ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 24 October 2018

മുജാഹിദ് ദിന്നിപ്പ്-ഒറ്റമൂലിയുമായി അദൃശ്യവും അഭൗതികവും പൊളിച്ചടുക്കി ഹുസൈൻ സലഫി!

*വഹാബീ ഭിന്നിപ്പ്  തീരാനുള്ള ഒറ്റമൂലിയുമായി ഹുസൈൻ സലഫി പൊളിച്ചടുക്കുന്നു*
👇👇👇👁👁👁
https://youtu.be/M0I3Y7HxmlQ

🌷ഉത്തമ തലമുറ മനസിലാക്കിയതുപോലെ ദീൻ മനസിലാക്കണമത്രെ... ഖുർആനിലുണ്ടോ ഹദീസിലുണ്ടോ എന്ന് ചോദിച്ച് പൊടിമീശ പിരിച്ച് നജ്ദിയൻ കണ്ടത്തിൽ കുഞ്ഞാടുകൾ കാളപൂട്ടി രസിക്കുന്നതിനിടയിലാണ് നേതാവിന്റെ ഒരു ഒന്നൊന്നര തിരുത്തൽ വാദ വിവാദം... *വഹാബികളെ സംബന്ധിച്ചിതൊരു എക്സ്സ്ട്രാ ഫിറ്റിംഗ്സാണെന്ന് സലഫിക്ക് തന്നെ നന്നായറിയാം*... എന്താ ചെയ്യുക... സഹിക്കുക തന്നെ .
*നാദാപുരം ഖണ്ഡനം കഴിഞ്ഞതിൽ പിന്നെ സലഫീ ആസ്ഥാനത്ത് ദിവ്യ വെളിപാടിറങ്ങിയ ലക്ഷണമാണ് കാണുന്നത്*. ഓരോന്നോരോന്ന് തിരുത്തുക തന്നെ ... ഉത്തമ നൂറ്റാണ്ടുകാർ മനസിലാക്കിയതുപോലെ ഇസ്ലാമിനെ മനസിലാക്കണമത്രെ...വഹാബികൾ സ്വന്തം നിലക്ക് മനസിലാക്കിയപ്പോൾ ഒറ്റത്തൗഹീദ് എട്ടായി പൊട്ടി... പൊട്ടിയതിനി കൂട്ടി ഒട്ടിക്കാനാകുമോ... അമ്മാതിരി പൊട്ടല്ലേ പൊട്ടിയത്. മാത്രവുമല്ല എഴച്ചുകെട്ടിയാൽ മുഴച്ചുമിരിക്കും. എഴച്ച് കെട്ടി മുഴച്ച തൗഹീദിനാണെങ്കിൽ ,ജിന്നും ഇൻസ വിഹരിക്കുന്ന സുന്ദര പാതകളിൽ പോലും മൈലേജും കമ്മി... വഹാബീ നവോത്ഥാനം കിതച്ച് കിതച്ച് പെരുവഴിയിലാകുമെന്ന് ചുരുക്കം. അതിനാണ് പുതിയ പരിഹാരം...സലഫിസത്തിന്റെ ആണിക്കല്ലായ ഖുർആൻ ഹദീസ്  ഡിക്ഷനറി വിപ്ളവത്തിന് ആദ്യം തന്നെ ചീട്ട് കീറണം.ഡിക്ഷനറി നോക്കി അർത്ഥം പറഞ്ഞാലെന്ത് ചെയ്യുമെന്ന കാര്യം അങ്ങിനെയാണ് ഹുസൈൻ സലഫിക്ക് തിരിഞ്ഞത്... പരിഭാഷയും കക്ഷത്തിൽ വച്ച് കുഞ്ഞാടുകൾ മൗലവിമാരെത്തന്നെ മതം പഠിപ്പിക്കാനിറങ്ങിയാലേത് സലഫിയും ഇതുപോലെ നട്ടം തിരിയുന്നത് സ്വാഭാവികം. നവോത്ഥാനമല്ലേ, കാര്യമാക്കണ്ട..!...


ഒറ്റമൂലി മരുന്നിന്റെ അടുത്ത വെടി സലഫിസത്തിന്റെ നെഞ്ചത്തേക്ക് തന്നെയാണ് പൊട്ടിച്ചത്. *ഇത്രയും നാളും- താഴെ വച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ  പേനരിക്കുമെന്ന് പറഞ്ഞ് ലോക്കറിൽ സൂക്ഷിച്ചിരുന്ന അദൃശ്യവും അഭൗതികവും മൗലവി പൊളിച്ചടുക്കി*

ഇവ രണ്ടിലും കെട്ടിപ്പൊക്കി വെടിപ്പാക്കിയെടുത്ത പ്രാർത്ഥനയും ആരാധനയും ,ശിർക്കിലെ നജ്ദിയൻ ചേരുവകൾ കൂട്ടി ഇളക്കിയെടുത്ത സലഫീ തൗഹീദുമെല്ലാം  ദാ തല കുത്തി മറിയുന്നു... മുജാഹിദ് നവോത്ഥാനം ഹൈടെക്കായപ്പോൾ മനുഷ്യ കഴിവിലെ ശിർക്ക് സൃഷ്ടിവ കഴിവിലേക്കാദ്യം ചുവടുമാറി... ഇപ്പോളത് മൊത്തത്തിൽ പൊളിച്ചടുക്കി- അദൃശ്യവും അഭൗതികവുമായ മാർഗത്തിൽ സഹായിക്കാൻ അല്ലാഹു അല്ലാത്തവർക്ക് കഴിയുമെന്ന ന്യൂ ജനറേഷൻ  തൗഹീദിലേക്ക് കൂടും കുടുക്കയുമെടുത്ത് കളം മാറി...


''സഹാബത്ത് വിശ്വസിച്ചത് പോലെ വിശ്വസിച്ചാൽ മുശ്രിക്കാകും-സഹാബികൾക്ക് അഭൗതികവും അദൃശ്യവും മനസിലായില്ല-സഹാബത്തിനെ തള്ളി-സിഹ്ർ കണ്ണേറ് അഭൗതികമാക്കി അദൃശ്യമാക്കി അല്ലാക്ക് മാത്രമാക്കി....''.... എന്താ കഥ...
*ഹുസൈൻ സലഫി പൊളിച്ചടുക്കുന്നത് ഇന്നലെ വരെ സലഫി പ്രസ്ഥാനം നെഞ്ചിലേറ്റിയ മാസ്റ്റർ പീസുകളാണ്*... ഏതായാലും ഓരോ എപ്പിസോഡിലും ഓരോ തൗഹീദ് മാറ്റവുമായി മുജാഹിദ് മൗലവിമാർ കളം നിറയുമ്പോൾ മുസ്ലിംകൾ ഗ്യാലറിയിലിരിക്കാം... തമ്മിലുള്ള സകല അടിയും കഴിയുമ്പോൾ വഹാബീ വിശ്വാസ പ്രകാരം സ്വർഗ പ്രവേശന പ്രതീക്ഷയെങ്കിലുമുള്ള ഏതെങ്കിലുമൊരു വഹാബിയെങ്കിലുമുണ്ടായാൽ അത് തന്നെ മഹാഭാഗ്യം...
                     ✍ *ഖുദ്സി*