ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 20 March 2021

മണ്ണാർക്കാടും കാന്തപുരവും !

*മണ്ണാർക്കാടും കുമ്മനം ഷംസുവും*.. 

മണ്ണാർക്കാട് ഇപ്പ്രാവശ്യം എതിർക്കുന്നുണ്ടോ...? 
മണ്ണാർക്കാട് മലക്ക് ഇറങ്ങുമോ...?.. 
AP ക്കാർ ഇനി മിണ്ടുമോ...?.
ഇന്നോവ ബുക്ക്‌ ചെയ്തോ..? 

മുസ്ലിം ലീഗിനെതിരെ ഒരു പോസ്റ്റിട്ടാൽ  നേരം വെളുക്കാത്ത  ലീഗുകാർ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങൾ ആണ് ഇതൊക്കെ
വെറുതെ അല്ല ആളുകൾ ഇപ്പോഴും ലീഗുകാരെ കാണുമ്പോൾ ഗുഡ്‌നൈറ്റ് പറയുന്നത്... 

നേരം വെളുക്കാത്ത അവരെ പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാൾ നല്ലത് കുരങ്ങനെ പഠിപ്പിച്ചു ഡോക്ടർ ആക്കുന്നതാണ് എന്നാരോ പറഞ്ഞത് ഇപ്പൊ ഓർത്തു പോവുന്നു. 

എന്നാലും ഏതെങ്കിലും ഒരാൾക്ക് അന്തം വെച്ചാലോ എന്ന പ്രതീക്ഷയിൽ എല്ലാ ചോദ്യത്തിനും മറുപടി ഒരിക്കൽ കൂടി എഴുതുന്നു . 

സത്യത്തിൽ എന്താണ് ഉണ്ടായത്...?  

തന്റെ അനുയായി.. 
അതും തന്റെ ശിഷ്യൻ.
രാഷ്ട്രീയ കാട്ടാളന്മാരുടെ കൈകളാൽ കൊല ചെയ്യപ്പെടുന്നു..
അതിലെ പ്രതികൾക്ക് കൂട്ട് നിന്ന ആൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. 
തന്റെ സ്ഥാപനത്തിൽ നടന്ന ശിഷ്യന്മാരുടെ കൂട്ടായ്മയിൽ
ആ സ്ഥാനാർത്ഥിക്ക് വോട്ടു കൊടുക്കരുത് എന്ന് AP ഉസ്താദ് പറയുന്നു... 

പറഞ്ഞത് തന്റെ അണികളോട്... 
പാർട്ടിയുടെ പേര് പറഞ്ഞിട്ടില്ല.. 
എതിർ സ്ഥാനാർത്ഥിയുടെ പേര് പറഞ്ഞില്ല..
ഇറങ്ങണമെന്ന്  പറഞ്ഞിട്ടില്ല...
മറ്റു മണ്ഡലങ്ങളെ പറ്റിയും  പറഞ്ഞിട്ടില്ല....  

എന്നാൽ ആ മണ്ഡലത്തിലെ അണികൾ ആ വാക്കുകൾ ഏറ്റെടുത്തു. Ap ക്കാരുടെ വോട്ടു പോവാതിരിക്കാൻ ചിലർ സജീവമായി ഇറങ്ങുകയും  ചെയ്തു. അത്രയേ ഉണ്ടായിട്ടുള്ളൂ.. 

 എന്നാൽ ആ വാക്ക് ലീഗിന് ബേജാറ് കൂട്ടി.. കള്ള പ്രചാരണങ്ങളും ആക്രമണങ്ങളും ഒക്കെ ലീഗ് തുടങ്ങി.  വ്യക്തിഹത്യയും സ്ഥാപനങ്ങൾ തകർക്കലും ഒക്കെ കൂടി...
ജയിക്കാൻ ഏത് അറ്റവും വരെ പോവാൻ ലീഗ് തയ്യാറായി. 
 എന്തിനേറെ പറയുന്നു. 
ഇത്രത്തോളം ക്യാഷ് ഇറക്കിയ ഒരു മണ്ഡലവും ലീഗിന് ഇതിന് മുന്നേ  ഉണ്ടായിട്ടുണ്ടാവില്ല... ....
അവസാനം bjp യെ കൂട്ടേണ്ടി വന്നു ജയിക്കാൻ.. 
bjp യുടെ 14000 വോട്ടുകളാണ് മ്മടെ പാർട്ടി വാങ്ങിയത്.  

Bjp യുടെ വോട്ടു കുറവ് കൊണ്ട് ആ മണ്ഡലത്തിലെ  bjp യിൽ തന്നെ അടിയായി. Bjp പാർട്ടി തന്നെ അവിടെ രണ്ടായി. പാർട്ടി സെക്രട്ടറിമാരെ വരെ മാറ്റേണ്ടി വന്നു. (തെളിവ് ന്യൂസ്‌ സഹിതം  പോസ്റ്റിൽ കൊടുത്തിട്ടുണ്ട് ).

പിന്നെ...
Ap ക്കാർ  പ്രാർഥിച്ചു.. 
ഖുതുബിയത്ത് നടത്തി..  മലക്ക് സഹായിക്കും എന്ന്  പറഞ്ഞു... എന്നൊക്കെയാണ് പറച്ചിൽ.. 

ഏതൊരു മുസ്ലിമായാലും അക്രമം പ്രവർത്തിക്കുന്നവരും അവരുടെ സഹായികളും പരാജയപ്പെടാൻ ആഗ്രഹിക്കുകയും  ദുഹാ ചെയ്യുകയും ഒക്കെ ചെയ്യും.  അക്രമികളെ ഇല്ലാതാക്കാൻ അല്ലാഹു മലക്കുകളെ വരെ ഇറക്കും എന്ന് ഏതെങ്കിലും ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ  അതും കുറ്റം പറയാൻ പറ്റില്ല.. കാരണം മുസ്ലിമീങ്ങൾക്ക് ഇസ്ലാമിക ചരിത്രത്തിൽ അതിൽ  അനുഭവമുണ്ട്. അത് കൊണ്ട് തന്നെ പ്രാർത്ഥനയും സ്വലാത്തും ഒക്കെ  എല്ലായ്‌പോഴും ഇനിയും നടത്തും. 

എന്നിട്ടും ഷംസു ജയിച്ചില്ലേ.. ഷംസു നല്ലവനായത് കൊണ്ടല്ലേ അങ്ങിനെ ജയിച്ചത്   എന്നാണ് ലീഗുകാരുടെ ചിന്തകൾ. അതിന് ഒറ്റ മറുപടിയേ ഉളളൂ.. 

 മുസ്ലിങ്ങളെ കൂട്ടക്കുരുതി നടത്തിയ, ഗുജറാത്ത് കലാപത്തിൽ പങ്ക് ഉള്ള  മോഡി മത്സരിക്കുമ്പോൾ നമ്മളൊക്കെ ആഗ്രഹിച്ചതാണ് അയാൾ എങ്ങിനെയെങ്കിലും തോൽക്കണം എന്നത്. പലരും പ്രാർത്ഥിച്ചിട്ടുമുണ്ട്. എന്നിട്ടും മോഡി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.. അത് മോഡി നല്ലവനായത് കൊണ്ടല്ല.. മറിച്ചു മോഡിക്ക് ചെയ്ത വോട്ടർമാർ ഊളന്മാർ  ആയത് കൊണ്ടാണ് എന്ന് ഊഹിക്കാൻ മാത്രമേ ഉളളൂ.. 

തീർന്നില്ല.. 
 Ap യുടെ പ്രാർത്ഥന ഫലിച്ചില്ല.. തോറ്റപ്പോൾ ap ഒന്നും അല്ലാതായി.. എന്നൊക്കെ പറഞ്ഞു മോശം ആളാക്കി ap ഉസ്താദിന്റെ കോലം വരെ കത്തിച്ചു ലീഗുകാർ..

 അല്ല ലീഗുകാരെ.. അഫ്‌ഗാനിലെയും ഫലസ്തീനിലെയും സമാധാനത്തിന് വേണ്ടി എത്രയോ വർഷങ്ങൾ ആയി മക്കത്തും മദീനത്തുമൊക്കെ ഇമാമുമാർ  പ്രാർത്ഥന നടത്തുന്നു. എന്നിട്ടും ഇത് വരെ അവിടെ സമാധാനമുണ്ടായിട്ടില്ല. അതിനർത്ഥം പ്രാർത്ഥിക്കുന്ന ആള് മോശക്കാരനായിട്ടാണോ..?  പ്രാർത്ഥിക്കുന്ന സ്ഥലം മോശമായിട്ടാണോ...? 
അല്ല... 
 പ്രാർത്ഥന എന്താണ് അതിന് എങ്ങിനെ ഉത്തരം കിട്ടുന്നു എന്ന് അറിയുന്ന ഒരാളും അങ്ങിനെ കരുതില്ല. അത് പോലെയാണ് ഇതും

ഷംസു തോറ്റാൽ  റോഡ് ഷോ നടത്താൻ Ap ഉസ്താദ് മുന്നൂറ്റിപ്പതിമൂന്ന് ഇന്നോവ ബുക്ക്‌ ചെയ്തു എന്ന് പറഞ്ഞു ഒരു വോയ്‌സ് ക്ലിപ്പ് അന്ന് ലീഗുകാർ പ്രചരിപ്പിച്ചിരുന്നു.. ഇപ്പോഴും പോയതക്കാർ അതും പറഞ്ഞു നടക്കുന്നുമുണ്ട്. 
 അങ്ങിനെ ഒരു സംഭവം ഉണ്ടെന്ന് തെളിയിച്ചാൽ ആ വോയ്‌സ് ഇട്ടവൻക്ക്  ഇന്നോവ വാങ്ങിച്ചു കൊടുക്കാം എന്ന് അന്ന് തന്നെ ഞാൻ ഓഫർ ചെയ്തിരുന്നു. ഇത് വരെ ആള് വന്നിട്ടില്ല. 
ഏതെങ്കിലും ഒരു പൊട്ട വോയ്‌സ് വരുമ്പോഴേക്കും അത് വിശ്വസിച്ചു നടക്കുന്ന നിങ്ങളെ പോത്തുകൾ എന്ന് വിളിച്ചാൽ അത് പൊത്തിന് മോശമാവുന്നത് കൊണ്ട് ഞാൻ വിളിക്കുന്നില്ല 

മണ്ണാർക്കാട് മാത്രമല്ല വേറെ എവിടെ ആണെങ്കിലും ഞങ്ങളുടെ പ്രവർത്തകരെ കൊന്നവരോ അവരെ സഹായിച്ചവരോ മത്സരിക്കാൻ നിൽക്കുകയാണെങ്കിൽ അവർക്ക്  ഞങ്ങളുടെ ഒരു വോട്ടും  കിട്ടില്ല...  അത് ഏത് കൊമ്പനാണെങ്കിലും ശരി... ഇപ്പ്രാവിശ്യവും ആ നിലപാട് അങ്ങിനെ  തന്നെയാണ്. ഷംസുവിനു ap ക്കാരുടെ ഒരു വോട്ടു പോലും കിട്ടില്ല.. 
ഷംസുവിനെതിരെ ഞങ്ങൾ ഇനിയും ഇറങ്ങും. പ്രാർത്ഥിക്കുകയും ചെയ്യും. 

ജയവും തോൽവിയും ഒക്കെ ഉണ്ടാവും. അത്  നിങ്ങൾ രാഷ്ട്രീയക്കാർ എടുത്തോളൂ.. ഞങ്ങൾ ഞങ്ങളുടെ നിലപാടുമായി മുന്നോട്ട് പോവാൻ തന്നെയാണ്  തീരുമാനം.