ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 24 November 2017

നബിദിനം- നോമ്പും ഭക്ഷണവിതരണവും

_⚠ വരുന്ന റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണ്.അന്ന് സുന്നത് നോമ്പാണ്.അന്ന് നബിദിനം കൊണ്ടാടുന്ന ആളുകൾ എങ്ങിനെ നോമ്പെടുക്കും?._.തിങ്കളാഴ്ച നോമ്പ് സുന്നത്തല്ലേ? നബിദിനത്തിന്റെ ദിവസം നോംബ്‌ എടുക്കുമോ ഭക്ഷണം വിതരണം ചെയ്യുമോ?_

*👍മറുപടി:*

_الحمد لله الصلاة والسلام على سيدنا محمد ﷺ_

_💠 നബി ﷺ ജനിച്ചു എന്നതാണല്ലോ എല്ലാ തിങ്കളാഴ്ച നോമ്പിന്റെ പ്രതേകത,ഇന്നേ വരെയുള്ള തിങ്കളാഴ്ച നോംബ്‌ എടുത്ത്‌ ആഘോഷിച്ചവർ അന്നും നോംബ്‌ എടുക്കും.കാരണം അവർക്ക്‌ എല്ലാ തിങ്കളും ആഘോഷമാണല്ലോ.അതേ പോലെ അന്നും ആഘോഷം തന്നെയായിരിക്കും._

_🔹നബിദിനം കൊണ്ട് ജനങ്ങളിലെത്തിക്കുന്നതും തിരുനബിയുടെ സുന്നത്തുകളും സന്തേഷങ്ങളുമാണു_

*⌛തിരു നബി ﷺ പാഠങ്ങൾ സമ്മേളനങ്ങളിലൂടെയും മൗലിദ് മജ്ലിസുകളിലൂടെയും റാലിയിലൂടെയും  എഴുത്തുകളിലൂടെയും കാമ്പയ്നുകളിലൂടെയും വിശ്വാസികളുടെ ജീവിതത്തിൽ തിരുനബിയെ   കൊണ്ടുവരാൻ വലീയ പ്രചോദനം ഇതിലൂടെ  നേടിക്കൊടുക്കുന്നു*

_📌ഇനി  തിങ്കൾ നോംബ് നോൽക്കാൻ കഴിയാതവരോ മറ്റോ ഉള്ളവർ നോംബെടുക്കുകയില്ല.അവർ സാധാരണ രീതിയിൽ നബിദിനാഘോത്തിൽ പങ്കുചേരും._

_📎കാരണം ഒന്നുകിൽ കഴിയാത്തവരാകാം അല്ലെങ്കിൽ സാധാരണ തിങ്കളാഴ്‌ച നോംബ്‌ എടുത്ത്‌ ആഘോഷിക്കാത്ത പതിവ്‌ അന്നും തുടരുന്നതോടൊപ്പം സാധാരണ റബീഉൽ അവ്വൽ 12 ന്റെ ദിവസം ഭക്ഷണം കൊടുത്തും കഴിച്ചും ആഘോഷിക്കുകയും സന്തോഷിക്കുകയും  ചെയ്യുന്നു._

_🔸ഒരു നോമ്പുകാരൻ ഭക്ഷണം സദഖ ചെയ്യുന്നതു കൊണ്ടോ അതിൽ പങ്ക് ചേരുന്നത് കൊണ്ടോ തെറ്റാണെന്നു ദീനിൽ ഇല്ല,ഭക്ഷണം നോമ്പ് മുറിക്കു ശേഷം കഴിക്കാമെന്നിരിക്കെ ഫിത്ന പ്രചരിപ്പിക്കുന്നത് എന്തിനാണു ?_

_⚠അമലുകളിൽ കഴിയുന്നത് നിർവഹിക്കണം,ഒരു അമൽ ചെയ്യാത്തവൻ വേറൊരു അമൽ ചെയ്യരുത് എന്ന ഉസൂൽ ഇസ്ലാമിലില്ല_.
_ഒരു ഹദീസ്‌ കൊണ്ട്‌ മാത്രം  വിലയിരുത്തുന്നത്‌ അപകടങ്ങളിലേക്ക്‌ ചെന്നെത്തിക്കും എന്ന കാര്യം  മനസ്സിലാക്കിയാൽ ഇത്തരം അജ്ഞത നാം കാണേണ്ടി വരില്ലായിരുന്നു._

_💡ദീനിൽ ആഘോഷമെന്നാൽ റബ്ബിന്റെ തൃപ്തി നേടുന്ന കാര്യങ്ങൾ ചെയ്യലിലൂടെയാണു.._

 _💡കഴിയുന്നവർ കഴിയുന്നത്ര  അമലുകൾ ചെയ്ത് റബ്ബിനു നന്ദി പ്രകടിപ്പിക്കും .._

*_⚠ആഘോഷങ്ങൾക്കു മറ്റു മത അർത്ഥങ്ങൾ നൽകാതെ ദീനിന്റെ അടിസ്ഥാന നിയമത്തിൽ നിന്നു ചിന്തിക്കണമെന്നും മനസ്സിലാക്കണമെന്നും അറിയിക്കുന്നു_*


💐مرحبا بالشهر مولد النبي ﷺ 💐
〰〰〰〰〰〰〰〰〰