ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 10 March 2021

റജബ് -മിഅറാജ് നോമ്പിലെ വഹാബീ വായാടിത്തങ്ങൾക്ക് മറുപടി !

 ദുരാരോപണങ്ങൾക്ക് മറുചോദ്യങ്ങൾ:-


ആരോപണം 1:-  
 [عن شهر بن حوشب:] عن أبي هريرةَ رضيَّ اللهُ عنه قال: مَنْ صام يومَ سبعٍ وعشرينَ من رجبٍ كُتبَ له صيامُ ستِّينَ شهرًا وهو اليومُ الذي هبط فيه جبريلُ على محمد صلى الله عليه وسلم
 "ഈ ഹദീസ് വാറോലയാണ്."

മറുചോദ്യം:-
ആരു പറഞ്ഞു ഇതു വാറോലയാണ്.  ഒരു ഹദീസ് സാങ്കേതികമായി ളഈഫാണെന്ന് വന്നാൽ തന്നെ അത് വാറോലയാണെന്ന് ആരു പറഞ്ഞു? 

ആരോപണം 2:-
ഈ ഹദീസ് ശിയാക്കൾ നിർമ്മിച്ചതാണ്. 

മറുചോദ്യം:- ഇതു ശിയാക്കൾ നിർമ്മിച്ചതാണ് എന്ന് ഏതു ഇമാം പറഞ്ഞു? 
ഇതു ഇമാം അബൂ മൂസൽ മദീനീ ഫളാഇലു ല്ലയാലീ വൽ അയ്യാം എന്ന കിതാബിൽ റിപ്പോർട്ട് ചെയ്തതാണെന്ന് ഇമാം ഹാഫിളുൽ ഇറാഖീ തഖ്‌രീജിൽ രേഖപ്പെടുത്തിയത് കാണാൻ കഴിഞ്ഞിട്ടില്ലേ? 

ആരോപണം3:-
ഇതു ശിയാക്കളുടെ കുലൈനി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. 

മറുചോദ്യം:-
കുലൈനി റിപ്പോർട്ട് ചെയ്താൽ ഹദീസ് വാറോലയാണെന്ന് ഏത് ഇമാം പറഞ്ഞു? 

ആരോപണം 4:-
ഇതു നബിയിലേക്ക് എത്തിയിട്ടില്ല. 

മറുചോദ്യം:-
നബിയിലേക്ക് എത്തുന്ന ഹദീസിൽ നേർക്കു നേരെയുള്ളത്(المرفوع الصريح) , നിയമപരമായത് (المرفوع الحكمي) എന്നീ രണ്ടു ഇനങ്ങളെ കുറിച്ച് അറിയില്ലല്ലേ? 

ആരോപണം5:-
ഈ ഹദീസ് ഒന്നിനും കൊള്ളാത്തതെന്ന നിലയിലാണ് ഇമാം അസ്ഖലാനി വിവരിച്ചത്. 

മറുചോദ്യം:-
وهذا موقوف ضعيف الإسناد وهو أمثل ما ورد في هذا المعنى
(ഇവ്വിഷയത്തിൽ വന്നതിൽ ഏറ്റവും മുന്തിയ ഹദീസാണിത്) എന്നാണ് ഇതിനെ കുറിച്ച് അസ്ഖലാനി പറഞ്ഞത്. അതെന്തിന് മൂടിവെച്ചു? ഇതിന് മറ്റൊരു സനദു കൂടി അദ്ദേഹം ഉദ്ധരിച്ചത് കണ്ടില്ലേ? അതോടു കൂടി അതിനു ബലം കൂടിയില്ലേ? 

ആരോപണം 6:-
അഹ്‌ലുസ്സുന്നയുടെ അധികാരിക ഹദീസ് ഗ്രന്ഥങ്ങളിലൊന്നും ഇതു വന്നിട്ടില്ല. 

മറുചോദ്യം:-
ഹാഫിള് അബൂ മൂസൽ മദീനീ അഹ്‌ലുസ്സുന്നയുടെ ഇമാമല്ലയോ? അദ്ദേഹം ആരാണെന്ന് പഠിച്ചിട്ടുണ്ടോ? 

ആരോപണം 7:-
ളഈഫായ ഹദീസ് ഉദ്ധരിക്കുന്നതിൽ ചില പണ്ഡിതന്മാർ അയവുള്ള സമീപനം കൈകൊള്ളാറുണ്ട്..... എന്നിങ്ങനെയാണ് അസ്ഖലാനി പറഞ്ഞത്. 

മറുചോദ്യം:-
കേവലം ഉദ്ധരിക്കുന്നതിനെ കുറിച്ചാണോ അസ്ഖലാനി പറഞ്ഞത്? അതോ അതു വെച്ച് അമലു ചെയ്യുന്നതിനെകുറിച്ചാണോ?  'ചില പണ്ഡിതന്മാർ' എന്നാണോ പറഞ്ഞത്? أهل العلم എന്നാൽ 'ചില പണ്ഡിതർ' എന്നാണോ അർത്ഥം? ളഈഫായ ഹദീസുകൾ ചില പണ്ഡിതന്മാർ മാത്രമാണോ ഉദ്ധരിക്കാറുള്ളത്? ബുഖാരി, മുസ്‌ലിം അടക്കം ള്വഈഫുകൾ ഉദ്ധരിച്ചിട്ടില്ലേ? 

ആരോപണം 8:- ളഈഫായ ഹദീസുകൾ കൊണ്ട് അമലു ചെയ്യുമ്പോൾ ആ അമല് സുന്നത്താണെന്ന് വിശ്വസിക്കാതിരിക്കണം എന്ന് അസ്ഖലാനി പറഞ്ഞിട്ടുണ്ട്. 

മറുചോദ്യം:-
താങ്കൾക്ക് അതിന്റെ ഉദ്ദേശ്യം മനസ്സിലായിട്ടുണ്ടോ? അതേ അസ്ഖലാനി അതേ കൃതിയിൽ ളഈഫായ ഒരു ഹദീസിനെ മുൻനിറുത്തി റജബിനു പ്രത്യേകം പുണ്യമുണ്ടെന്നും അത് സ്വഹാബത്തിന്റെയിടയിൽ അംഗീകൃതവും അറിയപ്പെട്ടതുമായിരുന്നുവെന്നും,  മറ്റൊരു ളഈഫായ ഹദീസ് മുൻനിറുത്തി റജബിൽ ചില ദിവസങ്ങളിൽ നോമ്പ് നോൽക്കുന്നത് സുന്നത്താണെന്നും രേഖപ്പെടുത്തിയത് എന്തുകൊണ്ട് താങ്കൾ കണ്ടില്ല? അപ്പോൾ ളഈഫായ ഹദീസ് കൊണ്ടുള്ള അമല് സുന്നത്താണെന്ന് തന്നെയല്ലേ അസ്ഖലാനി പറഞ്ഞത്? 

ആരോപണം 9:-
ഈ നോമ്പ് സുന്നത്താണെന്ന് ശാഫിഈ പണ്ഡിതർ പറഞ്ഞിട്ടില്ല. 

മറുചോദ്യം:-
ഇമാം ഗസ്സാലി, ബിർമാവി, ജമൽ, സയ്യിദ് ബക്രി ഇവരൊന്നും ശാഫിഈ പണ്ഡിതരല്ലേ? അവർ പറഞ്ഞ ഹുക്മ് ഏതു ശാഫിഈ ഉസൂലിനോടാണെതിരായത്? 

ആരോപണം 10:-
റജബ് 27 ന്  ജിബ്‌രീൽ വഹ്‌യുമായി/ രിസാലത്തുമായി ഇറങ്ങി എന്നത് തെറ്റാണ്. 

മറുചോദ്യം:-
വഹ്‌യുമായി / രിസാലത്തുമായി ഇറങ്ങുന്നതെല്ലാം പ്രവാചകത്വ ലബ്ധി തന്നെയാകണമെന്നുണ്ടോ? മിഅ്റാജിന്റെ പ്രസിദ്ധമായ ഹദീസിൽ തത്തുല്യമായ വാക്യമുണ്ടല്ലോ. قيل أرسل إليه قال نعم എന്ന് ബുഖാരി 2968 നമ്പർ ഹദീസിൽ ഉണ്ട്. എങ്കിൽ താങ്കൾ സഹീഹുൽ ബുഖാരിയെയും വാറോലയാക്കുമോ?

മൗളൂഅല്ലാത്ത, ളഈഫായ എല്ലാ ഹദീസുകളെ കുറിച്ചും വാറോല എന്നു വിളിക്കുന്ന മണ്ടൻമാർ ദീനിൻ്റെ ശത്രുക്കൾ തന്നെയാണ്.മതത്തിലെ പ്രാമാണികരായ ഏത് ഇമാമ് പറഞ്ഞാലും അവരെയൊക്കെ തള്ളിക്കളഞ്ഞ് സ്വയം പുരോഹിതരാകുന്ന ഇത്തരം അറിവില്ലാ ഈമാൻ കൊല്ലികളെത്തൊട്ട് അല്ലാഹു കാക്കട്ടെ... ആമീൻ