തസ്ബീഹ് നിസ്കാരം:-
..................................
തസ്ബീഹ് നിസ്കാരം എന്ന് ഈ നിസ്കാരത്തിനു പേരു വരാന്‍ കാരണം ആ നിസ്കാരത്തില്‍ തസ്ബീഹുകള്‍ കൂടുതല്‍ ഉള്ളതു കൊണ്ടാണ്. ഇമാം തുര്‍മുദി(റ)യും മറ്റും റിപ്പോറ്ട്ട് ചെയ്യുന്ന സ്വീകാര്യമായ ഹദീസില്‍ തസ്ബീഹ് നികാരത്തെ കുറിച്ചി വന്നിട്ടുണ്ട്, ഇമാം മഹാമിലി(റ)യും “തത്തിമ്മത്തി” ന്റെ കര്‍ത്താവും ഇവരല്ലാത്ത ശാഫിഈ മദ്ഹബിലെ ഇമാമുകളും തസ്ബീഹ് നിസ്കാരത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്, തസ്ബീഹ് നിസ്കാരം നല്ലചര്യയാണ്, ഇമാം നവവി(റ) യു ടെ (തഹ്ദീബുല്‍ അസ്മാഇ വല്ലുഗ്വാത്ത്:3/144) വായിക്കുക. ഇമാം താജുദ്ദീന്‍ അസ്സുബ്ക്കി(റ)യും ഇമാം സര്‍ക്കശി(റ)യും പറയുന്നു: "തസ്ബീഹ് നിസ്കാരം ദീനില്‍ പ്രാധാന്യമുള്ള കര്‍മ്മമാണ്, തസ്ബീഹ് നിസ്കാരത്തിന്റെ ശ്രേഷ്ടത അറിഞ്ഞിട്ടും ദീനിനെ വില കല്പിക്കാത്തവനല്ലാതെ തസ്ബീഹ് നിസ്കാരം ഉപേക്ഷിക്കുകയില്ല".. ഇക്കാര്യം ഖാത്തിമത്തുല്‍ മുഹഖിഖീന്‍ ഇബ്നു ഹജര്‍ അല്‍ ഹൈതമി(റ) തന്റെ (തുഹ്ഫത്തുല്‍ മുഹ്ത്താജ്:2/239)ലും, തന്റെ (അല്‍ മന്‍ഹജുല്‍ ഖവീം:പേജ്/251)ലും, ഇമാം സൈനുദ്ദീന്‍ അല്‍മഖ്ദൂം(റ) തന്റെ (ഫത്ഹുല്‍ മുഈന്‍:പേജ്/109)ലും, അല്ലാമാ ഇബ്നുഅല്ലാന്‍ അശ്ശാഫിഈ(റ) തന്റെ (അല്‍ ഫുത്തൂഹാത്തുര്‍,റബ്ബാനിയ്യ:4/222)ലും മറ്റു ഇമാമുകളും പഠിപ്പിച്ചതായി കാണാം.
ഹിജ്റ:502.ല്‍ വഫാത്തായ ശാഫിഈ മദ്ഹബിലെ പ്രമുഖ ഇമാമായ ഇമാം അബുല്‍ മഹാസിന്‍ അര്‍,റൂയാനി(റ) പറയുന്നു: "തസ്ബീഹ് നിസ്കാരത്തില്‍ ഹദീസുകള്‍ രിപ്പോറ്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, തസ്ബീഹ് നിസ്കാരം പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണ്, എല്ലാ സമയത്തും തസ്ബീഹ് നിസ്കാ രം പതിവാക്കല്‍ സുന്നത്താക്കപ്പെടും, അതിനെ തൊട്ട് അശ്രദ്ധരാവരുത്. ഇപ്രകാരം മഹാനായ അബ്ദുല്ലാഹിബ്നുല്‍ മുബാറക്ക്(റ)വും ഒരു വിഭാഗം പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്" . ഇമാം റൂയാനി(റ)യുടെ (ബഹ്റുല്‍ മദ്ഹബ്:2/606)ല്‍ പറയുന്നതായി കാണാം.
ഹിജ്റ:551.ല്‍ വഫാത്തായ ഇമാം അബുല്‍അബ്ബാസ് അല്‍ഉഖ്,ലീശീ(റ) പറയുന്നു: "നീ നിര്‍ബന്ധമാ യും തസ്ബീഹ് നിസ്ക്കാരം നിര്‍വ്വഹിക്കണം, നീ അശ്രദ്ധവാനാകരുത്, നിന്റെ ജീവിത കാല ത്തില്‍ ഒരിക്കലെങ്കിലും നീ നിസ്കരിക്കണം, നിശ്ചയം തസ്ബീഹ് നിസ്കാരം കൊണ്ട് നിനക്ക് വലിയ വിജയം ലഭിക്കും, നിശ്ചയം തസ്ബീഹ്നിസ്കാരം നബി(സ്വ) സുന്നത്തായി കല്പിച്ച നിസ്കാരമാണ്, വലിയ പ്രതിഫലവും നബി(സ്വ) ഉടമ്പടി ചെയ്തിട്ടുണ്ട്. മഹാനവര്‍കളുടെ (ശറഹുല്‍ ബാഖി യാത്തുസ്സ്വാലിഹാത്ത്:പേജ്/60)ല്‍ വിവരിച്ചതായി കാണാം.
ശാഫിഈ മദ്ഹബിലെ പ്രമുഖ ഇമാമുകളില്‍ പെട്ട ശൈഖുല്‍ ഇസ്,ലാം സിറാജുദ്ദീന്‍ അല്‍ ബുല്‍ഖീ നീ(റ) പറയുന്നു: "തസ്ബീഹ് നിസ്കാരത്തില്‍ മഹാനായ ഇബ്നുഅബ്ബാസ്(റ) വില്‍ നിന്നും ഇമാം അബൂദാവൂദ്(റ)വും ഇമാം ഇബ്നുമാജ(റ)വും സ്വഹീഹായ പരമ്പരയോടെ ഹദീസ് ഉദ്ധരിച്ചിട്ടു ണ്ട്, ഹാഫിളു ഇബ്നുഖുസൈമ(റ) തന്റെ സ്വഹീഹിലും റിപ്പോറ്ട്ട് ചെയ്തിട്ടുണ്ട്, തസ്ബീഹ് നിസ്കാരത്തില്‍ നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട് ഒന്ന് മറ്റേതിനെ ശക്തിപ്പെടുത്തുന്നുമുണ്ട്. തസ്ബീഹ് നിസ്കാരം നിര്‍ വ്വഹിക്കപ്പെടേണ്ട സുന്നത്താണ്". ഇമാം ബുല്‍ഖീനീ(റ)യുടെ (അത്തദ്,രീബു ഫില്‍ ഫിഖ്ഹിശ്ശാഫിഈ:1/269-270)ല്‍ പറയുന്നതായി കാണാം.
ശാഫിഈ മദ്ഹബിലെ ഇമാമായ ഇബ്നുല്‍ ഇമാദ്(റ)വിനോട് ചോദ്യം: തസ്ബീഹ് നിസ്ക്കാരം സുന്നത്താണോ?. ഉത്തരം: തസ്ബീഹ് നിസ്കാരം സുന്നത്താണെന്ന് ഇമാം ഗ്വസാലി(റ) തന്റെ "അര്‍,റൗനുഖി" ലും ഇമാം ബഗ്വവി(റ) തന്റെ "അത്തഹ്ദീബി"ലും, ഇമാം റാഫിഈ(റ)യും അല്ലാ ത്തവരും പറഞ്ഞിട്ടുണ്ട്" . ഇമാം ഇബ്നുല്‍ ഇമാദ്(റ) തന്റെ (കശ്ഫുല്‍ അസ്റാര്‍:പേജ്/289)ല്‍ മറുപടി കൊടുത്തതായി കാണാം.
അല്ലാമാ ഇബ്നു അല്ലാന്‍(റ) പറയുന്നു: "ഹനഫീ മദ്ഹബിലെ പ്രമുഖ ഇമാമായ ഇമാം അസ്സറൂജി (റ) ഹനഫീ മദ്ഹബിലെ കിത്താബായ "മുഖ്തസ്വര്‍ അല്‍ ബഹ്റി" ല്‍ നിന്നും ഉദ്ധരിച്ചു കൊണ്ട് പറഞ്ഞിട്ടുള്ളത് തസ്ബീഹ് നിസ്കാരം സുന്നത്തും വലിയ പ്രതിഫലം ഉള്ളതുമാണെന്നാണ്" (അല്‍ ഫുത്തൂഹാത്തുര്‍,റബ്ബാനിയ്യ:4/222) നോക്കുക. അതു പോലെ ഹനഫീ മദ്ഹബിലെ പ്രമുഖ ഇമാമാ യ അല്ലാമാ മുര്‍തളാ അസ്സബീദി(റ) പറയുന്നു: "തസ്ബീഹ് നിസ്കാരം സുന്നുത്താനെന്ന് ഹനഫീ മദ്ഹബിലെ ഒന്നില്‍കൂടുതല്‍ ഇമാമുകള്‍ പറഞ്ഞിട്ടുണ്ട്, "അല്‍ബഹ്ര്‍" എന്ന കിത്താബിന്റെ കര്‍ത്താ വും, ബുര്‍ഹാനുല്‍ ഹലബി യും അക്കൊട്ടത്തില്‍ പെടും, ഫഖ്റുല്‍ ഇസ്,ലാം അല്‍ ബസ്ദരി(റ)യും ജാമിഉസ്സ്വഗീറിന്റെ ശറഹില്‍ തസ്ബീഹ് നിസ്കാരത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്". അല്ലാമാ സബീദിയുടെ (ഇത്ഹാഫുസ്സാദത്തില്‍ മുത്തഖീന്‍:3/481)വായിക്കുക. അതുപോലെ ഹനഫീ ഇമാമായ അല്ലാമാ അലാഉദ്ദീന്‍ അല്‍ഹസ്വ്,കഫീ(റ) തന്റെ "അദ്ദുര്‍,റുല്‍ മുഖ്ത്താറി"ലും തസ്ബീ നിസ്കാരത്തിന്ന് വലിയ പ്രതിഫലമുണേന്നു പറയുന്നുണ്ട്. അതേ പോലെ ഹനഫീ മദ്ഹബിലെ ഇമാമായ അല്ലാമാ ഇബ്നു ആബീദീന്‍(റ) പറയുന്നു: "തസ്ബീഹ് നിസ്കാരത്തില്‍ വന്ന ഹദീസുകള്‍ സ്വീകാര്യമാണ് കാരണം ധാരാളം റിപ്പോറ്ട്ടുകളില്‍ വന്നിട്ടുണ്ട്, തസ്ബീഹ് നിസ്കാരത്തിന്റെ ഹദീസുകള്‍ മുഴുവനും നിര്‍മ്മിതമാണെന്ന് പറഞ്ഞവര്‍ക്ക് തെറ്റുപറ്റി, തസ്ബീഹ് നിസ്കാരത്തിനു അറ്റമില്ലാത്ത പ്രതിഫലമുണ്ട്, അതു കൊണ്ടാണ് നിപുണരായ ഇമാമുകള്‍ തസ്ബീഹ് നിസ്കാരത്തിന്റെ മഹത്വം അറിഞ്ഞിട്ടും അതിനെ ഒഴിവാക്കുന്നവര്‍ ദീനിന്ന് വില കല്പിക്കാത്തവരാണെന്ന് പറഞ്ഞിട്ടുള്ളത്". ഇബ്നു ആബിദീന്‍(റ)യുടെ (റദ്ദുല്‍ മുഹ്ത്താര്‍:1/482)ല്‍ പറഞ്ഞതായി കാണാം.
ഇങ്ങനെ തസ്ബീഹ് നിസ്കാരത്തിന്റെ മഹത്വവും പ്രാധാന്യവും ധാരാളം ഇമാമുകള്‍ വിവരിച്ച തായി കാണാം, സൂചനക്കു വേണ്ടി അല്‍പം കുറിച്ചുവെന്നു മാത്രം
<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>
Abu Yaseen Ahsani – Cherushola
ahsani313@gmail.com
…………………………….
Posted:- 03-05-2021 (Monday)
يوم الإثنين- رمضان:21-1442هــ
============
--(തുടര്‍വായനക്ക് കൂടെ അറ്റാച്ച് ചെയ്ത ഫയല്‍ വായിക്കുക.)--