ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 28 October 2018

ഇസ്തിഗാസയും ലഖ്നവിയും

*"ലഖ്നവിയുടെ പേരിൽ ഫതാവയും, ഖണ്ഡനമാവാതെ ഇസ്തിഗാസയും"*________✍



ഇസ്തിഗാസ ഷിർക്കാണെന്ന തങ്ങളുടെ വാദത്തിന്ന് ആയത്തിലോ ഹദീസിലോ 1000 കൊല്ലങ്ങൾക് മുമ്പുള്ള ഇമാമീങ്ങളുടെ കിതാബുകളിലോ ഒന്നും തന്നെ  ഒരു തരി പ്രമാണം പോലും കിട്ടാതെ നട്ടം തിരിഞ്ഞ മുജാഹിദ് ദയൂബന്ധി തബ് ലീഗുകാർ ഇപ്പോൾ 1304 ൽ മരണപ്പെട്ട ഇന്ത്യയിലെ ലഖ്നൗവിലെ വഹാബി വികല വാദങ്ങൾക്ക് അക്കാലത്ത് തന്നെ ഗ്രന്ഥരചനയിലൂടെ ഘണ്ഡനം കൊടുത്ത  അബ്ദുൽ ഹയ്യ് ലഖ്നവിയുടെ പേരിൽ ഒരു ഫതാവയുമായി വന്നിരിക്കുകയാണ്. സത്യത്തിൽ ആശ്ചര്യപ്പെട്ട് പോയി ! ഇവരുടെ ദയനീയ അവസ്ഥ ഓർത്തിട്ട്!!

പരസ്പരം കൂട്ടി  യോജിക്കാൻ കഴിയാത്ത അഞ്ച് കാര്യങ്ങളാണ് ലഖ്നവിയുടെ പേരിൽ പറയപ്പെടുന്ന ഫത് വയിൽ കാണുന്നത് :- ആദ്യം >മരണപ്പെട്ടവർ വിദൂരത്ത് നിന്ന് കേൾക്കുകയെന്നത് ഷറ ഇൽ സ്ഥിരപ്പെട്ടിട്ടില്ലെന്നും<> ഖബറ് സിയാറത്ത് ചെയ്യാൻ വരുന്നവരുടെ തഹിയ്യത്ത് മരണപ്പെട്ടവർ കേൾക്കുമെന്നും പറയുന്നു<,
>അള്ളാഹുവല്ലാത്തവർ മറഞ്ഞ കാര്യങ്ങൾ അറിയുമെന്ന് വിശ്വസിക്കൽ ഷിർക്കാണെന്ന് പറഞ്ഞിട്ട്< പിന്നെ ഗൗസുൽ അഹ് ളം (റ) വിന്റെ പ്രത്യേകതക്ക്  പരിധിയോ  ക്ലിപ്തതയോ ഇല്ലെന്ന് പറയുന്നു< >എന്നിട്ട് ഇതേ ഗൗസുൽ അഹ്ളം തങ്ങൾക്ക് വിദൂരത്ത് നിന്നുള്ള വിളി കേൾക്കാനോ സഹായിക്കാനോ ഉള്ള കഴിവ് സ്ഥിരപ്പെട്ടിട്ടില്ലെന്ന്  ഗൗസുൽ അഹ് ളം തങ്ങളെ മാത്രമാക്കി എടുത്ത് പറയുന്നു, <> ശേഷം അവിടത്തെ മുരീദുകളുടെ അവസ്ഥ എല്ലായിപ്പോഴും ശൈഖവർകൾ അറിയുന്നു കേൾക്കുന്നു എന്ന വിശ്വാസം  ഷിർക്കാണെന്നും പറയുന്നു ഇങ്ങനെയുള്ള പരസ്പരം കൂട്ടി യോജിക്കാൻ കഴിയാത്ത വാദങ്ങളാണ് ഫത് വയിലെ ഭാഗമായി  പ്രചരിപ്പിക്കുന്നത്. അതായത് ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ വിദൂരത്ത് നിന്നുള്ള കേൾവി സഹായം മാത്രമാണ് ഷിർക്കിന്ന് മാനദണ്ഡമാക്കിയിട്ടുള്ള പ്രധാന ഘടകമെന്ന് തോന്നിപ്പോകും. അപ്പോൾ അടുത്ത് നിന്നുള്ള കേൾവി , സഹായം ഇവയിലൊന്നും ഷിർക്ക് സംഭവിക്കുകയില്ലേ ? എന്ന ചോദ്യവും ബാക്കി നിൽക്കുന്നു.

അസ്വഹുൽ ഖുതുബ് സ്വഹീഹുൽ ബുഖാരിയിലെ ഹദീസിൽ വരെ ളുഹ്ഫ് കണ്ടെത്തുന്ന ഇത്തരം അവാന്തര വിഭാഗങ്ങളോട് തങ്ങൾ കൊണ്ട് വന്ന ഈ ഫത് വയുടെ ആധികാരികതയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ചോദിക്കാനാഗ്രഹിക്കുകയാണ് അതോടൊപ്പം ഇസ്തിഗാസയെ എതിർക്കാൻ കൊണ്ട് വന്ന ഈ ഫത് വയിലെ ആശയം സുന്നികൾ ചെയ്യുന്ന ഇസ്തിഗാസക്ക് ഖണ്ഡനമാകുന്നുണ്ടോ ? എന്നും  ഈ ലേഖനത്തിൽ വിശദീക്കരിക്കാൻ ആഗ്രഹിക്കുന്നു.

*ആദ്യം ഫതാവയുടെ ആധികാരികത :-*

അബ്ദുൽ ഹയ്യ് ലഖ്നവിയുടെ പേരിൽ ഇങ്ങനെ ഒരു ഫതാവ ഏത് പ്രസ്സിൽ നിന്ന് എപ്പോൾ ഏത് വർഷം  ആര് പ്രസിദ്ധീകരണം നടത്തി ?????

അക്കാലത്തോ ശേഷം ഇത് വരെയുള്ള ഹനഫീ മദ് ഹബിലേ ഏതെങ്കിലും ആധികാരിക പണ്ഡിതർ ഈ ഫതാവയുടെ കാര്യം പരാമർശിക്കുന്നുണ്ടോ ???

ഇതിന്റെ മൂല ഗ്രന്ഥത്തിന്റെ ഭാഷയേത് ??????

ഉറുദിവിൽ രചിക്കപ്പെട്ട ലഖ്നവിയുടെ ഗ്രന്ഥങ്ങൾ അറബിയിലേക്ക് ആര് മൊഴിമാറ്റം നടത്തി ?? പ്രസ്തുത ഫത് വയുടെ മൂല ഭാഗമായ ഉറുദുവിലെ കയ്യെഴുത്ത് പ്രതി എവിടെ ????

ഫത് വയിലെ ഭാഗം ആര് ചോദിച്ചു എപ്പോൾ ചോദിച്ചു ??? ലഖ്നവിയുടെ ഫത് വകൾ ആരാണ് ക്രോഡീകരിച്ചത് ???

അക്കാലത്തെ വഹാബിയൻ പണ്ഡിതനായ ബഷീർ സഹ്സവാനി വഹാബി തയ്മിയൻ  വാദങ്ങൾക്ക് വേണ്ടി  ഗ്രന്ഥരചന നടത്തിയതിനെ ശക്തമായ ഭാഷയിൽ അഹ്ലുസ്സുന്നയുടെ വാദം സത്യപ്പെടുത്തി "അൽ കലാമുൽ മബ്റൂർ" പോലുള്ള ധാരാളം ഖണ്ഡന  ഗ്രന്ഥരചന വഹാബികൾക്കെതിരെ നടത്തിയത് ! വഹാബി ദയൂബന്ധിതബ് ലീഗുകാർ അംഗീകരിക്കുന്നുണ്ടോ ???

ഇസ്തിഗാസ ഷിർക്കാക്കാൻ ലഖ്നവി (റ:അ) യെ കൂട്ട് പിടിക്കുമ്പോൾ മഹാനവർകളുടെ ഹദീസ് ഗ്രന്ഥമായ മുവത്വ ഷറഹ് രചിക്കുന്ന സമയത്ത് മഹാനവർകൾ നടത്തിയ ഈ ഇസ്തിഗാസ വിമർശകർ അംഗീകരിക്കുമോ ???👇

"وكثيراً ما كان يختلج في قلبي أن أشرح كتاباً في الحديث وأكشف أسراره بالكشف الحثيث، باعثاً لرضا نبينا شفيع المذنبين، ورضاه رضا رب العالمين، عسى الله أن يجعلني ببركته من الصالحين،"

"നബി (സ്വ) യുടെ പൊരുത്തവും ശുപാർഷയും തേടിക്കൊണ്ടും അതിൻറ്റെ ബർക്കത്ത് കൊണ്ട് എന്നെ സജ്ജനങ്ങളിൽ പെടുത്തട്ടെ !  എന്നാഗ്രഹിച്ച് കൊണ്ടുമാണ് ഞാൻ ഏറെക്കാലമായി കൊതിച്ച ഹദീസ് വ്യാഖ്യാന  ഗ്രന്ഥം രചിക്കാൻ മുതിരുന്നത്"
(അത്തഹ്ലീഖുൽ മുമജ്ജദ് അലൽ മുവത്വ)

*ഫത് വയിലെ ആശയം സുന്നികൾ ചെയ്യുന്ന ഇസ്തിഗാസക്കെതിരാകുന്നുണ്ടോ എന്ന് നോക്കാം :-*👇

*ഫത് വയിലെ ആദ്യ ഭാഗം :-*

ولم يثبت شرعاً أنّ الأولياء لهم قدرةٌ على سماع النداء من أمكنة بعيدة ،

" വിദൂരത്ത് നിന്ന് അള്ളാഹുവിന്റെ ഔലിയാക്കൾക്ക് കേൾക്കും എന്നത് ഷറ ഇൽ സ്ഥിരപ്പെട്ടിട്ടില്ല"

 ഇവിടെ ഷറ ഇൽ സ്ഥിരപ്പെട്ടിട്ടില്ലാ എന്ന് പറയുമ്പോൾ സ്വഹീഹായ പ്രമാണങ്ങളിൽ ഇങ്ങനെ അള്ളാഹുവിന്റെ ഔലിയാക്കൾ വിദൂരത്ത് നിന്ന് കേൾക്കുകയും പ്രതികരിക്കുകയും ചെയ്ത സംഭവങ്ങളും കാണാൻ പറ്റും , (അപ്പോൾ സുന്നിയായ ലഖ് നവി (റ:അ) ഹിയുടെ വരികളാണ് ഈ ഫത് വയിലെങ്കിൽ  വിദൂരത്ത് നിന്ന് ബിദ്ദാത്ത് കൊണ്ട് (സ്വയം കഴിവ് കൊണ്ട്)  ഔലിയാക്കൾക്ക് കേൾക്കാനുള്ള കഴിവ് (ഖുദ്റത്)  എന്നത് ഷറ ഇൽ സ്ഥിപ്പെട്ടിട്ടില്ലാ എന്നതാകുന്നു അല്ലാതെ സുന്നികൾ വിശ്വസിക്കുന്ന പോലെ അള്ളാഹുവിന്റെ ഇദ്നോട് കൂടി അള്ളാഹു കൊടുത്ത കഴിവിനാൽ കേൾക്കും എന്ന വിശ്വാസത്തെയല്ല ഖണ്ഡിക്കുന്നത് - കാരണം വിദൂരത്ത് നിന്ന് കേട്ട ധാരാളം സംഭവങ്ങൾ മശ് ഹൂറായി ഗ്രന്ഥങ്ങളിൽ ഉണ്ട് താനും)

ഇത് സ്വഹാബത്തിന്റെ വിശ്വാസത്തിൽ നിന്ന് തന്നെ നോക്കാം

(01) -  മഹാനായ ഉമർ (റ)  മദീനത്തെ മിമ്പറിൽ ഖുതുബയോതിക്കൊണ്ടിരിക്കുമ്പോൾ എത്രയോ മൈലുകൾക്കപ്പുറത്തുള്ള യുദ്ധം നടക്കുന്ന സ്ഥലത്തെ സേനാധിപനായ സാരിയ (റ) വിന്ന് ശത്രുക്കളുടെ നീക്ക് പോക്ക് പറഞ്ഞ് കൊടുത്തതും, അത് സാരിയ (റ) കേട്ടതും , ഖുത്വുബ കഴിഞ്ഞ് ഈ കാര്യം സ്വഹാബാക്കൾ അറിഞ്ഞപ്പോൾ സ്വഹാബത്തൊക്കെ വിശ്വസിക്കുകയും ചെയ്തു‌- (അഹ്മദ്ബ്നു ഹമ്പൽ (റ) വിന്റെ ഫളാഇലുസ്സ്വഹാബയിലും മറ്റ് ധാരാളം കിതാബുകളിലും ഈ സംഭവം കാണാം) ചോദിക്കട്ടെ ?  സ്വഹാബത്തിന്റെ വിശ്വാസം ഷിർക്കായോ ??? ഈ സംഭവമുദ്ധരിച്ച ഏതെങ്കിലും മുഹദ്ദിസുകൾ , ഇമാമീങ്ങൾക്കൊന്നും മഹാന്മാരുടെ വിദൂര കേൾ വി ഷറ ഇൽ സ്ഥിരപ്പെട്ടില്ലായെന്ന് അറിയില്ലേ ???

(02) - ബനീ ഗോത്രത്തിൽ പെട്ട റാജിസ് (റ)  വിദൂരത്ത് നിന്ന് നബി (സ്വ) യോട് സഹായം ചോദിച്ചപ്പോൾ "നുസിർത" "നുസിർത" ( നീ സഹായിക്കപ്പെട്ടു) എന്ന് നബി (സ്വ) തിരിച്ച് പറഞ്ഞ ഹദീസ് മൈമൂന (റ) വിൽ നിന്ന് ഇമാം ത്വബ് റാനി (മുഹ്ജമുൽ കബീർ ഹദീസ് നമ്പർ 1052) ൽ ഉദ്ധരിക്കുന്നു. ഇതിൽ നിന്ന് വിദൂരത്ത് നിന്നുള്ള വിളി കേൾക്കാനും സഹായിക്കാനും കഴിയുന്നു എന്നത് ഹദീസ് കൊണ്ട് തന്നെ വ്യക്തമാണ്.

(03) - ഇബ്നു ഹജർ അസ്ഖലാനി(റ) പ്രവാചകന്റെ സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .
ഒമ്പത്: "കാഴ്ച്ചയുടെ കൂർമത. അതിനാല ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും."
عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .
പത്ത്: "കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്നു മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് സാധിക്കും."

حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)

പതിനൊന്ന്: "വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ"  (ഫത്ഹുൽബാരി: 19/451)

(04) - അടിമയുടെ കണ്ണ് കാത് അള്ളാഹു ആകുമെന്ന ബുഖാരിയിലെ ഖുദുസിയ്യായ ഹദീസിന്റെ ആശയം ഇമാം റാസി (റ) വിശദീകരിക്കുന്നു

<<<<<>>>>>>الكتب » التفسير الكبير أو مفاتيح الغيب » سورة الكهف » قوله تعالى أم حسبت أن أصحاب الكهف والرقيم كانوا من آياتنا عجبا......... >>>كنت له سمعا وبصرا فإذا صار نور جلال الله سمعا له سمع القريب والبعيد وإذا صار ذلك النور بصرا له رأى القريب والبعيد وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب .<<<<<<

"അടിമയുടെ കാണുന്ന കണ്ണിലും കേൾക്കുന്ന കാതിലും അള്ളാഹുവിന്റെ നൂറ് ജലാലിയത് ലഭിക്കുകയും അത് മൂലം അടുത്തുള്ളതും വിദൂരത്തുള്ളതും കാണാനും കേൾക്കാനും സാധിക്കുന്നു" (തഫ്സീർ റാസി)

*മുകളിൽ വിശദീകരിച്ച സ്വഹാബത്തിന്റെ പ്രവൃത്തി, ഹദീസ് , ഷുറൂഹുൽ ഹദീസ് , തഫ്സീറുകളിൽ നിന്നൊക്കെ സുതരാം വ്യക്തമാണ് വിദൂരത്ത് നിന്ന് അമ്പിയാ ഔലിയാക്കൾക്ക് കാണാനും കേൾക്കാനും സഹായിക്കാനും  സാധിക്കുമെന്നത്.*

*ഫത് വയിലെ രണ്ടാമത്തെ ഭാഗം :-*

"إنما ثبَتَ سماع الأموات لتحيّة من يزور قبورهم"
"നിശ്ചയമായും മരണപ്പെട്ടവർ അവരുടെ ഖബർ സിയാറത്ത് ചെയ്യുന്നവരുടെ  തഹിയ്യത്ത് (സലാം പറയുന്നത്) കേൾക്കുമെന്ന് ഷറ ഇൽ  സ്ഥിരപ്പെട്ടതാണ്"

ഈ വാദം മുജാഹിദ് പോലുള്ള അവാന്തര വിഭാഗങ്ങൾ അംഗീകരിക്കുന്നുണ്ടോ ??? മരണപ്പെട്ടവർ കേൾക്കുകയില്ല എന്നാണല്ലോ വാദം അതിനാൽ കൊണ്ട് വന്ന തെളിവിൽ ഈ വാദം അംഗീകരിക്കുമോ അതോ തള്ളുമോ എന്ന് വിശദീകരിക്കുക???????

*ഫത് വയിലെ മൂന്നാമത്തെ ഭാഗം :-*

 "ومَنْ اعتقدَ أنّ غير الله سبحانه وتعالى حاضرٌ وناظر ، وعالمٌ للخفيّ والجليّ في كلّ وقت وفي كلّ آن ، فقد أشرك ،"

"അള്ളാഹു അല്ലാത്തവർ എല്ലായിപ്പോഴും  " ഹാളിറ്" "നാളിറ്" "മറഞ്ഞ കാര്യങ്ങൾ അറിയും എന്ന് വിശ്വസിച്ചാൽ അത് ഷിർക്കാണ്"

ഇവിടെയും വളരെ വ്യക്തമാണ് എല്ലായിപ്പോഴും ഈ രൂപത്തിൽ മഹാന്മാർക്ക് ബിദ്ദാത്ത് കൊണ്ട് കഴിയുമെന്ന് ഒരു വിശ്വാസിയും വിശ്വസിക്കുന്നില്ല മറിച്ച്  അള്ളാഹുവിന്റെ ഇദ്ന് ഉണ്ടെങ്കിൽ കേൾക്കും , അള്ളാഹു അറിയിച്ചാൽ അവർ അറിയുന്നു എന്നതാകുന്നു ഇതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം ഇതൊരിക്കലും ഷിർക്കൻ വിശ്വാസമല്ല.

ഔലിയാ അമ്പിയാക്കൾക്ക് മറഞ്ഞ കാര്യങ്ങൾ അറിയുമോ ? പ്രമാണമെന്ത് പറയുന്നു എന്ന് നോക്കാം👇

ലോക പ്രശസ്ത പണ്ഡിതനും രണ്ടാം ശാഫിഈ (റ) എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഇമാം നവവി (റ) പഠിപ്പിക്കുന്നു

"آيات علم الغيب المعجزات والكرامات"

٢ - مسألة: مامعنى قوله تعالى: {قُلْ لَا يَعْلَمُ مَنْ فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ} (١)، وقولَ النبي - صلى الله عليه وسلم -: "لا يَعْلَمُ مَا فِي غَدٍ إِلا اللَّهُ"، وأشباهِ هذا من القرآن والحديث مع أنه قد وقع علم ما في غد في معجزات الأنبياء صلوات الله عليهم وسلامه، وفي كرامات الأولياء رضي الله عنهم؟.

الجواب: معناه: لا يعلم ذلك استقلالًا، وعلمَ إِحاطة بكل المعلومات إِلا الله؛ وأما المعجزات والكرامات فحصلت بإِعلام الله تعالى للأنبياء والأولياء، لا استقلالًا،   (فتاوي النووي………)

"അള്ളാഹു അല്ലാത്തവർ അദൃശ്യം അറിയില്ലെന്നതിന്റെ വിവക്ഷ സ്വയം പര്യാപ്തതയോടെ എല്ലാ വിവരങ്ങളും സമ്പൂർണ്ണമായും അറിയുന്നവൻ അല്ലാഹു മാത്രമാണ് എന്നാണ്. അമ്പിയാക്കള്‍ , മുഹ്ജിസത്ത് കൊണ്ടും , അൗലിയാക്കള്‍ കറാമത്ത് കൊണ്ട അറിയുന്ന അദൃശ്യ കാര്യങ്ങള്‍ അള്ളാഹു  അറിയിച്ച് കൊടുക്കുന്നതും  അവർക്ക് സ്വയം ഇല്ലാത്തതുമാകുന്നു" ….. (ഫതാവ നവവി .113…..)

ഇതിൽ നിന്നും അഹ്ലുസ്സുന്നയുടെ വിശ്വാസം വളരെ കൃത്യമായി മനസ്സിലാകാം മറഞ്ഞ കാര്യങ്ങൾ മഹാന്മാർക്ക് അള്ളാഹു അറിയിച്ച് കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിശ്വാസം എങ്ങനെ ഷിർക്ക് വരും ?????

പ്രവാചകരുടെ വിശേഷണം ഇബ്നു ഹജർ(റ) ഫത് ഹുൽ ബാരിയിൽ  പറയുന്നത് നോക്കാം

 "وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد"

"പ്രവാചകന് ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദൃശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽ മഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ധിയുള്ളവൻ ബുദ്ധിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ധിയെ നോക്കിക്കാണാൻ"( ഫത്ഹുൽബാരി:19/451) 

ഇത്തരം കഴിവുകൾ പ്രവാചകർക്കുണ്ടെന്ന് വിശ്വസിക്കുന്നത് പ്രവാചകൻമാരെ വിശ്വസിക്കുന്നതിന്റെ  ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്രോ അല്ല.

*ഫത് വയിലെ നാലാമത്തെ ഭാഗം :-*

"والشيخ عبد القادر وإن كانت مناقبه وفضائله قد جاوزت العدّ والإحصاء"

"ശൈഖ് ജീലാനി (റ) വിന്റെ മഹത്വം എത്രയോ വലുതാണ് അതായത് പരിധിയോ  ക്ലിപ്തതയോ ഇല്ല"

ശൈഖ് ജീലാനി (റ) വിനെ ശ്രീ ശങ്കരാചാര്യരുടെ അദ്ധ്വൈത വാദക്കാരനാക്കി ചിത്രീകരിച്ച് എഴുതി പ്രചരിപ്പിച്ച കേരള മുജാഹിദുകൾക്ക് പ്രസ്തുത ഈ ഫത് വയിലെ ഗൗസുൽ അഹ് ളം തങ്ങളുടെ മഹത്വം ഉൾക്കൊള്ളാൻ കഴിയുന്നുണ്ടൊ ???? അതോ പഴയ നിലപാടിൽ തന്നെയാണോ ????

*ഫത് വയിലെ അഞ്ചാമത്തെ ഭാഗം :-*

 "إلاّ أنه لم يثبت أنه كان قادراً على سماع الاستغاثة والنداء من أمكنة بعيدة ، وعلى إغاثة هؤلاء المستغيثين ، واعتقادُ أنه رحمه الله كان يعلم أحوالَ مريديه في كلّ وقت ، ويسمع نداءهم ، مِنْ عقائد الشِّرك ، والله أعلم"
"വിദൂരത്ത് നിന്നുള്ള വിളി കേൾക്കാനോ സഹായിക്കാനോ ഗൗസുൽ അഹ് ളം (റ) വിന്ന് കഴിവുണ്ട് എന്ന് സ്ഥിരപ്പെട്ടിട്ടില്ല"

ഇവിടെ ഒരു കാര്യം മനസ്സിലാക്കുക അള്ളാഹുവിന്റെ ഇഷ്ടദാസർക്ക് അള്ളാഹു നൽകുന്ന പ്രത്യേക കഴിവുകൾ മുകളിൽ വിശദീകരിച്ചിട്ടുണ്ട്. അത് ഇവിടെ ബാധകമാകില്ല എന്നാണോ ?  ഔലിയാക്കളിൽ ഖുതുബായ ഗൗസുൽ അഹ് ളം ജീലാനി (റ) വിന്ന് എന്ത് കൊണ്ട് ഈ മഹത്വമുണ്ടാകുമെന്ന് വിശ്വസിച്ച് കൂടാ !!! ഈ ഫത് വയിൽ തന്നെ പറയുന്നത് ഗൗസുൽ അഹ് ളം തങ്ങൾക്ക് (ഖ:സി) പരിധിയില്ലാത്തതും ക്ലിപ്തപ്പെടുത്താൻ കഴിയാത്തതുമായ ശ്രേഷ്ടതയുണ്ട് എന്നല്ലേ ?

ഇനി ഗൗസുൽ അഹ് ളം (റ) തന്നെ  ഇത് പറയുന്നുണ്ടൊ എന്ന് നോക്കാം

 ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:

عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول:  من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )

"ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും."
(ബഹ്ജത്തുൽ അസ്റാർ : 102)

ശൈഖ്  ജീലാനി (റ)  തുടരുന്നു :-

مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتي
مريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــة
أنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوة

സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവൽ നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)

അപ്പോൾ ശൈഖവർകൾ തന്നെ പഠിപ്പിച്ച വിഷയമാണിത് അല്ലാതെ ഷിർക്കോ കുഫ്റോ അല്ല

*ഇനി ശൈഖ് ജീലാനി (റ) ഖൽബിലുള്ള കാര്യം അറിഞ്ഞതും പറഞ്ഞതുമായ ധാരാളം സംഭവങ്ങൾ ഉണ്ടെങ്കിലും ഇക്കാലത്തെ ബിദ ഇകളുടെ നേതാവായ ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ഹാഫിള് ദഹബി തന്നെ ആ ചരിത്രം പറയുന്നത് നോക്കൂ*

"قال ابن النجار: سمعت عبد العزيز بن عبد الملك الشيباني، سمعت الحافظ عبد الغني، سمعت أبا محمد بن الخشاب النحوي يقول: كنت وأنا شاب أقرأ النحو، وأسمع الناس يصفون حسن كلام الشيخ عبد القادر، فكنت أريد أن أسمعه ولا يتسع وقتي، فاتفق أني حضرت يوما مجلسه، فلما تكلم لم أستحسن كلامه، ولم أفهمه، وقلت في نفسي: ضاع اليوم مني.فالتفت إلى ناحيتي، وقال: ويلك! تفضل النحو على مجالس الذكر، وتختار ذلك؟! اصحبنا نصيرك سيبويه."
( الذهبي في سير أعلام النبلاء:20/440).

"ഇബ്നു നജ്ജാർ പറഞ്ഞു. അബ്ദുൽ അസീസ് ബിൻ അബ്ദുൽ മലിക് ശൈബാനി പറയുന്നത് ഞാൻ കേട്ടു. അവർ ഹാഫിള് അബ്ദുൽ ഗനിയിൽ നിന്ന് കേട്ടു. ഹാഫിള് അബ്ദുൾ ഗനി മുഹമ്മദ് ബിൻ ഖഷാബ് നഹവി യിൽ നിന്നും കേട്ടു . മുഹമ്മദ് ബിന് ഖഷാബ് അന്നഹവി പറയുന്നു: ഞാൻ യുവാവ് ആയിരിക്കെ ഞാൻ നഹ് വ് പഠിക്കുന്ന സമയമായിരുന്നു.
ജനങ്ങൾ എല്ലാം ശെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ പ്രഭാഷണത്തിൻറ്റെ ശൈലിയും വശ്യധയും ഭംഗിയും ഒക്കെ വർണ്ണിച്ച് പറയാൻ തുടങ്ങി. എനിക്ക് മഹാനവർകളുടെ സദസ്സിൽ ഒന്ന് പങ്കെടുക്കാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എനിക്ക് പoനത്തിൽ മുഴുകിയത് കൊണ്ട് സമയം കിട്ടാറില്ലായിരുന്നു.
അങ്ങനെ ഒരു ദിവസം ജീലാനി തങ്ങളുടെ മജ്ലിസിൽ സന്നിദ്ധനാകാൻ സാധിച്ചു. തങ്ങളവർകൾ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിൻറ്റെ സംസാരം എനിക്ക് അത്ര ഉഷാറായി തോന്നിയില്ല. എനിക്ക് അത് ഒന്നും മനസ്സിലായതുമില്ല. അപ്പോൾ ഞാൻ എൻറ്റെ മനസ്സിൽ പറഞ്ഞു ഇന്നത്തെ ദിവസം എനിക്ക് നഷ്ടമായിപ്പോയല്ലോ റബ്ബേ ! അപ്പോൾ തന്നെ കണ്ടു ജീലാനി തങ്ങൾ പ്രസംഗിക്കുന്നതിൻറ്റെയിടയിൽ എൻറ്റെ ഭാഗത്തേക്ക് നോക്കുന്നത്. ഞാൻ മനസ്സിൽ കരുതിയതേയുള്ളൂ.

"എന്താണ് അബൂ മുഹമ്മദേ നിങ്ങൾ നഹ് വിനാണോ ദിക്റിൻ റ്റെ മജ്ലിസിനേക്കാൾ സ്ഥാനം കൊടുക്കുന്നത് എന്ന് എന്നിലേക്ക് തിരിഞ്ഞ് എൻറ്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ"
سبحان الله
"ഞാൻ ഞെട്ടിപ്പോയി .!!!!"

നിൻറ്റെ കൂട്ടുകാരൻ ആയ സീബവൈയഹ് നെ പോലും നമ്മൾ  കൂട്ട് കൂടിയിട്ടുണ്ട്. നിങ്ങൾ മജ് ലിസ് ദിക്റിനെക്കാൾ കൂടുതൽ നഹ് വിനാണോ പ്രാധാന്യം കൊടുക്കുന്നത്?

എൻറ്റെ മനസ്സിലുള്ള കാര്യം എടുത്ത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി  .

( الذهبي في سير أعلام النبلاء:20/440).

*"കുപ്പി അകത്തുള്ള വസ്തുവിനെ പോലെ  കാമാൻ ഞാൻ നിങ്ങളെ ഖൽബകം എന്നോവർ ""*
________________

അപ്പോൾ കാര്യം വ്യക്തം അള്ളാഹുവിന്റെ മഹാന്മാർ ഖൽബിലുള്ള മറഞ്ഞകാര്യങ്ങൾ വരെ അറിയും ഇതൊക്കെ അവർ അറിയുന്നത് അള്ളാഹു ഇൽഹാമിലൂടെ അല്ലെങ്കിൽ മനാമിലൂടെ  അറിയിച്ച് കൊടുക്കുന്നത് കൊണ്ടാണ് . ഇങ്ങനെ വിശ്വസിക്കൽ ഒരിക്കലും ഷിർക്കോ കുഫ്റോ അല്ല മറിച്ച് ഷിർക്കാവുന്നത് ബിദ്ദാത്ത് കൊണ്ട് (സ്വയം പര്യപ്തതയോടെ) അവർ കാണുന്നു കേൾക്കുന്നു സഹായിക്കുന്നു എന്ന് വിശ്വസിക്കുമ്പോഴാകുന്നു. ഇങ്ങനെ ഒരു വിശ്വാസിയും വിശ്വസിക്കുന്നില്ല.

ആയതിനാൽ ലഖ്നവിയുടെ ഫത് വയുടെ ആധികാരികത ഇനി നിങ്ങൾ തെളിയിച്ചാൽ തന്നെ സുന്നികൾ ചെയ്യുന്ന ഇസ്തിഗാസക്കോ വിശ്വാസത്തിനോ ഈ ഫത് വ ഒരിക്കലും ഖണ്ഡനമാകുന്നില്ലെന്ന് പ്രത്യെകം മനസ്സിലാക്കുക.

✍  സിദ്ധീഖുൽ മിസ്ബാഹ്
               _________🌸