കേരളമുസ്ലിംകൾക്ക് ദിശാബോധം നൽകിയ പണ്ഡിത സംഘത്തിന്ന് രാഷ്ട്രീയ രംഗത്തു വ്യക്തമായ നിലപാടുകളുണ്ടായിരുന്നു
സമസ്തയുടെ ചരിത്രം പരിശോധിച്ചാൽ മൂന്ന് രാഷ്ട്രീയ നിലപാടുകളാണ് കാണാൻ സാദിക്കുന്നത് ..
സമസ്തയുടെ രാഷ്ട്രീയ നിലപാട് 60 വാർഷിക സുവനീരിൽ രേഖപ്പെടുത്തിയിട്ടുണ്ട് .
28/7/1979നു അബ്ദുപ്പ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ തീരുമാനം.
"സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും അതിന്റെ കീഴ്ഗടഗങ്ങളും രാഷ്ടീയമായി സങ്കടിക്കെണ്ടതില്ല എന്നും എന്നാൽ സുന്നത് ജമാഹത്തിന്നും അതിന്റെ സ്ഥാപനങ്ങള്ക്കും എതിരായി പ്രവർത്തിക്കുന്ന ഏതു രാഷ്ട്രീയക്കാരനേയും എതിർത്ത് പരാജയപ്പെടുതാൻ യുക്തമായ നടപടികൾ
സാന്ദർഭീകമായിസ്വീകരിക്കും ."
ഇതാണ്സമസ്തയുടെ യഥാർത്ഥരാഷ്ട്രീയ നിലപാട്
7/10/1979നു നടന്ന മുശാവറ തീരുമാനം ...
"സമസ്തയുടെ രാഷ്ട്രീയതീരുമാനം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കളെ കണ്ടു അടുത്ത തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മുസ്ലിംകളിൽ നിന്ന് സുന്നികളെയല്ലാത്തവരെ നിർത്തരുതെന്ന് ഉണർത്തുവാൻ തീരുമാനിച്ചു .."
ഇതിന്ന് താഴെപറയുന്ന സബ്കമ്മിറ്റിയെ തിരഞ്ഞെടുത്തു .
ടി എ മൊയ്തീൻകുട്ടി മുസ്‌ലിയാർ , ഇകെ ഹസ്സൻ മുസ്‌ലിയാർ ,കെപി മുഹമ്മദ് മുസ്‌ലിയാർ , മുഹമ്മദ് ഇമ്പിച്ചി മുസ്‌ലിയാർ ..
29/11/1979നു ചേർന്ന മുശാവറ തീരുമാനം..
"ചില സ്ഥലങ്ങളിൽ സമസ്തയെപറ്റി രാഷ്ട്രീയപരമായി ചില തെറ്റിദ്ധാരണകളുണ്ടെന്ന് അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ താഴെക്കാണുന്ന പ്രസ്ഥാവന പുറപ്പെടീക്കാൻ തീരുമാനിച്ചു .
സമസ്തക്ക് യാതൊരു പ്രത്യേക രാഷ്ട്രീയവുംഇല്ല ഇത് സമസ്ത പലവുരുപ്രഖ്യാപിച്ചിട്ടുമുണ്ട് .വല്ലവരും സമസ്തയെ വല്ലരാഷ്ട്രീയ പാർട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കിൽ .പൊതുജനങ്ങൾ അതിൽ വഞ്ചിതരാകരുത്"
ഇവയായിരുന്നു സമസ്തയുടെ രാഷ്ട്രീയ തീരുമാനങ്ങൾ ..
വായനക്കാർ മനസ്സിലാക്കുക ഇതിൽ മൂന്നാമത്തെ തീരുമാനമെടുക്കാൻ ഒരു കാരണമുണ്ടായിട്ടുണ്ട് എന്തെന്നാൽ രണ്ടാമത്തെ തീരുമാനം ലീഗിനെതിരെ എടുത്ത നിലപാടാണെന്നും സമസ്ത മറ്റൊരു രാഷ്ട്രീയപാർട്ടിയോടൊപ്പം ചേരുന്നുവെന്നും ചിലയാളുകൾ പറയുകയും പ്രചരിപ്പിക്കുകയും ചെയ്തത് കൊണ്ടാണ് മൂന്നാമത്തെ പ്രമേയവും പുറത്തു വിട്ടത് ..
അന്നും സമസ്തയുടെ തീരുമാനങ്ങൾ ലീഗിനെതിരെയുള്ള തീരുമാനമാണ് എന്നുപറയാനും സമസ്തയെ മറ്റൊരു പാർട്ടിയോടൊപ്പം ചേർത്ത് പറയാനും ആളുകളുണ്ടായിട്ടുണ്ട് .ഇന്നും അതേ ആരോപണങ്ങൾ തന്നെയാണ് വിമർശകർ ആരോപിക്കുന്നതും .
പക്ഷേ ആ ആരോപണം ഉസ്താദ് കാന്തപുരം നേതൃത്വം നൽകുന്ന സമസ്തയുടെയും അനുയായികളുടെയും പേരിലേക്ക് കളം മാറ്റി എന്ന് മാത്രം...!