ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 2 December 2017

നബി തങ്ങൾക്ക് പിഴവ് പറ്റിയിട്ടുണ്ടെന്ന് വഹാബീമതം!


പുണ്യ റബീഇലും അല്ലാത്തപ്പോഴും മുസ്ലിംകൾ മുത്തു നബിയുടെ മദ്ഹ് പാടുകയും പറയുകയും അത്തരം സദസുകൾ സംഘടിപ്പിക്കുകയും ചെയ്യും.ഇത് ശിർക്കും ബിദ്അത്തുമാക്കുന്ന വഹാബീ മുന്നണി ചെയ്യുന്ന കർമ്മങ്ങൾ എന്താണെന്ന് കണ്ടോളൂ.... നബി തങ്ങളുടെ വീക്ഷണങ്ങളിൽ പിഴവ് പറ്റി, ഉമർ [റ] നബിയുടെ സുന്നത്തിനെതിര് വിധിച്ചു, സഹാബികൾ ദീനിൽ തെളിവല്ല......... ഇല്ല.... ഈ ലിസ്റ്റ് അവസാനിക്കുന്നില്ല!.ഇത്തരം കാര്യങ്ങൾ ഉള്ളിൽ കിടക്കുമ്പോൾ ഇവർക്കെങ്ങിനെ തിരുനബിയുടെ മദ്ഹ് പറയാൻ മനസുവരും? ശെരിക്കും മുത്തു നബിയുടെ ശത്രുക്കളല്ലേ എന്ന് ആരായാലും സംശയിച്ച് പോകും. അത്തരത്തിലാണിവരുടെ പ്രവൃത്തികൾ!

നബി(സ) യുടെ ചില വീക്ഷണങ്ങളില്‍ പിഴവ് സംഭവിച്ചിട്ടുണ്ട് (അല്‍മനാർ ജൂലൈ 1 /2010)









പ്രാവചകന്മാർ പ്രാവാചകശ്രേഷ്ഠനായ മുഹമ്മദ് നബിപോലും അളളാഹുവിന് കീഴ്പ്പെടുന്ന വിഷയത്തില്‍ വളരെ വീഴ്ച്ച വരുത്തിയവരാണന്ന് കുറ്റബോധപൂർവ്വം സമ്മതിക്കുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്യുന്നവരായിരിന്നു
അത് അവരുടെ പ്രധാന ഇബാദത്തുമായിരിന്നു .
മുഹമ്മദ് നബി ദിവസേനെ എഴുപതു പ്രവിശ്യം ഒരു റിപ്പോർട്ട് പ്രകാരം 100 പ്രവിശ്യം അല്ലാഹുവിനെ കൊള്ളെ തൗബചൈതു മടങ്ങുകയും മാപ്പിരക്കുകയും ചെയ്യുക പതിവായിരുന്നു ( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , ലക്കം 3 , പേജ് 33 )






" മുഹമ്മദ് നബിക്ക് പോലും ഭൂമി മുഴുവൻ നീതി കൊണ്ട് നിറക്കുവാൻ സാധിച്ചിട്ടില്ല."
[ ഇസ് ലാമിൽ സ്ഥിരപ്പെട്ട സുന്നത്തു നമസ്കാരങ്ങൾ  , പേജ് :18
എ . അബ്ദു സലാം സുല്ലമി ]
ഇങ്ങനെ കരുതുന്ന,
അത് എഴുതി വിടുന്ന
 പ്രസ്ഥാനമാണ്
മുജാഹിദ് .










സഹാബികളെയും വഹാബികൾ വെറുതെ വിടുന്നില്ല!


നബി(സ)യുടെ സുന്നത്തിനെതിരെ ഉമർ(റ) വിധിച്ചത്രെ ...
--------------------
വഹാബികളാണത്രെ അത് കണ്ട് പിടിച്ചത്.😜 അക്കാലത്തുള്ള സ്വഹാബികൾക്കും പിന്നെ വന്ന താബിഉകൾക്കു മൊന്നും ഉമർ (റ) നബി(സ)യുടെ സുന്നത്തിനെതിര് വിധിച്ചത് മനസിലായില്ല പോൽ! 
ഇവരേതാ ജാതി

മൗലവി
മങ്കട അബ്ദുൽ അസീസ്
മുസ്ലിം ചിന്താ

സഹാബികൾ ദീനിൽ തെളിവല്ലെന്ന് വഹാബികൾ


സഹാബികൾ ദീനിൽ തെളിവല്ല- പുസ്തകം - ജുമുഅ ഖുതുബ ,രചന -എം ടി അബ്ദുല്ല മൗലവി ,പേജ് 84





സഹാബത്തിന്റെ വാക്കും പ്രവൃത്തനങ്ങളും ദീനിൽ തെളിവല്ല- ഇസ് ലാഹ് മാസിക-ഡിസംബർ-5




ജമാഅത്ത് കാരണന്റെ പ്രബോധനത്തിന്റെ വക വേറെയും !

പ്രവാചക-തിരുശരീരം ജീർണ്ണിക്കുമത്രെ!

“പ്രവാചകന്മാര്‍ക്ക് മരിക്കാമെങ്കില്‍, അവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ മറമാടുകയും ചെയ്യാമെങ്കില്‍ പിന്നെ ആ ജഡങ്ങള്‍ മണ്ണില്‍ ചേരാതെയിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക ഗുണുമുണ്ടെന്ന് തോന്നുന്നില്ല. മൃതശരീരം വെ ളിയിലിരുന്ന് ജീര്‍ണിച്ച് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ബുദ്ധിമുട്ടണ്ടാവാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത് ജീവിച്ചിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ മൃതദേഹം ജീര്‍ണിക്കുന്നതിന് സൌകര്യം ചെയ്യുകയാണ് മറമാടലിന്റെ ഉദ്ദേശ്യം. പ്രവാചകന്റെ ശരീരം ജീര്‍ണിക്കുകയില്ലെങ്കില്‍ അവ മറമാടേണ്ട ആവശ്യമെന്താണ്? പുറത്ത് തന്നെ സൂക്ഷിച്ചാല്‍ പോരേ?” (പ്രബോധനം 1987 ജനു).

പ്രവാചക ശരീരങ്ങള്‍ ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്നും അവ ഭൂമിയില്‍ ദ്ര വിക്കുകയില്ലെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്). മൂസാനബി ഖബ്റില്‍ നി സ്കരിക്കുന്നത് കണ്ടതായും ഹദീസിലുണ്ട്. മരണപ്പെട്ടു പോയ പ്രവാചകന്മാര്‍ക്ക് ഇമാമായി ആകാശലോകത്ത് വച്ച് നബി(സ്വ) നിസ്കരിച്ചതായും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജീര്‍ണിച്ച ശരീരങ്ങളോടെയായിരിക്കുമോ ഇതെല്ലാം? 

നബി തങ്ങൾ ,സാധാരണ മനുഷ്യരെപ്പോലെ ജനിച്ച് - സാധാരണ മനുഷ്യരെപ്പോലെ ജീവിച്ച് - സാധാരണ മനുഷ്യർ മരണപ്പെടുന്നത് പോലെ മരിച്ചത്രെ!

“മുഹമ്മദ് നബി(സ്വ) അബ്ദുല്ല എന്ന പുരുഷന്റേയും ആമിന എന്ന സ്ത്രീയുടെയും മ കനായിട്ടാണ് ജനിച്ചത്. (അബ്ദുല്ല പുരുഷനും ആമിന സ്ത്രീയുമാണെന്ന് ‘ഇസ്ലാമിക പ്രസ്ഥാനം’(?) കണ്ടെത്തിയിരിക്കുന്നു.) സാധാരണ മനുഷ്യരെപ്പോലെ തന്നെയാണ് അ ദ്ദേഹവും ജനിച്ചത്. വളര്‍ന്ന് വലുതായതും അങ്ങനെ തന്നെ. മുന്‍ പ്രവാചകന്മാരെപ്പോലെ അദ്ദേഹവും പ്രവാചകനായി നിയോഗിക്കപ്പെട്ടു. അല്ലാഹുവിന്റെ അവധിയെത്തി യപ്പോള്‍ സാധാരണ മനുഷ്യര്‍ മരണപ്പെടുന്നത് പോലെ അദ്ദേഹവും മരണപ്പെട്ടു. ഇ തൊക്കെ അവിതര്‍ക്കിതമായ ചരിത്ര യാഥാര്‍ഥ്യങ്ങളാണ്.” (പ്രബോധനം 1981 ഡിസം.).