ഒരേ സമയം വ്യത്യസ്ത പേരുകള്‍ കൊണ്ടുനടക്കുന്നവരുടെ ജനുസ്സും നിരന്തരം പേരുകള്‍ വെച്ചുമാറുന്നവരുടെ വംശാവലിയും സമാനമായ ഇടങ്ങളില്‍ എവിടെയോ കണ്ടുമുട്ടുന്നുണ്ട്. ഷാജി എന്ന സുരേഷ്, ജോസ് എന്ന യൂസുഫ്, സോമന്‍ എന്ന സോനു തുടങ്ങിയ പേരുകള്‍ കേസുകെട്ട് വാര്‍ത്തകളില്‍ ആവര്‍ത്തനവിരസമായ ഒന്നാണല്ലോ.
എന്‍ ഡി എഫ്, പോപ്പുലര്‍ ഫ്രണ്ട്, മനുഷ്യാവകാശ സമിതി, എസ് ഡി പി ഐ എന്നിങ്ങനെ ഇടക്കിടെ പേരു മാറുന്നവരുടെ ജനുസ്സ് സോഷ്യല്‍ ഡമോക്രാറ്റുകളില്‍ പരിമിതപ്പെടുന്നില്ല. നിഷ്പക്ഷ സംഘം, ഐക്യസംഘം, മുജാഹിദ്, വഹാബി, ഇസ്‌ലാഹീ മൂവ്‌മെന്റ്, സലഫി, വിസ്ഡം ഗ്ലോബല്‍ വിഷന്‍, നവസലഫി, ജിന്ന് വിഭാഗം എന്നൊക്കെ വിവിധ പേരുകളില്‍ പറയുന്നുണ്ടെങ്കിലും എല്ലാം ആഗോള സലഫിസത്തിന്റെ വകഭേദങ്ങള്‍ തന്നെയാണ്. മോഷ്ടാക്കളായ ഇരട്ടപ്പേരുകാര്‍ പോലീസുകാരെ സുയ്പ്പാക്കന്‍ നോക്കുന്ന അതേ ലോജിക്ക് തന്നെയാണ് പിടിക്കപ്പെടുമ്പോള്‍ ഇവരും പരീക്ഷിക്കുന്നത്.
വല്ല ഐ എസ് ബന്ധത്തിനോ മഖ്ബറ പൊളിച്ചതിനോ വിധ്വേഷ പ്രംസഗത്തിനോ സലഫികള്‍ പിടിക്കപ്പെട്ടെന്ന് വാര്‍ത്ത വന്നാല്‍, അത് സലഫികളല്ലേ, ഞങ്ങള്‍ മുജാഹിദുകളല്ലേ എന്നാകും ന്യായം. വിസ്ഡം മുജാഹിദുകള്‍ പിടിക്കപ്പെട്ടാല്‍, അത് വിസ്ഡമല്ലേ ഞങ്ങള്‍ വെറും മുജാഹിദല്ലേ എന്ന് സ്വയം ആശ്വസിക്കാം. മുജാഹിദുകള്‍ കുടുങ്ങിയാല്‍ അതിനിന്താ ഞങ്ങള്‍ സലഫികളല്ലേ എന്ന് പറഞ്ഞുപറ്റിക്കാം. വഹാബികള്‍ പെട്ടു എന്നാണ് വാര്‍ത്തയെങ്കില്‍ ‘ആ വഹാബിയല്ല ഈ വഹാബി’യെന്ന് പറയാം. ജിന്ന് വിഭാഗമാണ് പിന്നിലെന്ന് പോലീസ് റിലീസിറക്കിയാല്‍ ഞങ്ങള്‍ ഇന്‍സ് വിഭാഗമല്ലേ എന്ന് ഉത്തരം മുട്ടിക്കാം. ഇനി എല്ലാ വിഭാഗം മുജാഹിദുകളും കുടുങ്ങിയാലോ, ഞങ്ങള്‍ വക്കം മൗലവി ഫൗണ്ടേഷനാണെന്ന് പറഞ്ഞൊഴിയാമല്ലോ. ഇനിയിപ്പോൾ ഫൗണ്ടേഷന്‍ പെട്ടു എന്നു വെക്കുക. അപ്പോൾ അതിനു ഞങ്ങള്‍ വക്കം മൗലവിയുടെ കോഴിക്കോട് ബ്രാഞ്ചല്ലേ എന്നൊക്കെ പറയാൻ എന്തൊരു രസമാണ്?
കാലങ്ങളായി തങ്ങളുടെ സമ്മേളന നഗരികക്ക് നല്‍കിപ്പോന്ന ‘സലഫി നഗര്‍’ എന്ന പേര് സമ്മേളന പോസ്റ്ററിലോ ബാനറിലോ ചേര്‍ക്കാനുള്ള ആത്മവിശ്വാസം പോലും ഇന്ന് മുജാഹിദുകള്‍ക്കില്ല. അതിന് അവരെ പരിഹസിക്കുന്നതിതിലും അര്‍ഥമില്ല. അവരുടെ അവസ്ഥയില്‍ ആരാണെങ്കിലും അങ്ങനയൊക്കെയോ ചെയ്യൂ. സലഫി യുവാവ്, സലഫി പ്രചാരകന്‍ എന്നൊക്കെയുള്ള പദാവലികള്‍ ഇന്ന് സമൂഹത്തില്‍ പ്രസരിപ്പിക്കുന്ന നാനാര്‍ഥം അത്ര നിസ്സാരമായ ഒന്നല്ലല്ലോ. തങ്ങളുടെ സ്ഥാപനങ്ങളുടെ പേരില്‍ നിന്ന് ‘സലഫി’ ‘ബാധ’ ഒഴിവാക്കാന്‍ കിണഞ്ഞുപരിശ്രമിക്കുന്നുമുണ്ട് പാവങ്ങള്‍. എന്നാല്‍, ഇത്തരം താരതമ്യേന ലഘുവായ പേരുമാറ്റ ശസ്ത്രക്രിയകൾ മതിയാകുമോ എന്നതാണ് ചോദ്യം. തങ്ങളുയര്‍ത്തിപ്പിടിക്കുന്ന സലഫി/വഹാബി ആശയങ്ങളുമായുള്ള തുരങ്കസൗഹൃദത്തെ കുറിച്ചുള്ള പുനരാലോചനെയെക്കുറിച്ച് ചിന്തിക്കാന്‍ ഇതല്ലെങ്കില്‍ അവര്‍ക്ക് മറ്റേതാണ് അവസരം? ഈ കണ്ണുപൊത്തികളി ഒന്നവസാനിപ്പിച്ചു കൂടേ? പേരു മാറ്റി മാറ്റി മറ്റൊരു സലഫിയയ്റ്റ് സോഷ്യൽ ഡെമോക്രാറ്റിക് -വെൽഫെയർ നാഷൻ സ്‌റ്റേറ്റ് കൂടി താങ്ങാൻ ഈ സമുദായത്തിന് ത്രാണിയുണ്ടോ?
പി കെ എം അബ്ദുറഹ്മാൻ
[22-11-2017- സിറാജ് ഡെയ്ലി ]