ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 21 November 2017

ബിദ് അത്തുകളെല്ലാം പിഴച്ചതല്ല

തഫ്സീർ
ഇബ്നു കസീർ നോക്കുക:


وقوله تعالى: { بَدِيعُ ٱلسَّمَـٰوَٰتِ وَٱلأَرْضِ } أي: خالقهما على غير مثال سبق؛ قال مجاهد والسدي: وهو مقتضى اللغة، ومنه يقال للشيء المحدث: بدعة، كما جاء في صحيح مسلم: " فإن كل محدثة بدعة " والبدعة على قسمين: تارة تكون بدعة شرعية، كقوله:
"فإن كل محدثة بدعة وكل بدعة ضلالة"، وتارة تكون بدعة لغوية، كقول أمير المؤمنين عمر بن الخطاب عن جمعه إياهم على صلاة التراويح واستمرارهم: نعمت البدعة هذه، (تفسير إبن كثير – البقرة(

✏🔰
"ആകാശ ഭൂമികളുടെ സൃഷ്ടിപ്പുകാരന്‍” – (അല്ലാഹു) അഥവാ മുൻമാതൃക കൂടാതെ അവ രണ്ടിനെയും സൃഷ്ടിച്ചവന്‍. മുജാഹിദ്, സദ്‌യ്(റ) എന്നിവര്‍ പറഞ്ഞു ‘ഇത് ഭാഷയിലെ അനുയോജ്യമായ ഒരു പ്രയോഗമാകുന്നു. പുതുതായി നിര്മ്മിച്ച്‌ ഉണ്ടാക്കുന്നവയെ എല്ലാം ബിദ്അത്ത് എന്ന് വിളിക്കാം എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.’ ബിദ്അത്താകട്ടെ രണ്ടിനമുണ്ട്.

സാങ്കേതികമായ (ശറഇയ്യായ) ബിദ്അത്തും ഭാഷാപരമായ ബിദ്അത്തും. ശറഇയ്യായ ബിദ്അത്തിനു ഉദാഹരണമാണ് ഇമാം മുസ്ലിം റിപ്പോര്ട്ട്ചെയ്ത

✏ "എല്ലാ പുതുതായി നിര്മ്മിച്ചവയും ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തും പിഴച്ചതാകുന്നു" എന്ന ഹദീസിലെ ബിദ്അത്ത്. ഭാഷാപരമായ ബിദ്അത്തിനു ഉദാഹരണമാണ്

✏🔰 അമീറുല്‍ മുഅമിനീന്‍ ഉമര്‍ ബിന് ഖത്താബിന്റെ(റ) പ്രയോഗം: സ്വഹാബികളെ തറാവീഹ് ജമാഅത്തിനു ഒരുമിച്ചു കൂട്ടി ആ ജമാഅത്തിനെ പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു 'ഇത് എത്ര നല്ല ബിദ്അത്താകുന്നു'. (തഫ്സീറു ഇബ്നുകസീര്‍ - അല്‍ബഖറ:)

✏🔰
ഇതു തന്നെ ഇമാം ഷാഫി(റ) മറ്റൊരു വിധത്തിൽ പറയുന്നു:


قال الإمام الشافعي- رحمه الله المحدثات من الأمور ضربان: ما أحدث يخالف كتاباً أو سنة أو أثراً أو إجماعاً، فهذه بدعة ضلالة.وما أحدث من الخير لا خلاف لواحد من هذا، فهذه محدثة غير مذمومة.

🔰✏
"ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്: കിതാബ്, സുന്നത്, അസര്, ഇജ്മാ'അ തുടങ്ങിയ പ്രമാണങ്ങൾക്ക് വിരുദ്ധമായത്. ഇതാകുന്നു പിഴച്ച ബിദ്അത്ത്. രണ്ട്: മേൽ പറഞ്ഞ പ്രമാണങ്ങൾക്ക് വിരുദ്ധമാകാത്ത നിലയിൽ പുതുതായി ഉണ്ടായ നല്ല കാര്യങ്ങൾ. ഇവ ആക്ഷേപാർഹമല്ലാത്ത പുതിയ കാര്യങ്ങൾ ആകുന്നു. (അഥവാ നല്ല ബിദ്അത്ത്) - (ഫതാവാ സുയൂഥി 1/192)


✏🔰
പിഴച്ച ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:

ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)

‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ (പിഴച്ച ബിദ്അത്താകുന്നു...
🔰🔰🔰🔰🔰🔰💪