*എതിർത്തു മടുത്തപ്പോൾ കൂട്ടപ്പിരിവുമായി വഹാബികൾ...❗*
👇👇👇👁️👁️👁️
✍️എന്തായിരുന്നു...മലപ്പുറം കത്തി... മാങ്ങാത്തൊലി... അമ്പും വില്ലും...എന്നിട്ടെന്തായി... സ്ത്രീകളുടെ അരഞ്ഞാണം വരെ ഊരിച്ചു വഹാബികൾ... അരഞ്ഞാണം കൊടുത്താൽ സ്വർഗം കിട്ടുമത്രെ... വഹാബികൾ കൈ വക്കാത്ത മേഖലയില്ലെന്ന് പറഞ്ഞ് ബാലുശേരി പരിചയപ്പെടുത്തിയത് അടിപ്പാവാട ഉടുപ്പിക്കൽ... പിന്നെ അരഞ്ഞാണം ഊരി വാങ്ങി സ്വർഗം കൊടുക്കൽ... എന്തായാലും മർമം തൊട്ടറിഞ്ഞ കർമങ്ങളുമായി വഹാബികൾ നല്ല വെടിക്കെട്ട് ബാറ്റിംഗിലാണ്...
ഏതോ സാധു 100 രൂപ സംഭാവന കൊടുത്ത് ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യാനായി ഉസ്താദിനോട് ആവശ്യപ്പെട്ടപ്പോൾ ഹാലിളകിയ വഹാബികളെ പഞ്ഞിക്കിട്ടു കൊണ്ടാണ് വഹാബീ മൗലവിമാർ അരഞ്ഞാണമൂരി സ്വർഗം കൊടുക്കുന്നത്... സ്വർഗം വേണ്ട വഹാബികൾ അരഞ്ഞാണവുമായി ആപ്പീസിലെത്താൻ സാന്ദർഭികമായി ഓർമ്മപ്പെടുത്തുകയാണ്... സ്വർണത്തിൻ്റെ മാറ്റിനനുസരിച്ച് മാറ്റുള്ള സ്വർഗം കൊടുക്കാനായി, ക്യാരറ്റ് അനലൈസറൊക്കെ അവിടെ റെഡിയാണ്...!
മുസ്ലിംകളെ കളിയാക്കാനും സ്വന്തം അണികളെ പച്ചക്ക് പറ്റിക്കാനും ലക്ഷ്യമിട്ട് , ''ഞങ്ങളാരോടെങ്കിലും പൈസ ചോദിച്ചിട്ടുണ്ടോ'' എന്ന ബാലുശേരിയുടെ ചോദ്യമാണ് ഏറ്റവും രസാവഹം... സുന്നികളുടെ ഏതോ പരിപാടി മനസിലോർത്താണ് മൂപ്പര് അത്തരമൊരു ചോദ്യമെറിഞ്ഞു നോക്കിയത്... ദേ വരുന്നു മലവെള്ളപ്പാച്ചിലുപോലെ തെളിവുകൾ....ഹുസൈൻ സലഫി ആയത്തോതുമ്പോൾ, ബക്കറ്റ് പിരിവ് ഒരു ഭാഗത്ത്... പൈസ കൊണ്ടുവന്നില്ലല്ലോന്നോർത്ത് ബേജാറായ ഇത്താത്തമാരെ സമാധാനിപ്പിക്കുന്ന ബാലുശേരി മറുഭാഗത്ത്... സമാധാനിപ്പിച്ച രീതി കേട്ട് ഐക്യ രാഷട്ര സഭ പോലും ഞെട്ടിപ്പോയി...എന്തോന്നാ മൗലവീ ഇത്... ഒരു സുന്നിയും മൗലവിമാരുടെ ഒപ്പം നിൽക്കില്ല... വിരലിലെ മോതിരവും വളയും മാലയും ...അവസാനം അരയിൽ തൂക്കിയ അരഞ്ഞാണവും വരെ അഴിക്കാനാവശ്യപ്പെടുന്നു... 5 പവൻ ബക്കറ്റിലിട്ടോളാൻ... പകരം മൗലവി കൊടുക്കുന്നതോ നല്ല മുന്തിയ ഇനം സ്വർഗവും... സ്വർണം വേണോ സ്വർഗം വേണോ... വൻ''പിച്ച'' ഓഫറുകൾ...വഹാബികൾക്ക് രക്ഷപെടാനുള്ള ഗോൾഡൻ ചാൻസ്...
പെരുന്നാൾ നിസ്കരിക്കാൻ വരുന്ന ഇത്താത്തമാരുടെ ആഭരണങ്ങൾ ബക്കറ്റിൽനിക്ഷേപിക്കാനാവശ്യപ്പെടുന്ന മൗലവി... പകരം കൊടുക്കുന്നതും സ്വർഗം തന്നെ ... 4 പ്രവർത്തകർക്ക് പള്ളിവേണമെന്നും ലക്ഷങ്ങൾ വേണമെന്നും ഇത്താത്തമാരുടെ സ്വർണം വേണമെന്നും, മരണം പറഞ്ഞ് പേടിപ്പിച്ച് വാങ്ങുന്ന മറ്റൊരു മൗലവി...ഹൊ.... ആകെയൊരു സ്വർണ സ്വർഗ പ്രതീതി... ഇവരാണ് സുന്നികളുടെ പിരിവിനെ പരിഹസിക്കുന്നത്... നല്ല ചേലായി... തുടക്കത്തിൽ പറഞ്ഞ- KNM എന്നാൽ gift of god എന്നത് gift for gold എന്നാക്കി മാറ്റി ബാലുശേരി തന്നെ പൊളിച്ചടുക്കി... നിങ്ങളിങ്ങനെ ഓരോന്ന് തട്ടി വിടുമ്പോൾ- ഇതേ വിഷയങ്ങളിൽ നിങ്ങൾ തന്നെ, സുന്നികളെ പരിഹസിച്ചിറക്കിയ വീഡിയോകൾ നിങ്ങളെ പ്രതീക്ഷിച്ച് നിങ്ങളുടെ ഷെൽഫുകളിൽ വിശ്രമിക്കുന്നുണ്ടെന്ന സത്യം നിങ്ങളിനി എന്നോർക്കാൻ...!... സംഗതി ബിദ്അത്തും നരകത്തിലുമാണെങ്കിലും-എതിർക്കാനുള്ള ലിസ്റ്റിറക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെങ്കിലും തന്ത്രപൂർവം ലിസ്റ്റിൽ നിന്നൊഴിവാക്കാനുള്ള തന്ത്രങ്ങളാദ്യം പഠിക്കാൻ ശ്രമിക്കണേ... അല്ലെങ്കിൽ, ന്യായീകരിക്കാൻ കഴിയാതെ ഓടാനായി പത്ത് കണ്ടം പോലും മതിയാകില്ല... എന്തായിരുന്നു... ആ സ്വലാത്ത് ...ഈ സ്വലാത്ത് ... പിരിവ്... പക്ഷേ സ്വർഗച്ചീട്ടിറക്കിക്കളിച്ച്, ഇമ്മാതിരി സ്വർണം കൊയ്തവർ നിങ്ങൾ മാത്രം...സുന്നികളതിന്റെ പിറകിലേ നിൽക്കൂ... മുട്ടിപ്പടിയിലെ പിരിവിന്റെ പേരിൽ തങ്ങളെ ചങ്ങലക്കിടണമെന്ന് പ്രസംഗിച്ചയാളാണീ ബാലുശേരി മൗലവി... മൗലവിക്ക് ഇഷ്ടമുള്ള ചങ്ങല വാങ്ങി വെച്ചോളൂ... ഏതായാലുമിനി സമയം കിട്ടുമ്പോൾ സ്വയമിടാമല്ലോ...!...
വഹാബീ പിരിവിന്റെ ദയനീയ കഥ ഇവിടംകൊണ്ട് തീരുന്നില്ല....പിരിച്ചെടുത്ത 70 ലക്ഷം രൂപയുടെ കണക്ക് ചോദിച്ച് നേതൃമൗലവിമാർക്കെതിരെ തിരിയുന്ന മറ്റൊരു മൗലവി...വൻ വിദേശ ഫണ്ടിംഗിന്റെ കണക്ക് പറയുന്ന ,ആസ്ഥി വെളിപ്പെടുത്താനാവശ്യപ്പെടുന്ന, പണം കാണിച്ചു പേടിപ്പിക്കുന്ന കാര്യം പറയുന്ന ,60 ലക്ഷത്തിന്റെ കഥ പറയുന്ന മറ്റൊരു മൗലവി..... ഇനിയുമൊരുപാടുണ്ട്...
ദാ... അവസാനം... വഹാബീ ഭാഷയിൽ , ആദർശ കേന്ദ്രത്തിൻ്റെ ആമാശയപ്പോരാട്ടത്തിന് വഹാബികൾ കൈ കോർക്കുന്നു... പോരാത്തതിന് ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന പുണ്യരാവുകളിൽ ,അതും പാതിരാത്രി കഴിഞ്ഞ് ഖുർആൻ ഓതുന്നതിന് പകരം, ഇഅതികാഫിരിക്കുന്നതിനു പകരം നല്ല അടിപൊളി ക്വിസ് മത്സരവും... തൗബയും... സക്കാത്തും... സംശയ നിവാരണവും... ഹൊ... എന്തൊക്കെ വഹാബീ മറിമായങ്ങൾ...മായമാണെങ്കിലും കായം തീരെ ഇല്ലെന്ന് സമാധാനിക്കാൻ മാത്രം വിധിക്കപ്പെട്ട പാവം കുഞ്ഞാടുകൾ...!
ഒരു സ്വർണ്ണക്കടയുണ്ടായിരുന്നെങ്കിൽ അതിലെ സ്വർണം മുഴുവൻ മൗലവിമാർക്ക് കൊടുത്ത് മുഴുവൻ സ്വർഗവും വാങ്ങിക്കാമായിരുന്നു- എന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിച്ച ഒരു പാവം വഹാബീ വെല്ലുമ്മയെ സാന്ദർഭികമായി ഓർത്തു പോകുകയാണ്. ഏതായാലും അടിപ്പാവാടയും അരഞ്ഞാണവും മോതിരവും വളയും ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാവിലെ ക്വിസുമൊക്കെയായി വഹാബികളൊക്കെ നിരനിരയായി നരകത്തിലേക്ക് പോകുമ്പോൾ... പാവം സുന്നികൾ... അവർ എല്ലാം കണ്ട് ഗ്യാലറിയിലിരിക്കുന്നു... വഹാബീ മണ്ടത്തരങ്ങളിൽ പെട്ടു പോയവർ ചിന്തിക്കണമെന്ന് പറയുന്നില്ല... പച്ച നുണകൾ പ്രചരിപ്പിച്ച് ,ആയിരക്കണക്കിന് അനാഥ മക്കളുടെ അന്നം മുടക്കാൻ ശ്രമിക്കുന്നതിനിടയിൽ... നന്നാകണമെന്ന് എന്നെങ്കിലും തോന്നിയാലോ...?... ഭാവുകങ്ങളോടെ...
*ഖുദ്സി*
10-05-2021
ആത്മീയ കച്ചവടം-?!!!മുജാഹിദ് മൗലവിമാരോട് സ്വത്ത് വെളിപ്പെടുത്താൻ അനസ് മൗലവിയുടെ വെല്ലുവിളി!
*ആത്മീയ കച്ചവടം...?!!!മുജാഹിദ് മൗലവിമാരോട് സ്വത്ത് വെളിപ്പെടുത്താൻ അനസ് മൗലവിയുടെ വെല്ലുവിളി...!എന്തിന്...?*
👇👇👇👁👁👁
*സമ്പത്ത് വെളിപ്പെടുത്താൻ മുജാഹിദ് മൗലവിമാരോട് സ്വന്തം പാളയത്തിലെ അനസ് മൗലവിയുടെ വെല്ലുവിളി...?എന്തിന്... ?..അനസ് മൗലവിയുടെ വെല്ലുവിളി ഏറ്റെടുത്ത് ആസ്തി വെളിപ്പെടുത്താൻ തയ്യാറുള്ള മുജാഹിദ് മൗലവിമാരുണ്ടോ....?.....എന്തിനാകും ഈ വെല്ലുവിളി....?.... നിങ്ങൾ കേട്ട് നോക്ക്...... ....... 'എല്ലാം അറിയുന്നവർ' ചിലതൊക്കെ വിളിച്ചു പറയുന്നു...... ഏതായാലും- ജനങ്ങളുടെ ധനം അന്യായമായി തിന്നുന്നവരെന്ന തിരുവചനം ഓർമ്മ വരുന്നു....!- മതം വിറ്റ് കാശാക്കുന്നവരെന്ന് / ആത്മീയത കച്ചവടം ചെയ്യുന്നവരെന്ന് സുന്നികളെ ആക്ഷേപിച്ചവർ പരസ്പരം തെറ്റിപ്പിരിഞ്ഞപ്പോൾ പലതും വിളിച്ച് പറയുന്നു...!... മഖ്ബറകളിൽ 'സ്വദഖയായി' കിട്ടുന്ന പണം സാധുക്കൾക്ക് വിതരണം ചെയ്യുന്നതായിരുന്നു ഇവർക്ക് സഹിക്കാത്ത ആത്മീയ കച്ചവടം! ഇപ്പോഴെന്തായി.... '''പടച്ചോൻ പണ്ട് പിന്നെപ്പിന്നെയാ കൊടുക്കാറ്...... ഇപ്പോൾ അപ്പത്തന്നെയെന്ന ചൊല്ല്'''...!!!*
ആത്മീയ ചൂഷണവുമായി മുജാഹിദുകൾ❗പള്ളിയും മദ്റസയും വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചു❗❗❗
ആത്മീയ ചൂഷണവുമായി മുജാഹിദുകൾ❗പള്ളിയും മദ്റസയും വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചു❗❗❗
👇👇👇👁👁👁