ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 30 March 2021

ബറാഅത്ത് നോമ്പ്- കണ്ണിയത്ത് ഉസ്താദും വഹാബികളും!

*ബറാഅത്ത് നോമ്പ്:- കണ്ണിയത്ത് ഉസ്താദും! മുജാഹിദുകളും!! പിന്നെ ചില നപുംസകരും!!!*
====================
ശഅ്‌ബാന്‍ പതിനെഞ്ച് (ബറാഅത്ത് രാവ്) അടുക്കുന്ന സമയത്ത് പുത്തന്‍വാദികളും അവര്‍ക്ക് ചൂട്ടു കത്തിച്ചു കൊടുക്കുന്നവരും എടുത്തുകാട്ടാറുള്ള ഒന്നാണ്, എടവണ്ണപ്പാറയിലുള്ള ഒരു സ്ഥാപനം ഇറക്കിയ കണ്ണിയത്തുസ്താദ് സ്മരണിക, അതില്‍ ആരോ ഒരാള്‍ കണ്ണിയത്തുസ്താദിന്റേതായി ശഅ്ബാ ന്‍ പതിനെഞ്ചിനു പ്രത്യേകം നോമ്പെടുക്കാന്‍ പാടില്ലെന്ന് മഹാന്‍ ഫത്ത്,വ കൊടുത്തിട്ടുണ്ടെന്നും അതിനു രേഖയായി മഹാനായ ഖാത്തിമത്തുല്‍ മുഹഖിഖീന്‍ ഇബ്നുഹജര്‍ അല്‍ഹൈത്തമീ(റ)യുടെ "ഫത്താവല്‍കുബ്,റ"യില്‍ നിന്ന് തെളിവും ഉദ്ധരിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണു കുറിപ്പുകാരന്‍ ആ സ്മരണികയില്‍ കൊടുത്തിട്ടുള്ളത്, ആഭാഗം ഉയര്‍ത്തിക്കാട്ടി കണ്ണിയത്തുസ്താദ് ബറാഅത്ത് നോമ്പിനു എതിരാണെന്നും അതിനു തെളിവില്ലെന്നും പറഞ്ഞുവെന്നാണു പുത്തന്‍വാദികള്‍ തെറ്റുദ്ധരിപ്പിക്കാറു ള്ളത്, സമസ്ത ഒരു ബഹുദൈവത്വ പ്രസ്ഥാനമാണെന്നു 2001, ഫെബ്രുവരിയില്‍ ഇറങ്ങിയ അല്‍ ഇസ്ലാ ഹ് വാര്‍ഷിക പതിപ്പിലും, അതുപോലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ മറ്റു പത്രങ്ങളിലും മൗലവിമാ രുടെ പ്രഭാഷണങ്ങളിലും വാതോരാതെ ശിര്‍ക്കിന്റെ ചാപ്പകുത്താറുള്ള പുത്തന്‍വാദികള്‍ അവര്‍ക്ക നുകൂലമാണെന്ന് തോന്നുന്ന വല്ലതും കണ്ടാല്‍ അത് വലിയ സംഭവമാക്കി അവതരിപ്പിച്ചു ജനങ്ങളെ തെറ്റുദ്ധരിപ്പിക്കാന്‍ തുടങ്ങിയിട്ടു കാലം കുറേ ആയി. എന്നാല്‍ എന്താണു ശഅ്‌ബാന്‍ പതിനെഞ്ചിലെ നോമ്പിനെ കുറിച്ച് മഹാനായ കണ്ണിയത്തുസ്താദിന്റെ നിലപാടും സമസ്തയുടെ ആദര്‍ശവും നമുക്ക് പരിശോധിക്കാം. സമസ്തയുടെ ആധികാരിക പണ്ഡിതനും സുന്നി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവു മായ മര്‍ഹൂം എം എ. അബ്ദുല്‍ ഖാദിര്‍ മുസ്,ലിയാര്‍ ആ വിഷയത്തില്‍ പറയുന്നത് കാണുക: "1978.ല്‍ ഓര്‍മ്മ കുറഞ്ഞുവരാന്‍ തുടങ്ങിയ കാലത്തായിരുന്നു അവസാനമായി ഉമ്മത്തൂര്‍ കോളേജില്‍ കണ്ണിയ ത്ത് പ്രിന്‍സിപ്പല്‍ സ്ഥാനം ഏറ്റെടുത്തത്. സുന്നീ പ്രസ്ഥാനവുമായി ബന്ധമില്ലാത്ത ഒരു മൗലവിയായി രുന്നു അസിസ്റ്റന്റ് മുദര്‍,രിസ്. എന്റെ നാട്ടുകാരില്‍ സമസ്ത: വിരോധം വെച്ചു പുലര്‍ത്തുന്ന ചിലര്‍ അദ്ധേഹത്തിന്റെ സഹായത്തോടെ ബറാഅത്ത് നോമ്പിനെക്കുറിച്ച് ഒരു പ്രശ്ണമുണ്ടാക്കി. അതു പ്രത്യേകം സുന്നത്തില്ലെന്നു വരുത്തുന്ന ഒരു പരാമര്‍ശം അദ്ധേഹം ഫത്താവല്‍ കുബ്,റ യില്‍ നിന്ന് കണ്ണിയത്തിനെ വായിച്ചു കേള്‍പിക്കുകയും ചെയ്തു. ബറാഅത്തിന്റെ പ്രത്യേക സുന്നത്തല്ല നോമ്പ് എന്ന് അല്ലാമാ ഇബ്നുഹജര്‍ തങ്ങള്‍ ഫത്ത്,വ നല്‍കിയിട്ടുണ്ടെന്നെഴുതിയ ഒരു കടലാസില്‍ കണ്ണിയ ത്തിനെ കൊണ്ട് ഒപ്പ് വെപ്പിക്കുകയുമുണ്ടായി. ഈ ഫത്ത്,വ അവര്‍ ദുരുദ്ധേശത്തോടെ നോട്ടീസായി പ്രസിദ്ധീകരിച്ചതെന്റെ ശ്രദ്ധയില്‍ പെട്ടു. പ്രസ്തുത വിവരം ഞാന്‍ സമസ്തയുടെ ഓഫീസിലേക്ക് അറിയിച്ചു. തുടര്‍ന്ന് അന്നു ജോയിന്റ് സെക്രട്ടറിയായിരുന്ന കാന്തപുരം എ പി. അബൂബക്കര്‍ മുസ്,ലിയാര്‍ സമസ്തയുടെ പ്രസിഡണ്ടു കൂടിയായ കണ്ണിയത്തിനെ സമീപിച്ചു ഫത്താവല്‍ കുബ്,റയും ഫത്താവാ റംലിയും ഒപ്പം വായിച്ചു കേള്‍പ്പിക്കുകയും കാര്യത്തിന്റെ നിജസ്ഥിതി ധരിപ്പിക്കുകയും ചെയ്തു. അയ്യാമുല്‍ബീള് എന്ന നിലയ്ക്കല്ലാതെ ബറാഅത്ത് ദിനം എന്ന നിലയ്ക്കു അന്ന് നോമ്പെടു ക്കല്‍ സുന്നത്തല്ലെന്ന് ഇബ്നുഹജര്‍ തങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും സ്വഹീഹായ ഹദീസിന്റെ അടിസ്ഥാ നത്തില്‍ ബറാഅത്തുനോമ്പ് എന്ന നിലയ്ക്കു തന്നെ സുന്നത്താണെന്നാണു ഇമാം റംലി വ്യക്തമാക്കിയ ത്. അതിനാല്‍ ഇമാം റംലി യുടെ അഭിപ്രായം അതാണെന്ന നിലയ്ക്ക് അക്കാര്യം അംഗീകരിക്കണമെന്ന് എഴുതി കണ്ണിയത്ത് ഒപ്പിടുകയും പിന്നീടതു പ്രസിദ്ധീകരിക്കുകയുമുണ്ടായി. അനന്തരം മുശാവറയില്‍ പ്രസ്തുത കാര്യം ചര്‍ച്ചചെയ്യുകയും ബറാഅത്ത് നോമ്പ് സുന്നത്താനെന്നു ഒന്നുകൂടി വ്യക്തമാക്കുകയു മുണ്ടായി. (സമസ്ത:സ്മരണിക-പേജ്/65) കാണുക. സത്യം അതുമാത്രമാണു കണ്ണിയത്തുസ്താദിന്റെ ആദര്‍ശമെന്നുവ്യക്തമാക്കുന്ന ഒരനുഭവം അനുസ്മരിച്ചുവെന്നു മാത്രം".(എം.എ.അബ്ദുല്‍ഖാദിര്‍ മുസ്,ലി യാര്‍ സം,യുക്ത ക്രിതികള്‍:പേജ്/670-671)ല്‍ കാണാവുന്നതാണ്. ബറാഅത്ത് നോമ്പ് സുന്നത്താണെന്ന് സമസ്ത അറുപതാം വാര്‍ഷിക സ്മരണികയില്‍ പറഞ്ഞത് ഇങ്ങനെ വായിക്കാം‌. 30-12-78.നു ചേര്‍ന്ന മുശാവറ:- തീരുമാനം- മൂന്ന്: ബറാഅത്ത് നോമ്പ് സുന്നത്താണോ എന്ന ചോദ്യവും മറ്റും അടങ്ങുന്ന ഒരു കത്തിനു ഇപ്രകാരംമറുപടി കൊടുക്കാന്‍ തീരുമാനിച്ചു, "ബറാഅത്ത്നോമ്പ് സുന്നത്തുണ്ട്. കിത്താ ബുകള്‍ പരിശോധിച്ചുതന്നെയാണ് അത് പാഠപുസ്തകത്തില്‍ ചേര്‍ത്തത്. അതിനാല്‍ അത് പിന്‍വലിക്കേ ണ്ട യാതൊരു ആവശ്യവുമില്ല". (സമസ്ത:സ്മരണിക:പേജ്/65) കാണുക. ഇക്കാര്യം മര്‍ഹൂം എം എ അബ്ദുല്‍ഖാദിര്‍ മുസ്,ലിയാര്‍ തന്റെ(സമസ്തയുടെചരിത്രം:പേജ്/185)ലും എടുത്തുദ്ധരിച്ചതായി കാണാം.  അതോടൊപ്പം 28-7-1979.ല്‍ അബ്ദുല്ല മുസ്,ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറയില്‍ സമസ്തയു ടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതും (സമസ്ത അറുപതാം വാര്‍ഷിക സ്മരണിക:പേജ്/65)ല്‍ വായി ക്കാവുന്നതാണ്. സ്മരണികയുടെ കോപ്പി പോസ്റ്റിന്റെ കൂടെ ചേര്‍ക്കുന്നു:
============
*അബൂയാസീന്‍ അഹ്സനി-ചെറുശോല*
ahsani313@gmail.com
Psted Date:- 28-03-2021 (Sunday) (يوم الأحد- شعبان-14-1442هـــ)