ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 29 December 2017

കാഫിറായ വഹാബീ നേതാക്കൾ- മുജാഹിദായതാണ് കാരണം!

🔘
വഹാബി വിശ്വാസ പ്രകാരം അവരുടെ നേതാക്കൾ തന്നെ ഇസ്‌ലാമിന്
 പുറത്ത്❗😳
➖➖➖➖➖➖➖➖
നമ്പർ 1.
വക്കം മൗലവി

കേരള വഹാബികളുടെ പിതാവാണ്
വക്കം മൗലവി.

"കേരളത്തിലെ ആധുനിക സലഫീ പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാനായ വക്കം മൗലവി....

         നവോഥാനത്തിന്റെ
         ഒരു നൂറ്റാണ്ട്.
         KNM. പേജ്:19

അല്ലാഹുവിലുള്ള വിശ്വാസമായി
വക്കം മൗലവി പഠിപ്പിച്ചതിങ്ങനെയാണ്:
ദൈവം കാലദേശ സംബന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിന് ഒരേ നിലയിലുള്ളതാണെന്നും പ്രത്യേകമായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കല്പിക്കുവാൻ പാടില്ലെന്നുമുള്ളത്
ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽപെട്ട സംഗതിയാകുന്നു."

         ഇസ്‌ലാം മത
         സിദ്ധാന്ത സംഗ്രഹം
         പേജ്:45,46

എന്നാൽ ഇപ്പോൾ വഹാബികളുടെ വിശ്വാസം "അല്ലാഹു ആകാശത്തിൽ അർശിന്‌ മുകളിലാണ്" എന്നാണ്.
 
         അൽമനാർ 2005 
         ഏപ്രിൽ.പേജ്:49

മാത്രമല്ല ഇങ്ങനെ വിശ്വസിക്കാത്തവൻ കാഫിറാണ് അവന്റെ പിരടി വെട്ടുകയും വേണം.

അൽമനാർ എഴുതുന്നു:
"ഏതൊരുവൻ അല്ലാഹു അർശിന്മേൽ  ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളിലാണെന്നും സൃഷ്ടികളിൽ
നിന്നകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ് പാശ്ചാത്തപിക്കണം അല്ലെങ്കിൽ അവന്റെ പിരടി വെട്ടപ്പെടണം."

        അൽമനാർ 2009
        ജൂൺ പേജ്:56

ഇപ്പോൾ വക്കംമൗലവി മുജാഹിദ് വിശ്വാസപ്രകാരം ആരാണ്??


  😳.

നമ്പർ 2
➖➖➖➖➖➖➖➖
കെ.എം.മൗലവി

കേരള മുസ്‌ലിം ഐക്യ സംഘം സംഘാടകനും
KNM പ്രഥമ പ്രസിഡന്റു മാണ് കെ.എം മൗലവി.

മലബാറിൽ വാഹബിആശയങ്ങൾ പ്രചരിപ്പിച്ചതിൽ വലിയ
പങ്കാണ് കെ.എം മൗലവിക്കുള്ളത്.

പക്ഷേ,
പല കാരണങ്ങളാൽ
വഹാബി വിശ്വാസപ്രകാരം കെ.എം മൗലവി ഇപ്പോൾ
മതത്തിന് പുറത്താണ്.

ചികിത്സയുടെ
ഭാഗമായി ഉറുക്ക് ഉപയോഗിക്കാമെന്നാണ്
കെ.എം മൗലവിയുടെ ഫത്‌വ.


" ഉറുക്കും മന്ത്രങ്ങളും താഴെ പറയുന്ന മൂന്ന് ശർതുകളോട് കൂടിയായിരുന്നാൽ ജാഇസാകുമെന്ന് തെളിയുന്നതാണ്"
     
        കെ.എം മൗലവിയുടെ
        ഫത്‌വകൾ.പേ:16

എന്നാൽ, ഉറുക്ക് ചികിത്സാവശ്യാർത്ഥം ഉപയോഗിച്ചാൽ ഉറുക്കിനെ ഇലാഹാക്കി(ദൈവമാക്കി)യെന്നും അങ്ങനെ ഉറുക്ക് ഉപയോഗിക്കുന്നവർ
മുശ് രിക്കായി എന്നാണ് ആധുനിക സലഫീ വാദം.

KNM പുറത്തിറക്കിയ ഇസ്‌ലാമിന്റെ ജീവൻ എന്ന പുസ്തകത്തിൽ നിന്ന്:

"കാര്യകാരണ ബന്ധങ്ങൾക്കതീതമായി രോഗശമനം വരുത്തുക എന്നത് ഏക ഇലാഹായ അല്ലാഹുവിന്റെ മാത്രം കഴിവുകളിൽ പെട്ടകാര്യമാണ്.
രോഗശമനം വരുത്തുക എന്നത് ഒരു ഏലസ്സിന്റെ ഭൗതികമായ കഴിവിലോ ഗുണത്തിലോ പെട്ട കാര്യമല്ല.എന്നിരിക്കെ അത് ചുമന്ന് നടന്നാൽ രോഗം സുഖപ്പെടുമെന്ന് വിശ്വസിക്കുന്നവൻ അതിന് അഭൗതികമായ ഒരു കഴിവ് വക വെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.അതോടെ അത് ഇലാഹിന്റെ സ്ഥാനതേക്കുയരുന്നു.
.....ഉറുക്ക്,നറുക്ക്,ഏലസ്സ് ഐക്കല്ല് തുടങ്ങിയ ക്ഷുദ്രവിദ്യകൾ കൊണ്ട് രോഗങ്ങൾക്ക് ശമനം തേടുന്നത് ശിർക്കിന്റെ വകുപ്പിലുൾപ്പെട്ടതാണ്."

      ഇസ്‌ലാമിന്റെ ജീവൻ
      പേജ്:46,47
      കെ.എൻ.എം

ആധുനിക സലഫീ വീക്ഷണത്തിൽ
കെ.എം മൗലവി ശിർക്കിൽ  വിശ്വസിച്ചവരും
അതിന്റെ പ്രചാരകനുമായിരുന്നു.

✍🏻Aboohabeeb payyoli
⚪⚪⚪⚪🔵⚪⚪⚪