ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 30 October 2018

കൈ കാൽ തല ചുംബിക്കൽ

മഹാന്മാരുടെ കൈയും കാലും തലയും ചുംബിക്കൽ സുന്നത്താണ്. ഇമാം നവവി(റ).
     يُسْتَحَبُّ تقْبيلُ يَدِ الرَّجُل الصّآلح والزّاهد والعالم ونَحْوِهِم  من أهل الاخرة.وأما تقبيل يده لغناه ودنياه وشوكته ووجاهته عند أهل الدنيا بالدنيا فنحو ذلك مكروه شديد الكراهة وقال المتولى: لا يجوز فأشار الى تحريمه،وتقبيل رأسه ورجله كيده (شرح المهذب:٢٣٦/٤)

പണ്ഡിതൻ, പ്രപഞ്ചത്യാനി, സ്വാലിഹ് തുടങ്ങി  ഉഖ്റവിയ്യായവരുടെ കൈചുംബിക്കൽ സുന്നത്താണ്. എന്നാൽ ഐഹികമായ സ്ഥാനം, അധികാരം,സമ്പത്ത്,ഐശ്വര്യം തുടങ്ങിയവ പരിഗണിച്ച് ഒരാളുടെ കൈചുംബിക്കുന്നത് ശക്തമായ കറാഹത്താണ്. ഇമാം മുതവല്ലി (റ) അത് നിഷിദ്ധമാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്.ഒരാളുടെ തലയും കാലും ചുംബിക്കുന്നത് കൈ ചുംബിക്കും പോലെ തന്നെയാണ്.[ശർഹുൽമുഹദ്ദബ്: 4/636]