മൗലിദ് , പ്രകീർത്തനങ്ങൾ തുടങ്ങി
എല്ലാം തന്നെ
ശിർക്കും / ബിദ്അത്തുമാണെന്ന്
പറഞ്ഞു നടന്നിരുന്നവർ.........
മൗലിദിനെ കവിതയും , കലയുമാക്കി
ഏറ്റെടുക്കുകയാണിന്ന്..........
കവിതയും , കലയുമാക്കുമ്പോൾ ,മൗലിദിൽ
ഇവർ ആരോപിച്ചിരുന്നത് ഏത് സൈഡിലേക്ക് മാറ്റി വെക്കും ?
ആയിരത്തി നാന്നൂറ് വർഷത്തെ പാരമ്പര്യമുള്ള പ്രകീർത്തനങ്ങൾ
എല്ലാം തന്നെ , എല്ലാ തലത്തിലും
മികച്ചതല്ലേ ?
ജമാഅത്തെ ഇസ്ലാമി മുഖപത്രം പ്രബോധനം എഴുതുന്നു.
"യഥാര്‍ഥത്തില്‍ മൗലിദ് ഇസ്‌ലാമിലെ ആരാധനയല്ല, കവിതയും കലയുമാണ്. അതിനെ അനുഷ്ഠാനമാക്കി മാറ്റുമ്പോഴാണ് അത് അബദ്ധമായിത്തീരുന്നത്. എന്നാല്‍ ആരാധനാ സ്വഭാവത്തില്‍നിന്ന് സ്വതന്ത്രമാക്കി അതിനെ സാഹിത്യവും കലയുമാക്കി മാറ്റിയാല്‍ അതിന് ഇസ്‌ലാമിക സംസ്‌കാരത്തിനകത്തു തന്നെ ഒരുപാട് സാധ്യതകളുണ്ട്.
ആയിരത്തിനാനൂറ് വര്‍ഷത്തെ ഇസ്‌ലാമിക സാഹിത്യ പാരമ്പര്യത്തിന്റെ പ്രധാന ഇതിവൃത്തങ്ങളിലൊന്ന് പ്രവാചക പ്രകീര്‍ത്തനങ്ങള്‍ തന്നെയാണ്."
[ പ്രബോധനം 2017 ഡിസം : 15 ]