ലോക ജല ദിനത്തിൽ 💧
വർത്തമാന കേരളത്തിന് ഇതിനേക്കാൾ നല്ലൊരു ആശംസ അറിയിക്കാൻ തോന്നുന്നില്ലെനിക്ക് ...💧
നമ്മുടെ വീട്ടുമുറ്റത്തുള്ള കിണറിൽ കിടക്കുന്നവെള്ളത്തിന്റെ പൂർണ അവകാശി നാമല്ല. അയൽവാസികൾക്കും അതിൽ അവകാശമുണ്ട്. നാം വില കൊടുത്തു വാങ്ങിയ സ്ഥലത്ത്. നാം പണമിറക്കി കുഴിച്ച കിണറ്റിൽ അയൽവാസിക്ക് എന്ത് അവകാശം എന്ന് ചിന്തിക്കുന്നവരോട് ഇസ്ലാം ഉണർത്തുന്നത്. നിന്റെ കിണറ്റിലേക് ഉറവയായി ഒഴുകി എത്തിയ ജലം നിന്റെ അയൽവാസികളുടെ പറമ്പിൽ പെയ്തിറങ്ങിയ മഴവെള്ളം കൂടിയാണ്. അതിനാൽ കൈവശക്കാരൻ എന്ന നിലക്ക് കുടിക്കാനുള്ള വെള്ളം നാമെടുത്തതിന് ശേഷം. കുളിക്കുന്നതിനു മുമ്പ് അയൽവാസിക്ക് വേറെ കുടിവെള്ളമില്ലെങ്കിൽ നിർബന്ധമായും ഈ വെള്ളം നൽകണം ❤