മുത്ത് നബി (സ്വ)യുടെ ഹുജറത്തുശരീഫ കവർച ചെയ്ത വഹാബികൾ...
മഹാനായ അലി റളിയള്ളാഹു അന്ഹുവിൻറെ കാലഘട്ടത്തിൽ രൂപം കൊണ്ട ഒരു നവീനമായ പ്രസ്ഥാനമാണ് ഖവാരിജുകൾ എന്നുപറയുന്നത് ഇവർ പരിശുദ്ധ ഖുർആനിൽ സ്വന്തം യുക്തിക്കനുസരിച്ച് ദുർവ്യാഖ്യാനം ചെയ്യുകയും മഹത്തുക്കളായ അലി റളിയള്ളാഹു വിനെയും മറ്റു സ്വാഹാബാക്കളെയും ശിർക്കും കുഫ്രുo ആരോപിച്ചു.ന ബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ഇവരെക്കുറിച്ച്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് അവർ അവർ കണിശമായി മതനിഷ്ഠ പുലർത്തിയ വരായിരുന്നു
അവർ പരിശുദ്ധ ഖുർആൻ ഓതുകയും കരയുകയും ചെയ്യുകയും. പക്ഷെ മുസ്ലിം ഉമ്മത്തിന്റെ വിശ്വാസം വികലമാക്കുകയും ചെയ്യുകയും ചെയ്തു ഇസ്ലാമിക ലോകത്ത് അവർ പ്രശ്നങ്ങളുണ്ടാക്കി സ്വഹാബാക്കളെ കുഫർ ആരോപിച്ചു ഇവരെ കുറിച്ച് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞത് ഹും "കിലാബു അഹ്ലിന്നാർ " ഇവർ നരകത്തിലെ നായകളാണ് എന്നാണ്
പിന്നീട് ഇവരുടെ ആദർശം ഉദയം ചെയ്തത് നജ്ദിലാണ് ശൈത്താൻറെ കൊമ്പ് ഉദയം ചെയ്യുന്നത് നജ്ദി ൽ ആണ് എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട് ഈ സംഭവം സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിക്കുന്നുണ്ട് ലേഖനദൈർഗ്യം മൂലം ഞാൻ ഈ ഹദീസ് പോസ്റ്റ് ചെയ്യുന്നില്ല എല്ലാ ഫിത്ന യുടെയും അടിസ്ഥാനപരമായ കാരണം ശൈത്താൻ ആണല്ലോ അതുകൊണ്ടാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പറഞ്ഞത് ശൈത്വാന്റെ കൊമ്പ് ബക്കൊമ്പ് ഉദയം ചെയ്യുന്നത് നജ്ദിലാണ് എന്ന് അവിടെയാണ് മുഹമ്മദ് അബ്ദിൽ വഹാബിന്റെ ജനനം ഇയാൾ പിന്നീട് മുസ്‌ലിം ലോകത്ത് ഫിത്നയും ഫസാധു മു ണ്ടാക്കി പാരമ്പര്യ മുസ്ലിംകളെകുറിച്ച് അവർമു ശ്രിക്കുകലാണെന്നും ന്നും അവരുടെ ധനവും രക്തവും ഹലാലാണെന്ന് ഫത്‌വ കൊടുക്കുകയും ധാരാളം മുസ്ലീങ്ങളെ കൊന്നൊടുക്കുകയും ചെയ്തു
സൂറത്തു ഫാഥ്വിർ നജ്ദിലാണ് ശൈത്വാനിന്റെ കൊമ്പ് ഉദയം ചെയ്യുക എന്ന നബി (സ്വ ) മുന്നറിയിപ്പ് നൽകിയതും ഫാഥ്വിർ സൂറത്തിലെ ഈ ആയതും ചേർത്ത് ഓതുക
ان الشيطان عدو فاتخذوه عدوا انما يدعو حزبه ليكونوا من اصحاب الصعير(سورۃفاطر ٧)
തീർച്ചയായും ശൈത്വാൻ നിങ്ങളുടെ ശത്രുവാണ് അത് കൊണ്ട് അവനെ നിങ്ങളുടെ ശത്രു തന്നെ ആക്കുക.അവർ അവന്റെ പാർട്ടിക്കാരെ ക്ഷണിക്കുന്നത് അവർ നരകത്തിലെ പാർട്ടിക്കാരാവാൻ വേണ്ടിയാണ്.
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇമാം സ്വാവി (റ ) പറഞ്ഞു
هذه الايۃ نزلت في الخوارج الذين يحرفون تحويل الكتاب والسنۃ ويستحلون بذلك دماء المسلمين واموالهم لما هو مشاهد الان في نظائرهم وهم فرق بالارض يقال لهم الوهابيۃ يحسبون انهم علي شيئ الا انهم هم الكاذبون استحوذ عليهم الشيطان فانساهم الشيطان فانساهم ذكرالله الئك حزب الشيطان الاان حزب الشيطان هم الخاسرون نسا ل الله الكريم انيقطع دابر هم (الصاوي ٧٨)
"ഈ ആയത്ത് ഖവാരി ജുകളുടെ കാര്യത്തിൽ ഇറങ്ങിയതാണ് ഇവർ കിത്താബും സുന്നത്തും ദുർവ്യാഖ്യാനം ചെയ്യുകയും മുസ്ലിമീങ്ങളുടെ ധനവും രക്തവും ഹലാലാ ക്കുകയും ചെയ്തു ഇന്ന് അവരോട് തത്തുല്യമായ ആളുകൾ ഹിജാസിൽ ഉള്ള ഒരു പാർട്ടിയാണ് അവരെ വഹാബികൾ എന്നാണ് പറയപ്പെടുക അവർ വലിയ എന്തോ സംഭവമാണെന്ന് ആണ് അവർ കരുതിയിരിക്കുന്നത് അറിയുക അവർ കള്ളന്മാരാണ് ശൈത്താൻ അവരുടെമേൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു അല്ലാഹുവിനെ സ്മരിക്കുന്ന തൊട്ടും അവരെ അവൻ മറപ്പിച്ചിരിക്കുന്നു അവർ തന്നെയാണ് ശൈത്താന്റെ പാർട്ടിക്കാർ അറിയണം ശൈത്താന് പാർട്ടിക്കാർ അവർ പരാജിതരാണ് "
മുഹമ്മദ് ബിൻ അബ്ദിൽ വഹാബും ബ്രിട്ടീഷു ചാരനായ ഹംഫറുo തമ്മിൽ നടത്തിയ ഗൂഢാലയുടെ ഫലമാണ് വഹാബിസം. എഡി 1724 വഹാബി ശൈഖ് ബസറയിലെത്തിയ സമയത്തു തന്നെയാണ് ഹംഫറും അവിടെ എത്തുന്നത് മുസ്ലിംകളെ പാരമ്പര്യത്തിൽ നിന്ന് അടർത്തിമാറ്റി സാമ്രാജ്യശക്തികളുടെആശ്രിതരാക്കി തീർക്കാൻ അവർ നടത്തിയ ഉപജാപങ്ങൾ "മുതാക്കിറത്തു മിസ്റ്റർ ഹoഫർ അൽ ജസൂസുൽബരീത്വാനി" പോലുള്ള ഗ്രന്ഥങ്ങളിൽ വായിക്കാനാകും മുസ്ലിം ലോകത്തിന്റെ അധപതനത്തിന് അടിസ്ഥാനപരമായ കാരണമായ തുർകീ ലാഫത്തിന്റെ പതനത്തിനു കാരണക്കാരാണ് ഇവർ 1737 രാഷ്ട്രീയ സ്വീകരിച്ച വഹാബിസത്തെ ആണ് ഇസ്ലാമിക ഖിലാഫത്തിനെ എതിരെ കലാപം സൃഷ്ടിക്കാനും പ്രക്ഷോഭം ഇളക്കി വിടാനും ബ്രിട്ടൻ ഉപയോഗപ്പെടുത്തിയത് കർമശാസ്ത്ര സരണി കളിലെ ഷാഫി,ഹനഫി, ഹമ്പലി,മാലിക്കി എന്നീ മദ്ഹബുകളെ യും യും വിശ്വാസ സരണിയിലെ അഷ്അരി മാതുരീതി എന്നീ സരണി കളെയും സംരക്ഷിച്ചത് തുർക്കി ഖിലാഫതായിരുന്നു
ഇവർ പുണ്യ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ചരിത്രവുമായി ബന്ധപ്പെട്ട എല്ലാ സ്മാരകങ്ങളും തച്ചുടച്ചു കളഞ്ഞു മുസ്ലിമീങ്ങൾ ഏറെ ആദരിച്ചു പോന്നിരുന്ന കഅബ അവർ കൊള്ളയടിച്ചു ഇവരുടെ തന്നെ നവോത്ദാന നായകർ തന്നെ എഴുതുന്നു "ഹിജ്റ വർഷം 1318 മുഹറം 8 ക്രിസ്താബ്ദം 1803 ഏപ്രിൽ എബിൻ അബ്ദുൽ അസീസ് വിജയഭേരി മുഴക്കിക്കൊണ്ട് പരിശുദ്ധ മക്കയിൽ പ്രവേശിച്ചു പരിപാവനമായ കഅബയിൽ ഉണ്ടായിരുന്ന വിലപിടിച്ച എല്ലാ സാധനങ്ങളും രത്നങ്ങളും നാണ്യങ്ങളും അടക്കം ചെയ്ത പണ്ടാരം അധീനപ്പെടുത്തി പട്ടാളക്കാർക്ക് വീതിച്ചു കൊടുത്തു "( ഇന്ത്യൻ മുസ്‌ലിംകളും സ്വതന്ത്ര പ്രസ്ഥാനവും pg:68)
"സൗദികൾ ഇബ്നു അബ്ദുൽ വഹാബിനെ ആശയങ്ങൾ അക്ഷരംപ്രതി നടപ്പിൽ വരുത്തുന്ന സമീപന രീതിയാണ് സ്വീകരിച്ചത് ജനങ്ങൾ പുണ്യസ്ഥലങ്ങൾ ആയി ആദരങ്ങൾ അർപ്പിക്കുന്ന സ്ഥലങ്ങളുടെ നേരെ എല്ലാം അവരുടെ കൈകൾ നീണ്ടു ഖദീജാബീവിയുടെ ഹുബ്ബ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ജനിച്ച സ്ഥലത്തെ കുബ്ബ സ്വഹാബിവര്യൻ മാരുടെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ ആദരം അർപ്പിക്കുന്ന സ്മാരകങ്ങൾ എല്ലാം തട്ടി നിരപ്പാക്കിയ സൗദികൾ റസൂലിനെ വിശുദ്ധ ദേഹം മറവ് ചെയ്യപ്പെട്ട സ്ഥലത്തുള്ള ആഭരണങ്ങളും നിക്ഷേപങ്ങളും എല്ലാം എടുത്തു കൊണ്ട് പോവുകയും ചെയ്തു ഈ നടപടികൾ ജനങ്ങളിൽ കടുത്ത അമർഷവും സങ്കടങ്ങളും ഇളക്കി വിടുക സ്വാഭാവികമായിരുന്നു ചരിത്ര വിശിഷ്ട ങ്ങളും കലാസ്മാരകങ്ങളും നശിപ്പിച്ചു" ( ഇസ്ലാമിന്റെ ചരിത്ര പാതയിലൂടെ പി മുഹമ്മദ് കുട്ടശ്ശേരി)
മുകളിൽ ഉദ്ധരിച്ചത് വഹാബി നേതാക്കൾ എഴുതിയ പുസ്തകത്തിൽ നിന്നാണ്
കൂരിയാട് സമ്മേളനത്തിലെ സുവനീറിൽ വരികൾക്കിടയിൽ ഇങ്ങനെ കാണാം ഇവരെ പരാമർശിച്ചത് ഇങ്ങനെ കാണാം "കേരളത്തിലെ മുസ്‌ലിം സമൂഹത്തിൽ മാറ്റത്തിന്റെ കാറ്റ് വിതച്ച് വക്കം മൗലവി, മക്തി തങ്ങൾ,കെ എം മൗലവി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്,സീതി സാഹിബ്, ഇ. മൊയ്തുമൗലവി മന്ന പ്പാടൻ കുഞ്ഞുമുഹമ്മദ് ഹാജിതുടങ്ങിയ വരും"
ഇവർ മുത്ത് നബി (സ്വ)തങ്ങളെ സ്മരിക്കപ്പെടുന്ന മൗലിദ് സദസ്സുകളെ വിമർശിക്കുക്കയും അതിനെത്തൊട്ട് ജനങ്ങളെ തടയുന്നതിന്റെ കാരണം ഇവർക്കു ശൈത്താൻ രോഗം പിടിപെട്ടത് കൊണ്ട് തന്നെ. ഇവർ മദീനയിലെ ജന്നത്തുൽ ബഖീഇൽ സാധാരണ ജനങ്ങളെ കൊണ്ടുപോയി ചോദിക്കുന്നു നമ്മുടെ നാടുകളിൽ പോലുള്ള മഖ്ബറകൾ ഇവിടെയൊന്നും കാണുന്നില്ലല്ലോ അങ്ങനെ മഖ്ബറ ഉണ്ടാവണമെങ്കിൽ ഇവിടെയല്ലേ ഉണ്ടാവേണ്ടത് എന്ന് അവിടുത്തെ മഖ്ബറകൾ ഒക്കെ ഇക്കൂട്ടർക്ക് ഭരണം കിട്ടിയപ്പോൾ തച്ചുതകർത്ത താണെന്ന് ഇപ്പോൾ മനസ്സിലായില്ലേ..
ഈ പുണ്യസ്ഥലങ്ങൾ മഹത്തുക്കളായ ഇമാമീങ്ങൾ വളരെ പുണ്യം ഗണിച്ചിരുന്ന സ്ഥലങ്ങളാണ് ഇമാം മാലിക് റഹ്മതുല്ലാഹി അലൈഹി മദീനയിൽ പഠിച്ചിരുന്ന കാലത്ത് നബിസല്ലല്ലാഹു അലൈഹിവസല്ലം തങ്ങളോടുള്ള ആദരവ് കാരണം ചെരുപ്പ് ധരിക്കില്ലായിരുന്നു വാഹനത്തിൽ യാത്ര ചെയ്യുമായിരുന്നില്ല അതുപോലെതന്നെ മഹാനായ മുഹമ്മദ് ബിൻ ഇസ്മാഈൽ ബുഖാരിയുടെ പ്രഥമ രചനയായ താരീഖുൽ കബീർ റൗളാ ശരീഫിന്റെ നിലാവെളിച്ചത്തിൽ ഇരുന്ന് എഴുതിയതാണ്
മുസ്ലിം മദ്രസകളിലെ പാഠപുസ്തകങ്ങളിൽ മദീനയിൽ പ്രവേശിക്കുന്നതിനുള്ള മര്യാദകളെക്കുറിച്ച് പഠിപ്പിക്കുന്നത് ഇങ്ങനെ വായിക്കാം
" മദീനയിലേക്ക് പുറപ്പെട്ടു വന്ന വഴിയിൽ സ്വലാത്ത് അധികരിപ്പിക്കലും അവിടെ കടക്കുംമുമ്പ് ശരീരത്തിൽനിന്ന് സുന്നത്തായ മുടികൾ രോഗങ്ങൾ എന്നിവയെ നീക്കലും കുളിച്ചു ചെയ്ത വസ്ത്രങ്ങൾ ധരിക്കുകയും സുഗന്ധം ഉപയോഗിക്കാം ഒരു സുന്നത്താണ്
മദീനയെ കണ്ടാൽ പുരുഷന്മാർ കഴിയുമെങ്കിൽ ചെരുപ്പില്ലാതെ നടന്നു പോവുക ഹറമിലേക്ക് എത്തിയാൽ ദുആകൾ അധികരിപ്പിക്കുക നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ നേരിൽ കാണുമ്പോൾ ഉണ്ടാകുന്ന നിലക്കുള്ള ബഹുമാനവും ആദരവും കൊണ്ട് മനസിനിറയ്ക്കുക കഴിവനുസരിച്ച് സ്വദഖ ചെയ്യുക എന്നിവ സുന്നത്താണ് പള്ളിയിലേക്ക് ബാബു ജിബിരീൽ അലൈഹി സലാമിൽ കൂടി കടക്ക ലും വലതുകാൽ മുന്തിക്കലും പള്ളിയിൽ കിടക്കുമ്പോൾ ചൊല്ലാനുള്ള വ ചൊല്ലലും ഹുജ് ഷെരീഫയുടെ പിന്നിൽക്കൂടി റൗളാ ശരീഫിൽ പ്രവേശിച്ചു സൂറത്തുൽ കാഫിറൂനയെയും ഇഖ്‌ലാസും ഓതിക്കൊണ്ട് രണ്ട് റക്അത്ത് തഹിയ്യത് നിസ്കരിക്കലും സുന്നത്താണ്
പിന്നീട് തലയുടെ ഭാഗത്തിൽ കൂടി ഖബർ ശരീഫിന്റെ അടുത്തേക്ക് ചെന്ന് ഭൂമിയിലേക്ക് നോക്കിയും നബി സല്ലല്ലാഹു അലൈഹിവസല്ലമഖബറിൽ ജീവനോടെ ഉണ്ടെന്നും സൃഷ്ടികളുടെ രഹസ്യ പരസ്യങ്ങൾ അല്ലാഹുവിന്റെ സഹായത്താൽ അറിയും ഉണ്ട് അതു മനസ്സിലാക്കിക്കൊണ്ട് അസ്സലാമു അലൈക്കും അയ്യുഹന്നബിയ്യു വറഹ്മത്തുല്ലാഹി വബറകാത്തുഹു എന്നു സലാം ചൊല്ലണം" ശേഷം ഒരു മുഴം വലതുഭാഗത്തേക്ക് മാറി അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു വിന്ന് അസ്സലാമു അലൈക്കും യാ ഖലീ ഫത്ത റസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലo ജസ ല്ലാഹുഅൻ ഉമ്മതി സയ്യിദിനാ മുഹമ്മദിൻ സ്വല്ലല്ലാഹു അലൈഹിവസല്ലംഖൈറാ " എന്ന് സലാം ചൊല്ലി എന്ന് സലാം ചൊല്ലി ഒരുമുഴം കൂടി മാറി ഉമറുൽ ഫാറൂഖ് റളിയള്ളാഹുവിന്ന് അസ്സലാമു അലൈക യാ അമീറൽ മുഅ്മിനീൻ സയ്യിദനാ ഉമറബ്നൽ ഖത്താബ് റളിയല്ലാഹു അൻഹു എന്ന് സലാം ചൊല്ലണം.
കോടാനുകോടിക്കണക്കിന് സ്വലാത്തു കളൊ ഴുകുന്ന റൗളശരീൽ വിശ്വാസികൾ വളരെ അദബോടെ പെരുമാറുകയും അവിടെ സിയാറത് ചെയ്യാൻ ആഗ്രഹിക്കുന്നവരു മാണ്. മാത്രമല്ല അവിടെ ചെന്ന് മുഅമിനീങ്ങൾ മുത്ത് നബി( സ്വ)യോടുള്ള ആദരവ് കാരണം തല ഉയർത്തില്ല
മുസ്ലിമീങ്ങൾ ഇത്രയ്ക്കും ആദരവും ബഹുമാനവും കൊടുക്കുന്ന പുണ്യസ്ഥലങ്ങളി ലാണ് അദബിന്റെ സീ മകളെല്ലാം ലംഘിച്ചുകൊണ്ട് വഹാബികൾ കവർച്ചയും മറ്റും നടത്തിയത് അതുകൊണ്ട് വഹാബിസം അള്ളാഹുവിനെ പൊരുത്തപ്പെട്ട പ്രസ്ഥാനമല്ല എത്ര മുഅ മനീങ്ങളെ കൊന്നു തള്ളി. എന്നിട്ടിപ്പോൾ ,സ്വന്തം തൗഹീദ് പോലും തീരുമാനമാകാതെ പരസ്പരം ശിർക്കും കുഫ്റും ആരോപിച്ചു കൊണ്ടിരിക്കുകയാണ്.