ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 1 March 2021

ഖബർ-ആത്മാവ്- ചില മസ്അലകൾ !

 ഇൽമുൽഫിഖ്ഹ്


ചോദ്യം:മരിച്ചവരുടെ ആത്മാവുകൾ പ്രത്യേകം ഖബ്റിൽ ഹാജറാകുന്ന ദിവസങ്ങൾ ഏവ? 

ഉത്തരം:വ്യാഴാഴ്ച മുതൽ ശനിയാഴ്ച സൂര്യൻ ഉദിക്കുന്നതു വരെ.(ശർവാനീ: 3/200)


സിയാറത് ദിനങ്ങൾ.

ചോദ്യം:സിയാറത് പ്രത്യേകം സുന്നതുള്ളത് ഈ ദിവസങ്ങളിൽ തന്നെയല്ലേ?

ഉത്തരം:അതെ.

മരിച്ചവരുടെ റൂഹുകൾ പ്രത്യേകം ഖബ്റിൽ ഹാജറാകുന്ന ദിവസങ്ങൾ ആയതിനാലാണ് ഈ ദിവസങ്ങളിൽ സിയാറത് പ്രത്യേകം സുന്നതാക്കിയത്.(ശർവാനീ: 3/200)


അഭിമുഖമായി നിൽക്കൽ.

ചോദ്യം:ഖബ്റ് സിയാറത്തിനു ചെന്നാൽ ഖുർആൻ ഓതുമ്പോൾ നിൽക്കേണ്ടത് എങ്ങനെ?

ഉത്തരം:മയ്യിതിനു അഭിമുഖമായി നിൽക്കണം.(ശർവാനീ: 3/202)