ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 30 October 2018

നബിദിനം ആഘോഷിക്കാമോ?

നബിദിനം ആഘോഷിക്കാമോ- നബി ജനിച്ചതിന്റെ പേരിൽ സന്തോന്തം പ്രകടിപ്പിക്കാമോ എന്ന  ചർച്ച വരുമ്പോൾ നാം മുസ്ലിമീങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന രണ്ടു വസ്തുതകളാണുള്ളത്.
1 -ഉദ്ധേശം ( നബിദിനവുമായി ബന്ധപ്പെട്ടു കൊണ്ട് ലോക മുസ്ലിംകളുടെ വിവിധ തരത്തിലുള്ള സന്തോഷ പ്രകടങ്ങളുടെ ഉദ്ദേശം )
2 -വഴികൾ ( ആ സന്തോഷ പ്രകടനത്തിന്റെ രീതി )

നബിദിനവുമായി ബന്ധപ്പെട്ടു കൊണ്ട് ലോക മുസ്ലിംകളുടെ വിവിധ തരത്തിലുള്ള സന്തോഷ പ്രകടങ്ങളുടെ ഉദ്ദേശം സന്തോഷം -ശുക്ര് പ്രകടിപ്പിക്കുക എന്നത് തന്നെ !.... അതിനുള്ള തെളിവ് അല്ലാഹുവിന്റെ നിര്ദേശം തന്നെയാണ്.. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ
 Translation: Say: "In the bounty of God. And in His Mercy,  in that "LET THEM REJOICE" : that is better than the (wealth) they hoard (Surah Yunus, 10:58)
“നബിയെ പറയുക, അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവര്‍ സന്തോഷിക്കട്ടെ” (യുനസ്:58)
 അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു നാം സന്തോഷിക്കണമെന്നാണ് അള്ളാഹു ഇവിടെ പറയുന്നത്. അല്ലാഹുവിന്റെ കാരുണ്യമെന്നാല്‍ നബി(സ)യാണെന്ന് صلى الله عليه و سلم സൂറത്ത് അന്ബിയാഅ 107-സൂക്തം വ്യക്തമാക്കുന്നു.


وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ

Translation: We have not sent you but as a “Mercy to the worlds” (Surah al-Anbiya, 21:107)

ഖുര്‍ആന്‍ വ്യഖാതാക്കളുടെ തലവനെന്നു വിശേഷിപ്പിക്കുന്ന ഇബ്നു അബ്ബാസ്‌(റ) പ്രസ്തുത സൂക്തം വ്യാഖ്യാനിച്ചു കൊണ്ടു പറയുന്നു:

Imam Jalal uddin Suyuti (Rahimuhullah) says

وأخرج أبو الشيخ عن ابن عباس رضي الله عنهما في الآية قال: فضل الله العلم، ورحمته محمد صلى الله عليه وسلم، قال الله تعالى
{ وما أرسلناك إلا رحمة للعالمين }
[الأنبياء: 107].

Abu Sheikh (rah) narrated from Ibn Abbas (RA) That Bounty of Allah means Knowledge, whereas Mercy means Muhammad (Salallaho alaihi wasalam) Allah Ta'ala said: We have sent thee not but as Mercy to Worlds (Al Anbiya: 107) [As-Suyuti in Dur al Manthur (4/330)]
 അല്ലാഹുവിന്റെ കാരുണ്യമെന്നാല്‍ മുഹമ്മദ്‌ നബിصلى الله عليه و سلم ആകുന്നു. (തഫ്സീര്‍ ദുര്രില്‍ മന്‍സൂര്‍ 4/330) )
അത് തന്നെ  ഇമാം അബു ഹയ്യാൻ (റ) പറയുന്നു..അവിടുത്തെ വിശ്വ പ്രസിദ്ധ തഫ്സീരായ ബഹ്രുൽ മുഹീത്ത്വിൽ (5/171)

الفضل العلم والرحمة محمد صلى الله عليه وسلم

Translation: Bounty refers to Knowledge whereas Mercy refers to Muhammad (salallaho alaihi wasalam) [Tafsir Al-Bahr al Muheet, (5/171)]
ഫളില് കൊണ്ടുള്ള വിവക്ഷ ഇൽമും റഹ്മത്ത് കൊണ്ടുള്ള  വിവക്ഷ ഹബീബായ മുഹമ്മദ്‌ നബിصلى الله عليه و سلم ആകുന്നു..

അപ്പോൾ നമ്മൾ അല്ലാഹു നല്കിയ ബുദ്ധി കൊണ്ട് ചിന്തിക്കുക..അല്ലാഹുവിന്റെ ആ റഹ്മത്ത്  കൊണ്ടുള്ള സന്തോഷപ്രകടനം എന്ത് കൊണ്ടും നമുക്ക് ഒഴിച്ച് കൂടാനാവാത്തതായി തീരുന്നു.. അവന്റെ ഹബീബിനോടുള്ള صلى الله عليه و سلم ഖൽബിലെ ഇഷ്കിന്റെ അളവ് കുരഞ്ഞവര്ക്കല്ലാതെ ആ രഹ്മത്തിനെ കൊണ്ടുള്ള സന്തോഷ പ്രകടം അവഗണിക്കാനാകില്ല..തന്റെ സ്വശരീരതക്കാൾ ഏറെ അവ്ടതോടുള്ള صلى الله عليه و سلم സ്നേഹമാണ്  നമ്മിൽ നിറയേണ്ടത്‌ ..ആ റഹ്മത്താകുന്ന ഹബീബ്  صلى الله عليه و سلم നമ്മിലേക്ക് വന്ന ജന്മത്തില് പോലും ഒരാള്ക്ക് സന്തോഷം വന്നിട്ടില്ലെങ്കിൽ അയാളെങ്ങനെ പൂർണ്ണ  മുസ്ലിമാവും?..ആവില്ല.. അല്ലാഹുവിന്റെ കല്പന തട്ടിക്കളയുന്ന ധിക്കാരികളാണ്  അത്തരക്കാർ... അല്ലാഹു അത്തരക്കാരിൽ നിന്നും അവരുടെ ഉപദ്രവങ്ങളെ തൊട്ടുംനമ്മെയും നമ്മുടെ കുടുംബത്തെയും വരും തലമുറകളെയും നമ്മോട് ബന്ധപ്പെട്ടവരെയും കാക്കട്ടെ ..ആമീൻ

പ്രവാചക സ്നേഹം വഴി ഒരു സത്യ വിശ്വാസിക്ക് പ്രവാചക പ്രകീര്ത്തനവും സ്വലാത്തും സലാമും നിറഞ്ഞു നില്‍ക്കുന്ന മൌലിദിന്റെ ഈരടികള്‍ വികാര തരളിതനാകാതെ ചൊല്ലാതിരിക്കാനാകില്ല. സ്നേഹം നിര്‍ഗളിക്കുന്ന മൌലീദിലെ ഈരടികള്‍ കേള്‍ക്കുമ്പോള്‍ ഏതൊരു മുഅമിനിന്റെ ഹൃദയമാണ് പുളകിതമാകാതിരിക്കുക. സ്വന്തം മക്കളേക്കാള്‍, മാതാപിതാക്കളേക്കാള്‍ , സര്‍വ്വ ജനത്തെക്കാള്‍, സ്വന്തത്തെക്കാള്‍ കൂടി നബി തിരുമേനി صلى الله عليه و سلمയെ സ്നേഹിക്കാന്‍ കഴിയാത്തവന്‍ സത്യ വിശ്വാസിയല്ലെന്ന കാര്യം ഓര്‍ക്കണം.
പ്രവാചക സ്നേഹം വറ്റി വരണ്ടു പോയ മനസ്സാണ് നമുക്കുള്ളതെങ്കില്‍ ഒരു പുനര്‍വിചിന്തനത്തിനു ഈ സമയം ഉപയോഗപ്പെടുത്തുക. വിതുമ്പുന്ന ഹൃദയത്തോടെ മാത്രം പ്രവാചകന്‍ തിരുമേനി (സ) ഓര്‍ക്കാനും ശ്രവിക്കാനും കഴിയുന്ന പ്രവാചക സ്നേഹികളില്‍ ഈ സാധുക്കളെയും ദയാ നിധിയായ നാഥന്‍ ഉള്പെടുത്തട്ടെ…ആമീന്‍.

അപ്പോൾ നബിദിനത്തിന്റെ ഉദ്ദേശം അല്ലാഹുവിന്റെ രഹ്മത്തായ ഹബീബിനെصلى الله عليه و سلم കൊണ്ടുള്ള സന്തോഷ പ്രകടനം ആണെന്നു നാം മനസ്സിലാക്കി..അത് അല്ലാഹുവിന്റെ നിർദേഷവുമായത് കൊണ്ട് തന്നെ ഒരു നിലക്കും അവഗണിച്ചു കൂടാൻ പറ്റാത്തത് തന്നെയായി തീര്ന്നു,..അപ്പോൾ ആ നിര്ദേശം  തള്ളിക്കളയുന്നവന് ഇസ്ലാമിൽ ഉള്ള സ്ഥാനം എന്ത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ..

ഇനി രണ്ടാമത്തെ കാര്യം : ഈ സന്തോഷം പ്രകടിപ്പിക്കുന്ന രൂപം/ വഴികള്  ..
എങ്ങനെ ആണ് നാം ആ സന്തോഷം പ്രകടിപ്പിക്കേണ്ടത്?..അവിടെയാണ് ഇന്ന്  നാം കാണുന്ന മുജാഹിദ് ജമാഅത്തെ ഇസ്ലാമി തബ്ലീഗ് പോലുള്ള നജ്ദിയൻ വാഹ്ഹാബികൾ സാധുക്കളായ വിശ്വാസികളെ അല്ലാഹുവിന്റെ കല്പനയിൽ നിന്ന് അകറ്റുന്നത്,,അവർ കളവുകളും കബളിപ്പിക്കലുകളും യുക്തിവാദങ്ങളും കൊണ്ട് ചര്ച്ചാ വേദികളേയും മറ്റും മലീമസമാക്കുന്നു.. നഊദുബില്ലാഹ് ,,ഹബീബിനെ صلى الله عليه و سلمകൊണ്ടുള്ള സന്തോഷം പ്രകടിപ്പിക്കലിൽ നിന്ന്  അവരെ അതിനു പ്രേരിപ്പിക്കുന്നത് ഇബ്ലീസ്‌ അല്ലാതെ മറ്റാരാണ്‌?..ഹബീബിന്റെ صلى الله عليه و سلمജന്മത്തിൽ ഇബ്ലീസ്‌ ഉറക്കെ അട്ടഹസിച്ചു കരഞ്ഞ സംഭവം ഇബ്നു കസീർ (റ) അവടുത്തെ കിതാബില് നമുക്ക് പറഞ്ഞു തന്നതല്ലേ..നോക്കൂ

أن إبليس رن أربع رنات حين لعن وحين أهبط وحين ولد رسول الله صلى الله عليه وسلم وحين أنزلت الفاتحة

Translation: Iblis cried loudly four times, first when Allah declared him as cursed, second when he was thrown out, Third When Prophet (salallaho alaihi wasalam) was born and fourth when Surah al-Fatiha was revealed
ഇബ്ലീസ്‌ ഉറക്കെ അട്ടഹസിച്ചു കരഞ്ഞത് 4 സമയത്താണ്.. ഒന്ന് അവനെ അല്ലാഹു ലഅനത്തു ചെയ്തപ്പോഴാണ്..,പിന്നെ അവനെ പുറത്താക്കപ്പെട്ടപ്പോഴാണ് ,,പിന്നെ അവൻ അങ്ങനെ അട്ടഹസിച്ചു കരഞ്ഞ സന്ദര്ഭം അല്ലാഹുവിന്റെ തിരുദൂദർصلى الله عليه و سلم ഈ ലോകത്തേക്ക് പിറന്നു വീണ ആ സമയത്തും പിന്നെ ആ ഹബീബിന് صلى الله عليه و سلم ഫാത്തിഹ സൂറത്ത് അവതരിച്ചപ്പോഴുമാണ്...
[Ibn Kathir in Al Bidayah wan-Nihayah, Volume No. 2, Page No. 166]

വിഷയത്തിലേക്ക് കടക്കാം.. ആ തിരു ജന്മത്തിൽ എങ്ങനെ സന്തോഷിക്കാം?..എങ്ങനെ അത് പ്രകടിപ്പിക്കാം?..അത് ഒരു പ്രത്യേക ദിവസം തെരെഞ്ഞെക്കാൻ പറ്റുമോ?...
അതിനു ഉത്തമ മറുപടിയുമായി/മാതൃകയുമായി  നമ്മുടെ തിരുദൂടരുടെ صلى الله عليه و سلم ചര്യ തന്നെ നമ്മുടെ മുന്നിലുണ്ട്.. നോക്കൂ.
കര്‍മത്തിന് മാത്രമാണ് പ്രാധാന്യം എന്ന് പറയുന്നത് ശരിയല്ല. ജന്മവും കര്‍മവും ജനിച്ച ദിവസവും എല്ലാം പ്രധാനമാണ്. നബി صلى الله عليه و سلم തങ്ങള്‍ ജനിച്ച ദിവസത്തിനു പ്രാധാന്യം കല്പിച്ചു കൊണ്ട് പ്രസ്തുത ദിവസം നബിصلى الله عليه و سلم നോമ്പെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്

അബൂഖതാദ (റ)വില്‍ നിന്നുള്ള നിവേദനം: നിശ്ചയം തിങ്കളാഴ്ച ദിവസം നോമ്ബെടുക്കുന്നതിനെ കുറിച്ച് നബിصلى الله عليه و سلم യോട് ചോദിക്കപ്പെട്ടു. നബി صلى الله عليه و سلم പറഞ്ഞു: “അന്ന് ഞാന്‍ ജനിച്ച ദിവസമാണ്, എനിക്ക് പ്രവാചകത്വം ലഭിച്ചതും ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും അന്ന് തന്നെ” Book 006, Number 2606 (Sahih Muslim)

Abu Qatada Ansari (Allah be pleased with him) reported that Allah's Massenger صلى الله عليه و سلم was asked about fasting on Monday, whereupon he said: It is (the day) when I was born and revelation was sent down to me.

(This Hadith is also reported in by Imam al-Bahayqi  in his “Sunnan ul Kubra” (Vol. 4, pg. 300 Hadith no 8182, 8259), in the “Sunan” of Imam Nisai and the “Musnad” of Imam Ahmad bin Hanbal.)

ഹബീബു صلى الله عليه و سلم തന്നെയും നോമ്പ് എടുത്തു കൊണ്ട് അല്ലാഹുവിനു ശുക്ര് ചെയ്യുന്നു...അതിനു ഒരു പുണ്യ പിറവിയുണ്ടായ ആ തിങ്കളാഴ്ച ദിവസം തന്നെ തിരഞ്ഞെടുക്കുന്നു..കാരണമായി അബു ഖതാദ (റ) നു പറഞ്ഞു കൊടുക്കുന്ന ആദ്യ കാരണം തന്നെ “അന്ന് ഞാന്‍ ജനിച്ച ദിവസമാണ്" എന്നാണു... അതാണ്‌ നമ്മുടെ മാതൃക.അന്നേ ദിവസം സൽകർമ്മങ്ങൾ കൊണ്ട് അല്ലാഹുവിനു ശുക്ര് ചെയ്യുക ,
അതോടൊപ്പം ചേര്ത്തു ഇതും കൂടെ വായിക്കുക.
 വെള്ളിയാഴ്ചയുടെ പ്രാധാന്യത്തെ കുറിച്ച് ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: അന്ന് ആദം നബി (അ) സൃഷ്ടിക്കപ്പെട്ടു. (മുസ്ലിം, തിര്‍മുദി, മുവത്വ)
ഇസാ നബി (അ) ജനിച്ച ദിവസം അദ്ദേഹത്തിനു പ്രത്യേക സമാധാനം നല്കപ്പെട്ടുവെന്നു വിശുദ്ധ ഖുര്‍ആന്‍ (മര്‍യം: 33)

മറ്റു നബിമാരുടെ ജനനത്തിനു ഇത്രയേറെ സ്ഥാനം ഉണ്ടെന്നിരിക്കെ അവരുടെയെല്ലാം സയ്യിദായ ഹബീബിന്റെ ജന്മത്തിനു ഒരു പ്രത്യേകതയോ സന്തോഷമോ പാടില്ലെന്ന്  വാദിക്കാൻ ഒരു മുസ്ലിമിന് കഴിയുകയില്ല. അതിനെ നിഷേധിക്കൽ മുസ്ലിമീങ്ങളുടെ വഴിയുമല്ല..

ശ്രദ്ധിക്കുക,,ഇത് ഒരു ജന്മം ആഘോഷിക്കൽ എന്നത് മാത്രമല്ല..അത് രസൂലുല്ലാഹ്ന്റെ صلى الله عليه و سلمചരിത്രങ്ങളുടെ ആഘോഷമാണ്..അവിടത്തേക്ക് നല്കപ്പെട്ട ഖുരാനിന്റെ ആഗോഷമാണ്..ആ കാരുണ്യത്തിന്റെ ആഘോഷമാണ് ,അവ്ടതോടുള്ള സ്നേഹത്തിന്റെ ആഘോഷമാണ് ,ആ നൂറ് കൊണ്ടുള്ള ആഘോഷമാണ് ..അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളുടെ ആഘോഷമാണ് ഒരു മുസ്ലിന്മിനെ സംബധിച്ചിടത്തോളം..
അതൊരു സാധാരണ മനുഷ്യ പിറവി അല്ലാ...അത് ഈ ലോകത്തേക്ക് രഹ്മതായി അയക്കപ്പെട്ട ഹബീബു صلى الله عليه و سلمയുടെ തിരു പിറവിയാണ്..ആ റഹ്മത്ത് നമ്മിലേക്ക്‌  എത്തിയതാണ് ..ആ റഹ്മത്ത് വന്ന ആ ദിവസത്തിനു പ്രത്യേകതയില്ലെന്നും അതില് സന്തോഷിക്കാൻ പാടില്ലെന്നും എങ്ങനെ ഒരു മുസ്ലിമിന് പറയാൻ കഴിയും?//
നമ്മൾ ഒരിക്കലും സന്തോഷ പ്രകടനത്തിനു ഇന്ന ഒരു രൂപം മാത്രമേ പാടുള്ളൂ,ഇന്ന വഴിയിലൂടെയെ പാടുള്ളൂ  എന്നു പറയുന്നില്ല...ഇസ്ലാമിക ശരീഅത്തില് വിലക്കുകളില്ലാത്ത ഏതു രീതിയിലും ആ റഹ്മത്ത്  നമുക്ക് വന്നെത്തിയത്തിൽ അല്ലാഹുവിനു ശുക്ര് ചെയ്യാം..ആ ശുക്രുകൾ നിറഞ്ഞു കൊണ്ടുള്ളതാണ് നമ്മുടെ ആഘോഷങ്ങളും..
പ്രവാചകരുടെ صلى الله عليه و سلم ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങള്‍, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങള്‍ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാന്‍ പ്രേരിപ്പിക്കുക, നബിصلى الله عليه و سلمയെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിടുകള്‍ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളില്‍ പങ്കെടുത്തവര്‍ക്ക് നല്ല ഭക്ഷണവും കാശും നല്‍കുക തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു..
.അങ്ങനെ എന്തെല്ലാം..എല്ലാം ഇസ്ലാമിക ഷരീഅത്തിലു നല്ലതായി പറയുന്ന കാര്യങ്ങൾ തന്നെ..നബി ദിനത്തോടനുബന്ധിച്ചു നാം നടത്തി വരുന്ന സല്‍കര്‍മങ്ങള്‍ ആ ദിവസമോ ആ മാസമോ മാത്രം പരിമിതപ്പെടുത്തനമെന്നു നാം പറയുന്നില്ല. പല വിശേഷ അവസരങ്ങളിലും റബീഉല്‍ അവ്വല്‍ അല്ലാത്ത മാസങ്ങളിലും നാം മൌലിദ് പാരായണം നടത്തുന്നതും പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ സംഘടിപ്പിക്കുന്നതും അത് കൊണ്ടാണ്.

ഇസ്ലാമിക ശരീഅത്തില് വിലക്കുകളില്ലാത്ത ഒരു കാര്യത്തെ വിലക്കാൻ വാഹാബിക്കെന്തു ന്യായം?...ആ പുണ്യ പൂമാന്റെصلى الله عليه و سلم ആഗമനതിലു നമുക്ക് വന്നെന്തിയ  രഹ്മത്തിനും മറ്റും സന്തോഷിക്കരുത് എന്നും അത് പ്രകടിപ്പിച്ചു കൊണ്ട് അല്ലാഹുവിനു ശുക്ര് ചെയ്യരുത് എന്നും പറയാൻ ഒരു മുസ്ലിമും തയരാവുകയില്ല..വഹാബിസം ബാധിച്ചവരല്ലാതെ ,
അപ്പോൾ നബിദിനവുമായി ബന്ധപെപ്ട്ടു കൊണ്ടുള്ള സന്തോഷ പ്രകടനങ്ങൾ കൊണ്ടുള്ള ഉദ്ദേശം നമുക്ക് നിര്ബന്ധമായ സന്തോഷ പ്രകടനമാണ് എന്നും അത് നമ്മുടെ ഈമാനിന്റെ ഭാഗമാണ് എന്നും നാം മനസ്സിലാക്കി.
അത് കൊണ്ട്  ഈമാനുള്ളവർ സന്തോഷിക്കുന്നു..അത് ഇസ്ലാം അനുവദിച്ച മാര്ഗതിലൂടെ പ്രകടിപ്പിക്കുന്നു...
അല്ലാഹുവേ നിൻറെ ഹബീബിനോടുള്ള صلى الله عليه و سلمസ്നേഹം ഞങ്ങളിൽ നിറക്കണേ അല്ലാഹ്.. മനസ്സറിഞ്ഞു അവ്ടതോടുള്ള صلى الله عليه و سلمസ്നേഹം പ്രകടിപ്പിക്കാനുള്ള തൗഫീഖ് ഞങ്ങള്ക്ക് നല്കണം നാഥാ..അവിടുത്തെ صلى الله عليه و سلمശഫാഅത്ത് ഞങ്ങള്ക്ക് ഏകണം അല്ലാഹ് . ആമീൻ യാ റബ്ബൽ ആലമീൻ  ബി ബറകത്തി
 صلى الله على محمد.
صلى الله عليه و سلم
صلى الله على محمد
صلى الله عليه و سلم