മൈലാഞ്ചി അണിയൽ
*ഇന്ന് പലരും മൈലാഞ്ചി അണിയാറുണ്ട് പക്ഷെ കൂടുതൽ പേർക്കും അതിന്റെ മതവിധി അറിയില്ല.*ഭർത്യമതികളായ സ്ത്രീകൾക്ക് മൈലാഞ്ചിയണിയൽ സുന്നത്തുണ്ട്.
അത് പ്രതിഫലാർഹമായ കാര്യമാണ്. എന്നാൽ അവിവാഹിതരായ പെൺകുട്ടികൾ മൈലാഞ്ചി അണിയുന്നത് കറാഹത്താണെന്ന കാര്യം പലരും അറിയാതെയോ അറിഞ്ഞ് കൊണ്ടോ തിരസ്കരിക്കുന്നു.
ഇബ്നുഹജർ(റ) പറയുന്നു:
ഇഹ്റാം ചെയ്യാത്ത സ്ത്രീകൾക്ക് വിവാഹിതരാണെങ്കിൽ മൈലാഞ്ചി അണിയൽ സുന്നത്താണ് അവിവാഹിതകൾക്ക് കറാഹത്തുമാണ്.
(തുഹ്ഫ)
ഇന്ന് കൂടുതലും കണ്ട് വരുന്നത് അവിവാഹിതർ മൈലാഞ്ചി അണിയുന്നതാണ്. എന്നാൽ വിവാഹിതരായ സ്ത്രീകൾ അതിൽ നിന്ന് മാറി നിൽക്കുന്നു.
പുരുഷന്മാർക്കും ഇദ്ദയിരിക്കുന്ന സ്ത്രീകൾക്കും കൈകാലുകലിൽ മൈലാഞ്ചി അണിയൽ ഹറാമാണ്.
എന്നാൽ ചൊറി പോലുള്ള രോഗത്തിന് വേണ്ടി പുരുഷൻ മരുന്നായി മൈലാഞ്ചി ഉപയോഗിക്കുന്നത് അനുവദനീയമാണ്.
ഇമാം ശർവാനി(റ) പറയുന്നത് കാണുക.
ഇമാം സുയൂത്തി(റ) തന്റെ ഫതാവയിൽ പറയുന്നു പരുഷന് നരച്ച തലമുടിയിലും താടി രോമങ്ഹളിലും മൈലാഞ്ചി അണിയൽ സുന്നത്താണ്. നവവി ഇമാം ഇത് വെക്തമാക്കിയാതണ്. രണ്ട് കൈ കാലുകളിൽ മൈലാഞ്ചി അണിയൽ വിവാഹിതരായ സ്ത്രീകൾക്ക് സുന്നത്താണ്. പുരുഷന് ഹറാമുമാണ്.( ശർവാനി).
ചുരുക്കത്തിൽ മൈലാഞ്ചിയുടെ ഇസ്ലാമിക വിധി ഇങ്ങനെ കുറിക്കാം.
*🖋വിവാഹിതരായ സ്ത്രീകൾക്ക്- സുന്നത്ത്*
*🖋നരച്ച തല-താടി രോമങ്ങളിൽ പുരുഷന്-സുന്നത്ത്*
*🖋അവിവാഹിതരായ സ്ത്രീകൾക്ക്- കറാഹത്ത്*
*🖋ഇദ്ദയിലിലിരിക്കുന്ന സ്ത്രീകൾക്ക്- ഹറാം*
*🖋അകാരണമായി കൈകാലുകളിൽ പുരുഷന്- ഹറാം*
*🖋ഇഹ്റാം ചെയ്ത സ്ത്രീകൾക്ക്-ഹറാം*
*🖋ഇഹ്റാമിന് മുന്നോടിയായി വിവാഹിത-അവിവാഹിത സ്ത്രീകൾക്ക്- സുന്നത്ത്.*
ട്യൂബ് മൈലാഞ്ചി
ഇന്ന് കടകളിന്ന് നിന്ന് വാങുന്ന പല മൈലാഞ്ചി ട്യൂബുകളും കെമിക്കൽ ഉപയോഗിച്ച് നിർമിക്കുന്നതായതിനാൽ മൈലാഞ്ചി ധരിച്ച സുന്നത്ത് ലഭിക്കാതെ പോകുന്നു.
മാത്രമല്ല അത് വൂളൂഇന്റെ വെള്ളത്തെ തടയുകയും ചെയ്യുന്നു. ഈ വിഷയം ശ്രദ്ധിക്കേണ്ടതാണ്.
നിസ്കാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
? ഹൈള് , നിഫാസ് കാലയളവിൽ സ്വയം കൊഴിഞ്ഞ് പോയ മുടി എന്ത് ചെയ്യണം ........?
കുളിച്ച് ശുദ്ധിയാകുന്നതിനു മുമ്പ് മുടി സ്വയം കൊഴിഞ്ഞ് പോയാൽ അവ കുഴിച്ച് മൂടിയോ മറ്റോ മറവ് ചെയ്യൽ സ്ത്രീകൾക്ക് നിർബന്ധമാണ്.
രക്തം നിലക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ല.അവകൾ മാത്രം കഴുകുന്നതിൽ പ്രയോജനവുമില്ല...
(തുഹ്ഫ ശർവാനി സഹിതം 1/284,ഫത്ഹുൽ മുഈൻ 31 )
? തൗബ സൂറത്ത് ബിസ്മി ചൊല്ലുന്നതിന്റെ വിധി........?
ആരംഭത്തിൽ ഹറാമും ഇടയിൽ കറാഹത്തുമാണെന്ന് ഇബ്നു ഹജർ ഹൈതമി (റ) ഖണ്ഡിതമാക്കിട്ടുണ്ട്.
(തുഹ്ഫ - ശർവാനി 2 /36, കുർദി 1/235,തർശീഹ് 58, ബാജൂരി 1/169, ഇആനത്ത്1/139)
? മല - മൂത്ര വിസർജജനത്തിനുടൻ സുന്നത്തുള്ള ' ഗുഫ്റാന ക...) ... [غفرانك' ]എന്ന ദിക്റ് ചൊല്ലൽ സുന്നത്തായ മറ്റ വസരങ്ങൾ ഏതൊക്കെ........?
Ø അധോവായൂ...,
Ø ഛർദ്ദി.......,
Ø ആർത്തവം....,
Ø നീക്കൽ ആവശ്യമായ രക്തം പുറത്തെടുക്കൽ.....,
Ø എന്നിവയ്ക്ക് ശേഷം.
(ബ്ഗ് യ 27)
? കേവലം ഒരു റക്അത്തിൽ പരിമിതമായ സുന്നത്ത് നിസ്കാരം മാത്രം നിർവ്വഹിച്ചാലും വുളൂഅ പുതുക്കൽ സുന്നത്തുണ്ടോ ........?
ഉണ്ട്,
(തുഹ്ഫ 1/283, നിഹായ 1/228)
? പ്രസവിച്ച ഉടനെ വലതു ചെവിയിൽ സൂറത്തുൽ ഇഖ്ലാസ് ഓതുന്നതിന്റെ പ്രസക്തി എന്ത് ........?
കുട്ടിയുടെ വലതു ചെവിയിൽ പ്രസവിച്ച ഉടനെ സൂറത്തുൽ ഇഖ്ലാസ് ഓതിയാൽ ആയുഷ്കാലം മുഴുവനും വ്യഭിചാരത്തിൽ നിന്ന് കുട്ടിക്ക് സംരക്ഷണം ലഭിക്കുമെന്ന് ചില മഹാന്മാർ പറഞ്ഞിട്ടുണ്ട്.
( ബുജൈരിമി അലൽ ഇഖ്നാ അ 4 / 342 )
? പേന്, കൊതുക് മുതലായ ചെറിയ ജീവികളെ കരിച്ചു കൊല്ലല് അനുവദനീയമാണോ? ഇപ്പോഴുള്ള പുതിയയിനം ബാറ്റുപയോഗിച്ച് കൊതുകുകളെ കൊല്ലാമോ ........?
പേന്, കൊതുക് തുടങ്ങിയഉപദ്രവകാരികളായ ജീവികളെ
കൊല്ലാവുന്നതാണ്. പക്ഷേ, അത്തീകൊണ്ട് കരിച്ചുകൊണ്ടാകരുത്.
ജീവികളെ ചെറുതാണെങ്കില്പോലും തീ കൊണ്ട് കരിച്ചുകളയല്
നിഷിദ്ധമാണ്. പുതിയയിനം ബാറ്റുകള്കൊതുകകളെ കരിച്ചു
കളയുന്നതാണെങ്കില് അതുകൊണ്ട്കൊതുകുകളെ കരിച്ചു കൊല്ലാന്
പാടില്ലെന്ന് മേല്പറഞ്ഞതില്നിന്ന്വ്യക്തമാണല്ലോ. എന്നാല്
പ്രാണികളുടെ ശല്യം അധികരിക്കുമ്പോള്കരിച്ചുകളയലലല്ലാതെ
മാര്ഗമില്ലെങ്കില് കരിക്കല്അനുവദനീയമാണെന്ന് ഇമാം ഇബ്നു ഹജര്
(റ)വില് നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്
(അവലംബം: തുഹ്ഫ: 7/176, ബിഗ്യ: 259)
? കുളിയിൽ മുടിക്കെട്ടിന്റെ ഉള്ളിലേക്ക് വെള്ളം ചേർക്കണോ. അത് പോലെ മറ്റു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ........?
മുടിക്കെട്ടിന്റെ ഉള്ളിലേക്ക് പൂർണ്ണമായി വെള്ളം ചേർക്കണം. തനിയെ ജഢക്കുത്തിയ മുടിയുടെ ഉള്ളിലേക്ക് വെള്ളം ചേർന്നില്ലെങ്കിൽ പ്രശ്നമില്ല.
( ഖൽയൂബി 1/66 )
കാതുകുത്തിയ ദ്വാരം, പൊക്കിൾ,പീളക്കുഴി, ചെവിയുടെ ചുരുളുകൾ, കക്ഷം,കാലിലുണ്ടാകുന്ന വിള്ളലുകൾ, പൊളിഞ്ഞ വ്രണങ്ങൾ, നഖത്തിന്റെ അടിഭാഗം, സ്ത്രീ പാദത്തിന്മേൽ ഇരിക്കുമ്പോൾ യോനിയിൽ നിന്ന് പ്രത്യക്ഷമാവുന്ന സ്ഥലം, എന്നിവ കഴുകൽ നിർബന്ധമാണ്.
( തുഹ്ഫ 1/276 )
? ഇമാം അവസാനത്തെ അത്തഹിയ്യത്തിലാവുമ്പോൾ അത് മഅമൂമിന്റെ ആദ്യത്തെ അത്തഹിയ്യാത്താണെങ്കിൽ മഅമൂം ആദ്യത്തെ അത്തഹിയ്യാത്താണോ അവസാനത്തെ അത്തഹിയ്യാത്താണോ ഓതേണ്ടത്.........?
ഇമാമിനോട് യോജിച്ചു കൊണ്ട് അവസാനത്തെ അത്തഹിയ്യാത്ത് ഓതലാണ് സുന്നത്ത്.
(തുഹ്ഫ 2/366, ഫത്ഹുൽ മുഈൻ 119)