നബിദിനാഘോഷം ആരംഭിച്ചതിനു ശേഷം ജീവിച്ച സാത്വികരും അഗാധ ജ്ഞാനികളുമായിരുന്ന പണ്ഡിതന്മാരുടെ ഇതു സംബന്ധമായ നിലപാട് വഹാബി വീക്ഷണത്തിനു വിരുദ്ധമായിരുന്നുവെന്നത് ഈ ആഘോഷത്തിന്റെ സാധുത കൂടുതല്‍ ബോധ്യപ്പെടുത്തുന്നു.
1. ഇമാം അബൂ ശാമ (റ) (ഹിജ്‌റ 7-ാം നൂറ്റാണ്ട്) പറയുന്നു: ഇവയെല്ലാം (മുമ്പ് പറയപ്പെട്ട നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍) ദരിദ്രര്‍ക്ക് ഗുണം ചെയ്യുകയെന്നതോടൊപ്പം തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രകടനമാണ്. ലോകാനുഗ്രഹിയായി അല്ലാഹു നിയോഗിച്ച റസൂല്‍ തിരുമേനി (സ്വ)യെ സൃഷ്ടിച്ചതിലൂടെ അല്ലാഹു ചെയ്ത അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കലുമാണത്. (അല്‍ ബാഇസു അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ്).
2. ഹാഫിളുബ്‌നു നാസിറുദ്ദീന്‍ ദിമശ്ഖി (8-ാം നൂറ്റാണ്ട്) നബിദിനാഘോഷത്തെ കുറിച്ച് 3 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഒന്ന്: ജാമിഉല്‍ ആസാര്‍ ഫീ മൗലിദിന്നബിയ്യില്‍ മുഖ്താര്‍. രണ്ട്: അല്ലഫ്‌ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്. മൂന്ന്: മൗരിദുസ്സാദീ ഫീ മൗലിദില്‍ ഹാദീ.
3. ഇബ്‌നു ഹജര്‍ അസ്ഖലാനി (റ)
(9-ാം നൂറ്റാണ്ട്) നബിദിനാഘോഷം സംബന്ധിച്ച ചോദ്യത്തിനു നല്‍കിയ മറുപടി ഇതായിരുന്നു.
ഭദ്രമായ ഒരു അടിസ്ഥാനത്തിന്‍മേലാണ് നബിദിനാഘോഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. (ഇമാം സുയൂത്വി: ഹുസ്‌നുല്‍ മഖ്‌സദ് ഫീ അമലില്‍ മൗലിദ്).
4. ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) (10-ാം നൂറ്റാണ്ട്) പറയുന്നു: നമ്മുടെ സമീപത്ത് നടത്തപ്പെടുന്ന മൗലിദ് പരിപാടികളധികവും സ്വദഖ, ദിക്ര്‍, സ്വലാത്ത്, സലാം എന്നീ നന്മകള്‍ അടങ്ങിയതാണ്.
5. ഇമാം ശാഹ് അബ്ദുര്‍റഹീം അദ്ദഹ്‌ലവി (12-ാം നൂറ്റാണ്ട്) പറയുന്നു: ‘ഞാന്‍ നബി(സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ചു ഭക്ഷണമുണ്ടാക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം എനിക്ക് ഭക്ഷണമുണ്ടാക്കാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അല്‍പം കടല മാത്രമേ ലഭിച്ചുള്ളൂ. അത് ഞാന്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.
ഇനിയും നിരവധി പണ്ഡിതന്മാര്‍ നബിദിനാഘോഷത്തെ അനുകൂലിക്കുകയും അതില്‍ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി കാണാന്‍ കഴിയും.
നബി(സ)യെ കൊണ്ട് സന്തോഷം പ്രകടിപ്പിക്കാൻ ഖുർആൻ കൽപ്പിക്കുമ്പോൾ എപ്പോഴും സന്തോഷിക്കാം എന്നായി.
നബി ജനിച്ച ദിവസത്തിൽ അത് ആയിക്കൂട എന്നതിനാണ് തെളിവ് വേണ്ടത്..!!
(6) يَا أَيُّهَا النَّاسُ قَدْ جَائتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ (57) قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ ( يونس : 58) .
ഈ ആയത്തിൽ പരാമർശിക്കപ്പെട്ട റഹ്മത്ത് കൊണ്ട് ഉദ്ധേശിക്കപ്പെടുന്നത് എന്താണ് എന്ന കാര്യത്തിൽ നിരവധി അപിപ്രായങ്ങൾ കാണാം എന്നാൽ മുഹമ്മദ് നബിയാണ് ഉദ്ധേശമെന്ന് നിരവധി പണ്ഡിതന്മാർ വെക്തമാക്കിയിട്ടുണ്ട്.
ചില തഫ്സീറുകളും ഉപോൽബലകമായ ഉദ്ധരണികളും ഹദീസുകളും ചുവടെ ചേർക്കുന്നു.
നബിദിനം മുസ്ലിമിന്റെ ആഘോഷം തന്നെയാണ്. ആ ആനന്ദത്തിന്റെ ആരവങ്ങൾ വിശ്വാസിയുടെ ഹൃദയത്തിലേ ഉണ്ടാകൂ...
ഹദീസ് ചുവടെ ഉദ്ധരിക്കുന്നു
3 ലക്ഷ൦ ഹദീസ് മനപ്പാടമുള്ള അമീറുൽ മുഅ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്ന സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവു൦ പ്രബലമായ ഷറഹ് ആയ ഫത്ഹുൽ ബാരിയുടെ രചയിതാവ് ബഹു ...ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(റ)പറയുന്നു
നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാകുന്നു അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒൌനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രഘടിപ്പിച്ച് നോമ്പ് നോക്കുകയാണ്""
"" ഇതിൽ നിന്നും
ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹു ചെയ്ത അനുഗ്രഹത്തിന്ന് നന്ദി പ്രകടനം നടത്തുക വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കുകയു൦ ചെയ്യുക. അതായത് അള്ളാഹു ചെയ്ത് തന്ന ഒരനുഗ്രഹത്തിന്ന് വേണ്ടിയോ അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് തട്ടി മാറ്റിയതിന് വേണ്ടിയോ ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹുവിന് ഷുക്റ് ചെയ്യാമെന്നു൦ വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കപ്പെടാമെന്നു൦ ഇതിൽ നിന്നു൦ മനസ്സിലാവുന്നു.
അതിനാൽ നബി സ യുടെ ജനന൦ എന്ന് പറയുന്ന അനുഗ്രഹത്തേക്കാൾ വലിയൊരു ഒരനുഗ്രഹം എനി ഏതുണ്ട്. അതിനാൽ നബി സ ഈ ലോകത്തേക്ക് വന്ന ദിവസമായ റബീഉൽ അവ്വൽ 12 ന് നബിദിനാഘോഷ൦ അനുവദനീയമാകുന്നു.
ആഷൂറാആ് ദിവസത്തിൽ മൂസാ നബി (അ) മി൯റ്റെ ചരിത്രവുമായി യോജിപ്പുണ്ടാവാൻ വേണ്ടിയും മുസാ നബിയെ ഫി൪അൌനിൽ നിന്നു൦ രക്ഷപ്പെടുത്തിയ ദിവസത്തിന് അവ൪ പ്രത്യേകത കൽപിച്ചത് പോലെ നബി സ ജനിച്ച ദിവസമായ റബീഉൽ അവ്വൽ 12 ന് തന്നെ നാം പ്രത്യേകം പരിഗണിച്ച് കൊണ്ട് ജ൯മദിനാഘോഷ൦ നടത്തുക എന്ന ഖിയാസ് ആകുന്നു മഹാനവ൪കൾ സ്ഥിരപ്പെടുത്തുന്നത്...
الكتاب: الحاوي للفتاوي
വീണ്ടുംസ്വഹീഹ് ബുഖാരിയിൽ നിന്ന് ഹദീസും, ഷറഹും നോക്കാം
قَالَ [ص: ١٠] عُرْوَةُ، وثُوَيْبَةُ مَوْلاَةٌ لِأَبِي لَهَبٍ: كَانَ أَبُو لَهَبٍ أَعْتَقَهَا، فَأَرْضَعَتِ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ، قَالَ لَهُ: مَاذَا لَقِيتَ؟ قَالَ أَبُو لَهَبٍ: لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ
صحيح البخاري
__________
ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തില് അദേഹത്തെ കണ്ടുവെന്നു അബ്ബാസ്(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ്(റ)നോട് പറഞ്ഞു: നിങ്ങളുമായി വേർപിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയില് ലഘൂകരണം ലഭിക്കുന്നുണ്ട്. നബി(സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തൻ റ്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താല് തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല് ബാരി 9/145)
നബി(സ്വ) ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചത് കൊണ്ടാണ് അബൂലഹബിന് നരകത്തില്‍ വിരലുകള്‍കിടയിലൂടെ തെളിനീര് ലഭിച്ചത്....!
അവിശ്വാസികൾക്ക് പോലും ഹബീബ് സ്വ യുടെ ജനനത്തിൽ സന്തോഷിച്ച കാരണം കൊണ്ട് പ്രത്യേകമായി ശിക്ഷയിൽ നിന്ന് ഇളവ് അല്ലാഹു നൽകിയെങ്കിൽ നബി സ്വ യുടെ ഉമ്മത്തായ നമ്മൾക്ക് തീർച്ചയായും അല്ലാഹു അതിലധികമായി നൽകാതിരിക്കുകയില്ല .!
നബിദിന റാലിയിൽ മാത്രം സംഭവിക്കുന്ന ഒരു വൻദോഷമാണ് ഈ പ്രതിഭാസം. വഴിയിൽ തടസ്സങ്ങൾ ഉണ്ടാക്കരുതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്, മുത്ത് നബിയുടെ കൽപനയാണ്, ഈമാനിന്റെ ശാഖയാണ് തുടങ്ങിയ ഉപദേശങ്ങൾ ദോഷപരിഹാരാർഥം കോരിച്ചൊരിയും ഗുണകാംക്ഷികൾ.
ഇവിടെ ശരീഅത്ത് സംരക്ഷണം എന്ന പേരിൽ എല്ലാ മുസ്.ലിം സംഘടനകളും കൂടി എത്ര റാലികൾ നടത്തി? വഴി മുടക്കരുത് എന്ന് പറഞ്ഞ ശരീഅത്ത് സംരക്ഷിക്കണം എന്നും പറഞ്ഞു നടന്ന റാലിയിൽ തന്നെ എത്ര സ്ഥലത്ത് വഴി മുടങ്ങി? കോഴിക്കോടും മലപ്പുറത്തും ഒക്കെ അന്ന് കണ്ടറിഞ്ഞത് അല്ലെ ശരീഅത്തിനോടുള്ള നമ്മുടെ പ്രതിബദ്ധത?
മുൻപ് ബാബരി മസ്ജിദ് സംരക്ഷണാർഥം എത്ര റാലികൾ സംയുക്തമായി നടത്തി? അന്ന് എത്ര വഴികൾ മുടങ്ങി?
കോഴിക്കോട് കടപ്പുറത്ത് നടന്ന മുജാഹിദ് ഐക്യപ്പെരുനാളിന് എത്ര സമയം നഗരം ബ്ലോക്കായി.
ജമാഅത്തിന്റെ iso യുടെ കുട്ടികൾതെരുവിലിറങ്ങി നടത്തുന്ന മാമാങ്കങ്ങൾ..
ജമാഅത്ത് നത്തിയ
ഓണാഘോഷറാലി..
ഒരാളുടെ പോലും വഴി മുടക്കാതെ ആയിരുന്നോ ഇവയെല്ലാം നടത്തിയത്???
ഇവിടെയൊന്നും വഴി മുടക്കൽ എന്ന മഹാപാപം കാണാത്തവർ മീലാദ് റാലിയിൽ മാത്രം ഇത് കണ്ടെത്തി ദീനീ നിലപാട് ഓര്മ്മിപ്പിക്കുന്നത് കാണുമ്പോൾ ഉദ്ദേശ ശുദ്ധി ആരായാലും സംശയിച്ചു പോകും. ശരീഅത്ത് നിയമം അതാണെങ്കിൽ മീലാദിനെന്നല്ല, ഒരു വിഷയത്തിലും ഒരു മുസ്.ലിം സംഘടനയും റാലിയോ മാര്ച്ചോ നടത്തി പോകരുത്. എല്ലാവരും സംയുക്തമായി അങ്ങനെ ഒന്ന് തീരുമാനിക്കട്ടെ. എന്തിനു മീലാദ് കാംപയിനെ മാത്രം ഒറ്റപ്പെടുത്തി ഈ വിഷയം ചര്ച്ച ചെയ്യണം??? നിയമങ്ങൾ എല്ലാ മുസ്.ലിമ്കൾക്കും ഒരു പോലെ ബാധകം ആണല്ലോ ???
ഗ്രാമാന്തരങ്ങളിലെ മദ്രസ്സയിലെ ചെറിയ കുട്ടികൾ നടത്തുന്ന വ്യാപകമായ നബിദിന റാലികൾ അത്ര വലിയ ഗതാഗത പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കാറില്ല. ഉണ്ടെങ്കിൽ തന്നെ അൽപ സമയത്തേക്ക് മാത്രം. സഹൃദയരായ കേരളീയ സമൂഹത്തിനു അതിൽ ഒരു അസ്വാരസ്യവും ഇല്ല. പിന്നെ നാം എന്തിനു ഉള്ളിൽ നിന്ന് എതിർക്കണം?
നഗരങ്ങളിൽ സംഘടിതമായി നടക്കുന്ന വലിയ റാലികൾ കുറച്ച് സമയത്തേക്ക് ഗതാഗത തടസ്സം ഉണ്ടാക്കിയേക്കാം. അതിനു മുന്കൂട്ടി അനുവാദം സംഘടിപ്പിക്കുന്നു എന്നത് കൊണ്ട് തന്നെ അത് നിയമ വിധേയവുമാണ്. മാത്രമല്ല, അധികാരികൾ ആ സമയത്തേക്ക് പുതിയ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താറും ഉണ്ട്. റാലി നടത്തുന്നവർ തന്നെ പരമാവധി വിട്ടു വീഴ്ച ചെയ്തു കൊണ്ട് തന്നെ, മറ്റുള്ളവരെ പരമാവധി ബുദ്ധിമുട്ടിക്കാതെ തന്നെയാണ് അത് നടത്താന് ശ്രമിക്കാറും ഉള്ളത്. പല പ്രസ്ഥാനക്കാരുടെയും പല മത സമൂഹങ്ങളുടെയും വകയായി ഇത്തരം പരിപാടികൾ പലപ്പോഴായി വീക്ഷിക്കുന്ന കേരളീയ സമൂഹം അതുമായി താദാദ്മ്യപ്പെട്ടിരിക്കുന്നു എന്ന് വേണം പറയാൻ. തങ്ങളുടെ സംഘടിത ശക്തി പ്രകടിപ്പിക്കാൻ വേണ്ടി മനപൂർവം നിരത്തുകൾ കയ്യടക്കി ഹുങ്ക് കാണിക്കുന്നവർ ആരായാലും ആക്ഷേപാർഹർ തന്നെ. സംശയമില്ല. അതെ സമയം പരസ്പര സഹകരണത്തോടെയും വിട്ടു വീഴ്ചയോടെയും മുന്.കൂട്ടിയുള്ള നിയമപരമായ അനുവാദത്തോടെയും റാലികൾ സംഘടിപ്പിക്കുന്നതിനെ എന്തിനു എതിർക്കണം?
പ്രത്യേക ആരാധനാ കര്‍മങ്ങള്‍ നിശ്ചയിക്കപ്പെടുകയും നിരുപാധികമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ആഘോഷങ്ങള്‍ രണ്ടെണ്ണം മാത്രമാണ്. എന്നാല്‍ ചില സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളുമായി ബന്ധപ്പെട്ടും നടത്തുന്ന ആഘോഷങ്ങള്‍ ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ധാരാളമാണ്.
അതിരറ്റ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കുന്ന ചില സമയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടകാറുണ്ട്. ഒരു പക്ഷെ, പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷം ആ ദിവസങ്ങളിലായിരിക്കും. അത്തരം മുഹൂര്‍ത്തങ്ങള്‍ നാം ആഘോഷിക്കാറുമുണ്ട്. പക്ഷെ, പ്രത്യേക ആരാധന കര്‍മങ്ങള്‍ ഒന്നും ഉണ്ടാകാറില്ലെന്ന്‍ മാത്രം.
അത് പോലെ
നോക്കൂ വെള്ളിയാഴ്ച ദിവസം ഖുതുബ ഒോതുന്ന സമയത്ത് കേട്ടിട്ടില്ലെ .. “ വഈദുല്ലിൽ മുഹ്മിനീൻ” മുഹ്മിനീങ്ങള്‍ക്ക് വെള്ളിയാഴ്ച ദിവസം ഈദാണെന്ന് മുത്ത് നബി സ തന്നെ പടിപ്പിക്കുന്നു… വെള്ളിയാഴ്ച ദിവസത്തിൻ റ്റെ പ്രത്യേകത അറിയില്ലെ ആദം നബി അസ ജനിച്ചു എന്നകാരണമാകുന്നു…...
നബി(സ) മദീനയില്‍ വന്ന ദിവസം സ്വഹാബിമാര്‍ക്ക് പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷമുള്ള ദിവസമായിരുന്നെന്ന്‍ അസ്ഖലാനി ഇമാം തന്നെ രേഖപ്പെടുത്തുന്നു.. (ഫത് ഹുല്‍ ബാരി 2/443)....
അപ്പോള്‍ നബിദിനം എന്നതിലൂടെ റസൂലുല്ലാഹി സ്വ യെക്കൊൻ ട് ഒരു മുഹ്മിൻ സന്തോഷിക്കുക എന്നതിലപ്പുറം മറ്റെന്തുൻ ട് അവൻ റ്റെ ജീവിതത്തിൽ….. ഇതേ അസ്ഖലാനി ഇമാം തന്നെ നബിദിനാഘോഷം ചെയ്യണമെന്നും അത് എല്ലാ വർഷവും ആവർത്തിച്ച് വന്നാലും ചെയ്യണമെന്നും പടിപ്പിക്കുന്നു…. ഈ ഹാഫിളായ ഇമാമവർകളെ ക്കാള്‍ ബല്യ ആളായിപ്പോയോോ വാഹാബികൾ
ഒന്ന്, ബിദ്'അതെ ഹസ്നത് (നല്ല ബിദ്'അത്)
രണ്ട്, ബിദ്'അതെ സിയാഹ് (മോശം ബിദ്'അത്)
قال الإمام الشافعي- رحمه الله المحدثات من الأمور ضربان: ما أحدث يخالف كتاباً أو سنة أو أثراً أو إجماعاً، فهذه بدعة ضلالة.وما أحدث من الخير لا خلاف لواحد من هذا، فهذه محدثة غير مذمومة.
"ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം.. ഒന്ന്, കിതാബ്, സുന്നത്, അസര്, ഇജ്മാ'അ തുടങ്ങിയ രേഖകള്‍ക്ക് നിരക്കാത്തത്. രണ്ട്, ഈ പറഞ്ഞ രേഖകളില്‍ ഒന്നിനും വിരുധമാകാത്ത വിധം പുതുതായി ഉണ്ടായ നല്ല കാര്യങ്ങള്‍. ഇവ ആക്ഷേപാര്‍ഹാമാല്ലാത്ത (നല്ല) ബിദ്'അതാകുന്നു ... (ഫതാവ സുയുത്വി 1 / 192 )..
ബഹു ഇബ്ന്‍ ഹജര്‍(റ)പറയുന്നു ما أحدث في الدين وليس له دليل عام ولا خاص يدل عليه) فتح الباري(13/254
"ശറഇന്‍റെ അടിസ്ഥാന രേഖകളില്‍ലോന്നിന്‍റെ പിന്‍ബലമുള്ള ഒരു കാര്യം ബിദ്അത്താവുകയില്ല "(ഫതഹുല്‍ ബാരി)അത് സുന്നത്താണന്ന്‍ ചുരുക്കം .
ഇബ്ന്‍ ഹജര്‍ R.A പറയുന്നു,, ഇത്തരം ബിദ്'അത് ശര'ഇന്റെ ലക്ഷണങ്ങളുമായി തട്ടിച്ചു നോക്കുകയാണ് വേണ്ടത്. എയ്തെങ്കിലും ലക്ഷ്യത്തിനു വിധേയമാണ് അവയെങ്കില്‍ നല്ലതും, ഒന്നിനും നിരക്കതതെങ്കില്‍ ചീതയും ആകുന്നു (ഫതാവല്‍ ഹദീസിയ്യ PAGE 109)
ബഹു സയ്യിദ് ശരീഫ് ജുര്‍ജാനി(റ)തന്‍റെ തഅ്ഫാത്ത് പറയുന്നു
البدعة هي الامر المحدث الذي لم يكن عليه الصحابة والتابعون ولم يكن مما اقتضاه الدليل الشرعي
"ഉത്തമ നുറ്റാണ്ടുകാരായ സ്വഹാബത്ത് ,താബിഉള്‍ എന്നിവരുടെ പാരമ്പര്യമില്ലാത്തതും ശറഈ ലക്ഷ്യങ്ങള്‍ക്ക് വിധേയമല്ലാത്തതുമാണ് ശറഈ വീക്ഷണത്തില്‍ ബിദ്അത്ത്"
ഇബ്നു തയ്മിയ്യയുടെ ഇഖ്‌തിലൌല്‍ (PAGE 255) ഇങ്ങനെ കാണാം, "ശരഇന്റെ വീക്ഷണത്തില്‍ ബിദ്'അത് എന്ന് പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാകുന്നു"....
തഫ്സീർ ഇബ്ൻ കസീർ നോക്കുക;
"ആകാശ ഭൂമികളുടെ സൃഷ്ടിപ്പുകാരന്‍” – (അല്ലാഹു)അഥവാ മുന്‍മാതൃക കൂടാതെ അവ രണ്ടിനെയും സൃഷ്ടിച്ചവന്‍.മുജാഹിദ്, സദ്‌യ്(റ) എന്നിവര്‍ പറഞ്ഞു ‘ഇത് ഭാഷയിലെ അനുയോജ്യമായ ഒരു പ്രയോഗമാകുന്നു. പുതുതായി നിര്‍മ്മിച്ച് ഉണ്ടാക്കുന്നവയെ എല്ലാം ബിദ്അത്ത് എന്ന് വിളിക്കാം എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.’ബിദ്അത്താകട്ടെ രണ്ടിനമുണ്ട്. സാങ്കേതികമായ (ശറഇയ്യായ) ബിദ്അത്തും ഭാഷാപരമായ ബിദ്അത്തും. ശറഇയ്യായ ബിദ്അത്തിനു ഉദാഹരണമാണ് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത "എല്ലാ പുതുതായി നിര്‍മ്മിച്ചവയുംബിദ്അത്താകുന്നു. എല്ലാ ബിദ്അത്തും പിഴച്ചതാകുന്നു" എന്ന ഹദീസിലെ ബിദ്അത്ത്. ഭാഷാപരമായ ബിദ്അത്തിനു ഉദാഹരണമാണ് അമീറുല്‍ മുഅമിനീന്‍ ഉമര്‍ ബിന്ഖത്താബിന്റെ(റ) പ്രയോഗം: സ്വഹാബികളെ തറാവീഹ് ജമാഅത്തിനു ഒരുമിച്ചു കൂട്ടി ആ ജമാഅത്ത് നോക്കി അദ്ദേഹം പറഞ്ഞു 'ഇത് എത്ര നല്ല ബിദ്അത്താകുന്നു'.(തഫ്സീറു ഇബ്നുകസീര്‍ - അല്‍ബഖറ:)
ഇനി ഞങ്ങൾ എന്ത് കൊണ്ട് നബിദിനാഘോഷം നടത്തുന്നു??
ഇമാം ഖസ്ഥലാനി തന്റെ പ്രസിദ്ദമായ 'അല് മുവാഹിബ്' ഇല് ഇപ്രകാരം പറയുന്നു,
والمشهور: أنه ولد "يوم الاثنين" ثاني عشر ربيع الأول، وهو قول ابن إسحاق وغيره.
റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 ഇനാകുന്നു.. ആ ദിവസമാണ് റസൂല് സ.അ ജനിച്ചത് എന്നുള്ള കാര്യം വളരെ പ്രസിദ്ദമാണ്. അതൊരു തിങ്കളാഴ്ച ദിവസമായിരുന്നു. ഇബ്ന് ഇസ്'ഹാഖു (ര) വും മറ്റുള്ള പല പണ്ഡിതന്മാരും ഈ കാര്യം രേഖപ്പെടുത്തി വെച്ചിരിക്കുന്നു..
കൂടാതെ അതെ കിത്താബിൽ തന്നെ കാണാം;
"وقيل" ولد "لاثني عشر" من ربيع الأول "وعليه عمل أهل مكة" قديمًا وحديثًا، "في زيارتهم موضع مولده في هذا الوقت" أي: ثاني عشر ربيع "
റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 ഇനാകുന്നു.. മക്കയിലെ ജനങ്ങള് അത് പിന്തുടര്ന്നിരുന്നു... അവര് അന്നേ ദിവസം റസൂല് സ.അ ജനിച്ച സ്ഥലം സന്ദര്ഷിക്കരുണ്ടായിരുന്നു..
[അല് മുവാഹിബ് അല് ലദുനിയ, Volume 1, പേജ് നമ്പര് 88]
ഇനി എന്ത് വേണം നിങ്ങള്ക്ക്???
ഖുര്ആനും സുന്നത്തും മുറുകെ പിടിക്കുന്നവര്‍ എന്ന് പുളുവടിക്കുന്ന മുജാഹിദുകളെ, സുന്നികള്‍ നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നു,
ചോദ്യങ്ങളിതാ വരുന്നു...
നബിദിനാഘോഷം പിഴച്ച ബിദ്അത്താണെന്ന മുജാഹിദ് വാദത്തിന്റെ
അടിസ്ഥാനത്തില്‍:
(1) എല്ലാ ബിദ്അത്തും പിഴച്ചതാണോ?
(2) എല്ലാബിദ്അത്തുംപിഴച്ചതാണെങ്കില്‍;
(എ) സിദ്ദീഖ്(റ)വിന്റെ ഭരണത്തില്‍ ഖുര്ആ്ന്‍ ക്രോഡീകരിച്ചു - അദ്ദേഹം മുബ്തദി ആണോ?
(ബി) ഉമര്‍(റ)വിന്റെ ഭരണത്തില്‍ റമദാനിലെ തറാവീഹ് ജമാഅത്ത് സ്ഥിരമായി നടത്താന്‍ ആരംഭിച്ചു - അദ്ദേഹം മുബ്തദി ആണോ?
(സി) ഉസ്മാന്‍(റ)വിന്റെ കാലത്ത് ജുമുഅക്ക് ഒരു ബാങ്ക് കൂടി വര്ധി്പ്പിച്ചു - അദ്ദേഹം മുബ്തദി ആണോ? അപ്പോള്‍ അതിനെ എല്ലാ സ്വഹാബികളും ചോദ്യം ചെയ്യാതെ അംഗീകരിച്ചു എന്ന് ഇമാം ബുഖാരി റിപ്പോര്ട്ട്ോ ചെയ്യുന്നു - സ്വഹാബികള്‍ എല്ലാവരും മുബ്തദിഉകള്‍ ആണോ?
(ഡി) ഖുര്ആന്‍ തെറ്റ് കൂടാതെ ഓതുവാനും മനസ്സിലാക്കുവാനും വേണ്ടി അലി(റ) നഹ് വ് എന്ന ഭാഷാ ശാസ്ത്രശാഖ ആരംഭിക്കാന്‍ ഉത്തരവ് കൊടുത്തു - അദ്ദേഹം മുബ്തദി ആണോ?
(ഇ) മുജ്തഹിദുകളായ ഇമാമുമാര്‍ മാലികി, അബൂഹനീഫ, ഷാഫിഈ, ഹമ്പലീ(റ) എന്നിവര്‍ വ്യത്യസ്തമായ നിദാനശാസ്ത്ര നിയമങ്ങള്‍ ആവിഷ്കരിച്ചു കൊണ്ട് ഖുര്ആബനും ഹദീസും വ്യാഖ്യാനിക്കാന്‍ ആരംഭിച്ചു - അവര്‍ മുബ്തദിഉകള്‍ ആണോ?
(3) എല്ലാ ബിദ്അത്തും പിഴച്ചതല്ല എന്നാണു നിങ്ങളുടെ മറുപടി എങ്കില്‍ നബിദിനാഘോഷം മാത്രം പിഴച്ച ബിദ്അത്താകുന്നതെങ്ങിനെ?
(4) നബി(സ)യുടെയും സ്വഹാബതിന്റെയും ത്വാബി ഉകളുടെയും
കാലത്തില്ലാത്തതെല്ലാം ബിദ്അത്ത് ആണോ? എങ്കില്‍ കെ എന്‍ എം എന്ന സംഘടന രൂപീകരിച്ചതിന്റെയും അതില്‍ പ്രവര്തിക്കുന്നതിന്റെയും വിധി എന്ത്? നബി(സ)യുടെ മാതൃകയുണ്ടോ? നാല് ഖലീഫമാര്‍ രൂപീകരിച്ചിട്ടുണ്ടോ? മദ്ഹബുകളുടെ ഇമാമുകളുടെ ഖൌല്‍ ഉണ്ടോ? ഉത്തമാനൂറ്റാണ്ടിലെ ആരെങ്കിലും ചെയ്തിട്ടുണ്ടോ? ഒരു ആയത്ത് കൊണ്ട് വരാമോ? ഒരു ഹദീസ് കാണിച്ചു തരാമോ?
1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.
മറുപടി
('നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ഇസ്.ലാം ദീനിൽ ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ ഖുർ.ആൻ ക്രോഡീകരണം നടക്കുമായിരുന്നില്ല. ഖുർ.ആൻ ക്രോഡീകരിക്കാൻ ഉമർ(റ) ഉപദേശിച്ചപ്പോൾ അബൂബകർ(റ) ചോദിച്ചത് നബി(സ) ചെയ്യാത്തത് ഞാൻ എങ്ങനെ ചെയ്യും എന്നാണ്. അപ്പോൾ ഉമർ(റ) പറഞ്ഞത്, 'അല്ലാഹുവിനെ തന്നെ സത്യം, ഇതിൽ ഖൈർ ഉണ്ട്' എന്നാണ്. അബൂബകർ(റ) അത് അംഗീകരിക്കുകയും ചെയ്തു. അപ്പോൾ ഖൈര് ഉള്ള കാര്യമാണെങ്കിൽ നബി(സ) ചെയ്തു എന്നു സ്ഥിരീകരിക്കണമെന്നില്ല. നബിദിനാഘോഷം എന്ന പേരിൽ നടക്കുന്ന പുണ്യകർമ്മങ്ങളൊക്കെ ഖൈർ ഉള്ളതാണ്. അതു കൊണ്ട് തന്നെ അത് ചീത്ത ബിദ്.അത്തും അല്ല. ഇനി, 'നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ദീനിൽ ഉണ്ടെങ്കിൽ, കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ പിരിച്ചു വിടേണ്ടി വരും. അതൊന്നും നബി(സ) രൂപീകരിച്ചതല്ല.)
2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല.
മറുപടി
(വെള്ളിയാഴ്ചയുടെ പല മഹത്വങ്ങളിൽ ഒന്നു അത് ആദം നബി(അ)യുടെ ജന്മദിനമാണ് എന്നതാണ്. നബി(സ) വെള്ളിയാഴ്ച ജുമുഅ ദിനമായി ആചരിക്കുകയും ആചരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്)
3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.
മറുപടി
(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ രൂപീകരിച്ചിട്ടുമില്ല).
4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.
മറുപടി
(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകകളിൽ അംഗത്വമെടുത്തിട്ടുമില്ല.)
5. ഏറ്റവും നല്ല നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല.
മറുപടി
(വളരെ ശരിയാണ്, അന്നൊന്നും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളുടെ പൊടി പോലും ഉണ്ടായിരുന്നില്ല).
6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹസല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല.
(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകകളിൽ പ്രവർത്തിക്കാൻ ഫത്.വ കൊടുത്തിട്ടുമില്ല)
7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള തഴവ മൗലവിയുടെ പാട്ട് വളരെയധികം പ്രസിദ്ധമാണ്. തഴവയാകട്ടെ സുന്നി പണ്ഡിതനുമാണ്.
മറുപടി
(തഴവ സുന്നീ പണ്ഡിതൻ ആയതു കൊണ്ട് തന്നെയാണ് ശേഷമുള്ള വരികളിൽ വീടുകളിൽ മൗലിദ് കഴിക്കണമെന്നും അതു കൊണ്ട് കള്ളന്മാരുടെ ശല്യം ഒഴിവാകുമെന്നും പറഞ്ഞതും.)
8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമായിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?!
മറുപടി
(നബിദിനാഘോഷമെന്നാൽ, നബി(സ)യുടെ മേൽ സ്വലാത്തും സലാമും അധികരിപ്പിക്കുക, അവിടുത്തെ മദ്.ഹ് പറയുക, അവിടുത്തെ ജീവിതം, പ്രത്യേകിച്ചും ജനനം അനുസ്മരിക്കുക, അവിടുത്തെ ജീവിത സന്ദേശങ്ങൾ പ്രചരിപ്പിക്കുക, സന്തോഷ പ്രകടനമായി ഭക്ഷണം വിതരണം ചെയ്യുക എന്നിവയാണ്. ഇതിൽ എവിടെയാണ് നബി(സ)യെ പിൻപറ്റാതിരിക്കുന്നത്? ഈ പുണ്യകർമ്മങ്ങൾ റബീഉൽ അവ്വലിൽ മാത്രം പാടില്ല എന്ന വല്ല കല്പനയും ഉണ്ടോ?)
9. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുകയും നരകത്തില്‍നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി(സ)നമുക്ക് വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല.
മറുപടി
(അതിൽ കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളും ഇല്ല)
10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്)മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണം എന്നാണ് നബി(സ) ഈ സമുദായത്തെ ഉദ്‌ബോധിപ്പിച്ചത്.
മറുപടി
(അതെ, അതു കൊണ്ട് കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ ഉടൻ തന്നെ പിരിച്ചു വിടണം)
11. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് നബി(സ)യുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക!
മറുപടി
(പമ്പര വിഡ്ഡിത്തം. അമലുകൾ എല്ലാം നിയ്യത്തനുസരിച്ചാണ് എന്ന ഹദീസ് ആണ് ഈ വാദക്കാർ തള്ളിക്കളയുന്നത്. റബീഉൽ അവ്വലിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുന്നത് നബി(സ) ജനിച്ചതിന്റെ പേരിലാണ്. അല്ലാതെ, മരിച്ചതിന്റെ പേരിലല്ല. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നബി(സ) മരിച്ച ദിവസം ദു:ഖം ആചരിക്കണമെന്നു കല്പനയുണ്ടോ? അതോ അന്നേ ദിവസം മറ്റു കാര്യങ്ങളുടെ പേരിൽ സന്തോഷപ്രകടനം പാടില്ലെന്നുണ്ടോ? ഉണ്ടെങ്കിൽ ആ തെളിവൊന്നു കാണട്ടെ. ശവ്വാൽ ഒന്നിനും ദുൽ-ഹിജ്ജ പത്തിനും പല മഹാന്മാരു വഫാത്തായിട്ടുണ്ട്. അതു കൊണ്ട് ഇവർ അന്നേ ദിവസം ഈദ് ആഘോഷം വേണ്ടെന്നു വെക്കുമോ???)
12. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ല എന്ന് നാം അറിയുക.
മറുപടി
(ജന്മദിനാഘോഷം പാടില്ലെന്ന് അതിൽ എവിടെയും പറഞ്ഞിട്ടില്ല)
13. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല.
(തിങ്കളാഴ്ചനോമ്പിന്റെ പ്രത്യേകത, അന്ന് എന്റെ ജന്മദിനമാണ് എന്നാണ് നബി(സ) പറഞ്ഞത്. മുസ്.ലിമിന്റെ ആഘോഷങ്ങൾ ശുക്.ര് ചെയ്യലാണ്. ഇബാദത്ത് എടുക്കലാണ്. അപ്പോൾ ഈ പറഞ്ഞത് കളവാണ്.) ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുദഫ്ഫര്‍ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുദഫ്ഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്. (മുളഫറുദ്ദീന് രാജാവ് അങ്ങനെ പല 'ബിദ്.അത്തുകളും' തുടങ്ങിയിട്ടുണ്ട്. അദ്ദേഹം അനാഥാലായങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ അവയെയും എതിർത്തോളൂ. അദ്ദേഹത്തെ കുറിച്ച് നിബിദിനവിരോധികൾ അംഗീകരിക്കുന്ന പണ്ഡിതർ തന്നെ പറഞ്ഞത് നോക്കൂ: ദഹബി പറയുന്നു:’മുഹമ്മദ് തുർക്കുമാനിയുടെ മകനായ ബക്തകിയുടെ മകനായ അലിയുടെ മകനായ അബൂസ ഈദി കൗകബിരിയുടെ മകനായ മുളഫ്ഫരുദ്ദീൻ എന്നപേരിൽ അറിയപ്പെട്ട രാജാവായിരുന്നു അദ്ധേഹം ദാനധർമം വല്ലാതെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ധാരാളം റൊട്ടി (സുമാർ:)എല്ലാദിവസവും അദ്ധേഹം വിതരണം ചെയ്തിരുന്നു എല്ലാവർഷവും ജനങ്ങൾക്ക് വസ്ത്രവും പണവും നൽകിയിരുന്നു വിശമിക്കുന്നവർക്കും പ്രയാസപെടുന്നവർക്കും വേണ്ടി നാൽ ഓഫീസുകൾ തുറക്കുകയും അവിടെ വെച്ചു എല്ലാ തിങ്ക്ലാഴചയും വ്യാഴാഴ്ചയും ജനങ്ങളെ സന്ദർശിക്കുകയും അവരോട് കാര്യങ്ങൾ ചോദിച്ചറിയുകയും അവർക്ക് വേണ്ട സഹായങ്ങളും മറ്റും ചെയ്തു കൊടുക്കുമായിരുന്നു,മാത്രമല്ല നല്ലവനും സുന്നിയും താഴ്മയുള്ളവനും പണ്ഡിതരേയും മുഹദ്ദിസുകളേയും ഇഷ്ടപെടുകയും ചെയ്യുന്ന ആളായിരുന്നു’.
14. റബീഉല്‍ അവ്വല്‍ മാസത്തില്‍ പള്ളികളിലും ചില വീടുകളിലും മുസ്‌ല്യാന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലീദ് പാരായണങ്ങളില്‍ (ഉദാ: മന്‍ഖൂസ് മൗലീദില്‍) നബി(സ)യോട് പാപമോചനം തേടിക്കൊണ്ടുള്ള വരികളാണ്. പാപം പൊറുക്കാന്‍ അല്ലാഹുവല്ലാതെ മറ്റാരാണ് നിങ്ങള്‍ക്കുള്ളത് എന്ന് അല്ലാഹു ഖുര്‍ആനിലൂടെ (3:135) നമ്മോട് ചോദിക്കുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് നബിദിനാഘോഷക്കാര്‍ നബി(സ)യോട് പാപമോചനം തേടി പ്രാര്‍ഥിക്കുന്നത്. ഇത് എത്ര വലിയ ധിക്കാരമാണെന്നോര്‍ക്കുക!!
മറുപടി
(റബീഉൽ അവ്വലിലോ അല്ലാത്ത മാസങ്ങളിലോ സുന്നികൾ പാരായണം ചെയ്യുന്ന ഒരു മൗലിദിലും നബി(സ)യോട് പാപമോചനം തേടുന്ന ഒരു വരി പോലും ഇല്ല. നബിയെ സ്നേഹിക്കൽ നബിയെ പിന്തുടരലാണെന്നെല്ലാം വെച്ചു കാച്ചിയിട്ടു പച്ചക്കള്ളം സുന്നികളുടെ മേൽ ആരോപിക്കുകയോ? പച്ചക്കള്ളം പറയലാണോ നബിയെ പിന്തുടരൽ?)
15. റബീഉല്‍ അവ്വല്‍ മാസത്തില്‍ വീട് വീടാന്തരം കയറിയിറങ്ങി മൗലീദ് കഴിക്കുകയും മൃഷ്ടാന്നഭോജനം നടത്തുകയും നൂറും അഞ്ഞൂറും കൈമടക്ക് വാങ്ങിക്കുകയും ചെയ്യുന്ന മുസ്‌ല്യാന്മാര്‍ പക്ഷെ അവരുടെ സ്വന്തം വീടുകളില്‍ മൗലീദ് കഴിക്കാറുണ്ടോ എന്ന് സത്യാന്വേഷികള്‍ ഒരന്വേഷണം നടത്തുക. അപ്പോഴറിയാം അവരില്‍ പലരുടെയും വീടുകളില്‍ ഈ ഏര്‍പ്പാട് ഇല്ല എന്ന്. (പുത്തൻ വാദിയുടെ പണ്ഡിതവിരോധം പത്തി വിടർത്തിയാടുന്നു. സുന്നികൾ ഏതെങ്കിലും വീട്ടിൽ പോയി മൗലിദ് ചൊല്ലുന്നുണ്ടെങ്കിൽ അത് വീട്ടുകാർ ക്ഷണിച്ചിട്ടാകും. അല്ലാതെ ഇത് എഴുതിയവന്റെ പോലെ ആരുടെയെങ്കിലും വീട്ടിൽ ക്ഷണിക്കാതെ കയറി വന്ന് തിന്നേണ്ട ഗതികേടൊന്നും ഒരു സുന്നിക്കും അല്ലാഹുവിന്റെ അനുഗ്രഹത്തൽ ഇന്ന് ഇല്ല. സുന്നികൾ കൈമടക്ക് കൊടുക്കുന്നുണ്ടെങ്കിൽ അത് അവരുടെ പൈസ കൊണ്ടല്ലെ? അല്ലാതെ ഇത് എഴുതിയവന്റെ പോക്കറ്റിൽ കയ്യിട്ടാണോ കൊടുക്കുന്നത്? അഞ്ഞൂറല്ല, ഒരു ആടാണ് മുത്ത് നബി(സ) കൈമടക്കായി വാങ്ങിയത്. ഇവർക്കൊക്കെ എന്തു മതം? വാങ്ങുന്നവനും കൊടുക്കുന്നവനും പൊരുത്തമുണ്ടെങ്കിൽ ഇവർ എന്തിനാ നിന്നു തുള്ളുന്നത്??? ഒരാൾ പുത്തൻ വാദിയായാൽ അവന്റെ മനസ്സ് എത്രമാത്രം വൃത്തികെട്ടതാകും എന്നു ഈ വരികൾ തെളിയിക്കുന്നു. മൗലിദ് നടത്തുന്ന മുസ്.ലിയാക്കന്മാരുടെ എത്ര വീടുകൾ ഇവർക്ക് കാണിച്ചു തരണം? പച്ചക്കള്ളം വിളിച്ചു പറയുക. അതു മാത്രമാണ് തൊഴിൽ.)
16. റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനമാഘോഷിക്കല്‍ പുണ്യകര്‍മമാണെന്ന് പറഞ്ഞ സലഫുസ്സാലിഫുകളായ (ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ സച്ചരിതരായ മുന്‍ഗാമികള്‍)പണ്ഡിതന്മാരില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒരാളെയെങ്കിലും നബിദിനമാഘോഷക്കാര്‍ ഉദ്ധരിക്കുക! ഏത് ആയത്തിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് നബിദിനാഘോഷം പുണ്യകര്‍മമാണെന്ന് അവര്‍ പറഞ്ഞതെന്നും വ്യക്തമായി ഉദ്ധരിക്കുക!
(ആദ്യം കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളുടെ കാര്യത്തിൽ അത് ഉദ്ധരിക്കുക. എന്നിട്ടാവാം, നബിദിനത്തിന്റെ കാര്യം നോക്കൽ)
17. പാമരജനങ്ങളെ വഴിതെറ്റിക്കാന്‍ മുസ്‌ല്യാന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിക്കുന്ന സൂറത്ത് യൂനസിലെ 58-ാം സൂക്തം റബീഉല്‍ അവ്വലിലെ നബിദിനാഘോഷത്തിന് തെളിവായി പ്രാമാണികരായ ഒരു മുഫസ്സിയും ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ആ ഭാഗം ഉദ്ധരിക്കാന്‍ നബിദിനാഘോഷക്കാര്‍ സന്നദ്ധരാവുക!
(അനുഗ്രഹത്തിന്റെ പേരിൽ സന്തോഷിക്കണം എന്നാണ് ആയത്തിൽ ഉള്ളത്. നബി(സ) അനുഗ്രഹമാണെന്ന് ആ ആയത്തിന്റ് മൂന്നോ നാലോ തഫ്സീറുകളിൽ വന്നതുമാണ്. സുന്നികൾക്ക് ഈ തെളിവ് തന്നെ ധാരാളം. നബിദിനം ആഘോഷിക്കൂ എന്ന പേരിൽ ആയത്ത് വേണം എന്നു ശഠിച്ചാൽ, ഇഷാ നിസ്കരിക്കൂ, ളുഹർ നിസ്കരിക്കൂ എന്ന തരത്തിലുള്ള ആയത്തുകളൊക്കെ വേണം എന്നു ശഠിക്കുന്നവന്റെ വില തന്നെയാണ് അവനും ഉണ്ടാവുക. ഖുർ.ആനും ഹദീസും ഇവരേക്കാൾ തിരിഞ്ഞ ഇമാമുമാർ ഒക്കെ നബിദിനാഘോഷത്തിനു പ്രമാണങ്ങളിൽ അടിസ്ഥാനം ഉണ്ട് എന്നു വ്യക്തമാക്കിയതുമാണ്.)
18. ഖദീജാ ബീവിയുടെ നന്മകള്‍ നബി(സ) എടുത്തുപറഞ്ഞത് മഹതിയുടെ ജന്മദിനത്തിലോ മരണദിനത്തിലോ അല്ല. ആണെങ്കില്‍ മുസ്‌ല്യാന്മാര്‍ രേഖ ഉദ്ധരിക്കുക! (വഫാത്തിനു ശേഷം സ്നേഹാനുസ്മരണമായി മരിച്ചവരുടെ പേരിൽ ഭക്ഷണം വിതരണം ചെയ്യാം എന്നു തന്നെയാണ് അതിലെ തെളിവ്. ആ കർമ്മം ജന്മദിനത്തിനു മാത്രം പാടില്ല എന്നു എവിടെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ കൊണ്ടു വരിക.)
19. മരണപ്പെട്ടവരെപ്പറ്റി നല്ലത് പറയണം എന്ന് നബി(സ) നിര്‍ദേശിച്ചതന്റെ അര്‍ഥം മരണപ്പെട്ടവരുടെ ജന്മദിനവും ആണ്ടും കൊണ്ടാടണം എന്നാണെന്ന് സഹാബികളോ സച്ചരിതരായ മുന്‍ഗാമികളോ മനസ്സിലാക്കിയിട്ടില്ല. ഉണ്ടെങ്കില്‍ സഹാബികള്‍ ആരുടെയെല്ലാം ജന്മദിനവും ആണ്ടും കൊണ്ടാടിയിട്ടുണ്ട് എന്നതിന് നബിദിനാഘോഷക്കാര്‍ രേഖ ഉദ്ധരിക്കുക!
(മരണപ്പെട്ടവരുടെ ജന്മദിനത്തിലോ ചരമദിനത്തിലോ അവരുടെ നന്മകൾ എടുത്തു പറയരുത് എന്ന ഒരു വിലക്ക് ഇസ്.ലാമിൽ എവിടെയും ഇല്ല. വിലക്ക് തെളിയിക്കപ്പെടാത്ത കാലത്തോളം അത് അനുവദനീയമാണ്. വക്കം മൗലവി അനുസ്മരണം എന്തിന്റെ പേരിലായിരുന്നു?)
20. മദീനാപള്ളിയില്‍ ഹസ്സാനുബ്‌നു സാബിത്തിന് മൗലീദ് കഴിക്കാന്‍ നബി(സ) വേദി ഒരുക്കിക്കൊടുത്തുവെന്ന് പ്രവാചകന്റെ പേരില്‍ കളവ് പറയുന്ന മുസ്‌ല്യാന്മാര്‍ അത് റബീഉല്‍ അവ്വലിലാണെന്നതിനും അതില്‍ പങ്കെടുത്ത സ്വഹാബികള്‍ ആരെല്ലാമാണെന്നതിനും തെളിവുദ്ധരിക്കുക!
((ഇതാ തഫ്സീർ ഇബ്നു കസീർ കണ്ടോളൂ: ആരൊക്കെയുണ്ടെന്ന് നോക്കുക: 'റൂഹുല്‍ ഖുദ്സ്' എന്നാല്‍ ജിബ്രീല്‍(അ) ആണെന്നതിന്റെ ലക്‌ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുമാകുന്നു. അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”
തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന്‍ എന്ന് പറഞ്ഞിരിക്കുന്നു.
അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്.ലിമും(റ) ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമനായവന്‍ വേറെ ആരുണ്ട്?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”.
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ബഖറ: 87)
എത്ര മനോഹരമായ സങ്കലനം! ഇമാം ഇബ്നു കസീര്‍(റ) ഇമാം ബുഖാരി(റ)യെ ഉദ്ദരിക്കുന്നു. ഇമാം മുസ്ലിമും, അബൂദാവൂദും തിര്‍മിദിയും(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. അല്ലാഹുവിന്റെ റസൂലിന്റെ(സ) പ്രിയപത്നി ആഇഷ(റ)യില്‍ നിന്ന് അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന്‍ അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. അവിടുത്തെ പ്രിയപ്പെട്ട ഖലീഫ ഉമര്‍(റ)വും, അവിടുത്തെ പ്രിയപ്പെട്ട കവി ഹസ്സാന് ബ്നു സാബിത്(റ)വും അണി നിരക്കുന്നു. മസ്ജിദുന്നബവിയില്‍ മദ്ഹുറസൂല്‍ സദസ്സ്! അല്ലാഹുവിന്റെ റസൂല്‍ അതിനു വേണ്ടി ഒരു മിമ്പര്‍ സ്ഥാപിക്കുന്നു. ഇതിലും മഹത്തായ ഒരു അടിത്തറ ഇനി മറ്റെന്തു വേണം ഞങ്ങള്‍ മുസലിംകള്‍ക്ക്?
മൗലീദാഘോഷത്തെ ന്യായീകരിക്കുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മുകളില്‍ എഴുതിയ ചരിത്രപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക! ചിന്തിക്കുക!
(ചരിത്രപരവും വസ്തുതാപരവുമായി ഒന്നും ഈ വാദങ്ങളിൽ ഇല്ല എന്നു തെളിഞ്ഞു. അപ്പോൾ തറാവീഹ് ജമാ.അത്ത് പോലെ ഖുർ.ആൻ ക്രോഡീകരണം പോലെ നബിദിനാഘോഷവും ഒരു ബിദ്.അത്ത് തന്നെ. അതെ സമയം, ദീനിൽ അടിസ്ഥാനം ഉണ്ട് എന്നതു കൊണ്ട്, തറാവീഹ് ജമാ.അത്ത് പോലെയും ഖുർ.ആൻ ക്രോഡീകരണം പോലെയും നബിദിനാഘോഷവും ഒരു നല്ല ബിദ്.അത്ത് തന്നെ)
റസൂൽ(സ) ലോകത്തിനു അനുഗ്രഹമായതിനാൽ അവിടുത്തെ ജന്മം ലോകത്തിനാസകലം അനുഗ്രഹം ആണ്. അനുഗ്രഹത്തിന് നന്ദി രേഖപ്പെടുത്തുവാൻ ഇസ്ലാമിൽ ശാസനയുണ്ട്. ആ നന്ദി രേഖപ്പെടുത്തുന്നതിന്റെ ഒരിനമാണ് റബീഹുൽ അവ്വലിൽ നടന്നുവരുന്ന നബിദിനാഘോഷം. മരണത്തിൽ ദുഖിക്കാനുണ്ടെങ്കിലും മരണത്തിന്റെ പേരിൽ ദുഖം ആചരിക്കാൻ ഭർത്താവ് മരിച്ച ഭാര്യയോടല്ലാതെ ഇസ്ലാം അനുശാസിക്കുന്നില്ല. അവളോട്ട് തന്നെ നാല് മാസവും പത്ത് ദിവസവും മാത്രം. മറ്റുള്ളവരുടെ മരണത്തിൽ ദുഖം ആചരിക്കുകയാണെങ്കിൽ കേവലം മൂന്നു ദിവസം മാത്രമേ അനുവദിക്കപ്പെടുകയുള്ളൂ. (തുഹ്ഫ 8/ 259 നോക്കുക). റസൂൽ(സ) യുടെ വഫാത്തിൽ ദുഖം ആചരിക്കുകയാണെങ്കിൽ അതിനു നിർണ്ണയിക്കപ്പെട്ട കാലം കഴിഞ്ഞു പോയല്ലോ. ഇതിനു ഇനി നിർവാഹമില്ലാത്തത് കൊണ്ടും മരണത്തിൽ പൊതുവായി ദുഖമാചരിക്കാൻ ശാസന ഇല്ലാത്തത് കൊണ്ടും ആണ് മരണവും ജനനവും ഒരേമാസത്തിലും ഒരേ ദിനത്തിലും ആയിട്ടും ജനനം ആഘോഷിക്കപ്പെടുന്നതും മരണത്തിൽ ദുഖം ആചരിക്കാത്തതും.
1വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസംഘടനകളും നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല (ശബാബ്, 2009 ഫെബ്രുവരി 27, പേ 29).
2യതീമിനെ സംരക്ഷിക്കുന്നതിൽ നബി(സ്വ) വളരെയധികം താൽപര്യമെടുത്തിട്ടുണ്ട്. പക്ഷേ, അത് ഇന്നത്തെ രീതിയിൽ യതീംഖാനകൾ സ്ഥാപിച്ചുകൊണ്ടായിരുന്നില്ല (വിചിന്തനം, 2010 ഫെബ്രു. 12, പേ 12).
3 ഖബറിനരികിൽ സുന്നികളും മുജാഹിദുകളും നിർവഹിച്ചുവരുന്ന തസ്ബീത്തിനെക്കുറിച്ച് മൗലവിമാർ പഠിപ്പിക്കുന്നു: ഇതിനു പ്രത്യേക പ്രാർത്ഥനാ വാചകങ്ങൾ നബി(സ്വ) പഠിപ്പിച്ചിട്ടില്ല. എന്നാൽ നബിവചനത്തിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പഠിപ്പിച്ച ഒരു പ്രാർത്ഥന കാണുക; അല്ലാഹുമ്മ സബ്ബിത്ഹു… (മനശ്ശാന്തി പ്രാർത്ഥനയിലൂടെ, ഹുസൈൻ സലഫി, പേ 77).
4 മൗലവിമാർ ഇപ്പോൾ പഠിപ്പിച്ചുവരുന്ന തൗഹീദ് വിഭജനം നബി(സ്വ)യോ സ്വഹാബത്തോ ചെയ്തതല്ല. ശബാബ് എഴുതുന്നു: മുഹമ്മദ് നബി(സ്വ)യുടെ സ്വഹാബിമാരാണ് സലഫുസ്വാലിഹ്. അവർ തൗഹീദ് വിഭജിച്ച് പഠിപ്പിച്ചിട്ടില്ല. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിനു ശേഷമാണ് അഖ്‌സാമുത്തൗഹീദ് ഉടലെടുക്കുന്നത്. അതായത് സ്വഹാബികൾ എല്ലാവരും മരണപ്പെട്ടതിനു ശേഷം (ശബാബ്, 2007 ജനുവരി 12, പേ 11).
5 കർമശാസ്ത്രപരമായ വിഷയങ്ങളിൽ ശർത്ത്, ഫർദ്, സുന്നത്ത്, മുബാഹ്, ജാഇസ് എന്നിവയെ തരംതിരിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്ക് നേർക്കുനേരെ ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ അതിനു സാധിച്ചുകൊള്ളണമെന്നില്ല (ശബാബ്, 2009 ഒക്‌ടോബർ 2, പേ 39).
ചുരുക്കത്തിൽ, നബി(സ്വ)യുടെയോ സ്വഹാബത്തിന്റെയോ മാതൃകയില്ലെന്ന ന്യായം ചൂണ്ടിക്കാട്ടി നബിദിനാഘോഷം അനിസ്‌ലാമികമാണെന്ന് പറയാൻ ഒരു വകുപ്പുമില്ലെന്നു മാത്രമല്ല മൗലവിമാർക്ക് തന്നെ ആ വാദത്തോട് പ്രായോഗികമായി യോജിക്കാൻ സാധ്യവുമല്ല.
നബി(സ്വ)യുടെ ജന്മദിനത്തിനു ഒരു പ്രത്യേകതയുമില്ലെന്നാണ് മറ്റൊരു ന്യായം. അതും മൗലവിമാർ തന്നെ പൊളിച്ചുകളഞ്ഞിട്ടുണ്ട്. സുഹൈർ ചുങ്കത്തറ എഴുതുന്നു: ‘തിങ്കളാഴ്ച പുണ്യറസൂൽ(സ്വ) ജനിച്ച ദിവസം കൊല്ലത്തിലൊരു ദിവസമല്ല, 52 ദിവസം. നബി(സ്വ) ജനിച്ച ദിവസത്തിനു പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്. സുന്നത്ത് നോമ്പ്. സുന്നത്ത് നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ റസൂൽ(സ്വ) അരുളി: ഞാൻ ജനിച്ച ദിവസമാണത്. ഞാൻ നബിയാക്കപ്പെട്ട അഥവാ ഖുർആൻ ഇറക്കപ്പെട്ട ദിവസമാണത് (നോമ്പും നിയമവും/43).
എല്ലാം കഴിഞ്ഞ് ഇപ്പോഴും സ്ഥിരതയില്ലാതെ ചുറ്റിക്കളിക്കുകയാണ് മുജാഹിദ് മൗലവിമാർ. നബി ജനിച്ച മാസമേതെന്നതിൽ പോലും ഒരു അഭിപ്രായ ഐക്യമാവാത്ത വിഭ്രാന്തി ഒരു പുസ്തകത്തിലെ ഒരേ ലേഖനത്തിൽ തന്നെ വന്നുപെടുമ്പോൾ ഇവർ എത്രമാത്രം ആശയക്കുഴപ്പത്തിലാണെന്ന് ഊഹിക്കാമല്ലോ. പുതിയ ലക്കം അൽമനാർ (2015 ഡിസംബർ) എഡിറ്റോറിയലിൽ നിന്നും വായിക്കുക: ‘ഇത് റബീഉൽ അവ്വൽ മാസം. ഈ മാസത്തിലാണ് നബി(സ്വ) ജനിച്ചത്. അതിൽ അഭിപ്രായ വ്യത്യാസമില്ല’ (പേ. 4). ഈ കുറിപ്പിന്റെ അവസാന ഭാഗത്തിങ്ങനെയും കണ്ടു: ‘നബി(സ്വ)യുടെ ജനനം തിങ്കളാഴ്ച ദിവസമാണെന്നതിൽ സംശയമില്ല. എന്നാൽ തിയ്യതിയുടെയും മാസത്തിന്റെയും കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്’ (പേ.5).
ഇതെങ്കിലുമൊന്നു തീരുമാനിച്ചിട്ടു പോരേ ദീനിനെതിരെ നാടകം കളിക്കൽ?
ആദ്യമായി നിലവിലുള്ള കാഴ്ചപ്പാടുകള്‍ വിശകലനം ചെയ്യാം.
ഉമര്‍ മൗലവി എഴുതുന്നു:
1- ”പക്ഷെ, അതി ഗുരുതരമായ മറ്റൊരു താത്വികമായ വശം മൗലിദ് കഴിക്കുന്നതിലുണ്ട്. അതായത്, സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ച് നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്. ഉദാഹരണം. മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പൊരുത്തം മോഹിച്ച് ആരെങ്കിലും ബദര്‍ മൗലീദ് ഓതാറുണ്ടോ? ഇല്ല, മറിച്ചും അങ്ങനെത്തന്നെ. ആരുടെ രക്ഷയും, പൊരുത്തവുമാണോ ഓതുന്നവനും ഓതിക്കുന്നവനും ആശിക്കുന്നത്, ആരുടെ പേരില്‍ നിര്‍മ്മിതമായ മൗലിദാണ് അവിടെ ‘കഴിക്ക’പ്പെടുന്നത്. ഈ ആശയും മോഹവും അദൃശ്യമായ മാര്‍ഗത്തിലൂടെയാണെന്നത് ഇതിന്റെ കഴമ്പാണുതാനും. അപ്പോള്‍ പദ്യങ്ങളിലും പ്രാര്‍ത്ഥന കീര്‍ത്തനങ്ങളിലും ദോഷകരമായ യാതൊന്നും പ്രകടമല്ലാത്ത മൗലിദ് ആയാല്‍ പോലും അത് ശിര്‍ക്കിന്റെ നടപടി തന്നെയാണ്. എന്തു കൊണ്ടെന്നാല്‍, അല്ലാഹുവല്ലാത്തവരുടെ, സൃഷ്ടികളുടെ പൊരുത്തവും രക്ഷയും, ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യ കര്‍മ്മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്.”
(ഓര്‍മ്മകളുടെ തീരത്ത്, പേജ് 29,30).
2- ”മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഒരു രൂപമാണ് മൗലിദും. മാലകളിലെ നൂലാമാലകളിലൂടെ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ തന്നെയാണ് മൗലൂദുകളിലൂടെയും ചെയ്യുന്നത്. ഭാഷകളുടെ വ്യത്യാസമുണ്ടെന്ന് മാത്രം. മൗലിദ് അറബിയിലാണെങ്കില്‍, മാല അറബിമലയാളത്തില്‍ എഴുതിയിരിക്കുന്നുവെന്ന് മാത്രം. രണ്ടിലും ശിര്‍ക്കു തന്നെ.”
(സല്‍സബീല്‍, 1985 ഫെബ്രുവരി).
3- ”ബിദ്അത്തുകള്‍ ദുര്‍മാര്‍ഗ്ഗങ്ങളാണെന്നും, ദുര്‍മാര്‍ഗ്ഗങ്ങള്‍ നരകത്തിലാണെന്നുമെന്നത് സര്‍വ്വസമ്മതമായ കാര്യമാണല്ലോ? ജന്മദിനാഘോഷം അഥവാ മൗലിദ് ഈ ഇനത്തില്‍ പെടുന്നു.”
(മൗലിദുന്നബി- പേ:14).
4- ” സ്വഹാബികളോ സലഫുസ്സ്വാലിഹുകളോ നടത്താത്ത ഇത്തരം ഒരു ആഘോഷം സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ കുറഞ്ഞ തൊലിക്കട്ടിയൊന്നും മതിയാവില്ല; തീര്‍ച്ച.”
(അല്‍ ഇസ്‌ലാഹ്, 1998 ഒക്‌ടോബര്‍)
5- ”കാഫിറായ അബൂലഹബിന് പോലും നബിയുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ച കാരണത്താല്‍ തിങ്കളാഴ്ച തോറും നരക ശിക്ഷയില്‍ നിന്നിളവു ലഭിക്കുന്നുണ്ടെങ്കില്‍ മുഅ്മിനുകളായ നമുക്ക് മൗലിദിന്റെ പേരില്‍ എത്രമാത്രം പ്രതിഫലം കിട്ടും എന്നാണ് മുസ്‌ലിയാക്കന്‍മാരുടെ യുക്തിചിന്ത. കാടുകയറിയ യുക്തിയാണിത്. ഖുര്‍ആനില്‍ അല്ലാഹു പേരെടുത്തു പറഞ്ഞുകൊണ്ട് ശപിച്ച ഒരു കാഫിറിനു നരകശിക്ഷയില്‍ നിന്നിളവ് കിട്ടുന്നു എന്ന കാര്യം കെട്ടുകഥയാവാന്‍ ധാരാളം സാദ്ധ്യതയുണ്ട് എന്ന് ചിന്തിക്കലാണ് യഥാര്‍ത്ഥ യുക്തിചിന്ത. മൗലിദ് കഴിച്ചതുകൊണ്ട്, കാഫിറായ അബൂലഹബിന് പോലൂം കൂലി കിട്ടിയത് ബുഖാരിയിലിതാ…” എന്ന് എത്ര തീക്ഷ്ണമായ ഭാഷയിലാണ് മുസ്‌ലിയാക്കന്‍മാര്‍ പ്രസംഗിക്കുന്നത്.” (മൗലിദുന്നബി, പേജ് 29,30).
6- ”അത് ചില ശാപ്പാട്ടുവീരന്‍മാരുടെ താല്‍പര്യമനുസരിച്ച് ചില ദോഷന്‍മാര്‍ പുതുതായി ഉണ്ടാക്കിയ ഒരനാചാരം മാത്രമാകുന്നു.” (ഐ.എസ്.എം. ലഘുലേഖ).
7- ”ഇത്തരം പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതാണ് നബിദിനാഘോഷം. യഥാര്‍ത്ഥത്തില്‍ നബി(സ)യോ സ്വഹാബത്തോ ഇത്തരം ഒരാഘോഷം സംഘടിപ്പിച്ചില്ലെന്ന് മാത്രമല്ല, ഉത്തമ തലമുറക്കാരില്‍പ്പെട്ട ഒരാള്‍ക്കു പോലും ഇത് പരിചയമില്ല. മദ്ഹബിന്റെ ഇമാമുകളോ തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ ജീവിച്ച ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കു നേതൃത്വം വഹിച്ച മറ്റു പണ്ഡിതന്‍മാരോ ആരും ഇത് ആചരിച്ചിട്ടില്ല.
മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ഒരാള്‍ പോലും മൗലിദ് ആഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടുമില്ല. അങ്ങനെ പറഞ്ഞ ഏതെങ്കിലും ഒരു പണ്ഡിതന്റെ പേര് ഉദ്ധരിക്കാന്‍ കാക്കത്തൊള്ളായിരം വരുന്ന ഖുറാഫി പ്രസിദ്ധീകരണങ്ങള്‍ക്കോ മൊല്ലമാര്‍ക്കോ നാളിതുവരെ സാധിച്ചിട്ടില്ല. ഇനിയൊട്ടു സാധിക്കുകയുമില്ല.” (ഇസ്‌ലാഹ്, 2007 മാര്‍ച്ച്).
ഇനി നമുക്ക് ആദ്യമായി ഈ ഏഴ് ഉദ്ധരണികളിലെ വാദങ്ങള്‍ സംഗ്രഹിക്കാം.
1- സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ചു നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്.
2- പദ്യങ്ങളിലും പ്രാര്‍ത്ഥനാ കീര്‍ത്തനങ്ങളിലും ദോശകരമായ ഒന്നും തന്നെയില്ലെങ്കിലും, അത് ശിര്‍ക്കിന്റെ നടപടിയാണ്.
3- സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യകര്‍മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്. (സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ആഗ്രഹിച്ചു കൊണ്ടാണ് മുസ്‌ലിംകള്‍ മൗലിദ് നടത്തുന്നത് എന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തികഞ്ഞ അജ്ഞതയുമാണ്. ലേഖ.).
4- മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗ്ഗമാണ് മൗലിദ്.
5- മൗലിദും മാലകളും ഭാഷകളില്‍ വ്യത്യാസമുണ്ടെന്നല്ലാതെ രണ്ടും ശിര്‍ക്കു തന്നെയാണ്.
6- ദുര്‍മാര്‍ഗം നരകത്തിലാണെന്നത് സര്‍വ്വസമ്മതമാണ്. മൗലിദ് അഥവാ ജന്മദിനാഘോഷം നടത്തിയവര്‍ നരകത്തിലാണ്.
7- മൗലിദ് സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ നല്ല തൊലിക്കട്ടി വേണം.
8- ബുഖാരിയില്‍ പറഞ്ഞ അബൂലഹബിന്റെ സംഭവം കെട്ടുകഥയാണ്.
9- ശാപ്പാട്ട് വീരന്‍മാരായ ചില ദോഷന്‍മാരാണ് മൗലിദ് എന്ന അനാചാരം ഉണ്ടാക്കിയത്.
10- നബിദിനാഘോഷങ്ങള്‍ക്ക് പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനമാണുള്ളത്.
11- ഉത്തമ നൂറ്റാണ്ടുകാര്‍ക്കാര്‍ക്കും ഇത് പരിചയമില്ല.
12- മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ആരും മൗലിദാഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടില്ല.
കടുത്ത പ്രവാചക വിരോധികളായ ആധുനിക വഹാബിക്കൂട്ടം ഇടയനില്ലാത്ത ആട്ടിന്‍കൂട്ടത്തെ പോലെ ചിന്നിച്ചിതറി, ഓരോരുത്തരും എന്തൊക്കെയോ വിളിച്ചു കൂവുകയാണ്. ശിര്‍ക്കും, ബിദ്അത്തുമൊക്കെ ‘ഗ്യാലന്‍’ കണക്കിലാണ് ചൊരിഞ്ഞു കൊണ്ടിരിക്കുന്നത്. ബിദ്അത്തും പൗരോഹിത്യവുമൊക്കെ കൊട്ടക്കണക്കിലാണ് വിതരണം ചെയ്യുന്നത്. അതിന്നൊക്കെ പ്രത്യേകം ഏല്‍പിക്കപ്പെട്ടവരാണല്ലോ ഇവറ്റകള്‍.
എന്നാല്‍ ഈ ആട്ടും മുട്ടും, തൊഴിയുമെല്ലാം ആര്‍ക്കാണ് കൊള്ളുകയെന്നും ആരുടെ നെഞ്ചിലാണ് തുളഞ്ഞ് കയറുന്നതെന്നും പരിശോധിക്കുന്നത് രസകരവും സാന്ദര്‍ഭികവുമായിരിക്കും. അതിന് നമുക്ക് വഹാബിസത്തെ പാലൂട്ടി വളര്‍ത്തിയ അതിന്റെ ജനയിതാക്കളും അപ്പോസ്തലന്‍മാരുമായ മുന്‍ഗാമികള്‍ പറഞ്ഞത് ഒന്ന് പരിശോധിച്ചു നോക്കാം.
അഥവാ അവരുടെ ‘ഖദീമായ’ ഖൗലുകള്‍ നമുക്ക് പുനര്‍വായനക്ക് വിധേയമാക്കാം.
1 ”പവിത്ര റബീഉല്‍ അവ്വല്‍ മാസമിതാ നമ്മോട് അഭിമുഖീകരിക്കാന്‍ പോകുന്നു. റബീഉല്‍ അവ്വല്‍ മാസം പിറക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ (വഹാബികളല്ല- ലേഖ.) ആനന്ദ തുന്തിലരായി ഭവിക്കുന്നു. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റബീഉല്‍ അവ്വല്‍ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ് നബി(സ) ഭൂജാതനായത്. എന്താണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്‌ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദര്‍ഭം വരുമ്പോഴൊക്കെ പ്രത്യേകിച്ച് റബീഉല്‍ അവ്വല്‍ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയില്ല.”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍)
2- ”….. ഇങ്ങനെയുള്ള മഹല്‍മതത്തിന്റെ പ്രബോധകന്‍, പ്രജാവത്സലനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്‌ലിം ലോകം ആ കമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടുന്നതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സല്‍സ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു. അവ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നതിന് അവസരം നല്‍കുന്നു. ഇസ്‌ലാം ദീനിന്റെ പ്രാചരണത്തിന് അത് ഉപകരിക്കുന്നു. മുസ്‌ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സഹായവും വര്‍ദ്ധിപ്പിക്കുന്നതിനും അതു ഉതകുന്നു. ഇസ്‌ലാമിന്റെ പാഠങ്ങള്‍ നബിചര്യയില്‍ സ്ഥിതി ചെയ്യുന്നു.
അല്ലാഹുവിനെ പേടിക്കുന്നവര്‍ക്ക്, അന്ത്യനാളിനെ കുറിച്ച് ശങ്കിക്കുന്നവര്‍ക്ക്, അല്ലാഹുവിന്റെ സ്മരണ അധികമായുള്ളവര്‍ക്ക്, നബി(സ)യില്‍ നല്ല മാതൃകയുണ്ട് എന്നാകുന്നു അല്ലാഹു പറയുന്നത്. അപ്പോള്‍ അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവന്‍ നബി(സ)യെ അനുകരിക്കുവാന്‍ തുനിയുകയില്ല. പരലോകത്തില്‍ വിശ്വാസമില്ലാത്തവനും നബിയില്‍ അനുകരണ അര്‍പ്പിക്കുവാനുള്ള സന്നദ്ധത ഉണ്ടായിരിക്കുകയില്ല. അല്ലാഹുവിനെപ്പറ്റി അധികമായി വിചാരമില്ലാത്തവരും റസൂല്‍ തിരുമേനി (സ)യെ മാതൃകയാക്കി സ്വീകരിക്കുകയില്ല. നബിയെ മാതൃകയാക്കി, നബിയുടെ ചര്യയെ പഠനം ചെയ്ത് അതിനെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാന ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൗലിദ് യോഗത്തില്‍ വന്ന് ചേരുകയും നബിചര്യകളെ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കും. അങ്ങയുടെ ഉത്തമങ്ങളായ സ്വഭാവഗുണങ്ങള്‍ വിവരിക്കും.
നബിയെ പിന്തുടരുവാനുള്ള ഉല്‍ബോധനങ്ങള്‍ നല്‍കും സദസ്സില്‍ നബിയോടുള്ള പ്രിയം വളര്‍ത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ഠ, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരുന്നവരുടെ നാവുകളെല്ലാം സ്വലാത്ത് ചൊല്ലുന്നതിന് പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നല്‍കും. അല്ലാഹു പറയുന്നത് നോക്കുക: ”നബിയെ, ജനങ്ങളോട് പറയുവിന്‍- നിങ്ങള്‍ അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ അനുകരിക്കുവിന്‍. എന്നാല്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ കുറ്റങ്ങള്‍ മാപ്പു ചെയ്യുകയും ചെയ്യും. അല്ലാഹു പൊറുക്കുന്നവനും കരുണയുള്ളവനുമാണ്” ഈ ആയത്ത് മൂലം ചിലത് നമുക്ക് മനസ്സിലാക്കാം. നബിതിരുമേനിയെ അനുകരിക്കലാണ് അല്ലാഹുവിനെ സ്‌നേഹിക്കുന്നു എന്നതിനുള്ള ലക്ഷണം..
മേല്‍പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ മജ്‌ലിസ്. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവന്‍ ഭാഗ്യവാന്‍മാരുമാണ്. ഈ മജ്‌ലിസുല്‍ മൗലീദില്‍- മൗലിദ് സദസ്സില്‍- ദീനീയായ സ്വഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം കൂടിയുണ്ടായിരിക്കണം. അവരുടെ ഉപദേശങ്ങള്‍ മുറക്ക് നടക്കണം. മുസ്‌ലിംകളില്‍ ദീനിയ്യായ ചൈതന്യം അനുകരിപ്പിക്കണം….”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍, പേ: 22,23).
3- ”ഇങ്ങനെ നബിയെക്കൊണ്ട് ലോകത്തിന് ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങള്‍ അവര്‍ണ്ണനീയമാണ്. അതുകൊണ്ട് തന്നെയാണ് ”ലോകത്തിന് കാരുണ്യമായിട്ടല്ലാതെ നാം നിന്നെ നിയോഗിച്ചിട്ടില്ല” എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത്. ഇങ്ങനെയുള്ള ഒരു മഹാത്മാവ് ഭൂജാതനായിട്ടുള്ള ഈ റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ ആ പുണ്യപുരുഷനെ അനുകരിക്കുന്ന ഒരു ജനവിഭാഗം എങ്ങനെ സന്തോഷിക്കാതിരിക്കും? ആ പുണ്യാത്മാവ് ലോകത്തിന് വരുത്തിയിട്ടുള്ള പരിവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും വര്‍ണ്ണിക്കുവാനുള്ള ശക്തി ഏതൊരു തൂലികക്കാണുള്ളത്? ഇമാം ബൂസ്വീരി(റ) പറയുന്നു: ”റസൂലുല്ലാഹി(സ)യുടെ ഉല്‍കൃഷ്ഠതക്ക് യാതൊരു അതിര്‍ത്തിയും ഇല്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍- വാചാലന് വാക് സാമര്‍ത്ഥ്യം കൊണ്ട് അതിനെ കുറിച്ച് വര്‍ണ്ണിച്ച് പറയുവാന്‍ കഴിയുമായിരുന്നു. ”അല്ലാഹുമ്മ സ്വല്ലി വസല്ലിം വബാരിക് അലൈഹി.”
(അല്‍മുര്‍ശിദ്, 1356 റബീഉല്‍ അവ്വല്‍, പേ:11,12).
4- ”ഇവിടെ ഒരു സംഗതി പ്രത്യേകം പറയേണ്ടതായുണ്ട്. ദീനിന്റെ ആവശ്യത്തിനായി എന്തെങ്കിലും ഒരു കാര്യം നടപ്പില്‍വരുത്തുക, ദീനില്‍ ഒരുകാര്യം പുതുതായി നിര്‍മിക്കുക എന്നിവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പലരും പലപ്പോഴും പല അബദ്ധങ്ങളിലും ചാടുന്നുണ്ട്. ആ വക കാര്യങ്ങളെ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഇത്രയും പറഞ്ഞതുകൊണ്ട് യാതൊരു ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത നിലയില്‍ ശാഫീഉനാ മുഹമ്മദിന്‍ (സ)ന്റെ മൗലിദ് കഴിക്കുന്നതു കൊണ്ട് ആ പുണ്യാത്മാവ് നമുക്ക് അറിയിച്ചുതന്നിട്ടുള്ള പരിശുദ്ധ മതത്തെ നിലനിര്‍ത്തുന്നതിലും സുന്നത്തിനെ ഹയാത്താക്കുന്നതിലും ഉത്സാഹവും ആ നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിച്ചു വരുമെന്നും, തന്നിമിത്തം മഹത്തായ പ്രതിഫലം സിദ്ധിക്കുമെന്നും മനസ്സിലായല്ലോ?
ഇനിയൊരു സംഗതി കൂടി ഇവിടെ പറഞ്ഞു കൊണ്ട് ഈ ലേഖനം അവസാനിപ്പിച്ചേക്കാം. മൗലിദ് ഓതുകയെന്നത് ഖുര്‍ആന്‍, ഹദീസുകള്‍, സീറതുന്നബവിയ്യ: എന്നിവയില്‍ നിന്ന് കുറച്ച് വായിക്കുകയാണെന്ന് സുയൂത്വി(റ) പറഞ്ഞതില്‍ നിന്ന് വെളിപ്പെട്ടുവല്ലോ?…..”ഫവലദത്തിന്നബിയ്യി”(സ) എന്ന് പറയുമ്പോള്‍ എല്ലാവരും കൂടി ഒന്നായി എഴുന്നേറ്റ് നില്‍ക്കുന്നു. ബഹുസൂചകമായി ആരെങ്കിലും അങ്ങനെ ചെയ്യുന്നതിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അങ്ങനെ ചെയ്യാത്തവരെ വെറുക്കുകയും അരുത്.”
(അല്‍ഇര്‍ശാദ്, 1345 റബീഉല്‍ അവ്വല്‍, പേ: 153,154).
5- ”ഈ സന്ദര്‍ഭത്തില്‍ രണ്ടു കൊല്ലമായി മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം തീയതി ഭംഗിയായി കഴിഞ്ഞുകൂടിയെന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷപൂര്‍വം അറിവിച്ച്‌കൊള്ളുന്നു. ഏറിയാട് ലോവര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട ഈ സുദിനത്തില്‍ കൂടിയ വിദ്യാര്‍ത്ഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവവൈശിഷ്ഠ്യം എന്നിങ്ങനെ നബി ചരിത്രത്തിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളെയും കുറിച്ച് മലയാളത്തില്‍ ഓരോ മാന്യന്‍മാര്‍ പ്രസംഗിച്ചു.
അര്‍ത്ഥമറിയാതെ കുറെ അറബീ വാക്യങ്ങള്‍ വായിച്ചാലേ മൗലിദ് ശരിപ്പെടുകയുള്ളൂവെന്ന് ശഠിക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്ക വണ്ണം അറബിയില്‍ മൗലൂദ് ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിന് ദൂരെ നിന്ന് എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്നു നല്‍കുകയും ഉണ്ടായി.
(അല്‍ഇര്‍ശാദ്, 1343 റബിഉല്‍അവ്വല്‍, പേ:158).
6 ”ഈ രണ്ട് തത്വവും കൂടി വെച്ചു നോക്കുമ്പോള്‍ നമുക്ക് മറ്റൊരു കാര്യം ഗ്രഹിക്കാവുന്നതാണ്. അതായത് കുഫ്‌റിന്റെ ശിക്ഷ ശാശ്വതമായ നരക ജീവിതമാകുന്നു. അതിന് കാലാവധിയില്ലാത്തതത്രെ. എങ്കിലും അവന്‍ തന്റെ ജീവിതത്തില്‍ -അവന്‍ അവിശ്വാസിയായതോടെ തന്നെ- കൈക്കൊണ്ടിരുന്ന സല്‍പ്രവര്‍ത്തികളുടെയും ദുഷ്പ്രവര്‍ത്തികളുടെയും തോതനുസരിച്ച് ആ ശാശ്വതമായ നരകശിക്ഷയില്‍ ലഘുത്വമോ കാഠിന്യമോ ഉണ്ടായിരിക്കണം. അവിശ്വാസിയുടെ കര്‍മങ്ങള്‍ക്ക് ഫലമില്ല, അല്ലെങ്കില്‍ അവക്ക് പ്രതിഫലമില്ല എന്ന് പറഞ്ഞതിന്റെ സാരം, വല്ലപ്പോഴും നരകശിക്ഷ മുറിഞ്ഞു പോവുകയില്ലെന്നും കുഫ്‌റിന്റെ മുമ്പില്‍ ആ കര്‍മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ്.
റസൂല്‍ തിരുമേനി (സ)യുടെ ജന്മവാര്‍ത്ത ലഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍പ്പെട്ടതാണ്”
(അല്‍മനാര്‍, പേജ് 167 -1956 ഡിസംബര്‍)
ഇനിയും ഇതുപോലെയുള്ള ഉദ്ദരണികള്‍ ധാരാളത്തിലധികമുണ്ട്.
നബിദിനാഘോഷത്തിന്റെ ആവശ്യകയും പ്രാധാന്യവും വിളിച്ചോതുന്ന മേല്‍കൊടുത്ത ആറു ഉദ്ദരണികളിലെ പ്രധാന ആശയങ്ങള്‍ ഇവയാണ്.
1- റബീഉല്‍ അവ്വല്‍ മാസം പവിത്രമാണ്.
2- റബീഉല്‍ അവ്വലിന്റെ ആഗമനം മുസ്‌ലിംകളെ സന്തോഷിപ്പിക്കും.
3- ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സാഹം കാണിക്കും.
4- നബിയെക്കൊണ്ട് ലോകത്തിന് പൊതുവെ ഉണ്ടായിട്ടുള്ള നന്മകളെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക്, റബീഉല്‍ അവ്വല്‍ വരുമ്പോഴൊക്കെ നബി(സ)യെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.
5- നബി(സ) ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍.
6- ആ മാസത്തെ മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു.
7- ലോകം മുഴുവന്‍ കൊണ്ടാടേണ്ടതുമാണ്.
8- ഈ ആഘോഷം പല നല്ല കാര്യങ്ങളെയും സാധിപ്പിക്കുന്നു.
9- തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നതിന് സാധിക്കും.
10- നബി (സ) യുടെ ഗുണങ്ങളും സല്‍സ്വഭാവങ്ങളും സ്മരിക്കാന്‍ കാരണമാകും.
11- അത് ജനങ്ങള്‍ക്ക് വിവരിച്ച് കൊടുക്കാന്‍ കഴിയും.
12- ഇസ്‌ലാം മതത്തിന്റെ പ്രചരണത്തിന് ഉപകരിക്കും.
13- മുസ്‌ലിംകളില്‍ ഐക്യമുണ്ടാക്കാനും പരസ്പര സഹായം വര്‍ദ്ധിപ്പിക്കാനും ഉതകും.
14- അല്ലാഹുവിനെ പേടിക്കുന്നവര്‍ക്കാണ് നബി(സ)യില്‍ മാതൃകയുള്ളത്.
15- അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, അല്ലാഹുവിനെ കുറിച്ച് വിചാരമില്ലാത്തവരും, നബി(സ)യെ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുകയില്ല.
16- അല്ലാഹുവിനെ പറ്റി പേടിയുള്ളവരും, പരലോകത്തില്‍ വിശ്വാസമുള്ളവരും, അല്ലാഹുവിനെ കുറിച്ച് വിചാരമുള്ളവരുമാണ് മൗലീദ് യോഗത്തില്‍ വന്ന് ചേരുന്നവരും, നബിചര്യ കേട്ട് മനസ്സിലാക്കുകയും ചെയ്യുന്നവര്‍.
17- അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബി(സ)യുടെ ശരിയായ നടപടിക്രമം വിശദീകരിച്ചു കൊടുക്കും.
18- നബിയെ പിന്‍പറ്റാനുള്ള ഉല്‍ബോധനങ്ങളുണ്ടാകും.
19- നബിയോടുള്ള പ്രിയം വളര്‍ത്താനുതകും.
20- സ്വഹാബത്തിന്റെ ഭക്തിയും മതനിഷ്ഠയും വിവരിക്കും.
21- സ്വലാത്ത് ചൊല്ലാന്‍ പ്രേരിപ്പിക്കും.
22- അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാനുതകുന്ന ഉപദേശങ്ങള്‍ നല്‍കും.
23- ഈ കാര്യങ്ങളൊക്കെ സാധ്യമാകുന്ന സദസ്സാണത്.
24- അതിനാല്‍ മൗലിദിന്റെ സദസ്സ് പുണ്യ സദസ്സ് തന്നെ.
25- അതില്‍ പങ്കെടുക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. (ആധുനിക വഹാബികള്‍ക്ക് നഷ്ടപ്പെട്ട ഭാഗ്യം -ലേഖ.).
26- മൗലിദ് സദസ്സില്‍ ദീനറിയുന്ന ആലിമുകളുണ്ടാവണം.
27- അവരുടെ ഉപദേശങ്ങള്‍ കൃത്യമായി നടക്കണം.
28- നബി(സ)യെ അനുകരിക്കുന്നവര്‍ക്ക്, നബി(സ) ജനിച്ച പുണ്യമാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല.
29- നബി(സ)യെ വര്‍ണ്ണിക്കാന്‍ ഒരു തൂലികക്കും കഴിയില്ല.
30- ദീനിന്റെ ആവശ്യത്തിനായി ഒരു കാര്യം നടപ്പില്‍ വരുത്തുന്നതും, ദീനില്‍ ഒരു കാര്യമുള്ളതായി നിര്‍മിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
31- ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത മൗലിദ് കഴിക്കുന്നത് കൊണ്ട് നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിക്കും.
32- മൗലീദ് കഴിച്ചാല്‍ മഹത്തായ പ്രതിഫലവും ലഭിക്കും.
33- മൗലീദ് ഓതുകയെന്നാല്‍ ഖുര്‍ആന്‍, ഹദീസ്, സീറത്തുന്നബവിയ്യ: എന്നിവ പാരായണം ചെയ്യലാണ്.
34- ‘ഫവലദത്തിന്നബിയ്യി’ എന്ന് കേള്‍ക്കുമ്പോള്‍ ബഹുമാനാര്‍ത്ഥം എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതിന് വിരോധമില്ല.
35- കേരള മുസ്‌ലിം ഐക്യസംഘം മുടക്കം കൂടാതെ മൗലീദാഘോഷം വര്‍ഷംതോറും കഴിച്ചിരുന്നു.
36- ഈ വിവരം വായനക്കരെ സന്തോഷത്തോടു കൂടിയാണ് അറിയിക്കുന്നത്.
37- റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തന്നെയാണ് ഐക്യസംഘം മൗലിദാഘോഷം സംഘടിപ്പിച്ചത്.
38- വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും പൊതുജനങ്ങള്‍ക്കു വേണ്ടിയും വെവ്വേറെ രണ്ട് സമ്മേളനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.
39- നബി(സ)യുടെ ബാല്യം മുതല്‍, പ്രവാചക ചരിത്രത്തിലെ പ്രധാന വിഷയങ്ങളെ കുറിച്ചൊക്കെ മലയാളത്തില്‍ പ്രഭാഷണങ്ങള്‍ നടന്നു.
40- കുറേ സമയം അറബിയിലുള്ള മൗലൂദും ഓതി.
41- യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണ വിഭവങ്ങളും വിളമ്പി.
42- റസൂല്‍(സ)യുടെ ജന്മവാര്‍ത്ത അറിഞ്ഞപ്പോള്‍ അബൂലഹബ് സന്തോഷിച്ചു.
43- സന്തോഷത്തിന്റെ ഭാഗമായി അബൂലഹബ് ഒരടിമയെ മോചിപ്പിച്ചു.
44- തല്‍ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ ആശ്വാസം ലഭിക്കുന്ന വിവരം ഹദീസിലുണ്ട്.
45- ഈ പറഞ്ഞ കാര്യങ്ങളത്രയും മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ അല്‍മുര്‍ശിദിലും അല്‍ഇര്‍ശാദിലും അല്‍മനാറിലും ഉള്ളവയാണ്.
ഇനി പറയൂ, ആരാണ് ബിദ്അത്ത് ചെയ്തവര്‍?
ആരാണ് ശിര്‍ക്ക് ചെയ്തവര്‍?
ആരാണ് ബിദ്അത്തിന് നേതൃത്വം നല്‍കിയവര്‍?
ആരാണ് പുരോഹിതന്‍മാര്‍?
ആരാണ് തീറ്റക്കൊതിയന്‍മാര്‍?
ആരാണ് നരകത്തില്‍ പോകാനര്‍ഹന്‍?
ആര്‍ക്കാണ് തൊലിക്കട്ടി കൂടുതലുള്ളത്?
മാന്യവായനക്കാര്‍ ചിന്തിക്കൂ…!
ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും മൊത്ത കുത്തകക്കാരായ ‘അനാക്രോണുകളും’ അല്ലാത്തവരുമായ പുതിയ വഹാബി കൂട്ടം മൗലിദിനെയും നബിദിനാഘോഷത്തെയും വിമര്‍ശിച്ച് എഴുതിയത് മുഴുവനും ആദ്യം കൊള്ളുക സ്വന്തം ‘പിതാക്കള്‍ക്ക’ല്ലേ? അങ്ങനെവരുമ്പോള്‍ സ്വന്തം ജനയിതാക്കളെ പുരോഹിതന്‍മാരെന്നും മുബ്തദിഉകളെന്നും, ഖുറാഫികളെന്നും, ശാപ്പാട്ട് വീരന്‍മാരെന്നും നരകാവകാശികളെന്നും മറ്റും മറ്റും വിശേഷിപ്പിക്കാനുള്ള ‘മഹാഭാഗ്യം’ വഹാബികള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്.
നബി സ്വ ജനിച്ച ദിവസം തന്നെ.
ഈ നബിദിനം കഴിക്കൽ എന്നാലെന്താണ്.?
കഴിക്കൽ എന്ന് പറഞ്ഞാൽ വിഴുങ്ങലല്ല
ലോകത്തിനാകെ
കാരുണ്യത്തിൻ റ്റെ ദൂതനായ മുത്ത് നബി (സ്വ) യെ തന്ന് അനുഗ്രഹിച്ച ദിവസത്തിലുള്ള സന്തോഷവും , ഈ റഹ്മത്തിൽ നന്ദിപ്രകടനത്തോടുള്ള സ്മരണയുമാണ് !!! " അല്ലാഹു നമുക്ക് ചെയ്ത് തന്ന അനുഗ്രഹദിവസങ്ങളെ എപ്പോഴും സ്മരിച്ച് കൊണ്ടേയിരിക്കാനാണല്ലോ ഖുർ ആൻ റ്റെ കൽപ്പന , അത് പോലെ നബി സ്വ യുടെ
മദ് ഹ് (മൗലൂദ്) കൂട്ടമായി പാടും പറയും, ശേഷം അന്നദാനം നൽകുകയും ചെയ്യുന്നു. ഇത്രയേ ഉള്ളൂ നബിദിനം കഴിക്കലെന്നാൽ.
അല്ല ഈ ബർത്ത്ഡേ ആഘോഷം ഇസ്ലാം അനുവദിച്ചിട്ടുണ്ടോ ???
ബർത്ത്ഡേ ആഘോഷമെന്ന വെസ്റ്റേൺ കൾച്ചറൽ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല , പക്ഷേ ജന്മം കൊണ്ട് നമുക്ക് സന്തോഷിക്കാം , ഇത് അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹം എന്ന നിലക്കാണ് . അല്ലാഹു നമുക്ക് നൽകുന്ന അനുഗ്രഹങ്ങളെക്കൊണ്ട് സന്തോഷിക്കുകയും, എപ്പോഴും സ്മരിക്കുകയും , സൽക്കർമ്മങ്ങൾ കൊണ്ട് അല്ലാഹുവിൽ ശുക്റ് ചെയ്യുകയും വേണം , നമ്മുടെ എല്ലാ സ്വന്തത്തേക്കാളും സ്നേഹിക്കേണ്ട നമ്മുടെ നേതാവും, ലോകത്തിന്ന് തന്നെ അനുഗ്രഹമായ നബി സ്വ യുടെ ജന്മദിനത്തിൽ സന്തോഷിക്കുന്നതും ഈ അനുഗ്രഹത്തിന്ന് ശുക്റ് ചെയ്യുന്നതുമെല്ലാം പുണ്യമുള്ള കാര്യമാണ്.
അപ്പോൾ നബിദിനം കഴിക്കൽ ബർത്ത്ഡേ ആഘോഷമല്ലേ ???
നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ഒരിക്കലുമല്ല !! അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹത്തിൽ സന്തോഷിക്കുകയും അതിന്ന് നന്ദി രേഖപ്പെടുത്തുകയുമാണ്.
അല്ലാഹു നമുക്ക് ചെയ്ത് തന്ന നിഹ്മത്തുകൾ ധാരാളം ഉണ്ട് അത് നമ്മിലേക്ക് തന്നിട്ടുള്ള ദിനങ്ങളെ നാം എപ്പോഴും ഓർത്ത് കൊണ്ടേയിരിക്കണം.
നബി സ്വ യാകുന്ന ലോകത്തിൻ റ്റെ അനുഗ്രഹം വന്നത് റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണ് , അത് കൊണ്ടാണ് ആദിവസത്തിൽ തന്നെ പ്രത്യേകമായി സ്മരിക്കണം എന്ന് പറയുന്നത് , അത് കൊണ്ടല്ലേ എല്ലാ തിങ്കളാഴ്ചയും നബിയും സ്വഹാബത്തും നബിദിനം കഴിച്ചത്.
ആദ്യമായി ആരാണ് നബിദിനം കഴിച്ചത്???
പ്രപഞ്ചംതന്നെ! , നബി സ്വ യുടെ ജനന ദിവസത്തിൽ തന്നെ പ്രത്യേകമായി അൽഭുത സംഭവങ്ങൾ കാട്ടിക്കൊണ്ട് ആഘോഷപൂർവ്വം നബിദിനത്തെ വരവേറ്റു
നബി സ്വ മറ്റേതെങ്കിലും നബിമാരുടെ നബിദിനം കഴിച്ചിട്ടുണ്ടോ ???
قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ أُدْخِلَ الْجَنَّةَ، وَفِيهِ أُخْرِجَ مِنْهَا»
(സ്വഹീഹ് മുസ്ലിം)
വെള്ളിയാഴ്ച ദിവസത്തിൻ റ്റെ പ്രത്യേകത സ്വഹാബത്ത് ചോദിച്ചപ്പോൾ അന്ന് ആദം നബി അസ മിൻ റ്റെ ജന്മദിനം ആണെന്ന് നബി(സ്വ) പടിപ്പിച്ചിട്ടുണ്ട്. ഈ ദിവസം നബി സ്വ മുതൽ ഇന്ന് വരെ മുഹ്മിനീങ്ങൾ ആദം നബിയുടെ ജന്മ ദിവസമായി അനുസ്മരിക്കുന്നു. നബിദിനമെന്നാൽ ഈ സ്മരണ തന്നെയാകുന്നു.
വീണ്ടും നബി സ്വ പടിപ്പിക്കുന്നു.
يَا مَعْشَرَ الْمُسْلِمِينَ، إِنَّ هَذَا يَوْمٌ جَعَلَهُ اللَّهُ عِيدًا لِلْمُسْلِمِينَ فَاغْتَسِلُوا فِيهِ مِنَ الْمَاءِ، وَمَنْ كَانَ عِنْدَهُ طِيبٌ فَلَا يَضُرُّهُ أَنْ يَمَسَّ مِنْهُ، وَعَلَيْكُمْ بِهَذَا السِّوَاكِ»
" ഓ മുസ്ലിം സമൂഹമേ നിശ്ചയം ഇതൊരു ദിവസമാണ് അല്ലാഹു ഇതിനെ മുസ്ലിമീങ്ങൾക്ക് "ഈദ്" (ആഘോഷം) ആക്കിയിരിക്കുന്നു. അതിനാൽ കുളിക്കുക സുഗന്ധം ഉള്ളവർ പൂശുന്നത് കൊണ്ട് വിരോധമില്ല , മിസ് വാക്ക് ചെയ്യുക
ഇമാം മാലികി (റ) വിൻ റ്റെ മുവത്വയിലും , ഇമാം ശാഫിഈ റ വിൻ റ്റെ മുസ്നദിലും മറ്റു ധാരാളം ഹദീസ് ഗ്രന്ഥങ്ങളിലും പ്രസ്തുത ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
അപ്പോൾ എല്ലാവെള്ളിയാഴ്ചയും മുഹ്മിനീങ്ങളായ നമുക്ക്ആഘോഷമാണ് , വെള്ളിയാഴ്ച ദിവസം മഹത്വമാകാനുള്ള പ്രധാന കാരണം അബൂനാ അബുൽ ബശർ ആദം നബി( അസ) ജനിച്ചു എന്നത് തന്നെയാണ്. വെള്ളിയാഴ്ച ദിവസമാകട്ടെ നമുക്ക് ആഘോഷ ദിവസമാക്കി അല്ലാഹു ആക്കിത്തരുകയും ചെയ്തു. വെള്ളിയാഴ്ച ആദം (അസ) ജന്മദിനവും , തിങ്കളാഴ്ച സയ്യിദുനാ ത്വാഹാ റസൂലുള്ളാഹീ (സ്വ) യുടെ ജന്മദിനവും നമുക്ക് കഴിക്കാം. അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ
നബി സ്വ സ്വന്തം നബിദിനം കഴിച്ചിട്ടുണ്ടോ???
എല്ലാ തിങ്കളാഴ്ചയും നബി സ്വ നബിദിനം കഴിച്ചു !
അതെങ്ങനെ ശരിയാകും തിങ്കളാഴ്ച ദിവസം അന്ന് നോമ്പ് നോക്കാനല്ലേ പറഞ്ഞത്????
നോമ്പ് സുന്നത്താകാനുള്ള കാരണം സ്വഹാബത്ത് തിരക്കിയപ്പോൾ നബി സ്വ പറഞ്ഞത് അന്ന് ഞാൻ ജനിച്ചു എന്നാണ് , അപ്പോൾ നബിദിനം എല്ലാ ആഴ്ചയിലും കഴിക്കണം , റബീഉൽ അവ്വൽ 12 എന്നത് വാർഷികമാണ്, വാർഷികമായി വരുന്ന തിങ്കളാഴ്ച നബിയും സ്വഹാബത്തും നബിദിനം കഴിക്കൽ ഒഴിവാക്കി എന്ന് മുജായിദുകൾക്ക് എവിടെന്ന് കിട്ടി....????
പക്ഷേ നിങ്ങൾ ഇന്ന് നോമ്പ് നോക്കാതെ പോത്ത് ബിരിയാണിയും , കോഴി ബിരിയാണിയുമല്ലേ അടിച്ച് മാറുന്നത്.?
കണ്ണടച്ച് ഇരുട്ടാക്കല്ലേ , മുഹ്മിനീങ്ങൾ ച്ചെയ്യുന്ന ഇബാദത്തുകൾ , രേഖപ്പെടുത്തിവെക്കുന്ന മലക്കുകളാണോ മുജായിദുകളേ നിങ്ങൾ , ഇത്ര കരക്ടായി നോമ്പെടുക്കുന്നില്ല എന്ന് പറയാൻ ?
കഷ്ടം തന്നെ മുജായിദീങ്ങളേ !!!!!!
തിങ്കളാഴ്ച ദിവസം നോമ്പ് നോക്കുന്നവർ നോമ്പ്
നോക്കുന്നു, എനി നോമ്പ് നോക്കുന്നതോടൊപ്പം തന്നെ കോഴി & പോത്ത് ബിരിയാണി പാവപ്പെട്ട ജനങ്ങൾക്ക് നബി സ്വ ക്ക് പ്രതിഫലം കിട്ടട്ടെ എന്ന ഉദ്ദേശത്തിൽ സ്വദഖ ചെയ്യുന്നത് ഇസ്ലാമിൽ സ്രേഷ്ടമായ അമലുകളിൽ പെട്ടതാണ് , നോമ്പ് നോക്കുന്നത് മുത്ത് നബി സ്വ യാകുന്ന ലോകത്തിൻ റ്റെ അനുഗ്രഹം അല്ലാഹു നമുക്ക് നൽകി എന്ന നന്ദി സൂചകമായിട്ടാണ് , സുന്നത്തായ നോമ്പ് നോക്കാൻ കഴിയാത്തവർ അതിൻ റ്റെ പ്രതിഫലം നഷ്ടപ്പെടുത്തിയെന്നേ ഉള്ളൂ, അല്ലാതെ അന്ന് നബി സ്വ യുടെ മേൽ മദ് ഹ് പാടിയോ , ദാനധർമ്മങ്ങൾ നടത്തിയോ മറ്റും ചെയ്തത് കൊണ്ട് ഒരു കുഴപ്പവുമില്ല ഇതൊക്കെ എല്ലാ സമയങ്ങളിലും ചെയ്യുന്നതാണ് , നബിദിനത്തിലായി ഒരു പ്രത്യേക നഹ് യ് ( വിരോധം ) ഖുർ ആനിലോ , സുന്നത്തിലോ ഇല്ല....
നബിയും സ്വഹാബത്തും നബിദിനം കഴിച്ചിട്ടുണ്ടെങ്കിൽ പിന്നെന്ത് കൊണ്ട് ഇത് ബിദ് അത്ത് എന്ന് പറയപ്പെടുന്നു????
" മതത്തിൽ ഇല്ലാത്തതിനെ പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതും എന്നാൽ മതത്തിൽ ഉള്ളത് കൊണ്ട് പുതുക്കാമെന്ന" നബിവചനത്തിൻ റ്റെ അർഥം മനസ്സിലാക്കാത്തത് കൊണ്ടാണ് ഇത് മനസ്സിലാകാതെ പോകുന്നത്
തറാവീഹ് എന്ന നിസ്ക്കാരം നബി സ്വ രണ്ടോ മൂന്നോ ദിവസം മാത്രമായി കാണിച്ച് തന്നതാണ് എന്നാൽ ഈ തറാവീഹിൻ റ്റെ ജമാ അത്ത് റമളാൻ മുഴുവനും ഒറ്റ ഇമാമിൻ റ്റെ കീഴിലാക്കി പരിഷ്കരിച്ച് തന്നത് ഉമർ (റ) ആകുന്നു. ഈ പരിഷ്കാരത്തെ " നല്ല ബിദ് അത്താണെന്നാണ് ഉമർ റ പടിപ്പിച്ചത് അപ്പോൾ തറാവീഹ് എന്നത് സുന്നത്തല്ല എന്നഭിപ്രായമില്ലല്ലോ പക്ഷേ റമളാൻ മുഴുവനും ഒറ്റ ജമാ അത്ത് എന്നത് ഉമർ പുതുക്കിയ ഒരു നല്ല ബിദ് അത്താണ് , അത് പോലെ നബിദിനം കഴിക്കൽ എന്നതിൻ റ്റെ അടിസ്ഥാനം തിരുസുന്നത്തിൽ നിന്നുള്ളതാണ് , ഇതിൻ റ്റെ ഇന്ന് കാണുന്ന രൂപവും ശൈലിയുമാണ് ഉമർ റ പടിപ്പിച്ചത് പോലെ നല്ല ബിദ് അത്തെന്ന് പറയപ്പെടുന്നത്. അല്ലാതെ മതത്തിൽ പുതുതായി ഉണ്ടാക്കിയ ഒന്നല്ല നബിദിനം കഴിക്കൽ ഇങ്ങനെ ആദ്യമായി വലിയൊരു മൗലിദ് സദസ്സ് സംഘടിപ്പിച്ചത് നീതിമാനായ ഭരണാധികാരിയായിരുന്ന മുളഫർ രാജാവായിരുന്നു. അത് കൊണ്ടാണ് ഇങ്ങനെ വലിയ രീതിയിലുള്ള പ്രത്യേകമായി മൗലിദ് ഹിജ് റ 300 ന്ന് ശേഷം ഉണ്ടായതെന്ന് പറയപ്പെടുന്നത് അല്ലാതെ നബി സ്വ യുടെയോ , സ്വഹാബത്തിൻ റ്റെയോ , കാലത്ത് ഉണ്ടായിട്ടില്ല എന്നല്ല ഏത് പോലെയെന്നാൽ ഉമർ റ ചെയ്ത് കാണിച്ച് പടിപ്പിച്ച് തന്നത് തന്നെ ഉദാഹരണമായി ധാരാളം മതി
ബഹു ഇമാം സുര്ഖാനി(റ)പറയുന്നു
قال الزقاني أول من احدث فعل ذلك يعني علي هذا الوجه الخاص الموجود اليوم الملك المظفر ابوسعيد صاحب اربل
ഇന്ന്‍ കാണുന്ന രീതിയില്‍ നബിദിന പരിപാടി വിപുലീകരിക്കപ്പെട്ടത് ഇര്ബല്‍ ചക്രവര്‍ത്തിയായ മുളഫ്ഫര്‍ രാജാവായിരുന്നു.
��قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059)
... ഹാഫില്‍ ഇബ്ന്‍ കസീര്‍ (റ) മുളഫ്ഫര്‍ രാജാവിന്‍റെ ചരിത്രം പറയുന്നത് അദ്ദേഹം അബീഉല്‍അവ്വയില്‍ വലിയ സമ്മേളനം നടത്തി മൌലിദ് കഴിക്കുന്ന ആളായിരുന്നു മാത്രമല്ല അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിത ,നടപടി ക്രമങ്ങള്‍ പ്രശംസിക്കപെട്ട ആളും ആരാലും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ അധികാരത്തില്‍ തുടര്‍ന്ന ആളുമാണ് .
قال سبط بن الجوزي في مرآة الزمان حكي لي بعض من حضر سماط المظفر في بعض المولد انه عد فيه خمسة ألاف رأس غنم شواء وعشرة ألاف دجاجة ومأئة فرس ومأئة الف زبدية وثلاثين الف صحن حلوي وكان يحضر عنده في المولد اعيان العلماء والصوفيةفيخلع عليهم ويطلق لهم البخور (جواهر البحار 3/1122)
ബഹു ഇബ്ന്‍ അല്‍ ജൌസി അവിടത്തെ "മിര്‍ആത്ത്സ്സമാന്‍ "എന്ന കിത്താബില്‍ മുളഫ്ഫര്‍ രാജാവിന്‍റെ മൌലിദ് സദസ്സില്‍ പങ്കെടുത്ത ആളെ ഉദ്ധരിച്ച് കൊണ്ട് പറയുന്നു അവിടെ (ഭക്ഷണത്തിന്നായി )അയ്യായിരം ആട് ,പതിനായിരം കോഴി,നൂര്‍ കുതിര ഒരു ലക്ഷം നെയ് പാത്രം മുപ്പതിനായിരം മധുര പലഹാര പാത്രം എന്നിവ കണ്ടാതായി രേഖപ്പെടുത്തുന്നു അതോടു കൂടി ആ സദസ്സില്‍ പണ്ഡിതരും സുഫികളും മറ്റ് മഹാന്മാരും പങ്കെടുത്തിരുന്നു.
ഹിജ്റ 300 ന് മുമ്പുള്ള മഹാൻമാർ ആ രീതയിലുള്ള മൗലിദ് നടത്തിയില്ല എന്ന് മാത്രമാണ് അത് കൊണ്ടുദ്ദേശ്യം.
ആമിന ബീവി (റ) റസൂല്‍ (സ) യെ ഗര്‍ഭംധരിച്ചതു റജബ് മാസത്തിലാണ് എന്നത് മുജാഹിദുകൾ കരുതുംപോലെ മങ്കൂസ് മൌലിദിൽ മാത്രം ഉള്ള കാര്യമല്ല..
{وقال سهل بن عبد الله التسترى فيما رواه الخطيب البغدادى الحافظ: لما أراد الله تعالى خلق محمد- صلى الله عليه وسلم- فى بطن أمه آمنة، ليلة رجب، وكانت ليلة جمعة}
ഹിജ്ര: 283 നില്‍ വഫാതായ ഇമാം അബ്ദുല്ലാഹി അത്തസ്തരീ (റ), ഹിജ്ര: 463 നില്‍ വഫാതായ ഇമാം ഹാഫിള് ഖതീബുല്‍ ബഗ്ദാദി (റ), ഈ വിഷയം തന്നെ ഉദ്ധരിക്കുന്ന ഇമാം ദിയാരില്‍ ബകരീ (റ), ഇമാം സര്‍ക്കാനീ (റ), ഇമാം ഖാസ്തല്ലാനി ഇവരെക്കെ യാണ് ഈ വഹാബീ മൌലവിമാര്‍ ചോദ്യം ചെയ്യുന്നത്!!!
റഫറൻസ്;
( المواهب اللدنية بالمنح المحمدية -1/72 )
( تاريخ الخميس في أحوال أنفس النفيس - 1/185)
( شرح الزرقاني - 1/194)
ഇനി റജബ് മാസം ഗർഭ ധാരണം നടന്നാൽ പ്രസവം റബീഉൽ അവ്വലിൽ നടക്കില്ലേ?? ദീനി വിവരമോ ഇല്ല.. എന്നാൽ പിന്നെ അല്പം സയൻസ് എങ്കിലും അറിയണ്ടേ??
ഗർഭധാരണത്തിൻ റ്റെ കാലഘട്ടം അറിയില്ലെങ്കില്‍ ഒന്ന് സ്വന്തം ഭാര്യയെയോ അല്ലെങ്കില്‍ ഉമ്മയെയോ വിളിച്ചു ചോദിച്ചാല്‍ തന്നെ സംശയം തീരും.. ആരും പത്ത് കലെണ്ടര്‍ മാസം പൂര്‍ത്തിയാക്കി പ്രസവിക്കില്ല.. ഒരു പൂര്‍ണ ഗര്‍ഭം എന്ന് പറയുന്നത് ഒമ്പത് മാസവും ഏഴു ദിവസവും ആണ് (അല്ലെങ്കില്‍ ഒമ്പത് മാസവും ഒമ്പത് ദിവസവും എന്നും കണക്കുകള്‍ ഉണ്ട്). ഇതൊക്കെ മെഡിക്കല്‍ സയൻസിൻ റ്റെ കണക്കുകളാണ്.. ഞാന്‍ ഇരുന്നു കുത്തിക്കുരിച്ചുണ്ടാക്കിയതല്ല.
അണ്ഡസംയോജനം നടന്ന് മൂന്നാഴ്ചക്കകം കുഞ്ഞിൻ റ്റെ തലച്ചോറ്, നട്ടെല്ല്, ഹൃദയം തുടങ്ങി മറ്റെല്ലാഅവയവങ്ങളും രൂപപ്പെടാന്‍ തുടങ്ങും. അഞ്ചാഴ്ചയാകുമ്പോഴേയ്ക്കും ഹൃദയമിടിപ്പ് തുടങ്ങും. ഏഴാഴ്ചയാകുമ്പോള്‍ പൊക്കിള്‍കൊടി പ്രത്യേക്ഷപ്പടുന്നു. 40 ആഴ്ചകളാണ് ഗര്‍ഭസ്ഥശിശുവിൻ റ്റെ വളര്‍ച്ചാകാലം. 36 ആഴ്ചകള്‍ക്കുശേഷം പ്രസവിക്കുന്ന കുഞ്ഞുങ്ങളെല്ലാം പൂര്‍ണവളര്‍ച്ചയെത്തിയവയായിരിക്കും. 36 ആഴ്ചകള്‍ പൂര്‍ത്തിയാകാന്‍ എട്ടു മാസം പിന്നിട്ടാല്‍ മതി.. നേരത്തെ ഞാന്‍ പറഞ്ഞ ഒമ്പത് മാസവും ഏഴു ദിവസവും ആയാൽ 40 ആഴ്ച പൂര്‍ത്തിയാകും..
റജബ് മാസം ആദ്യ വാരത്തില്‍ ഗര്‍ഭധാരണം സംഭവിച്ചാല്‍ തന്നെ തുടര്‍ന്ന് വരുന്ന മാസങ്ങളുടെ ആദ്യ വാരങ്ങള്‍ എത്തിയാല്‍ ഓരോ മാസം പൂര്‍ത്തിയാകും, അതായതു;
ശ'അബാന്‍ ആദ്യ വാരം കഴിഞ്ഞാല്‍ രണ്ടാം മാസത്തില്‍ കടന്നു, റമദാന്‍, ശവ്വാല്‍, ദുൽഖ അ്ദ്, ദുല്‍ഹിജ്ജ, മുഹറം, തുടര്‍ന്ന് സഫര്‍ എത്തിയാല്‍ തന്നെ എട്ടാം മാസത്തില്‍ കടന്നു പിന്നെ റബീഉല്‍ അവ്വല്‍ എത്തിയാല്‍ ഒമ്പതാം മാസം ആയി..
റജബ് - ഒന്നാം മാസം
ശഅബാന്‍ - 2 മാസം
റമളാന്‍ - 3 മാസം
ശവ്വാല്‍ - 4 മാസം
ദുല്ഖഅദ് – 5 മാസം
ദുല്‍ഹജ്ജ് – 6 മാസം
മുഹറം – 7 മാസം
സഫര്‍ - 8 മാസം
റബീഉല്‍ അവ്വല്‍ - 9 മാസം
ഒമ്പതാം മാസം പ്രസവിക്കുന്ന എല്ലാ കുട്ടിയും പൂര്‍ണവളര്‍ച്ച എത്തി പ്രസവിച്ചതയാണ് കണക്കു കൂട്ടുക.. അതില്‍ കുറഞ്ഞാല്‍ തന്നെയും പ്രസവിച്ചുകൂട എന്നില്ല.. അങ്ങനെ പ്രസവിക്കുന്ന കുട്ടികളെ ചാപ്പിള്ളകള്‍ എന്നും വിളിക്കാറില്ല.. ഇതൊക്കെ പറഞ്ഞു തന്നാലും തലയ്ക്കു കയറുന്നില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാന്‍?? ഇനി ആ തല കീറിമുറിച്ചു അതിൽ വിവരം കുത്തിനിറക്കാൻ ഞങ്ങളെ കൊണ്ട് പററില്ലല്ലോ..?
മഹാനായ സ്വഹീഹ് ബുഖാരിക്ക് ആധികാരിക വ്യാഖ്യാനമെഴുതിയ ഇർഷാദുസ്സാരിയുടെ രചയിതാവ് ഇമാം അല്ലാമാ ഖസ്ത്വല്ലാനി (റ) അവിടത്തെ അൽ മവാഹിബുല്ലദുന്യയിൽ 3 കാരണങ്ങള്‍ കൊണ് ട് സ്ഥിരപ്പെടുത്തുന്നത് നോക്കൂ…
ليلةمولده عليه االسلام افضل من ليلة القدر من وجوه ثلاثة
احدها ان
ليلة المولد ليلة ظهوره صلى الله عليه وسلم وليلة القدر معطاة له ومااشرف بظهور دات المشرف من اجله اشرف مماشرف بسبب ما
اعطيه ولا نزاع في دالك فكانت ليلة المولد افضل من ليلة القدر
..الثاني ان ليلة القدر شرفت بنزول المﻻءكة فيها وليلة المولد شرفت بظهوره صلى الله عليه وسلم ومن شرفت به ليلة المولد افضل ممن شرفت بهم ليلة القدر على الاصح المرتضى فتكون ليلةالمولد افضل
.. الثالث ان ليلة القدر وقع فيها التفضيل على امة محمد صلى الله عليه وسلم وليلة المولد الشريف وقع التفضيل فيها على سائرالموجودات فهوالدي بعثه الله عزوجل رحمة للعالمين فعمة به النعمة على جميع الخﻻئق فكانت ليلة المولد اعم فكانت افضل( المواهب الدنية :1/136
: ഇമാം ഖസ്തല്ലാനി(റ)
“3 കാരണങ്ങളാല്‍ നബി (സ) പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമാണ്.
(1) ഈ രാത്രിയില്‍ പിറന്ന നബി (സ)ക്ക് നല്‍കപ്പെട്ട ഒന്നാണല്ലോ ലൈലത്തുല്‍ ഖദ്റ്. നബി(സ)ക്ക് നല്‍കപ്പെട്ട ഒന്നിന്റെ പേരില്‍ ആദരവുണ്ടായ രാത്രിയേക്കാള്‍ ശ്രേഷ്ഠതയുണ്ടാവേണ്ടത് ആദരവിനു നിദാനമായവരുടെ പുണ്യ ദേഹം വെളിവാകല്‍ നിമിത്തം ശ്രേഷ്ഠത കൈവരിച്ച രാത്രിക്കാണല്ലോ.. ഈ വിഷയത്തില്‍ തര്‍ക്കിക്കാന്‍ വക കാണുന്നില്ല. അതിനാല്‍ നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമാണ്.
(2) മലക്കുകള്‍ ഇറങ്ങുന്നതിനാലാണ് ലൈലത്തുല്‍ ഖദ്റിന് ശ്രേഷ്ഠതയുണ്ടായത്. ലൈലത്തുല്‍ മൌലിദിന് നബി(സ) ജനിച്ചതിനാലും.. പ്രബലമായ വീക്ഷണ പ്രകാരം മലക്കുകളേക്കാള്‍ ശ്രേഷ്ഠത നബി(സ)ക്കാണ്. അപ്പോള്‍ മലക്കുകളേക്കാള്‍ ശ്രേഷ്ഠരായ നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രി മലക്കുകളുടെ ഇറക്കം മൂലം ശ്രേഷ്ഠമാക്കപ്പെട്ട ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമായി.
(3) ലൈലത്തുല്‍ ഖദ്റിന്റെ ശ്രേഷ്ഠത ഈ ഉമ്മത്തിനു മാത്രമുളളതാണ്. നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രിയിലെ ശ്രേഷ്ഠത എല്ലാ സൃഷ്ടികള്‍ക്കുമുളളതാണ്. അതിനാല്‍ ഈ രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമായി.” (അല്മവാഹിബുല്ലദുന്നിയ്യ
മൌലിദ് കഴിക്കൽ മുൻപ് പതിവില്ലാത്തതാ
അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ..
എന്നും സഘാവി പറഞ്ഞതായ് കാണുന്നതാ
അത് ഹലബി ഒന്നാം ഭാഗമിൽ നോക്കേണ്ടതാ..
തഴവ മുഹമ്മദ് കുഞ്ഞി മൌലവിയുടെ അൽ മവാഹിബുൽ ജലിയ്യ എന്ന ഗ്രന്ഥത്തിൽ നിന്നുള്ള മുകളിൽ കൊടുത്ത നാലു വരി പൊക്കിപിടിച്ച് കൊണ്ട് മുജ-ജമാദികൾ പറയാറുണ്ട്.. ഇന്നും പറഞ്ഞു വരുന്നു. കണ്ടില്ലേ ! തഴവ ഉസ്താദ് പോലും പറയുന്നു. മൌലിദ് കഴിക്കൽ പുതിയതാക്കി ഉണ്ടാക്കിയ പരിപാടിയാണെന്ന്. എന്നാൽ സത്യമെന്താണെന്ന് ഈ വരികൾക്ക് ശേഷമുള്ള വരികൾ കൂടി വായിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. അതിനവർക്ക് സമയമില്ല.
തഴവ ഉസ്താദ് തുടർന്ന് പറയുന്നത് കൂടി നമുക്ക് നോക്കാം.. അതിങ്ങനെ
മലിക്കുൽ മുളഫ്ഫർ ധീരനായൊരു രാജനാ
ഇർബർ ഭരിച്ചവരാണ് വൻധർമ്മിഷ്ഠ്നാ..
മൌലിദ് കഴിക്കാൻ ഏറ്റവും ഉത്സാഹമാ
മാസം റബീഉൽ അവ്വലെന്താഘോഷമാ
ശൈഖ്ബ്നുദഹ്‌യത്തു മൌലിതൊന്ന് രചിക്കലായ്
രാജാവിന്നത് കണ്ടേറ്റവും സന്തോഷമായ്
സമ്മാനമായ് പൊന്നായിരം നൽകുന്നതായ്
എന്നുള്ള തിബ്നുകസീർ താൻ പറയുന്നതായ്
മൌലിദ് കഴിക്കുന്നന്ന് ആടയ്യായിരം
പൊരിക്കുന്നതാണേ കോഴിയും പതിനായിരം
പാത്രങ്ങളിൽ അലുവായുമുണ്ടോരോതരം
ഉലമാക്കളനവധി ഹാജറുണ്ടന്ന്
അതുപോലെ സൂഫികൾ കൂടുമേ അതിൽ വന്ന്
പ്രത്യേകമായ് ഇവർക്കൊക്കെയും ബഹുമാനവും
നൽകുന്നതാ രാജാവ് പല സമ്മാനവും
മൌലിദ് ശരീഫോദുന്ന സമയം വന്ന്
ഇരിക്കുന്നതാ സദസിൽ മുളഫ്ഫറുമന്ന്
ചുരുക്കിപറഞ്ഞാൽ മൂന്നുലക്ഷം പൊന്നാ
പ്രതിവർഷവും മൌലിദ് കഴിക്കാനെന്നാ
ഇത് ‘അൽബിദായത്തുവന്നിഹായ’ യിൽ നോക്കണേ
ഒരുന്നൂറ്റിമുപ്പത്തേഴ് പതിമൂന്നാകണേ
നബിക്കുള്ള മൌലിദ് വീട്ടിലും ഓതേണ്ടതാ
അതിനാൽ ‘മുസ്വീബത്തൊക്കെയും’ നീങ്ങുന്നതാ
കള്ളന്റെ ശല്യം തന്നെയും ഒതുങ്ങുന്നതാ
ദാരിദ്ര്യവും നീങ്ങുന്നതായ് കാണുന്നതാ
(1)ഹർഖും (2) വബ ഇവയൊക്കെയും കാക്കുന്നതാ
കണ്ണേറ് ഹസദും നീങ്ങുവാൻ ഉതകുന്നതാ
ഇത് പോലെ തന്നെ സുയൂഥി തന്റെ വസാഇലിൽ
പറയുന്നതാ നീ നോക്ക് ശർഹുശമാഇലിൽ
ചുരുക്കത്തിൽ തഴവ ഉസ്താദ് ഇവിടെ പറയുന്നത് മൌലിദ് കഴിക്കുന്നതിന്റെ ആവശ്യകതയാണ്. വിപുലമായ രൂപത്തിൽ മൌലിദ് സംഘടിപ്പിച്ച് തുടങ്ങിയ കാലഘട്ടത്തെ കുറിച്ചും അത് സംഘടിപ്പിച്ച മഹത്തുക്കളെകുറിച്ചുമാണ്
പ്രിയ സഹോദരങ്ങളേ, വഹാബി ജമാഅത്തുകർ തെറ്റിദ്ധരിപ്പിക്കാനായി വല്ല ഉദ്ദരണിയും കട്ടു മുറിച്ചും മൌലിദ് വരികളുടെ അർഥം ദുർവ്യാഖ്യാനിച്ചും എന്തിനേറേ ഖുർആനും ഹദീസും വളച്ചൊടിച്ചും നിങ്ങളിലേക്ക് വരുമ്പോൾ അതിന്റെ യാഥാർഥ്യം അറിവുള്ളവരോട് ചോദിച്ച് മനസിലാക്കുക.. നമ്മുടെ വിശ്വാസം തകരാറിലാവാതെ നോക്കുക.. വിശ്വ പ്രവാചകർ മുഹമ്മദ് നബി (സ)യുടെ ജന്മ ദിനം എല്ലാ മുസ്‌ലിംകളും ആഘോഷിക്കുന്നു നമുക്ക് അനുഗ്രഹങ്ങളിൽ നന്ദിയും സന്തോഷവും പ്രകടിപ്പീക്കാം. ആഹ്ലാദത്തോടെ വരവേൽക്കാം റബീഉൽ അവ്വലിനെ
തഴവ ഉസ്താദ് പറഞ്ഞത് ഇന്ന് കാണുന്ന രൂപത്തിലുള്ള ആഘോഷ പരിപാടികളെ കുറിച്ചാണ്.. അല്ലാതെ മൌലിദ് ഹിജ്ര 300 ശേഷം വന്നു എന്നല്ല..
നബിദിന യോഗത്തിന് ജനകീയ മാനം വന്നതാണ് ഈ പറയപ്പെട്ട ഹിജ്ര 300ന്ന് ശേഷം.. അതിനര്ത്ഥം അതിനു മുംബ് റസൂൽ സ.അ ജനിച്ചതിന്റെ ഭാഗമായിക്കൊണ്ട് ആരും ആഘോഷിച്ചിട്ടില്ല എന്നല്ല..
അടിമസ്ത്രീയെ മോചിപ്പിച്ച
അബൂ ലഹബും നരകത്തിലെ അനുഗ്രഹവും
അബൂലഹബിന് അനുഗ്രഹം ലഭിച്ച സംഭവം അടിസ്ഥാന രഹിതമാണെന്നും, നബി (സ്വ) യുടെ ജന്മവാര്‍ത്ത അറിയിച്ച സമയം അബൂലഹബ് ഒരു അടിമ സ്ത്രീയെയും മോചിപ്പിച്ചിട്ടില്ല, പ്രത്യുത ഥുവൈബയുടെ മോചനം നടന്നത് പ്രവാചകന്റെ മക്ക യില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തിന് ശേഷം മാത്രമാണെന്നും മൌലിദ് വിരോധികള്‍ പലപ്പോഴും തട്ടിവിടാറുണ്ട്. എന്നാല്‍, സാക്ഷാല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിന്റെ പുത്രനും തന്റെ ഏറ്റം അറിയപ്പെട്ട ശിഷ്യനും, ബദ്റുല്‍ അഅ്ലാം എന്ന ഓമനപ്പേരില്‍ ഇവര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്ന ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ,് തന്റെ ‘മുഖ്തസ്വര്‍ സീറ ത്തുര്‍റസൂല്‍’ എന്ന ചരിത്ര ഗ്രന്ഥത്തില്‍ എഴുതുന്നത് കാണുക
അബൂലഹബിന്റെ അടിമസ്ത്രീ ഥുവൈബത്ത് നബി(സ്വ) തങ്ങള്‍ക്ക് മുല കൊടുത്തു. നബി(സ്വ) ജനിച്ച സന്തോഷ വാര്‍ത്ത അറിയിച്ചപ്പോള്‍ അബൂലഹബ് അവരെ സ്വത ന്ത്രയാക്കി. അത് കാരണമായി തിങ്കളാഴ്ച ദിവസം ശിക്ഷയില്‍ നിന്ന് ഇളവ് ലഭി ക്കുന്നു. ഇബ്നു ജൌസീ പറയുന്നു: “ഖുര്‍ആന്‍ ആക്ഷേപിച്ചു പറഞ്ഞ ഒരു കാഫി റിന് നബിദിനത്തില്‍ സന്തോഷിച്ചതിന്റെ പേരില്‍ ഇളവ് ലഭിക്കുന്നുവെങ്കില്‍, നബി (സ്വ)യുടെ സമുദായത്തില്‍ പെട്ട ഒരു വിശ്വാസി സന്തോഷം പ്രകടിപ്പിച്ചാലുള്ള അവ സ്ഥ എന്തായിരിക്കും? ” (പേജ് 5 & 6).
ബുഖാരിയിലും[4711]ഫത്ഹുല്‍ ബാരിയിലും [14-344]ഈ സംഭവം കാണാം. നബി(സ്വ) ജനിച്ച ദിവസം (തിങ്കളാഴ്ച) തന്നെയാണ് ആനുകൂല്യം ലഭിച്ചതെന്ന് ബുഖാരി പറയുന്നി ല്ലന്ന ആക്ഷേപം ചിലര്‍ ഉന്നയിക്കാറുണ്ട്. എല്ലാ തിങ്കളാഴ്ചയും എന്ന ഭാഗം ബുഖാ രിയിലുണ്ടോ എന്നതല്ല ഇവിടെ പ്രശ്നം. നബിയുടെ ജന്മത്തില്‍ സന്തോഷം രേഖ പ്പെടുത്തി ഥുവൈബയെ മോചിപ്പിച്ചതിന് ആനുകൂല്യം കിട്ടിയെന്നത് മാത്രമാണി വിടെ പ്രശ്നം. കിട്ടിയെന്ന് സ്ഥിരപ്പെട്ട ആനുകൂല്യം ഏതെങ്കിലുമൊരു സമയത്താ കും കിട്ടുക. ഒന്നുകില്‍ എപ്പോഴും കിട്ടുക. അല്ലങ്കില്‍ നിശ്ചിത സമയത്ത് കിട്ടുക. ഇക്കാര്യം തീരുമാനിക്കാന്‍ മറ്റു തെളിവുകള്‍ വേണം. എന്നാല്‍ എല്ലാ തിങ്കളാഴ്ച യും ഈ ആനുകൂല്യം കിട്ടിയിരുന്നുവെന്നതിന് ഫത്ഹുല്‍ ബാരിയില്‍ (വാ 1, പേ ജ് 403) തെളിവുദ്ധരിക്കുന്നുണ്ട്. സുഹൈലി (റ) അബ്ബാസ്(റ)യില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: “അബൂലഹബ് മരിച്ച് ഒരുവര്‍ഷം കഴിഞ്ഞ ശേഷം അദ്ധേഹത്തെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. അദ്ധേഹം പറഞ്ഞു. നിങ്ങളുമായുള്ള വേര്‍പാടിനു ശേഷം ഞാനൊരു സുഖവും എത്തിച്ചിട്ടില്ല. പക്ഷേ, എല്ലാ തിങ്കളാഴ്ച ദിവസവും എനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെടുന്നുണ്ട്. അബ്ബാസ്(റ) പറുയുന്നു. ഇതിന് കാരണം തിങ്കളാഴ്ച ദിവസം നബി ജനിക്കുകയും ഥുവൈബഃ ഈ സന്തോഷ വാ ര്‍ത്ത അബൂലഹബിനെ അറിയിക്കുകയും അപ്പോള്‍ അവരെ അദ്ധേഹം മോചിപ്പി ക്കുകയും ചെയ്തതാണ്.”
അബ്ബാസ്(റ) നബിയുടെ ഇളയുപ്പയാണ്. സ്വഹാബി പ്രമൂഖനാണ്. ഇവര്‍ കളവ് പറ ഞ്ഞുവെന്ന് മുസ്ലിംകള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല. അതിനാല്‍, സ്വപ്നം സത്യ മാണന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു.
സൂറതുല്‍ ഫുര്‍ഖാനിലെ 23ാം വചനത്തിലും മറ്റും പറഞ്ഞത് ഇതിനൊരിക്കലും എ തിരല്ല. അപ്രകാരം വാദിക്കുന്നത് അജ്ഞതയാണ്. അല്ലങ്കില്‍ സത്യം മറച്ചുപിടിക്ക ലാണ്. അവിശ്വാസികള്‍ ചൈത നല്ല പ്രവര്‍ത്തനങ്ങള്‍, അവരെ നരക പ്രവേശത്തി ല്‍ നിന്ന് തടയാന്‍ പര്യാപ്തമല്ലന്നാണ് മേല്‍ ആയതുകളുടെ താത്പര്യം.
ഭൌതികമായ അനുഗ്രഹങ്ങള്‍ ലഭിക്കുക, ബുദ്ധിമുട്ടുകള്‍ നീങ്ങുക, നരകത്തില്‍ ഏറ്റം ലളിതമായ ശിക്ഷ ലഭിക്കുക, ശിക്ഷയില്‍ ഇളവ് ലഭിക്കുക തുടങ്ങിയവ ആയ തിന് എതിരല്ല. അത് കൊണ്ട് തന്നെയാണ് ഇമാം ജൌസിയെപ്പോലുള്ളവര്‍ പോലും ശിക്ഷ ഇളവ് ലഭിച്ച സംഭവം അംഗീകരിച്ചതും, “ഖുര്‍ആന്‍ ആക്ഷേപിച്ചു പറഞ്ഞ ഒരു കാഫിറിന് നബിദിനത്തില്‍ സന്തോഷിച്ചതിന്റെ പേരില്‍ ഇളവ് ലഭിക്കുന്നുവെ ങ്കില്‍, നബി(സ്വ)യുടെ സമുദായത്തില്‍ പെട്ട ഒരു വിശ്വാസി സന്തോഷം പ്രകടി പ്പിച്ചാലുള്ള അവസ്ഥ എന്തായിരിക്കും? എന്ന് രേഖപ്പെടുത്തിയതും”.
നബിയെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ പേരില്‍ അബൂത്വാ ലിബിന് ഏറ്റവും ലളിതമായ നരക ശിക്ഷയാണ് ലഭിക്കുകയെന്ന് സ്വഹീഹായ ഹ ദീസ് കൊണ്ട് തന്നെ സ്ഥിരപ്പെട്ട സംഭവമാണ്. സ്വഹീഹ് മുസ്ലിമിലും മറ്റും ഇക്കാ ര്യം പറഞ്ഞിട്ടുണ്ട്.
അബൂലഹബ് കാഫിറായതോ സ്വപ്നം കണ്ടതോ ഇവിടെ പ്രശ്നമല്ല. അബൂലഹ ബിന്റെ വാക്കും സ്വപ്നം കണ്ടതും ഇവിടെ തെളിവായി എടുത്തു കാട്ടിയിട്ടുമില്ല. ഇമാം സുയൂഥി(റ) യെപ്പോലുള്ള നിരവധി പണ്ഢിതന്മാര്‍ (ശൈഖ് അബ്ദുള്ളയും ഇമാം ജൌസിയും പറഞ്ഞത് നാം കണ്ടു) പ്രധാനമായി ഉദ്ധരിച്ചിട്ടുണ്ട് എന്നത് അവി തര്‍ക്കിതമാണ്. മൌലിദാഘോഷം നിയമപരമായി തെളിയിക്കാന്‍ ഇതിന്റെ ആവശ്യ മില്ല. അതിനു മറ്റു തെളിവുകള്‍ തന്നെ ധാരാളമുണ്ട്.
എന്നാല്‍, ഇപ്പോള്‍ ഥുവൈബഃ സംഭവം കെട്ടുകഥയാണെന്നും ഹദീസല്ലന്നും പറ യുന്നവരുടെ മുന്‍കാല നേതാക്കളും അവരുടെത്തന്നെ പാക്ഷികങ്ങളും എഴുതി യത് വായിക്കുന്നത് രസകരമായിരിക്കും. എല്ലാ വിഷയങ്ങളിലുമെന്നപോലെ ഇവി ടെയും ഇവരുടെ ഇരട്ടത്താപ്പ് നമുക്ക് ദര്‍ശിക്കാവുന്നതാണ്.
മുജാഹിദുകളുടെ അനിഷേധ്യ നേതാവായ പി.കെ. മൂസ മൌലവി 1938ല്‍ എഴുതിയ അമ്മ ജുസുഇന്റെ പരിഭാഷ 227þ-ാം പേജില്‍ എഴുതിയ വരികള്‍ കാണുക:
“………..സല്‍പ്രവൃത്തികള്‍ ചെയ്യുന്നത് ആരായിരുന്നാലും അവര്‍ക്ക് പരലോകത്തുവെച്ച് അവക്കു തക്ക പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. ‘ഹാതിമുത്വാഇ’ ചെയ്തിട്ടുള്ള ഉദാരകൃത്യങ്ങള്‍കൊണ്ടും നബി(സ്വ)യുടെ ജനനത്തില്‍ അബൂലഹബ് ആഹ്ളാദം കാണിച്ചതുകൊണ്ടും അവര്‍ക്കു ശിക്ഷ അത്രത്തോളം ലഘൂകരിക്കപ്പെടുമെന്ന് ഹദീസില്‍ വന്നിട്ടുള്ളതും ഈ അവസരത്തില്‍ സ്മര്‍ത്തവ്യമാണ്.”
1938ല്‍ മൂസ മൌലവി തന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതിയപ്പോള്‍ സ്വീകാര്യമായ സംഭവം 1953 ആകുമ്പോഴേക്കും കെട്ടുകഥയായി മാറുന്നു.
അല്‍മനാര്‍ എഴുതുന്നു:
“ആളുകളുടെ ഇടയില്‍ ഒരു കെട്ടുകഥ പ്രചരിച്ചു കാണുന്നു. മോയിന്‍കുട്ടി വൈദ്യരുടെ ഹിജ്റഃ എന്ന പാട്ടില്‍ നിന്നാണ് പൊതുജനങ്ങളില്‍ അതു പ്രചരിച്ചതെന്നനു മാനിക്കാം. എന്നാല്‍ അതിലല്ല അത്ഭുതം. ഇവിടുത്തെ മതവിജ്ഞാനത്തിന്റെ കുത്തകക്കാരായി തെളിയുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ …………ന്റെ നെടുംതൂണുകളിലും കൂടി ഖുര്‍ആനിനും യഥാര്‍ഥ ചരിത്രത്തിനും ഘടകവിരുദ്ധമായ ഈ കെട്ടുകഥ പ്രചരിപ്പിക്കാന്‍ പാടുപെടുന്നതാണാശ്ചര്യം. നബി(സ്വ) യുടെ ജനനവാര്‍ത്ത അബൂലഹബിനു ആദ്യമായി അറിയിച്ച സുവൈബത്തുല്‍ അസ്ലമിയ്യ എന്ന ദാസിയെ അബൂലഹബ് സ്വതന്ത്രയാക്കി വിട്ടു. നബി ജനിച്ചതിലുള്ള സന്തോഷത്തിനാലാണ് അബൂലഹബ് അങ്ങനെ ചെയ്തത്.
അബൂലഹബിന് നരകത്തില്‍ ചില പ്രത്യേക ആനുകൂല്യങ്ങള്‍ തന്നിമിത്തമുണ്ട്. ഇതൊക്കെയാണ് ആ കെട്ടുകഥയുടെ ചുരുക്കം. നബിതിരുമേനിയുടെ ജന്മദിനം പ്രമാണിച്ച് ഇന്നു മുസ്ലിംകള്‍ ചെയ്തുവരാറുള്ള അനാചാരങ്ങള്‍ക്കു തെളിവായിട്ടാണ് ഈ കെട്ടുകഥ പറഞ്ഞുപരത്തുന്നത്. പ്രിയവായനക്കാരെ, സമസ്തക്കാരുടെ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതിന്റെ സാമ്പി ള്‍ നോക്കുക. മൂസക്കുട്ടി ഹാജിയുടെ മേല്‍ ജല്‍പനങ്ങള്‍ക്കു പ്രമാണയോഗ്യമായ വല്ല തെളിവുകളും കാണിക്കുവാന്‍ അദ്ദേഹത്തിനു സാധിക്കുമോ?”(അല്‍മനാ ര്‍, പുസ്തകം 3, ലക്കം 23-þ24, 1953 ഏപ്രില്‍ 5).
1956 ആകുമ്പോഴേക്ക് ഇതേ സംഭവം വീണ്ടും കളങ്കമറ്റതായി. അല്‍മനാര്‍ തന്നെ പറയട്ടെ:
“………..ഈമാനോടു കൂടിയല്ലാതുള്ള സല്‍ക്കര്‍മ്മങ്ങള്‍ക്കു പരലോകത്തു പുണ്യം ലഭിക്കുകയില്ലെന്നും അവിശ്വാസിയായിക്കൊണ്ടു ജീവിതം അവസാനിക്കുന്നവന്റെ പുണ്യകര്‍മ്മങ്ങള്‍ ഫലശൂന്യമാണെന്നും ഉള്ളതാണ്. അതും തന്നെ ഖുര്‍ആ നും ഹദീസും പലേടത്തും പ്രഖ്യാപിച്ചിട്ടുള്ളതാണ്. അവിശ്വാസിയുടെ കര്‍മ്മങ്ങള്‍ക്ക് ഫലമില്ല. അല്ലെങ്കില്‍ അവക്കു പ്രതിഫലമില്ല എന്നു പറയുന്നതിന്റെ സാരം വല്ലപ്പോഴും നരക ശിക്ഷ മുറിഞ്ഞുപോവുകയില്ലെന്നും കുഫ്റിന്റെ മുമ്പില്‍ ആ കര്‍മ്മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ് റസൂല്‍ തിരുമേനിയുടെ ജനനവാര്‍ത്ത ല ഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്കു ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുമെന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍ പെട്ടതാണ്”(അല്‍മനാര്‍ പുസ്തകം 7, ലക്കം 9þ-10, 5-12-1956).
അതായത് 1938ല്‍ യാതൊരു സംശയവുമില്ലാത്ത കളങ്കമറ്റ ഹദീസ് 1953ല്‍ എത്തിയപ്പോള്‍ സമസ്തക്കാരുടെ കെട്ടുകഥയായി. വീണ്ടും 1956ല്‍ അല്‍മനാറില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കളങ്കമറ്റതായി. 1957 ആകുമ്പോഴേക്കും ബുഖാരിയിലേത് ‘ളഈഫാ’യി മാറി. എന്നാല്‍ 1983ല്‍ അത് ഹദീസേ അല്ലെന്നായി.
റസൂല്‍(സ്വ)യുടെ ജനനത്തില്‍ സന്തോഷിച്ചു എന്നതൊഴിച്ച് അബൂലഹബിന്റെയും ഭാര്യയുടെയും മറ്റു പ്രവൃത്തികളെല്ലാം ഇക്കുട്ടര്‍ നിര്‍വഹിച്ചു വരുന്നുണ്ട്. അബൂലഹബിന്റെയും ഭാര്യയുടെയും പ്രധാന ജോലി തഞ്ചം കിട്ടുമ്പോഴെല്ലാം റസൂല്‍(സ്വ) യെ പരിഹസിക്കലും നിന്ദിക്കലുമായിരുന്നുവല്ലോ. ഇവരും ഇവരുടെ സ്ത്രീകളും തഞ്ചം കിട്ടുമ്പോഴെല്ലാം റസൂല്‍(സ്വ) യുടെ ഉമ്മയും ബാപ്പയും കാഫിറാണെന്നും നരകത്തിലാണെന്നും മറ്റും തട്ടിവിടാറുണ്ട്.
39þ-ാം വയസ്സില്‍ ആ കാക്ക മരിച്ചുപോയിരുന്നുവെങ്കില്‍ നമ്മളുമായെന്തു ബന്ധമാണുണ്ടാവുക? എന്നിട്ടല്ലേ ജനനത്തില്‍ സന്തോഷിക്കുവാന്‍! നബി(സ്വ) ഒരു ദിവസം നൂറു ദോഷമെങ്കിലും ചെയ്യുക പതിവാണ്. അല്ലാഹു അറിയിച്ചു കൊടുത്തതല്ലാതെ തന്റെ സ്വന്തം നിലക്കു പറയുന്നതെല്ലാം വിഡ്ഢിത്തങ്ങളാണ്! എന്നിങ്ങനെ പറഞ്ഞാലൊടുങ്ങാത്ത അപവാദങ്ങള്‍ പറഞ്ഞു പരത്തുക അവരുടെ പതിവായിത്തീര്‍ന്നിരിക്കുകയാണല്ലോ? ഇത്തരം മുബ്തദിഉകളുടെ ഫിത്നയില്‍ നിന്നും അല്ലാഹു(സു) സമുദായത്തെ കാത്തു രക്ഷിക്കട്ടെ. ആമീന്‍.
നബി, ഹിജ്റഃ പോയപ്പോഴാണ് ഥുവൈബയെ മോചിപ്പിച്ചതെന്ന മറ്റൊരു ജല്‍പ്പ നവും ഇക്കുട്ടര്‍ തട്ടിവിടാറുണ്ട്. എന്നാല്‍, ഇതും ചരിത്രപരമായി നിലനില്‍ക്കുന്ന തല്ല. ഹിജ്റഃ സമയത്ത് മോചിപ്പിച്ചുവെന്നത് വാഹിദിയില്‍ നിന്നാണ് ഉദ്ധരിക്കപ്പെ ടുന്നത്. വാഹിദി സ്വീകാര്യനല്ലന്ന് പ്രശസ്തരായ പണ്ഢിതന്മാര്‍ തറപ്പിച്ചു പറഞ്ഞി ട്ടുണ്ട്. ഖത്വീബുല്‍ ബഗ്ദാദിയുടെ താരീഖു ബഗ്ദാദ് 3/ 13,14 ഉം ദഹബിയുടെ തദ് കിറത്തുല്‍ ഹുഫ്ഫാള് 1/348 ഉം ഇക്കാര്യം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ ഹിജ്റഃ പോയപ്പോഴാണ് മോചിപ്പിച്ചെതെന്ന് പറയാന്‍ പ്രബലമായ ഒരു തെളിവുമില്ല.
സത്യത്തിൽ നമുക്ക് ഒന്നേ അറിയേണ്ടതുള്ളൂൂ...
ഇമാം ഫാക്കിഹാനിയെ ഗണ്ഡിക്കുന്ന സുയൂത്തി ഇമാമിന്റെ പക്ഷത്താണോ നിങ്ങൾ അതോ മറു ചേരിയിലോ...
രണ്ടായാലും കുടുങ്ങും കാരണം നബിതങ്ങളെ കുറിച്ച് വഹാബികൾക്ക് അംഗീകരിക്കാൻ പര്റാത്ത കാര്യങ്ങൾ ഉൾകൊള്ളിച്ച് ഒരു മൗലിദ് ഗ്രന്ഥം തന്നെ എഴുതിയ ആളാണ് ഇമാം ഫാക്കിഹാനി.
ഫാകിഹാനി(റ) നബിദിനാഘോഷത്തെ വിമര്‍ശിച്ച് സംസാരിച്ചതിനെ ഇമാം സുയൂത്വി (റ) ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. പ്രധാനമായും 5 കാര്യങ്ങളെ അടിസ്ഥാനമാക്കിയുളളതാണ് ഫാകിയാനി(റ)യുടെ വിശദീകരണം.
ഫാകിഹാനി (റ) യുടെ വാദം ഒന്ന്:-
ഈ മൌലിദ് പരിപാടിക്ക് ഖുര്‍ആനിലോ സുന്നത്തിലോ ഒരടിസ്ഥാനമുളളതായി എനിക്കറിയില്ല.
ഇമാം സുയൂത്വി (റ) യുടെ ഖണ്ഡനം---
ഇവിടെ തുടങ്ങുന്നു:
{ وَأَقُولُ: أَمَّا قَوْلُهُ: لَا أَعْلَمُ لِهَذَا الْمَوْلِدِ أَصْلًا فِي كِتَابٍ وَلَا سُنَّةٍ، فَيُقَالُ عَلَيْهِ: نَفْيُ الْعِلْمِ لَا يَلْزَمُ مِنْهُ نَفْيُ الْوُجُودِ}
തനിക്കറിയില്ല എന്നതിനാല്‍ അങ്ങനെയില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുല്‍ ഫള്ല്‍ അഹ്മദുബ്നു ഹജര്‍ (റ) സുന്നത്തില്‍ നിന്ന് അതിനൊരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമതൊരടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു.
അടിസ്ഥാനം (1)- ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) പറയുന്നു.
"മൌലിദിനൊരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയിലും, മുസ് ലിമിലും ഉളള ഒരു ഹദീസാണത്. നബി (സ) മദീനയില്‍ ചെന്നപ്പോള്‍ ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുന്നത് നബി(സ)യുടെ ശ്രദ്ധയില്‍പ്പെട്ടു. അതേപ്പററി അവരോടന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടിയിതാണ്. അല്ലാഹു ഫിര്‍ഔനിനെ മുക്കി നശിപ്പിക്കുകയും മൂസാ നബി(അ)യെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണന്ന്.. അതിനാല്‍ ആ മഹത്തായ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ച് ആ ദിവസം ഞങ്ങള്‍ വ്രതമനുഷ്ഠിക്കുന്നു.
ഒരു നിശ്ചിത ദിവസം അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാമെന്നും, ഓരോ വര്‍ഷവും ആ ദിവസം മടങ്ങി വരുമ്പോള്‍ നന്ദി പ്രകടനം ആവര്‍ത്തിക്കാമെന്നും ഈ സംഭവത്തില്‍ നിന്ന് മനസ്സിലാക്കാം. സുജൂദ്, നോമ്പ്, ദാനധര്‍മ്മം, ഖുര്‍ആന്‍ പാരായണം തുടങ്ങി ആരാധനയുടെ വിവിധ ഇനങ്ങള്‍ കൊണ്ട് നന്ദി പ്രകടിപ്പിക്കാവുന്നതാണ്. ആ ദിവസത്തില്‍ (റബീ ഉല്‍ അവ്വല്‍ 12ല്‍) ലോകത്തിനനുഗ്രഹമായ പ്രവാചകര്‍ ജനിച്ചുവെന്ന അനുഗ്രഹത്തേക്കാള്‍ വലിയ എന്ത് അനുഗ്രഹമാണുളളത്.?! അതിനാല്‍ മുഹര്‍റം 10 ല്‍ മൂസാ നബി(അ)യുടെ സംഭവവുമായി യോജിക്കാന്‍ ആ ദിവസം തന്നെ (നബി(സ)യുടെ ജന്മ ദിനം) നന്ദി പ്രകടനം നടന്നേ മതിയാവൂ.. ഈ പരിഗണന നല്‍കാത്തവര്‍ റബീ ഉല്‍ അവ്വല്‍ മാസത്തില്‍ ഏതെങ്കിലുമൊരു ദിവസം മൌലീദ് സംഘടിപ്പിക്കുന്നു. ചുലര്‍ ഇതിനേക്കാള്‍ വിശാലത കാണിച്ച് വര്‍ഷത്തില്‍ ഒരു ദിവസം മൌലിദ് സംഘടിപ്പിക്കുന്നു. അതത്ര ശരിയാണെന്നു തോന്നുന്നില്ല. ഇതുവരെ പറഞ്ഞത് മൌലിദിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.
നാം നേരത്തേ പറഞ്ഞ ഖുര്‍ആന്‍ പാരായണം, അന്നദാനം, ദാനധര്‍മ്മം, നന്മ ചെയ്യാന്‍ പ്രോല്‍സാഹനം നല്‍കുന്ന, നബി (സ)യുടെ പ്രശംസാ ഗീതങ്ങള്‍, തുടങ്ങി അല്ലാഹുവിനുളള നന്ദി പ്രകടനമായി വിലയിരുത്താന്‍ പററുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികള്‍. ആ ദിവസത്തില്‍ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ്. ഹറാമോ, കറാഹത്തോ, ഖിലാഫുല്‍ ഔലയോ ആയത് ഒഴിവാക്കണം". (അല്‍ഹാവീലില്‍ ഫതാവ 1/196)...
അടിസ്ഥാനം (2)- ഇമാം ജലാലുദ്ദീന്‍ സുയൂതി(റ) നബിദിനാഘോഷത്തിന് പ്രമാണമായി പറയുന്നത് ഈ ഹദീസാണ്. അദ്ദേഹം കുറിക്കുന്നു.
"ജന്മ ദിനാഘോഷത്തിന് മറെറാരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അനസ് (റ)ല്‍ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത ഹദീസാണത്. പ്രവാചക ലബ്ധിക്കു ശേഷം നബി(സ) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി. നബി(സ) ജനിച്ചതിന്റെ ഏഴാം നാള്‍ അബ്ദുല്‍ മുത്ത്വലിബ് നബി(സ)യുടെ അഖീഖ കര്‍മം നിര്‍വഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവര്‍ത്തിച്ചു ചെയ്യുന്ന ഒരു കര്‍മ്മമല്ല അഖീഖ. അതിനാല്‍ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി (സ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം. അതേ ലക്ഷ്യത്തിനായി നബി(സ) തന്റെ മേല്‍ സ്വലാത്തും ചൊല്ലിയിരുന്നു. ആകയാല്‍ സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്." (അല്‍ഹാവീലില്‍ഫതാവാ-1/196)
ഫാകിയാനി(റ)യുടെ വാദം രണ്ട്:-
മതത്തില്‍ അനുധാവനം ചെയ്യാവുന്നവരും പൂര്‍വികരുടെ കാലടികള്‍ പിന്തുടര്‍ന്ന് വരുന്നവരുമായ ഒരു പണ്ഡിതനും അത് ചെയ്തതായി (നബിദിനം ആഘോഷിച്ചതായി) ഉദ്ധരിക്കപ്പെടുന്നുമില്ല.. പ്രത്യുത അത് ബിദ്അത്താണ്.. അസത്യത്തിന്റെ വക്താക്കളും ശരീരേച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും പുതുതായി നിര്‍മിച്ചുണ്ടായതാണത്. ശാപ്പാട്ട് രാമന്‍മാരാണ് അത് കൊണ്ടു നടക്കുന്നത്..
ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:-
അതിവിപുലമായി മൌലിദ് പരിപാടി ആദ്യം സംഘടിപ്പിച്ചത് പണ്ഡിതനും നീതിമാനുമായ ഒരു ഭരണാധികാരിയാണെന്ന് നാം നേരത്തേ പറഞ്ഞു പോയി. അല്ലാഹുവിന്റെ സാമീപ്യം ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹം അത് സംഘടിപ്പിച്ചിരുന്നത്. പ്രസ്തുത മൌലിദ് പരിപാടിയില്‍ പണ്ഡിതന്മാരും സ്വാലിഹീങ്ങളും സംബന്ധിച്ചിരുന്നു. അവരാരും തന്നെ അതിനെ വിമര്‍ശിച്ചിട്ടില്ല. ഇബ്നു ദിഹ്’യ(റ) അത് തൃപ്തിപ്പെടുകയും മൌലിദ് പരിപാടിയുടെ പേരില്‍ രാജാവിന് ഒരു മൌലിദ് ഗ്രന്ഥം തന്നെ രചിച്ചു കൊടുക്കുകയുമുണ്ടായി. അപ്പോള്‍ മത നിഷ്ഠയുളള പണ്ഡിതന്മാര്‍ അത് അംഗീകരിക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ.. അതിനെ അവരാരും തന്നെ വിമര്‍ശിച്ചിട്ടില്ല..
ഫാകിഹാനി (റ)യുടെ വാദം 3:-
മൌലിദ് പരിപാടിയെ 5 മത നിയമങ്ങളുമായി തട്ടിച്ചു നോക്കി നാമിങ്ങനെ പറയും. ഒന്നുകില്‍ അത് വാജിബോ അല്ലെങ്കില്‍ സുന്നത്തോ അല്ലെങ്കില്‍ മുബാഹോ, അല്ലെങ്കില്‍ കറാഹത്തോ അല്ലെങ്കില്‍ ഹറാമോ ആകണം. അത് വാജിബല്ലെന്ന കാര്യം മുസ്ലിംകളുടെ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാല്‍ അത് സുന്നത്തുമല്ല. കാരണം ഉപേക്ഷിക്കുന്നതിന്റെ മേല്‍ ആക്ഷേപിക്കാതെ മതം തേടുന്ന കാര്യമാണ് സുന്നത്ത്. എന്റെ അറിവനുസരിച്ച് ഇതിന് മതം അനുവാദം നല്കുകയോ സ്വഹാബത്തോ താബിഉകളോ മത നിഷ്ഠയുളള പണ്ഡിതന്മാരോ അത് ചെയ്തിട്ടുമില്ല.
ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:-
മൌലിദാഘോഷം സുന്നത്താകാനും തരമില്ല, കാരണം മതം തേടിയ കാര്യമാണ് സുന്നത്ത് എന്ന ഫാകിഹാനി (റ)യുടെ പരാമര്‍ശത്തോട് ഇങ്ങനെ പ്രതികരിക്കാം. സുന്നത്തായ കാര്യത്തെ തേടുന്നത് ചിലപ്പോള്‍ വ്യക്തമായ പരാമര്‍ശത്തിലൂടെയും ചിലപ്പോള്‍ ഖിയാസിലൂടെയും ആവാം. മൌലിദാഘോഷത്തില്‍ വ്യക്തമായ പരാമര്‍ശത്തിലൂടെ തേട്ടം വന്നിട്ടില്ലെങ്കിലും ഇനിപ്പറയാന്‍ പോകുന്ന രണ്ട് അടിസ്ഥാനങ്ങളുടെ മേല്‍ ഇതിനെ താരതമ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തേട്ടമുണ്ട്. (മൌലിദാഘോഷത്തിന്റെ പ്രമാണം ഖിയാസാണെന്നര്‍ത്ഥം.)
ഫാകിഹാനി (റ)യുടെ വാദം നാല്:-
അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന് മുസ്ലിംകള്‍ ഏകോപിച്ച കാര്യമാണ്. അതിനാല്‍ അത് കറാഹത്തോ, ഹറാമോ ആകാനേ തരമുളളൂ.. ഇത്തരുണത്തില്‍ രണ്ടായി വിഭജിച്ചു വേണം അതേക്കുറിച്ച് സംസാരിക്കാന്‍..
(1)ഒരാള്‍ തന്റെ സ്വത്തെടുത്ത് തന്റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും ബന്ധു മിത്രാദികള്‍ക്കും വേണ്ടി മൌലിദാഘോഷം സംഘടിപ്പിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ യാതൊന്നും ആ സമ്മേളനത്തില്‍ അവര്‍ ചെയ്യുന്നില്ല. അതിന്റെ ഭാഗമായി യാതൊരു കുററവും അവര്‍ പ്രവര്‍ത്തിക്കുന്നുമില്ല. കറാഹത്തായ ബിദ്അത്താണെന്നും മോശമാണെന്നും നാം പറഞ്ഞത് ഇതിനെക്കുറിച്ചാണ്.
ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം----
"അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന് മുസ്ലിംകള്‍ ഏകോപിച്ച കാര്യമാണ്" എന്ന അദ്ദേഹത്തിന്റെ സംസാരം അംഗീകരിക്കാന്‍ കഴിയില്ല. കാരണം ബിദ്അത്ത് ഹറാമിലും കറാഹത്തിലും പരിമിതമല്ല. മറിച്ച് മുബാഹായും സുന്നത്തായും വാജിബായുമൊക്കെ അത് വരാം. തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത് എന്ന ഗ്രന്ഥത്തില്‍ ഇമാം നവവി (റ) പറയുന്നു. നബി (സ)യുടെ കാലത്ത് അറിയപ്പെടാത്ത ഒരു കാര്യം പുതുതായി ഉണ്ടാക്കലാണ് ബിദ്അത്ത്. അത് നല്ലതായും മോശമായതായും വരും. അല്‍ കവാഇദ് എന്ന ഗ്രന്ഥത്തില്‍ ശൈഖ് ഇസ്സിദ്ദീനിബ്നു അബ്ദിസ്സലാം (റ) പറയുന്നു. ബിദ്അത്ത് വാജിബ്, ഹറാമ്, കറാഹത്ത്, സുന്നത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി ഓഹരിയാകും. ഒരു ബിദ്അത്ത് അഞ്ചില്‍ ഏതില്‍ പെട്ടതാണെന്ന് അറിയാനുളള മാര്‍ഗം ശരീഅത്തിന്റെ പൊതു തത്വങ്ങളുമായി അതിനെ തട്ടിച്ചു നോക്കലാണ്. നിര്‍ബന്ധമാകാനുളള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് നിര്‍ബന്ധവും ഹറാമിന്റെ നിയമങ്ങളില്‍ ഉള്‍പ്പെടുന്നുവെങ്കില്‍ അത് ഹറാമും, സുന്നത്താകാനുളള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് സുന്നത്തും, കറാഹത്തിന്റെ നിയമങ്ങളില്‍ അത് കടന്നു വരുന്നുവെങ്കില്‍ അത് കറാഹത്തും മുബാഹിന്റെ നിയമങ്ങളില്‍ കടന്നു വരുന്നതാണെങ്കില്‍ അത് മുബാഹും ആണെന്ന് മനസ്സിലാക്കാം. ഇവയില്‍ ഓരോന്നിനും അദ്ദേഹം ഉദാഹരണങ്ങളും വിശദീകരിക്കുന്നുണ്ട്. സുന്നത്തായ ബിദ്അത്തിന് പല ഉദാഹരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മദ്രസകളും അതിര്‍ത്തിയിലെ സൈന്യ സങ്കേതങ്ങളും നിര്‍മ്മിക്കുന്നതും തറാവീഹ് നമസ്കാരവും തസ്വവ്വുഫിന്റെ അഗാധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് വാദ പ്രതിവാദങ്ങള്‍ സംഘടിപ്പിക്കുന്നതും അതിന്റെ ഉദാഹരണങ്ങളായി വിശദീകരിച്ചിട്ടുണ്ട്.
ശേഷം ഇമാം സുയൂത്വി (റ) തുടരുന്നു.
"മനാഖിബുശ്ശാഫിഈ" എന്ന ഗ്രന്ഥത്തില്‍ ഇമാം ശാഫിഈ (റ)യെ ഉദ്ധരിച്ച് ഇമാം ബൈഹഖി (റ) രേഖപ്പെടുത്തുന്നു. "പുതുതായുണ്ടായ കാര്യങ്ങള്‍ രണ്ടിനമാണ്. ഒന്ന്- ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായി ഉണ്ടാക്കപ്പെട്ടത്. ഈ ബിദ്അത്ത് പിഴച്ചതാണ്. രണ്ട്- മേല്‍ പറയപ്പെട്ട ഒന്നിനോടും എതിരല്ലാത്ത നിലയില്‍ പുതുതായി ഉണ്ടാക്കപ്പെട്ട നല്ല കാര്യങ്ങള്‍. ഇത് ആക്ഷേപാര്‍ഹമായ ബിദ്അത്തല്ല. റമളാനിലെ തറാവീഹിനെ കുറിച്ച് ഇത് നല്ല ബിദ്അത്താണെന്ന് ഉമര്‍(റ) പ്രസ്താവിച്ചുവല്ലോ. അത് മുമ്പുണ്ടായിരുന്നില്ലെന്നാണ് ഉമര്‍(റ) ഉദ്ദേശിക്കുന്നത്. അത് ഉണ്ടായപ്പോള്‍ മേല്‍ പറഞ്ഞ ഒരു പ്രമാണത്തോടും വിയോജിക്കല്‍ അതിലില്ല താനും"... ഇതുവരെയുളളത് ഇമാം ശാഫിഈ (റ)യുടെ സംസാരമാണ്.
"അപ്പോള്‍ അത് മുബാഹാകാനും തരമില്ല" എന്നു തുടങ്ങുന്ന ശൈഖ് ഫാകിയാനി(റ)യുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി. കാരണം മൌലിദാഘോഷം ഖുര്‍ആനിനോടോ, സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരല്ല. അതിനാല്‍ ഇമാം ശാഫിഈ (റ)യുടെ പ്രസ്താവനയില്‍ പറഞ്ഞതു പോലെ അത് ആക്ഷേപിക്കപ്പെടുന്ന ബിദ്അത്തല്ല. മറിച്ച് ആദ്യ കാലത്ത് അറിയപ്പെട്ടിട്ടില്ലാത്ത നല്ല കാര്യത്തില്‍ പെട്ടതാണത്. കാരണം തെററ് കുററങ്ങളില്‍ നിന്നെല്ലാം മുക്തമായ അന്നദാനം നല്ല കാര്യമാണല്ലോ.. അതിനാല്‍ ഇബ്നു അബ്ദിസ്സലാമി(റ)ന്റെ പ്രസ്താവനയില്‍ പറഞ്ഞതു പോലെ സുന്നത്തായ ബിദ്അത്തുകളില്‍ പെട്ടതായി വേണം അതിനെ കാണാന്‍.
ഫാകിഹാനി (റ) തുടരുന്നു.
(2) അക്രമം പ്രവേശിച്ച മൌലിദാഘോഷമാണ് രണ്ടാമത്തേത്. ഒരാള്‍ അതിനു വേണ്ടി പണം നല്കുന്നത് മനസംതൃപ്തിയോടെയല്ല. അക്രമത്തിന്റെ വേദന നിമിത്തം കൊടുക്കുന്നവന്റെ മനസ്സ് വേദനിക്കുന്നു. എങ്ങനെ കൊടുക്കാതിരിക്കുമെന്ന ലജ്ജ കാരണം തരുന്നത് സ്വീകരിക്കുന്നത് വാളു കൊണ്ട് പണം വാങ്ങുന്നതിനു തുല്യമാണെന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. വിനോദായുധങ്ങളുപയോഗിച്ചുളള പാട്ടുകളും, യുവതികളുടെ സാന്നിദ്ധ്യവും പുരുഷന്മാര്‍ അംറദീങ്ങളുമായും നാശക്കാരികളായ സ്ത്രീകളുമായും ഒരുമിച്ചു കൂടലും കൂടിയുണ്ടായാല്‍ പറയാനുമില്ല. യുവതികള്‍ പുരുഷന്മാരുമായി കൂടിക്കലര്‍ന്നോ അവരിലേക്ക് വെളിവായോ എങ്ങനെയായാലും തെററു തന്നെ.. ആടിക്കുഴഞ്ഞും ചാഞ്ഞും ചരിഞ്ഞുമുളള നൃത്തങ്ങളും വിനോദത്തില്‍ മുഴുകലും ആഖിറം മറന്നു പോകലും കൂടി വരുമ്പോള്‍ പറയാനുമില്ല...
ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം---
രണ്ടാമതായി ഫാകിഹാനി പറഞ്ഞ കാര്യം ശരിയാണ്. എന്നാല്‍ മൌലിദാഘോഷത്തിലേക്ക് വന്നു ചേര്‍ന്ന നിഷിദ്ധമായ കാര്യങ്ങളുടെ പേരിലാണ് അത് നിഷിദ്ധമായത്. നബിദിനത്തില്‍ സന്തോഷ പ്രകടനം നടത്താനായി സമ്മേളിക്കുക എന്ന നിലയ്ക്കല്ല.. തന്നെയുമല്ല, ഇത്തരം കാര്യങ്ങള്‍ ജുമായ്ക്കു വേണ്ടി സമ്മേളിക്കുമ്പോള്‍ ഉണ്ടായാലും അവ മോശം തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍ ജുമുഅയ്ക്കു വേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പററില്ലെന്ന കാര്യം വ്യക്തമാണല്ലോ. റമളാന്‍ മാസത്തില്‍ ജനങ്ങള്‍ തറാവീഹ് നമസ്കാരത്തിനു വേണ്ടി സമ്മേളിക്കുമ്പോള്‍ ഇവയില്‍ ചിലതുളളതായി നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളുടെ പേരു പറഞ്ഞ് തറാവീഹിനു വേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പററുമോ..ഒരിക്കലും പററില്ല. അപ്പോള്‍ നമുക്ക് പറയാനുളളതിതാണ്. നബിദിനത്തില്‍ സന്തോഷ പ്രകടനം നടത്തുന്നതിനായി സമ്മേളിക്കുന്നത് സുന്നത്തും ആരാധനയുമാണ്. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തെററായ കാര്യങ്ങള്‍ ആക്ഷേപാര്‍ഹവും തടയപ്പെടേണ്ടതുമാണ്...
ഫാകിഹാനി(റ)യുടെ വാദം അഞ്ച്----
നബി (സ) ജനിച്ച മാസമായ റബീ ഉല്‍ അവ്വലില്‍ തന്നെയാണല്ലോ നബി (സ) വഫാത്തായതും. അതിനാല്‍ ദുഖിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ മാസത്തില്‍ സന്തോഷിക്കാന്‍ വക കാണുന്നില്ല..
ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം----
ഇതിനു പറയാനുളള മറുപടിയിതാണ്.. നബി(സ)യുടെ ജനനം നമുക്ക് വലിയ അനുഗ്രഹവും അവിടുത്തെ വഫാത്ത് നമുക്ക് വലിയ മുസീബത്തുമാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടനം നടത്താനും മുസീബത്ത് വരുമ്പോള്‍ ആത്മ സംയമനം പാലിക്കാനും ക്ഷമിക്കാനുമാണ് ഇസ്ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചാല്‍ അതിന്റെ പേരില്‍ സന്തോഷിച്ചും നന്ദി പ്രകടിപ്പിച്ചും അഖീഖ അറുക്കാന്‍ ഇസ്ലാം നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം മരിക്കുമ്പോള്‍ അറവു നടത്താനോ മറേറാ ഇസ്ലാം നിര്‍ദേശിക്കുന്നില്ല. മറിച്ച് നിയാഹത്തും പൊറുതി കേട് കാണിക്കുന്നതും ഇസ്ലാം വിലക്കുകയാണ് ചെയ്തിരിക്കുന്നത്. അപ്പോള്‍ റബീ ഉല്‍ അവ്വല്‍ മാസത്തില്‍ നബി (സ)യുടെ ജന്മത്തില്‍ സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നല്ല കാര്യമാണെന്നും നബി (സ)യുടെ വിയോഗത്തിന്റെ പേരില്‍ ദു:ഖാചരണം നടത്തുന്നത് ശരിയല്ലെന്നും ശരീഅത്തിന്റെ പൊതു നിയമങ്ങള്‍ അറിയിക്കുന്നു. ഹുസൈനി (റ)നെ വധിച്ച ദിവസം ദു:ഖാചരണമായി റാഫിളിയ്യത്ത് ആചരിക്കുന്നതിനെ ആക്ഷേപിച്ച് ഇബ്നു റജബ് (റ) "ലത്വാഇഫ്" എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറഞ്ഞതു കാണാം.. "അമ്പിയാക്കള്‍ക്ക് മുസീബത്തെത്തുകയും അവര്‍ മരണപ്പെടുകയും ചെയ്ത ദിവസത്തില്‍ പോലും ദു:ഖാചരണം നടത്താന്‍ അല്ലാഹു കല്പിച്ചിട്ടില്ല. അപ്പോള്‍ അവരേക്കാള്‍ താഴെയുളളവരുടേത് ആചരിക്കുന്നത് എങ്ങനെ കല്പിക്കപ്പെടും.."(അല്‍ ഹാവീലില്‍ ഫത്താവാ 1/190 - 193)
ഇതാണ് ഫാകിഹാനിയില്‍ നിന്നും ഇമാം സുയൂത്തി ഉദ്ദരിച്ചതും അക്കമിട്ടു മറുപടി നല്‍കിയതിന്‍റെ പ്രസക്തഭാഗം... ഇവയൊക്കെ മൂടി വെച്ച് ഫാകിഹാനിയില്‍ നിന്നും ഉദ്ദരിക്കുന്നവര്‍ക്ക് അറിയില്ല, സത്യത്തില്‍ ഫാകിഹാനിയുടെ ഈ രിസാല ഇമാം സുയൂത്തിയുടെ ഗ്രന്ഥത്തിലൂടെ അല്ലാതെ ഈ ലോകത്തേക്ക് പ്രകാശിതമായിട്ടില്ല, ഇമാം സുയൂത്വി അത് മറച്ചു വച്ചിരുന്നെങ്കില്‍ ഇന്ന് ഇത് ഇവര്‍ക്ക് ലഭിക്കുമായിരുന്നില്ല. അദ്ദേഹം നീതിയോടെ അതിനെ സമീപിച്ചപ്പോള്‍ മഹാനോട് ഇവര്‍കാട്ടുന്നത് അനീതിയാണെന്ന് പറയേണ്ടല്ലോ...
ശേഷം സച്ചരിതരായ ഒരുപാട് ഇമാമീങ്ങലില്‍നിന്നും അദ്ദേഹം ഉദ്ദരിക്കുന്നുണ്ട്.
നബി തങ്ങൾ ജനിച്ചതെന്നാണെന്നു പോലുമറിയാതെ തമ്മിലടിക്കുന്ന വഹാബീ മൗലവിമാർ👇👇👇
. https://youtu.be/RyP1Gpwn8o4
1. ഇമാം അബൂ ശാമ (റ) (ഹിജ്‌റ 7-ാം നൂറ്റാണ്ട്) പറയുന്നു: ഇവയെല്ലാം (മുമ്പ് പറയപ്പെട്ട നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍) ദരിദ്രര്‍ക്ക് ഗുണം ചെയ്യുകയെന്നതോടൊപ്പം തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രകടനമാണ്. ലോകാനുഗ്രഹിയായി അല്ലാഹു നിയോഗിച്ച റസൂല്‍ തിരുമേനി (സ്വ)യെ സൃഷ്ടിച്ചതിലൂടെ അല്ലാഹു ചെയ്ത അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കലുമാണത്. (അല്‍ ബാഇസു അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ്).
2. ഹാഫിളുബ്‌നു നാസിറുദ്ദീന്‍ ദിമശ്ഖി (8-ാം നൂറ്റാണ്ട്) നബിദിനാഘോഷത്തെ കുറിച്ച് 3 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഒന്ന്: ജാമിഉല്‍ ആസാര്‍ ഫീ മൗലിദിന്നബിയ്യില്‍ മുഖ്താര്‍. രണ്ട്: അല്ലഫ്‌ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്. മൂന്ന്: മൗരിദുസ്സാദീ ഫീ മൗലിദില്‍ ഹാദീ.
3. ഇബ്‌നു ഹജര്‍ അസ്ഖലാനി (റ)
(9-ാം നൂറ്റാണ്ട്) നബിദിനാഘോഷം സംബന്ധിച്ച ചോദ്യത്തിനു നല്‍കിയ മറുപടി ഇതായിരുന്നു.
ഭദ്രമായ ഒരു അടിസ്ഥാനത്തിന്‍മേലാണ് നബിദിനാഘോഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. (ഇമാം സുയൂത്വി: ഹുസ്‌നുല്‍ മഖ്‌സദ് ഫീ അമലില്‍ മൗലിദ്).
4. ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) (10-ാം നൂറ്റാണ്ട്) പറയുന്നു: നമ്മുടെ സമീപത്ത് നടത്തപ്പെടുന്ന മൗലിദ് പരിപാടികളധികവും സ്വദഖ, ദിക്ര്‍, സ്വലാത്ത്, സലാം എന്നീ നന്മകള്‍ അടങ്ങിയതാണ്.
5. ഇമാം ശാഹ് അബ്ദുര്‍റഹീം അദ്ദഹ്‌ലവി (12-ാം നൂറ്റാണ്ട്) പറയുന്നു: ‘ഞാന്‍ നബി(സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ചു ഭക്ഷണമുണ്ടാക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം എനിക്ക് ഭക്ഷണമുണ്ടാക്കാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അല്‍പം കടല മാത്രമേ ലഭിച്ചുള്ളൂ. അത് ഞാന്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.
ഇനിയും നിരവധി പണ്ഡിതന്മാര്‍ നബിദിനാഘോഷത്തെ അനുകൂലിക്കുകയും അതില്‍ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി കാണാന്‍ കഴിയും.
ഖുർആൻ സന്തോഷിക്കാൻ
പറഞ്ഞ റഹ്മത്തും തഫ്സീറുകളും
നബി(സ)യെ കൊണ്ട് സന്തോഷം പ്രകടിപ്പിക്കാൻ ഖുർആൻ കൽപ്പിക്കുമ്പോൾ എപ്പോഴും സന്തോഷിക്കാം എന്നായി.
നബി ജനിച്ച ദിവസത്തിൽ അത് ആയിക്കൂട എന്നതിനാണ് തെളിവ് വേണ്ടത്..!!
(6) يَا أَيُّهَا النَّاسُ قَدْ جَائتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ (57) قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ ( يونس : 58) .
ഈ ആയത്തിൽ പരാമർശിക്കപ്പെട്ട റഹ്മത്ത് കൊണ്ട് ഉദ്ധേശിക്കപ്പെടുന്നത് എന്താണ് എന്ന കാര്യത്തിൽ നിരവധി അപിപ്രായങ്ങൾ കാണാം എന്നാൽ മുഹമ്മദ് നബിയാണ് ഉദ്ധേശമെന്ന് നിരവധി പണ്ഡിതന്മാർ വെക്തമാക്കിയിട്ടുണ്ട്.
ചില തഫ്സീറുകളും ഉപോൽബലകമായ ഉദ്ധരണികളും ഹദീസുകളും ചുവടെ ചേർക്കുന്നു.
നബിദിനം ആഘോഷിക്കാം
പണ്ഡിതരുടെ ഖിയാസ്
മൗലിദാഘോഷത്തിന്ന് തെളിവായി ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസാണ് സ്വഹീഹ് ബുഖാരിയുടെ ആധികാരിക വ്യാഖ്യാതാവ് അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഖിയാസ്വ് ചെയ്യുന്നത് കാണുകഹദീസ് ചുവടെ ഉദ്ധരിക്കുന്നു
നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാകുന്നു അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒൌനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രഘടിപ്പിച്ച് നോമ്പ് നോക്കുകയാണ്""
"" ഇതിൽ നിന്നും
ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹു ചെയ്ത അനുഗ്രഹത്തിന്ന് നന്ദി പ്രകടനം നടത്തുക വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കുകയു൦ ചെയ്യുക. അതായത് അള്ളാഹു ചെയ്ത് തന്ന ഒരനുഗ്രഹത്തിന്ന് വേണ്ടിയോ അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് തട്ടി മാറ്റിയതിന് വേണ്ടിയോ ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹുവിന് ഷുക്റ് ചെയ്യാമെന്നു൦ വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കപ്പെടാമെന്നു൦ ഇതിൽ നിന്നു൦ മനസ്സിലാവുന്നു.
അതിനാൽ നബി സ യുടെ ജനന൦ എന്ന് പറയുന്ന അനുഗ്രഹത്തേക്കാൾ വലിയൊരു ഒരനുഗ്രഹം എനി ഏതുണ്ട്. അതിനാൽ നബി സ ഈ ലോകത്തേക്ക് വന്ന ദിവസമായ റബീഉൽ അവ്വൽ 12 ന് നബിദിനാഘോഷ൦ അനുവദനീയമാകുന്നു.
ആഷൂറാആ് ദിവസത്തിൽ മൂസാ നബി (അ) മി൯റ്റെ ചരിത്രവുമായി യോജിപ്പുണ്ടാവാൻ വേണ്ടിയും മുസാ നബിയെ ഫി൪അൌനിൽ നിന്നു൦ രക്ഷപ്പെടുത്തിയ ദിവസത്തിന് അവ൪ പ്രത്യേകത കൽപിച്ചത് പോലെ നബി സ ജനിച്ച ദിവസമായ റബീഉൽ അവ്വൽ 12 ന് തന്നെ നാം പ്രത്യേകം പരിഗണിച്ച് കൊണ്ട് ജ൯മദിനാഘോഷ൦ നടത്തുക എന്ന ഖിയാസ് ആകുന്നു മഹാനവ൪കൾ സ്ഥിരപ്പെടുത്തുന്നത്...
الكتاب: الحاوي للفتاوي
വീണ്ടുംസ്വഹീഹ് ബുഖാരിയിൽ നിന്ന് ഹദീസും, ഷറഹും നോക്കാം
قَالَ [ص: ١٠] عُرْوَةُ، وثُوَيْبَةُ مَوْلاَةٌ لِأَبِي لَهَبٍ: كَانَ أَبُو لَهَبٍ أَعْتَقَهَا، فَأَرْضَعَتِ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ، قَالَ لَهُ: مَاذَا لَقِيتَ؟ قَالَ أَبُو لَهَبٍ: لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ
صحيح البخاري
__________
ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തില് അദേഹത്തെ കണ്ടുവെന്നു അബ്ബാസ്(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ്(റ)നോട് പറഞ്ഞു: നിങ്ങളുമായി വേർപിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയില് ലഘൂകരണം ലഭിക്കുന്നുണ്ട്. നബി(സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തൻ റ്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താല് തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല് ബാരി 9/145)
നബി(സ്വ) ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചത് കൊണ്ടാണ് അബൂലഹബിന് നരകത്തില്‍ വിരലുകള്‍കിടയിലൂടെ തെളിനീര് ലഭിച്ചത്....!
അവിശ്വാസികൾക്ക് പോലും ഹബീബ് സ്വ യുടെ ജനനത്തിൽ സന്തോഷിച്ച കാരണം കൊണ്ട് പ്രത്യേകമായി ശിക്ഷയിൽ നിന്ന് ഇളവ് അല്ലാഹു നൽകിയെങ്കിൽ നബി സ്വ യുടെ ഉമ്മത്തായ നമ്മൾക്ക് തീർച്ചയായും അല്ലാഹു അതിലധികമായി നൽകാതിരിക്കുകയില്ല .!
നബിദിന റാലിയും
വഴി തടയലും
വഴിതടയൽ.നബിദിന റാലിയിൽ മാത്രം സംഭവിക്കുന്ന ഒരു വൻദോഷമാണ് ഈ പ്രതിഭാസം. വഴിയിൽ തടസ്സങ്ങൾ ഉണ്ടാക്കരുതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്, മുത്ത് നബിയുടെ കൽപനയാണ്, ഈമാനിന്റെ ശാഖയാണ് തുടങ്ങിയ ഉപദേശങ്ങൾ ദോഷപരിഹാരാർഥം കോരിച്ചൊരിയും ഗുണകാംക്ഷികൾ.
ഇവിടെ ശരീഅത്ത് സംരക്ഷണം എന്ന പേരിൽ എല്ലാ മുസ്.ലിം സംഘടനകളും കൂടി എത്ര റാലികൾ നടത്തി? വഴി മുടക്കരുത് എന്ന് പറഞ്ഞ ശരീഅത്ത് സംരക്ഷിക്കണം എന്നും പറഞ്ഞു നടന്ന റാലിയിൽ തന്നെ എത്ര സ്ഥലത്ത് വഴി മുടങ്ങി? കോഴിക്കോടും മലപ്പുറത്തും ഒക്കെ അന്ന് കണ്ടറിഞ്ഞത് അല്ലെ ശരീഅത്തിനോടുള്ള നമ്മുടെ പ്രതിബദ്ധത?
മുൻപ് ബാബരി മസ്ജിദ് സംരക്ഷണാർഥം എത്ര റാലികൾ സംയുക്തമായി നടത്തി? അന്ന് എത്ര വഴികൾ മുടങ്ങി?
കോഴിക്കോട് കടപ്പുറത്ത് നടന്ന മുജാഹിദ് ഐക്യപ്പെരുനാളിന് എത്ര സമയം നഗരം ബ്ലോക്കായി.
ജമാഅത്തിന്റെ iso യുടെ കുട്ടികൾതെരുവിലിറങ്ങി നടത്തുന്ന മാമാങ്കങ്ങൾ..
ജമാഅത്ത് നത്തിയ
ഓണാഘോഷറാലി..
ഒരാളുടെ പോലും വഴി മുടക്കാതെ ആയിരുന്നോ ഇവയെല്ലാം നടത്തിയത്???
ഇവിടെയൊന്നും വഴി മുടക്കൽ എന്ന മഹാപാപം കാണാത്തവർ മീലാദ് റാലിയിൽ മാത്രം ഇത് കണ്ടെത്തി ദീനീ നിലപാട് ഓര്മ്മിപ്പിക്കുന്നത് കാണുമ്പോൾ ഉദ്ദേശ ശുദ്ധി ആരായാലും സംശയിച്ചു പോകും. ശരീഅത്ത് നിയമം അതാണെങ്കിൽ മീലാദിനെന്നല്ല, ഒരു വിഷയത്തിലും ഒരു മുസ്.ലിം സംഘടനയും റാലിയോ മാര്ച്ചോ നടത്തി പോകരുത്. എല്ലാവരും സംയുക്തമായി അങ്ങനെ ഒന്ന് തീരുമാനിക്കട്ടെ. എന്തിനു മീലാദ് കാംപയിനെ മാത്രം ഒറ്റപ്പെടുത്തി ഈ വിഷയം ചര്ച്ച ചെയ്യണം??? നിയമങ്ങൾ എല്ലാ മുസ്.ലിമ്കൾക്കും ഒരു പോലെ ബാധകം ആണല്ലോ ???
ഗ്രാമാന്തരങ്ങളിലെ മദ്രസ്സയിലെ ചെറിയ കുട്ടികൾ നടത്തുന്ന വ്യാപകമായ നബിദിന റാലികൾ അത്ര വലിയ ഗതാഗത പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കാറില്ല. ഉണ്ടെങ്കിൽ തന്നെ അൽപ സമയത്തേക്ക് മാത്രം. സഹൃദയരായ കേരളീയ സമൂഹത്തിനു അതിൽ ഒരു അസ്വാരസ്യവും ഇല്ല. പിന്നെ നാം എന്തിനു ഉള്ളിൽ നിന്ന് എതിർക്കണം?
നഗരങ്ങളിൽ സംഘടിതമായി നടക്കുന്ന വലിയ റാലികൾ കുറച്ച് സമയത്തേക്ക് ഗതാഗത തടസ്സം ഉണ്ടാക്കിയേക്കാം. അതിനു മുന്കൂട്ടി അനുവാദം സംഘടിപ്പിക്കുന്നു എന്നത് കൊണ്ട് തന്നെ അത് നിയമ വിധേയവുമാണ്. മാത്രമല്ല, അധികാരികൾ ആ സമയത്തേക്ക് പുതിയ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താറും ഉണ്ട്. റാലി നടത്തുന്നവർ തന്നെ പരമാവധി വിട്ടു വീഴ്ച ചെയ്തു കൊണ്ട് തന്നെ, മറ്റുള്ളവരെ പരമാവധി ബുദ്ധിമുട്ടിക്കാതെ തന്നെയാണ് അത് നടത്താന് ശ്രമിക്കാറും ഉള്ളത്. പല പ്രസ്ഥാനക്കാരുടെയും പല മത സമൂഹങ്ങളുടെയും വകയായി ഇത്തരം പരിപാടികൾ പലപ്പോഴായി വീക്ഷിക്കുന്ന കേരളീയ സമൂഹം അതുമായി താദാദ്മ്യപ്പെട്ടിരിക്കുന്നു എന്ന് വേണം പറയാൻ. തങ്ങളുടെ സംഘടിത ശക്തി പ്രകടിപ്പിക്കാൻ വേണ്ടി മനപൂർവം നിരത്തുകൾ കയ്യടക്കി ഹുങ്ക് കാണിക്കുന്നവർ ആരായാലും ആക്ഷേപാർഹർ തന്നെ. സംശയമില്ല. അതെ സമയം പരസ്പര സഹകരണത്തോടെയും വിട്ടു വീഴ്ചയോടെയും മുന്.കൂട്ടിയുള്ള നിയമപരമായ അനുവാദത്തോടെയും റാലികൾ സംഘടിപ്പിക്കുന്നതിനെ എന്തിനു എതിർക്കണം?
നബിദിനാഘോഷം
മക്കയിലും മദീനയിലും
നബി(സ്വ)യുടെ ജന്മദിനാഘോഷം മക്കയിലും മദീനയിലും ഒരു കാലത്തും ഉണ്ടായിരുന്നില്ലെന്ന വഹാബി അവകാശവാദം വ്യാജവും അജ്ഞതയുടെ സൃഷ്ടിയുമാണ്. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു നബി(സ്വ)യുടെ ജന്മസ്ഥലം എന്ന നിലയില്‍ പ്രസിദ്ധമായ മക്കയിലെ സൂഖുല്ലൈല്‍ എന്ന സ്ഥലത്ത് പണ്ഡിതന്മാരും പൊതു ജനങ്ങളുമെല്ലാം പ്രത്യേകം സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് ഇമാം സഖാവി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി (റ) തങ്ങളുടെ ഫുയൂളുല്‍ ഹറമൈനില്‍ പറയുന്നു: അതിനു മുമ്പ് നബി(സ്വ)യുടെ ജന്മദിനത്തില്‍ ഞാന്‍ മക്കയിലുണ്ടായിരുന്നു. ജനങ്ങള്‍ നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുകയും തങ്ങളുടെ ജന്മ സമയത്തും പ്രവാചകത്വത്തിനു മുമ്പുമുണ്ടായ സംഭവങ്ങള്‍ സ്മരിക്കുകയും ചെയ്യുന്നു.
ഇസ്ലാമിൽ രണ്ട്
ആഘോഷങ്ങൾ മാത്രമോ.,?
ഇസ്ലാമിൽ 2 ആഘോഷമേ ഉളളൂൂ എന്ന് വഹാബികൾ പറയാറുണ്ട്.പ്രത്യേക ആരാധനാ കര്‍മങ്ങള്‍ നിശ്ചയിക്കപ്പെടുകയും നിരുപാധികമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ആഘോഷങ്ങള്‍ രണ്ടെണ്ണം മാത്രമാണ്. എന്നാല്‍ ചില സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളുമായി ബന്ധപ്പെട്ടും നടത്തുന്ന ആഘോഷങ്ങള്‍ ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ധാരാളമാണ്.
അതിരറ്റ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കുന്ന ചില സമയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടകാറുണ്ട്. ഒരു പക്ഷെ, പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷം ആ ദിവസങ്ങളിലായിരിക്കും. അത്തരം മുഹൂര്‍ത്തങ്ങള്‍ നാം ആഘോഷിക്കാറുമുണ്ട്. പക്ഷെ, പ്രത്യേക ആരാധന കര്‍മങ്ങള്‍ ഒന്നും ഉണ്ടാകാറില്ലെന്ന്‍ മാത്രം.
അത് പോലെ
നോക്കൂ വെള്ളിയാഴ്ച ദിവസം ഖുതുബ ഒോതുന്ന സമയത്ത് കേട്ടിട്ടില്ലെ .. “ വഈദുല്ലിൽ മുഹ്മിനീൻ” മുഹ്മിനീങ്ങള്‍ക്ക് വെള്ളിയാഴ്ച ദിവസം ഈദാണെന്ന് മുത്ത് നബി സ തന്നെ പടിപ്പിക്കുന്നു… വെള്ളിയാഴ്ച ദിവസത്തിൻ റ്റെ പ്രത്യേകത അറിയില്ലെ ആദം നബി അസ ജനിച്ചു എന്നകാരണമാകുന്നു…...
നബി(സ) മദീനയില്‍ വന്ന ദിവസം സ്വഹാബിമാര്‍ക്ക് പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷമുള്ള ദിവസമായിരുന്നെന്ന്‍ അസ്ഖലാനി ഇമാം തന്നെ രേഖപ്പെടുത്തുന്നു.. (ഫത് ഹുല്‍ ബാരി 2/443)....
അപ്പോള്‍ നബിദിനം എന്നതിലൂടെ റസൂലുല്ലാഹി സ്വ യെക്കൊൻ ട് ഒരു മുഹ്മിൻ സന്തോഷിക്കുക എന്നതിലപ്പുറം മറ്റെന്തുൻ ട് അവൻ റ്റെ ജീവിതത്തിൽ….. ഇതേ അസ്ഖലാനി ഇമാം തന്നെ നബിദിനാഘോഷം ചെയ്യണമെന്നും അത് എല്ലാ വർഷവും ആവർത്തിച്ച് വന്നാലും ചെയ്യണമെന്നും പടിപ്പിക്കുന്നു…. ഈ ഹാഫിളായ ഇമാമവർകളെ ക്കാള്‍ ബല്യ ആളായിപ്പോയോോ വാഹാബികൾ
എന്താണ് ബിദ്'അത്ത്
ബിദ്'അതിനെ രണ്ടായി വിഭജിക്കുക എന്നതാണ് പണ്ഡിത ഭാശ്യം...ഒന്ന്, ബിദ്'അതെ ഹസ്നത് (നല്ല ബിദ്'അത്)
രണ്ട്, ബിദ്'അതെ സിയാഹ് (മോശം ബിദ്'അത്)
قال الإمام الشافعي- رحمه الله المحدثات من الأمور ضربان: ما أحدث يخالف كتاباً أو سنة أو أثراً أو إجماعاً، فهذه بدعة ضلالة.وما أحدث من الخير لا خلاف لواحد من هذا، فهذه محدثة غير مذمومة.
"ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം.. ഒന്ന്, കിതാബ്, സുന്നത്, അസര്, ഇജ്മാ'അ തുടങ്ങിയ രേഖകള്‍ക്ക് നിരക്കാത്തത്. രണ്ട്, ഈ പറഞ്ഞ രേഖകളില്‍ ഒന്നിനും വിരുധമാകാത്ത വിധം പുതുതായി ഉണ്ടായ നല്ല കാര്യങ്ങള്‍. ഇവ ആക്ഷേപാര്‍ഹാമാല്ലാത്ത (നല്ല) ബിദ്'അതാകുന്നു ... (ഫതാവ സുയുത്വി 1 / 192 )..
ബഹു ഇബ്ന്‍ ഹജര്‍(റ)പറയുന്നു ما أحدث في الدين وليس له دليل عام ولا خاص يدل عليه) فتح الباري(13/254
"ശറഇന്‍റെ അടിസ്ഥാന രേഖകളില്‍ലോന്നിന്‍റെ പിന്‍ബലമുള്ള ഒരു കാര്യം ബിദ്അത്താവുകയില്ല "(ഫതഹുല്‍ ബാരി)അത് സുന്നത്താണന്ന്‍ ചുരുക്കം .
ഇബ്ന്‍ ഹജര്‍ R.A പറയുന്നു,, ഇത്തരം ബിദ്'അത് ശര'ഇന്റെ ലക്ഷണങ്ങളുമായി തട്ടിച്ചു നോക്കുകയാണ് വേണ്ടത്. എയ്തെങ്കിലും ലക്ഷ്യത്തിനു വിധേയമാണ് അവയെങ്കില്‍ നല്ലതും, ഒന്നിനും നിരക്കതതെങ്കില്‍ ചീതയും ആകുന്നു (ഫതാവല്‍ ഹദീസിയ്യ PAGE 109)
ബഹു സയ്യിദ് ശരീഫ് ജുര്‍ജാനി(റ)തന്‍റെ തഅ്ഫാത്ത് പറയുന്നു
البدعة هي الامر المحدث الذي لم يكن عليه الصحابة والتابعون ولم يكن مما اقتضاه الدليل الشرعي
"ഉത്തമ നുറ്റാണ്ടുകാരായ സ്വഹാബത്ത് ,താബിഉള്‍ എന്നിവരുടെ പാരമ്പര്യമില്ലാത്തതും ശറഈ ലക്ഷ്യങ്ങള്‍ക്ക് വിധേയമല്ലാത്തതുമാണ് ശറഈ വീക്ഷണത്തില്‍ ബിദ്അത്ത്"
ഇബ്നു തയ്മിയ്യയുടെ ഇഖ്‌തിലൌല്‍ (PAGE 255) ഇങ്ങനെ കാണാം, "ശരഇന്റെ വീക്ഷണത്തില്‍ ബിദ്'അത് എന്ന് പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാകുന്നു"....
തഫ്സീർ ഇബ്ൻ കസീർ നോക്കുക;
"ആകാശ ഭൂമികളുടെ സൃഷ്ടിപ്പുകാരന്‍” – (അല്ലാഹു)അഥവാ മുന്‍മാതൃക കൂടാതെ അവ രണ്ടിനെയും സൃഷ്ടിച്ചവന്‍.മുജാഹിദ്, സദ്‌യ്(റ) എന്നിവര്‍ പറഞ്ഞു ‘ഇത് ഭാഷയിലെ അനുയോജ്യമായ ഒരു പ്രയോഗമാകുന്നു. പുതുതായി നിര്‍മ്മിച്ച് ഉണ്ടാക്കുന്നവയെ എല്ലാം ബിദ്അത്ത് എന്ന് വിളിക്കാം എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.’ബിദ്അത്താകട്ടെ രണ്ടിനമുണ്ട്. സാങ്കേതികമായ (ശറഇയ്യായ) ബിദ്അത്തും ഭാഷാപരമായ ബിദ്അത്തും. ശറഇയ്യായ ബിദ്അത്തിനു ഉദാഹരണമാണ് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത "എല്ലാ പുതുതായി നിര്‍മ്മിച്ചവയുംബിദ്അത്താകുന്നു. എല്ലാ ബിദ്അത്തും പിഴച്ചതാകുന്നു" എന്ന ഹദീസിലെ ബിദ്അത്ത്. ഭാഷാപരമായ ബിദ്അത്തിനു ഉദാഹരണമാണ് അമീറുല്‍ മുഅമിനീന്‍ ഉമര്‍ ബിന്ഖത്താബിന്റെ(റ) പ്രയോഗം: സ്വഹാബികളെ തറാവീഹ് ജമാഅത്തിനു ഒരുമിച്ചു കൂട്ടി ആ ജമാഅത്ത് നോക്കി അദ്ദേഹം പറഞ്ഞു 'ഇത് എത്ര നല്ല ബിദ്അത്താകുന്നു'.(തഫ്സീറു ഇബ്നുകസീര്‍ - അല്‍ബഖറ:)
ഇനി ഞങ്ങൾ എന്ത് കൊണ്ട് നബിദിനാഘോഷം നടത്തുന്നു??
ഇമാം ഖസ്ഥലാനി തന്റെ പ്രസിദ്ദമായ 'അല് മുവാഹിബ്' ഇല് ഇപ്രകാരം പറയുന്നു,
والمشهور: أنه ولد "يوم الاثنين" ثاني عشر ربيع الأول، وهو قول ابن إسحاق وغيره.
റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 ഇനാകുന്നു.. ആ ദിവസമാണ് റസൂല് സ.അ ജനിച്ചത് എന്നുള്ള കാര്യം വളരെ പ്രസിദ്ദമാണ്. അതൊരു തിങ്കളാഴ്ച ദിവസമായിരുന്നു. ഇബ്ന് ഇസ്'ഹാഖു (ര) വും മറ്റുള്ള പല പണ്ഡിതന്മാരും ഈ കാര്യം രേഖപ്പെടുത്തി വെച്ചിരിക്കുന്നു..
കൂടാതെ അതെ കിത്താബിൽ തന്നെ കാണാം;
"وقيل" ولد "لاثني عشر" من ربيع الأول "وعليه عمل أهل مكة" قديمًا وحديثًا، "في زيارتهم موضع مولده في هذا الوقت" أي: ثاني عشر ربيع "
റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 ഇനാകുന്നു.. മക്കയിലെ ജനങ്ങള് അത് പിന്തുടര്ന്നിരുന്നു... അവര് അന്നേ ദിവസം റസൂല് സ.അ ജനിച്ച സ്ഥലം സന്ദര്ഷിക്കരുണ്ടായിരുന്നു..
[അല് മുവാഹിബ് അല് ലദുനിയ, Volume 1, പേജ് നമ്പര് 88]
ഇനി എന്ത് വേണം നിങ്ങള്ക്ക്???
ഖുര്ആനും സുന്നത്തും മുറുകെ പിടിക്കുന്നവര്‍ എന്ന് പുളുവടിക്കുന്ന മുജാഹിദുകളെ, സുന്നികള്‍ നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നു,
ചോദ്യങ്ങളിതാ വരുന്നു...
നബിദിനാഘോഷം പിഴച്ച ബിദ്അത്താണെന്ന മുജാഹിദ് വാദത്തിന്റെ
അടിസ്ഥാനത്തില്‍:
(1) എല്ലാ ബിദ്അത്തും പിഴച്ചതാണോ?
(2) എല്ലാബിദ്അത്തുംപിഴച്ചതാണെങ്കില്‍;
(എ) സിദ്ദീഖ്(റ)വിന്റെ ഭരണത്തില്‍ ഖുര്ആ്ന്‍ ക്രോഡീകരിച്ചു - അദ്ദേഹം മുബ്തദി ആണോ?
(ബി) ഉമര്‍(റ)വിന്റെ ഭരണത്തില്‍ റമദാനിലെ തറാവീഹ് ജമാഅത്ത് സ്ഥിരമായി നടത്താന്‍ ആരംഭിച്ചു - അദ്ദേഹം മുബ്തദി ആണോ?
(സി) ഉസ്മാന്‍(റ)വിന്റെ കാലത്ത് ജുമുഅക്ക് ഒരു ബാങ്ക് കൂടി വര്ധി്പ്പിച്ചു - അദ്ദേഹം മുബ്തദി ആണോ? അപ്പോള്‍ അതിനെ എല്ലാ സ്വഹാബികളും ചോദ്യം ചെയ്യാതെ അംഗീകരിച്ചു എന്ന് ഇമാം ബുഖാരി റിപ്പോര്ട്ട്ോ ചെയ്യുന്നു - സ്വഹാബികള്‍ എല്ലാവരും മുബ്തദിഉകള്‍ ആണോ?
(ഡി) ഖുര്ആന്‍ തെറ്റ് കൂടാതെ ഓതുവാനും മനസ്സിലാക്കുവാനും വേണ്ടി അലി(റ) നഹ് വ് എന്ന ഭാഷാ ശാസ്ത്രശാഖ ആരംഭിക്കാന്‍ ഉത്തരവ് കൊടുത്തു - അദ്ദേഹം മുബ്തദി ആണോ?
(ഇ) മുജ്തഹിദുകളായ ഇമാമുമാര്‍ മാലികി, അബൂഹനീഫ, ഷാഫിഈ, ഹമ്പലീ(റ) എന്നിവര്‍ വ്യത്യസ്തമായ നിദാനശാസ്ത്ര നിയമങ്ങള്‍ ആവിഷ്കരിച്ചു കൊണ്ട് ഖുര്ആബനും ഹദീസും വ്യാഖ്യാനിക്കാന്‍ ആരംഭിച്ചു - അവര്‍ മുബ്തദിഉകള്‍ ആണോ?
(3) എല്ലാ ബിദ്അത്തും പിഴച്ചതല്ല എന്നാണു നിങ്ങളുടെ മറുപടി എങ്കില്‍ നബിദിനാഘോഷം മാത്രം പിഴച്ച ബിദ്അത്താകുന്നതെങ്ങിനെ?
(4) നബി(സ)യുടെയും സ്വഹാബതിന്റെയും ത്വാബി ഉകളുടെയും
കാലത്തില്ലാത്തതെല്ലാം ബിദ്അത്ത് ആണോ? എങ്കില്‍ കെ എന്‍ എം എന്ന സംഘടന രൂപീകരിച്ചതിന്റെയും അതില്‍ പ്രവര്തിക്കുന്നതിന്റെയും വിധി എന്ത്? നബി(സ)യുടെ മാതൃകയുണ്ടോ? നാല് ഖലീഫമാര്‍ രൂപീകരിച്ചിട്ടുണ്ടോ? മദ്ഹബുകളുടെ ഇമാമുകളുടെ ഖൌല്‍ ഉണ്ടോ? ഉത്തമാനൂറ്റാണ്ടിലെ ആരെങ്കിലും ചെയ്തിട്ടുണ്ടോ? ഒരു ആയത്ത് കൊണ്ട് വരാമോ? ഒരു ഹദീസ് കാണിച്ചു തരാമോ?
നബിദിന വിരോധികളുടെ
ഞൊണ്ടി ന്യായങ്ങൾക്ക് വായടപ്പൻ മറുപടി
1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.
മറുപടി
('നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ഇസ്.ലാം ദീനിൽ ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ ഖുർ.ആൻ ക്രോഡീകരണം നടക്കുമായിരുന്നില്ല. ഖുർ.ആൻ ക്രോഡീകരിക്കാൻ ഉമർ(റ) ഉപദേശിച്ചപ്പോൾ അബൂബകർ(റ) ചോദിച്ചത് നബി(സ) ചെയ്യാത്തത് ഞാൻ എങ്ങനെ ചെയ്യും എന്നാണ്. അപ്പോൾ ഉമർ(റ) പറഞ്ഞത്, 'അല്ലാഹുവിനെ തന്നെ സത്യം, ഇതിൽ ഖൈർ ഉണ്ട്' എന്നാണ്. അബൂബകർ(റ) അത് അംഗീകരിക്കുകയും ചെയ്തു. അപ്പോൾ ഖൈര് ഉള്ള കാര്യമാണെങ്കിൽ നബി(സ) ചെയ്തു എന്നു സ്ഥിരീകരിക്കണമെന്നില്ല. നബിദിനാഘോഷം എന്ന പേരിൽ നടക്കുന്ന പുണ്യകർമ്മങ്ങളൊക്കെ ഖൈർ ഉള്ളതാണ്. അതു കൊണ്ട് തന്നെ അത് ചീത്ത ബിദ്.അത്തും അല്ല. ഇനി, 'നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല' എന്ന ഒരു അടിസ്ഥാനം ദീനിൽ ഉണ്ടെങ്കിൽ, കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ പിരിച്ചു വിടേണ്ടി വരും. അതൊന്നും നബി(സ) രൂപീകരിച്ചതല്ല.)
2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല.
മറുപടി
(വെള്ളിയാഴ്ചയുടെ പല മഹത്വങ്ങളിൽ ഒന്നു അത് ആദം നബി(അ)യുടെ ജന്മദിനമാണ് എന്നതാണ്. നബി(സ) വെള്ളിയാഴ്ച ജുമുഅ ദിനമായി ആചരിക്കുകയും ആചരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്)
3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.
മറുപടി
(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ രൂപീകരിച്ചിട്ടുമില്ല).
4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.
മറുപടി
(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകകളിൽ അംഗത്വമെടുത്തിട്ടുമില്ല.)
5. ഏറ്റവും നല്ല നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല.
മറുപടി
(വളരെ ശരിയാണ്, അന്നൊന്നും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളുടെ പൊടി പോലും ഉണ്ടായിരുന്നില്ല).
6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹസല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല.
(വളരെ ശരിയാണ്, അവരാരും കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകകളിൽ പ്രവർത്തിക്കാൻ ഫത്.വ കൊടുത്തിട്ടുമില്ല)
7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള തഴവ മൗലവിയുടെ പാട്ട് വളരെയധികം പ്രസിദ്ധമാണ്. തഴവയാകട്ടെ സുന്നി പണ്ഡിതനുമാണ്.
മറുപടി
(തഴവ സുന്നീ പണ്ഡിതൻ ആയതു കൊണ്ട് തന്നെയാണ് ശേഷമുള്ള വരികളിൽ വീടുകളിൽ മൗലിദ് കഴിക്കണമെന്നും അതു കൊണ്ട് കള്ളന്മാരുടെ ശല്യം ഒഴിവാകുമെന്നും പറഞ്ഞതും.)
8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമായിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?!
മറുപടി
(നബിദിനാഘോഷമെന്നാൽ, നബി(സ)യുടെ മേൽ സ്വലാത്തും സലാമും അധികരിപ്പിക്കുക, അവിടുത്തെ മദ്.ഹ് പറയുക, അവിടുത്തെ ജീവിതം, പ്രത്യേകിച്ചും ജനനം അനുസ്മരിക്കുക, അവിടുത്തെ ജീവിത സന്ദേശങ്ങൾ പ്രചരിപ്പിക്കുക, സന്തോഷ പ്രകടനമായി ഭക്ഷണം വിതരണം ചെയ്യുക എന്നിവയാണ്. ഇതിൽ എവിടെയാണ് നബി(സ)യെ പിൻപറ്റാതിരിക്കുന്നത്? ഈ പുണ്യകർമ്മങ്ങൾ റബീഉൽ അവ്വലിൽ മാത്രം പാടില്ല എന്ന വല്ല കല്പനയും ഉണ്ടോ?)
9. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുകയും നരകത്തില്‍നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി(സ)നമുക്ക് വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല.
മറുപടി
(അതിൽ കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളും ഇല്ല)
10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്)മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണം എന്നാണ് നബി(സ) ഈ സമുദായത്തെ ഉദ്‌ബോധിപ്പിച്ചത്.
മറുപടി
(അതെ, അതു കൊണ്ട് കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകൾ ഉടൻ തന്നെ പിരിച്ചു വിടണം)
11. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് നബി(സ)യുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക!
മറുപടി
(പമ്പര വിഡ്ഡിത്തം. അമലുകൾ എല്ലാം നിയ്യത്തനുസരിച്ചാണ് എന്ന ഹദീസ് ആണ് ഈ വാദക്കാർ തള്ളിക്കളയുന്നത്. റബീഉൽ അവ്വലിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുന്നത് നബി(സ) ജനിച്ചതിന്റെ പേരിലാണ്. അല്ലാതെ, മരിച്ചതിന്റെ പേരിലല്ല. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നബി(സ) മരിച്ച ദിവസം ദു:ഖം ആചരിക്കണമെന്നു കല്പനയുണ്ടോ? അതോ അന്നേ ദിവസം മറ്റു കാര്യങ്ങളുടെ പേരിൽ സന്തോഷപ്രകടനം പാടില്ലെന്നുണ്ടോ? ഉണ്ടെങ്കിൽ ആ തെളിവൊന്നു കാണട്ടെ. ശവ്വാൽ ഒന്നിനും ദുൽ-ഹിജ്ജ പത്തിനും പല മഹാന്മാരു വഫാത്തായിട്ടുണ്ട്. അതു കൊണ്ട് ഇവർ അന്നേ ദിവസം ഈദ് ആഘോഷം വേണ്ടെന്നു വെക്കുമോ???)
12. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ല എന്ന് നാം അറിയുക.
മറുപടി
(ജന്മദിനാഘോഷം പാടില്ലെന്ന് അതിൽ എവിടെയും പറഞ്ഞിട്ടില്ല)
13. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല.
(തിങ്കളാഴ്ചനോമ്പിന്റെ പ്രത്യേകത, അന്ന് എന്റെ ജന്മദിനമാണ് എന്നാണ് നബി(സ) പറഞ്ഞത്. മുസ്.ലിമിന്റെ ആഘോഷങ്ങൾ ശുക്.ര് ചെയ്യലാണ്. ഇബാദത്ത് എടുക്കലാണ്. അപ്പോൾ ഈ പറഞ്ഞത് കളവാണ്.) ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുദഫ്ഫര്‍ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുദഫ്ഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്. (മുളഫറുദ്ദീന് രാജാവ് അങ്ങനെ പല 'ബിദ്.അത്തുകളും' തുടങ്ങിയിട്ടുണ്ട്. അദ്ദേഹം അനാഥാലായങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ അവയെയും എതിർത്തോളൂ. അദ്ദേഹത്തെ കുറിച്ച് നിബിദിനവിരോധികൾ അംഗീകരിക്കുന്ന പണ്ഡിതർ തന്നെ പറഞ്ഞത് നോക്കൂ: ദഹബി പറയുന്നു:’മുഹമ്മദ് തുർക്കുമാനിയുടെ മകനായ ബക്തകിയുടെ മകനായ അലിയുടെ മകനായ അബൂസ ഈദി കൗകബിരിയുടെ മകനായ മുളഫ്ഫരുദ്ദീൻ എന്നപേരിൽ അറിയപ്പെട്ട രാജാവായിരുന്നു അദ്ധേഹം ദാനധർമം വല്ലാതെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ധാരാളം റൊട്ടി (സുമാർ:)എല്ലാദിവസവും അദ്ധേഹം വിതരണം ചെയ്തിരുന്നു എല്ലാവർഷവും ജനങ്ങൾക്ക് വസ്ത്രവും പണവും നൽകിയിരുന്നു വിശമിക്കുന്നവർക്കും പ്രയാസപെടുന്നവർക്കും വേണ്ടി നാൽ ഓഫീസുകൾ തുറക്കുകയും അവിടെ വെച്ചു എല്ലാ തിങ്ക്ലാഴചയും വ്യാഴാഴ്ചയും ജനങ്ങളെ സന്ദർശിക്കുകയും അവരോട് കാര്യങ്ങൾ ചോദിച്ചറിയുകയും അവർക്ക് വേണ്ട സഹായങ്ങളും മറ്റും ചെയ്തു കൊടുക്കുമായിരുന്നു,മാത്രമല്ല നല്ലവനും സുന്നിയും താഴ്മയുള്ളവനും പണ്ഡിതരേയും മുഹദ്ദിസുകളേയും ഇഷ്ടപെടുകയും ചെയ്യുന്ന ആളായിരുന്നു’.
14. റബീഉല്‍ അവ്വല്‍ മാസത്തില്‍ പള്ളികളിലും ചില വീടുകളിലും മുസ്‌ല്യാന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലീദ് പാരായണങ്ങളില്‍ (ഉദാ: മന്‍ഖൂസ് മൗലീദില്‍) നബി(സ)യോട് പാപമോചനം തേടിക്കൊണ്ടുള്ള വരികളാണ്. പാപം പൊറുക്കാന്‍ അല്ലാഹുവല്ലാതെ മറ്റാരാണ് നിങ്ങള്‍ക്കുള്ളത് എന്ന് അല്ലാഹു ഖുര്‍ആനിലൂടെ (3:135) നമ്മോട് ചോദിക്കുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് നബിദിനാഘോഷക്കാര്‍ നബി(സ)യോട് പാപമോചനം തേടി പ്രാര്‍ഥിക്കുന്നത്. ഇത് എത്ര വലിയ ധിക്കാരമാണെന്നോര്‍ക്കുക!!
മറുപടി
(റബീഉൽ അവ്വലിലോ അല്ലാത്ത മാസങ്ങളിലോ സുന്നികൾ പാരായണം ചെയ്യുന്ന ഒരു മൗലിദിലും നബി(സ)യോട് പാപമോചനം തേടുന്ന ഒരു വരി പോലും ഇല്ല. നബിയെ സ്നേഹിക്കൽ നബിയെ പിന്തുടരലാണെന്നെല്ലാം വെച്ചു കാച്ചിയിട്ടു പച്ചക്കള്ളം സുന്നികളുടെ മേൽ ആരോപിക്കുകയോ? പച്ചക്കള്ളം പറയലാണോ നബിയെ പിന്തുടരൽ?)
15. റബീഉല്‍ അവ്വല്‍ മാസത്തില്‍ വീട് വീടാന്തരം കയറിയിറങ്ങി മൗലീദ് കഴിക്കുകയും മൃഷ്ടാന്നഭോജനം നടത്തുകയും നൂറും അഞ്ഞൂറും കൈമടക്ക് വാങ്ങിക്കുകയും ചെയ്യുന്ന മുസ്‌ല്യാന്മാര്‍ പക്ഷെ അവരുടെ സ്വന്തം വീടുകളില്‍ മൗലീദ് കഴിക്കാറുണ്ടോ എന്ന് സത്യാന്വേഷികള്‍ ഒരന്വേഷണം നടത്തുക. അപ്പോഴറിയാം അവരില്‍ പലരുടെയും വീടുകളില്‍ ഈ ഏര്‍പ്പാട് ഇല്ല എന്ന്. (പുത്തൻ വാദിയുടെ പണ്ഡിതവിരോധം പത്തി വിടർത്തിയാടുന്നു. സുന്നികൾ ഏതെങ്കിലും വീട്ടിൽ പോയി മൗലിദ് ചൊല്ലുന്നുണ്ടെങ്കിൽ അത് വീട്ടുകാർ ക്ഷണിച്ചിട്ടാകും. അല്ലാതെ ഇത് എഴുതിയവന്റെ പോലെ ആരുടെയെങ്കിലും വീട്ടിൽ ക്ഷണിക്കാതെ കയറി വന്ന് തിന്നേണ്ട ഗതികേടൊന്നും ഒരു സുന്നിക്കും അല്ലാഹുവിന്റെ അനുഗ്രഹത്തൽ ഇന്ന് ഇല്ല. സുന്നികൾ കൈമടക്ക് കൊടുക്കുന്നുണ്ടെങ്കിൽ അത് അവരുടെ പൈസ കൊണ്ടല്ലെ? അല്ലാതെ ഇത് എഴുതിയവന്റെ പോക്കറ്റിൽ കയ്യിട്ടാണോ കൊടുക്കുന്നത്? അഞ്ഞൂറല്ല, ഒരു ആടാണ് മുത്ത് നബി(സ) കൈമടക്കായി വാങ്ങിയത്. ഇവർക്കൊക്കെ എന്തു മതം? വാങ്ങുന്നവനും കൊടുക്കുന്നവനും പൊരുത്തമുണ്ടെങ്കിൽ ഇവർ എന്തിനാ നിന്നു തുള്ളുന്നത്??? ഒരാൾ പുത്തൻ വാദിയായാൽ അവന്റെ മനസ്സ് എത്രമാത്രം വൃത്തികെട്ടതാകും എന്നു ഈ വരികൾ തെളിയിക്കുന്നു. മൗലിദ് നടത്തുന്ന മുസ്.ലിയാക്കന്മാരുടെ എത്ര വീടുകൾ ഇവർക്ക് കാണിച്ചു തരണം? പച്ചക്കള്ളം വിളിച്ചു പറയുക. അതു മാത്രമാണ് തൊഴിൽ.)
16. റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനമാഘോഷിക്കല്‍ പുണ്യകര്‍മമാണെന്ന് പറഞ്ഞ സലഫുസ്സാലിഫുകളായ (ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ സച്ചരിതരായ മുന്‍ഗാമികള്‍)പണ്ഡിതന്മാരില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒരാളെയെങ്കിലും നബിദിനമാഘോഷക്കാര്‍ ഉദ്ധരിക്കുക! ഏത് ആയത്തിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് നബിദിനാഘോഷം പുണ്യകര്‍മമാണെന്ന് അവര്‍ പറഞ്ഞതെന്നും വ്യക്തമായി ഉദ്ധരിക്കുക!
(ആദ്യം കേരള നദ്.വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്.ലാമി എന്നീ മതസംഘടനകളുടെ കാര്യത്തിൽ അത് ഉദ്ധരിക്കുക. എന്നിട്ടാവാം, നബിദിനത്തിന്റെ കാര്യം നോക്കൽ)
17. പാമരജനങ്ങളെ വഴിതെറ്റിക്കാന്‍ മുസ്‌ല്യാന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിക്കുന്ന സൂറത്ത് യൂനസിലെ 58-ാം സൂക്തം റബീഉല്‍ അവ്വലിലെ നബിദിനാഘോഷത്തിന് തെളിവായി പ്രാമാണികരായ ഒരു മുഫസ്സിയും ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ആ ഭാഗം ഉദ്ധരിക്കാന്‍ നബിദിനാഘോഷക്കാര്‍ സന്നദ്ധരാവുക!
(അനുഗ്രഹത്തിന്റെ പേരിൽ സന്തോഷിക്കണം എന്നാണ് ആയത്തിൽ ഉള്ളത്. നബി(സ) അനുഗ്രഹമാണെന്ന് ആ ആയത്തിന്റ് മൂന്നോ നാലോ തഫ്സീറുകളിൽ വന്നതുമാണ്. സുന്നികൾക്ക് ഈ തെളിവ് തന്നെ ധാരാളം. നബിദിനം ആഘോഷിക്കൂ എന്ന പേരിൽ ആയത്ത് വേണം എന്നു ശഠിച്ചാൽ, ഇഷാ നിസ്കരിക്കൂ, ളുഹർ നിസ്കരിക്കൂ എന്ന തരത്തിലുള്ള ആയത്തുകളൊക്കെ വേണം എന്നു ശഠിക്കുന്നവന്റെ വില തന്നെയാണ് അവനും ഉണ്ടാവുക. ഖുർ.ആനും ഹദീസും ഇവരേക്കാൾ തിരിഞ്ഞ ഇമാമുമാർ ഒക്കെ നബിദിനാഘോഷത്തിനു പ്രമാണങ്ങളിൽ അടിസ്ഥാനം ഉണ്ട് എന്നു വ്യക്തമാക്കിയതുമാണ്.)
18. ഖദീജാ ബീവിയുടെ നന്മകള്‍ നബി(സ) എടുത്തുപറഞ്ഞത് മഹതിയുടെ ജന്മദിനത്തിലോ മരണദിനത്തിലോ അല്ല. ആണെങ്കില്‍ മുസ്‌ല്യാന്മാര്‍ രേഖ ഉദ്ധരിക്കുക! (വഫാത്തിനു ശേഷം സ്നേഹാനുസ്മരണമായി മരിച്ചവരുടെ പേരിൽ ഭക്ഷണം വിതരണം ചെയ്യാം എന്നു തന്നെയാണ് അതിലെ തെളിവ്. ആ കർമ്മം ജന്മദിനത്തിനു മാത്രം പാടില്ല എന്നു എവിടെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ കൊണ്ടു വരിക.)
19. മരണപ്പെട്ടവരെപ്പറ്റി നല്ലത് പറയണം എന്ന് നബി(സ) നിര്‍ദേശിച്ചതന്റെ അര്‍ഥം മരണപ്പെട്ടവരുടെ ജന്മദിനവും ആണ്ടും കൊണ്ടാടണം എന്നാണെന്ന് സഹാബികളോ സച്ചരിതരായ മുന്‍ഗാമികളോ മനസ്സിലാക്കിയിട്ടില്ല. ഉണ്ടെങ്കില്‍ സഹാബികള്‍ ആരുടെയെല്ലാം ജന്മദിനവും ആണ്ടും കൊണ്ടാടിയിട്ടുണ്ട് എന്നതിന് നബിദിനാഘോഷക്കാര്‍ രേഖ ഉദ്ധരിക്കുക!
(മരണപ്പെട്ടവരുടെ ജന്മദിനത്തിലോ ചരമദിനത്തിലോ അവരുടെ നന്മകൾ എടുത്തു പറയരുത് എന്ന ഒരു വിലക്ക് ഇസ്.ലാമിൽ എവിടെയും ഇല്ല. വിലക്ക് തെളിയിക്കപ്പെടാത്ത കാലത്തോളം അത് അനുവദനീയമാണ്. വക്കം മൗലവി അനുസ്മരണം എന്തിന്റെ പേരിലായിരുന്നു?)
20. മദീനാപള്ളിയില്‍ ഹസ്സാനുബ്‌നു സാബിത്തിന് മൗലീദ് കഴിക്കാന്‍ നബി(സ) വേദി ഒരുക്കിക്കൊടുത്തുവെന്ന് പ്രവാചകന്റെ പേരില്‍ കളവ് പറയുന്ന മുസ്‌ല്യാന്മാര്‍ അത് റബീഉല്‍ അവ്വലിലാണെന്നതിനും അതില്‍ പങ്കെടുത്ത സ്വഹാബികള്‍ ആരെല്ലാമാണെന്നതിനും തെളിവുദ്ധരിക്കുക!
((ഇതാ തഫ്സീർ ഇബ്നു കസീർ കണ്ടോളൂ: ആരൊക്കെയുണ്ടെന്ന് നോക്കുക: 'റൂഹുല്‍ ഖുദ്സ്' എന്നാല്‍ ജിബ്രീല്‍(അ) ആണെന്നതിന്റെ ലക്‌ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുമാകുന്നു. അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”
തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന്‍ എന്ന് പറഞ്ഞിരിക്കുന്നു.
അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്.ലിമും(റ) ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമനായവന്‍ വേറെ ആരുണ്ട്?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”.
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ബഖറ: 87)
എത്ര മനോഹരമായ സങ്കലനം! ഇമാം ഇബ്നു കസീര്‍(റ) ഇമാം ബുഖാരി(റ)യെ ഉദ്ദരിക്കുന്നു. ഇമാം മുസ്ലിമും, അബൂദാവൂദും തിര്‍മിദിയും(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. അല്ലാഹുവിന്റെ റസൂലിന്റെ(സ) പ്രിയപത്നി ആഇഷ(റ)യില്‍ നിന്ന് അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന്‍ അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. അവിടുത്തെ പ്രിയപ്പെട്ട ഖലീഫ ഉമര്‍(റ)വും, അവിടുത്തെ പ്രിയപ്പെട്ട കവി ഹസ്സാന് ബ്നു സാബിത്(റ)വും അണി നിരക്കുന്നു. മസ്ജിദുന്നബവിയില്‍ മദ്ഹുറസൂല്‍ സദസ്സ്! അല്ലാഹുവിന്റെ റസൂല്‍ അതിനു വേണ്ടി ഒരു മിമ്പര്‍ സ്ഥാപിക്കുന്നു. ഇതിലും മഹത്തായ ഒരു അടിത്തറ ഇനി മറ്റെന്തു വേണം ഞങ്ങള്‍ മുസലിംകള്‍ക്ക്?
മൗലീദാഘോഷത്തെ ന്യായീകരിക്കുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മുകളില്‍ എഴുതിയ ചരിത്രപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക! ചിന്തിക്കുക!
(ചരിത്രപരവും വസ്തുതാപരവുമായി ഒന്നും ഈ വാദങ്ങളിൽ ഇല്ല എന്നു തെളിഞ്ഞു. അപ്പോൾ തറാവീഹ് ജമാ.അത്ത് പോലെ ഖുർ.ആൻ ക്രോഡീകരണം പോലെ നബിദിനാഘോഷവും ഒരു ബിദ്.അത്ത് തന്നെ. അതെ സമയം, ദീനിൽ അടിസ്ഥാനം ഉണ്ട് എന്നതു കൊണ്ട്, തറാവീഹ് ജമാ.അത്ത് പോലെയും ഖുർ.ആൻ ക്രോഡീകരണം പോലെയും നബിദിനാഘോഷവും ഒരു നല്ല ബിദ്.അത്ത് തന്നെ)
എന്ത് കൊണ്ട്
റഃ അവ്വൽ 12 ന് ദുഖം ആചരിക്കുന്നില്ല
നബി തങ്ങൾ ജനിച്ചതും വഫാത്തായതും റഃ അവ്വൽ12 ന് തന്നെ യാണല്ലോ ആ ദിവസം ദുഖിക്കുകയല്ലേ വേണ്ടത് എന്ന ചോദ്യം അസ്ഥാനത്താണ് കാരണം.റസൂൽ(സ) ലോകത്തിനു അനുഗ്രഹമായതിനാൽ അവിടുത്തെ ജന്മം ലോകത്തിനാസകലം അനുഗ്രഹം ആണ്. അനുഗ്രഹത്തിന് നന്ദി രേഖപ്പെടുത്തുവാൻ ഇസ്ലാമിൽ ശാസനയുണ്ട്. ആ നന്ദി രേഖപ്പെടുത്തുന്നതിന്റെ ഒരിനമാണ് റബീഹുൽ അവ്വലിൽ നടന്നുവരുന്ന നബിദിനാഘോഷം. മരണത്തിൽ ദുഖിക്കാനുണ്ടെങ്കിലും മരണത്തിന്റെ പേരിൽ ദുഖം ആചരിക്കാൻ ഭർത്താവ് മരിച്ച ഭാര്യയോടല്ലാതെ ഇസ്ലാം അനുശാസിക്കുന്നില്ല. അവളോട്ട് തന്നെ നാല് മാസവും പത്ത് ദിവസവും മാത്രം. മറ്റുള്ളവരുടെ മരണത്തിൽ ദുഖം ആചരിക്കുകയാണെങ്കിൽ കേവലം മൂന്നു ദിവസം മാത്രമേ അനുവദിക്കപ്പെടുകയുള്ളൂ. (തുഹ്ഫ 8/ 259 നോക്കുക). റസൂൽ(സ) യുടെ വഫാത്തിൽ ദുഖം ആചരിക്കുകയാണെങ്കിൽ അതിനു നിർണ്ണയിക്കപ്പെട്ട കാലം കഴിഞ്ഞു പോയല്ലോ. ഇതിനു ഇനി നിർവാഹമില്ലാത്തത് കൊണ്ടും മരണത്തിൽ പൊതുവായി ദുഖമാചരിക്കാൻ ശാസന ഇല്ലാത്തത് കൊണ്ടും ആണ് മരണവും ജനനവും ഒരേമാസത്തിലും ഒരേ ദിനത്തിലും ആയിട്ടും ജനനം ആഘോഷിക്കപ്പെടുന്നതും മരണത്തിൽ ദുഖം ആചരിക്കാത്തതും.
ബിദഇകൾ ചെയ്യുന്ന പ്രവാചക
മാതൃകയില്ലാത്ത ചില കാര്യങ്ങൾ.
നബി(സ്വ)യുടെ മാതൃകയില്ലാത്തതും മൗലവിമാർ ചെയ്തുവരുന്നതുമായ മറ്റു ചില കാര്യങ്ങൾ കൂടി വിലയിരുത്താം.1വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസംഘടനകളും നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല (ശബാബ്, 2009 ഫെബ്രുവരി 27, പേ 29).
2യതീമിനെ സംരക്ഷിക്കുന്നതിൽ നബി(സ്വ) വളരെയധികം താൽപര്യമെടുത്തിട്ടുണ്ട്. പക്ഷേ, അത് ഇന്നത്തെ രീതിയിൽ യതീംഖാനകൾ സ്ഥാപിച്ചുകൊണ്ടായിരുന്നില്ല (വിചിന്തനം, 2010 ഫെബ്രു. 12, പേ 12).
3 ഖബറിനരികിൽ സുന്നികളും മുജാഹിദുകളും നിർവഹിച്ചുവരുന്ന തസ്ബീത്തിനെക്കുറിച്ച് മൗലവിമാർ പഠിപ്പിക്കുന്നു: ഇതിനു പ്രത്യേക പ്രാർത്ഥനാ വാചകങ്ങൾ നബി(സ്വ) പഠിപ്പിച്ചിട്ടില്ല. എന്നാൽ നബിവചനത്തിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പഠിപ്പിച്ച ഒരു പ്രാർത്ഥന കാണുക; അല്ലാഹുമ്മ സബ്ബിത്ഹു… (മനശ്ശാന്തി പ്രാർത്ഥനയിലൂടെ, ഹുസൈൻ സലഫി, പേ 77).
4 മൗലവിമാർ ഇപ്പോൾ പഠിപ്പിച്ചുവരുന്ന തൗഹീദ് വിഭജനം നബി(സ്വ)യോ സ്വഹാബത്തോ ചെയ്തതല്ല. ശബാബ് എഴുതുന്നു: മുഹമ്മദ് നബി(സ്വ)യുടെ സ്വഹാബിമാരാണ് സലഫുസ്വാലിഹ്. അവർ തൗഹീദ് വിഭജിച്ച് പഠിപ്പിച്ചിട്ടില്ല. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിനു ശേഷമാണ് അഖ്‌സാമുത്തൗഹീദ് ഉടലെടുക്കുന്നത്. അതായത് സ്വഹാബികൾ എല്ലാവരും മരണപ്പെട്ടതിനു ശേഷം (ശബാബ്, 2007 ജനുവരി 12, പേ 11).
5 കർമശാസ്ത്രപരമായ വിഷയങ്ങളിൽ ശർത്ത്, ഫർദ്, സുന്നത്ത്, മുബാഹ്, ജാഇസ് എന്നിവയെ തരംതിരിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്ക് നേർക്കുനേരെ ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ അതിനു സാധിച്ചുകൊള്ളണമെന്നില്ല (ശബാബ്, 2009 ഒക്‌ടോബർ 2, പേ 39).
ചുരുക്കത്തിൽ, നബി(സ്വ)യുടെയോ സ്വഹാബത്തിന്റെയോ മാതൃകയില്ലെന്ന ന്യായം ചൂണ്ടിക്കാട്ടി നബിദിനാഘോഷം അനിസ്‌ലാമികമാണെന്ന് പറയാൻ ഒരു വകുപ്പുമില്ലെന്നു മാത്രമല്ല മൗലവിമാർക്ക് തന്നെ ആ വാദത്തോട് പ്രായോഗികമായി യോജിക്കാൻ സാധ്യവുമല്ല.
നബി(സ്വ)യുടെ ജന്മദിനത്തിനു ഒരു പ്രത്യേകതയുമില്ലെന്നാണ് മറ്റൊരു ന്യായം. അതും മൗലവിമാർ തന്നെ പൊളിച്ചുകളഞ്ഞിട്ടുണ്ട്. സുഹൈർ ചുങ്കത്തറ എഴുതുന്നു: ‘തിങ്കളാഴ്ച പുണ്യറസൂൽ(സ്വ) ജനിച്ച ദിവസം കൊല്ലത്തിലൊരു ദിവസമല്ല, 52 ദിവസം. നബി(സ്വ) ജനിച്ച ദിവസത്തിനു പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്. സുന്നത്ത് നോമ്പ്. സുന്നത്ത് നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ റസൂൽ(സ്വ) അരുളി: ഞാൻ ജനിച്ച ദിവസമാണത്. ഞാൻ നബിയാക്കപ്പെട്ട അഥവാ ഖുർആൻ ഇറക്കപ്പെട്ട ദിവസമാണത് (നോമ്പും നിയമവും/43).
എല്ലാം കഴിഞ്ഞ് ഇപ്പോഴും സ്ഥിരതയില്ലാതെ ചുറ്റിക്കളിക്കുകയാണ് മുജാഹിദ് മൗലവിമാർ. നബി ജനിച്ച മാസമേതെന്നതിൽ പോലും ഒരു അഭിപ്രായ ഐക്യമാവാത്ത വിഭ്രാന്തി ഒരു പുസ്തകത്തിലെ ഒരേ ലേഖനത്തിൽ തന്നെ വന്നുപെടുമ്പോൾ ഇവർ എത്രമാത്രം ആശയക്കുഴപ്പത്തിലാണെന്ന് ഊഹിക്കാമല്ലോ. പുതിയ ലക്കം അൽമനാർ (2015 ഡിസംബർ) എഡിറ്റോറിയലിൽ നിന്നും വായിക്കുക: ‘ഇത് റബീഉൽ അവ്വൽ മാസം. ഈ മാസത്തിലാണ് നബി(സ്വ) ജനിച്ചത്. അതിൽ അഭിപ്രായ വ്യത്യാസമില്ല’ (പേ. 4). ഈ കുറിപ്പിന്റെ അവസാന ഭാഗത്തിങ്ങനെയും കണ്ടു: ‘നബി(സ്വ)യുടെ ജനനം തിങ്കളാഴ്ച ദിവസമാണെന്നതിൽ സംശയമില്ല. എന്നാൽ തിയ്യതിയുടെയും മാസത്തിന്റെയും കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്’ (പേ.5).
ഇതെങ്കിലുമൊന്നു തീരുമാനിച്ചിട്ടു പോരേ ദീനിനെതിരെ നാടകം കളിക്കൽ?
നബിദിനാഘോഷം
വാബികളുടെ ജദീദായ ഖൗലും ഖദീമായ ഖൗലും
ഇന്ന് പിന്‍തലമുറക്കാരെന്ന് പറയുന്ന ഒരു വിഭാഗം, തട്ടിക്കിഴിക്കലുകള്‍ നടത്തി, ഇടക്കാല ധാരണയും, ഒടുക്കത്തെ ധാരണയെന്നും മറ്റും ഓമനപ്പേരിട്ട് സ്വന്തം നേതാക്കളെ പുറം കാലു കൊണ്ട് തൊഴിക്കുന്ന കാഴ്ച അത്യധികം ആനന്ദത്തോടെയാണ് സുന്നി കേരളം നോക്കിക്കാണുന്നത്. അതുകൊണ്ട് അവര്‍ നടത്തുന്ന ആക്ഷേപങ്ങളും, വിമര്‍ശനങ്ങളും ആരുടെ നെഞ്ചത്താണ് തറക്കുന്നതെന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.ആദ്യമായി നിലവിലുള്ള കാഴ്ചപ്പാടുകള്‍ വിശകലനം ചെയ്യാം.
ഉമര്‍ മൗലവി എഴുതുന്നു:
1- ”പക്ഷെ, അതി ഗുരുതരമായ മറ്റൊരു താത്വികമായ വശം മൗലിദ് കഴിക്കുന്നതിലുണ്ട്. അതായത്, സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ച് നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്. ഉദാഹരണം. മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പൊരുത്തം മോഹിച്ച് ആരെങ്കിലും ബദര്‍ മൗലീദ് ഓതാറുണ്ടോ? ഇല്ല, മറിച്ചും അങ്ങനെത്തന്നെ. ആരുടെ രക്ഷയും, പൊരുത്തവുമാണോ ഓതുന്നവനും ഓതിക്കുന്നവനും ആശിക്കുന്നത്, ആരുടെ പേരില്‍ നിര്‍മ്മിതമായ മൗലിദാണ് അവിടെ ‘കഴിക്ക’പ്പെടുന്നത്. ഈ ആശയും മോഹവും അദൃശ്യമായ മാര്‍ഗത്തിലൂടെയാണെന്നത് ഇതിന്റെ കഴമ്പാണുതാനും. അപ്പോള്‍ പദ്യങ്ങളിലും പ്രാര്‍ത്ഥന കീര്‍ത്തനങ്ങളിലും ദോഷകരമായ യാതൊന്നും പ്രകടമല്ലാത്ത മൗലിദ് ആയാല്‍ പോലും അത് ശിര്‍ക്കിന്റെ നടപടി തന്നെയാണ്. എന്തു കൊണ്ടെന്നാല്‍, അല്ലാഹുവല്ലാത്തവരുടെ, സൃഷ്ടികളുടെ പൊരുത്തവും രക്ഷയും, ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യ കര്‍മ്മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്.”
(ഓര്‍മ്മകളുടെ തീരത്ത്, പേജ് 29,30).
2- ”മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഒരു രൂപമാണ് മൗലിദും. മാലകളിലെ നൂലാമാലകളിലൂടെ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ തന്നെയാണ് മൗലൂദുകളിലൂടെയും ചെയ്യുന്നത്. ഭാഷകളുടെ വ്യത്യാസമുണ്ടെന്ന് മാത്രം. മൗലിദ് അറബിയിലാണെങ്കില്‍, മാല അറബിമലയാളത്തില്‍ എഴുതിയിരിക്കുന്നുവെന്ന് മാത്രം. രണ്ടിലും ശിര്‍ക്കു തന്നെ.”
(സല്‍സബീല്‍, 1985 ഫെബ്രുവരി).
3- ”ബിദ്അത്തുകള്‍ ദുര്‍മാര്‍ഗ്ഗങ്ങളാണെന്നും, ദുര്‍മാര്‍ഗ്ഗങ്ങള്‍ നരകത്തിലാണെന്നുമെന്നത് സര്‍വ്വസമ്മതമായ കാര്യമാണല്ലോ? ജന്മദിനാഘോഷം അഥവാ മൗലിദ് ഈ ഇനത്തില്‍ പെടുന്നു.”
(മൗലിദുന്നബി- പേ:14).
4- ” സ്വഹാബികളോ സലഫുസ്സ്വാലിഹുകളോ നടത്താത്ത ഇത്തരം ഒരു ആഘോഷം സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ കുറഞ്ഞ തൊലിക്കട്ടിയൊന്നും മതിയാവില്ല; തീര്‍ച്ച.”
(അല്‍ ഇസ്‌ലാഹ്, 1998 ഒക്‌ടോബര്‍)
5- ”കാഫിറായ അബൂലഹബിന് പോലും നബിയുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ച കാരണത്താല്‍ തിങ്കളാഴ്ച തോറും നരക ശിക്ഷയില്‍ നിന്നിളവു ലഭിക്കുന്നുണ്ടെങ്കില്‍ മുഅ്മിനുകളായ നമുക്ക് മൗലിദിന്റെ പേരില്‍ എത്രമാത്രം പ്രതിഫലം കിട്ടും എന്നാണ് മുസ്‌ലിയാക്കന്‍മാരുടെ യുക്തിചിന്ത. കാടുകയറിയ യുക്തിയാണിത്. ഖുര്‍ആനില്‍ അല്ലാഹു പേരെടുത്തു പറഞ്ഞുകൊണ്ട് ശപിച്ച ഒരു കാഫിറിനു നരകശിക്ഷയില്‍ നിന്നിളവ് കിട്ടുന്നു എന്ന കാര്യം കെട്ടുകഥയാവാന്‍ ധാരാളം സാദ്ധ്യതയുണ്ട് എന്ന് ചിന്തിക്കലാണ് യഥാര്‍ത്ഥ യുക്തിചിന്ത. മൗലിദ് കഴിച്ചതുകൊണ്ട്, കാഫിറായ അബൂലഹബിന് പോലൂം കൂലി കിട്ടിയത് ബുഖാരിയിലിതാ…” എന്ന് എത്ര തീക്ഷ്ണമായ ഭാഷയിലാണ് മുസ്‌ലിയാക്കന്‍മാര്‍ പ്രസംഗിക്കുന്നത്.” (മൗലിദുന്നബി, പേജ് 29,30).
6- ”അത് ചില ശാപ്പാട്ടുവീരന്‍മാരുടെ താല്‍പര്യമനുസരിച്ച് ചില ദോഷന്‍മാര്‍ പുതുതായി ഉണ്ടാക്കിയ ഒരനാചാരം മാത്രമാകുന്നു.” (ഐ.എസ്.എം. ലഘുലേഖ).
7- ”ഇത്തരം പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതാണ് നബിദിനാഘോഷം. യഥാര്‍ത്ഥത്തില്‍ നബി(സ)യോ സ്വഹാബത്തോ ഇത്തരം ഒരാഘോഷം സംഘടിപ്പിച്ചില്ലെന്ന് മാത്രമല്ല, ഉത്തമ തലമുറക്കാരില്‍പ്പെട്ട ഒരാള്‍ക്കു പോലും ഇത് പരിചയമില്ല. മദ്ഹബിന്റെ ഇമാമുകളോ തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ ജീവിച്ച ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കു നേതൃത്വം വഹിച്ച മറ്റു പണ്ഡിതന്‍മാരോ ആരും ഇത് ആചരിച്ചിട്ടില്ല.
മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ഒരാള്‍ പോലും മൗലിദ് ആഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടുമില്ല. അങ്ങനെ പറഞ്ഞ ഏതെങ്കിലും ഒരു പണ്ഡിതന്റെ പേര് ഉദ്ധരിക്കാന്‍ കാക്കത്തൊള്ളായിരം വരുന്ന ഖുറാഫി പ്രസിദ്ധീകരണങ്ങള്‍ക്കോ മൊല്ലമാര്‍ക്കോ നാളിതുവരെ സാധിച്ചിട്ടില്ല. ഇനിയൊട്ടു സാധിക്കുകയുമില്ല.” (ഇസ്‌ലാഹ്, 2007 മാര്‍ച്ച്).
ഇനി നമുക്ക് ആദ്യമായി ഈ ഏഴ് ഉദ്ധരണികളിലെ വാദങ്ങള്‍ സംഗ്രഹിക്കാം.
1- സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ചു നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്.
2- പദ്യങ്ങളിലും പ്രാര്‍ത്ഥനാ കീര്‍ത്തനങ്ങളിലും ദോശകരമായ ഒന്നും തന്നെയില്ലെങ്കിലും, അത് ശിര്‍ക്കിന്റെ നടപടിയാണ്.
3- സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യകര്‍മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്. (സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ആഗ്രഹിച്ചു കൊണ്ടാണ് മുസ്‌ലിംകള്‍ മൗലിദ് നടത്തുന്നത് എന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തികഞ്ഞ അജ്ഞതയുമാണ്. ലേഖ.).
4- മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗ്ഗമാണ് മൗലിദ്.
5- മൗലിദും മാലകളും ഭാഷകളില്‍ വ്യത്യാസമുണ്ടെന്നല്ലാതെ രണ്ടും ശിര്‍ക്കു തന്നെയാണ്.
6- ദുര്‍മാര്‍ഗം നരകത്തിലാണെന്നത് സര്‍വ്വസമ്മതമാണ്. മൗലിദ് അഥവാ ജന്മദിനാഘോഷം നടത്തിയവര്‍ നരകത്തിലാണ്.
7- മൗലിദ് സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ നല്ല തൊലിക്കട്ടി വേണം.
8- ബുഖാരിയില്‍ പറഞ്ഞ അബൂലഹബിന്റെ സംഭവം കെട്ടുകഥയാണ്.
9- ശാപ്പാട്ട് വീരന്‍മാരായ ചില ദോഷന്‍മാരാണ് മൗലിദ് എന്ന അനാചാരം ഉണ്ടാക്കിയത്.
10- നബിദിനാഘോഷങ്ങള്‍ക്ക് പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനമാണുള്ളത്.
11- ഉത്തമ നൂറ്റാണ്ടുകാര്‍ക്കാര്‍ക്കും ഇത് പരിചയമില്ല.
12- മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ആരും മൗലിദാഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടില്ല.
കടുത്ത പ്രവാചക വിരോധികളായ ആധുനിക വഹാബിക്കൂട്ടം ഇടയനില്ലാത്ത ആട്ടിന്‍കൂട്ടത്തെ പോലെ ചിന്നിച്ചിതറി, ഓരോരുത്തരും എന്തൊക്കെയോ വിളിച്ചു കൂവുകയാണ്. ശിര്‍ക്കും, ബിദ്അത്തുമൊക്കെ ‘ഗ്യാലന്‍’ കണക്കിലാണ് ചൊരിഞ്ഞു കൊണ്ടിരിക്കുന്നത്. ബിദ്അത്തും പൗരോഹിത്യവുമൊക്കെ കൊട്ടക്കണക്കിലാണ് വിതരണം ചെയ്യുന്നത്. അതിന്നൊക്കെ പ്രത്യേകം ഏല്‍പിക്കപ്പെട്ടവരാണല്ലോ ഇവറ്റകള്‍.
എന്നാല്‍ ഈ ആട്ടും മുട്ടും, തൊഴിയുമെല്ലാം ആര്‍ക്കാണ് കൊള്ളുകയെന്നും ആരുടെ നെഞ്ചിലാണ് തുളഞ്ഞ് കയറുന്നതെന്നും പരിശോധിക്കുന്നത് രസകരവും സാന്ദര്‍ഭികവുമായിരിക്കും. അതിന് നമുക്ക് വഹാബിസത്തെ പാലൂട്ടി വളര്‍ത്തിയ അതിന്റെ ജനയിതാക്കളും അപ്പോസ്തലന്‍മാരുമായ മുന്‍ഗാമികള്‍ പറഞ്ഞത് ഒന്ന് പരിശോധിച്ചു നോക്കാം.
അഥവാ അവരുടെ ‘ഖദീമായ’ ഖൗലുകള്‍ നമുക്ക് പുനര്‍വായനക്ക് വിധേയമാക്കാം.
1 ”പവിത്ര റബീഉല്‍ അവ്വല്‍ മാസമിതാ നമ്മോട് അഭിമുഖീകരിക്കാന്‍ പോകുന്നു. റബീഉല്‍ അവ്വല്‍ മാസം പിറക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ (വഹാബികളല്ല- ലേഖ.) ആനന്ദ തുന്തിലരായി ഭവിക്കുന്നു. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റബീഉല്‍ അവ്വല്‍ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ് നബി(സ) ഭൂജാതനായത്. എന്താണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്‌ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദര്‍ഭം വരുമ്പോഴൊക്കെ പ്രത്യേകിച്ച് റബീഉല്‍ അവ്വല്‍ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയില്ല.”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍)
2- ”….. ഇങ്ങനെയുള്ള മഹല്‍മതത്തിന്റെ പ്രബോധകന്‍, പ്രജാവത്സലനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്‌ലിം ലോകം ആ കമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടുന്നതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സല്‍സ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു. അവ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നതിന് അവസരം നല്‍കുന്നു. ഇസ്‌ലാം ദീനിന്റെ പ്രാചരണത്തിന് അത് ഉപകരിക്കുന്നു. മുസ്‌ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സഹായവും വര്‍ദ്ധിപ്പിക്കുന്നതിനും അതു ഉതകുന്നു. ഇസ്‌ലാമിന്റെ പാഠങ്ങള്‍ നബിചര്യയില്‍ സ്ഥിതി ചെയ്യുന്നു.
അല്ലാഹുവിനെ പേടിക്കുന്നവര്‍ക്ക്, അന്ത്യനാളിനെ കുറിച്ച് ശങ്കിക്കുന്നവര്‍ക്ക്, അല്ലാഹുവിന്റെ സ്മരണ അധികമായുള്ളവര്‍ക്ക്, നബി(സ)യില്‍ നല്ല മാതൃകയുണ്ട് എന്നാകുന്നു അല്ലാഹു പറയുന്നത്. അപ്പോള്‍ അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവന്‍ നബി(സ)യെ അനുകരിക്കുവാന്‍ തുനിയുകയില്ല. പരലോകത്തില്‍ വിശ്വാസമില്ലാത്തവനും നബിയില്‍ അനുകരണ അര്‍പ്പിക്കുവാനുള്ള സന്നദ്ധത ഉണ്ടായിരിക്കുകയില്ല. അല്ലാഹുവിനെപ്പറ്റി അധികമായി വിചാരമില്ലാത്തവരും റസൂല്‍ തിരുമേനി (സ)യെ മാതൃകയാക്കി സ്വീകരിക്കുകയില്ല. നബിയെ മാതൃകയാക്കി, നബിയുടെ ചര്യയെ പഠനം ചെയ്ത് അതിനെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാന ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൗലിദ് യോഗത്തില്‍ വന്ന് ചേരുകയും നബിചര്യകളെ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കും. അങ്ങയുടെ ഉത്തമങ്ങളായ സ്വഭാവഗുണങ്ങള്‍ വിവരിക്കും.
നബിയെ പിന്തുടരുവാനുള്ള ഉല്‍ബോധനങ്ങള്‍ നല്‍കും സദസ്സില്‍ നബിയോടുള്ള പ്രിയം വളര്‍ത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ഠ, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരുന്നവരുടെ നാവുകളെല്ലാം സ്വലാത്ത് ചൊല്ലുന്നതിന് പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നല്‍കും. അല്ലാഹു പറയുന്നത് നോക്കുക: ”നബിയെ, ജനങ്ങളോട് പറയുവിന്‍- നിങ്ങള്‍ അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ അനുകരിക്കുവിന്‍. എന്നാല്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ കുറ്റങ്ങള്‍ മാപ്പു ചെയ്യുകയും ചെയ്യും. അല്ലാഹു പൊറുക്കുന്നവനും കരുണയുള്ളവനുമാണ്” ഈ ആയത്ത് മൂലം ചിലത് നമുക്ക് മനസ്സിലാക്കാം. നബിതിരുമേനിയെ അനുകരിക്കലാണ് അല്ലാഹുവിനെ സ്‌നേഹിക്കുന്നു എന്നതിനുള്ള ലക്ഷണം..
മേല്‍പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ മജ്‌ലിസ്. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവന്‍ ഭാഗ്യവാന്‍മാരുമാണ്. ഈ മജ്‌ലിസുല്‍ മൗലീദില്‍- മൗലിദ് സദസ്സില്‍- ദീനീയായ സ്വഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം കൂടിയുണ്ടായിരിക്കണം. അവരുടെ ഉപദേശങ്ങള്‍ മുറക്ക് നടക്കണം. മുസ്‌ലിംകളില്‍ ദീനിയ്യായ ചൈതന്യം അനുകരിപ്പിക്കണം….”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍, പേ: 22,23).
3- ”ഇങ്ങനെ നബിയെക്കൊണ്ട് ലോകത്തിന് ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങള്‍ അവര്‍ണ്ണനീയമാണ്. അതുകൊണ്ട് തന്നെയാണ് ”ലോകത്തിന് കാരുണ്യമായിട്ടല്ലാതെ നാം നിന്നെ നിയോഗിച്ചിട്ടില്ല” എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത്. ഇങ്ങനെയുള്ള ഒരു മഹാത്മാവ് ഭൂജാതനായിട്ടുള്ള ഈ റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ ആ പുണ്യപുരുഷനെ അനുകരിക്കുന്ന ഒരു ജനവിഭാഗം എങ്ങനെ സന്തോഷിക്കാതിരിക്കും? ആ പുണ്യാത്മാവ് ലോകത്തിന് വരുത്തിയിട്ടുള്ള പരിവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും വര്‍ണ്ണിക്കുവാനുള്ള ശക്തി ഏതൊരു തൂലികക്കാണുള്ളത്? ഇമാം ബൂസ്വീരി(റ) പറയുന്നു: ”റസൂലുല്ലാഹി(സ)യുടെ ഉല്‍കൃഷ്ഠതക്ക് യാതൊരു അതിര്‍ത്തിയും ഇല്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍- വാചാലന് വാക് സാമര്‍ത്ഥ്യം കൊണ്ട് അതിനെ കുറിച്ച് വര്‍ണ്ണിച്ച് പറയുവാന്‍ കഴിയുമായിരുന്നു. ”അല്ലാഹുമ്മ സ്വല്ലി വസല്ലിം വബാരിക് അലൈഹി.”
(അല്‍മുര്‍ശിദ്, 1356 റബീഉല്‍ അവ്വല്‍, പേ:11,12).
4- ”ഇവിടെ ഒരു സംഗതി പ്രത്യേകം പറയേണ്ടതായുണ്ട്. ദീനിന്റെ ആവശ്യത്തിനായി എന്തെങ്കിലും ഒരു കാര്യം നടപ്പില്‍വരുത്തുക, ദീനില്‍ ഒരുകാര്യം പുതുതായി നിര്‍മിക്കുക എന്നിവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പലരും പലപ്പോഴും പല അബദ്ധങ്ങളിലും ചാടുന്നുണ്ട്. ആ വക കാര്യങ്ങളെ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഇത്രയും പറഞ്ഞതുകൊണ്ട് യാതൊരു ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത നിലയില്‍ ശാഫീഉനാ മുഹമ്മദിന്‍ (സ)ന്റെ മൗലിദ് കഴിക്കുന്നതു കൊണ്ട് ആ പുണ്യാത്മാവ് നമുക്ക് അറിയിച്ചുതന്നിട്ടുള്ള പരിശുദ്ധ മതത്തെ നിലനിര്‍ത്തുന്നതിലും സുന്നത്തിനെ ഹയാത്താക്കുന്നതിലും ഉത്സാഹവും ആ നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിച്ചു വരുമെന്നും, തന്നിമിത്തം മഹത്തായ പ്രതിഫലം സിദ്ധിക്കുമെന്നും മനസ്സിലായല്ലോ?
ഇനിയൊരു സംഗതി കൂടി ഇവിടെ പറഞ്ഞു കൊണ്ട് ഈ ലേഖനം അവസാനിപ്പിച്ചേക്കാം. മൗലിദ് ഓതുകയെന്നത് ഖുര്‍ആന്‍, ഹദീസുകള്‍, സീറതുന്നബവിയ്യ: എന്നിവയില്‍ നിന്ന് കുറച്ച് വായിക്കുകയാണെന്ന് സുയൂത്വി(റ) പറഞ്ഞതില്‍ നിന്ന് വെളിപ്പെട്ടുവല്ലോ?…..”ഫവലദത്തിന്നബിയ്യി”(സ) എന്ന് പറയുമ്പോള്‍ എല്ലാവരും കൂടി ഒന്നായി എഴുന്നേറ്റ് നില്‍ക്കുന്നു. ബഹുസൂചകമായി ആരെങ്കിലും അങ്ങനെ ചെയ്യുന്നതിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അങ്ങനെ ചെയ്യാത്തവരെ വെറുക്കുകയും അരുത്.”
(അല്‍ഇര്‍ശാദ്, 1345 റബീഉല്‍ അവ്വല്‍, പേ: 153,154).
5- ”ഈ സന്ദര്‍ഭത്തില്‍ രണ്ടു കൊല്ലമായി മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം തീയതി ഭംഗിയായി കഴിഞ്ഞുകൂടിയെന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷപൂര്‍വം അറിവിച്ച്‌കൊള്ളുന്നു. ഏറിയാട് ലോവര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട ഈ സുദിനത്തില്‍ കൂടിയ വിദ്യാര്‍ത്ഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവവൈശിഷ്ഠ്യം എന്നിങ്ങനെ നബി ചരിത്രത്തിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളെയും കുറിച്ച് മലയാളത്തില്‍ ഓരോ മാന്യന്‍മാര്‍ പ്രസംഗിച്ചു.
അര്‍ത്ഥമറിയാതെ കുറെ അറബീ വാക്യങ്ങള്‍ വായിച്ചാലേ മൗലിദ് ശരിപ്പെടുകയുള്ളൂവെന്ന് ശഠിക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്ക വണ്ണം അറബിയില്‍ മൗലൂദ് ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിന് ദൂരെ നിന്ന് എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്നു നല്‍കുകയും ഉണ്ടായി.
(അല്‍ഇര്‍ശാദ്, 1343 റബിഉല്‍അവ്വല്‍, പേ:158).
6 ”ഈ രണ്ട് തത്വവും കൂടി വെച്ചു നോക്കുമ്പോള്‍ നമുക്ക് മറ്റൊരു കാര്യം ഗ്രഹിക്കാവുന്നതാണ്. അതായത് കുഫ്‌റിന്റെ ശിക്ഷ ശാശ്വതമായ നരക ജീവിതമാകുന്നു. അതിന് കാലാവധിയില്ലാത്തതത്രെ. എങ്കിലും അവന്‍ തന്റെ ജീവിതത്തില്‍ -അവന്‍ അവിശ്വാസിയായതോടെ തന്നെ- കൈക്കൊണ്ടിരുന്ന സല്‍പ്രവര്‍ത്തികളുടെയും ദുഷ്പ്രവര്‍ത്തികളുടെയും തോതനുസരിച്ച് ആ ശാശ്വതമായ നരകശിക്ഷയില്‍ ലഘുത്വമോ കാഠിന്യമോ ഉണ്ടായിരിക്കണം. അവിശ്വാസിയുടെ കര്‍മങ്ങള്‍ക്ക് ഫലമില്ല, അല്ലെങ്കില്‍ അവക്ക് പ്രതിഫലമില്ല എന്ന് പറഞ്ഞതിന്റെ സാരം, വല്ലപ്പോഴും നരകശിക്ഷ മുറിഞ്ഞു പോവുകയില്ലെന്നും കുഫ്‌റിന്റെ മുമ്പില്‍ ആ കര്‍മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ്.
റസൂല്‍ തിരുമേനി (സ)യുടെ ജന്മവാര്‍ത്ത ലഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍പ്പെട്ടതാണ്”
(അല്‍മനാര്‍, പേജ് 167 -1956 ഡിസംബര്‍)
ഇനിയും ഇതുപോലെയുള്ള ഉദ്ദരണികള്‍ ധാരാളത്തിലധികമുണ്ട്.
നബിദിനാഘോഷത്തിന്റെ ആവശ്യകയും പ്രാധാന്യവും വിളിച്ചോതുന്ന മേല്‍കൊടുത്ത ആറു ഉദ്ദരണികളിലെ പ്രധാന ആശയങ്ങള്‍ ഇവയാണ്.
1- റബീഉല്‍ അവ്വല്‍ മാസം പവിത്രമാണ്.
2- റബീഉല്‍ അവ്വലിന്റെ ആഗമനം മുസ്‌ലിംകളെ സന്തോഷിപ്പിക്കും.
3- ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സാഹം കാണിക്കും.
4- നബിയെക്കൊണ്ട് ലോകത്തിന് പൊതുവെ ഉണ്ടായിട്ടുള്ള നന്മകളെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക്, റബീഉല്‍ അവ്വല്‍ വരുമ്പോഴൊക്കെ നബി(സ)യെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.
5- നബി(സ) ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍.
6- ആ മാസത്തെ മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു.
7- ലോകം മുഴുവന്‍ കൊണ്ടാടേണ്ടതുമാണ്.
8- ഈ ആഘോഷം പല നല്ല കാര്യങ്ങളെയും സാധിപ്പിക്കുന്നു.
9- തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നതിന് സാധിക്കും.
10- നബി (സ) യുടെ ഗുണങ്ങളും സല്‍സ്വഭാവങ്ങളും സ്മരിക്കാന്‍ കാരണമാകും.
11- അത് ജനങ്ങള്‍ക്ക് വിവരിച്ച് കൊടുക്കാന്‍ കഴിയും.
12- ഇസ്‌ലാം മതത്തിന്റെ പ്രചരണത്തിന് ഉപകരിക്കും.
13- മുസ്‌ലിംകളില്‍ ഐക്യമുണ്ടാക്കാനും പരസ്പര സഹായം വര്‍ദ്ധിപ്പിക്കാനും ഉതകും.
14- അല്ലാഹുവിനെ പേടിക്കുന്നവര്‍ക്കാണ് നബി(സ)യില്‍ മാതൃകയുള്ളത്.
15- അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, അല്ലാഹുവിനെ കുറിച്ച് വിചാരമില്ലാത്തവരും, നബി(സ)യെ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുകയില്ല.
16- അല്ലാഹുവിനെ പറ്റി പേടിയുള്ളവരും, പരലോകത്തില്‍ വിശ്വാസമുള്ളവരും, അല്ലാഹുവിനെ കുറിച്ച് വിചാരമുള്ളവരുമാണ് മൗലീദ് യോഗത്തില്‍ വന്ന് ചേരുന്നവരും, നബിചര്യ കേട്ട് മനസ്സിലാക്കുകയും ചെയ്യുന്നവര്‍.
17- അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബി(സ)യുടെ ശരിയായ നടപടിക്രമം വിശദീകരിച്ചു കൊടുക്കും.
18- നബിയെ പിന്‍പറ്റാനുള്ള ഉല്‍ബോധനങ്ങളുണ്ടാകും.
19- നബിയോടുള്ള പ്രിയം വളര്‍ത്താനുതകും.
20- സ്വഹാബത്തിന്റെ ഭക്തിയും മതനിഷ്ഠയും വിവരിക്കും.
21- സ്വലാത്ത് ചൊല്ലാന്‍ പ്രേരിപ്പിക്കും.
22- അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാനുതകുന്ന ഉപദേശങ്ങള്‍ നല്‍കും.
23- ഈ കാര്യങ്ങളൊക്കെ സാധ്യമാകുന്ന സദസ്സാണത്.
24- അതിനാല്‍ മൗലിദിന്റെ സദസ്സ് പുണ്യ സദസ്സ് തന്നെ.
25- അതില്‍ പങ്കെടുക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. (ആധുനിക വഹാബികള്‍ക്ക് നഷ്ടപ്പെട്ട ഭാഗ്യം -ലേഖ.).
26- മൗലിദ് സദസ്സില്‍ ദീനറിയുന്ന ആലിമുകളുണ്ടാവണം.
27- അവരുടെ ഉപദേശങ്ങള്‍ കൃത്യമായി നടക്കണം.
28- നബി(സ)യെ അനുകരിക്കുന്നവര്‍ക്ക്, നബി(സ) ജനിച്ച പുണ്യമാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല.
29- നബി(സ)യെ വര്‍ണ്ണിക്കാന്‍ ഒരു തൂലികക്കും കഴിയില്ല.
30- ദീനിന്റെ ആവശ്യത്തിനായി ഒരു കാര്യം നടപ്പില്‍ വരുത്തുന്നതും, ദീനില്‍ ഒരു കാര്യമുള്ളതായി നിര്‍മിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
31- ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത മൗലിദ് കഴിക്കുന്നത് കൊണ്ട് നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിക്കും.
32- മൗലീദ് കഴിച്ചാല്‍ മഹത്തായ പ്രതിഫലവും ലഭിക്കും.
33- മൗലീദ് ഓതുകയെന്നാല്‍ ഖുര്‍ആന്‍, ഹദീസ്, സീറത്തുന്നബവിയ്യ: എന്നിവ പാരായണം ചെയ്യലാണ്.
34- ‘ഫവലദത്തിന്നബിയ്യി’ എന്ന് കേള്‍ക്കുമ്പോള്‍ ബഹുമാനാര്‍ത്ഥം എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതിന് വിരോധമില്ല.
35- കേരള മുസ്‌ലിം ഐക്യസംഘം മുടക്കം കൂടാതെ മൗലീദാഘോഷം വര്‍ഷംതോറും കഴിച്ചിരുന്നു.
36- ഈ വിവരം വായനക്കരെ സന്തോഷത്തോടു കൂടിയാണ് അറിയിക്കുന്നത്.
37- റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തന്നെയാണ് ഐക്യസംഘം മൗലിദാഘോഷം സംഘടിപ്പിച്ചത്.
38- വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും പൊതുജനങ്ങള്‍ക്കു വേണ്ടിയും വെവ്വേറെ രണ്ട് സമ്മേളനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.
39- നബി(സ)യുടെ ബാല്യം മുതല്‍, പ്രവാചക ചരിത്രത്തിലെ പ്രധാന വിഷയങ്ങളെ കുറിച്ചൊക്കെ മലയാളത്തില്‍ പ്രഭാഷണങ്ങള്‍ നടന്നു.
40- കുറേ സമയം അറബിയിലുള്ള മൗലൂദും ഓതി.
41- യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണ വിഭവങ്ങളും വിളമ്പി.
42- റസൂല്‍(സ)യുടെ ജന്മവാര്‍ത്ത അറിഞ്ഞപ്പോള്‍ അബൂലഹബ് സന്തോഷിച്ചു.
43- സന്തോഷത്തിന്റെ ഭാഗമായി അബൂലഹബ് ഒരടിമയെ മോചിപ്പിച്ചു.
44- തല്‍ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ ആശ്വാസം ലഭിക്കുന്ന വിവരം ഹദീസിലുണ്ട്.
45- ഈ പറഞ്ഞ കാര്യങ്ങളത്രയും മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ അല്‍മുര്‍ശിദിലും അല്‍ഇര്‍ശാദിലും അല്‍മനാറിലും ഉള്ളവയാണ്.
ഇനി പറയൂ, ആരാണ് ബിദ്അത്ത് ചെയ്തവര്‍?
ആരാണ് ശിര്‍ക്ക് ചെയ്തവര്‍?
ആരാണ് ബിദ്അത്തിന് നേതൃത്വം നല്‍കിയവര്‍?
ആരാണ് പുരോഹിതന്‍മാര്‍?
ആരാണ് തീറ്റക്കൊതിയന്‍മാര്‍?
ആരാണ് നരകത്തില്‍ പോകാനര്‍ഹന്‍?
ആര്‍ക്കാണ് തൊലിക്കട്ടി കൂടുതലുള്ളത്?
മാന്യവായനക്കാര്‍ ചിന്തിക്കൂ…!
ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും മൊത്ത കുത്തകക്കാരായ ‘അനാക്രോണുകളും’ അല്ലാത്തവരുമായ പുതിയ വഹാബി കൂട്ടം മൗലിദിനെയും നബിദിനാഘോഷത്തെയും വിമര്‍ശിച്ച് എഴുതിയത് മുഴുവനും ആദ്യം കൊള്ളുക സ്വന്തം ‘പിതാക്കള്‍ക്ക’ല്ലേ? അങ്ങനെവരുമ്പോള്‍ സ്വന്തം ജനയിതാക്കളെ പുരോഹിതന്‍മാരെന്നും മുബ്തദിഉകളെന്നും, ഖുറാഫികളെന്നും, ശാപ്പാട്ട് വീരന്‍മാരെന്നും നരകാവകാശികളെന്നും മറ്റും മറ്റും വിശേഷിപ്പിക്കാനുള്ള ‘മഹാഭാഗ്യം’ വഹാബികള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്.
ഈദ് മീലാദ്
ചോദ്യവും മറുപടിയും
എന്നാണ് നബിദിനം ?നബി സ്വ ജനിച്ച ദിവസം തന്നെ.
ഈ നബിദിനം കഴിക്കൽ എന്നാലെന്താണ്.?
കഴിക്കൽ എന്ന് പറഞ്ഞാൽ വിഴുങ്ങലല്ല
ലോകത്തിനാകെ
കാരുണ്യത്തിൻ റ്റെ ദൂതനായ മുത്ത് നബി (സ്വ) യെ തന്ന് അനുഗ്രഹിച്ച ദിവസത്തിലുള്ള സന്തോഷവും , ഈ റഹ്മത്തിൽ നന്ദിപ്രകടനത്തോടുള്ള സ്മരണയുമാണ് !!! " അല്ലാഹു നമുക്ക് ചെയ്ത് തന്ന അനുഗ്രഹദിവസങ്ങളെ എപ്പോഴും സ്മരിച്ച് കൊണ്ടേയിരിക്കാനാണല്ലോ ഖുർ ആൻ റ്റെ കൽപ്പന , അത് പോലെ നബി സ്വ യുടെ
മദ് ഹ് (മൗലൂദ്) കൂട്ടമായി പാടും പറയും, ശേഷം അന്നദാനം നൽകുകയും ചെയ്യുന്നു. ഇത്രയേ ഉള്ളൂ നബിദിനം കഴിക്കലെന്നാൽ.
അല്ല ഈ ബർത്ത്ഡേ ആഘോഷം ഇസ്ലാം അനുവദിച്ചിട്ടുണ്ടോ ???
ബർത്ത്ഡേ ആഘോഷമെന്ന വെസ്റ്റേൺ കൾച്ചറൽ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല , പക്ഷേ ജന്മം കൊണ്ട് നമുക്ക് സന്തോഷിക്കാം , ഇത് അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹം എന്ന നിലക്കാണ് . അല്ലാഹു നമുക്ക് നൽകുന്ന അനുഗ്രഹങ്ങളെക്കൊണ്ട് സന്തോഷിക്കുകയും, എപ്പോഴും സ്മരിക്കുകയും , സൽക്കർമ്മങ്ങൾ കൊണ്ട് അല്ലാഹുവിൽ ശുക്റ് ചെയ്യുകയും വേണം , നമ്മുടെ എല്ലാ സ്വന്തത്തേക്കാളും സ്നേഹിക്കേണ്ട നമ്മുടെ നേതാവും, ലോകത്തിന്ന് തന്നെ അനുഗ്രഹമായ നബി സ്വ യുടെ ജന്മദിനത്തിൽ സന്തോഷിക്കുന്നതും ഈ അനുഗ്രഹത്തിന്ന് ശുക്റ് ചെയ്യുന്നതുമെല്ലാം പുണ്യമുള്ള കാര്യമാണ്.
അപ്പോൾ നബിദിനം കഴിക്കൽ ബർത്ത്ഡേ ആഘോഷമല്ലേ ???
നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ഒരിക്കലുമല്ല !! അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹത്തിൽ സന്തോഷിക്കുകയും അതിന്ന് നന്ദി രേഖപ്പെടുത്തുകയുമാണ്.
അല്ലാഹു നമുക്ക് ചെയ്ത് തന്ന നിഹ്മത്തുകൾ ധാരാളം ഉണ്ട് അത് നമ്മിലേക്ക് തന്നിട്ടുള്ള ദിനങ്ങളെ നാം എപ്പോഴും ഓർത്ത് കൊണ്ടേയിരിക്കണം.
നബി സ്വ യാകുന്ന ലോകത്തിൻ റ്റെ അനുഗ്രഹം വന്നത് റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണ് , അത് കൊണ്ടാണ് ആദിവസത്തിൽ തന്നെ പ്രത്യേകമായി സ്മരിക്കണം എന്ന് പറയുന്നത് , അത് കൊണ്ടല്ലേ എല്ലാ തിങ്കളാഴ്ചയും നബിയും സ്വഹാബത്തും നബിദിനം കഴിച്ചത്.
ആദ്യമായി ആരാണ് നബിദിനം കഴിച്ചത്???
പ്രപഞ്ചംതന്നെ! , നബി സ്വ യുടെ ജനന ദിവസത്തിൽ തന്നെ പ്രത്യേകമായി അൽഭുത സംഭവങ്ങൾ കാട്ടിക്കൊണ്ട് ആഘോഷപൂർവ്വം നബിദിനത്തെ വരവേറ്റു
നബി സ്വ മറ്റേതെങ്കിലും നബിമാരുടെ നബിദിനം കഴിച്ചിട്ടുണ്ടോ ???
قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ أُدْخِلَ الْجَنَّةَ، وَفِيهِ أُخْرِجَ مِنْهَا»
(സ്വഹീഹ് മുസ്ലിം)
വെള്ളിയാഴ്ച ദിവസത്തിൻ റ്റെ പ്രത്യേകത സ്വഹാബത്ത് ചോദിച്ചപ്പോൾ അന്ന് ആദം നബി അസ മിൻ റ്റെ ജന്മദിനം ആണെന്ന് നബി(സ്വ) പടിപ്പിച്ചിട്ടുണ്ട്. ഈ ദിവസം നബി സ്വ മുതൽ ഇന്ന് വരെ മുഹ്മിനീങ്ങൾ ആദം നബിയുടെ ജന്മ ദിവസമായി അനുസ്മരിക്കുന്നു. നബിദിനമെന്നാൽ ഈ സ്മരണ തന്നെയാകുന്നു.
വീണ്ടും നബി സ്വ പടിപ്പിക്കുന്നു.
يَا مَعْشَرَ الْمُسْلِمِينَ، إِنَّ هَذَا يَوْمٌ جَعَلَهُ اللَّهُ عِيدًا لِلْمُسْلِمِينَ فَاغْتَسِلُوا فِيهِ مِنَ الْمَاءِ، وَمَنْ كَانَ عِنْدَهُ طِيبٌ فَلَا يَضُرُّهُ أَنْ يَمَسَّ مِنْهُ، وَعَلَيْكُمْ بِهَذَا السِّوَاكِ»
" ഓ മുസ്ലിം സമൂഹമേ നിശ്ചയം ഇതൊരു ദിവസമാണ് അല്ലാഹു ഇതിനെ മുസ്ലിമീങ്ങൾക്ക് "ഈദ്" (ആഘോഷം) ആക്കിയിരിക്കുന്നു. അതിനാൽ കുളിക്കുക സുഗന്ധം ഉള്ളവർ പൂശുന്നത് കൊണ്ട് വിരോധമില്ല , മിസ് വാക്ക് ചെയ്യുക
ഇമാം മാലികി (റ) വിൻ റ്റെ മുവത്വയിലും , ഇമാം ശാഫിഈ റ വിൻ റ്റെ മുസ്നദിലും മറ്റു ധാരാളം ഹദീസ് ഗ്രന്ഥങ്ങളിലും പ്രസ്തുത ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
അപ്പോൾ എല്ലാവെള്ളിയാഴ്ചയും മുഹ്മിനീങ്ങളായ നമുക്ക്ആഘോഷമാണ് , വെള്ളിയാഴ്ച ദിവസം മഹത്വമാകാനുള്ള പ്രധാന കാരണം അബൂനാ അബുൽ ബശർ ആദം നബി( അസ) ജനിച്ചു എന്നത് തന്നെയാണ്. വെള്ളിയാഴ്ച ദിവസമാകട്ടെ നമുക്ക് ആഘോഷ ദിവസമാക്കി അല്ലാഹു ആക്കിത്തരുകയും ചെയ്തു. വെള്ളിയാഴ്ച ആദം (അസ) ജന്മദിനവും , തിങ്കളാഴ്ച സയ്യിദുനാ ത്വാഹാ റസൂലുള്ളാഹീ (സ്വ) യുടെ ജന്മദിനവും നമുക്ക് കഴിക്കാം. അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ
നബി സ്വ സ്വന്തം നബിദിനം കഴിച്ചിട്ടുണ്ടോ???
എല്ലാ തിങ്കളാഴ്ചയും നബി സ്വ നബിദിനം കഴിച്ചു !
അതെങ്ങനെ ശരിയാകും തിങ്കളാഴ്ച ദിവസം അന്ന് നോമ്പ് നോക്കാനല്ലേ പറഞ്ഞത്????
നോമ്പ് സുന്നത്താകാനുള്ള കാരണം സ്വഹാബത്ത് തിരക്കിയപ്പോൾ നബി സ്വ പറഞ്ഞത് അന്ന് ഞാൻ ജനിച്ചു എന്നാണ് , അപ്പോൾ നബിദിനം എല്ലാ ആഴ്ചയിലും കഴിക്കണം , റബീഉൽ അവ്വൽ 12 എന്നത് വാർഷികമാണ്, വാർഷികമായി വരുന്ന തിങ്കളാഴ്ച നബിയും സ്വഹാബത്തും നബിദിനം കഴിക്കൽ ഒഴിവാക്കി എന്ന് മുജായിദുകൾക്ക് എവിടെന്ന് കിട്ടി....????
പക്ഷേ നിങ്ങൾ ഇന്ന് നോമ്പ് നോക്കാതെ പോത്ത് ബിരിയാണിയും , കോഴി ബിരിയാണിയുമല്ലേ അടിച്ച് മാറുന്നത്.?
കണ്ണടച്ച് ഇരുട്ടാക്കല്ലേ , മുഹ്മിനീങ്ങൾ ച്ചെയ്യുന്ന ഇബാദത്തുകൾ , രേഖപ്പെടുത്തിവെക്കുന്ന മലക്കുകളാണോ മുജായിദുകളേ നിങ്ങൾ , ഇത്ര കരക്ടായി നോമ്പെടുക്കുന്നില്ല എന്ന് പറയാൻ ?
കഷ്ടം തന്നെ മുജായിദീങ്ങളേ !!!!!!
തിങ്കളാഴ്ച ദിവസം നോമ്പ് നോക്കുന്നവർ നോമ്പ്
നോക്കുന്നു, എനി നോമ്പ് നോക്കുന്നതോടൊപ്പം തന്നെ കോഴി & പോത്ത് ബിരിയാണി പാവപ്പെട്ട ജനങ്ങൾക്ക് നബി സ്വ ക്ക് പ്രതിഫലം കിട്ടട്ടെ എന്ന ഉദ്ദേശത്തിൽ സ്വദഖ ചെയ്യുന്നത് ഇസ്ലാമിൽ സ്രേഷ്ടമായ അമലുകളിൽ പെട്ടതാണ് , നോമ്പ് നോക്കുന്നത് മുത്ത് നബി സ്വ യാകുന്ന ലോകത്തിൻ റ്റെ അനുഗ്രഹം അല്ലാഹു നമുക്ക് നൽകി എന്ന നന്ദി സൂചകമായിട്ടാണ് , സുന്നത്തായ നോമ്പ് നോക്കാൻ കഴിയാത്തവർ അതിൻ റ്റെ പ്രതിഫലം നഷ്ടപ്പെടുത്തിയെന്നേ ഉള്ളൂ, അല്ലാതെ അന്ന് നബി സ്വ യുടെ മേൽ മദ് ഹ് പാടിയോ , ദാനധർമ്മങ്ങൾ നടത്തിയോ മറ്റും ചെയ്തത് കൊണ്ട് ഒരു കുഴപ്പവുമില്ല ഇതൊക്കെ എല്ലാ സമയങ്ങളിലും ചെയ്യുന്നതാണ് , നബിദിനത്തിലായി ഒരു പ്രത്യേക നഹ് യ് ( വിരോധം ) ഖുർ ആനിലോ , സുന്നത്തിലോ ഇല്ല....
നബിയും സ്വഹാബത്തും നബിദിനം കഴിച്ചിട്ടുണ്ടെങ്കിൽ പിന്നെന്ത് കൊണ്ട് ഇത് ബിദ് അത്ത് എന്ന് പറയപ്പെടുന്നു????
" മതത്തിൽ ഇല്ലാത്തതിനെ പുതുതായി കൊണ്ട് വന്നാൽ അത് തള്ളപ്പെടേണ്ടതും എന്നാൽ മതത്തിൽ ഉള്ളത് കൊണ്ട് പുതുക്കാമെന്ന" നബിവചനത്തിൻ റ്റെ അർഥം മനസ്സിലാക്കാത്തത് കൊണ്ടാണ് ഇത് മനസ്സിലാകാതെ പോകുന്നത്
തറാവീഹ് എന്ന നിസ്ക്കാരം നബി സ്വ രണ്ടോ മൂന്നോ ദിവസം മാത്രമായി കാണിച്ച് തന്നതാണ് എന്നാൽ ഈ തറാവീഹിൻ റ്റെ ജമാ അത്ത് റമളാൻ മുഴുവനും ഒറ്റ ഇമാമിൻ റ്റെ കീഴിലാക്കി പരിഷ്കരിച്ച് തന്നത് ഉമർ (റ) ആകുന്നു. ഈ പരിഷ്കാരത്തെ " നല്ല ബിദ് അത്താണെന്നാണ് ഉമർ റ പടിപ്പിച്ചത് അപ്പോൾ തറാവീഹ് എന്നത് സുന്നത്തല്ല എന്നഭിപ്രായമില്ലല്ലോ പക്ഷേ റമളാൻ മുഴുവനും ഒറ്റ ജമാ അത്ത് എന്നത് ഉമർ പുതുക്കിയ ഒരു നല്ല ബിദ് അത്താണ് , അത് പോലെ നബിദിനം കഴിക്കൽ എന്നതിൻ റ്റെ അടിസ്ഥാനം തിരുസുന്നത്തിൽ നിന്നുള്ളതാണ് , ഇതിൻ റ്റെ ഇന്ന് കാണുന്ന രൂപവും ശൈലിയുമാണ് ഉമർ റ പടിപ്പിച്ചത് പോലെ നല്ല ബിദ് അത്തെന്ന് പറയപ്പെടുന്നത്. അല്ലാതെ മതത്തിൽ പുതുതായി ഉണ്ടാക്കിയ ഒന്നല്ല നബിദിനം കഴിക്കൽ ഇങ്ങനെ ആദ്യമായി വലിയൊരു മൗലിദ് സദസ്സ് സംഘടിപ്പിച്ചത് നീതിമാനായ ഭരണാധികാരിയായിരുന്ന മുളഫർ രാജാവായിരുന്നു. അത് കൊണ്ടാണ് ഇങ്ങനെ വലിയ രീതിയിലുള്ള പ്രത്യേകമായി മൗലിദ് ഹിജ് റ 300 ന്ന് ശേഷം ഉണ്ടായതെന്ന് പറയപ്പെടുന്നത് അല്ലാതെ നബി സ്വ യുടെയോ , സ്വഹാബത്തിൻ റ്റെയോ , കാലത്ത് ഉണ്ടായിട്ടില്ല എന്നല്ല ഏത് പോലെയെന്നാൽ ഉമർ റ ചെയ്ത് കാണിച്ച് പടിപ്പിച്ച് തന്നത് തന്നെ ഉദാഹരണമായി ധാരാളം മതി
മുളഫ്ഫർ രാജാവും
അവരുടെ മീലാദഘോഷവും.
മുളഫർ രാജാവ് മീലാദാഘോഷം വിപുലമായ രീതിയിൽ കൊണ്ട് വന്നപ്പോൾ അക്കാലത്തുള്ള പണ്ഡിതന്മാരോ,ശേഷക്കാരായ പണ്ഡിതരോ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ വിമർശിച്ചതായി കാണാൻ കഴിയില്ല. അപ്രകാരം അഹ്ലു സുന്നയുടെ ഒരു ഇമാമും പറഞ്ഞതായി കാണിക്കാൻ വിമർശകർക്ക് കഴിയില്ല.മറിച്ച് അദ്ദേഹത്തെ അവരെല്ലാവരും പുകഴ്ത്തുകയാണുണ്ടായത്.ബഹു ഇമാം സുര്ഖാനി(റ)പറയുന്നു
قال الزقاني أول من احدث فعل ذلك يعني علي هذا الوجه الخاص الموجود اليوم الملك المظفر ابوسعيد صاحب اربل
ഇന്ന്‍ കാണുന്ന രീതിയില്‍ നബിദിന പരിപാടി വിപുലീകരിക്കപ്പെട്ടത് ഇര്ബല്‍ ചക്രവര്‍ത്തിയായ മുളഫ്ഫര്‍ രാജാവായിരുന്നു.
��قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059)
... ഹാഫില്‍ ഇബ്ന്‍ കസീര്‍ (റ) മുളഫ്ഫര്‍ രാജാവിന്‍റെ ചരിത്രം പറയുന്നത് അദ്ദേഹം അബീഉല്‍അവ്വയില്‍ വലിയ സമ്മേളനം നടത്തി മൌലിദ് കഴിക്കുന്ന ആളായിരുന്നു മാത്രമല്ല അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിത ,നടപടി ക്രമങ്ങള്‍ പ്രശംസിക്കപെട്ട ആളും ആരാലും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ അധികാരത്തില്‍ തുടര്‍ന്ന ആളുമാണ് .
قال سبط بن الجوزي في مرآة الزمان حكي لي بعض من حضر سماط المظفر في بعض المولد انه عد فيه خمسة ألاف رأس غنم شواء وعشرة ألاف دجاجة ومأئة فرس ومأئة الف زبدية وثلاثين الف صحن حلوي وكان يحضر عنده في المولد اعيان العلماء والصوفيةفيخلع عليهم ويطلق لهم البخور (جواهر البحار 3/1122)
ബഹു ഇബ്ന്‍ അല്‍ ജൌസി അവിടത്തെ "മിര്‍ആത്ത്സ്സമാന്‍ "എന്ന കിത്താബില്‍ മുളഫ്ഫര്‍ രാജാവിന്‍റെ മൌലിദ് സദസ്സില്‍ പങ്കെടുത്ത ആളെ ഉദ്ധരിച്ച് കൊണ്ട് പറയുന്നു അവിടെ (ഭക്ഷണത്തിന്നായി )അയ്യായിരം ആട് ,പതിനായിരം കോഴി,നൂര്‍ കുതിര ഒരു ലക്ഷം നെയ് പാത്രം മുപ്പതിനായിരം മധുര പലഹാര പാത്രം എന്നിവ കണ്ടാതായി രേഖപ്പെടുത്തുന്നു അതോടു കൂടി ആ സദസ്സില്‍ പണ്ഡിതരും സുഫികളും മറ്റ് മഹാന്മാരും പങ്കെടുത്തിരുന്നു.
ഹിജ്റ 300 ന് മുമ്പുള്ള മഹാൻമാർ ആ രീതയിലുള്ള മൗലിദ് നടത്തിയില്ല എന്ന് മാത്രമാണ് അത് കൊണ്ടുദ്ദേശ്യം.
റജബിലെ ഗർഭധാരണവും
റബീഉൽ അവ്വലിലെ ജനനവും"
ആമിന ബീവി (റ) യുടെ റജബിലെ ഗർഭധാരണവും മുത്ത്നബി (സ്വ) യുടെ റബീഉൽ അവ്വലിലെ ജനനവുംആമിന ബീവി (റ) റസൂല്‍ (സ) യെ ഗര്‍ഭംധരിച്ചതു റജബ് മാസത്തിലാണ് എന്നത് മുജാഹിദുകൾ കരുതുംപോലെ മങ്കൂസ് മൌലിദിൽ മാത്രം ഉള്ള കാര്യമല്ല..
{وقال سهل بن عبد الله التسترى فيما رواه الخطيب البغدادى الحافظ: لما أراد الله تعالى خلق محمد- صلى الله عليه وسلم- فى بطن أمه آمنة، ليلة رجب، وكانت ليلة جمعة}
ഹിജ്ര: 283 നില്‍ വഫാതായ ഇമാം അബ്ദുല്ലാഹി അത്തസ്തരീ (റ), ഹിജ്ര: 463 നില്‍ വഫാതായ ഇമാം ഹാഫിള് ഖതീബുല്‍ ബഗ്ദാദി (റ), ഈ വിഷയം തന്നെ ഉദ്ധരിക്കുന്ന ഇമാം ദിയാരില്‍ ബകരീ (റ), ഇമാം സര്‍ക്കാനീ (റ), ഇമാം ഖാസ്തല്ലാനി ഇവരെക്കെ യാണ് ഈ വഹാബീ മൌലവിമാര്‍ ചോദ്യം ചെയ്യുന്നത്!!!
റഫറൻസ്;
( المواهب اللدنية بالمنح المحمدية -1/72 )
( تاريخ الخميس في أحوال أنفس النفيس - 1/185)
( شرح الزرقاني - 1/194)
ഇനി റജബ് മാസം ഗർഭ ധാരണം നടന്നാൽ പ്രസവം റബീഉൽ അവ്വലിൽ നടക്കില്ലേ?? ദീനി വിവരമോ ഇല്ല.. എന്നാൽ പിന്നെ അല്പം സയൻസ് എങ്കിലും അറിയണ്ടേ??
ഗർഭധാരണത്തിൻ റ്റെ കാലഘട്ടം അറിയില്ലെങ്കില്‍ ഒന്ന് സ്വന്തം ഭാര്യയെയോ അല്ലെങ്കില്‍ ഉമ്മയെയോ വിളിച്ചു ചോദിച്ചാല്‍ തന്നെ സംശയം തീരും.. ആരും പത്ത് കലെണ്ടര്‍ മാസം പൂര്‍ത്തിയാക്കി പ്രസവിക്കില്ല.. ഒരു പൂര്‍ണ ഗര്‍ഭം എന്ന് പറയുന്നത് ഒമ്പത് മാസവും ഏഴു ദിവസവും ആണ് (അല്ലെങ്കില്‍ ഒമ്പത് മാസവും ഒമ്പത് ദിവസവും എന്നും കണക്കുകള്‍ ഉണ്ട്). ഇതൊക്കെ മെഡിക്കല്‍ സയൻസിൻ റ്റെ കണക്കുകളാണ്.. ഞാന്‍ ഇരുന്നു കുത്തിക്കുരിച്ചുണ്ടാക്കിയതല്ല.
അണ്ഡസംയോജനം നടന്ന് മൂന്നാഴ്ചക്കകം കുഞ്ഞിൻ റ്റെ തലച്ചോറ്, നട്ടെല്ല്, ഹൃദയം തുടങ്ങി മറ്റെല്ലാഅവയവങ്ങളും രൂപപ്പെടാന്‍ തുടങ്ങും. അഞ്ചാഴ്ചയാകുമ്പോഴേയ്ക്കും ഹൃദയമിടിപ്പ് തുടങ്ങും. ഏഴാഴ്ചയാകുമ്പോള്‍ പൊക്കിള്‍കൊടി പ്രത്യേക്ഷപ്പടുന്നു. 40 ആഴ്ചകളാണ് ഗര്‍ഭസ്ഥശിശുവിൻ റ്റെ വളര്‍ച്ചാകാലം. 36 ആഴ്ചകള്‍ക്കുശേഷം പ്രസവിക്കുന്ന കുഞ്ഞുങ്ങളെല്ലാം പൂര്‍ണവളര്‍ച്ചയെത്തിയവയായിരിക്കും. 36 ആഴ്ചകള്‍ പൂര്‍ത്തിയാകാന്‍ എട്ടു മാസം പിന്നിട്ടാല്‍ മതി.. നേരത്തെ ഞാന്‍ പറഞ്ഞ ഒമ്പത് മാസവും ഏഴു ദിവസവും ആയാൽ 40 ആഴ്ച പൂര്‍ത്തിയാകും..
റജബ് മാസം ആദ്യ വാരത്തില്‍ ഗര്‍ഭധാരണം സംഭവിച്ചാല്‍ തന്നെ തുടര്‍ന്ന് വരുന്ന മാസങ്ങളുടെ ആദ്യ വാരങ്ങള്‍ എത്തിയാല്‍ ഓരോ മാസം പൂര്‍ത്തിയാകും, അതായതു;
ശ'അബാന്‍ ആദ്യ വാരം കഴിഞ്ഞാല്‍ രണ്ടാം മാസത്തില്‍ കടന്നു, റമദാന്‍, ശവ്വാല്‍, ദുൽഖ അ്ദ്, ദുല്‍ഹിജ്ജ, മുഹറം, തുടര്‍ന്ന് സഫര്‍ എത്തിയാല്‍ തന്നെ എട്ടാം മാസത്തില്‍ കടന്നു പിന്നെ റബീഉല്‍ അവ്വല്‍ എത്തിയാല്‍ ഒമ്പതാം മാസം ആയി..
റജബ് - ഒന്നാം മാസം
ശഅബാന്‍ - 2 മാസം
റമളാന്‍ - 3 മാസം
ശവ്വാല്‍ - 4 മാസം
ദുല്ഖഅദ് – 5 മാസം
ദുല്‍ഹജ്ജ് – 6 മാസം
മുഹറം – 7 മാസം
സഫര്‍ - 8 മാസം
റബീഉല്‍ അവ്വല്‍ - 9 മാസം
ഒമ്പതാം മാസം പ്രസവിക്കുന്ന എല്ലാ കുട്ടിയും പൂര്‍ണവളര്‍ച്ച എത്തി പ്രസവിച്ചതയാണ് കണക്കു കൂട്ടുക.. അതില്‍ കുറഞ്ഞാല്‍ തന്നെയും പ്രസവിച്ചുകൂട എന്നില്ല.. അങ്ങനെ പ്രസവിക്കുന്ന കുട്ടികളെ ചാപ്പിള്ളകള്‍ എന്നും വിളിക്കാറില്ല.. ഇതൊക്കെ പറഞ്ഞു തന്നാലും തലയ്ക്കു കയറുന്നില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാന്‍?? ഇനി ആ തല കീറിമുറിച്ചു അതിൽ വിവരം കുത്തിനിറക്കാൻ ഞങ്ങളെ കൊണ്ട് പററില്ലല്ലോ..?
ലൈലത്തുൽ ഖദ്റും നബിദിനവും
ഏതിനാണ് കൂടുതൽ പുണ്യം?
ഹബീബായ സ്വ യുടെ ജനനദിനം ലൈലതുൽ ഖദ്റിനെക്കാള്‍ സ്റേഷ്ട്ടമാണെന്നത് സമസ്തക്കാർ ഇപ്പൊ പറഞ്ഞതല്ല മുജായിദുകാരാ….മഹാനായ സ്വഹീഹ് ബുഖാരിക്ക് ആധികാരിക വ്യാഖ്യാനമെഴുതിയ ഇർഷാദുസ്സാരിയുടെ രചയിതാവ് ഇമാം അല്ലാമാ ഖസ്ത്വല്ലാനി (റ) അവിടത്തെ അൽ മവാഹിബുല്ലദുന്യയിൽ 3 കാരണങ്ങള്‍ കൊണ് ട് സ്ഥിരപ്പെടുത്തുന്നത് നോക്കൂ…
ليلةمولده عليه االسلام افضل من ليلة القدر من وجوه ثلاثة
احدها ان
ليلة المولد ليلة ظهوره صلى الله عليه وسلم وليلة القدر معطاة له ومااشرف بظهور دات المشرف من اجله اشرف مماشرف بسبب ما
اعطيه ولا نزاع في دالك فكانت ليلة المولد افضل من ليلة القدر
..الثاني ان ليلة القدر شرفت بنزول المﻻءكة فيها وليلة المولد شرفت بظهوره صلى الله عليه وسلم ومن شرفت به ليلة المولد افضل ممن شرفت بهم ليلة القدر على الاصح المرتضى فتكون ليلةالمولد افضل
.. الثالث ان ليلة القدر وقع فيها التفضيل على امة محمد صلى الله عليه وسلم وليلة المولد الشريف وقع التفضيل فيها على سائرالموجودات فهوالدي بعثه الله عزوجل رحمة للعالمين فعمة به النعمة على جميع الخﻻئق فكانت ليلة المولد اعم فكانت افضل( المواهب الدنية :1/136
: ഇമാം ഖസ്തല്ലാനി(റ)
“3 കാരണങ്ങളാല്‍ നബി (സ) പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമാണ്.
(1) ഈ രാത്രിയില്‍ പിറന്ന നബി (സ)ക്ക് നല്‍കപ്പെട്ട ഒന്നാണല്ലോ ലൈലത്തുല്‍ ഖദ്റ്. നബി(സ)ക്ക് നല്‍കപ്പെട്ട ഒന്നിന്റെ പേരില്‍ ആദരവുണ്ടായ രാത്രിയേക്കാള്‍ ശ്രേഷ്ഠതയുണ്ടാവേണ്ടത് ആദരവിനു നിദാനമായവരുടെ പുണ്യ ദേഹം വെളിവാകല്‍ നിമിത്തം ശ്രേഷ്ഠത കൈവരിച്ച രാത്രിക്കാണല്ലോ.. ഈ വിഷയത്തില്‍ തര്‍ക്കിക്കാന്‍ വക കാണുന്നില്ല. അതിനാല്‍ നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമാണ്.
(2) മലക്കുകള്‍ ഇറങ്ങുന്നതിനാലാണ് ലൈലത്തുല്‍ ഖദ്റിന് ശ്രേഷ്ഠതയുണ്ടായത്. ലൈലത്തുല്‍ മൌലിദിന് നബി(സ) ജനിച്ചതിനാലും.. പ്രബലമായ വീക്ഷണ പ്രകാരം മലക്കുകളേക്കാള്‍ ശ്രേഷ്ഠത നബി(സ)ക്കാണ്. അപ്പോള്‍ മലക്കുകളേക്കാള്‍ ശ്രേഷ്ഠരായ നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രി മലക്കുകളുടെ ഇറക്കം മൂലം ശ്രേഷ്ഠമാക്കപ്പെട്ട ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമായി.
(3) ലൈലത്തുല്‍ ഖദ്റിന്റെ ശ്രേഷ്ഠത ഈ ഉമ്മത്തിനു മാത്രമുളളതാണ്. നബി(സ)യെ പ്രസവിക്കപ്പെട്ട രാത്രിയിലെ ശ്രേഷ്ഠത എല്ലാ സൃഷ്ടികള്‍ക്കുമുളളതാണ്. അതിനാല്‍ ഈ രാത്രി ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠമായി.” (അല്മവാഹിബുല്ലദുന്നിയ്യ
തഴവാ ഉസ്താദിന്റെ വരികളിലെ
വഹാബി തട്ടിപ്പ്
അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ..
എന്നും സഘാവി പറഞ്ഞതായ് കാണുന്നതാ
അത് ഹലബി ഒന്നാം ഭാഗമിൽ നോക്കേണ്ടതാ..
തഴവ മുഹമ്മദ് കുഞ്ഞി മൌലവിയുടെ അൽ മവാഹിബുൽ ജലിയ്യ എന്ന ഗ്രന്ഥത്തിൽ നിന്നുള്ള മുകളിൽ കൊടുത്ത നാലു വരി പൊക്കിപിടിച്ച് കൊണ്ട് മുജ-ജമാദികൾ പറയാറുണ്ട്.. ഇന്നും പറഞ്ഞു വരുന്നു. കണ്ടില്ലേ ! തഴവ ഉസ്താദ് പോലും പറയുന്നു. മൌലിദ് കഴിക്കൽ പുതിയതാക്കി ഉണ്ടാക്കിയ പരിപാടിയാണെന്ന്. എന്നാൽ സത്യമെന്താണെന്ന് ഈ വരികൾക്ക് ശേഷമുള്ള വരികൾ കൂടി വായിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. അതിനവർക്ക് സമയമില്ല.
തഴവ ഉസ്താദ് തുടർന്ന് പറയുന്നത് കൂടി നമുക്ക് നോക്കാം.. അതിങ്ങനെ
മലിക്കുൽ മുളഫ്ഫർ ധീരനായൊരു രാജനാ
ഇർബർ ഭരിച്ചവരാണ് വൻധർമ്മിഷ്ഠ്നാ..
മൌലിദ് കഴിക്കാൻ ഏറ്റവും ഉത്സാഹമാ
മാസം റബീഉൽ അവ്വലെന്താഘോഷമാ
ശൈഖ്ബ്നുദഹ്‌യത്തു മൌലിതൊന്ന് രചിക്കലായ്
രാജാവിന്നത് കണ്ടേറ്റവും സന്തോഷമായ്
സമ്മാനമായ് പൊന്നായിരം നൽകുന്നതായ്
എന്നുള്ള തിബ്നുകസീർ താൻ പറയുന്നതായ്
മൌലിദ് കഴിക്കുന്നന്ന് ആടയ്യായിരം
പൊരിക്കുന്നതാണേ കോഴിയും പതിനായിരം
പാത്രങ്ങളിൽ അലുവായുമുണ്ടോരോതരം
ഉലമാക്കളനവധി ഹാജറുണ്ടന്ന്
അതുപോലെ സൂഫികൾ കൂടുമേ അതിൽ വന്ന്
പ്രത്യേകമായ് ഇവർക്കൊക്കെയും ബഹുമാനവും
നൽകുന്നതാ രാജാവ് പല സമ്മാനവും
മൌലിദ് ശരീഫോദുന്ന സമയം വന്ന്
ഇരിക്കുന്നതാ സദസിൽ മുളഫ്ഫറുമന്ന്
ചുരുക്കിപറഞ്ഞാൽ മൂന്നുലക്ഷം പൊന്നാ
പ്രതിവർഷവും മൌലിദ് കഴിക്കാനെന്നാ
ഇത് ‘അൽബിദായത്തുവന്നിഹായ’ യിൽ നോക്കണേ
ഒരുന്നൂറ്റിമുപ്പത്തേഴ് പതിമൂന്നാകണേ
നബിക്കുള്ള മൌലിദ് വീട്ടിലും ഓതേണ്ടതാ
അതിനാൽ ‘മുസ്വീബത്തൊക്കെയും’ നീങ്ങുന്നതാ
കള്ളന്റെ ശല്യം തന്നെയും ഒതുങ്ങുന്നതാ
ദാരിദ്ര്യവും നീങ്ങുന്നതായ് കാണുന്നതാ
(1)ഹർഖും (2) വബ ഇവയൊക്കെയും കാക്കുന്നതാ
കണ്ണേറ് ഹസദും നീങ്ങുവാൻ ഉതകുന്നതാ
ഇത് പോലെ തന്നെ സുയൂഥി തന്റെ വസാഇലിൽ
പറയുന്നതാ നീ നോക്ക് ശർഹുശമാഇലിൽ
ചുരുക്കത്തിൽ തഴവ ഉസ്താദ് ഇവിടെ പറയുന്നത് മൌലിദ് കഴിക്കുന്നതിന്റെ ആവശ്യകതയാണ്. വിപുലമായ രൂപത്തിൽ മൌലിദ് സംഘടിപ്പിച്ച് തുടങ്ങിയ കാലഘട്ടത്തെ കുറിച്ചും അത് സംഘടിപ്പിച്ച മഹത്തുക്കളെകുറിച്ചുമാണ്
പ്രിയ സഹോദരങ്ങളേ, വഹാബി ജമാഅത്തുകർ തെറ്റിദ്ധരിപ്പിക്കാനായി വല്ല ഉദ്ദരണിയും കട്ടു മുറിച്ചും മൌലിദ് വരികളുടെ അർഥം ദുർവ്യാഖ്യാനിച്ചും എന്തിനേറേ ഖുർആനും ഹദീസും വളച്ചൊടിച്ചും നിങ്ങളിലേക്ക് വരുമ്പോൾ അതിന്റെ യാഥാർഥ്യം അറിവുള്ളവരോട് ചോദിച്ച് മനസിലാക്കുക.. നമ്മുടെ വിശ്വാസം തകരാറിലാവാതെ നോക്കുക.. വിശ്വ പ്രവാചകർ മുഹമ്മദ് നബി (സ)യുടെ ജന്മ ദിനം എല്ലാ മുസ്‌ലിംകളും ആഘോഷിക്കുന്നു നമുക്ക് അനുഗ്രഹങ്ങളിൽ നന്ദിയും സന്തോഷവും പ്രകടിപ്പീക്കാം. ആഹ്ലാദത്തോടെ വരവേൽക്കാം റബീഉൽ അവ്വലിനെ
തഴവ ഉസ്താദ് പറഞ്ഞത് ഇന്ന് കാണുന്ന രൂപത്തിലുള്ള ആഘോഷ പരിപാടികളെ കുറിച്ചാണ്.. അല്ലാതെ മൌലിദ് ഹിജ്ര 300 ശേഷം വന്നു എന്നല്ല..
നബിദിന യോഗത്തിന് ജനകീയ മാനം വന്നതാണ് ഈ പറയപ്പെട്ട ഹിജ്ര 300ന്ന് ശേഷം.. അതിനര്ത്ഥം അതിനു മുംബ് റസൂൽ സ.അ ജനിച്ചതിന്റെ ഭാഗമായിക്കൊണ്ട് ആരും ആഘോഷിച്ചിട്ടില്ല എന്നല്ല..
അടിമസ്ത്രീയെ മോചിപ്പിച്ച
അബൂ ലഹബും നരകത്തിലെ അനുഗ്രഹവും
അബൂലഹബിന് അനുഗ്രഹം ലഭിച്ച സംഭവം അടിസ്ഥാന രഹിതമാണെന്നും, നബി (സ്വ) യുടെ ജന്മവാര്‍ത്ത അറിയിച്ച സമയം അബൂലഹബ് ഒരു അടിമ സ്ത്രീയെയും മോചിപ്പിച്ചിട്ടില്ല, പ്രത്യുത ഥുവൈബയുടെ മോചനം നടന്നത് പ്രവാചകന്റെ മക്ക യില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തിന് ശേഷം മാത്രമാണെന്നും മൌലിദ് വിരോധികള്‍ പലപ്പോഴും തട്ടിവിടാറുണ്ട്. എന്നാല്‍, സാക്ഷാല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിന്റെ പുത്രനും തന്റെ ഏറ്റം അറിയപ്പെട്ട ശിഷ്യനും, ബദ്റുല്‍ അഅ്ലാം എന്ന ഓമനപ്പേരില്‍ ഇവര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്ന ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ,് തന്റെ ‘മുഖ്തസ്വര്‍ സീറ ത്തുര്‍റസൂല്‍’ എന്ന ചരിത്ര ഗ്രന്ഥത്തില്‍ എഴുതുന്നത് കാണുക
ബുഖാരിയിലും[4711]ഫത്ഹുല്‍ ബാരിയിലും [14-344]ഈ സംഭവം കാണാം. നബി(സ്വ) ജനിച്ച ദിവസം (തിങ്കളാഴ്ച) തന്നെയാണ് ആനുകൂല്യം ലഭിച്ചതെന്ന് ബുഖാരി പറയുന്നി ല്ലന്ന ആക്ഷേപം ചിലര്‍ ഉന്നയിക്കാറുണ്ട്. എല്ലാ തിങ്കളാഴ്ചയും എന്ന ഭാഗം ബുഖാ രിയിലുണ്ടോ എന്നതല്ല ഇവിടെ പ്രശ്നം. നബിയുടെ ജന്മത്തില്‍ സന്തോഷം രേഖ പ്പെടുത്തി ഥുവൈബയെ മോചിപ്പിച്ചതിന് ആനുകൂല്യം കിട്ടിയെന്നത് മാത്രമാണി വിടെ പ്രശ്നം. കിട്ടിയെന്ന് സ്ഥിരപ്പെട്ട ആനുകൂല്യം ഏതെങ്കിലുമൊരു സമയത്താ കും കിട്ടുക. ഒന്നുകില്‍ എപ്പോഴും കിട്ടുക. അല്ലങ്കില്‍ നിശ്ചിത സമയത്ത് കിട്ടുക. ഇക്കാര്യം തീരുമാനിക്കാന്‍ മറ്റു തെളിവുകള്‍ വേണം. എന്നാല്‍ എല്ലാ തിങ്കളാഴ്ച യും ഈ ആനുകൂല്യം കിട്ടിയിരുന്നുവെന്നതിന് ഫത്ഹുല്‍ ബാരിയില്‍ (വാ 1, പേ ജ് 403) തെളിവുദ്ധരിക്കുന്നുണ്ട്. സുഹൈലി (റ) അബ്ബാസ്(റ)യില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: “അബൂലഹബ് മരിച്ച് ഒരുവര്‍ഷം കഴിഞ്ഞ ശേഷം അദ്ധേഹത്തെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. അദ്ധേഹം പറഞ്ഞു. നിങ്ങളുമായുള്ള വേര്‍പാടിനു ശേഷം ഞാനൊരു സുഖവും എത്തിച്ചിട്ടില്ല. പക്ഷേ, എല്ലാ തിങ്കളാഴ്ച ദിവസവും എനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെടുന്നുണ്ട്. അബ്ബാസ്(റ) പറുയുന്നു. ഇതിന് കാരണം തിങ്കളാഴ്ച ദിവസം നബി ജനിക്കുകയും ഥുവൈബഃ ഈ സന്തോഷ വാ ര്‍ത്ത അബൂലഹബിനെ അറിയിക്കുകയും അപ്പോള്‍ അവരെ അദ്ധേഹം മോചിപ്പി ക്കുകയും ചെയ്തതാണ്.”
അബ്ബാസ്(റ) നബിയുടെ ഇളയുപ്പയാണ്. സ്വഹാബി പ്രമൂഖനാണ്. ഇവര്‍ കളവ് പറ ഞ്ഞുവെന്ന് മുസ്ലിംകള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല. അതിനാല്‍, സ്വപ്നം സത്യ മാണന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു.
സൂറതുല്‍ ഫുര്‍ഖാനിലെ 23ാം വചനത്തിലും മറ്റും പറഞ്ഞത് ഇതിനൊരിക്കലും എ തിരല്ല. അപ്രകാരം വാദിക്കുന്നത് അജ്ഞതയാണ്. അല്ലങ്കില്‍ സത്യം മറച്ചുപിടിക്ക ലാണ്. അവിശ്വാസികള്‍ ചൈത നല്ല പ്രവര്‍ത്തനങ്ങള്‍, അവരെ നരക പ്രവേശത്തി ല്‍ നിന്ന് തടയാന്‍ പര്യാപ്തമല്ലന്നാണ് മേല്‍ ആയതുകളുടെ താത്പര്യം.
ഭൌതികമായ അനുഗ്രഹങ്ങള്‍ ലഭിക്കുക, ബുദ്ധിമുട്ടുകള്‍ നീങ്ങുക, നരകത്തില്‍ ഏറ്റം ലളിതമായ ശിക്ഷ ലഭിക്കുക, ശിക്ഷയില്‍ ഇളവ് ലഭിക്കുക തുടങ്ങിയവ ആയ തിന് എതിരല്ല. അത് കൊണ്ട് തന്നെയാണ് ഇമാം ജൌസിയെപ്പോലുള്ളവര്‍ പോലും ശിക്ഷ ഇളവ് ലഭിച്ച സംഭവം അംഗീകരിച്ചതും, “ഖുര്‍ആന്‍ ആക്ഷേപിച്ചു പറഞ്ഞ ഒരു കാഫിറിന് നബിദിനത്തില്‍ സന്തോഷിച്ചതിന്റെ പേരില്‍ ഇളവ് ലഭിക്കുന്നുവെ ങ്കില്‍, നബി(സ്വ)യുടെ സമുദായത്തില്‍ പെട്ട ഒരു വിശ്വാസി സന്തോഷം പ്രകടി പ്പിച്ചാലുള്ള അവസ്ഥ എന്തായിരിക്കും? എന്ന് രേഖപ്പെടുത്തിയതും”.
നബിയെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ പേരില്‍ അബൂത്വാ ലിബിന് ഏറ്റവും ലളിതമായ നരക ശിക്ഷയാണ് ലഭിക്കുകയെന്ന് സ്വഹീഹായ ഹ ദീസ് കൊണ്ട് തന്നെ സ്ഥിരപ്പെട്ട സംഭവമാണ്. സ്വഹീഹ് മുസ്ലിമിലും മറ്റും ഇക്കാ ര്യം പറഞ്ഞിട്ടുണ്ട്.
അബൂലഹബ് കാഫിറായതോ സ്വപ്നം കണ്ടതോ ഇവിടെ പ്രശ്നമല്ല. അബൂലഹ ബിന്റെ വാക്കും സ്വപ്നം കണ്ടതും ഇവിടെ തെളിവായി എടുത്തു കാട്ടിയിട്ടുമില്ല. ഇമാം സുയൂഥി(റ) യെപ്പോലുള്ള നിരവധി പണ്ഢിതന്മാര്‍ (ശൈഖ് അബ്ദുള്ളയും ഇമാം ജൌസിയും പറഞ്ഞത് നാം കണ്ടു) പ്രധാനമായി ഉദ്ധരിച്ചിട്ടുണ്ട് എന്നത് അവി തര്‍ക്കിതമാണ്. മൌലിദാഘോഷം നിയമപരമായി തെളിയിക്കാന്‍ ഇതിന്റെ ആവശ്യ മില്ല. അതിനു മറ്റു തെളിവുകള്‍ തന്നെ ധാരാളമുണ്ട്.
എന്നാല്‍, ഇപ്പോള്‍ ഥുവൈബഃ സംഭവം കെട്ടുകഥയാണെന്നും ഹദീസല്ലന്നും പറ യുന്നവരുടെ മുന്‍കാല നേതാക്കളും അവരുടെത്തന്നെ പാക്ഷികങ്ങളും എഴുതി യത് വായിക്കുന്നത് രസകരമായിരിക്കും. എല്ലാ വിഷയങ്ങളിലുമെന്നപോലെ ഇവി ടെയും ഇവരുടെ ഇരട്ടത്താപ്പ് നമുക്ക് ദര്‍ശിക്കാവുന്നതാണ്.
മുജാഹിദുകളുടെ അനിഷേധ്യ നേതാവായ പി.കെ. മൂസ മൌലവി 1938ല്‍ എഴുതിയ അമ്മ ജുസുഇന്റെ പരിഭാഷ 227þ-ാം പേജില്‍ എഴുതിയ വരികള്‍ കാണുക:
“………..സല്‍പ്രവൃത്തികള്‍ ചെയ്യുന്നത് ആരായിരുന്നാലും അവര്‍ക്ക് പരലോകത്തുവെച്ച് അവക്കു തക്ക പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. ‘ഹാതിമുത്വാഇ’ ചെയ്തിട്ടുള്ള ഉദാരകൃത്യങ്ങള്‍കൊണ്ടും നബി(സ്വ)യുടെ ജനനത്തില്‍ അബൂലഹബ് ആഹ്ളാദം കാണിച്ചതുകൊണ്ടും അവര്‍ക്കു ശിക്ഷ അത്രത്തോളം ലഘൂകരിക്കപ്പെടുമെന്ന് ഹദീസില്‍ വന്നിട്ടുള്ളതും ഈ അവസരത്തില്‍ സ്മര്‍ത്തവ്യമാണ്.”
1938ല്‍ മൂസ മൌലവി തന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതിയപ്പോള്‍ സ്വീകാര്യമായ സംഭവം 1953 ആകുമ്പോഴേക്കും കെട്ടുകഥയായി മാറുന്നു.
അല്‍മനാര്‍ എഴുതുന്നു:
“ആളുകളുടെ ഇടയില്‍ ഒരു കെട്ടുകഥ പ്രചരിച്ചു കാണുന്നു. മോയിന്‍കുട്ടി വൈദ്യരുടെ ഹിജ്റഃ എന്ന പാട്ടില്‍ നിന്നാണ് പൊതുജനങ്ങളില്‍ അതു പ്രചരിച്ചതെന്നനു മാനിക്കാം. എന്നാല്‍ അതിലല്ല അത്ഭുതം. ഇവിടുത്തെ മതവിജ്ഞാനത്തിന്റെ കുത്തകക്കാരായി തെളിയുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ …………ന്റെ നെടുംതൂണുകളിലും കൂടി ഖുര്‍ആനിനും യഥാര്‍ഥ ചരിത്രത്തിനും ഘടകവിരുദ്ധമായ ഈ കെട്ടുകഥ പ്രചരിപ്പിക്കാന്‍ പാടുപെടുന്നതാണാശ്ചര്യം. നബി(സ്വ) യുടെ ജനനവാര്‍ത്ത അബൂലഹബിനു ആദ്യമായി അറിയിച്ച സുവൈബത്തുല്‍ അസ്ലമിയ്യ എന്ന ദാസിയെ അബൂലഹബ് സ്വതന്ത്രയാക്കി വിട്ടു. നബി ജനിച്ചതിലുള്ള സന്തോഷത്തിനാലാണ് അബൂലഹബ് അങ്ങനെ ചെയ്തത്.
അബൂലഹബിന് നരകത്തില്‍ ചില പ്രത്യേക ആനുകൂല്യങ്ങള്‍ തന്നിമിത്തമുണ്ട്. ഇതൊക്കെയാണ് ആ കെട്ടുകഥയുടെ ചുരുക്കം. നബിതിരുമേനിയുടെ ജന്മദിനം പ്രമാണിച്ച് ഇന്നു മുസ്ലിംകള്‍ ചെയ്തുവരാറുള്ള അനാചാരങ്ങള്‍ക്കു തെളിവായിട്ടാണ് ഈ കെട്ടുകഥ പറഞ്ഞുപരത്തുന്നത്. പ്രിയവായനക്കാരെ, സമസ്തക്കാരുടെ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതിന്റെ സാമ്പി ള്‍ നോക്കുക. മൂസക്കുട്ടി ഹാജിയുടെ മേല്‍ ജല്‍പനങ്ങള്‍ക്കു പ്രമാണയോഗ്യമായ വല്ല തെളിവുകളും കാണിക്കുവാന്‍ അദ്ദേഹത്തിനു സാധിക്കുമോ?”(അല്‍മനാ ര്‍, പുസ്തകം 3, ലക്കം 23-þ24, 1953 ഏപ്രില്‍ 5).
1956 ആകുമ്പോഴേക്ക് ഇതേ സംഭവം വീണ്ടും കളങ്കമറ്റതായി. അല്‍മനാര്‍ തന്നെ പറയട്ടെ:
“………..ഈമാനോടു കൂടിയല്ലാതുള്ള സല്‍ക്കര്‍മ്മങ്ങള്‍ക്കു പരലോകത്തു പുണ്യം ലഭിക്കുകയില്ലെന്നും അവിശ്വാസിയായിക്കൊണ്ടു ജീവിതം അവസാനിക്കുന്നവന്റെ പുണ്യകര്‍മ്മങ്ങള്‍ ഫലശൂന്യമാണെന്നും ഉള്ളതാണ്. അതും തന്നെ ഖുര്‍ആ നും ഹദീസും പലേടത്തും പ്രഖ്യാപിച്ചിട്ടുള്ളതാണ്. അവിശ്വാസിയുടെ കര്‍മ്മങ്ങള്‍ക്ക് ഫലമില്ല. അല്ലെങ്കില്‍ അവക്കു പ്രതിഫലമില്ല എന്നു പറയുന്നതിന്റെ സാരം വല്ലപ്പോഴും നരക ശിക്ഷ മുറിഞ്ഞുപോവുകയില്ലെന്നും കുഫ്റിന്റെ മുമ്പില്‍ ആ കര്‍മ്മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ് റസൂല്‍ തിരുമേനിയുടെ ജനനവാര്‍ത്ത ല ഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്കു ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുമെന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍ പെട്ടതാണ്”(അല്‍മനാര്‍ പുസ്തകം 7, ലക്കം 9þ-10, 5-12-1956).
അതായത് 1938ല്‍ യാതൊരു സംശയവുമില്ലാത്ത കളങ്കമറ്റ ഹദീസ് 1953ല്‍ എത്തിയപ്പോള്‍ സമസ്തക്കാരുടെ കെട്ടുകഥയായി. വീണ്ടും 1956ല്‍ അല്‍മനാറില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കളങ്കമറ്റതായി. 1957 ആകുമ്പോഴേക്കും ബുഖാരിയിലേത് ‘ളഈഫാ’യി മാറി. എന്നാല്‍ 1983ല്‍ അത് ഹദീസേ അല്ലെന്നായി.
റസൂല്‍(സ്വ)യുടെ ജനനത്തില്‍ സന്തോഷിച്ചു എന്നതൊഴിച്ച് അബൂലഹബിന്റെയും ഭാര്യയുടെയും മറ്റു പ്രവൃത്തികളെല്ലാം ഇക്കുട്ടര്‍ നിര്‍വഹിച്ചു വരുന്നുണ്ട്. അബൂലഹബിന്റെയും ഭാര്യയുടെയും പ്രധാന ജോലി തഞ്ചം കിട്ടുമ്പോഴെല്ലാം റസൂല്‍(സ്വ) യെ പരിഹസിക്കലും നിന്ദിക്കലുമായിരുന്നുവല്ലോ. ഇവരും ഇവരുടെ സ്ത്രീകളും തഞ്ചം കിട്ടുമ്പോഴെല്ലാം റസൂല്‍(സ്വ) യുടെ ഉമ്മയും ബാപ്പയും കാഫിറാണെന്നും നരകത്തിലാണെന്നും മറ്റും തട്ടിവിടാറുണ്ട്.
39þ-ാം വയസ്സില്‍ ആ കാക്ക മരിച്ചുപോയിരുന്നുവെങ്കില്‍ നമ്മളുമായെന്തു ബന്ധമാണുണ്ടാവുക? എന്നിട്ടല്ലേ ജനനത്തില്‍ സന്തോഷിക്കുവാന്‍! നബി(സ്വ) ഒരു ദിവസം നൂറു ദോഷമെങ്കിലും ചെയ്യുക പതിവാണ്. അല്ലാഹു അറിയിച്ചു കൊടുത്തതല്ലാതെ തന്റെ സ്വന്തം നിലക്കു പറയുന്നതെല്ലാം വിഡ്ഢിത്തങ്ങളാണ്! എന്നിങ്ങനെ പറഞ്ഞാലൊടുങ്ങാത്ത അപവാദങ്ങള്‍ പറഞ്ഞു പരത്തുക അവരുടെ പതിവായിത്തീര്‍ന്നിരിക്കുകയാണല്ലോ? ഇത്തരം മുബ്തദിഉകളുടെ ഫിത്നയില്‍ നിന്നും അല്ലാഹു(സു) സമുദായത്തെ കാത്തു രക്ഷിക്കട്ടെ. ആമീന്‍.
നബി, ഹിജ്റഃ പോയപ്പോഴാണ് ഥുവൈബയെ മോചിപ്പിച്ചതെന്ന മറ്റൊരു ജല്‍പ്പ നവും ഇക്കുട്ടര്‍ തട്ടിവിടാറുണ്ട്. എന്നാല്‍, ഇതും ചരിത്രപരമായി നിലനില്‍ക്കുന്ന തല്ല. ഹിജ്റഃ സമയത്ത് മോചിപ്പിച്ചുവെന്നത് വാഹിദിയില്‍ നിന്നാണ് ഉദ്ധരിക്കപ്പെ ടുന്നത്. വാഹിദി സ്വീകാര്യനല്ലന്ന് പ്രശസ്തരായ പണ്ഢിതന്മാര്‍ തറപ്പിച്ചു പറഞ്ഞി ട്ടുണ്ട്. ഖത്വീബുല്‍ ബഗ്ദാദിയുടെ താരീഖു ബഗ്ദാദ് 3/ 13,14 ഉം ദഹബിയുടെ തദ് കിറത്തുല്‍ ഹുഫ്ഫാള് 1/348 ഉം ഇക്കാര്യം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ ഹിജ്റഃ പോയപ്പോഴാണ് മോചിപ്പിച്ചെതെന്ന് പറയാന്‍ പ്രബലമായ ഒരു തെളിവുമില്ല.
ഇമാം ഫാക്കിഹാനിയും
വിമർശനങ്ങളും
ഇമാം ഫാക്കിഹാനി വഹാബികൾക്ക് ഒരു തുരുപ്പുചീട്ടാണ്.സത്യത്തിൽ നമുക്ക് ഒന്നേ അറിയേണ്ടതുള്ളൂൂ...