ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 3 November 2017

നഖം മുറിക്കേണ്ട രൂപം


റസൂലുല്ലാന്റെ സുന്നത്തിനെ പിൻപറ്റാൻ വേണ്ടി നഖം മുറിക്കുന്നു - എന്ന് കരുതി ,ബിസ്മി ചൊല്ലി ആരംഭിക്കുക



وَالْمُعْتَمَدُ فِي كَيْفِيَّةِ تَقْلِيمِ الْيَدَيْنِ أَنْ يَبْدَأَ بِمُسَبِّحَةِ يَمِينِهِ إلَى خِنْصَرِهَا، ثُمَّ إبْهَامِهَا، ثُمَّ خِنْصَرِ يَسَارِهَا إلَى إبْهَامِهَا عَلَى التَّوَالِي وَالرِّجْلَيْنِ أَنْ يَبْدَأَ بِخِنْصَرِ الْيُمْنَى إلَى خِنْصَرِ الْيُسْرَى عَلَى التَّوَالِي ... وَيُسَنُّ فِعْلُ ذَلِكَ يَوْمَ الْخَمِيسِ أَوْ بَكْرَةَ يَوْمِ الْجُمُعَةِ لِوُرُودِ كُلٍّ (تحفة المحتاج).

കൈനഖം മുറിക്കേണ്ടത് വലതു കയ്യിന്റെ ചൂണ്ടുവിരല്‍ കൊണ്ട് തുടങ്ങി ക്രമപ്രകാരം ചെറുവിരല്‍ വരെയും പിന്നെ തള്ളവിരലും അനന്തരം ഇടതുകയ്യിന്റെ ചെറുവിരല്‍ മുതല്‍ അതിന്റെ തള്ള വിരല്‍ വരെയും എന്ന ക്രമത്തിലാണ്. കാല്‍നഖം മുറിക്കേണ്ടത് വലതു കാലിന്റെ ചെറുവിരല്‍ കൊണ്ട് തുടങ്ങി ഇടതുകാലിന്റെ ചെറുവിരല്‍ കൊണ്ട് അവസാനിപ്പിക്കുന്ന വിധത്തിലുമാണ്. (തുഹ്ഫ 2/476)

നഖം വെട്ടിയ ഭാഗം വേഗം കഴുകേണ്ടതാണ്. കഴുകുന്നതിന് മുമ്പ് അവിടം കൊണ്ട് ചൊറിഞ്ഞാല്‍ പാണ്ഡ് രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. (തുഹ്ഫ 2/476) നഖം വെട്ടിയ ശേഷം വിരലുകളുടെ തലകള്‍ കഴുകല്‍ സുന്നത്താണ്. (ബാജൂരി 1/328)

വ്യാഴം, വെള്ളിയാഴ്ച പകല്‍, തിങ്കളാഴ്ച പകല്‍ എന്നീ ദിവസങ്ങളില്‍ നഖം വെട്ടല്‍ വളരെ നല്ലതാണ്. (തുഹ്ഫ 2/476, ജമല്‍ 2/47)

രാത്രി നഖം വെട്ടല്‍ കറാഹത്തില്ല. അതു അപലക്ഷണവും അല്ല. നഖം കുഴിച്ചുമൂടലാണ് സുന്നത്ത്. (നിഹായ 2/341)

വൂളൂ ഉള്ളവന്‍ നഖം മുറിച്ചാല്‍ വുളൂ പുതുക്കല്‍ സുന്നത്തുണ്ട്. (ബുഷ്‌റല്‍ കരീം 2/10) രണ്ടു കയ്യില്‍ ഒന്നിന്റെയോ രണ്ടു കാലില്‍ ഒന്നിന്റെയോ മാത്രം നഖം നീക്കല്‍ കറാഹത്താണ്. രണ്ട് കയ്യിന്റെയും നഖം മുറിക്കുക, കാലിലെ നഖം മുറിക്കാതിരിക്കുക, അല്ലെങ്കില്‍ രണ്ടു കാലിലെയും നഖം മുറിക്കുക, കയ്യിന്റെ നഖം മുറിക്കാതിരിക്കുക എന്ന രീതി കറാഹത്തില്ല. (തുഹ്ഫ : ശര്‍വാനി 2/475)

ചുണ്ടിന്റെ ചുകപ്പ് വെളിവാകും വിധത്തില്‍ മീശ വെട്ടല്‍ സുന്നതാണ്. മീശ പൂര്‍ണമായി വടിച്ചുകളയല്‍  കറാഹത്താണ്. (തുഹ്ഫ 2/476) തലമുടി കളയല്‍ നിരുപാധികം സുന്നത്തില്ല. എന്നാല്‍ കളയാതിരിക്കല്‍ കൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയോ മുടി പരിപാലിച്ചു നിര്‍ത്താന്‍ പ്രയാസകരമാവുകയോ ചെയ്താല്‍ കളയല്‍ സുന്നത്താണ്.

അതുപോലെ ഹജ്ജ്-ഉംറ, ഇസ്‌ലാം മതം സ്വീകരിക്കുക എന്നിവയുമായി ബന്ധപ്പെട്ടു തലമുടി കളയല്‍ സുന്നത്താണ്. പ്രസവിക്കപ്പെട്ട കുഞ്ഞിന്റെ മുടി കളയലും സുന്നത്താണ്. മുടി കളയാതിരിക്കല്‍ മോശമായി കണക്കാക്കപ്പെടുന്ന വേളയിലും കളയല്‍ സുന്നത്തുണ്ട്. (അലിയ്യുശബ്‌റാ മല്ലിസി (2/342 നോക്കുക.)