*കോവിഡ് നിയന്ത്രണവും*
*ഫിത്വ് ർ സകാത്തും..*
🍿🍿🍿🍿🍿🍿🍿🍿
❓ *ഇപ്പോൾ പല നാടുകളിലും കോവിഡ് വ്യാപനം കഠിനമായതിനാൽ ക്രിട്ടിക്കൽ കണ്ടൈൻമെന്റെ് സോൺ ആയതിനാൽ പുറത്തിറങ്ങാൻ സാധിക്കുന്നില്ല. നാട്ടിൽ കോവിഡ് വ്യാപിച്ചതിനാൽ അരി വാങ്ങുവാനും കൊടുക്കുവാനും ജനങ്ങൾ ഭയപ്പെടുന്നു. അതിനാൽ ഫിത്വ്‌ർ സക്കാത്ത് നൽകാൻ കഴിയില്ല. എന്തു ചെയ്യും?*
✅ *إن شاء الله*
കോവിഡ് മൂലം ഇപ്പോഴുള്ള സാഹചര്യം മാറുകയും ഫിത്ർ സകാത്ത് നൽകാൻ അവസരം ഉണ്ടാവുകയും ചെയ്യുമല്ലോ. അതു എന്നാണെങ്കിലും അന്നു ഫിത്ർ സകാത്ത് നൽകിയാൽ മതി. ഖളാ വീട്ടിയാൽ മതി. *കാരണത്തോടെ ഖളാ ആക്കൽ കുറ്റകരമല്ല.* ഇപ്പോൾ കാരണമുണ്ടല്ലോ. (ഫത്ഹുൽ മുഈൻ , ഇആനത്ത് )
അതിനാൽ ശവ്വാൽ അവസാനത്തിലോ ദുൽഖഅദ: മാസത്തിലോ അതിൻ്റെ ശേഷം വരുന്ന മാസത്തിലോ എന്നാണു സൗകര്യം ഉണ്ടാകുന്നത് അന്നു ഫിത്ർ സകാത്ത് ഖളാ വീട്ടിയാൽ മതി. സൗകര്യപ്പെട്ടാൽ പിന്നെ പിന്തിക്കരുത്.
*حرم تأخيرالفطرة عن يوم العيد بلا عذر*
(إعانة الطالبين)