ജനതയുടെ സഹതാപത്തിന് പാത്രമായ ജൂതരെയാണ്.
ഇനിയുമൊരു കുരിശുയുദ്ധം, മതകീയമായ ചേരിതിരിവുകള്‍ക്കും അതിലൂടെ ഛിന്നഭിന്നമായ മുസ്‌ലിംകളുടെ പുനരേകീകരണത്തിനും വഴിവെച്ചേക്കുമോ എന്ന ഭയമായിരിക്കാം, ഒരു തുണ്ട് ഭൂമിയില്ലാതെ അലയുന്ന ജൂതര്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴിക്കാന്‍ ചര്‍ച്ചില്‍, ട്രൂമാന്‍ തുടങ്ങിയവരെ പ്രേരിപ്പിച്ചത്.
തിളക്കമുള്ളൊരു ചരിത്രമുണ്ട് ഫലസ്‌തീന്. ലോകത്തിലെ ഏറ്റവും പുരാതന ദേവാലയങ്ങളില്‍ ഒന്നും മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയുമായ മസ്‌ജിദുല്‍ അഖ്‌സ സ്ഥിതി ചെയ്യുന്ന ജറൂസലം, ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാന നഗരമാണ്. അല്‍ബൈതുല്‍ മുഖദ്ദസ്, മുഖദ്ദസ്, ബൈതുല്‍ മഖ്‌ദിസ്, അല്‍ഖുദ്‌സ്, ഔര്‍ശലിം എന്നീ പേരുകളിലറിയപ്പെടുന്ന ഈ നഗരം മുസ്‌ലിംകളുടെയും ക്രിസ്‌ത്യാനികളുടെയും ജൂതന്മാരുടെയും പുണ്യനഗരമാണ്.
പ്രവാചകനും രാജാവുമായ ദാവൂദ്(അ) സ്ഥാപിച്ച ഈ നഗരം ക്രിസ്‌തു വര്‍ഷം 638-ലാണ് അറബികളുടെ കീഴിലാവുന്നത്. കുരിശുയുദ്ധക്കാലത്ത് ക്രിസ്‌ത്യാനികള്‍ പിടിച്ചടക്കുകയും 1187-ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി തിരിച്ചുപിടിക്കുകയും ചെയ്‌തു.
സുലൈമാന്‍ നബി (അ) പണികഴിപ്പിച്ച ഒരു പുരാതന ദേവാലയത്തിന്റെ സ്ഥാനത്ത് ക്രി. 691-ല്‍ ഉമവിയ്യ ഖലീഫ അബ്ദുല്‍ മാലികുബ്‌നു മര്‍വാന്‍ സ്ഥാപിച്ച ഖുബ്ബതുസ്സഖ്‌റ പള്ളിയും അതിനടുത്ത് തന്നെ അദ്ദേഹത്തിന്റെ മകനായ ഖലീഫ അല്‍വലീദ് ക്രി. 705-ല്‍ പണിത മസ്‌ജിദുല്‍ അഖ്‌സ എന്ന പേരില്‍ തന്നെയുള്ള പള്ളിയും ഉള്‍പ്പെടുന്ന വിശാലമായ സ്ഥലമാണ് ഇന്ന് മസ്‌ജിദുല്‍ അഖ്‌സ. ജൂതന്മാരുടെ പുണ്യസ്ഥലമായ വിലാപ മതിലും ക്രിസ്‌ത്യാനികളുടെ ദേവാലയമായ ചര്‍ച്ച് ഓഫ് റിസറക്‌ഷനും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. യേശുക്രിസ്‌തു ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ബെത്‌ലഹേമും ഇബ്‌റാഹീം നബി(അ)ന്റെ മകന്‍ ഇസ്‌മാഈലിന്റെ(അ) ഖബര്‍ സ്ഥിതി ചെയ്യുന്ന ഹെബ്‌റോണ്‍ നഗരവും ഫലസ്‌തീനിലെ ചരിത്ര നഗരങ്ങളാണ്. അറബിയില്‍ അല്‍ഖലീല്‍ എന്നും ഹറമുല്‍ ഇബ്‌റാഹീമി എന്നും ഈ സ്ഥലം വിളിക്കപ്പെടുന്നു.
തുര്‍ക്കിയിലെ ഒട്ടോമാന്‍ സുല്‍ത്താന്മാരുടെ കീഴിലുള്ള അറബി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു എ.ഡി 1500-1800 കാലഘട്ടങ്ങളില്‍ ഫലസ്‌തീന്‍ പ്രദേശം. ചരിത്ര രേഖകള്‍ ഇത് വ്യക്തമാക്കുന്നു. ഇക്കാലഘട്ടത്തിനു ശേഷമാണ് ഫലസ്‌തീന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. ഒട്ടോമാന്‍ സുല്‍ത്താന്റെ ജനറലായിരുന്ന മുഹമ്മദലി എന്ന ഈജിപ്‌ഷ്യന്‍ ഭരണാധികാരിയാണ് അതിനു തുടക്കം കുറിച്ചത്. 1840-നു മുമ്പുതന്നെ അദ്ദേഹത്തിന്റെ മകന്‍ ഇബ്‌റാഹിം പാഷ ആധുനിക ലോകചരിത്രത്തിലെ നാഴികക്കല്ലായി ഭരണസമിതികള്‍ ഉണ്ടാക്കിയിരുന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന എല്ലാ മത സമൂഹങ്ങളെയും ഏകോപിപ്പിച്ച് നിയമാധിഷ്‌ഠിത നികുതി സംവിധാനവും അദ്ദേഹം നടപ്പില്‍ വരുത്തിയിരുന്നു. തുടര്‍ന്ന് പാഷക്ക് അധികാരം നഷ്‌ടപ്പെടുകയും ഒട്ടോമന്‍ ഭരണം നിലവില്‍ വരികയും ചെയ്‌തു.
ആറു ലക്ഷത്തോളം വരുന്ന അറബി സംസാരിക്കുന്ന ജനങ്ങളായിരുന്നു ഫലസ്‌തീനിലുണ്ടായിരുന്നത്. ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളും ചെറിയ ഒരു വിഭാഗം ക്രിസ്‌ത്യാനികളും അതിലും വളരെക്കുറച്ച് ജൂത വിഭാഗക്കാരും അയ്യായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള യൂറോപ്യന്മാരും ഒട്ടോമന്‍ പടയാളികളുമടങ്ങുന്നതായിരുന്നു ഫലസ്‌തീന്‍ ജനത. 1800-നു ശേഷം യൂറോപ്പില്‍ നിന്ന് ഫലസ്‌തീനിലേക്ക് ജൂത കുടിയേറ്റത്തിന്റെ വമ്പന്‍ ഒഴുക്കു തന്നെയുണ്ടായി. അതിനു മുമ്പുതന്നെ ഇന്നത്തെ ടെല്‍അവീവിനു സമീപം ഫലസ്‌തീനിലെ ആദ്യ ജൂത കോളനി സ്ഥാപിക്കപ്പെട്ടു. കാര്‍ഷിക കോളനിയെന്ന പേരിട്ടാണ് ജൂതന്മാര്‍ ഇതിനെ വിളിച്ചിരുന്നത്. ഇങ്ങനെ കുടിയേറിയവര്‍ക്കു വേണ്ടി മൊറീസ് ഡി ഹെര്‍സിന്റെ (ജര്‍മന്‍ ജൂതന്‍) നേതൃത്വത്തില്‍ ജെ സി എ (Jewish Colonization Association) എന്ന ആദ്യ സംഘടന 1891-ല്‍ നിലവില്‍ വന്നു. ജൂതര്‍ക്കായി ഒരു വിശുദ്ധ രാജ്യം എന്നതായിരുന്നു അവരുടെ ലക്ഷ്യം.
തുടര്‍ന്ന് ജൂതര്‍ക്കായി ഫലസ്‌തീനില്‍ സ്ഥലം കണ്ടെത്താന്‍ Jewish National Fund എന്ന പേരില്‍ സ്വിറ്റ്‌സര്‍ലന്റിലെ ജൂത സംഘടന ശ്രമമാരംഭിച്ചു. തുടര്‍ന്ന് 1904-നു ശേഷം കൂടുതല്‍ ജൂതന്മാര്‍ ഫലസ്‌തീനിലേക്ക് കുടിയേറി. അപ്പോഴേക്കും ഫലസ്‌തീന്‍ ജനതയുടെ ഏഴു ശതമാനത്തോളം ജൂതന്മാരായിക്കഴിഞ്ഞിരുന്നു. തദ്ദേശീയരുമായി ഇടക്കിടെ സംഘര്‍ഷമുണ്ടാകുന്നത് ഇക്കാലത്ത് പതിവായി. 1917-ല്‍ ബ്രിട്ടീഷ് സ്‌റ്റേറ്റ് സെക്രട്ടറി 'ജൂതന്മാര്‍ക്ക് ഒരു രാഷ്‌ട്രം' എന്ന വാഗ്‌ദാനം നല്‌കി.
ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതോടെ ജോര്‍ദ്ദാനും വെസ്റ്റ്‌ബാങ്കും ഇസ്‌റാഈലുമുള്‍പ്പടെയുള്ള ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ തെക്കുഭാഗം ഫ്രാന്‍സിനും ബ്രിട്ടനും അധീനതയിലാക്കി. ഫലസ്‌തീനെ ജൂതന്മാര്‍ക്കു സമ്മാനിക്കാന്‍ ഫലസ്‌തീനികളെ കുടിയൊഴിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന് സയണിസ്റ്റുകളുടെ ഉറ്റതോഴനായിരുന്ന ഇംഗ്ലണ്ടിന്റെ പിന്‍ബലത്തില്‍ സയണിസ്റ്റ് കമ്മീഷന്‍ അംഗങ്ങള്‍ പാരീസ് സമ്മേളനത്തില്‍ അട്ടഹസിച്ചു. അത് തങ്ങള്‍ വാഗ്‌ദത്തം ചെയ്‌തിരിക്കുന്നുവെന്ന് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ എഴുതിയിരുന്നത് ഈ അവസരത്തില്‍ ചേര്‍ത്തു വായിക്കാം.
തുടര്‍ന്ന് 1923-ല്‍ ഫലസ്‌തീന്‍ രണ്ടായി മുറിക്കപ്പെടുകയും ബ്രിട്ടീഷ് അധിനിവേശത്തിലായ ഫലസ്‌തീന്റെ പടിഞ്ഞാറെ അറ്റം ജൂതന്മാര്‍ക്കു കിട്ടുകയും ചെയ്‌തു.
ഇക്കാലത്ത് വിദൂര രാജ്യങ്ങളില്‍ നിന്നുവരെ ഫലസ്‌തീനിലേക്ക് ജൂതന്മാര്‍ കുടിയേറുകയായിരുന്നു. 1922-ലെ കാനേഷുമാരി കണക്കുപ്രകാരം പന്ത്രണ്ടു ശതമാനത്തില്‍ താഴെയായിരുന്ന ജൂതന്മാര്‍ ഫലസ്‌തീന്‍ പ്രദേശത്തിന്റെ അഞ്ചു ശതമാനത്തോളം കയ്യടക്കി. 1928 ആയപ്പോഴേക്കും ജനസംഖ്യയുടെ 17 ശതമാനത്തോളമായി ഇതു വര്‍ധിച്ചു. പാശ്ചാത്യ ശക്തികളുടെ ഫലസ്‌തീന്‍ ഉന്മൂലന സിദ്ധാന്തം എത്രമാത്രം ലക്ഷ്യം നേടി എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഈ അന്യായ കുടിയേറ്റം. കൂടാതെ ഹിറ്റ്‌ലറുടെ അധികാര ആരോഹണത്തെ തുടര്‍ന്ന് ജൂതന്മാര്‍ വേട്ടയാടപ്പെടുന്ന സന്ദര്‍ഭത്തില്‍ തന്നെ ബ്രിട്ടന്റെ പിന്തുണയോടെ ഫലസ്‌തീനില്‍ ജൂതന്മാര്‍ നരനായാട്ടു നടത്തുന്നുണ്ടായിരുന്നു. ഇതേ കാലയളവില്‍ യൂറോപ്പില്‍ നിന്ന് ഫലസ്‌തീനിലേക്ക് ജൂതന്മാരുടെ വലിയ പ്രവാഹം തന്നെയുണ്ടായി.
ഈ സാഹചര്യത്തിലാണ് ഫലസ്‌തീന്‍ സ്വാതന്ത്ര്യ സംഘടനയായ 'ഹിസ്‌ബുല്‍ ഇസ്‌തിഖ്‌ലാല്‍' രൂപം കൊണ്ടത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അനുകരിച്ച് ഫലസ്‌തീന്‍ പോരാളികള്‍ നടത്തിവന്നിരുന്ന സമരങ്ങള്‍ ഭീകര പ്രവര്‍ത്തനങ്ങളായാണ് ഇപ്പോള്‍ വിവക്ഷിക്കപ്പെടുന്നത്. 1932-ല്‍ നിലവില്‍ വന്ന ഈ സംഘടന ആദ്യകാലത്ത് പൂര്‍ണമായും ഗാന്ധിയന്‍ സമരമുറകളാണ് ബ്രിട്ടനെതിരെ സ്വീകരിച്ചതെന്ന് എടുത്തു പറയേണ്ടതുണ്ട്. ക്രമേണ ആയുധമെടുക്കേണ്ട അവസ്ഥയിലെത്തിച്ചതിന് കാരണക്കാര്‍ അധിനിവേശ ശക്തികളല്ലാതെ മറ്റാരുമല്ല. ബ്രിട്ടനെ നാടുകടത്തുന്നതിന്റെയും ചെറുത്തു നില്‍പ്പിന്റെയും ഭാഗമായി ഫലസ്‌തീനികള്‍ സായുധ സമരങ്ങളിലേക്കു കടന്നതോടെ സയണിസ്റ്റ് തീവ്രവാദ സംഘത്തിന്റെ ആക്രമണങ്ങള്‍ വന്യമായി മാറി. നൂറുകണക്കിന് ഫലസ്‌തീനികള്‍ക്ക് ജീവഹാനി സംഭവിച്ചപ്പോള്‍ ജൂത ഭീകരരെ നേരിടാന്‍ കുഴിബോംബുകള്‍ സ്ഥാപിക്കുകയും വിവിധ വിമോചന സംഘടനകള്‍ക്ക് അവര്‍ രൂപം കൊടുക്കുകയും ചെയ്‌തു. അതോടെ ഫലസ്‌തീന്‍ വിമോചന സമര നേതാക്കളെ നാടുകടത്തുകയോ കൊല്ലുകയോ ചെയ്‌തു.
തുടര്‍ന്ന് 1937-ലെ പീല്‍ കമ്മീഷന്‍ ഫലസ്‌തീന്‍ പ്രദേശത്തിന്റെ 33 ശതമാനം ജൂതരാഷ്‌ട്രമുണ്ടാക്കാനും പ്രദേശത്തുനിന്ന് ഫലസ്‌തീനികളെ ഒഴിവാക്കാനും ബ്രിട്ടനോട് നിര്‍ദ്ദേശം വച്ചു. 1942 ആയപ്പോഴേക്കും ഫലസ്‌തീനികളുടെ പ്രതിരോധ ശേഷിയെ ദുര്‍ബ്ബലപ്പെടുത്തി മുഴുവന്‍ ഫലസ്‌തീന്‍ പ്രദേശവും ജൂതരാഷ്‌ട്രമാക്കുന്നതിനു വേണ്ടി ഇസ്‌റാഈല്‍ യുദ്ധസന്നദ്ധമാകുകയായിരുന്നു.
1949 ആകുമ്പോഴേക്കും ഫലസ്‌തീനു സ്വാതന്ത്ര്യം കൊടുക്കാമെന്നും അതുവരെ വര്‍ഷംതോറും 15000 ജൂതന്മാരെ ഫലസ്‌തീനിലേക്ക് പ്രവേശിപ്പിക്കണമെന്നും പ്രസ്‌താവിച്ച് ബ്രിട്ടന്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ ലോകത്തെ അറിയിച്ചു. പിന്നീട് കുടിയേറ്റ കാലാവധി ബ്രിട്ടന്‍ തന്ത്രപൂര്‍വ്വം വര്‍ധിപ്പിച്ചു. ഇതിനിടയില്‍ പ്രശ്‌നത്തിലിടപെടാന്‍ ഐക്യരാഷ്‌ട്രസഭയെ ബ്രിട്ടന്‍ ക്ഷണിച്ചിരുന്നു. അങ്ങനെയാണ് 1947 നവംബര്‍ 27-ന് ഫലസ്‌തീനെ വിഭജിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ക്രിസ്‌തീയ രാജ്യങ്ങളുടെ സമ്മര്‍ദ ഫലമായി ജറൂസലമിനെ സ്വതന്ത്രമാക്കി നിര്‍ത്തി ഫലസ്‌തീന്റെ 56 ശതമാനം ഭൂമി ജനസംഖ്യയുടെ നാലിലൊന്നു വരുന്ന ജൂതസമൂഹത്തിനു കൈമാറാനാണ് തീരുമാനമായത്. തുടര്‍ന്ന് കൈവശക്കാര്‍ക്ക് പ്രദേശങ്ങളില്‍ സ്വാതന്ത്ര്യം നല്‍കി നാടുവിടാനുള്ള ബ്രിട്ടന്റെ തീരുമാനം ഭീകര കലാപങ്ങള്‍ക്കുള്ള തുടക്കമായി മാറി.
1948 മെയ് പതിനഞ്ചിന് ഇസ്‌റാഈലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നപ്പോള്‍ അത് ആദ്യം അംഗീകരിച്ചത് അമേരിക്കയാണെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. തുടര്‍ന്നാണ് ഒന്നാം അറബ് ഇസ്‌റാഈല്‍ യുദ്ധം ആരംഭിക്കുന്നത്. ഫലസ്‌തീന്റെ അനുമതിയില്ലാതെ ഫലസ്‌തീനില്‍ ജൂതരാഷ്‌ട്രം സ്ഥാപിക്കുന്നതിനെ അറബ് സമൂഹം ഒന്നടങ്കം എതിര്‍ത്തു. തങ്ങള്‍ ന്യൂനപക്ഷമാണെന്നു വ്യക്തമായി ബോധ്യമുള്ള ഇസ്‌റാഈല്യര്‍ ആസൂത്രിതമായി ഫലസ്‌തീനില്‍ വംശഹത്യ നടത്തിത്തുടങ്ങി. ബഹുഭൂരിപക്ഷം വരുന്ന ഫലസ്‌തീനികള്‍ തങ്ങളുടെ വാസസ്ഥലം നഷ്‌ടമായി സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളായി. ഇടതടവില്ലാത്ത ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ തടയിടാന്‍ ഇതര വിഭാഗങ്ങള്‍ സായുധസംഘങ്ങളുടെ പിറവിക്കു ജന്മം നല്‍കി. തുടര്‍ന്ന് 1953-ല്‍ ഒരു പൊതു പാര്‍ട്ടി എന്നതിനെക്കുറിച്ച് ആലോചിക്കുകയും തൊട്ടടുത്ത വര്‍ഷം തന്നെ 'ഫത്തഹ് പാര്‍ട്ടി' നിലവില്‍ വരികയും ചെയ്‌തു. പിന്നീട് സായുധ പോരാട്ടം കൊണ്ടു മാത്രമേ തങ്ങള്‍ക്കു നിലനില്‍പ്പുള്ളൂവെന്ന തിരിച്ചറിവില്‍ ഫലസ്‌തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി എല്‍ ഒ) ജന്മമെടുത്തു. ഫലസ്‌തീനികള്‍ ഭീകരന്മാരാണെന്നു വിളിച്ചു പറയുന്നവര്‍ അവരുടെ ഇന്നത്തെ അവസ്ഥ എങ്ങനെയുണ്ടായി എന്നതു കൂടെ ഒന്നു പഠിക്കുന്നതു നല്ലതാണ്..!!
42 ലക്ഷത്തിലധികം ഫലസ്‌തീനികള്‍ ഇപ്പോള്‍ അഭയാര്‍ത്ഥികളാണ്. 17 ലക്ഷം പേര്‍ ജോര്‍ദാനില്‍ മാത്രമായുണ്ട്. ലബനാനിലും സിറിയയിലും നാല് ലക്ഷം പേര്‍. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ടെന്റുകളില്‍ 16 ലക്ഷത്തിലധികം പേര്‍. ഫലസ്‌തീനില്‍ ജീവിച്ചിരിക്കുന്നവരില്‍ ലോകബാങ്കിന്റെ കണക്കനുസരിച്ച് 20 ലക്ഷം പേര്‍ (63% പേര്‍) ദാരിദ്ര്യരേഖക്ക് താഴെയാണ്. തൊഴിലില്ലായ്‌മ 60 ശതമാനത്തില്‍ കൂടുതല്‍, ഭക്ഷ്യക്ഷാമം രണ്ടാം ഇന്‍തിഫാദ(ഉണര്‍വ്വ്)ക്ക് ശേഷം രൂക്ഷമായി. ജലം, വൈദ്യുതി, ആരോഗ്യരക്ഷ തുടങ്ങിയ സൗകര്യങ്ങള്‍ പരിമിതമാണ്. മനുഷ്യാവകാശ ലംഘനങ്ങളുടെ ഈ ദുര്‍മുഖം ലോക സമൂഹങ്ങളുടെ കുറ്റകരമായ നിഷ്‌ക്രിയത്വത്തിന്റെ സാക്ഷ്യവും കൂടിയാണ്..!!
🌻🎍🌻🎍🌻🎍🌻🎍🌻