2027 ൽറമളാനിലെ 1ന് ചന്ദ്രഗ്രഹണവും റമളാൻ പകുതിക്ക് ഫെബ്രുവരി 20 ന് സൂര്യ ഗ്രഹണവും വരുമെന്നും മഹ്ദി വരുന്നതിന്റെ തൊട്ടുമുമ്പുള്ള റമളാനിൽ ആണ് ഇത് സംഭവിക്കുക എന്നൊക്കെ പറഞ്ഞ് വളരെ കിറുകൃത്യമായി വർഷവും ദിവസവും മണിക്കൂറും ഒക്കെ വെച്ചുള്ള ഒരു ഹദീസ് കുറെ ഭയപ്പെടുത്തലുകളോടെ ഏറെ കാലമായി സോഷ്യൽ മീഡിയയിൽ കറങ്ങിക്കൊണ്ടിരിക്കയാണ് , ഇത്തരം മതപരമായ വിഷയം തക്കതായ തെളിവുകളില്ലാതെ ഷെയർ ചെയ്യാൻ പാടില്ലാത്തതാണെന്ന് അറിയാത്തവരാണോ ഇതൊക്കെ നിരന്തരം പ്രചരിപ്പിക്കുന്നത്??
ഇതിന്റെ പരമ്പരയിലും ആശയത്തിലും (സനദിലും മത്നിലും ) അസ്വീകാര്യമായ ഒട്ടേറെ കാര്യങ്ങളുണ്ട് ഒന്നാമതായി ഇതൊരു ഹദീസല്ല "അസർ " ആണ് (സ്വഹാബികളിലേക്കോ താബിഉകളിലേക്കോ ചേർക്കപ്പെട്ടതിനാണ് അസർ എന്ന് പറയുന്നത്, മുഹമ്മദ് ബ്നു ഹനഫിയ്യ എന്ന അലി (റ) ന്റ മകനിലേക്കാണ് ഇതിനെ ചേർത്ത് പറയുന്നത് ) ഇമാം"ദാറുഖുത്നി " ഉദ്ധരിച്ച ഈ അസറിലെ 6 റിപ്പോർട്ടർമാരിൽ 3 പേരും ബലഹീനമാരോ കള്ള ഹദീസ്വ് നിർമാതാക്കളോ ഹദീസ് റിപ്പോർട്ട് ചെയ്യാൾ യോഗ്യതയില്ലാത്ത ആളുകളോ ആണ് എന്ന് ഹദീസ് നിരൂപകരായ പണ്ഡിതർ വെക്തമാക്കിയിട്ടുണ്ട്.
രണ്ടാമതായി സൂര്യ ചന്ദ്രഗ്രഹണം സംഭവിക്കുന്ന സമയത്തിൽ വന്ന പിശകും ഈ അസറിനെ ബലഹീനമാക്കുന്ന പ്രധാന ഘടകമാണ്.
ചന്ദ്രഗ്രഹണം പൂർണ ചന്ദ്രനുദിക്കുന്ന പതിനാലാം രാവിൽ മാത്രമാണുണ്ടാവുക, മാസാരംഭത്തിലോ മറ്റു രാത്രികളിലോ അതുണ്ടാവില്ല, അതുപോലെ സൂര്യഗ്രഹണം ചന്ദ്ര മാസത്തിന്റെ തുടക്കത്തിലോ അന്ത്യത്തിലോ ആയിരിക്കും ഉണ്ടാവുക മദ്ധ്യത്തിലോ മറ്റു ദിനങ്ങളിലോ അതുണ്ടാവില്ല ,
ആയിരക്കണക്കിന് വർഷമായി മനുഷ്യൻ കണ്ടറിഞ്ഞ് മനസിലാക്കിയ ഒരു യാഥാർത്ഥ്യമാണ് ,
ഈ "അസറില്‍" ഇതിനു വിരുദ്ധമായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്ന് കാണാമല്ലോ
ഇത്തരം അനുഭവവിരുദ്ധവും സാമാന്യബുദ്ധി തള്ളിക്കളയുന്നതുമായ കാര്യങ്ങൾ ഉദ്ധിക്കുന്ന ഹദീസുകൾ തള്ളിക്കളയണമെന്നാണ് അല്ലാമാ ഇബ്നുൽ ഹജറില അസ്ഖലാനി
ഇമാം ഇബ്നുജൗസി {ര} പോലുള്ള ഹദീസ് നിദാന ശാസ്ത്ര പണ്ഡിതർ വെക്തമാക്കിയത് .
وقد قال السيوطي في تدريب الراوي: وَقَالَ ابْنُ الْجَوْزِيِّ: مَا أَحْسَنَ قَوْلَ الْقَائِلِ: إِذَا رَأَيْتَ الْحَدِيثَ يُبَايِنُ الْمَعْقُولَ أَوْ يُخَالِفُ الْمَنْقُولَ أَوْ يُنَاقِضُ الْأُصُولَ، فَاعْلَمْ أَنَّهُ مَوْضُوعٌ، وَمَعْنَى مُنَاقَضَتِهِ لِلْأُصُولِ: أَنْ يَكُونَ خَارِجًا، عَنْ دَوَاوِينِ الْإِسْلَامِ مِنَ الْمَسَانِيدِ وَالْكُتُبِ الْمَشْهُورَةِ. اهـ.
وقد نقل السيوطي ايضا في "تدريب الراوي" عن الحافظ ابن حجر قوله: ومما يدخل في قرينة المروي –أي الدالة على وضعه- ما نقل الخطيب عن أبي بكر بن الطيب أن من جملة دلائل الوضع أن يكون مخالفا للعقل، بحيث لا يقبل التأويل، ويلتحق به ما يدفعه الحس والمشاهدة، أو يكون منافيا لدلالة الكتاب القطعية أو السنة المتواترة أو الإجماع القطعي، أما المعارضة مع إمكان الجمع فلا.
ഒരുസ്വഹീഹായ ഹദീസോ അസറോ ആവാൻ യാതൊരു യോഗ്യതയുമില്ലാത്ത ഇത്തരം വാറോലകൾ പ്രചരിപ്പിക്കപ്പെട്ടുന്നത് ഹദീസുകളെ കുറിച്ചുള്ള മതിപ്പ് കുറക്കാനും ഹദീസ് നിഷേധത്തിലേക്ക് വഴിവെക്കാനും മാത്രമെ ഉപകരിക്കൂ
, അതുപോലെ അന്ത്യനാൾ നിശ്ചയിക്കുന്നതും മഹ്ദി വരുന്നതുമായ ഹദീസുകൾ എന്ന പേരിൽ പലപ്പോഴായി പ്രത്യക്ഷപ്പെടാറുള്ള പല ഹദീസുകളുടെ സ്ഥിതിയും തഥൈവ !
പരമ്പരയും ആശയവും പരിശോധിക്കാതെ ഷെയർ ചെയ്യുന്നത് ഇസ്ലാം മതത്തിന് ദോഷകരമായി ബാധിക്കുന്നതും ദൂരവ്യാപകമായ ഫലമുളവാക്കുന്ന കാര്യവുമാണ് അതിനാൽ
മുസ്‌ലിം സഹോദരന്മാരോട് ഇത്തരം വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് അകന്ന് നിൽക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
✍ അശ്റഫ് ബാഖവി ചെറൂപ്പ